Skip to content

ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ എങ്ങനെ സ്വാധീനിക്കുന്നു? SLEEP AND PRODUCTIVITY

Posted in Blogging

Last updated on July 25, 2024

 

Table of Contents

ഉറക്കം നമ്മുടെ ശരീരത്തിന്   അഥവാ ആരോഗ്യത്തിനു ഒഴിച്ചുകൂടാൻ പാടില്ലാത്ത  ഒന്നാണ് 

 

വിഷയത്തിലേക്കു കടക്കുന്നതിനു മുമ്പേ ആമുഖമായി  ചില കാര്യങ്ങൾ എഴുതുവാൻ ആഗ്രഹിക്കുന്നു.  

ഒന്നു രണ്ടു ആഴ്ച മുമ്പ് മലയാളം ബ്ലോഗ് എഴുതുന്ന മിത്രങ്ങൾക്കു അവരുടെ ഈമെയിലിലേക്ക്  ഒരു കത്തു അയച്ചിരുന്നു പലരും അതിനു നല്ലൊരു പ്രതികരണം നൽകി, എന്നാൽ ഒരു നല്ല പങ്കും പ്രതികരിച്ചു കണ്ടില്ല എന്നു കുറിക്കേണ്ടി വന്നതിൽ  ഖേദിക്കുന്നു.  

ഒരു പക്ഷേ അതു ബ്ലോഗെഴുത്തിലേക്കു മടങ്ങുവാനുള്ള താത്പര്യക്കുറവായിരിക്കും  എന്നു കരുതുന്നു . 

ആ കുറിപ്പിനു മുമ്പേ, മലയാളം ബ്ലോഗെഴുത്തിലെ മാന്ദ്യം ചൂണ്ടിക്കാട്ടി ഒരു പ്രിയ മിത്രം പരിഭവം രേഖപ്പെടുത്തിയതും, അതു മറ്റൊരു ബ്ലോഗ് പോസ്റ്റിലേക്കു വഴി തെളിച്ചതും ചുരുക്കം ചില വായനക്കാരെങ്കിലും ഓർക്കും എന്നു കരുതുന്നു.  ആ കുറിപ്പ്  കാണാത്തവർ  താഴെ കൊടുക്കുന്ന ലിങ്കിൽ വായിക്കുക.  നമുക്ക് ബ്ലോഗ്‌ എഴുത്തിലേക്കു മടങ്ങാം അല്ലെ! Let us go back to the blogging!

ആ കുറിപ്പിന്  അനുബന്ധമായി ഇങ്ങനെ ഒരു കുറിപ്പുമായി വരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്! 

ഇന്ന് ഈ ബ്ലോഗ് (ഏരിയലിന്റ്  കുറിപ്പുകൾ -Ariel’s  Jottings തുടങ്ങിയിട്ട് പത്തു  വർഷം പൂർത്തിയാകുന്നു. 

സത്യത്തിൽ ഈ വിവരം ഓർമ്മപ്പെടുത്തിയത്  നമ്മുടെ സാക്ഷാൽ സുക്കർ സായിപ്പിന്റെ ഫേസ് ബുക്ക് എന്ന കമ്പനിയാണ്! 

ഈ നാളുകളിൽ ഫേസ് ബുക്ക് അംഗങ്ങളുടെ പഴയ പോസ്റ്റുകൾ (See  Your Memories > എന്ന തലക്കെട്ടിൽ അവ പ്രത്യക്ഷപ്പെടുന്നു )പൊടി തട്ടിയെടുത്ത്  അവർ നമ്മുടെ മുമ്പിൽ കൊണ്ടുവരുന്നു, (അല്ലെങ്കിൽ അവ താണ്  താണ്  അങ്ങു ആഴങ്ങളിലേക്ക് പോകാൻ സാദ്ധ്യത കൂടുതൽ, പിന്നെ ഏതു വലിയ മുങ്ങൽ വിദഗ്ദ്ധർ  വന്നു തപ്പിയാലും കിട്ടില്ല)  അവ നമുക്ക് ഇഷ്ടമെങ്കിൽ നമ്മുടെ വാളിൽ ഷെയർ ചെയ്യാം , അങ്ങനെ കിട്ടിയ ഓർമ്മപ്പെടുത്തൽ തന്നെ ഇന്ന് ഇതേപ്പറ്റി ഇവിടെ എഴുതാൻ കാരണമായത്! 

താഴെയുള്ള  ആ പോസ്റ്റ്  (സായിപ്പു തന്ന ഓർമ്മക്കുറിപ്പ് ) കാണുക! 

സായിപ്പു തന്ന ഓർമ്മക്കുറിപ്പ് :-)
 

ഇനി വിഷയത്തിലേക്കു കടക്കാം …

നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നാ ണല്ലോ  ഉറക്കം എന്ന പ്രക്രിയ!  

final collage 1ഈ വിഷയത്തിൽ ചില  ചോദ്യങ്ങൾ   ഞാൻ എൻ്റെ മാന്യ വായനക്കാരോട് ചോദിച്ചു, അതിനു ലഭിച്ച ഉത്തരങ്ങളാണ് ഈ ബ്ലോഗ് പോസ്റ്റിലെ ഉള്ളടക്കം. 

 

അടുത്തിടെ, ലോകത്തിലെ വിവിധ മേഘലകളിൽ വിശേഷിച്ചും ബ്ലോഗ്‌ എഴുത്തിലും, ഓൺ ലൈൻ വ്യവസായത്തിലും  മുൻപന്തിയിൽ നിൽക്കുന്ന നിരവധി പേരോട് താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങൾ ഞാൻ ചോദിച്ചു.  അതിനവർ നല്കിയ മറുപടികൾ തികച്ചും ചിന്തനീയവും, ചർച്ചാ വിഷയമാക്കേണ്ടവയും തന്നെ.   
ഇവിടെ പ്രധാനമായ ഒരു വസ്തുത മനസ്സിലാക്കുവാൻ കഴിഞ്ഞത് അവർ എത്ര തിരക്കുള്ളവർ ആയാലും ഉറക്കത്തിനായി തങ്ങളുടെ സമയത്തിൽ ഒരു നല്ല പങ്കു നീക്കി വെക്കുന്നു എന്നുള്ളതാണ്.

അവർ നൽകിയ മറുപടികൾ ക്രോഢീകരിച്ചു അവ എൻറെ ഇംഗ്ലീഷ് ബ്ലോഗിൽ ചേർക്കുകയുണ്ടായിഅതു ഈ ലിങ്കിൽ വായിക്കുക  130+ Online Experts Shares... .

 
 
1. ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ, അല്ലെങ്കിൽ എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു?

2. . നിങ്ങൾ സൃഷ്ടികൾ നടത്തുന്നതിനു ഏതു സമയം ഉപയോഗിക്കുന്നു, നിങ്ങൾ ഉറങ്ങുവാൻ എത്ര സമയം ചിലവഴിക്കുന്നു?

എന്നതായിരുന്നു ചോദ്യങ്ങൾ.

 

 
ഇതേ ചോദ്യം മലയാളത്തിലെ പ്രശസ്‌ത എഴുത്തുകാരോടും തിരഞ്ഞെടുക്കപ്പെട്ട ചില ബ്ലോഗേർസിനോടും ചോദിച്ചപ്പോൾ ലഭിച്ച ഉത്തരങ്ങളും രസകരം തന്നേ, അവ താഴെ ചേർക്കുന്നു. വായിക്കുക പ്രതികരിക്കുക!
 
ഈ ലഭിച്ച ഉത്തരങ്ങളിൽ വായനക്കാർക്ക് പകർത്തുവാനും പ്രാവർത്തികമാക്കുവാനും പറ്റുന്ന നിരവധി വസ്തുതകൾ ഉൾക്കൊണ്ടിരിക്കുന്നു.

 

അതെ, ഉറക്കവും ഉൽപ്പാദനവും ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കുന്നു. 

ഈ റൌണ്ട് അപ്പ്‌ പോസ്റ്റിൽ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുള്ള നിരവധി പേർ തങ്ങളുടെ ഈ രഹസ്യം ഏരിയലിന്റെ കുറിപ്പുകൾ വായനക്കാരുമായി പങ്കു വെക്കുന്നു.

പലരും, ഉറക്കത്തിനായി നീക്കി വെച്ചിരിക്കുന്ന സമയം പലപ്പോഴും, അപരിയാപ്തമായിരിക്കുന്നു. 

ഒരു ദിവസത്തിൽ കേവലം 24 മണിക്കൂറുകൾ മാത്രം! 

അതൊരു പ്രാപഞ്ചിക നിയമവും യാഥാർഥിയവുമത്രെ!

അത് നിഷേധിക്കുവാൻ ആർക്കും കഴിയുകയും ഇല്ല.

 ചുരുക്കത്തിൽ, അതിനോട് ഒന്നു കൂട്ടുവാനോ അതിൽ നിന്നും ഒന്നു കുറക്കുവാനോ ആർക്കും കഴിയുകയും ഇല്ല.

