Last updated on August 14, 2021
ചിത്തരോഗി – ഇളക്കി പ്രതിഷ്ഠിച്ച ഒരു കഥ
![]() |
A page from Paschimathaaraka weekly |
സുപ്രസിദ്ധ ചിത്തരോഗ ഡോക്ടര്‍ ശിശുപാലന്റെ ആശുപത്രിയില്‍ ഒരാഴ്ച മുന്‍പാണ് ഒരു മദ്ധ്യവയസ്കയെ നാട്ടുകാര്‍ അഡമിറ്റാക്കിയത്.
പ്രഥമ പരിശോധനയില്‍ നിന്നും രോഗിക്ക് എടുത്തു പറയത്തക്ക അസുഖങ്ങള്‍ ഒന്നും തന്നെ ഉള്ളതായി കാണാന്‍ കഴിഞ്ഞില്ല.
രോഗിയുടെ പരാതി ഒന്ന് മാത്രം. എപ്പോഴും തന്റെ കാതുകളില്‍ ‘കള്ളന്‍ കള്ളന്‍’ എന്ന ഒരു ശബ്ദം ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കുന്നു.
അത് രോഗിയുടെ കാതുകളെ പൊട്ടിക്കുമാറുച്ചത്തിലാണെന്നും രോഗി പറയുന്നുണ്ട്. ഡോക്ടര്‍ ശിശുപാലന്‍ ഒരാഴ്ച കൊണ്ട് പലവിധ ചികിത്സകള്‍ നടത്തി നോക്കിയെങ്കിലും ഫലം പരാജയം.
മധുരപ്പതിനേഴിനോടടുത്തത്. അക്കാലങ്ങളില്‍ തികച്ചും ഉന്മേഷവതിയും പറയത്തക്ക അസുഖങ്ങള്‍ ഒന്നും ഇല്ലാത്തവളും ആയിരുന്നു അവര്‍.
എന്നാല്‍ സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം മൂന്നു നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ചെവികള്‍ക്ക് ഭാരം വര്‍ധിക്കുന്നത് പോലെ തോന്നിത്തുടങ്ങി.
തുടര്‍ന്ന് കാച്ചിയ എണ്ണ, ആട്ടിന്‍ മൂത്രം, ഹൈഡ്ര ജന്‍ പെറോക്സൈഡ തുടങ്ങി പലതും പ്രയോഗിച്ചു നോക്കി തല്‍ഫലമോ എന്തോ അപ്പോള്‍ അല്‍പ്പം ഭാരം കുറയുന്നതുപോലെ തോന്നുമായിരുന്നു, അന്ന് അതുകൊണ്ട് അതത്ര കാര്യമാക്കിയിരുന്നില്ലന്നും രോഗി പറയുകയുണ്ടായി.
രോഗി ഒരു രാഷ്ട്രീയക്കാരിയോ, ചിത്രകാരിയോ, ഒരു ബുദ്ധിജീവിയോ ആയിരുന്നില്ല. മറിച്ചു എഴുത്തും വായനയും നല്ലവണ്ണം വശമാക്കിയ ഒരു സാധാരണക്കാരിയും, സാധുവും ആയിരുന്നു അവര്‍.
ഇടയ്ക്കിടെ വളരെ വിഷാദം നിറഞ്ഞ മുഖത്തോടെ ‘പിടിക്കൂ പിടിക്കൂ’ എന്നും വിളിച്ചു പറയുന്നുണ്ട്.
സ്വാതന്ത്ര്യ സമരത്തില്‍ അവരുടെ മാതാപിതാക്കളും പങ്കെടുത്തു അറസ്റ്റു വരിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ഒന്നും പിടിച്ചു പറ്റാന്‍ നാളിതുവരെ അവര്‍ പരിശ്രമിച്ചിട്ടുമില്ല.
ഈ ശബ്ദം ഇങ്ങനെ തുടര്‍ന്നാല്‍ താമസം വിനാ അവരുടെ കാതുകളുടെ ഡയഫ്രം പൊട്ടി പ്പോകുമെന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം.
