Skip to content

Roundup Posts are a big turning point in the blogging world. ബ്ലോഗ്‌ ഉലകത്തിൽ   വഴിത്തിരിവായി റൗണ്ടപ്പ് പോസ്റ്റുകൾ 

Posted in Malayalam Writings, Round up post, and Roundup Posts

Last updated on July 30, 2018


Picture Source: Gulf Malayalam News

Roundup Posts are a big turning point in the blogging world.  This post is a write-up I wrote on the pages of  “Gulf Malayalam News” the leading daily newspaper in the Gulf countries.   The write-up gives a general idea of Roundup posts.

അതി വിശാലമായ ഇന്റെർനെറ്റ് സമുദ്രത്തിലെ ഒരു കോണിൽ വിരാജിക്കുന്ന ഒരു ചെറിയ സംഭവമത്രെ ബ്ലോഗുകൾ. ദിനംപ്രതി ലക്ഷക്കണക്കിനു ബ്ലോഗുകൾ രൂപം കൊള്ളുന്നു എന്നാൽ അടുത്തിടെ ബ്ലോഗുകളുടെ ലോകത്ത്  സ്വീകാര്യത നേടുന്ന പുതിയ പ്രവണതയാണ് “റൌണ്ട് അപ്പ്‌ പോസ്റ്റുകൾ” റൌണ്ട് അപ്പ്‌ പോസ്റ്റുകൾ മുഖ്യമായും പ്രസിദ്ധ 

എഴുത്തുകാരുമായിനടത്തുന്ന ഒരു ചെറു അഭിമുഖങ്ങളാണ്.

സാധാരണ അഭിമുഖം രണ്ടു പേർ തമ്മിലുള്ളതാണെങ്കിൽ ഇവിടെ ആ പരിധിയില്ല. ഒന്നിലധികം പേരോട് വിവിധ സന്ദർഭങ്ങളിലായി ബ്ലോഗ്‌ ഉടമ നടത്തുന്ന ഓൺലൈൻ സംഭാഷണത്തിന്റെ ഒരു ചുരുക്കമാണ് റൗണ്ട് അപ്പ് .  

ഇതു  പലപ്പോഴും  ഒന്നോ രണ്ടോ ചോദ്യങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. പോസ്റ്റു തയ്യാറാക്കുന്ന വ്യക്തി അഥവാ ബ്ലോഗ്‌ ഉടമ പ്രസിദ്ധരായ എഴുത്തുകാരുമായി നല്ല ബന്ധം പുലർത്തുകയും അവരോട് അവർ ചെയ്യുന്ന പ്രവർത്തികളോട് ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും അവ ക്രോഡീകരിച്ചു തങ്ങളുടെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു,  