തിരക്ക് പിടിച്ച എഴുത്തുകാർക്ക്  വിശേഷിച്ചും ബ്ലോഗ്‌ എഴുത്തുകാർക്ക് ഇതൊരു ദുഃഖ വാർത്ത തന്നേ എന്നു പറഞ്ഞാൽ അതിൽ ഒട്ടും  അതിശയോക്തിയില്ല. അതായത് ഒരു ദിവസത്തിൽ ലഭ്യമായുള്ള 24 മണിക്കൂറുകൾ തങ്ങളുടെ ആ ദിവസത്തെ മിക്ക ജോലികളും പൂർത്തീകരിക്കാൻ  പോരാതെയിരിക്കുന്നു.  പലർക്കും വിശേഷിച്ചും ബ്ലോഗ്‌ എഴുത്തുകാർക്കും, മറ്റു എഴുത്തുകാർക്കും, അതുപോലെ  തിരക്കു പിടിച്ച വിവിധ ജോലികളിൽ ഏർപ്പെ ട്ടിരിക്കുന്ന മറ്റ് അനേകർക്കും തീർച്ചയായും ഇതൊരു ദുഃഖ വാർത്ത തന്നേ!   

കാര്യം എന്തായാലും, ഈ 24 മണിക്കൂറിനോട്  ആർക്കും ഒരു മിനിറ്റു കൂട്ടുവാനോ,  അതിൽ നിന്നും കുറക്കുവാനോ കഴിയുകയില്ല !

 
പ്രിയ മിത്രങ്ങളുടെ പ്രതികരണങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഇതോടുള്ള ബന്ധത്തിൽ എൻ്റെ അനുഭവം കൂടി പങ്കു വെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
 
ഉറക്കം നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒരു പ്രക്രിയ തന്നെ! ചുരുക്കത്തിൽ അത് നമ്മുടെ ജീവിത ചര്യയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു. വിവിധ  പഠന നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്  ആരോഗ്യകരമായ ഒരു ജീവിതത്തിനു ഒരു വ്യക്തിക്ക്  കുറഞ്ഞത്‌ എട്ടു മണിക്കൂർ സമയത്തെ ഉറക്കം ആവശ്യമാണെന്നാണ്.
ഈ വിഷയത്തോടുള്ള ബന്ധത്തിൽ ചിന്തിച്ചപ്പോൾ ആദ്യം എൻറെ മനസ്സിൽ ഓടിയെത്തിയത്  ഞാൻ ജോലി ചെയ്തിരുന്ന ഒരു കമ്പനിയുടമയുടെ വാക്കുകളാണ്.  അദ്ദേഹം ഇപ്രകാരം പറഞ്ഞു.  “അതികാലത്തെ ഉണരുകയെന്നതു  ആരോഗ്യകരമായ ഒരു ജീവിതത്തിൻറെ ലക്ഷണം തന്നെയാണ്.  അത് അതിരാവിലെ നാലു മണിക്കു തന്നെ ആരംഭിക്കണം.  ഒരു ദിനം ആരംഭിക്കുന്നതിനു ഇത്ര അനുയോജ്യമായ,  ശാന്തമായ ഒരു സമയം ഇല്ല തന്നെ, അത് ഫലകരമായ ഒരു  ദിവസമായി മാറും.”
അതൊരു നല്ല ആശയമായി എനിക്കു തോന്നുകയും അടുത്ത ദിവസം മുതൽ അത് പരീക്ഷിക്കുവാൻ ഞാൻ ആരംഭിച്ചു.  ഓർക്കുക അതിനു മുമ്പ് ഞാൻ ഒരു രാത്രി മൂങ്ങ ആയിരുന്നു. :-) 

അദ്ദേഹത്തിൻറെ ഈ നിർദ്ദേശം ഞാൻ വളരെ സൂക്ഷമതയോടെ പാലിച്ചു തുടങ്ങി, അതിലൂടെ ദിനം തോറും ലഭിച്ച ഫലങ്ങൾ തികച്ചും ആശ്ചര്യജനകമായവ തന്നെ. ചുരുക്കത്തിൽ പ്രഭാതത്തിൽ നമുക്ക് ലഭിക്കുന്ന ഊർജ്ജം തികച്ചും വ്യത്യസ്തമായത് തന്നെ. അത് തികച്ചും പ്രസന്നതയേറിയതും ആനന്ദദായകവുമയവതന്നെ.  പക്ഷെ ദുഃഖമെന്നു പറയട്ടെ, ദിനങ്ങൾ ഓടിയകന്നു, ബ്ലോഗ്ഗിംഗ് സപര്യയിലേക്കുള്ള എൻറെ പ്രയാണം ഈ നല്ല ചര്യക്ക്‌ സാരമായ വിഘ്നം വരുത്തി എന്നു തന്നേ പറയാം, അതെന്നെ വീണ്ടും ഒരു രാത്രി മൂങ്ങ ആക്കി മാറ്റിയെന്നു പറഞ്ഞാൽ മതി. 
 

ഇപ്പോൾ എന്റെ ഉത്പ്പാദന ക്ഷമതയുടെ നിമിഷങ്ങൾ രാത്രിയുടെ യാമങ്ങൾ തന്നെ. കാര്യമിങ്ങനെയെങ്കിലും ഇപ്പോഴും കുറഞ്ഞത്‌ 6 മുതൽ 7 വരെ മണിക്കൂറുകൾ ഞാൻ ഉറക്കത്തിനായി കണ്ടെത്തുന്നു. എന്നാൽ തിരക്കു പിടിച്ച ദിനങ്ങളിൽ അതു ലഭിക്കാതെ വന്നാൽ ഇടവിട്ട്‌ ഇടവിട്ടുള്ള പൂച്ചയുറക്കത്തിലൂടെ അതിനൊരു പരിഹാരം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. ആവശ്യമായ ഉറക്കം ലഭിക്കാതെ വന്നാൽ അടുത്ത ദിവസം, തീർച്ചയായും അപകടം നിറഞ്ഞ ഒരു ദിനത്തിനു തുല്യമായി മാറുന്നു. അതെ തീർച്ചയായും നഷ്ടമാകുന്ന ഉറക്കം നമ്മുടെ ഉത്പ്പാദന ക്ഷമതയെ കാര്യമായി ബാധിക്കും എന്നതിൽ സംശയം ഇല്ല.  
 
ഉറക്കവും ഉത്പ്പാദന ക്ഷമതയും 
ഒന്നിനോട് ഒന്ന് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു
 
നേരത്തെ സൂചിപ്പിച്ചതുപോലെ എൻറെ എഴുത്തുകുത്തുകൾ പ്രധാനമായും നടക്കുന്നത് രാത്രിയുടെ ഏകാന്തമായ  നിമിഷങ്ങളിൽ ആണ്. എന്റെ ഭൂരിഭാഗം ഗാനങ്ങളും, കവിതകളും, ലേഖനങ്ങളും, കുറിപ്പുകളും  രാത്രിയിൽ പിറവി കൊണ്ടവ തന്നെ, അതേ ശീലം ഇപ്പോഴും തുടരുന്നു. 

പിന്നെ ചിന്തകൾ, എഴുതുന്നതിനുള്ള  പ്രചോദനം എപ്പോൾ ലഭിക്കുന്നു എന്ന് മുൻകൂട്ടി പറയാൻ കഴിയില്ലല്ലോ! പ്രചോദനം ലഭിക്കുമ്പോൾ കിട്ടുന്ന ചിന്തകൾ ഒരു കടലാസ്സിലോ നോട്ട് ബുക്കിലോ കുറിച്ചിടുന്നു അവ പിന്നീട് രാത്രിയിൽ തന്നെ രൂപപ്പെടുത്താൻ ശ്രമിക്കുന്നു. കാലം മാറിയതോടെ ഇപ്പോൾ നോട്ട് ബുക്കും കടലാസും ഏതാണ്ട് അന്യം നിന്നു പോയി എന്നു പറയാവുന്ന ഈ നാളുകളിൽ അങ്ങനെ ലഭിക്കുന്ന ചിന്തകൾ സ്മാർട്ട് ഫോണുകളിൽ ഇന്നു ലഭ്യമായിട്ടുള്ള Evernote  പോലെയുള്ള ആപ്പ്കളിൽ കുറിച്ചിടുന്നു, പിന്നീടവ കമ്പ്യൂട്ടറിലേക്ക് മാറ്റി രൂപപ്പെടുത്തി എടുക്കുന്നു.

ഇവിടെ ഓരോരുത്തരും ഉറക്കത്തോടും പ്രവർത്തനത്തോടുള്ള ബന്ധത്തിലും ഓരോ ശൈലി സ്വീകരിക്കുന്നുയെങ്കിലും  എല്ലാവരും ഒരുപോലെ പറഞ്ഞ കാര്യം ഉറക്കക്കുറവ് തങ്ങളുടെ ഉത്പ്പാദന ക്ഷമതയെ കാര്യമായി ബാധിക്കുന്നു എന്നാണ്.

cutmypic(34)എന്റെ ചോദ്യത്തിനുള്ള പ്രിയ മിത്രങ്ങളുടെ  പ്രതികരണങ്ങൾ തുടർന്ന് വായിച്ചാലും. 

ഇത്  വായിക്കുന്ന നിങ്ങൾക്കും ഈ വിഷയത്തിൽ ചിലതെല്ലാം പറയുവാൻ കാണും എന്നതിൽ രണ്ടു പക്ഷമില്ല അവ കമണ്ടു പെട്ടിയിൽ എഴുതി ചേർത്താൽ അത് മറ്റുള്ളവർക്കും പ്രയോജനകരമാകും എന്നതിൽ സംശയം ഇല്ല.  എഴുതുക അറിയിക്കുക. നിങ്ങളുടെ വിലയേറിയ സമയത്തിനു നന്ദി.

ഈ കുറിപ്പ് നിങ്ങൾക്ക് പ്രയോജനകരമായി എങ്കിൽ അത് നിങ്ങളുടെ മറ്റു മിത്രങ്ങൾക്കും ഷെയർ ചെയ്യാൻ മറക്കില്ലല്ലോ!