നാട്ടിലും, പുറം നാട്ടിലും ഒരു പോലെ പ്രസിദ്ധനായ ചിത്തരോഗ വിദദ്ധന്‍ ശിശുപാലന്‍ പല അടവുകളും പയറ്റി നോക്കിയെങ്കിലും ശബ്ദം വര്‍ദ്ധിച്ചു വന്നതല്ലാതെ കുറഞ്ഞില്ല..
രോഗി കേള്‍ക്കുന്ന ശബ്ദത്തേക്കാള്‍ ഉച്ചത്തില്‍ അതെ ശബ്ദം തന്നെ രോഗിയേക്കൊണ്ട് വിളിപ്പിക്കുക, ഒരു പക്ഷെ അത് അല്‍പ്പം ശമനത്തിനിട നല്‍കിയേക്കും. പക്ഷേ, അവിടെയും ശിശുപാലന്‍ പരാജയപ്പെട്ടു. കാരണം രോഗി പറയുന്നത്, താനെത്ര ഉച്ചത്തില്‍ ശബ്ദിച്ചാലും താന്‍ കേള്‍ക്കുന്ന ശബ്ദ ത്തിന്റെ പകുതി ശബ്ദം പോലും വരില്ലന്നാണ്. അത്ര ഭീകര ശബ്ദമത്രേ താന്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നത്.
ഒടുവില്‍ ശിശുപാലന്‍ രോഗിയുടെ ബന്ധുക്കളെയും അയല്‍ക്കാരേയും വിളിച്ചുകൂട്ടി കള്ളന്‍ കള്ളന്‍ എന്ന് ഒരുമിച്ചു അലറി വിളിക്കുവാന്‍ അപേക്ഷിച്ച്.
ശിശുപാലന്റെ പരീക്ഷണം നൂറു ശതമാനവും വിജയിച്ചു.
പുറത്തുനിന്നും വരുന്ന കഠോര ശബ്ദം മൂലം അകത്തെ ശബ്ദത്തിനു വളരെ കുറവ് സംഭവിക്കുന്നതായി രോഗി പറഞ്ഞു.
തന്റെ പരീക്ഷണം വിജയിച്ചെങ്കിലും വളരെ അപ്രായോഗികമായ ഒരു ചികില്‍സാവിധിയായിരുന്നു അത്.
സാധുവായൊരു സ്ത്രീയെ അല്ലങ്കില്‍ അവരുടെ മാതാപിതാക്കളെ (സ്വാതന്ത്ര്യ ലബ്ദിക്കായി സധീരം പട പൊരുതിയവര്‍) ഓര്‍ത്തെങ്കിലും എല്ലാവരും ഒത്തു ചേര്‍ന്ന് കള്ളന്‍ കള്ളന്‍ എന്ന് അലമുറയിടുക എന്നൊരു അപേക്ഷ (പത്രപ്പരസ്യം) ഡോക്ടര്‍ എല്ലാ പത്രങ്ങളിലും പ്രസിദ്ധീകരിച്ചു.
സഹായ ഹസ്തം നീട്ടി മുന്നോട്ടു വന്നവരുടെ ഒരു നീണ്ട നിര തന്നെ ശിശുപാലന്റെ ആശുപത്രിക്ക് മുന്നില്‍ പ്രത്യക്ഷമായി.
പ്രീയ വായനക്കാരെ, ദയവായി ചിന്തിക്കുക!
സാധുവായ ഒരു സ്ത്രീയെ ഇത്തരം ഒരു പ്രതി സന്ധിഘട്ടത്തില്‍ നിന്നും രക്ഷിക്കുക എന്നത് എന്റെയും നിങ്ങളുടേയും കടമ അല്ലെ?
ദയവായി വായനക്കാര്‍ എല്ലാവരും ചേര്‍ന്ന് ഒരേ സ്വരത്തില്‍ ഉച്ചത്തില്‍ അലമുറയിട്ടാലും. അങ്ങനെ ചെയ്‌താല്‍ ആ പെരുംകള്ളനെ പിടികൂടാന്‍ നിങ്ങളും ഒരു തരത്തില്‍ ശ്രമിക്കുകയായിരിക്കും അത് ആ സ്വാതന്ത്ര്യ സമരസേനാനിയുടെ കുടുംബ ത്തോട് കാട്ടുന്ന ഒരു വലിയ സഹായമാകും. നാടിനും നാട്ടാര്‍ക്കുമായി വിദേശികളുമായി മല്ലടിക്കാന്‍ ജീവന്‍ പണയപ്പെടുത്തിയ ആ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബത്തോട് കാട്ടുന്ന ഒരു വലിയ ദയ ആയിരിക്കും.

നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് ആ സ്ത്രീയുടെ ചെവിക്കരികിലെത്തി കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ അലമുറയിടാം.
ഡോക്ടര്‍ ശിശുപാലനെപ്പോലുള്ള ഡോക്ടര്‍മാര്‍ നമ്മുടെ നാടിന്റെ അഭിമാനം തന്നെ.
ആ പുതിയ ചികിത്സാവിധി കണ്ടു പിടിച്ച ഡോക്ടറെ എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല.
ഡോക്ടര്‍ ശിശുപാലന്‍ നീണാള്‍ വാഴട്ടെ!
ഡോക്ടര്‍ ശിശുപാലന്‍ നീണാള്‍ വാഴട്ടെ!



ഈ കഥക്കൊപ്പം ചിത്രങ്ങള്‍ ഒന്നും നേരത്തെ ചേര്‍ത്തിരുന്നില്ല,എങ്കിലും ബ്ലോഗ് പോസ്റ്റിനു താഴെ വരുന്ന ബ്ലോഗ് notification ചിത്രങ്ങള്‍ക്കൊപ്പം You might also like (linkwithin) എന്ന കുറിപ്പിന് താഴെ പ്രത്യക്ഷപ്പെടുന്ന ചിത്രം കഥക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഒരു ചിത്രമായിരുന്നു അത് മാറ്റാനായി നോക്കി പക്ഷെ സാധിച്ചില്ല, അതിനാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായൊരു ഇളക്കി പ്രതിഷ്ഠ ആവശ്യമായി വന്നു അതത്രേ പുതിയൊരു ചിത്രം തിരഞ്ഞു പിടിച്ചു അതിവിടെ കഥക്കൊപ്പം വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഈ കഥ മുന്‍പ് വായിക്കാത്തവര്‍ വായിച്ചു അഭിപ്രായം കുറിക്കുക. വായിച്ചവര്‍ ക്ഷമിക്കുക. നന്ദി നമസ്കാരം.
പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !
ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!
- ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
- അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
- കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
- ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
- നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
- വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
- ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
- വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
- തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
- ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.
നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.
സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.
നന്ദി, നമസ്കാരം.
Philip Verghese Ariel
Check your domain ranking
ReplyDelete
സന്ദര്‍ശനത്തിനും
ഒപ്പം വിലയേറിയ
അഭിപ്രായത്തിനും,
നിര്‍ദ്ദേശങ്ങള്‍ക്കും.
ഈ കഥ 1980 കളില്‍
എഴുതി പശ്ചിമതാരക എന്ന
ഒരു വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം, പുസ്തക ഷെല്‍ഫു
പരിശോധിച്ചപ്പോള്‍ കിട്ടിയ പഴയ
കെട്ടില്‍ നിന്നും ഇതു ഇവിടെ
ചേര്‍ത്തു/പകര്‍ത്തി എന്ന് മാത്രം.
നിര്‍ദ്ദേശത്തിനു വീണ്ടും നന്ദി.
അതിന്‍പ്രകാരം നീങ്ങാന്‍
ശ്രമിക്കാം നന്ദി നമസ്കാരം
ReplyDelete
ReplyDelete
മഹത്തായ ആശയം.കള്ളന്മാരുടെ
മദ്ധ്യത്തിലാണല്ലോ നാമിന്നു ജീവിക്കുന്നത്!
ഇതിനോടിണങ്ങി ചേരാത്തവര്‍ ചിത്തരോഗിയായതില്‍..,…………
അഭിനന്ദനങ്ങള്‍,.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
ReplyDelete
ReplyDelete
നല്ല എഴുത്ത്
ReplyDelete
ടാക്സിക്കൂലി നഷ്ട്ടായില്ല.
ഇനിയും വരും. ദര്‍ശനം തന്നാല്‍ മതി.
ReplyDelete
കള്ളന്‍ .. കള്ളന്‍ ..
