Skip to content

Are We Peace Makers? Or Peace Breakers? നാം സമാധാനം സൃഷ്ടിക്കുന്നവരോ?

Posted in Biblical/Religious, Religion, and Sermon

Last updated on January 27, 2022

An unedited version of a Sunday Sermon delivered at Christian Brethren Assembly, Picket Secunderabad on 12th December 2021.

Peace makersദൈവ നാമത്തിനു മഹത്വം
വീണ്ടും ഒരിക്കൽ കൂടി തിരുവചനവുമായി ഇപ്രകാരം നിങ്ങളുടെ മുമ്പാകെ നിൽക്കുവാൻ ബലപ്പെടുത്തിയ ദൈവത്തിനു സ്തോത്രം.
ലോക ജനങ്ങൾ വളരെ വിശദമായി പഠിക്കുകയും ഗവേഷണങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ    തയ്യാറാക്കുകയും മറ്റും ചെയ്യുന്ന വിശുദ്ധ വേദപുസ്തകത്തിലെ ഒരു പ്രത്യേക ഭാഗമുണ്ട്.
അതു ഏതാണെന്നു ഞാൻ പറയാതെ തന്നെ ഇതിനകം നിങ്ങൾക്കു  മനസ്സിലായിക്കാണും എന്ന് ഞാൻ കരുതുകയാണ്.
എങ്കിലും ഞാൻ ചോദിക്കുകയാണ്, അതേതാണ്?  Yes, let me ask,  can you tell which portion of the Bible or which chapters I am talking about?
അത് മറ്റൊന്നുമല്ല, നമ്മുടെ കർത്താവിന്റെ ഗിരിപ്രഭാഷണം അല്ലെങ്കിൽ Sermon On The Mount അഥവാ Beatitudes, or blessings എന്നും ഇംഗ്ലീഷിൽ പറയുന്ന,  മത്തായി സുവിശേഷം അഞ്ചു മുതൽ ഏഴു വരെയുള്ള അധ്യായങ്ങളാണത്.
Mathew Chapter 5 to 7.
ഒരുപക്ഷേ, വിശ്വാസികളായ നാം വായിച്ചു മനസ്സിലാക്കുന്നതുപോലെ അല്ലെങ്കിൽ അതിൽ ഉപരിയായി തന്നെ ലോകജനങ്ങൾ അത് വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്, അല്ലെങ്കിൽ ഇപ്പോഴും പഠിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.
നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജി, മുൻ പ്രസിഡന്റ് ഡോക്ടർ രാധാകൃഷ്‌ണൻ തുടങ്ങി നമ്മുടെ ചില രാഷ്ട്ര നേതാക്കൾ പോലും അത് പഠിക്കുകയും തങ്ങളുടെ പ്രഭാഷണങ്ങളിൽ അതു quote ചെയ്യുകയും ചിലർ തങ്ങളുടെ പ്രബന്ധങ്ങളിൽ അവതരിപ്പിക്കുകയും മറ്റും ചെയ്തിട്ടുള്ളതായി നമുക്കറിയാം.
എന്നാൽ യഥാർത്ഥത്തിൽ ശേഷം മനുഷ്യർക്ക് വേണ്ടി കർത്താവ് പറഞ്ഞ ഒരു സുവിശേഷ ദൂതല്ലായിരുന്നു അത് എന്നുള്ളത് വളരെ ചിന്തനീയമാണ്.
പകരം അത് കർത്താവ് തൻ്റെ ശിഷ്യന്മാർക്കു മനസ്സിലാക്കുവാൻ അവരെ പഠിപ്പിച്ച, അവർക്കായി പറഞ്ഞ വാക്കുകൾ ആയിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ഗിരിപ്രഭാഷണം അല്ലെങ്കിൽ Sermon on the Mount, എന്ന പേരിൽ അറിയപ്പെടുന്ന ഈ ഭാഗങ്ങൾ സത്യത്തിൽ രക്ഷിക്കപ്പെട്ട നമുക്കായുള്ള ഒരു ദൂതായിട്ടാണതിരിക്കുന്നതു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അത് ദൈവ രാജ്യത്തിലെ പ്രജകൾക്കായി അവർ പാലിക്കേണ്ട ചില പ്രമാണങ്ങളത്രേ. നമ്മുടെ കർത്താവ് പറഞ്ഞ വാക്കുകൾ അഥവാ പ്രമാണങ്ങൾ മത്തായി വളരെ വ്യക്തമായി ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
അത് ഈ  ലോകത്തിലെ നാമിന്നു കാണുന്ന പ്രമാണങ്ങൾക്ക് ഘടകവിരുദ്ധമായ ഒന്നാണെന്നതും ചിന്തനീയമായ ഒരു കാര്യമാണ്.
എന്നാൽ രക്ഷിക്കപ്പെട്ട നാം, അല്ലെങ്കിൽ വിശ്വാസികളായ നാം ഗൗരവമായി എടുക്കാതെ വിട്ടുകളയുന്ന ഒന്നായിട്ടതിരിക്കുന്നുയെന്നത്  ദുഖകരമായ മറ്റൊരു  വസ്തുതയാണ്.
എന്നാൽ നാം അതു വളരെ ഗൗരവമായിത്തന്നെ എടുക്കേണ്ടതുണ്ട്, നാമത് പാലിക്കേണ്ടതുണ്ട് എന്നത് മറ്റൊരു സത്യം തന്നെ.
സ്വർഗ്ഗീയ അനുഗ്രഹങ്ങളുടെ വിവരണത്തോടെ ആരംഭിക്കുന്ന ഈ പ്രഭാഷണങ്ങളിൽ ഒരു ദൈവ പൈതൽ ഈ ഭൂമിയുടെ ഉപ്പാണെന്നും, ലോകത്തിൻറെ വെളിച്ചം ആണെന്നും ഇതിലൂടെ പഠിപ്പിക്കുന്നു.