റൌണ്ട് അപ്പ്‌ പോസ്റ്റുകളിൽ സാധാരണയായി ബ്ലോഗ്ഗിംഗിൽ ഉന്നത തലത്തിൽ നിൽക്കുന്ന വിദഗ്ദ്ധരെ, അഥവാ പ്രസിദ്ധ ബ്ലോഗ്‌ എഴുത്തുകാരെ ഉൾപ്പെടുത്താൻ അത് തയ്യാറാക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുന്നു. കാരണം അവരുടെ പ്രവർത്തിപരിചയവും അവർ നൽകുന്ന വിവരങ്ങളും വായനക്കാർക്ക് കൂടുതൽ പ്രയോജനകരം ആയിരിക്കും എന്നതു തന്നെ. അത്തരം  പോസ്റ്റിനു കൂടുതൽ വായനക്കാരെ ആകർഷിക്കുവാനും കഴിയുന്നു,  മാത്രമല്ല പോസ്റ്റു പ്രസിദ്ധീകൃതമാകുമ്പോൾ വിവധ മാധ്യമങ്ങളിൽ  ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ളവർ  അത് തങ്ങളുടെ സോഷ്യൽ മീഡിയകളിൽ പങ്കു വയ്ക്കുന്നതിനും അവിടെ നിന്നും കൂടുതൽ സന്ദർശകർ  പേജിലേക്ക് വരുന്നതിനും ഇത് കാരണമാകുന്നു.  ഇത്തരം പോസ്റ്റുകളിൽ പങ്കെടുക്കുന്ന എല്ലാവരും തന്നെ ഈ പോസ്റ്റിനെപ്പറ്റി ആദ്യം തങ്ങളുടെ സോഷ്യൽ സൈറ്റുകളിൽ ഒരു നല്ല അടിക്കുറിപ്പോടെ പോസ്റ്റ്‌ ലിങ്ക് ഷെയർ ചെയ്യുന്നു. ഇതിൽ  നല്ലൊരു പങ്കു ആളുകൾ അതേപ്പറ്റി പിന്നീട് അവരുടെ ബ്ലോഗുകളിൽ സൂചിപ്പിക്കുന്നതിനും തയ്യാറാവുന്നു. ചിലർ അതിനായി അല്ലെങ്കിൽ അത്തരം പരാമർശങ്ങൾക്കായി ഒരു കോളം തന്നേ മാറ്റിവെക്കുന്നു. 

ബ്ലോഗുടമകൾ  റൗണ്ടപ്പ്  പോസ്റ്റിൽ ഒന്നും ചെയ്യുന്നില്ലെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും വിമർശിക്കുന്നവരുണ്ട്.  എന്നാൽ ഇതു പൂർണ്ണമായും ശരിയല്ല.   

പേരെടുത്ത എഴുത്തുകാരെ സമീപിക്കുക എന്നതു തന്നെ എളുപ്പമല്ല. അതിനാൽ റൗണ്ടപ്പ് പോസ്റ്റുകൾ തയാറാക്കുവാൻ ആഗ്രഹിക്കുന്നവർ ആദ്യം, പ്രമുഖരെ  എങ്ങനെ സ്വാധീനിക്കാം എന്നറിഞ്ഞിരിക്കണം, അതിനായി ആദ്യം ചെയ്യേണ്ടത്  തങ്ങളുടെ  പേജുകൾ കൂടുതൽ സന്ദർശകർ ഉള്ളവ ആക്കി മാറ്റുകയാണ്. 

നീണ്ട നാളത്തെ പരിശ്രമത്തിനൊടുവിൽ ഞാൻ ആദ്യം പ്രസിദ്ധീകരിച്ച റൌണ്ട് അപ്പ്‌ പോസ്റ്റിൽ 60 ൽ അധികം പേരെ ഇങ്ങനെ ഉൾപ്പെടുത്താൻ കഴിഞ്ഞു;  എന്റെ ബ്ലോഗ്‌ എഴു​​ത്തു പുസ്തകത്തിലെഎടുത്തു പറയേണ്ട ഒരു ​അദ്ധ്യായം തന്നെ ഇത് ​എന്നു കുറിക്കുന്നതിൽ വളരെ സന്തോഷം ഉണ്ട്.

ഈ പോസ്റ്റ് എൻറെ ബ്ലോഗ്‌ സ്റ്റാറ്റസ് വർദ്ധിക്കുന്നതിനു കാരണമായി, പിന്നീടത്‌ 

​പേരെടുത്ത

ഓൺലൈൻ ദിനപ്പത്രമായ “ഹഫ്ഫിംഗ് ടൺ പോസ്റ്റിൽ”  (The Huffington Post) പ്രസിദ്ധീകൃതമായി.

​  ആ പോസ്റ്റ് ഈ ലിങ്കിൽ വായിക്കുക.