ഈ പുതിയ ചികിത്സ വിധി വായിക്കാന്‍ എത്തിയത് ഇരിപ്പിടം വഴി …
ആശംസകള്‍
ReplyDelete
ഇരിപ്പിടത്തില്‍
ഒരിടം തന്നതില്‍
ഒത്തിരി നന്ദിയുണ്ട് കേട്ടോ
പല പുതിയ സുഹൃത്തുക്കള്‍ക്കും
ഒന്നെത്തി നോക്കാന്‍
അതൊരവസരമായി.
ഇരിപ്പിടത്തില്‍
ഒരു കമന്റുമായി
വരുന്നുണ്ട്.
ReplyDelete
അഭിപ്രായം പറഞ്ഞതിനും
നന്ദി, ഇരിപ്പിടത്തില്‍
നിന്നും ആയിരിക്കുമല്ലോ
ഇവിടെയെത്തിയത്?
ഇവിടെ ചേര്‍ന്നതിലും
നന്ദി, വീണ്ടും വരണം കേട്ടോ.
ReplyDelete
അഭിപ്രായം പറഞ്ഞതിനും നന്ദി
വീണ്ടും കാണാം. എന്റെ കമന്റു
ശ്രദ്ധിച്ചു കാണുമല്ലോ?
ഒത്തിരി, നന്ദി
ReplyDelete
സന്ദര്‍ശനത്തിനും
പ്രതികരണത്തിനും
വീണ്ടും കാണാം
നന്ദി
ReplyDelete
സന്ദര്‍ശനത്തിനും
ബ്ലോഗില്‍ ചേര്‍ന്നതിനും
അഭിപ്രായം പറഞ്ഞതിനും
രോഗിയെ സഹായിക്കാന്‍
സന്മനസ്സു കാട്ടിയതിനും
നന്ദി :-)
ReplyDelete
എന്റെ കണ്ണൂരാനെ
ഇരിപ്പിടത്തിലെ ചന്തുവേട്ടന്റെ
വാക്ക് പാഴായിപ്പോകാഞ്ഞതും
ടാക്സി കൂലി നഷ്ടായില്ലാന്നറിഞ്ഞതിലും
ഒത്തിരി സന്തോഷത്തിനു വക നല്‍കി.
ഒരു കമന്റു പോസ്ടിയിരുന്നു കണ്ടാര്‍ന്നോ
എന്തോ?
കൂടെ ചേര്‍ന്നതില്‍ പെരുത്ത കുസിയുന്ടെട്ടോ
പിന്നൊരു കാര്യം കയ്യി ലിരിക്കുന്നത് ഹാനികരം
തന്നെ! സൂക്ഷിക്കാന്‍ മറക്കണ്ടാട്ടോ :-)
ReplyDelete
വഴി ഇവിടെയെതിയത്തിലും
ഒരു കമന്റിട്ടതിലും
രോഗിയെ സഹായിക്കാന്‍
കൂടെചെരാം എന്നരിയിച്ചതിലും
സന്തോഷംവീണ്ടും വരണം കേട്ടോ
നന്ദി നമസ്കാരം
ReplyDelete
എല്ലാ സഹായങ്ങള്‍ക്കും നന്ദി
ബ്ലോഗുലകതിലെക്കൊന്നു പ്രവേശിച്ചെങ്കിലും
വിവിധ കോണുകളില്‍ നിന്നും ഇത്രത്തോളം
നല്ല പ്രതികാരങ്ങള്‍ ലഭിച്ചതില്‍ സന്തോഷം
എല്ലാ നിര്‍ദേശ ങ്ങള്‍ക്കും നന്ദി
ചിത്തരോഗിയെ വളരെ ഭംഗിയായി
ഇവിടെ അവതരിപ്പിച്ചതില്‍ പി വി സാര്‍
അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്തരം അനേകം
രോഗികളെ നാം നമുക്ക് ചുറ്റും ദിനം തോറും കാണുന്നു
പക്ഷെ നിസ്സഹായരായി നോക്കി നില്‍ക്കാനേ നമുക്ക്
കഴിയുന്നുള്ളല്ലോ യെന്നോര്‍ത്തു ദുഃഖം തോന്നുന്നു.