അതുപോലെ തന്നെ പഴയ നിയമപ്രകാരം ശാരീരികമായി ഒരാളെ കൊല ചെയ്യുന്നവനാണ് ന്യായവിധിക്കു അർഹനാകുന്നത്, എന്നാൽ ഇവിടെയിതാ കർത്താവ് പറയുന്നു “സഹോദരനോട് കോപിക്കുന്നവരെയും, സഹോദരനെ മൂഡാ എന്ന് വിളിക്കുന്നവരേയും, സഹോദരനോട് നിരപ്പ് പ്രാപിക്കുവാൻ കഴിയാത്തവരെയും കർത്താവ് ഈ ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  മത്തായി 5 : 21 -26 വരെയുള്ള വാക്യങ്ങളിൽ അതു കാണുന്നു.
തിരുവചനത്തിൽ ഗിരിപ്രഭാഷണത്തിനു കൊടുത്തിരിക്കുന്ന സ്ഥാനം തന്നെ പ്രത്യേകം ശ്രെദ്ധേയമാണ്, പുതിയ നിയമത്തിന്റെ പ്രാരംഭത്തിൽ തന്നെ അത് എഴുതിയിരിക്കുന്നത് അതിന്റെ പ്രാധാന്യം എത്ര വലുതെന്നു മനസ്സിലാക്കാൻ കഴിയുന്നു.
It is not just happened accidentally, nor it’s not just a coincidence.
അതായത് ഇത് വെറും യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല പകരം അത് ഒരു വിശ്വാസി ശരിക്കും അറിഞ്ഞിരിക്കേണ്ടതും ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതുമായ ചില അടിസ്ഥാന പ്രമാണങ്ങളത്രെ അതുകൊണ്ടു തന്നെയായിരിക്കണം അത് പുതിയ നിയമത്തിൻറെ ആരംഭത്തിൽ തന്നെ കൊടുത്തതിനു കാരണം.
അതെന്തായാലും, ഇതിൽ പറഞ്ഞിരിക്കുന്ന പ്രമാണങ്ങൾ നാം അത് ഒരിക്കലും അവഗണിക്കുവാൻ പാടില്ല, we can’t just neglect it. അത് ദൈവരാജ്യത്തിന് അവകാശികൾ ആയ നാം ഓരോരുത്തരും പ്രമാണിക്കേണ്ട. അല്ലെങ്കിൽ പാലിക്കേണ്ട കാര്യങ്ങളാണ്.
ദൈവഭക്തനായ സ്പർജ്ജൻ ഇതോടുള്ള ബന്ധത്തിൽ പറഞ്ഞവാക്കുകൾ ചിന്തനീയമാണ്.
“The Old Testament ended with “a curse” the New Testament opened with “Blessed”
This word is by some rendered “happy” but we like blessed best.”
പഴയ നിയമം ഒരു ശാപ വാക്കോടെ  അവസാനിക്കുമ്പോൾ പുതിയ നിയമം അനുഗ്രഹം എന്ന വാക്കോടെ ആരംഭിക്കുന്നു.  ചിലർ ഈ വാക്കിനെ happy എന്നു പറയുന്നു എന്നാൽ BLESSED എന്ന വാക്കു തന്നേ നാം ഇഷ്ടപ്പെടുന്നത്.
ചുരുക്കത്തിൽ അത് യേശുവിനെ കർത്താവായി അംഗീകരിച്ച അവൻ്റെ രാജ്യത്തിനാവകാശികളായ നമുക്കുള്ളതാണ്.
അതിൽ ഉൾക്കൊണ്ടിരിക്കുന്ന വസ്തുതകൾ നമ്മുടെ പ്രായോഗിക ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടവ തന്നെ.
ഈ നാളുകളിൽ നാം അതിനു വളരെ പ്രാധാന്യം നൽകേണ്ടതുണ്ട് എന്നാണ് എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്
മത്തായി അഞ്ചിന്റെ ആദ്യ വാക്യങ്ങളിൽ നാം വായിക്കുന്നത് ഇങ്ങനെയാണ്: അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്ന ശേഷം ശിഷ്യന്മാർ അടുക്കൽ വന്നു അവൻ തിരുവായ് മൊഴിഞ്ഞു അവരോടു ഉപദേശിച്ചത് എന്തെന്നാൽ എന്ന് പറഞ്ഞാണ് ആ ഭാഗം ആരഭിക്കുന്നത്.
അതായത് ശിഷ്യന്മാർ ഗ്രഹിക്കുന്നതിനായി കർത്താവ് അവരോടു പറഞ്ഞതാണ് എന്ന് മനസ്സിലാക്കുവാൻ കഴിയുന്നു.
അഞ്ചും ആറും ഏഴും അദ്ധ്യായങ്ങളിലായി നമ്മുടെ കർത്താവിൻറെ  ആ വാക്കുകൾ, അഥവാ ഗിരിപ്രഭാഷണങ്ങൾ  രേഖപ്പെടുത്തിയിരിക്കുന്നു.
അതിലെ മൂന്ന് മുതൽ 12 വരെയുള്ള വാക്യങ്ങൾ നമുക്കൊന്ന് വായിക്കാം
മാത്യൂ 5 : 3 – 12
ഇന്ന് അതിലെ ഒരു വാക്യത്തിൽ നിന്നും ചില ചിന്തകൾ പ്രീയപ്പെട്ടവരുമായി പങ്കു വെക്കാം എന്നാണ് ഞാൻ കർത്താവിൽ ആശ്രയിച്ചു ആഗ്രഹിക്കുന്നത്.
നമുക്ക് പ്രാർത്ഥനയോടെ ആയിരിക്കാം.
അഞ്ചിന്റെ ഒൻപതാം വാക്യം നമുക്ക് വീണ്ടും വായിക്കാം: Mathew 5:9
സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ അവർ ദൈവത്തിൻറെ പുത്രന്മാർ എന്ന് വിളിക്കപ്പെടും.  Math 5:9
ഇംഗ്ലീഷിൽ അത് കുറേക്കൂടി  വ്യക്തമാണ് BLESSED എന്ന പദമാണ്  അതിനു  കൊടുത്തിരിക്കുന്നത്.
ഇപ്പോൾ ലഭിക്കുന്ന ആധുനിക മലയാളം  പരിഭാഷയിൽ blessed എന്ന പദമാണ് വിവർത്തനം ചെയ്തിരിക്കുന്നത്. ഭാഗ്യവാന്മാർ എന്നിടത്തു  (അനുഗ്രഹീതർ,)
ഇവിടെ അനുഗ്രഹീതർ എന്ന പദം തന്നെയായിരിക്കും ഏറെ ഉത്തമം. സ്പർജ്ജൻ പറഞ്ഞതുപോലെ അനുഗ്രഹീതർ
അല്ലെങ്കിൽ Blessed എന്ന പദം തന്നേ ഉത്തമം.
ഗിരിപ്രഭാഷണത്തിലെ ഏഴാമത്തെ പ്രഭാഷണമത്രേ നാം വായിച്ച ഈ വാക്യം ഇതു അവയിൽ ഏറ്റവും ഉന്നതമായതും മഹത്വകരമായതുമാണ്. Very high and glorious one. എന്ന് മനസ്സിലാക്കാൻ കഴിയുന്നു.
ലോകം ഇന്ന് ദിനം തോറും അസമാധാനത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്.
അതിനു പല  കാരണങ്ങൾ ഉണ്ട്‌. യുദ്ധവും, യുദ്ധ ശ്രുതികളും, പ്രകൃതി ക്ഷോഭങ്ങളും, പകർച്ച വ്യാധികളും അങ്ങനെ പല  കാര്യങ്ങൾ അസമാധാനത്തിലേക്കു നയിക്കുന്നു.
ഓരോ ദിവസവും നാം കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ തന്നെ ഞട്ടിപ്പിക്കുന്നവയും അസമാധാനം സൃഷ്ടിക്കുന്നവയുമാണ്.
ലോകത്തിലെ ഒരു വിഭാഗം  ആളുകൾ  അസമാധാനം സൃഷ്ടിക്കുന്നതിൽ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ  വ്യാപൃതരായിരിക്കുന്നു എന്നു കാണുവാൻ കഴിയും.
ഇതിനുള്ള പ്രധാന കാരണം പാപം തന്നെ എന്നതിൽ സംശയമില്ല. അതായത് പാപം അവരിൽ അധിവസിക്കുന്നു എന്നത് തന്നെ.
ഗലാത്യ ലേഖനം 5 : 19 മുതൽ 21 വാക്യങ്ങളിൽ പാപത്തിന്റെ ഒരു വലിയ ലിസ്റ്റ് കാണുവാൻ കഴിയും.
Galatians 5:19-21
[19]ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,
Now the works of the flesh are manifest, which are these; Adultery, fornication, uncleanness, lasciviousness,
[20]ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
Idolatry, witchcraft, hatred, variance, emulations, wrath, strife, seditions, heresies,
[21]ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
Envyings, murders, drunkenness, revellings, and such like: of the which I tell you before, as I have also told you in time past, that they which do such things shall not inherit the kingdom of God.
ജഡത്തിൻറെ, അല്ലെങ്കിൽ പാപത്തിന്റ  പ്രവർത്തികളായ ദുർന്നടപ്പ് അശുദ്ധി ദുഷ്കാമം …ആ പട്ടിക നീളുകയാണ്
ഒരുവൻ പാപത്തിൽ ഏർപ്പെടുമ്പോൾ ചിലപ്പോൾ അവൻറെ ജഡത്തിന് ഒരു സുഖം ലഭ്യമായേക്കാം എന്നാൽ അവനിൽ വസിക്കുന്ന ആത്മാവിനു അത് ഉൾക്കൊള്ളുവാൻ കഴിയില്ല അതവനിൽ അസമാധാനം വരുത്തുന്നു.
അതായതു ഈ പറഞ്ഞ പാപപ്രവർത്തികളിൽ ഏർപ്പെടുന്ന ഒരാൾക്ക് സമാധാനം നഷ്ടപ്പെടുന്നു എന്നു  അർഥം
എന്തായാലും  ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്‍നങ്ങളിൽ ഒന്നത്രെ അസമാധാനം എന്നതു.
സമാധാനത്തിനായി കേഴുകയാണ് ലോകജനങ്ങൾ.  ലോകനേതാക്കൾ സമാധാനം സൃഷ്ടിക്കുന്നതിനായുള്ള പ്രയഗ്നത്തിലുമാണ്.
ഒരു മേശക്കും ചുറ്റും ഇരുന്ന് ലോക നേതാക്കൾ അതേപ്പറ്റി ചർച്ചകൾ നടത്തുന്നു സന്ധി സംഭാഷണങ്ങളിൽ ഒപ്പു വെക്കുന്നു പക്ഷെ ഫലം തികച്ചും പരാജയം തന്നെ!
ലോകത്തിൽ മനുഷ്യരുടെ പാപം പ്രവർത്തികൾ  വർധിച്ചുകൊണ്ടിരിക്കുന്നു എന്നത് തന്നെ ഇത്തരം അസമാധാന അവസ്ഥക്കു കാരണം.

