Last updated on July 10, 2020
Some of the Malayalam Christian Songs written by the blog author P V Ariel published in the Athmeeya Geethangal Spiritual Hymns. Published by the Premier Printers Publishing Limited, Angamaly for the General YMEF of the Brethren Assemblies.
ഈ ഗാനം പരേതനായ സുവിശേഷകന് പി എം ജോസഫ് കല്‍പ്പറ്റ എഴുതിയ “ഓ പാടും ഞാനെശുവിനു പാരിലെന്‍ ജീവിതത്തില്‍” എന്ന പ്രസിദ്ധ ഗാനത്തിന്റെ ഈണത്തിൽ എഴുതിയ ഒരു ഗാനം
ഒരു സ്തോത്ര ഗീതം
ഓ… രക്ഷകനേശുവിനെ പാടി സ്തുതിച്ചിടുക
പാപിയെത്തേടി പാരിതില്‍ വന്നു
പാടു സഹിച്ചു പരന്
പാപികള്‍ക്കായ് മരിച്ചു
മൂന്നാം ദിനമുയിര്‍ത്തു — ഓ
മന്നവനേശു വന്‍മഹിമ
വിട്ടു മന്നിതില്‍ വന്നെനിക്കായ്
വേദനയേറ്റധികം യാഗമായ്-
ത്തീർന്നെനിക്കായ് — ഓ
പാപിയാമെന്നെ വീണ്ടെടുത്തോനും
തന്‍മകനാക്കിയോനും
പവനനേശുവല്ലോ
പാരിതിന്‍ നാഥനവന്‍ — ഓ
പാരിതില്‍ പലതാം കഷ്ടതയേറുകില്‍
തെല്ലുമേ ഭയം വേണ്ട
രക്ഷകനേശുവുണ്ട്
സന്തതം താങ്ങിടുവാന്‍ — ഓ
വേഗം വരാമെന്നുരച്ച നാഥന്
വേഗം വന്നീടുമല്ലോ
താമസമധികമില്ല
നാഥനവന്‍ വരുവാന്‍ — ഓ
~ P V
******
പ്രശസ്ത സംഗീതജ്ഞൻ രജി പി മാത്യു പാടി അവതരിപ്പിച്ചിരിക്കുന്ന ഈ ഗാനം ശ്രവിക്കാൻ ഈ
വീഡിയോ സന്ദർശിക്കുക
Malayalam Christian Songs written by the blog author Philip Verghese Ariel via #pvariel Click To Tweet
ഒരു പ്രത്യാശാ ഗീതം
വാഞ്ചിതമരുളിടും … എന്ന രീതി
മര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍
മര്‍ത്യ ര്‍ക്കായ് ഭൂവിതില്‍ ജാതനായി
പാപമാം കുഷ്ടം ബാധിച്ചവരായതാം
പാപികള്‍ക്കാശ്വാസം നല്കിയവന്
ഉന്നതത്തില് ദൂത സംഘ ത്തിന് മദ്ധ്യത്തി-
ലത്യുന്നതനായി വസിച്ചിരുന്നോന്‍
സര്‍വ്വവും ത്യജിച്ചിട്ടീ ഭൂതലേ വന്ന തന്
സ്നേഹമതെത്ര യഗാധമഹോ!
വ്യാകുല ഭാരത്താല്‍ പാരം വലഞ്ഞോരാം
ആകുലര്‍ക്കാശ്വാസ മേകിടുന്നോന്‍
ദുഷ്ടരെ ശിഷ്ടരായ് തീര്ത്തി ടുവാനായ്
ഇഷ്ടമോടെ തന്റെ ജീവനേകി
പാരിതില്‍ പലവിധ പാടുകള്‍ സഹിച്ചവന്
പാപിയാമെന്നെ തന് പുത്രനാക്കി
നിസ്തുലം നിസ്തുലം കാല്‍വറി സ്നേഹമോര്‍-
ത്തെന്നാത്മ നാഥനെ വാഴ്ത്തിടും ഞാന്‍
എന്നെ ചേര്‍ത്തിടുവാന്‍ വീണ്ടും വരാമെന്നു
ചൊന്നൊരു നാഥനിങ്ങെത്തിടാറായ്
ആയതിന് ലക്ഷ്യങ്ങളങ്ങിങ്ങായ് കാണുമ്പോള്‍
ആമോദത്താലുള്ളം തിങ്ങിടുന്നു.
~ P V
പ്രശസ്ത സംഗീതജ്ഞൻ രജി പി മാത്യു
ഈ ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത് കേൾക്കാൻ താഴെയുള്ള വീഡിയോ സന്ദർശിക്കുക
പരേതനായ ടി കെ സാമുവേൽ സാറിൻറെ ‘പരമപിതാവിനെ പാടി സ്തുതിക്കാം’ എന്ന പാട്ടിൻറെ ഈണത്തിൽ എഴുതിയ ഒരു ഗാനം
ആശ്രയം
‘പരമപിതാവിനെ പാടി സ്തുതിക്കാം’ എന്ന രീതി
ക്കാരുണ്ടോരാശ്വാസം നല്കുവതിന്നായ്
ആശ്രിതര്‍ ക്കഭയം അരുളുന്ന നല്ലോ-
രാശ്വാസ ദായകനാമേശുവുണ്ട് —ആരു
പാപ ഭാരം പേറും മര്‍ത്യനെത്തേടി
പാരിതില്‍ മര്‍ത്ത്യാവതാരമെടുത്തു
പാപികളാം മാനുഷര്‍ തന് പാപം പേറി
പരനേശു ക്രൂശില്‍ മരിച്ചുയിര്‍ പൂണ്ടു —ആരു
തന് ബലി മരണത്താല്‍ രക്ഷ പ്രാപിച്ച
തന് പ്രീയ മക്കളെ ചേര്‍ക്കുവാനായി
വീണ്ടും വരാമെന്നുര ചെയ്തുപോയ
വല്ലഭനേശു വന്നെത്തിടും വേഗം —ആരു
വാനവനേശു നമുക്കായോരുക്കും
ആ നല്ല വീട്ടില്‍ ചെന്നെത്തീടും നമ്മള്
ആ നല്ല സന്ദര്‍ഭമോര്‍ത്തിന്നു മോദാല്
ആനന്ദ ഗാനങ്ങള്‍ പാടി സ്തുതിക്കാം —ആരു
~ P V
പ്രസിദ്ധ ഗായകൻ രജി പി മാത്യു ഈ ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത് കേൾക്കാൻ താഴെയുള്ള
വീഡിയോ സന്ദർശിക്കുക
Note: From the pages of Athmeeya Geethangal (A Collection of Spiritual Hymns)
Revised on: May 02, 2020
Published on: Jun 20, 2011
ENDNOTE
പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !
ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!
- ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
- അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
- കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
- ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
- നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
- വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
- ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
- വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
- തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
- ഫിലിപ്സ്കോമിന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.
നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.
സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.
നന്ദി, നമസ്കാരം.
For Philipscom Associates
ഫിലിപ്പ് വർഗീസ് ഏരിയൽCheck your domain ranking