നന്ദി , നമസ്കാരം 

ഏരിയലിന്റെ  കുറിപ്പുകൾക്ക് വേണ്ടി 

നിങ്ങളുടെ സ്വന്തം 
ഫിലിപ്പ്  വി ഏരിയൽ
 

അടിക്കുറിപ്പ് 

 
കുറിപ്പുകൾ  ലഭിച്ച ക്രമപ്രകാരമാണ്  ഇവിടെ ചേർത്തിരിക്കുന്നത്. 
അതിൽ പ്രത്യേക പരിഗണന ഒന്നും ഇല്ല എന്ന വിവരവും ഇവിടെ കുറിക്കുന്നു,  

പ്രതികരിച്ച എല്ലാ  പ്രിയ മിത്രങ്ങൾക്കും എൻ്റെ നന്ദി നമസ്‌കാരം.

വീണ്ടും കാണാം 

സസ്നേഹം 


നിങ്ങളുടെ സ്വന്തം 

 










ഫിലിപ്  വി ഏരിയൽ 
സിക്കന്തരാബാദ് 

11. 07 2016
ഈ പോസ്റ്റിനെക്കുറിച്ചു ഫിലിപ്‌സ്‌കോം വെബ്‌സൈറ്റിൽ ചേർത്തിരിക്കുന്ന ഒരു കുറിപ്പ് വായിക്കുവാൻ ഇവിടെ അമർത്തുക 
YOU CAN ALSO READ A NOTE PUBLISHED ON OUR WEBSITE ABOUT THIS PAGE HERE
ഉറക്കത്തിന്റെ കാര്യം വരുമ്പോൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥമായ അനുഭവങ്ങളാണ് എനിക്കുള്ളത്.

 ‘എല്ലാം മറന്നുകൊണ്ട് സമാധാനത്തോടെ ഉറങ്ങിയത് ആശുപത്രി കിടക്കയിൽ വെച്ച് ആയിരിക്കും’ എന്നാണ് എനിക്ക് പറയാനുള്ളത്. 
 
ഉറങ്ങാൻ സമയം ഇല്ല എന്നാണ് എന്റെ പരാതി. എല്ലാ തിരക്കുകളും കഴിഞ്ഞ് ഉറങ്ങാൻ നേരമാവുന്നത് പലപ്പോഴും രാത്രി 12 മണി അടുക്കുമ്പോൾ ആയിരിക്കും. ജീവിതത്തിന്റെ പകുതി കാലം (36വയസ്) ഓലമേഞ്ഞ വീട്ടിൽ, രാത്രിയാവുമ്പോൾ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കഴിച്ചു കൂട്ടിയതിനാൽ, വീട്ടിലെ മറ്റുള്ളവർ ഉറങ്ങിയാലാണ് ഏകാന്തതയിൽ ഇരുന്ന് വായിക്കാനും പഠിക്കാനും സമയം ലഭിക്കുന്നത്. ആ ശീലം ഇപ്പോഴും തുടരുന്നു; ഞാൻ മാത്രമല്ല, എന്റെ 4 സഹോദരങ്ങളും ആ ശീലത്തിന് അടിമയാണ്. 
 
പാവപ്പെട്ട കർഷകന്റെ മക്കളായ, സാമ്പത്തിക നിലയിൽ താഴ്ന്ന ഞങ്ങൾക്ക് ആകെയുള്ള ഭാഗ്യം വീട്ടിനടുത്ത് സ്വന്തമെന്നതുപോലെ ഉപയോഗികാവുന്ന വായനശാലയാണ്. രാത്രിയിലുള്ള പഠനം കൊണ്ടാണ് ഡിഗ്രിയും പിജിയും കഴിഞ്ഞ് ഞങ്ങൾ 5 പേരും സർക്കാർ ജോലിക്കാരായത്.
 
ഉറക്കം കുറഞ്ഞാൽ കൂടുതൽ ക്ഷീണം ഉണ്ടാവുമെങ്കിലും മറ്റുള്ളവരെല്ലാം ഉറങ്ങുന്ന രാത്രിയുടെ നിശബ്ദതയിൽ എഴുതാനും വായിക്കാനും കൂടുതൽ സമയം ലഭിക്കുന്നു, എന്നതാണ് എന്റെ നേട്ടം.
 
സൃഷ്ടികൾ ഉണ്ടാവുന്നതിന് പ്രത്യേക നേരമൊന്നും ഇല്ല. എഴുതാനുള്ള സംഗതികൾ മനസ്സിൽ വന്നാൽ ഉടൻ തന്നെ അത് ഒരു ഡയറിയിൽ കുറിച്ചുവെക്കും. അങ്ങനെ ചെയ്തില്ലെങ്കിൽ അത് പിന്നിട് ഓർമ്മിച്ച് എടുക്കാൻ കഴിഞ്ഞെന്ന് വരില്ല. പിന്നീട് സമയം ലഭ്യമായാൽ കമ്പ്യൂട്ടർ തുറന്ന് അതിൽ വിശദമായിഎഴുതി എഡിറ്റ് ചെയ്യുന്നു. എന്റെ സാഹിത്യരചനകൾ പുരോഗമിച്ചത് കമ്പ്യൂട്ടർ ഉപയോഗിച്ച് തുടങ്ങിയതോടെ ആണ്.
  
ഉറങ്ങാനായി എടുക്കുന്ന സമയം വളരെ കുറവാണ്; 5ഓ 6ഓ മണിക്കൂർ. ഉറങ്ങാൻ കിടന്നാൽ പലപ്പോഴും ഉറക്കം വരില്ല. ചിലപ്പോൾ രണ്ടു മണിവരെ ഉറങ്ങാതെ കിടക്കും. രാവിലെ എഴുന്നേൽക്കാൻ വളരെ മടിയാണ്; നല്ല ക്ഷീണം ഉണ്ടാവും. എട്ട് മണിവരെ ഉറങ്ങാൻ ശ്രമിക്കുമെങ്കിലും അത് നടക്കാറില്ല.  
 
~ K  S . Mini  ~ (കെ എസ്  മിനി)  ~  മിനി ലോകം 
 
 
ഉറക്കം അനിവാര്യമായ ഒരു പ്രക്രിയതന്നെയാണ്. അത് എപ്പോൾ എങ്ങനെ എത്ര  നേരം എന്നത് തികച്ചും വ്യക്തിപരമായ തീരുമാനം ആയി ഞാൻ കരുതുന്നു .ഉറങ്ങണമെന്നു തോന്നുമ്പോൾ ഉറങ്ങുക ..അല്ലാത്തപ്പോൾ ഉണർന്നു പ്രവർത്തിക്കുക ഇതാണ് എന്റെ നയം 

എന്നാൽ  എന്റെ താല്പര്യത്തിന് എതിരായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതയാകേണ്ടി വന്നാൽ  അതെന്റെ പ്രവർത്തനങ്ങളെ വല്ലാതെ സ്വാധീനിക്കും.

രാത്രിയാണ് എന്റെ ഉത്സാഹഭരിതമായ നിമിഷങ്ങൾ …എല്ലാരും ഉറങ്ങുമ്പോൾ ഉണർന്നിരുന്ന് ജോലികൾ  ചെയ്യുന്നതിലാണ് എന്റെ കമ്പം. ആരുടേയും ശല്യം ഇല്ലാതെ …തടസ്സങ്ങളില്ലാതെ …ചെയ്യാനുദ്ദേശിച്ച കാര്യങ്ങൾ ചെയ്തു തീർത്തശേഷം ശാന്തമായി ഉറങ്ങുക.നാളെയ്ക്കായി ജോലി പാതിയിൽ നിർത്തി പോകനിഷ്ടമില്ലാത്തതിനാൽ എപ്പോഴാണ് ഉറങ്ങാൻ കിടക്കുക എന്ന് കൃത്യമായി പറയാൻ പറ്റില്ല.പക്ഷേ വെളുപ്പാൻ കാലത്തുള്ള ഉറക്കം എനിക്ക് നിർബന്ധമാണ്..അത് നഷ്ടപ്പെട്ടാൽ എന്റെ പകൽ മുഴുവൻ നഷ്ടപ്പെടുന്നതിനു സമമാണ് .ഒരു ദിവസം അഞ്ചുമുതൽ 7 മണിക്കൂർ ഉറക്കത്തിനായി ചെലവഴിക്കുന്നു.
~ Leela M ~ (ലീല എം)  ~ സി എൽ എസ് ബുക്സ്‌ 
ഉറക്കത്തിന്റെ ഗുണമേന്മകളെ കുറിച്ച് വിവരിക്കുകയാണെങ്കിൽ ഒരു കൊട്ടപ്പറ കാര്യങ്ങൾ പറഞ്ഞാലും തീരാത്ത അത്രയുണ്ട്. ശാസ്ത്രീയമായി പറയുകയാണേൽ ഉറക്കം എന്നത് വെള്ളവും , വായുവും , ഭക്ഷണവും പോലെ ശരീരത്തിനും ,
മനസ്സിനും  ഏറ്റവും വേണ്ടപ്പെട്ട സംഗതിയാണ്. ഇതെല്ലാം വേണ്ടപോലെ എന്നും ഒരു ക്ഷാമവുമില്ലാതെ  കിട്ടിക്കൊണ്ടിരുന്നാൽ ഉൽപ്പാദനക്ഷമതയയും താനെ വന്നു കൊള്ളും..!