ഒരു ചിന്തകൻ അസമാധാനത്തെപ്പറ്റി ഇപ്രകാരം പറഞ്ഞു:

“അന്തരീക്ഷത്തിലേക്ക് നോക്കിയാൽ പോലും സമാധാനത്തിൻറെ ഒരു environment കാണുവാൻ കഴിയില്ല 

അന്തരീക്ഷത്തിൽ നിന്നു പോലും അത് മാറ്റപ്പെട്ടിരിക്കുന്നു.”

 ഒരു വിധത്തിൽ ചിന്തിച്ചാൽ അതു സത്യവും ചിന്തനീയവുമായ ഒരു കാര്യം തന്നെ!

നമ്മുടെ അന്തരീക്ഷം തന്നേ മലിനപ്പെട്ടു അസമാധാനം സൃഷ്ടിക്കുന്ന ഒരു അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു,

 നാം ശ്വസിക്കുന്ന വായൂ പോലും ദിനം തോറും മലിനപ്പെട്ടുകൊണ്ടിരിക്കുന്നു.

 ഭയമുളവാക്കുന്ന അസമാധാനം ഉണ്ടാക്കുന്ന ഒരു കാര്യം തന്നേയത്!

 ഇവിടെ  ഹൈദരാബാദിൽ നമുക്ക്  അത്  അത്രയും അനുഭവപ്പെടുന്നില്ലങ്കിലും നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയിൽ അതു സൃഷിക്കുന്ന ഭീകരത എത്ര  വലുതെന്നു നാം മാധ്യമങ്ങിലൂടെ  മറ്റും അറിയുന്നുണ്ടല്ലോ

ഇന്ന് ലോകത്തിൽ നിരവധി ഉന്നതർ സമാധാന രഹിതരായി കഴിയുന്നു, depression തുടങ്ങിയ അവസ്ഥയിലേക്ക് അവർ മാറുന്നു തുടർന്നു അവരുടെ സമാധാനം പൂർണ്ണമായും ഇല്ലാതാകുന്നു.