എന്തായാലും കഥ കലക്കി സാറേ
ഇനിയും പോരട്ടെ കൂടുതല്‍ നര്‍മ്മവും
ഒപ്പം ഗഗനമായ വിഷയങ്ങളും
ഈയുള്ളവന്റെ ബ്ലോഗില്‍ ചേര്‍ന്നതില്‍
വീണ്ടും നന്ദി. ഞാനും ബ്ലോഗില്‍ ചേരുന്നു.
A P K
ReplyDelete
പ്രതികാരങ്ങള്‍ അല്ല “പ്രതികരണങ്ങള്‍ ആണേ!
പൊറുക്കണേ, മാപ്പാക്കണമേ!
നമ്മുടെ മലയാളത്തിന്റെയും ഗൂഗിളിന്റെയും
ഒരു കളിയേ!
മാറി മായമേ!
നന്ദി
ReplyDelete
“മാറി” അല്ല “മറിമാ”യം ആണേ!
അല്പം സ്പീട് കൂടിപ്പോയതിനാല്‍
ആണെന്ന് തോന്നുന്നു.
അല്പം ശ്രദ്ധിച്ചാല്‍
അകറ്റാവുന്നതേ ഉള്ളിത്
എന്ന് തോന്നുന്നു.
വീണ്ടും അക്ഷരപ്പിശാചുമായ്
വന്നതില്‍ ക്ഷമ
ശ്രദ്ധിക്കാം കേട്ടോ
ReplyDelete
അഭിപ്രായം പറഞ്ഞതിനും വീണ്ടും നന്ദി.ബ്ലോഗു കൂട്ടായമയുടെ സുഖം ഒന്ന് വേറെ തന്നെഇവിടെ നല്ല അനുഭവസ്ഥരും,രസികന്മാരുംഒപ്പം അര രസികന്മ്മാരും ഉണ്ടെന്ന കാര്യം മറക്കണ്ട.അഭിപ്രായങ്ങള്‍ എല്ലാം പോസിറ്റീവ് ആയി
എടുത്തു മുന്നോട്ടു പോവുക, എന്നാല്‍ കഴിയുന്ന,അറിയുന്ന സഹായം ബ്ലോഗു നിര്‍മ്മാണത്തില്‍എന്നില്‍ നിന്നും തുടര്‍ന്നും പ്രതീക്ഷിക്കാം.ഒപ്പം വായിക്കുക കമന്റുകള്‍ അയക്കുക,അയക്കുന്നവക്ക് താമസിയാതെ തന്നെ മറുപടിയും കൊടുക്കുകഅത് കൂട്ടെഴുത്ത്കാരുമായി ബന്ധം തുടരാനും ബ്ലോഗു നിര്‍മ്മാണത്തിനത്സഹായകമാകുന്നതിനും ഇടയാകും.അതെ, ഗൂഗിലമ്മക്കുള്ള ഒരു കുഴപ്പമാണിത്ശ്രദ്ധിക്കാതെ വേഗം എഴുതാന്‍ ശ്രമിച്ചാല്‍
ഈ പിശക് സംഭവിക്കും എഴുതിയത് ശ്രദ്ധിക്കുക,
ഒപ്പം പോസ്ടുന്നതിനു മുന്‍പ് വീണ്ടും ഒന്ന് വായിച്ചു ശരിപ്പെടുത്തുക.
വീണ്ടും വരിക. നന്ദി
ReplyDelete
ReplyDelete
ReplyDelete
Thanks for visiting.
Keep Going.
Keep inform
Best Regards
PV
ReplyDelete
രോഗിക്ക് ആശ്വാസം കിട്ടുകയാണെങ്കില്‍ ഞാനും വിളിക്കുന്നു. കള്ളന്‍ കള്ളന്‍… :)irippidathiloodeyanu ivide ethiyathu
ReplyDelete
സന്ദര്‍ശനത്തിനു നന്ദി
വിളിച്ചോളൂ , വിളിച്ചോളൂ
ആ ശുഭാപ്തി വിശ്വാസം
നമുക്ക് കൈവെടിയാതിരിക്കാം
ശിശുപാലന്‍ ഡോക്ടറുടെ ഒരു പരീക്ഷണമായിരുന്നു അത്
അവിടെ അയാള്‍ വിജയിച്ചു എന്ന് കഥ പറയുന്നു so നമുക്ക്
ഉറക്കെ വിളിക്കാം
നന്ദി നമസ്‌കാരം.
ReplyDelete