പിന്നെ ഉറക്കത്തിലല്ല – ശരിക്കും ഉറങ്ങാതെ പല പ്രക്രിയകളും നടക്കുമ്പോഴാണ് ഉൽപ്പാദനത്തിന് ഉറവിടം കുറിക്കുക എന്ന പരമാർത്ഥം ഏവർക്കും അറിവുള്ള വിഷയമാണല്ലോ  അല്ലേ!


ഏത് സൃഷ്ടികളും നടക്കുന്നത് ഉറങ്ങാത്തപ്പോൾ തന്നെയാണെന്ന് നമുക്ക് നിസംശയം പറയാം. എന്നെ സംബന്ധിച്ചിടത്തോ‍ളം ഒരു സൃഷ്ടി കർമ്മത്തിനും ഒരു പ്രത്യേക സമയമോ മറ്റോ ഇല്ല . സന്ദർഭം കിട്ടിയാൽ ഏത് സമയവും ആയതിന് വിനിയോഗിക്കും.മനസ്സിനും , ശരീരത്തിനും ഉത്തേജകം നൽകുന്ന എന്തെങ്കിലും പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ഇത്തരം  സൃഷ്ടികർമ്മങ്ങൾ നിർവ്വഹിക്കുന്നതെങ്കിൽ ആയതെല്ലാം വളരെ സുഖമമായി ഫലപ്രദമായി പരിസമാപ്തിയിൽ എത്തിക്കുന്നതിന് ഒരു എക്സ്ട്രാ ഊർജ്ജവും കിട്ടാറുണ്ട് കേട്ടൊ.  പിന്നെ ഏത് സൃഷ്ടികർമ്മങ്ങളും നിർവ്വഹിച്ച ശേഷം നല്ല ഉറക്കവും കിട്ടാറുണ്ട് … !
 
~  Muralee Mukundan ~ ( മുരളീ മുകുന്ദൻ)~ ബിലാത്തിപട്ടണം.)                                                                                
1. ഉറക്കത്തിലൊട്ടും  കുറവില്ല ഭാഗ്യം!
ഉണ്ടല്ലോയേറെയഴുത്തും വായനയും
സുഷുപ്തിതൃപ്തിയല്ലായെങ്കില്‍നിശ്ചയം
 സപ്തനാഡികള്‍ക്കെല്ലാം മാന്ദ്യം ഫലം..
2. വയസ്സിന്‍പ്രാരാബ്ദവും നോക്കിടാതെ
                                    സല്‍-മുഹൂര്‍ത്തങ്ങളൊന്നും നോക്കീടാതെ
                                    സ്വസ്ഥമായൊരിടം തേടീടണം നല്ല-
                                   ചിന്തകളങ്ങുക്കുത്തിക്കുറിച്ചീടുവാന്‍.
                                  ചാനലില്‍ പെയ്യുന്ന ചൂടുറ്റ  വാര്‍ത്തയും
                                  കേട്ടങ്ങനെ നിദ്രയുംവേഗാല്‍ എത്തുമല്ലോ!
                                  ഏഴരമണിക്കൂറുറക്കവുമായി
                                  ഏഴരവെളുപ്പിനുണരണമല്ലോ!
~ C V Thankappan ~  സി വി തങ്കപ്പൻ ~ ചില്ലുകൊട്ടാരം 

1. രാത്രിയിലാണു കൂടുതൽ എഴുതുക. ശീലമായതിനാൽ ഉറക്കക്കുറവു പ്രശനമാകുന്നില്ലാ.

2, ഞാൻ ഉറങ്ങുവാൻ 8 മണിക്കൂർ ഉപയോഗിക്കുന്നു

~ Chandu Nair  ആരഭി  ചന്തുനായർ

ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണെന്ന കാര്യത്തിൽ ആര്ക്കും സംശയമുണ്ടാകില്ല. സാധാരണയായി കേള്ക്കുന്ന പരാതികളിൽ ഒന്നാണ് ശരിക്കൊന്നുറങ്ങാന്‍ പോലും സമയം കിട്ടുന്നില്ലാന്നുള്ളത്. കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെറുപ്പത്തിലെ ശീലമാക്കിയത് ഇന്നും തുടരുന്നു. ഉറക്കക്കുറവ് തീര്ച്ചയയായും എന്‍റെ ആ ദിവസത്തെ പ്രവര്ത്തനങ്ങളെ ബാധിക്കാറുണ്ട്. ജോലിയില്‍, വായനയില്‍ എഴുത്തിൽ എല്ലാംതന്നെ പ്രത്യക്ഷമായോ പരോക്ഷമായോ അത് പ്രതിഫലിക്കും. അതിനാൽ ചൊട്ടയിൽ ശീലിപ്പിച്ചത് തന്നെ ഇപ്പോഴും തുടരാൻ പരമാവധി ശ്രമിക്കുന്നു. പലപ്പോഴും സാധിക്കാറില്ല. എത്ര വൈകി ഉറങ്ങാന്‍ കിടന്നാലും രാവിലെ കൃത്യം നാലു മണിക്കുണരും. രാവിലെയാണ് എഴുത്തും വായനയും നടക്കുന്നത്. രാത്രി വൈകിയിരുന്നു എന്തെങ്കിലും വായിച്ചാല്‍ തന്നെ അത് മാനസീകമായി എന്നെ തൃപ്തിപ്പെടുത്താറില്ല. പുലര്ച്ച യിലെ നിശബ്ദതയിൽ ലയിച്ച് സ്വസ്ഥമായി എഴുതുന്നതിനോ വായിക്കുന്നതിനോ ഞാനിഷ്ടപ്പെടുന്നു.
 
~ Fathima Mubeen (Mubi)  ~ (ഫാത്തിമാ മുബീൻ) ~ ദേശാന്തര കാഴ്ചകൾ 
ശരിയായ ഉറക്കം ശരീരത്തിനും മനസ്സിനും ആവശ്യമാണ്‌. പലപ്പോഴും അത് സാധിക്കുന്നില്ല – ജോലിസംബന്ധമായ കാര്യങ്ങൾ കൊണ്ടാകാം, വേണ്ടെന്നുവെച്ചാലും അനാവശ്യമായി കടന്നുവരുന്ന മനസ്സിന്റെ പിരിമുറുക്കങ്ങൾകൊണ്ടുമാകാം. എന്നിരിക്കിലും ഉറക്കം കുറഞ്ഞു എന്നുവെച്ച്, സാധാരനിലക്ക്, പതിവായി ചെയ്യുന്ന കാര്യങ്ങൾ മുടക്കാറില്ല. അത് ഉൽപ്പാദനക്ഷമതയെ ബാധിക്കാറുമില്ല. അതോടൊപ്പം, സാധിച്ചാൽ ഇടയ്ക്കു വിശ്രമിക്കാൻ ശ്രമിക്കാറുമുണ്ട്. ഉണര്ന്നു എഴുന്നേറ്റ ശേഷം, കണക്കുകൂട്ടി നോക്കാറുണ്ട് – ശരിയായ ഉറക്കം കിട്ടിയില്ലേ എന്ന്. ഇല്ല എങ്കിൽ മുകളിൽ പറഞ്ഞപോലെ, വേണ്ടിവന്നാൽ മാനസികമായ ഒരു തയ്യാറെടുപ്പ് ആവശ്യമാണല്ലോ. മാത്രമല്ല, നാം ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും മനസ്സിലെങ്കിലും ഒരു ”കണക്കുകൂട്ടൽ” നടത്തുന്നത് ആവശ്യമാണ്‌ എന്ന പക്ഷക്കാരനാണ് ഞാൻ.

 

സൃഷ്ടികൾ നടത്തുന്നതിനു പതിവായി എന്നും ഒരു കൃത്യസമയം ഇല്ല. ഇടയ്ക്കു വീണുകിട്ടുന്ന സമയങ്ങളിൽ അങ്ങനെ ചെയ്യുന്നു. സാന്ദർഭികമായി, വീണുകിട്ടുന്ന ആശയങ്ങൾ, ഞാൻ പിറ്റ്മാൻസ് ഷോര്ട്ട് ഹാൻഡിൽ കുറിച്ചുവെക്കുകയോ, ലാപ്ടോപിലെ, ഇതിനായുള്ള ഫയലിൽ എഴുതിവെക്കുകയോ ചെയ്യാറുണ്ട്. ആറ് മുതൽ ഏഴു മണിക്കൂർവരെ ഞാൻ ഉറക്കത്തിനു ചിലവിടുന്നു. എന്തുകൊണ്ടാണ് ഉറക്കം കുറഞ്ഞത് എന്ന് സ്വയം ചോദിച്ച്, അടുത്ത സമയം അങ്ങനെ പറ്റാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ നോക്കാറുമുണ്ട്. അതെ, ഒരു സ്വയം വിമര്ശനം, വിശകലനം ആവശ്യമാണ്‌.
 