 Philipscom 

The Huffington Post

ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം  പ്രസിദ്ധീകരിച്ച റൌണ്ട് അപ്പ്‌ പോസ്റ്റിൽ 130 ലേറെ  പേരെ ഉൾപ്പെടുത്തി അത് പ്രസിദ്ധീകരിക്കുകയുണ്ടായി.  ഈ പോസ്റ്റിൽ ഒരു നല്ല പങ്ക്  ഇംഗ്ലീഷ്ബ്ലോ ബ്ലോഗിംഗിൽ പ്രസിദ്ധരും, ഓൺലൈൻ ബിസിനസസിലൂടെ, ലക്ഷങ്ങൾ സമ്പാദിക്കുന്നവരുമാണ്.

(ഹൈദരാബാദിലെ ഫ്രീലാൻസ് എഴുത്തുകാരനും ബ്ലോഗറുമാണ് ലേഖകൻ). 

www.pvariel.com (English)
http://arielintekurippukal.blogspot.in// (Malayalam)

കടപ്പാട്: മലയാളം ന്യുസ് 

(ഗൾഫ്  “മലയാളം ന്യൂസ് ” ദിനപ്പത്രത്തിൽ 22.06.2016 ൽ പ്രസിദ്ധീകരിച്ചത് / First appeared on the pages of Gulf  “Malayalam News” Daily)


Check your domain ranking

9 Comments

  1. Hi Brother Phil,

    Thank you very much for yet another wonderful contribution in the form of a round-up post and that too in our own language from the “God’s own country”. Glad to note that the post is published in one of the leading news portals in the Middle East. Hope this post will give some inspiration to create more round-up posts in malayalam for malayali bloggers all around the globe.

    Best regards

    Keep Sharing.

    Have a great time blogging in Malayalam and English

    Reji Stephenson

    June 23, 2016
    |Reply
  2. ഏതാണ്ട് 2015 -ന്റെ തുടക്കം മുതലാണ്
    സൈബർ ലോകത്ത് ഈ റൌണ്ട് അപ്പ്‌ പോസ്റ്റുകൾ
    പ്രചുര പ്രചാരം നേടി തുടങ്ങിയത് . ഇതിനകം ഇത്തരം എല്ലാം
    സോഷ്യൽ മീഡിയകളിലും പ്രത്യക്ഷപ്പെട്ട് , പല മരണമണി മുഴക്കിയ
    ഗ്രൂപ്പുകളേയും പുനർജീവിപ്പിച്ച് ഉഷാറാക്കി നല്ല ഉണർവും ഉന്മേഷവും വരുത്തുവാനും ,
    റൌണ്ട് അപ്പ്‌ ആലേഖനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ‘വോക്സ് വാഗൺ പൊലൂ‍ഷൻ സ്കാൻഡ‘ലടക്കം ,
    പല രാജ്യങ്ങളിലേയും ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റത്തെ വരെ തകിടം മറിച്ചതും , കടിഞ്ഞാണിട്ട് നിറുത്തിയതും
    ഇത്തരത്തിലുള്ള അനേകരുടെ നവ മാധ്യമ ഇടപെടലുകളിലൂ‍ടെയുള്ള ബോധവൽക്കരണ റൌണ്ട് അപ്പ്‌ പോസ്റ്റുകൾ
    തന്നെയായിരുന്നു ..!
    ദേ ഈ ജൂൺ 23-ന് നടക്കുവാൻ പോകുന്ന
    പൊതു ജന ഹിത പരിശോധനയെ കുറിച്ച് —
    അതായത് ബ്രെക്സിറ്റ് അല്ലെങ്കിൽ ബ്രിട്ടൺ യൂറോപ്യൻ
    യൂണിയനിൽ തുടർന്ന് നിൽക്കണമോ അതോ വേണ്ടയോ
    എന്നാരായുവാൻ ; ബ്രിട്ടീഷ് ജനതയുടെ ഹിതം പരിശോധിച്ചറിയുവാനുള്ള
    ഒരു വേറിട്ട തിരെഞ്ഞെടുപ്പ് — ഇവിടെയുള്ള ബ്രിട്ടീഷ് മലയാളികൾ മുഴുവൻ ,
    ഇവിടത്തെ മലയാളം ഓൺ-ലൈൻ മാധ്യമങ്ങളിൽ കൂടി ഇപ്പോഴും പ്രതികരിച്ച്
    കൊണ്ടിരിക്കുകയാണ് .ഇതുവരെ മലയാളത്തിൽ തന്നെ 150 ൽ പരം‘ റൌണ്ട് അപ്പ്
    ബ്രെക്സ്റ്റ് പോസ്റ്റു‘കൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു…
    http://www.britishmalayali.co.uk/index.php?page=newsDetail&id=54929 )

