Skip to content

വി നാഗല്‍, സമയമാം രഥത്തില്‍, രചിച്ച ജര്‍മ്മന്‍ മിഷണറി V Nagel Who Wrote Samayamam Radhathil

Posted in Biblical/Religious, Biography, Education, and Writing

Last updated on June 29, 2022

Table of Contents

​​​​​​വി നാഗലി​നോടുള്ള ബന്ധത്തിൽ അറിയേണ്ട ​ചില ​സത്യങ്ങൾ  Nagel And Samayamam Radhathil

​​സമയമാം രഥത്തിൽ ​​​ എന്ന ​സുപ്രസിദ്ധ ​ക്രൈസ്തവ പ്രത്യാശാ ഗാനത്തിൻറെ ​രചയിതാവായ നാഗൽ സായിപ്പ്  എന്നറിയപ്പെട്ടിരുന്ന  ​ഫോൾബ്രെഷ്റ്റ് നാഗ​ലി​​ൻറെ നൂറാം ചരമദിനം ഇന്ന് മെയ് 21 ആഘോഷിക്കപ്പെടുകയാണ്. Nagel And Samayamam Radhathil – A write-up on V Nagel the famous German Missionary.

Nagel And Samayamam Radhathil
A Special Zoom Meeting (May 21, 2021)

Zoom പ്ലാറ്റഫോമിൽ നടക്കുന്ന ഈ സമ്മേളനം പ്രമുഖ ഫേസ്ബുക്ക് പേജുകളിൽ കാണാവുന്നതാണ്.

Watch live on Facebook

https://www.facebook.com/events/463934214671509/

Watch V Nagel’s 100th Birth Anniversary Celebration live on Facebook via pvariel.comWatch V Nagel's 100th Birth Anniversary Celebration live on Facebook via pvariel.com Share on X

ഇത്തരുണത്തിൽ നാഗൽ ​സായിപ്പിനോടുള്ള ബന്ധത്തിൽ 1983 ഞാൻ രചിച്ചു ദീപിക ദിനപ്പത്രത്തിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഒരു ലേഖനവും. ഒപ്പം അദ്ദേഹത്തോടുള്ള ബന്ധത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ചില കാര്യങ്ങളുടെ വസ്തുതയും തുടർന്ന് വായിക്കുക.

A matter published by the author in the Deepika Daily News Paper’s Vaarandhya Pathippu (Sunday Edition on July 10th Sunday 1983)

-Publishing from Kottayam, Kerala.


ദീപിക ദിനപ്പത്രത്തില്‍ 1983 ല്‍ ലേഖകന്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഒരു പതിപ്പ്.

(A Write-up about a German Missionary who learned the Indian language, Malayalam, and composed many popular Christian songs in the same language)

സമയമാം രഥത്തില്‍ രചിച്ച ജര്‍മ്മന്‍ മിഷണറി (Nagel And Samayamam Radhathil)

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു’ എന്ന് തുടങ്ങുന്ന ഗാനം കേട്ടിട്ടില്ലാത്ത കേരളീയര്‍ ചുരുങ്ങും. മരണത്തെക്കുറിച്ച് പ്രത്യാശ ജനിപ്പിക്കുന്ന വേര്‍പാടിന്‍റ് വേദനയില്‍ ആശ്വാസം പകരുന്ന, ഈ മധുരഗാനം കേരളത്തിലെ ജനങ്ങളെ ജാതി മത ഭേദമെന്യേ ആകര്‍ഷിക്കുന്നു.

ജര്‍മ്മന്‍ മിഷണറിയായ വി. നാഗല്‍ നൂറോളം മലയാള ഗാനങ്ങളും അനേകം ലേഖനങ്ങളും എഴുതി.

അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും കേരളീയര്‍ ഇന്നും പാടി ആസ്വദിക്കുന്നു.

A Write-up about a German Missionary who learned Malayalam and composed many popular Christian songs Share on X

 

​സമയമാം രഥത്തിൽ സഞ്ചരിച്ച നാഗൽ ​

Nagel And Samayamam Radhathil
P V Ariel’s Write-up on V Nagal, Published on Deepika Daily News Paper’s Vaarandhya Pathippu (Sunday Edition on July 10th Sunday 1983)

ഏതാണ്ട് നൂറിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്  സുവിശേഷ പ്രചാരണാര്‍ത്ഥം കേരളത്തില്‍ എത്തിയ  വി. നാഗല്‍ എന്ന ജര്‍മ്മന്‍ മിഷണറിയാണ് ഈ ഗാനത്തിന്‍റെ രചയിതാവ് എന്നത് എത്ര പേര്‍ക്കറിയാം?