~  Dr. P. Malamkode ~ (ഡോ. പി മാലങ്കോട് ) ~ അരുണ കിരണങ്ങൾ   
നമ്മുടെആവശ്യത്തിന്റെ തീവ്രതക്ക് ഉറക്കത്തെ മറികടക്കാന്‍ സാധിക്കും എന്നാണ് എന്റെ അനുഭവം. അലസമായിരുന്നാല്‍ ഉറക്കം താനേ വന്നുകൊള്ളും. അപ്പോള്‍ താല്‍പര്യമാണ് പ്രധാനം. എഴുതണമെന്നു തോന്നിയാല്‍ അത് എഴുതിത്തീരുന്നതുവരെ ഉറക്കം ആ വഴി തിരിഞ്ഞുനോക്കില്ല. വളരെ പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കുന്നുവെന്ന അനുഗ്രഹം കൂടി എനിക്ക് ലഭിച്ചിട്ടുണ്ട്. ഉറക്കം വരുന്നില്ല എന്ന ഒരു പരാതി എന്നെ സംബന്ധിച്ച് ഒരിക്കലുമില്ല. ഉറക്കം വരുമ്പോള്‍ മാത്രം കിടക്കുക എന്നതാണ് ഉറക്കമില്ലായ്മക്ക് ഏറ്റവും നല്ല പരിഹാരം. എന്നുവെച്ച് ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിലുള്ള ഉറക്കമിളിപ്പും പാടില്ല.

ഉറങ്ങിത്തീര്‍ക്കുന്നതിനു പകരം വായനക്കും എഴുത്തിനും സമയം ചെലവഴിക്കുന്നതാണ് ദൈവം നമുക്ക് നല്‍കിയ സമയത്തോട് ചെയ്യുന്ന നീതി. പുലര്‍കാലയാമങ്ങളിലെ വായനയുടെയും ഏഴുത്തിന്റെയും സുഖം ഒന്നുവേറെ തന്നെയാണ്. 
~ M  Ashraf ~ (എം.അഷ്‌റഫ്)   ~  MalbuAndMalbi 
കിടന്നാൽ അഞ്ച് മിനിറ്റിനകം ഉറങ്ങുന്ന ആളാണ് ഞാൻ. പൂരപ്പറമ്പിലായാലും സുഖമായി ഞാനുറങ്ങും. ശരിക്കുള്ള ഉറക്കം കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം മുഴുവൻ ഉറക്കച്ചടവ് പ്രശ്നമുണ്ടാക്കുകയും ഉച്ചയ്ക്ക് ശേഷം ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങി പ്രശ്നം പരിഹരിക്കേണ്ടതായും വരുന്നു. എല്ലായ്പ്പോഴും ഇത് സാധിക്കണമെന്നില്ല എന്നതുകൊണ്ട്, ഉറക്കം ശരിയായില്ലെങ്കിൽ തീർച്ചയായും അത് അടുത്ത ദിവസത്തെ ഉൽ‌പ്പാദനക്ഷമതയെ ബാധിക്കാറുണ്ട്. 
 
രാത്രി 9 മണി മുതൽ 12 മണിവരെയുള്ള സമയമാണ് വായിക്കാനും എഴുതാനുമായി ഞാൻ വിനിയോഗിക്കുന്നത്. ആ സമയത്ത് ഫോൺ കോളുകൾ ഇല്ലാതെ സ്വസ്ഥമായും ഏകാഗ്രമായും എഴുത്തിലോ വായനയിലോ മുഴുകാനാവും എന്നതാണ് പ്രധാനകാരണം. നല്ല മൂഡിലാണെങ്കിൽ 12 മണി എന്നത് വെളുപ്പിന് 2 മണിവരെയോ 3 മണി വരെയോ നീളും. അഞ്ച് മണിക്കൂർ സമയത്തെ ഉറക്കമാണ് എന്റെ ശരീരം ആവശ്യപ്പെടുന്നത്. അത്രയും ഉറങ്ങാനായാൽ ദിവസം
മുഴുവൻ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ എനിക്ക് കഴിയും. വെളുപ്പിന് 3 മണിക്ക് കിടന്നാൽ രാവിലെ 8 മണിക്ക് എഴുന്നേൽക്കാനാവും. രാത്രി 12 മണിക്ക് കിടന്നാൽ രാവിലെ 5 മണിക്ക് എഴുന്നേറ്റിരിക്കും. ആ സമയത്ത് എഴുന്നേറ്റാൽ മാത്രമേ രാവിലെയുള്ള ഓട്ടം സൈക്കിളിങ്ങ് എന്നീ കായികാഭ്യാസങ്ങൾ നടക്കൂ എന്നതുകൊണ്ട് കഴിയുന്നതും 12 മണിക്ക് തന്നെ കിടന്നുറങ്ങാൻ ശ്രമിക്കാറുണ്ട്.

~ Niraksharan ~ (നിരക്ഷരൻ)  ~     നിരക്ഷരൻ
ശരിയായ ഉറക്കം മനുഷ്യന്‌ അത്യാവശ്യമാണ്‌. പ്രത്യേകിച്ച്‌ സാഹിത്യരചന നടത്തുന്നവരെ സംബന്ധിച്ചേടത്തോളം. 
മതിയായ  ഉറക്കം ലഭിച്ചില്ലെങ്കിൽ അത്‌ എന്റെ രചനയെ ബാധിക്കുന്നതായി പലപ്പോഴും എനിക്ക്‌ തോന്നിയിട്ടുണ്ട്‌.  ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ  ചില സാഹിത്യരചനകൾ പൂർത്തീകരിക്കാൻ നിർബന്ധിതനാകേണ്ടിവരുമ്പോൾ എന്റെ മനസ്സും കൈയും കണ്ണും പരസ്പരം സഹകരിക്കാത്ത അനുഭവവും ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ അക്ഷരങ്ങൾക്കുപകരം രേഖയോ പൂച്ചമാന്തിയപോലുള്ള ലിപികളോ ഒക്കെ കടലാസ്സിൽ പ്രത്യക്ഷപ്പെട്ടുകാണാറുണ്ട്‌.
എനിക്ക്‌ നാലു മണിക്കൂറെങ്കിലും ഉറക്കം കിട്ടിയാൽ ഊർജ്ജ്വസ്വലതയോടെ പ്രവൃത്തിക്കാൻ പ്രയാസമില്ല. എന്റെ പ്രായവും ഒരു ഘടകമാവാം.  പകൽ ഉറങ്ങുന്ന ശീലം എനിക്കില്ല. രാത്രി 10.30 നും 11 നുമിടയിൽ ഞാൻ ഉറങ്ങും. പാട്ടുകേട്ടുകൊണ്ടാണ്‌ എന്റെ ഉറക്കവും ഉണരലും. രാവിലെ 3.30 ന്നും 4 ന്നു മിടയിൽ ഞാൻ ഉണരും. എന്റെ ക്രിയാത്മകമായ പല ജോലികൾക്കും ഉചിതമായ സമയം അതാണ്‌. പക്ഷെ, മറ്റേതുസമയവും ഒരു പ്ലോട്ട്‌ അല്ലെങ്കിൽ ഒരാശയം ഒരു സ്പാർക്കായി മനസ്സിൽ പൊങ്ങിവന്നേക്കാം. അതിനെ മനസ്സിലിട്ടു അമ്മാനമാടി,   ഒരു സാഹിത്യരൂപമായി വരുന്നത്‌ പ്രഭാതത്തിലാണ്‌. നിരവധി ഭേദഗതികൾക്കോ കൂട്ടിച്ചേർക്കലുകൾക്കൊ ആ രചന വിധേയമാകാം. അത്‌ എനിക്ക്‌ എപ്പോൾ തോന്നുന്നുവോ അപ്പോൾ ചെയ്യാറാണ്‌ പതിവ്‌. രാത്രിസമയങ്ങളിൽ ഞാൻ എന്റെ രചനകൾ  വായനക്കാരന്റെ ഷൂസിൽ നിന്നുകൊണ്ട് വായിച്ചു സ്വയം വിലയിരുത്തും, പാകപ്പിഴകൾ തിരുത്തും.
~ P  V  Madhusoodhanan ~ (പി വി മധുസൂദനൻ ~  വസുധ   
ഉറക്കക്കുറവുണ്ടായാൽ എനിക്കാകെ ബുദ്ധിമുട്ടലാണ്. ഓരു പണിയും നടക്കില്ല. ആകെ
ഉന്മേഷക്കുറവുണ്ടാകും. ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കില്ല.
 
ദിവസവും 7 മണിക്കൂർ എനിക്കുറങ്ങണം. അതിൽ ഓരു മണിക്കൂർ കുറഞ്ഞാലും കുഴപ്പമില്ല. സൃഷ്ടികൾ നടത്താൻ ഇന്ന സമയം എന്നൊന്നില്ല. എപ്പോൾ വേണമെങ്കിലും എനിക്കെഴുതാൻ സാധിക്കും. പത്രം വായിക്കുമ്പോൾ കാണുന്ന ചില വാർത്തകളിൽനിന്നായിരിക്കും ചിലപ്പോൾ എഴുതാനുള്ള പ്രചോദനം ലഭിക്കുന്നത്. അതിലുള്ള വ്യാകരണപരമായ പിശകുകൾ എന്റെ സവിശേഷശ്രദ്ധയാകർഷിക്കാറുണ്ട്. പത്രത്തിലെ പ്രസക്തഭാഗം ചേർത്ത് അതിനെക്കുറിച്ചു ബ്ലോഗുകൾ എഴുതും.
 
പ്രധാനമായും ഞാൻ ഓരു സഞ്ചാരസാഹിത്യകാരനാണ്. നാട്ടിലും വിദേശത്തും നടത്തിയിട്ടുള്ള എല്ലാ യാത്രകളെക്കുറിച്ചും എഴുതിയിട്ടുണ്ട്. യാത്രയിൽ കാണുന്ന എല്ലാറ്റിനെക്കുറിച്ചും അന്വേഷിക്കാറുണ്ട്. അതിന്റെയൊക്കെ പിന്നിലുള്ള കഥകൾ അറിയാൻ ജിജ്ഞാസ പ്രകടിപ്പിക്കും. അതൊക്കെ ബ്ലോഗ് ആക്കി എഴുതിയിടും.