ഒരു പക്ഷേ അതു അവരുടെ ജീവിതശൈലിയിൽ ഉള്ള മാറ്റങ്ങൾ കാരണമായിരിക്കാം

പാപം മൂലം മരണ ഭീതിയും ജനങ്ങളിൽ കടന്നു കൂടിയിരിക്കുന്നു അത് അസമാധാനത്തിന്റെ അളവ് വർധിപ്പിക്കുന്നു.
ഈ ഭീതി മാറണമെങ്കിൽ, ഒരുവൻ സമാധാന പ്രഭുവായ കർത്താവിനെ അറിയണം അവനെ സ്വീകരിക്കണം എങ്കിൽ മാത്രമേ അവനു ഈ ലോകത്തിൽ സമാധാനത്തോടെ ആയിരിക്കാൻ കഴിയുള്ളു.
അതെ, സമാധാനദായകനായ യേശുവിനു മാത്രമേ ഒരുവന് സാമാധാനം നൽകുവാൻ കഴിയൂ എന്നത് പകൽ പോലെ സത്യമാണ്.
അത് ലഭിച്ചവരത്രെ നാം, എങ്കിലും ശത്രുവായ സാത്താൻ നമ്മുടെ സമാധാനം ഇല്ലാതാക്കുവാൻ  എപ്പോഴും നമുക്കൊപ്പം  ഉണ്ടന്നുള്ള വസ്തുത നാം ഒരിക്കലും മറന്നു പോകരുത്!
എന്നാൽ ക്രിസ്തുവിനെ കണ്ടെത്തിയവർപോലും ചിലപ്പോൾ ഇത്തരം അസമാധാനം സൃഷ്ടിക്കുന്ന ഒരു അവസ്ഥയിലേക്ക്, അല്ലെങ്കിൽ സാത്താന്റെ പിടിയിൽ  ആയിപ്പോകാറുണ്ട് എന്നതും ദുഖകരമായ ഒരു വസ്തുതയാണ്.
നാം ഇത്തരുണത്തിൽ വളരെ ജാഗ്രതയോടെ നീങ്ങേണ്ടതുണ്ട് ശത്രുവായ സാത്താൻ നമ്മെ അവന്റെ വലയിൽ വീഴ്ത്തി നമ്മുടെ സമാധാനം നമ്മിൽ നിന്നും എടുത്തുകളയാനുള്ള ശ്രമം തുടർന്നുകൊണ്ടേയിരിക്കും എന്ന സത്യം നാം ഒരിക്കലും മറന്നു പോകരുത്.
അതാണല്ലോ  ശത്രുവായ സാത്താന്റെ പ്രധാന ജോലിയും. അതറിയുന്ന നമുക്ക് അവന്റെ വലയിൽ വീഴാതിരിക്കാം.
അതേ,  അസമാധാനം സൃഷ്ടിക്കുന്ന ഒരു കൂട്ടർ നമുക്ക് ചുറ്റും ഉണ്ടെന്നുള്ള വസ്തുത നാം ഒരിക്കലും മറന്നു  പോകരുത്
നാം ഈ ലോകത്തിൽ ആയിരിക്കുന്നിടത്തോളം കാലം പലപ്പോഴും ഇത്തരക്കാരോടൊപ്പം തന്നെ നമുക്കും ജീവിക്കേണ്ടതുമുണ്ട്.
നമ്മുടെ ഓഫീസുകളിൽ, അല്ലെങ്കിൽ നമ്മുടെ മറ്റു ജോലി സ്ഥലങ്ങളിൽ, നമ്മുടെ അയൽക്കാരായവർ പലരും അസമാധാനം സൃഷ്ടിക്കുന്നവരാകാം.
ഇത്തരക്കാരോടൊപ്പം  നമുക്ക് ഇവിടെ ജീവിച്ചേ മതിയാകൂ, മറ്റൊരു വിധത്തിൽ പറഞ്ഞാൽ അത്തരക്കാരോട് പല കാര്യങ്ങളിലും നമുക്ക് ഇടപഴകേണ്ടതുണ്ട് എന്നു ചുരുക്കം.
കർത്താവിന്റെ ഈ ഗിരിപ്രഭാഷണം നടക്കുന്ന സമയം യെഹൂദന്മാർ അവരുടെ മശിഹായ്ക്കായി കാത്തിരിക്കുന്ന ഒരു കാലഘട്ടമായിരുന്നു.
തങ്ങളുടെ മശിഹാ വരുമെന്നും അവരുടെ രാജാവാകുമെന്നും മറ്റും വിചാരിച്ചു കാത്തിരുന്ന ഒരു കാലഘട്ടം.
അത്തരം ഒരു സന്ദർഭത്തിൽ ഇത്തരം ഒരു വിപരീത ഉപദേശം അവർ ഒരിക്കലും പ്രതീക്ഷിച്ചില്ല.
നമുക്കറിയാം നമ്മുടെ കർത്താവ് അഞ്ച് അപ്പം കൊണ്ട് അയ്യായിരത്തെ പോഷിപ്പിച്ചപ്പോൾ കർത്താവിനെ പിടിച്ചു രാജാവാക്കാൻ ശ്രമിച്ചവരാണിവർ.
അത്തരത്തിൽ ഭരണം നടത്തുന്ന ഒരു ഭരണാധികാരിയെയാണ് അവർ നോക്കി പാർത്തിരുന്നത്.  എന്നാൽ,  അവരുടെ ആഗ്രഹത്തിന് വിപരീതമായ ഒരു ദൂതുമായി വന്ന കർത്താവിനെ അവർക്കു ഉൾക്കൊള്ളാൻ, തിരിച്ചറിയാൻ കഴിഞ്ഞില്ല.
അവരിന്നും അത്തരത്തിൽ ഒരു മിശിഹക്കായി കാത്തിരിക്കുകയാണ്, എന്നാൽ അത്ഭുതം എന്ന് പറയട്ടെ അവർ ക്രിസ്തുവിനെ തള്ളിക്കളഞ്ഞതിനാൽ പുറം ജാതികളായിരുന്ന നമുക്ക് രക്ഷ ലഭിക്കുകയും ഒപ്പം ആ സമാധാന പ്രഭുവിനെ അടുത്തറിയുവാനും സാമാധാനം ലഭിക്കുവാനും നമുക്കിടയായി.