ഭക്തിസംവര്‍ദ്ധകമായ  മറ്റനേകം ഗാനങ്ങളുടെയും രചയിതാവാണീ വിദേശ മിഷണറി.

വി നാഗല്‍, സമയമാം രഥത്തില്‍, രചിച്ച ജര്‍മ്മന്‍ മിഷണറി V Nagel Who Wrote Samayamam Radhathil via #pvariel Share on X

ഒരു വിദേശീയന് മലയാള ഭാഷയില്‍ ഇത്ര ഹൃദ്യമായി ഗാനങ്ങളും മറ്റും എഴുതുവാന്‍ കഴിഞ്ഞുവെന്നത് അത്ഭുതകരമല്ലേ?

നൂറോളം ഗാനങ്ങള്‍ നാഗല്‍ മലയാളത്തിന് കാഴ്ച വച്ചിട്ടുണ്ട്.

കേരളത്തിലെ പ്രസിദ്ധമായ  ക്രിസ്തീയ കണ്‍വെനഷനുകളില്‍ അദ്ദേഹത്തിന്‍റ് ഗാനങ്ങള്‍ക്ക് പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്.

യേശുവേ നിന്‍റെ രൂപമീയെന്‍റെ കണ്ണുകള്‍ക്കെത്ര സൌന്ദര്യം എന്ന ഗാനം വളരെ പ്രസിദ്ധമാണല്ലോ?

1867 നവംബര്‍ മൂന്നിനു ജര്‍മ്മനിയില്‍ ഹാസ്സന്‍ നഗരത്തില്‍ ജനിച്ച നാഗല്‍ 25-മത്തെ വയസ്സില്‍ സുവിശേഷ പ്രചരണാര്‍ത്ഥം ഭാരതത്തിലെത്തി.  ബാസ്സല്‍ മിഷന്‍ എന്ന സുവിശേഷ സംഘടനയാണ് ഒരു മിഷണറി പട്ടക്കാരനായി അദ്ദേഹത്തെ  1892-ല്‍ കേരളത്തിലേക്കയച്ചത്.

V Nagel And Samayamam Radhathil. A Write-up about the famous German Missionary who lived among the Keralites. Share on X

കണ്ണൂരില്‍ താമസിച്ചു അദ്ദേഹം കേരളത്തിലെ തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.  തുടര്‍ന്ന് ഷോര്‍ണ്ണൂരിനടുത്തുള്ള വാണിയംകുളത്ത് താമസമാക്കി.  അവിടെ വെച്ചു അദ്ദേഹം ബാസ്സല്‍ മിഷന്‍ ബന്ധം വിട്ടു.

പിന്നീട് കുന്നംകുളത്ത് വരികയും അവിടം കേന്ദ്രമാക്കി പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.

കുന്നംകുളത്തു അദേഹത്തിന്‍റെ വിശ്വാസ പ്രമാണങ്ങളില്‍ ആദ്യമായി ആകൃഷ്ടനായത് അധ: കൃത വര്‍ഗ്ഗത്തില്‍ പ്പെട്ട ഒരു വെളിച്ചപ്പാട്‌ ആയിരുന്നു.

പിന്നീട് തന്‍റെ പ്രവര്‍ത്തനം മൂലം അനേകര്‍ മാനസ്സാന്തരപ്പെട്ടു.

ഈ അവസരത്തിലാണ് ഹാന്‍ഡ് ലി ബേര്‍ഡ് എന്ന വിദേശ ബ്രദറൺ മിഷണറിയുമായി പരിചയപ്പെടുന്നതും അദ്ദേഹത്തോടോരുമിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.

ഹാരിയറ്റ്‌ മിച്ചല്‍ എന്ന ആംഗ്ളോ ഇന്ത്യന്‍ യുവതിയും നാഗലും തമ്മിലുള്ള വിവാഹം 1897 ല്‍ കുന്നംകുളത്ത് വെച്ചു നടന്നു.

ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍റ് മകളും അധ്യാപികയുമായിരുന്ന ഹാരിയറ്റുമൊത്തുള്ള ജീവിതം മലയാള  ഭാഷയില്‍ അദേഹത്തിനുണ്ടായിരുന്ന പോരായ്മകള്‍ പരിഹരിക്കുന്നതിനും പ്രയോജനപ്പെട്ടു.

അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം അവര്‍ ഒരു വലിയ സഹായമായിരുന്നു.

A write-up about the German Missionary V Nagel and Samayamam Radhathil via #pvariel Share on X

ഈ ദമ്പതികള്‍ക്ക് ഏഴു ​​മക്കൾ ​ജനിച്ചെങ്കിലും ഒരു  ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ബാല്യത്തില്‍ തന്നെ മരണമടഞ്ഞു.

അഞ്ച് ആണ്‍മക്കളില്‍ മൂന്നാമനായ ഗോഡ്‌ലിഫ് പിതാവിന്‍റെ കാലടികള്‍ പിന്തുടന്ന് വൈദിക പഠനത്തിന് ശേഷം അങ്കമാലിയില്‍ സുവിശേഷ വേല ആരംഭിച്ചെങ്കിലും അധികം താമസിയാതെ ഉദര സംബന്ധമായ രോഗം ബാധിച്ചു അദ്ദേഹം മരിച്ചു.

നാഗല്‍ വടക്കന്‍ പ്രദേശങ്ങളെ കൂടാതെ കുമ്പനാട്, ചെങ്ങനനൂര്‍, ഇലന്തൂര്‍, കല്ലിശ്ശേരി, കുറ്റപ്പുഴ, കുറിയന്നൂര്‍, കോഴഞ്ചേരി, കോയിപ്രം, കൊട്ടാരക്കര, കവുങ്ങുംപ്രയാര്‍, നെടുപ്രയാര്‍, പുതുപ്പള്ളി, റാന്നി, അടൂര്‍, തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മത പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.

സുവിശേഷം ജയിലറകളില്‍ എത്തിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു.  പറവൂര്‍ ജയിലില്‍ രണ്ടു കൊലക്കുറ്റവാളികൾക്കു മന:പരിവര്‍ത്തനമുണ്ടാക്കി.

അവരില്‍ ഒരാളെ തൂക്കിലേറ്റേണ്ട സമയം തൂക്കു മേടയില്‍ കയറി നിന്ന് കൊണ്ട് നാഗല്‍ അയാളെ ധൈര്യപ്പെടുത്തി.

“പാപക്കടം തീര്‍ക്കുവാന്‍ യേശുവിന്‍ രക്തം മാത്രം എന്ന നാഗലിന്‍റെ ആ പാട്ട് ആ കൊലപ്പുള്ളി ഉച്ചത്തില്‍ പാടി പ്രാർത്ഥനയോടെ കൊലക്കയറിനെ സ്വീകരിച്ചു.

മറ്റേ കൊലയാളിയും ഇപ്രകാരം തന്നെയാണ് കൊലക്കയറിനെ സ്വീകരിച്ചത്.

മറ്റു സുവിശേഷ മിഷണറിമാരെപ്പോലെ നാഗലും സുവിശേഷ പ്രചാരണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിപ്പോന്നു.

An updated write-up on V Nagel And Samayamam Radhathil.More information and videos are embedded. Share on X

1906-ല്‍ തൃശൂരിലെത്തിയ നാഗല്‍ എഴുപത്തഞ്ചു ഏക്കര്‍ സ്ഥലം വാങ്ങി വിധവകള്‍ക്കും അവശ വിഭാഗക്കാര്‍ക്കുമായി ധാരാളം വീടുകളും പെണ്‍കുട്ടികള്‍ക്കായി  ഒരു അനാഥാലയവും പണിതു.

“രഹബോത്ത്‌” എന്ന് അദ്ദേഹം ഈ സ്ഥലത്തിന് പേര് നല്‍കി.  ഇത് കൂടാതെ ഒരു പ്രാര്‍ത്ഥനാലയവും ഒരു സ്കൂളും അദ്ദേഹം അവിടെ സ്ഥാപിച്ചു.

മറ്റുള്ളവരുടെ ആത്മീയ ആവശ്യങ്ങള്‍ എന്നത് പോലെ അവരുടെ ഭൌതിക ആവശ്യങ്ങളും അദേഹത്തിന്‍റെ ശ്രദ്ധയിലുണ്ടായിരുന്നു.

ദരിദ്രരോടൊപ്പം പലപ്പോഴും അദ്ദേഹം ദാരിദ്ര്യം അനുഭവിച്ചു.