 

 
ദിവസത്തിനു 24 മണിക്കൂർ പോരാ എന്നു എനിക്കു തോന്നിയിട്ടുണ്ട്. കാലത്തു 6 മണി മുതൽ വൈകുന്നേരം 10 മണിവരെ മിക്കവാറും ഫേസ് ബുക്കിൽ ഉണ്ടാകും. ഇടയ്ക്കു ഭക്ഷണം കഴിക്കാനോ പുറത്തേക്കു പോകുമ്പോഴോ മാത്രമേ ഒഴിവുള്ളൂ. വ്യാകരണസംബന്ധമായ അനേകം ചോദ്യങ്ങൾക്കു മറുപടി പറയേണ്ടിവരുന്നതിനാൽ സമയം ഒട്ടുമില്ല.

 

~ Joseph Boby ~  (ജോസഫ് ബോബി) ~ Bobychayan

 

 

“കൂടിയതും കുറഞ്ഞതുമാകാം” എന്ന ചൊല്ല് , ഉറക്കത്തിന്‍റെ  കാര്യത്തിലും  ശരിയാണ്.   കൂടിയാലും കുറഞ്ഞാലും ഉത്പാദന ക്ഷമതയെയും മറ്റു  ദൈനംദിന പ്രവര്‍ത്തികളെയും ബാധിക്കാറുണ്ട്.  
 
എഴുതാന്‍  ക്ലിപ്തമായ  സമയ ക്രമമില്ല. 
ഉറങ്ങാന്‍  ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെ ചിലവഴിക്കാറുണ്ട് .   ക്ഷീണം തീര്‍ക്കുക എന്നതാണല്ലോ  ഉറക്കിന്റെ പ്രധാന ലക്‌ഷ്യം.  ഉണര്‍ന്നെണീക്കുമ്പോള്‍ അപ്പോഴത്തെ ശാരീരിക അവസ്ഥ അനുസരിച്ചാണ്  ഉറക്കം ആവശ്യതിനുള്ളതാണോ  കുറവാണോ കൂടുതലാണോ എന്നൊക്കെ തീരുമാനിക്കാന്‍ കഴിയുന്നത്‌ .   

എഴുന്നേല്‍ക്കുമ്പോള്‍  ഊര്‍ജസ്വലത  കൈവരിക്കുന്നെങ്കില്‍  ഉറക്കം  ശരിയായി  എന്നര്‍ത്ഥം .

~   Ismail Kurumpadi  ~ (ഇസ്മായില്‍ കുറുമ്പടി ) ~ തണൽ 
 
എൻ്റെ അഭിപ്രായത്തിൽ, ഒരു കാരണവശാലും സാധാരണയുള്ള ഉറക്കത്തിനു തടസ്സമായുള്ള  ഒരു പ്രവൃത്തിയിലും ഇടപെടാൻ പാടില്ലാ എന്നാണ്.  അതു നമ്മുടെ സ്വാഭാവിക നിലനിൽപ്പിനെയും തുടർന്നു നമ്മുടെ ഉത്‌പാദനക്ഷമതയേയും ബാധിക്കുന്നു.   ഉറക്കം എന്നത് മാനസികവും ശാരീരിക ക്ഷമതക്കു അതുല്യവുമായ ഒരു മരുന്നാണ്. തീക്ഷ്ണതയേറിയ എഴുത്ത് ചില എഴുത്തുകാരെ ഉറക്ക ഹീനരാക്കുന്നു ഇതു ഒരുപക്ഷേ അവരിൽ നിന്നും ഉത്തമ സൃഷ്ടികൾ ലഭിക്കാനും വഴി വെക്കുന്നു. എന്നാൽ ഉറക്കം കളഞ്ഞുള്ള ഇത്തരം പ്രവർത്തികൾ ഒരിക്കലും പ്രോത്സാഹജനകം അല്ല.
മുൻകാലങ്ങളിൽ എഴുത്തിനായി ഞാൻ ഒരു പ്രത്യേക സമയം മാറ്റിവെച്ചിരുന്നില്ല. ഏതെങ്കിലും ഒരു പ്രചോദനം ലഭിക്കുമ്പോൾ അതു കുറിക്കുന്നതിനായി സൗകര്യമായ ഒരു അവസ്ഥ ഞാൻ നോക്കാറില്ല,   വൈകിയാൽ ചിലപ്പോൾ അതു നഷ്ടമാകാനും മതി അതിനാൽ അത് അപ്പോൾ തന്നെ കുറിച്ചുവക്കുന്നു.
  ~Joy Guruvayoor  ~ Koottukaar

ദിനരാത്രങ്ങളിലെ രാവും പകലും ജീവജാലങ്ങളുടെ അതിജീവനവുമായി ബന്ധപ്പെട്ടതാണ്‌. മനുഷ്യകുലത്തിന്‍റെ ദൈനംദിന ജീവിതത്തിൽ സ്വാഭാവികമായി ഉണ്ടായിത്തീരുന്ന ജൈവികതയുടെ അവസ്ഥാന്തരങ്ങളുടെ ഭാഗമായി ഉണ്ടാവുന്ന അവസ്ഥകളാണ്‌ ഉണർവും ഉറക്കവും.!       അതായത് പകൽ ഉണർന്നിരിക്കുന്ന പ്രവർത്തന നിരതമാകുന്ന അവസ്ഥയും രാവിൽ വിശ്രമമെന്നതിന്‍റെ പൂർണ്ണഭാവമായ ഉറക്കമെന്ന അവസ്ഥയും.!
 
ഉല്പാദനക്ഷമതയെന്നത് നമ്മുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രവർത്തനങ്ങൾക്ക് അനുയോജ്യമായത് പകൽ സമയമാണല്ലോ. പകൽ സമയത്ത് ഊർജ്ജസ്വലവും അക്ഷീണവുമായ പ്രവർത്തനങ്ങൾക്ക് സാധ്യമാകാനുള്ള ഉണർവ് ലഭിക്കാൻ അതിനുമുന്നോടിയായി സുഖകരമായ ഒരു പൂർണ്ണ വിശ്രമം ദീർഘമായ അളവിൽ കൂടിയേ തീരൂ.! രാത്രികാലത്തെ സുഖകരമായ ഉറക്കം തുടർന്നുവരുന്ന പകൽ സമയത്തെ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്‌. അതിന്‍റെ അഭാവം പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് ഞാൻ കരുതുന്നു.!
 
 
രചനകളുടെ സൃഷ്ടിക്കായി കൂടുതലും രാത്രികാലങ്ങളാണ്‌ ഇഷ്ടപ്പെടുന്നത്. ശബ്ദശല്യം കുറവുള്ള സമയമാണ്‌ ചിന്തിക്കാനും ശ്രദ്ധയോടെ എഴുതാനും കഴിയുക എന്നു ഞാൻ കരുതുന്നു. 
 
മിക്കവാറും ദിവസങ്ങളിൽ അഞ്ചുമുതൽ ആറുമണിക്കൂർ വരെയാണ്‌ ഉറക്കം. ചിലപ്പോൾ അത് നാലുമണിക്കൂറായി ചുരുങ്ങാറുണ്ട്.!
 
(ഉറക്കത്തിന്‍റെ ദൈർഘ്യം കുറവാണെന്ന അഭിപ്രായം ഡോക്ടർമാരിൽ നിന്നും കിട്ടിയിട്ടുണ്ട്. അതനുസരിച്ച് ആറുമണിക്കൂറെങ്കിലും ഉറങ്ങണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കുകയാണ്‌. ആരോഗ്യമാണ്‌ വിഷയം.)
 
~  T  K  Unni  ~  (ടി.കെ. ഉണ്ണി)  ~ ജാലകങ്ങൾ
എഴുത്തിനെ പലരും പല തരത്തിലാണ് കൈകാര്യം ചെയ്യുന്നത്. അതില്‍ പ്രധാനം എഴുത്തിനെ മുഖ്യമായി  എടുക്കുന്നവര്‍ എന്നതാണ്. അങ്ങിനെ ഉള്ളവര്‍ ബ്ലോഗ്‌ എഫ്ബി  എന്നിവയില്‍ കുറവാണ്  എന്നാണു  കാണേണ്ടത്. കാരണം ഒരു ജോലി എന്നത് പോലെ  എഴുത്തിനെ സ്വീകരിക്കാന്‍ പറ്റില്ല എന്നതാണ്. അതുകൊണ്ട്  തന്നെ ജോലി ഇല്ലാത്ത സമയം എഴുത്ത്. അങ്ങിനെ വരുമ്പോള്‍ ഉറക്കവും ഉറക്കക്ഷീണവും സ്വാഭാവികമായും എഴുത്തിനെ ചെറിയ തോതില്‍ ബാധിക്കും. കാര്യമാത്രപ്രസക്തമായ എഴുത്തുകാരില്‍ ഇത് ബാധകമല്ല  എന്നാണു  എനിക്ക് തോന്നുന്നത്. കാരണം  എഴുത്ത് ഇത്തരം എല്ലാ ശാരീരിക വിഷങ്ങള്‍ക്കും മുകളില്‍ നില്‍ക്കുന്നു. 
 
