Skip to content

Write-up About A Song Writer Philip Verghese Secunderabad by Jijo Angamally

Posted in Biblical/Religious, Personal, Publications, and Religion

Last updated on May 2, 2020

A Brief Write-up About A Song Writer Philip Verghese,

A Write-up About A Song Writer written by the famous journalist and editor Jijo Angamaly, published in a book “Gaanolpathi” (ഗാനോല്‍പ്പത്തി) by Sathyam Publications Thiruvalla, Kerala, India.

To Read The Free Translation of This Post Please Click On This Link Here

Write-up About A Song Writerമര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍” (ഗാനോല്‍പ്പത്തിയില്‍ നിന്നും ചില പുറങ്ങള്‍)

ഗാന രചയിതാവ് : ഫിലിപ്പ് വറുഗീസ് ‘ഏരിയല്‍’ സെക്കന്ദ്രാബാദ്

Journalist , Editor Jijo Angamally (ജിജോ അങ്കമാലി ) എഴുതി, സത്യം പബ്ലികേഷന്‍, തിരുവല്ല, പ്രസിദ്ധീകരിച്ച “ഗാനോല്‍പ്പത്തി” എന്ന പുസ്തകത്തില്‍, ഈ നോള്‍ എഴുത്ത് കാരനെക്കുറിച്ചു രേഖപ്പെടുത്തിയ ചില വിവരങ്ങള്‍.
‘ഇറ്റാലിക്സില്‍’കൊടുത്തിരിക്കുന്നത്‌ പിന്നീട് ചേര്‍ത്തവയാണ് .
A Brief write-up about the knol author/poet (P V Ariel), from the book ‘Gaanolppathi’ written by Journalist and Editor Jijo Angamally, Bahrain.

ഈ ഗാനം ശ്രവിക്കാൻ പ്രശസ്ത സംഗീതജ്ഞൻ രജി പി മാത്യു പാടി മലങ്കര മീഡിയ തയ്യാറാക്കിയ വീഡിയോ സന്ദർശിക്കുക 

വാഞ്ചിതമരുളിടും … എന്ന രീതി **

Marthyarinnavashyamenthennarinjavan…

മര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍
മര്‍ത്യ ര്‍ക്കായ് ഭൂവിതില്‍ ജാതനായി
പാപമാം കുഷ്ടം ബാധിച്ചവരായതാം
പാപികള്‍ക്കാശ്വാസം നല്‍കിയവന്‍

ഉന്നതത്തില്‍ ദൂത സംഘ ത്തിന്‍ മദ്ധ്യത്തി-
ലത്യുന്നതനായി  വസിച്ചിരുന്നോന്‍
സര്‍വ്വവും ത്യജിച്ചിട്ടീ ഭൂതലേ വന്ന തന്‍
സ്നേഹമതെത്ര യഗാധമഹോ!

വ്യാകുല ഭാരത്താല്‍ പാരം വലഞ്ഞോരാം
ആകുലര്‍ക്കാശ്വാസ മേകിടുന്നോന്‍
ദുഷ്ടരെ ശിഷ്ടരായ് തീര്‍ത്തി ടുവാനായ്
ഇഷ്ടമോടെ തന്റെ ജീവനേകി

പാരിതില്‍ പലവിധ പാടുകള്‍ സഹിച്ചവന്‍
പാപിയാമെന്നെ തന്‍ പുത്രനാക്കി
നിസ്തുലം നിസ്തുലം കാല്‍വറി സ്നേഹമോര്‍-
ത്തെന്നാത്മ നാഥനെ വാഴ്ത്തിടും ഞാന്‍

എന്നെ ചേര്‍ത്തിടുവാന്‍ വീണ്ടും വരാമെന്നു
ചൊന്നൊരു നാഥനിങ്ങെത്തിടാറായ്
ആയതിന്‍ ലക്ഷ്യങ്ങളങ്ങിങ്ങായ്  കാണുമ്പോള്‍
ആമോദത്താലുള്ളം  തിങ്ങിടുന്നു.
P V

                                 **********

** Song No.1020 from Athmeeyageethangal Song book.


പുളിക്കീഴ്,  പടിഞ്ഞാറെ ചെരുവില്‍ സഹോ. പി റ്റി വര്‍ഗീസിന്റെയും സാറാമ്മ വര്‍ഗീസിന്റെയും മകനായി പോത്താനിക്കാട് പറമ്പന്‍ചേരില്‍ പാപ്പാളില്‍ വീട്ടില്‍ 1955 ജൂണ്‍ 22 നു ജനിച്ച ഗാന രചയിതാവാണ്  സഹോ.ഫിലിപ്പ്  വര്‍ഗീസ്‌ .