An Amazing story of a German Missionary, V Nagel Who Wrote Samayamam Radhathil song in Malayalam. via #pvariel Share on X

ഉടുതുണിക്ക് മറുതുണിയില്ലാതെ കടം വാങ്ങിപ്പോലും ഉടുക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്.  വെറും മുളക് മാത്രം കൂട്ടി കഞ്ഞി കുടിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.  സ്വന്തം കൈ കൊണ്ടു മണ്ണ് കുഴച്ചു സാധുക്കള്‍ക്ക് വീട് കെട്ടിക്കൊടുത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.

കേരളീയരെ സ്വന്തം സഹോദരീ സഹോദരങ്ങള്‍ ആയി കണ്ട നാഗല്‍ മലയാള ഭാഷയെ സ്വന്തം ഭാഷയായും കരുതി.

മലയാള ഭാഷക്കു അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഒരു കേരളീയനും വിസ്മരിക്കാവതല്ല.  ലളിതമായ ശൈലിയില്‍ തെരുവുകളില്‍ അദ്ദേഹം നടത്തിയ മലയാള പ്രഭാഷണങ്ങള്‍ കേള്‍വിക്കാരെ ഹ ാദാഹര്‍ഷിക്കുവാന്‍ പോരുന്നവ ആയിരുന്നു.

പല  ലഘു ലേഖകളും, പുസ്തകങ്ങളും മലയാളത്തില്‍ അദേഹത്തിന്‍റ്തായിട്ടുണ്ട്.  സഭാ വ്യത്യാസം കൂട്ടാതെ ധാരാളം കേരളക്രൈസ്തവര്‍ ഇന്നും അദേഹത്തിന്‍റ് ഗാനങ്ങള്‍ പാടി ആസ്വദിക്കുന്നു.

ദുഖത്തില്‍ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ പ്രകീർത്തിക്കുന്നതുമായവയാണ് അവയില്‍ നല്ല പങ്കും.

“എന്നിലുദിക്കണമെ ക്രിസ്തേശുവേ…

നീ കൂടെപ്പര്‍ക്ക എന്നേശു രാജനെ…

നിന്നോട് പ്രാര്‍ഥിപ്പാന്‍ പ്രീയ പിതാവേ വന്ന നിന്‍ മക്കളെ ചെവിക്കൊണ്ടാലും,

യേശുവേ നിൻറെ രൂപമീയെൻറെ കണ്ണുകൾക്കെത്ര സൗന്ദര്യം…

ഗോല്‍ഗോത്തായിലെ കുഞ്ഞാടെ, തുടങ്ങിയ പ്രശസ്‌തിയാർജ്ജിച്ച ഗാനങ്ങൾ അവയിൽ ചിലതു മാത്രമാണ്.

അദ്ദേഹം രചിച്ച നിരവധി ഗാനങ്ങളിൽ ചിലതിൻറെ ഗാനാവിഷ്‌കരണം Alpha T V Kottayam, പുതുപ്പള്ളി ബ്രെത്റൻ സഭയുടെ ചുമതലതയിൽ നടത്തിയ മ്യൂസിക്കൽ നൈറ്റിൻറെ ഒരു ഒരു വീഡിയോ താഴെ ചേർക്കുന്നു.

NAGEL MUSIC NIGHT 2020 Organised by Christian Brethren Assembly Puthuppally

​​

പ്രചുര പ്രചാരം നേടിയ ഈ ഗാനങ്ങളുടെ ​മറ്റൊരു ​ വീഡിയോ ആവിഷ്കരണം മനോരമ മ്യൂസിക് പുറപ്പെടുവിച്ച വീഡിയോയും ചുവടെ ചേർത്തിരിക്കുന്നതും ശ്രദ്ധിക്കുക.    

ഈ സുപ്രസിദ്ധ ഗാനത്തിൻറെ വരികൾ ഇംഗ്ലീഷിലും (Transliterate) മലയാളത്തിലും ചേര്‍ത്തിരിക്കുന്നു, വായിക്കുക,

Samayamam Rathathil njan… Lyrics Nagel And Samayamam Radhathil

Smayamaam Radhathil njaan

Swarga yatra chaiyunnu
Enn swadesham kanmadinu
Vethapettu odidunnu
Aage alpam neram matram
Ende yatra thiruvaan
Yeshuve ninakku stotram
Vegam ninne kanum njan

Ravile njan unarumppol
Bhagyam ullon nischayam
Ende yatrayude andyam
Innale kaal aduppam
Ratriyil njan daivathinte
Kaikalil urangunnu
Appozhum en rathathinte
Chakram munpottu odunnu