ഞാൻ വലിയ ഒരു എഴുത്തുകാരന്‍ ഒന്നുമല്ല. കുറെ കഥകള്‍ എഴുതിയുന്നു എന്നത് മാത്രമാണ് എന്റെ എഴുത്ത്. അതിനു പ്രത്യേക സമയമോ സ്ഥലമോ ഒന്നും ആവശ്യം വന്നിട്ടില്ല. ഒരു കഥ മനസ്സില്‍ രൂപപ്പെട്ടാല്‍ അതിനെ വളരെ ദിവസങ്ങള്‍ എപ്പോഴും ചിന്തിച്ച് പരുവപ്പെടുത്തും. ജോലിയ്ക്കിടയിലും ഉറക്കത്തിന്റെ സമയങ്ങളിമെല്ലാം ഈ ചിന്ത മനസ്സില്‍ തിരച്ചില്‍ നടത്തുക ആയിരിക്കും. നന്നായി പരുവപ്പെട്ടാല്‍ അതെഴുതാന്‍ ഒറ്റക്ക് കിട്ടുന്ന ഏത് സമയവും തെരഞ്ഞെടുക്കും. എഴുത്ത് പെട്ടെന്ന് തന്നെ പൂര്ത്തിയാകുമെങ്കിലും അതിനെ നന്നാക്കാന്‍ അത് പിന്നെയും ധാരാളമായി വായിക്കും, തിരുത്തും. അതുകൊണ്ട് തന്നെ സമയക്ളിപ്തമായ ഒരഴുത്ത് എനിക്കില്ല.
~ Ramji Patteppadam ~ (റാംജി പട്ടേപ്പാടം) ~ കഥകൾ 
 

1. ഉറക്കക്കുറവ് പലതിനേയും ബാധിക്കാറുണ്ട്. പ്രത്യേകിച്ചും ആരോഗ്യത്തെ. പിന്നെ ഓർമ്മക്കുറവ് ഉണ്ടാക്കും എന്നും തോന്നുന്നുണ്ട്. മിക്കപ്പോഴും രാത്രിയാണ്‌ വായന. അപ്പോഴാണ്‌ സമയം കിട്ടുന്നത്. അപ്പോൾ സ്വാഭാവികമായും പിറ്റെ ദിവസം അതു ജോലിയെ ബാധിക്കും. ബാധിക്കാതിരിക്കാൻ ഇതൊക്കെ ചെയ്യാറുണ്ട്. ധാരാളം വെള്ളം കുടിക്കുക. ചോക്കലേറ്റ് കഴിക്കുക. ഒരു ദിവസം ഉറക്കം കുറഞ്ഞാൽ പിറ്റേ ദിവസം നേരത്തെ ഉറങ്ങാൻ പോകും.

2. എഴുത്തിനു സമയം ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കാറുണ്ട്. അതിനു പ്രത്യേകിച്ച് സമയം എന്നൊന്നില്ല. സമയവും സൗകര്യം പോലെ ..കഴിവതും 8 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കും. കുറഞ്ഞത് 7 മണിക്കൂർ ഉറക്കമാണ്‌ സാധാരണ ലക്ഷ്യമിടാറ്‌.

~ Sabu Hariharan ~ (സാബു ഹരിഹരൻ)  ~  നീഹാര ബിന്ദുക്കൾ


തികച്ചും ശ്‌ളാഘനീയമായ സദുദ്യമത്തെ ഹൃദയ പൂർവ്വം അഭിനന്ദിക്കുന്നു. ബ്ലോഗെഴുത്ത് നിറുത്തിയിട്ട് വർഷങ്ങൾ പലതായെങ്കിലും താങ്കളുടെ ഹൃദ്യമായ അഭ്യർത്ഥനയും,ഓർമ്മപ്പെടുത്തലുകളും ഉറക്കത്തിലാണ്ട ഉപബോധ മനസ്സിനെപ്പോലും  ഉണർത്താൻ ഉതകുന്നതായിരുന്നു . നന്ദി.
 
ശാന്തവും സ്വഛവുമായ ഉറക്കം മനസ്സിനും ശരീരത്തിനും ഉന്മേഷ ദായകമാണെങ്കിലും  .പ്രതിഭ പത്തി വിടർത്താൻ തുടങ്ങുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നു . ആ നഷ്ടത്തിൽ നിന്നും ഉയിർ കൊള്ളുന്ന സർഗ്ഗ വൈഭവത്തിലൂടെയാണ്  ശ്രേഷ്ഠമായ സൃഷ്ടി കർമ്മങ്ങൾ സമാരംഭിക്കുന്നതും , സൃഷ്ടികൾ രൂപം കൊള്ളുന്നതും . എൻറെ അഭിപ്രായത്തിൽ, അല്ലെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയത്തിന്റെ വിത്ത് മനസ്സിൽ പ്രവേശിച്ചു മുളപൊട്ടാൻ തുടങ്ങിയാൽ പിന്നെ അതു പൂർണ്ണ രൂപം പ്രാപിക്കുന്നതു വരെ സ്ഥലകാല ബോധമോ , സമയാസമയ ചിന്തകളോ അലോരസപ്പെടുത്താറില്ല എന്നതാണ് സത്യം . അർദ്ധ മയക്കത്തിലേക്ക് ഊളിയിടുമ്പോഴാകും കഴിഞ്ഞ ദിവസം കണ്ട കാനന ഭംഗി കാവ്യ രൂപത്തിലാക്കണം എന്ന ചിന്ത ഒരു മിന്നൽ പിണർ പോലെ മനസ്സിൽ പ്രസരിക്കുന്നതെങ്കിൽ ഉടൻ ചാടിയെഴുന്നേറ്റ് നാലു വരിയെങ്കിലും എഴുതണം . ഇവിടെ സർഗ്ഗ ശക്തി ഉറക്കത്തെ നിഷ്പ്രയാസം കീഴ്പ്പെടുത്തുന്നത് നേരനുഭവമാണ് . അതുകൊണ്ടുതന്നെയായിരിക്കാം പ്രതിഭാ സമ്പന്നരിൽ അധികവും കൃത്യ നിഷ്ഠാ  പാലനത്തിൽ പുറകോട്ടു പോകുവാൻ കാരണം എന്നു തോന്നുന്നു . 
 
ലക്ഷ്യം നിറവേറ്റുവാനുള്ള അർപ്പണ ബോധമുണർന്നാൽ പിന്നെ ഉറക്കവും, ഉറക്കമില്ലായ്മയും ഒരു പ്രതിബന്ധമാകുകയില്ലെന്നു തന്നെയാണ് ഈയുള്ളവന്റെ ഉറച്ച അഭിപ്രായം.
 
നിശയുടെ നിശ്ശബ്ദ  യാമങ്ങളിൽ  ഏകാന്തതയുടെ മടിത്തട്ടിലമർന്നിരിക്കുമ്പോൾ ചിന്തകൾക്ക് ചിറകു മുളയ്ക്കുന്നു . സൃഷ്ടികൾക്ക് രൂപ ഭാവങ്ങൾ  സംഭവിക്കുന്നു . സൃഷ്ടി കർമ്മത്തിന്റെ ലാസ്യതയിൽ അറിയാതെ എപ്പോഴോ ഉറക്കം കീഴ്പ്പെടുത്തുന്നു. പിന്നെ നാലഞ്ചു മണിക്കൂർ സുഖ നിദ്ര.
നന്ദി , നമസ്കാരം.
 
~ Abdul Khadar  Kodungalloor ~ (അബ്ദുൾഖാദർ കൊടുങ്ങല്ലൂർ)  ~  കൗ സ്തു ഭം  
ഉറക്കം എഴുത്തിനെ എന്നല്ല ജീവിതത്തെ തന്നെ സ്വാധീനിക്കുന്ന ഘടകമാണ്. ഉറക്കക്കുറവ് കുടുംബ-ഔദ്യോഗിക ജീവിതത്തെ ബാധിക്കാതിരിക്കാൻ എഴുത്തിൽ കോംപ്രമൈസ് ചെയ്തു. സൃഷ്ടിപ്രക്രിയ ഫെയ്സ് ബുക്കിൽ കമന്റിടുന്നതിൽ ഒതുക്കി!
 
സൃഷ്ടികൾ നടത്തിയിരുന്നത് കൂടുതലും രാത്രി ആയിരുന്നു. പക്ഷേ ഇപ്പോൾ ഉറക്കം 6 മണിക്കൂർ ആയി കുറഞ്ഞിരിക്കുന്നു. ജോലിത്തിരക്ക് അത്ര കൂടി. ഇൻഡ്യയിലെ പല നഗരങ്ങളിലേക്കുമുള്ള യാത്രകൾ, പേപ്പർ പ്രസന്റേഷനുകൾ, സെമിനാറുകൾ, ഔദ്യോഗിക യാത്രകൾ…. എല്ലാം എഴുത്തിനെ ബാധിച്ചു, എങ്കിലും 
ഉൽപ്പാദനക്ഷമതയ്ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല എന്നാണ് വിശ്വാസം. ക്വാളിറ്റി റ്റൈം ഇല്ല എന്നതാണ് വിഷയം.
 