എത്ര ഭാഗ്യകരമായ ഒന്നാണ് നമുക്ക് അതുമൂലം ലഭിച്ചത്.  ഇത്ര വലിയ അത്ഭുത രക്ഷ ലഭിച്ച, സമാധാനം ലഭിച്ച നാം അത് മറ്റുള്ളവർക്കും പകർന്നു നൽകുവാൻ കടപ്പെട്ടിരിക്കുന്നു.
ഈ സമാധാന പ്രഭുവിനെ അസമാധാനത്തിൽ കഴിയുന്നവർക്കായി പരിചയപ്പെടുത്താൻ, അവർക്കായി ഇടുവിൽ നിൽക്കുവാൻ , അവർക്കായി പ്രാർത്ഥിപ്പാനും അവരെ രക്ഷയിലേക്കു, സമാധാനത്തിലേക്കും നയിക്കുവാൻ ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുകയാണ്.
അസമാധാനം വർധിച്ചു വരുന്ന ഈ ലോകത്തിൽ സമാധാനമില്ലാത്തവർക്കായി സമാധാനം പകർന്നു നൽകുവാൻ നമുക്ക് കഴിയണം, കർത്താവ് ആ ജോലി നമ്മെയാണ് ഏല്പിച്ചിരിക്കുന്നത്.
നാം അത് എത്രമാത്രം ചെയ്യുന്നു, നമുക്ക് നമ്മെ തന്നെ ഒന്ന് പരിശോധിക്കാം.
പലയാവർത്തി നാം വായിച്ചിട്ടുള്ളതാണെങ്കിലും, നമുക്ക് അൽപ്പം സമയം എടുത്തു തന്നെ ഈ മൂന്ന് അദ്ധ്യായങ്ങളും ഒന്നുകൂടി വായിക്കാം ധ്യാനിക്കാം. അതിനായി സമയം  കണ്ടെത്താം,
അത് തീർച്ചയായും നമ്മുടെ ഈ ലോകജീവിതത്തിനു പ്രയോജനമാകും എന്നതിൽ ഒരു സംശയവും വേണ്ട.
കർത്താവിന്റെ വാക്കുകൾ വീണ്ടും ശ്രവിക്കുക!
സമാധാനം ഉണ്ടാക്കുന്നവർ അനുഗ്രഹീതർ അവർ ദൈവത്തിൻറെ പുത്രന്മാർ എന്ന് വിളിക്കപ്പെടും” 
നാം ഈ വിളിക്കു യോഗ്യരാകണമെങ്കിൽ തീർച്ചയായും നാം സമാധാനം സൃഷ്ടിക്കുന്നവർ തന്നേ ആയിരിക്കണം എന്നതിൽ സംശയമില്ല.
അതെ, നാം ആയിരിക്കുന്ന ഇടത്തു അത്, ഭവനത്തിലോ, സഭയിലോ, ജോലിസ്ഥലത്തോ എവിടെയായിരുന്നാലും നമുക്ക് സമാധാനം ഉണ്ടാക്കുന്നവർ ആയിരിക്കാം,
നാം മൂലം, അല്ലെങ്കിൽ നമ്മുടെ പ്രവർത്തികൾ മൂലം അവിടെ അസമാധാനം ഉണ്ടാകുവാൻ ഇടവരുത്താതിരിക്കാം നമുക്ക്.
ഇവിടെ ഒരു കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, “സമാധാനം ഉണ്ടാക്കുന്നവർ അനുഗ്രഹീതർ അവർ ദൈവത്തിൻറെ പുത്രന്മാർ എന്ന് പറയുമ്പോൾ അതിൻ്റെ opposite അസമാധാനം സൃഷിക്കുന്നവർ അപ്പോൾ ആരാണണെന്നത് നാം ഓർക്കേണ്ടതുണ്ട്!
മറ്റുള്ളവർ നമ്മെ കാണുമ്പോൾ ഇവർ ഒരു പ്രത്യേക ജനം, അല്ലങ്കിൽ ഇവർ സമാധാനം ഉണ്ടാക്കുന്നവർ  എന്ന് നമ്മേപ്പറ്റി പറയുവാൻ ഇടവരട്ടെ.
നമുക്കു കുറേക്കൂടി ജാഗ്രതയുള്ളവരായിരിക്കാം!
പല വീഴ്ചകളും കുറവുകളും ഉള്ളവർ തന്നെ നാം എന്നതിലും രണ്ടു പക്ഷമില്ല, എന്നാൽ അതിൽ നിന്നും നമുക്കു നമ്മുടെ കുറവുകളെ കണ്ടെത്തി നികത്താം, ദൈവത്തിനും മനുഷ്യർക്കും കൊള്ളാവുന്നവരായി നമുക്ക് ജീവിക്കാം.
വരുന്നാളുകളിൽ നാമായിരിക്കുന്ന ഇടങ്ങളിൽ സമാധാന പ്രഭുവിൻറെ സാക്ഷികളായി നമുക്ക് ജീവിക്കാം.
ഭീതി പരത്തുന്ന വാർത്തകളാണ് നാം ദിനം തോറും കേൾക്കുന്നത്, ഏതാണ്ട് രണ്ടു വർഷങ്ങൾക്കു മുമ്പ് നമുക്കിടയിൽ കടന്നുവന്ന കൊറോണ എന്ന ഭീകരൻ നമ്മേ വിട്ടുപോകാൻ മടി കാട്ടി നിൽക്കുകയാണ്.
ഇപ്പോഴിതാ അതിന്റെ മറ്റൊരു വകഭേദകമായ Omicron, Another mutation of corona virus   കുറെക്കൂടി വ്യാപകശക്തിയുള്ള  ഒമിക്രോൺ നമ്മുടെ രാജ്യത്തും എത്തിയിരിക്കുന്നു, അതിൻറെ വ്യാപനം വളരെ വലുതാകാൻ സാധ്യതയുണ്ടെന്നും വിദഗ്‌ധർ പറയുന്നു.
നമ്മുടെ തന്നെ എത്രയോ പ്രീയപ്പെട്ടവർ കൊറോണ എന്ന വ്യാധിയാൽ ഇതിനകം മരണപ്പെട്ടു.