    ഇന്ന് യു കെയിലുള്ള നാലക്ഷരം
    കുത്തിക്കുറിക്കുവാൻ പ്രാപ്തിയുള്ള ഒട്ടു മിക്ക
    മലയാളികളും ഈ വിഷയത്തെ വിലയിരുത്തി
    അനേകം അഭിപ്രായ പ്രകടനങ്ങൾ ഇതിനോടകം
    വളരെ ചെമ്പായിട്ട് തന്നെ പറഞ്ഞ് കഴിഞ്ഞു. …

    അതായത് അണ്ണാറക്കണ്ണനും തന്നാലയത് എന്ന പോലെ ഓരൊ
    ബ്രിട്ടീഷ് മലയാളിയും അവരുടെ ദൌത്യം നല്ല കിണ്ണങ്കാച്ചിയായി നിർവ്വഹിച്ചു. ..!

    അതാണ് ഈ റൌണ്ട് അപ് പോസ്റ്റുകളുടെ ഊർ്ജ്ജം കേട്ടൊ കൂട്ടരെ .

    മലയാളത്തിൽ ഇത്തരം പോസ്റ്റുകൾ വളരെ വിരളമായേ
    (മുമ്പ് മുല്ലപ്പെരിയാറിനെ പറ്റിയും , സരിത – ബാർ -ജിഷ വധം
    അങ്ങിനെ മറ്റും ചിലതും ) കാണാറുള്ളുവെങ്കില്ലും , ആക്ഷേപ ഹാസ്യങ്ങളടങ്ങിയ
    അനേകം റൌണ്ട് അപ്പ്‌ ട്രോളുകൾ ധാരാളമായി മലയാളത്തിൽ ഇന്ന് കാണാറുണ്ട്.

    എന്തായാലും ഫിലിപ്പ് ഭായ് ഈ വിഷയത്തിൽ
    ഒരു പ്രത്യേക ഉദ്യമവുമായി വന്നതിന് അഭിനന്ദനങ്ങൾ…
    ഇതിലും കിണ്ണങ്കാച്ചി വിഷയങ്ങളാണേൽ , ഒരു പക്ഷേ
    അഭിപ്രായ പോസ്റ്റുകൾ കൂമ്പാരമാ‍ായി കുമിഞ്ഞ് കൂടിയേനെ …!

    അതൊക്കെ പോട്ടെ ഇനി ഉത്തരങ്ങളിലേക്ക് പോകാം

    1. ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ എങ്ങനെ സ്വാധീനിക്കുന്നു ?

    ഉറക്കത്തിന്റെ ഗുണമേന്മകളെ കുറിച്ച് വിവരിക്കുകയാണെങ്കിൽ
    ഒരു കൊട്ടപ്പറ കാര്യങ്ങൾ പറഞ്ഞാലും തീരാത്ത അത്രയുണ്ട്. ശാസ്ത്രീയമായി
    പറയുകയാണേൽ ഉറക്കം എന്നത് വെള്ളവും , വായുവും , ഭക്ഷണവും പോലെ ശരീരത്തിനും ,
    മനസ്സിനും ഏറ്റവും വേണ്ടപ്പെട്ട സംഗതിയാണ്. ഇതെല്ലാം വേണ്ടപോലെ എന്നും ഒരു ക്ഷാമവുമില്ലാതെ
    കിട്ടിക്കൊണ്ടിരുന്നാൽ ഉൽപ്പാദനക്ഷമതയയും താനെ വന്നു കൊള്ളും..!