Theduvan jadathin sukham
Ippol alla samayam
Swantha nattil daiva mukham
Kanka athraye vanchitham
Sthalam ha maha visesham
Bhalam ethra maduram
Venda venda bhu pradesham
Alla ente parpidam

Nithyam ayor vasasthalam
Eniky undu swargathil
Jeeva vrukshathinde bhalam
Daiva parudisayil
Enne edirelpaanai
Daiva dudar varunnu
Vendum pole yatra kyaee
pudu shakti tarunnu

Shudhanmaarku vilichathil
ulla avakashathin
Pangu tanna Daivathinnu
stotram stotram padum njan
Samayamam Rathathil njan
Swarga yatra chaiyunnu
Enn swadesham kanmadinu
Vethapettu odidunnu

ENGLISH VERSION

In the chariot of the time
I am on my homeward journey
Running, striving all my way to..
see the land of my own
I will be reaching to its end

When I wake up at the daybreak
I am blessed and fresh new day..
For the end of all my voyage
Is closer than yesterday..!

While in peaceful night of sleep
I rest upon the arms of God
Still my chariot wheels keep rolling
Straight forward my Sweet Homeland.

It’s no time to seek the pleasures
of this world and for the flesh
Look upon the face of God there,
at my home, that’s all I want..

Nothing needed on my journey
that makes it so cumbersome
Just some water, just a li’l bread
For the thirst and hunger’s sake!

What a beauty is my homeland,
How sweet is my Lord’s reward..
No I don’t want this world’s glory
this is not my real home! .

I do have my home eternal
By the shore of Paradise
Tree of life with fruits the sweetest
Standing by my window’s side…

Angels waiting all my way long
Welcome me to my own home
Refresh my strength, restore my soul
Meet my needs till I’m home there!

I will praise God, forevermore
For He made me heir of this
Glorious portion, life eternal
With His saints, though I was dead!!

CREDITS for the ENGLISH lyrics: www.holypal.com

V Nagel and Samayamam Radhathil
Family of V Nagal, വി നാഗലിന്റെ കുടുംബം

പ്രസിദ്ധിയോ ജനപ്രീതിയോ സമ്പത്തോ മോഹിക്കാതെ ത്യാഗസമ്പന്നമായൊരു ജീവിതം നയിച്ച ആ ഭാവനാശാലി ഒരു നല്ല ഗായകന്‍ കൂടി ആയിരുന്നു.

എന്നാല്‍ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതിനാല്‍ തിരികെ ഇന്ത്യയിലേക്ക് മടങ്ങി വരുവാന്‍ കഴിഞ്ഞില്ല. കേരളത്തിനും മലയാളത്തിനും വലിയ സംഭാവനകള്‍ നല്‍കിയ ആ ജര്‍മ്മന്‍ മിഷണറി/കവി  1914-ല്‍ തന്‍റെ രണ്ടു മക്കളോടൊപ്പം ജെര്‍മ്മനിയിലേക്ക് മടങ്ങിപ്പോയി.

1921 മെയ്‌ മാസം 21-ന് ബര്‍ലിന്‍ നഗരത്തിനടുത്തുള്ള വിട്നെസ്റ്റില്‍ വെച്ചു നാഗല്‍ ഇഹലോക വാസം വെടിഞ്ഞു.

1935-ല്‍ അദേഹത്തിന്‍റെ ഭാര്യ മിച്ചലും മരണമടഞ്ഞു.

വി നാഗലി​നോടുള്ള ബന്ധത്തിൽ അറിയേണ്ട ​ചില ​സത്യങ്ങൾ (Nagel And Samayamam Radhathil)

ഈ മെയ് 21 നു 99 വർഷം പിന്നിടുന്ന ഈ ഗാനത്തിൻറെ രചയിതാവായ മിഷണറി വര്യനെപ്പറ്റി, എൻ്റെ സുഹൃത്തും പ്രസിദ്ധ എഴുത്തുകാരനുമായ റോജിൻ പൈനുംമൂട്‌ എഴുതി മനോരമ ദിനപ്പത്രത്തിൽ (വാരാന്ത്യപ്പതിപ്പിൽ)  പ്രസിദ്ധീകരിച്ച ‘ഓർമരഥത്തിൽ നാഗൽ’ എന്ന  ലേഖനം ഇതോടു ചേർത്ത് വായിക്കുക.