ഒരു വർഷത്തിന്റ അവസാന നാളുകളിലേക്ക് നാം എത്തിയിരിക്കയാണല്ലോ
പ്രീയപ്പെട്ടവരെ, അവന്റെ കൃപയാൽ നാം ഇന്നും ജീവിച്ചിരിക്കുന്നു, തീർച്ചയായും നമ്മെ ഈ ഭൂമിയിൽ ശേഷിപ്പിച്ചിരിക്കുന്നതിന് ദൈവത്തിനു ഒരു വലിയ ഉദ്ദേശമുണ്ട്.
അതേ അവൻ  നമ്മിൽ നിന്നും ചിലതു പ്രതീക്ഷിക്കുന്നു എന്നതു തന്നെ, കഴിഞ്ഞ തവണ ഞാൻ സംസാരിച്ചപ്പോൾ സൂചിപ്പിച്ചതുപോലെ, നാം കർത്താവിൻറെ തോട്ടത്തിൽ നട്ടിരിക്കുന്ന മുന്തിരിവള്ളികൾ തന്നെ, അവൻ നമ്മിൽ നിന്നും നല്ല ഫലം പ്രതീക്ഷിക്കുന്നു.
അത് തന്നെയാണ് അവൻ നമ്മേ വെട്ടി മാറ്റാതെ നിർത്തിയിരിക്കുന്നതും. ഇവന്  അല്ലെങ്കിൽ ഇവൾക്ക് ഒരു വർഷം കൂടി കൊടുക്കാം ഒരു പക്ഷേ നല്ല ഫലം കായിച്ചെങ്കിലോ.
 തീർച്ചയായും അത് അങ്ങനെ തന്നെ,അക്കാര്യത്തിൽ ഒരു സംശയവും വേണ്ട, നമ്മുടെ നല്ല തോട്ടക്കാരൻ അങ്ങനെ വിചാരിച്ചതിനാൽ തന്നെ നാമിന്നിവിടെ ആയിരിക്കുന്നത്.
ഒരു സംശയവും വേണ്ട, അതു തന്നെ അവൻ നമ്മെ വീണ്ടും ശേഷിപ്പിച്ചതിച്ചിരിക്കുന്നതിനു കാരണം.
ഇതു മനസ്സിലാക്കി നമുക്ക് അവനുവേണ്ടി നല്ല ഫലം കായ്ക്കാം,  അവന്റെ രാജ്യ വിസ്തൃതിക്കായി നമ്മാൽ കഴിയുന്ന പ്രവർത്തികളിൽ  ഏർപ്പെടാം!
എല്ലാറ്റിലും ഉപരി നമുക്ക്  സമാധാനം സൃഷ്ടിക്കുന്നവരായിരിക്കാം.
തുടക്കത്തിൽ ഞാൻ സൂചിപ്പിച്ചതുപോലെ പ്രീയപ്പെട്ടവരേ  കർത്താവിന്റെ ഗിരിപ്രഭാഷണം വിശ്വാസികളായ നമുക്കുള്ളതാണ്, അവിശ്വാസികൾക്കുള്ളതല്ലയെന്ന  സത്യം നമുക്കു മറക്കാതിരിക്കാം.
നമുക്കത് വീണ്ടും വീണ്ടും വായിക്കാം.  അതു ജീവിതത്തിൽ എത്രമാത്രം  പ്രായോഗികമാക്കാമോ അത്രയും നമുക്കു ചെയ്യാം.
വീണ്ടും പറയട്ടെ!
ഗിരിപ്രഭാഷണത്തിലെ ഏഴാമത്തെ പ്രഭാഷണമായ ഈ വാക്യം അവയിൽ ഏറ്റവും ഉന്നതമായതും മഹത്വകരമായതുമാണ്. Very high and glorious one.
ഇതു നമുക്കു ജീവിതത്തിൽ പകർത്തണമെങ്കിൽ തീർച്ചയായും ഒരു കാര്യം ആവശ്യമുണ്ട്, അതായത് ഇതിനു തൊട്ടു മുമ്പുള്ള വാക്യത്തിൽ അതു പറയുന്നു.
Blessed are the pure in heart for they shall see God. V.8
ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ അവർ ദൈവത്തെ കാണും
ശുദ്ധമായ ഒരു ഹൃദയം അതിനു ആവശ്യമത്രേ. എങ്കിൽ മാത്രമേ നമുക്കു സമാധാനം ഉണ്ടാക്കുവാൻ കഴിയൂ.
വിശുദ്ധ ഹൃദയത്തോടെ നമുക്കായിരിക്കാം അതു സമാധാനത്തിലേക്ക് നമ്മേ നയിക്കും.
സങ്കീർത്തനക്കാരനോട് ചേർന്നു നമുക്കും പ്രാർത്ഥിക്കാം
ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.” Psalms 51:10
Create in me a clean heart, O God; and renew a right spirit within me.
വലിയവനായ ദൈവം അതിനേവരെയും സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഞാൻ എൻ്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.
കർത്താവ് നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ
ആമേൻ
EE KURIPPU THAYYAARAKKUMPOL WHATAPPIL LABHICHA ORU NOTE KOODI ITHODULLA BANDHATHIL CHERTHU VAAYICHAAL NANNAAYIRIKKUM YENNU THONNUNNU.
WARREN WEIRSBE YENNA DAIVABHAKTHAN KURICHA VARIKALAANATHU.