    പിന്നെ ഉറക്കത്തിലല്ല – ശരിക്കും ഉറങ്ങാതെ പല പ്രക്രിയകളും നടക്കുമ്പോഴാണ്
    ഉൽപ്പാദനത്തിന് ഉറവിടം കുറിക്കുക എന്ന പരമാർത്ഥം ഏവർക്കും അറിവുള്ള വിഷയമാണല്ലോ അല്ലേ

    2. നിങ്ങൾ സൃഷ്ടികൾ നടത്തുന്നതിനു ഏതു സമയം ഉപയോഗിക്കുന്നു, നിങ്ങൾ ഉറങ്ങുവാൻ എത്ര സമയം ചിലവഴിക്കുന്നു?

    ഏത് സൃഷ്ടികളും നടക്കുന്നത് ഉറങ്ങാത്തപ്പോൾ
    തന്നെയാണെന്ന് നമുക്ക് നിസംശയം പറയാം. എന്നെ
    സംബന്ധിച്ചിടത്തോ‍ളം ഒരു സൃഷ്ടി കർമ്മത്തിനും ഒരു പ്രത്യേക
    സമയമോ മറ്റോ ഇല്ല . സന്ദർഭം കിട്ടിയാൽ ഏത് സമയവും ആയതിന്
    വിനിയോഗിക്കും.മനസ്സിനും , ശരീരത്തിനും ഉത്തേജകം നൽകുന്ന എന്തെങ്കിലും
    പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ഇത്തരം സൃഷ്ടികർമ്മങ്ങൾ നിർവ്വഹിക്കുന്നതെങ്കിൽ
    ആയതെല്ലാം വളരെ സുഖമമായി ഫലപ്രദമായി പരിസമാപ്തിയിൽ എത്തിക്കുന്നതിന് ഒരു
    എക്സ്ട്രാ ഊർജ്ജവും കിട്ടാറുണ്ട് കേട്ടൊ.
    പിന്നെ ഏത് സൃഷ്ടികർമ്മങ്ങളും നിർവ്വഹിച്ച ശേഷം നല്ല ഉറക്കവും കിട്ടാറുണ്ട് … !

    June 23, 2016
    |Reply
  3. Bindu Cherungath
    Bindu Cherungath

    Awesome !!! Philip, proud of u. Ur work getting recognized… it is such a big thing. Very happy to be part of this round up post…

    June 23, 2016
    |Reply
    • Hello Bindu,
      I really missed your wonderful feedback.
      Thanks a lot for your encouraging thoughts. I am bit elated by your loving words.
      Keep visiting.
      Keep sharing.
      Best
      ~ Philip

      June 30, 2016
      |Reply
    • Hi Abhishek,
      Sorry for the delay in responding to your comment.
      Thanks for your visit and share. Yes, it is indeed a foreign language. LOL :-)
      I am glad that you enjoyed the post. Keep sharing.
      Best Regards.
      Philip

      July 1, 2016
      |Reply
  4. കാലം കഴിഞ്ഞുവെന്ന കണക്കുക്കൂട്ടലുകള്‍ പൊള്ളയാക്കുന്ന ചില ഇടപെടലുകള്‍ എപ്പോഴും കാലം കഴിഞ്ഞിട്ടില്ലെന്ന് തെളിയിച്ചിട്ടുണ്ട്.
    ഇവിടേയും നല്ലൊരു രീതി കണ്ടെത്തിയതില്‍ സന്തോഷം.

    July 1, 2016
    |Reply
    • Hi Manoj,
      what a joy to see you here again.
      I am much elated by the words.
      Thank you so much for the time and nice words.
      Glad to know that you are a regular visitor to this blog.
      Keep visiting
      I reciprocate.
      Best
      Philip

      February 4, 2017
      |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X