പിതാവിന്റെ ജോലിയോടുള്ള ബന്ധത്തില്‍ കുടുംബമായി പുളിക്കീഴ്  (വളഞ്ഞവട്ടം) സ്ഥിരതാമസമാക്കി.

ദൈവമക്കളായ മാതാപിതാക്കളുടെനിരന്തര പ്രേരണയാല്‍ ദൈവീക ശിക്ഷണത്തില്‍ വളരുവാന്‍ ഇടയായി.

പതിനഞ്ചാം  വയസ്സില്‍ (28 /05/1970) മാവേലിക്കര ചെറിയനാട് വെച്ച് നടന്ന കുട്ടികളുടെ ക്യാമ്പില്‍ വെച്ച് കര്‍ത്താവിനെ സ്വീകരിപ്പാനും 1974 മേയ്  മാസത്തില്‍ കര്‍ത്താവിനെ ജലത്തില്‍ സാക്ഷിപ്പാനും തുടര്‍ന്ന്  പുളിക്കീഴ്  ബ്രദറണ്‍ സഭാ ബന്ധത്തില്‍ സജീവമായി മുന്നോട്ടു പോകുവാനും ദൈവം സംഗതിയാക്കി .

തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥം സെക്കണ്ടാരാബാദിലേക്ക്  കടന്നു പോകുന്നതിനും ജോലിയോടൊപ്പം പഠനം തുടരുന്നതിനും സാധിച്ചു.

ആര്‍ട്ട്സില്‍ ബിരുദം എടുത്ത ശേഷം പത്ര പ്രവര്‍ത്തനത്തില്‍ പി ജി ഡിപ്ലോമ എടുക്കുന്നതിനും വഴിയൊരുങ്ങി.

ചെറു പ്രായം മുതല്‍തന്നെയും പാരായണ താല്പര്യം തന്നില്‍ മുളയിട്ടു.  വീട്ടിലെ ഗ്രന്ഥ ശേഖരവും പോത്താനിക്കാട് സഭയിലെ ആദ്യ കാല വിശ്വാസികളില്‍ ഒരാളായ തന്റെ വല്യമ്മച്ചിയുടെ (പാപ്പാളില്‍ സാറാമ്മ തൊമ്മന്‍) പ്രോത്സാഹനവും, ജേഷ്ഠ സഹോദരി റോസമ്മയുടെ നിരന്തര പ്രോത്സാഹനവും അക്ഷരങ്ങളുടെ പുതുലോകങ്ങളിലേക്ക്  തന്നെ നയിച്ചുകൊണ്ടേയിരുന്നു.
വായനാശീലം വളര്‍ന്നതോടെ എന്തെങ്കിലും എഴുതാനുള്ള മോഹം ഏഴാം തരത്തിലെത്തിയപ്പോള്‍ തന്നെ നാമ്പിട്ടു.  രഹസ്യമായി ചിലതെല്ലാം കുത്തിക്കുറിച്ചു കഥാ രചനയില്‍ ആരംഭിച്ച സംരംഭം ക്രമേണ കവിതാ രചനയിലേക്ക് നീങ്ങി.
പാട്ടുകളും മറ്റും കുറിച്ച് വെച്ച് വീട്ടിനുള്ളില്‍ തന്നെ ഉച്ചത്തില്‍ പാടുമായിരുന്നു.  പിതാവും സഭയിലെ പ്രിയമുള്ളവരും തന്നിലെ കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിച്ചു.
Write-up About A Song Writer by Jijo Angamaly (1)
ഏലിയാമ്മ സന്യാസിനി എന്ന സുവിശേഷക പ്രവര്‍ത്തകയും പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.
എങ്കിലും ആദ്യ കവിതയ്ക്ക് മഷി പുരണ്ടത്  1977 – ലാണ് . പരേതരായ എം. ഇ.   ചെറിയാന്‍, ടി. കെ.  ശമുവേല്‍ തുടങ്ങിയവരും സഹോദരന്‍ ചാള്‍സ് ജോണും ആവശ്യമായ നിര്‍ദ്ദേശങ്ങളും തിരുത്തലുകളും നല്കിയതും  ഗാനരചന മെച്ചപ്പെടുത്താന്‍ സഹായകമായി.
ഇക്കൂട്ടത്തില്‍  അലക്സാണ്ടെര്‍  കുരിയന്‍, ജോയി പാമ്പാടി, കുഞ്ഞുമോന്‍ ചാക്കോ, പൗലോസ്‌ തുടിയന്‍, പി. എം.  ജോസഫ്    തുടങ്ങിയവരുടെ പ്രോത്സാഹനങ്ങളും പ്രത്യേകം പ്രസ്താവ്യമത്രേ .
*3 സൃഷ്ടാവ് ‘ എന്ന പേരില്‍ ബാലകവിത എഴുതി രചനക്ക് തുടക്കമിട്ടതും അറുപതിലധികം ഗാനങ്ങളും കവിതകളും എഴുതാന്‍ സംഗതിയായി.  രാത്രിയുടെ യാമാങ്ങളിലാണ്  തന്റെ ഗാനങ്ങളില്‍ അധികവും പിറവി കൊണ്ടത്‌ . പ്രസിദ്ധ ഗാന