ഈ ലേഖനം തയ്യാറാക്കുന്നതിനായി റോജിൻ നടത്തിയ ഗവേഷണത്തിൽ നിന്നും മനസ്സിലാക്കുവാൻ കഴിയുന്നത് നാം ഇതുവരെ ധരിച്ചു വെച്ചിരുന്ന ചില കാര്യങ്ങളിൽ തിരുത്തൽ ആവശ്യമായി വരുന്നുണ്ട് എന്നതാണ്.

പ്രധാനമായും, അദ്ദേഹത്തിൻറെ പേരിന്റെ ഉച്ചാരണം തന്നെ, നാം പരക്കെ മനസ്സിലാക്കിയിരിക്കുന്ന വോൾബ്രീറ്റ് നാഗൽ (Volbrecht Nagel) എന്നത് ശരിയായ ഉച്ചാരണം അല്ല. അതിനാൽ പലയിടത്തും വി. നാഗൽ എന്നാണ് ഇദ്ദേഹത്തിന്റെ പേര് അച്ചടിച്ചിരിക്കുന്നത്.
നിരവധി ജർമ്മൻ സുഹൃത്തുക്കളുമായി റോജിൻ  നടത്തിയ സംഭാഷണത്തിൽ നിന്നും ഫോൾബ്രെഷ്റ്റ് നാഗൽ   എന്നതാണ് ശരിയായ ഉച്ചാരണം എന്നു മനസ്സിലാക്കാൻ കഴിഞ്ഞു.

ഈ ലേഖനത്തിനു അനുബന്ധമായി പുറത്തിറക്കിയ ഈ വീഡിയോ ആവിഷ്‌കരണവും കാണുക.

Nagel And Samayamam Radhathil

Exodus T V സംഘടിപ്പിച്ച Nagal Music Night 2013 നാഗൽ ഗാനസന്ധ്യയുടെ ഒരു വീഡിയോ ആവിഷ്‌കരണം

 

ക്രൈസ്തവ സഭാ ചരിത്രം          by   Mahakavi K V Simion

വേര്‍പാട്  സഭകളുടെ ചരിത്രം by  Mahakavi K V Simion

ക്രൈസ്തവ സഭ ഇരുപതു നൂറ്റാണ്ടുകളിലൂടെ by J C Dev

Originally published online on the pages of Philipscom (Sunday, November 28, 2010)

P V’s Knol Page

Manorama Online

Video Source:

Alpha T V

Exodus T V

MM Publications Kottayam

Last updated on Aug 3, 2020.

Updated on May 20, 2020.

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

For Philipscom Associates

ഫിലിപ്പ് വർഗീസ് ഏരിയൽ

Check your domain ranking

5 Comments

  1. Deepak Chopra
    Deepak Chopra

    Really smart strategy. I enjoyed reading your post very much.
    I just love your tips. Thank you for making it so easy to understand and I love the step by step.
    thanks for sharing this to us. The songs are well rendered and soothing. Keep sharing.
    Have a happy weekend. Keep informed.

    May 21, 2020
    |Reply
  2. Joseph Chirayath Mathew
    Joseph Chirayath Mathew

    Thank you for the very interesting and informative article. Wonderful. He reminds me of Arnos Pathiri who was also known for his proficiency in Malayalam. Reading of this post encouraged me to forward in my evangelical mission.
    The words of the hymns are uplifting and reflective.
    Thank you for forwarding it to me. I remember our journey together in Sabari express and becoming familiar.

    May 21, 2020
    |Reply
    • Dear Sir,
      What a joy to hear from you again this way. I am so glad that you found this post on V Nagel found worth reading.
      I appreciate your valuable time in between the busy schedule. Thank you so much for sharing it with your fellow brethren in the mission field.
      May the good Lord continue to keep you safe for His glory.
      Yes, I still cherish those moments we first met in Sabari Express.
      Keep up the good service for the Lord Sir.
      Keep sharing
      Love
      Philip

      May 22, 2020
      |Reply
  3. Johnathan Grey
    Johnathan Grey

    Really it’s a great piece of content about the famous missionary from Germany. So grateful you blogged about him. The songs he composed are really consoling and comforting and inspiring ones.
    Keralites are really a blessed lot to have him in your company to enjoy his preaching teaching and enjoy his wonderful and inspiring songs. I love to read your article and enjoyed it a lot. And especially the way you tell and describe is very admiring. What a generous post and the excellent choice of wording in the article. Thanks for sharing and Excited to read your next one. Keep writing
    Regards
    Johnathan

    May 21, 2020
    |Reply
  4. Anish Jacob
    Anish Jacob

    In which year and in what circumstances was the famous song samayamam radhathil written ?

    September 8, 2022
    |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X