ATTITUDES FOR TODAY  ഇന്നത്തെ മനോഭാവം OR നമ്മുടെ മനോഭാവം എങ്ങനെയായിരിക്കണം?

The Beatitudes of Matthew 5 describe the attitudes that ought to be in our lives today. Four attitudes are described in the Matthew passage.

Our attitude toward ourselves (5:3). To be poor in spirit means to be humble, the opposite of the world’s attitudes of self-praise.

Our attitude toward our sins (5:4-6). We should not only mourn over sin and despise it, but we should also meekly submit to God.

Our attitude toward the Lord (5:7-9). We experience God’s mercy when we trust Christ, and he gives us a clean heart and peace within.

But having received His mercy, we then share His mercy with others. We become peacemakers in a troubled world.

Our attitude toward the world (5:10-16). It is not easy to be a dedicated Christian. Our society is not a friend to God nor to God’s people.

Whether we like it or not, there is a conflict between us and the world. Why? Because we are different from the world and we have different attitudes.

The Beatitudes represent an outlook radically different from that of the world. The world praises pride, not humility.

The world endorses sin, especially if you “get away with it.” The world is at war with God, while God is seeking to reconcile His enemies and make them His children.
We must expect to be persecuted if we are living as God wants us to live.
END

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

For Philipscom Associates

ഫിലിപ്പ് വർഗീസ് ഏരിയൽ
END
ഒരു ചിന്തകൻ അസമാധാനത്തെ
ത്തെപ്പറ്റി ഇപ്രകാരം പറഞ്ഞു:
“അന്തരീക്ഷത്തിലേക്ക് നോക്കിയാൽ പോലും സമാധാനത്തിൻറെ ഒരു environment കാണുവാൻ കഴിയില്ല 
അന്തരീക്ഷത്തിൽ നിന്നു പോലും അത് മാറ്റപ്പെട്ടിരിക്കുന്നു.”
ഒരു വിധത്തിൽ ചിന്തിച്ചാൽ അതു സത്യം തന്നേ, നമ്മുടെ അന്തരീക്ഷം തന്നേ മലിനപ്പെട്ടു അസമാധാനം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു,
നാം ശ്വസിക്കുന്ന വായൂ പോലും ദിനം തോറും മലിനപ്പെട്ടുകൊണ്ടിരിക്കുന്നു.
ഭയമുളവാക്കുന്ന അസമാധാനം ഉണ്ടാക്കുന്ന ഒരു കാര്യം തന്നേയത്.
ഇവിടെ  ഹൈദരാബാദിൽ നമുക്ക്  അത്  അത്രയും അനുഭവപ്പെടുന്നില്ലങ്കിലും നമ്മുടെ തലസ്ഥാന നഗരമായ ഡൽഹിയിൽ അതു സൃഷിക്കുന്ന ഭീകരത എത്ര  വലുതെന്നു നാം മാധ്യമങ്ങിലൂടെ അറിയുന്നുണ്ടല്ലോ
ഇന്ന് ലോകത്തിൽ നിരവധി ഉന്നതർ സമാധാന രഹിതരായി കഴിയുന്നു, depression തുടങ്ങിയ അവസ്ഥയിലേക്ക് അവർ മാറുന്നു തുടർന്നു അവരുടെ സമാധാനം പൂർണ്ണമായും ഇല്ലാതാകുന്നു.
ഒരു പക്ഷേ അതു അവരുടെ ജീവിതശൈലിയിൽ ഉള്ള മാറ്റങ്ങൾ കാരണമായിരിക്കാം
ഇത്തരക്കാരെ ഒന്ന് അടുത്ത്  ദർശിച്ചാൽ പലപ്പോഴും അവർ തങ്ങളുടെ ജീവിതത്തിൽ നേരിട്ട അല്ലെങ്കിൽ നേരിട്ടുകൊണ്ടിരിക്കുന്ന പരാജയത്തെ മറക്കുന്നതിനായി പലപ്പോഴും സഹജീവികളിൽ കുറ്റം കണ്ടെത്തുന്നതിന് പരിശ്രമിക്കുകയാണ് എന്ന് കാണുവാൻ കഴിയും.
അതിൽ ഒരു തരം  ആനന്ദം കണ്ടെത്തുകയാണവർ. അതവർക്കൊരു രസമായി മാറിയിരിക്കുകയാണ്. നമുക്കവരെ അവരുടെ വഴിക്കു വിടാം, എന്നിരുന്നാലും നാം വളെരെ ജാഗ്രത പുലർത്തേണ്ടതുമുണ്ട്.

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X