രചയിതാക്കളുടെ ഗാനങ്ങള്‍ തുടര്‍ച്ചയായി പാടുകയും അതേ രാഗത്തില്‍ തുടര്‍ന്ന് ലഭിക്കുന്ന ആശയങ്ങള്‍ കുറിച്ചിടുകയും വീണ്ടും പാടുകയും പിന്നീടവക്ക് വൃത്തവും പ്രാസവും നല്‍കി രൂപപ്പെടുത്തുകയുമാണ്  ഗാന രചനയില്‍ താന്‍ അവലംഭിച്ച രീതി.

Write-up About A Song Writer by Jijo Angamaly (2)

ദൈവത്തിന്റെ സിംഹം എന്നര്‍ത്ഥം വരുന്ന “ഏരിയല്‍” എന്ന തൂലികാ നാമം സ്വീകരിച്ചിട്ടുള്ള താന്‍  ജീവിതത്തില്‍ കടന്നു പോയ പരിശോധനാ വേളകളില്‍ തിരുവചന ധ്യാനത്തിലൂടെ ലഭിച്ച ആശ്വാസമാണ്  തന്റെ പല ഗാനങ്ങളുടേയും രചനക്ക് പ്രോല്‍സാഹനമായ്  കാമ്പും കഴമ്പും നല്‍കിയത്.

ഗുജറാത്തില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘സന്തോഷധ്വനി മാസികയുടേയും , പി. എം.  ജോസഫ്   പ്രസിദ്ധീകരിച്ചിരുന്ന ക്രിസ്ത്യാനി  മാസികയുടെയും  സഹ പത്രാധിപരായും,  കൂടാതെ    ബ്രദറണ്‍ വോയിസ് , ഉന്നത ധ്വനി, സുവിശേഷ ധ്വനി, മരുപ്പച്ച, ഡയലോഗ്  തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ സെക്കന്ദ്രാബാദ് ലേഖകനായും  കുറേക്കാലം പ്രവര്‍ത്തിച്ചു.
ബാക്ക് ടു ദ ബൈബിൾ  (Back to the Bible)എന്ന ക്രിസ്‌തീയ സംഘടനയിൽ കഴിഞ്ഞ 15 വർഷം വിവിധ നിലകളിൽ സേവനമനുഷ്ഠിച്ചു.  പ്രധാനമായും അവരുടെ പ്രസിദ്ധീകരണ മേഖലയിലും, ഒഫീഷ്യൽ പ്രസിദ്ധീകരണമായ  “കൊണ്ഫിടന്റ്റ് ലിവിംഗ് മാസികയുടെ  official organ) Associate Editor (അസ്സോസ്ഷ്യറ്റ്  എഡിറ്റര്‍ ആയും സേവനമനുഷ്ഠിച്ചശേഷം 2015 ജോലിയിൽ നിന്നും വിരമിച്ചു വിശ്രമജീവിതം നയിക്കുന്നു.
1986 മെയ്‌  22 ന്  നാസികില്‍ കര്‍തൃശുശ്രൂഷയില്‍  ആയിരുന്ന പരേതനായ എം എം മാത്യു  സഹോദരന്റെ സഹോദരി അന്നമ്മ (ഓമന) യെ വിവാഹം കഴിച്ചു, ഭാര്യാ ഗൃഹം മണ്ണാരത്തറയാണ്.  രണ്ടു മക്കളെ നല്‍കി ദൈവം കുടുംബജീവിതത്തെ  അനുഗ്രഹിച്ചു. മൂത്ത ആള്‍ ‘ചാള്‍സ് ‘  ഇളയ ആള്‍ ‘മാത്യുസ് ‘
മറ്റുള്ളവരോട് സുവിശേഷം വ്യക്തമാക്കുന്ന നിരവധി ഗാനങ്ങള്‍ താന്‍ രചിച്ചിട്ടുണ്ട് .
ഉന്നതത്തില്‍ ദൂതസംഘ ത്തിന്‍ മധ്യത്തില്‍ അത്യുന്നതനായി വസിച്ചിരുന്നോൻ സര്‍വ്വവും ത്യജിച്ചു  പാരിതില്‍ വന്ന് പല പാടുകളും സഹിച്ച് ജീവനേകി ദൈവ പുത്രനാക്കിയ നിസ്തുല്ല്യ സ്നേഹത്തെ  ഓര്‍ത്ത്  ധ്യാനത്തോടിരുന്ന അവസരത്തില്‍ ദൈവത്തോടുള്ള നന്ദിയാലും സ്തുതിയാലും ഹൃദയം നിറയുകയും തന്നെ ചേര്‍ത്തിടാന്‍ ഉടന്‍ വരുമെന്ന പ്രത്യാശയാല്‍ ഹൃദയം നിറയുകയും ചെയ്തൊരു വേളയില്‍ “വാഞ്ചിതമരുളിടും” എന്ന സൈമണ്‍ സാറിന്റെ പാട്ടിന്റെ രാഗത്തില്‍  “മര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍” എന്നു തുടങ്ങുന്ന ഈ ഗാനം പിറവി കൊണ്ടു.
SOME OF THE OTHER SONGS PUBLISHED IN THE ATHMEEYA GEETHANGAL (SPIRITUAL HYMNS) SONG BOOK PUBLISHED BY PREMIER PUBLISHER ANGAMALY
Source:
“ഗാനോല്പ്പത്തി”
(Printed and Published by Sathyam Publications, Thiruvalla
Author: Jijo Angamaly)

‘ഇറ്റാലിക്സില്‍’കൊടുത്തിരിക്കുന്നത്‌ പിന്നീട് ചേര്‍ത്തവയാണ്  
Updated on: Apr 23, 2020
Updated on May 12, 2017
Published on: Jun 20, 2011

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

 1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
 2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
 3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
 4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
 5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
 6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
 7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
 8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
 9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
 10. ഫിലിപ്സ്കോമിന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

For Philipscom Associates

ഫിലിപ്പ് വർഗീസ് ഏരിയൽ

Check your domain ranking

5 Comments

 1. Soumya
  Soumya

  I din know Uncle ,that this was your song!

  February 23, 2012
  |Reply
 2. P V Ariel
  P V Ariel

  Hi Soumya,
  Nice to hear from you again
  There are three of my songs available
  in our Athmeeyageethangal Song book
  under the byline P V.
  Have a good and godly day.
  Regards to Bob
  PV

  February 24, 2012
  |Reply
 3. ജോയ് ഗുരുവായൂർ
  ജോയ് ഗുരുവായൂർ

  നല്ല പരിചയപ്പെടുത്തൽ. ആശംസകൾ

  April 25, 2020
  |Reply
 4. ഒരുപാടു സന്തോഷം സാർ. എത്ര മനോഹരങ്ങളായിരിക്കുന്നു വരികൾ. ഈ മൃദുലമായ വരികളിൽ സാറിന്റെ മനസ്സിന്റെ ശുദ്ധവികാസങ്ങൾ തെളിഞ്ഞു കാണുന്നുണ്ട് . ഇനിയും ആ തൂലികയിൽ ഒത്തിരി നന്മവരികൾ ഉദയമാകട്ടെ എന്ന് ഹൃദ്യമായി ആശംസിക്കുന്നു. അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ !

  April 26, 2020
  |Reply
 5. അർഹതപ്പെട്ട അംഗീകാരം നല്ല വാക്കുകളിലൂടെ നല്കിയ ജിജോ സാറിനും ഭാവുകങ്ങൾ നേരുന്നു

  April 26, 2020
  |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X