~  Jayan Damodaran ജയൻ ദാമോദരൻ ബ്ലോഗ് 
ഉറക്കം ഇല്ലാതായാൽ എനിക്ക് തലകറക്കം, തലവേദന  ഒക്കെ വരും.  ഒരു ജോലിയും ചെയ്യാന്‍ കഴിയില്ല.
ഞാന്‍  രാത്രി  11 കഴിഞ്ഞേ ഉറങ്ങാന്‍ കിടക്കാറുള്ളൂ  അത് ചിലപ്പോള്‍  12 , ഒരു മണി  ഒക്കെ  നീണ്ടുപോയെന്നും വരും. എത്ര നേരം വൈകി കിടന്നാലുംനാലേമുക്കാൽ,  അഞ്ച് മണിയൊക്കെ ആകുമ്പോള്‍  ഞാന്‍  ഉണരും.
ഉറക്കം ശരിയായില്ലെങ്കിൽ ഞാന്‍  എഴുതുന്നത് എനിക്ക് തന്നെ വായിക്കാൻ കഴിയില്ല.
മനസ്സില്‍ തറയ്ക്കുന്ന എന്തെങ്കിലും സംഭവം കണ്ടാല്‍,   എനിക്ക് എഴുതണമെന്ന് തോന്നും. ആ കാര്യം.മനസ്സിലിട്ട് തിരിച്ചും മറിച്ചും ചിന്തിച്ചു ചിലപ്പോള്‍  ആ വിഷയം വേണ്ടെന്നു വച്ചിട്ടുണ്ട് പലപ്പോഴും. വാര്‍ത്തകളിൽ നിന്നും ചിലപ്പോള്‍  എഴുതാന്‍ വിഷയം കിട്ടിയിട്ടുണ്ട്. ചെറുപ്പത്തിലേ ഓർമകൾ എനിക്ക്  എഴുതാന്‍ വിഷയമാകാറുണ്ട്.
എഴുതിയേ പറ്റൂ എന്ന് തോന്നിയാൽ രാത്രിയോ പകലോ എപ്പോഴായാലും ഞാന്‍  എഴുതാറുണ്ട്. എഴുതുന്നതിനേക്കാൾ വായിക്കാനാണ് എനിക്ക് ഏറെ ഇഷ്ടം.
~ Nalina Kumari ~ നളിന കുമാരി ~ നളിന ദളങ്ങൾ 

ഉറക്കം ശരിയായില്ലെങ്കില്‍ അതു ആ ദിവസത്തെ പ്രവര്‍ത്തനത്തെ വല്ലാതെ സ്വാധീനിക്കും. അതിനാല്‍ നന്നായി ഉറങ്ങണം. പക്ഷെ അതു കൃത്യമായി പാലിക്കാന്‍ കഴിയാറില്ല.

അധികവും പുലര്‍ച്ചെ 5 മണിക്കു ശേഷമാ വല്ലതും എഴുതാറ്. ബ്ലോഗെഴിതിയിരുന്നപ്പോഴും ഫേസ് ബുക്കില്‍ പോസ്റ്റുകള്‍ ഇടുമ്പോഴും അതാ പതിവ്. സാധാരണ 5-6 മണിക്കൂര്‍ ഉറങ്ങും. ചിലപ്പോള്‍ 5 ല്‍ കുറയാറുമുണ്ട്.

~ Mohamedkutty T.T ~ (മുഹമ്മദ് കുട്ടി റ്റി റ്റി) ~   ഓർമ്മച്ചെപ്പ് 

ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലായെങ്കിൽ അതു എൻ്റെ എഴുത്തിനെ സാരമായി ബാധിക്കും ഒപ്പം അടുത്ത ദിവസത്തെ മറ്റു പ്രവർത്തനങ്ങളേയും.
 
ഉറക്കം അനിർവ്വാര്യം  പ്രത്യേകിച്ചും ഉച്ചയുറക്കം
 
ഞാൻ രാത്രിയിലാണ് കൂടുതലും ബ്ലോഗെഴുതുന്നത്. ചിലപ്പോൾ  പകലും എഴുതാറുണ്ട്

~ E.A.SAJIM THATTATHUMALA  ~  (ഈ എ. സജിം തട്ടത്തുമല) ~ വിശ്വമാനവികം 

ഉറക്കം കൃത്യമായി കിട്ടിയാൽ ഭാഗ്യമോ നിർഭാഗ്യമോ…. എന്ന് വേർതിരിക്കാൻ കഴിയില്ല എനിക്ക്…  കാരണം ഞാൻ എഴുതുന്നത് കൂടുതലും അഗാധ നിദ്രയിൽ എന്നിലേക്ക് കടന്നു വരുന്ന  സ്വപ്നങ്ങളിൽനിന്നോ തോന്നലുകളിൽ നിന്നോ ആയിരിക്കും .. മിക്കവാറും വെളുപ്പിന് രണ്ടു മണിക്കും അഞ്ചുമണിക്കും ഇടയിൽ .. എന്‍റെ രചനകൾ , ഞാന്‍ പോലുമറിയാതെ എന്നിലേക്ക്‌  ഒരുനിമിത്തം പോലെയോ സ്വപ്നം പോലെയോ തോന്നല്‍ പോലെയോ വന്നുചേരുന്നു… കൂടുതലും വെളുപ്പിനാണ്  എഴുതുന്നത്‌.. 
 
കൂടുതൽ  കഥകളിലും,  ചെറുപ്പത്തിലെ കേട്ടു ശീലിച്ച മന്ത്രവാദ കഥകളുടെ സ്വാധീനം ഉണ്ടാവുന്നുണ്ട്.. ഒരു ചിത്രം വായനക്കാരന്‍റെ മനസ്സില്‍ തെളിയിക്കാന്‍ എന്നിലെ എഴുത്തുകാരിക്ക് കഴിയുന്നുവെങ്കില്‍ ഞാന്‍ സന്തോഷവതിയായി .. എഴുതിക്കഴിഞ്ഞാല്‍ പിന്നെ വായനക്കാരന്‍ ആണ് താരം .. അവന്‍റെ ഭ്രമകല്പനകള്‍ ഉണര്‍ത്തുമ്പോള്‍  ഓരോരുത്തരും അവര്‍ കണ്ടും കേട്ടും ശീലിച്ച ദൃശ്യങ്ങളിലേക്കും ഭാവനകളിലേക്കും  യാത്ര തുടങ്ങും ഒരുപക്ഷെ … എഴുത്തുകാരനെക്കാള്‍ കൂടുതല്‍ തീവ്രത ഉണ്ടാവും അവരുടെ അനുഭവങ്ങള്‍ക്ക്… എഴുതാന്‍ കഴിയാതെ ഉഉളില്‍ ഉറങ്ങുന്ന ചിന്തകള്‍ക്ക് ദിശ കൈവരും.. ഓരോരുത്തരുടെയും ആസ്വാദനതലങ്ങള്‍ വ്യത്യസ്തവുമാകും..  ആ സമയം ചിലയിടങ്ങളിൽ അത്തരം വായനക്കാരൻ രചനയിൽ സൃഷ്ടികർത്താവ് കണ്ടതിനെക്കാൾ ദൂരത്തിൽ സഞ്ചരിക്കുകയും അർത്ഥതലങ്ങൾ വ്യത്യസ്തമായി കാണുകയും ചെയ്യും.. അവിടെ രചന വിജയിക്കുന്നു എന്ന് നിസ്സംശയം പറയാം . 


 ~ Raadha Meera (ചന്ദ്രബിന്ദു) ~  raadha chandra

 
ഉറക്കം സാധാരണ സമയം തന്നെ സംഭവിക്കും. ഉറക്ക ഭംഗം നേരിടുന്നത് അപൂർവ്വമായി മാത്രം. അത്തരം ക്ഷീണം ഉറങ്ങിത്തീർക്കാൻ ശ്രമിക്കാറില്ല. മാത്രമല്ല, അസമയത്ത് കിടന്നുറങ്ങുന്നത് ഇഷ്ടവുമല്ല.
 
 
ബ്ലോഗ് രചനക്ക് മിക്കവാറും രാത്രി ഭക്ഷണത്തിനു ശേഷമാണ് തിരഞ്ഞെടുക്കാറ്. നിശബ്ദത രചനയ്ക്ക് വളരെ അത്യാവശ്യമാണ് എനിക്ക്. പകൽ സമയങ്ങളിൽ കാണുന്നതും കേൾക്കുന്നതും മനസ്സിൽ കുറിച്ചിട്ടും . രാത്രിയിലെ എഴുത്തിൽ കഥയുടെ ഏറ്റക്കുറിച്ചിലിനിടക്ക് ഇത്തരം അറിവുകൾ ഇടക്ക് ചേർക്കാറുണ്ട്. അത് നല്ല സന്തോഷം തരാറുമുണ്ട്.

~ Veekay “വീകെ.” Asokan  ചിന്നുവിൻറെ നാട്
ഉറക്കമില്ലായ്മയും എഴുത്തും തമ്മില്‍ ബന്ധമുണ്ടെന്നാണ് എന്‍റെ അനുഭവം. ഒരു ഉറക്കം കഴിഞ്ഞശേഷം (പലപ്പോഴും അത് പുലര്‍ച്ചെ മൂന്നു മണിയോടെയായിരിക്കും) ഉറക്കം വരാതെ കിടക്കുമ്പോഴാണ്- എഴുതാനുള്ള ആശയം മനസ്സിലെത്തുക. ചിലപ്പോള്‍ നോവലിന്‍റെ ഒരദ്ധ്യായം മുഴുവന്‍ ആ  കിടപ്പില്‍ മനസ്സില്‍ 
തെളിഞ്ഞുവരും.  പിന്നെ അത് ടൈപ്പ് ചെയ്യുകയേ വേണ്ടൂ. 
 
ഒരിക്കല്‍ അസുഖം ബാധിച്ച് ആസ്പത്രിയില്‍ അഡ്മിറ്റായി അര്‍ദ്ധബോധാവസ്ഥയില്‍ കിടന്ന അവസരത്തില്‍ എഴുതികൊണ്ടിരുന്ന നോവലിന്‍റെ ഒരു ഭാഗം മനക്കണ്ണില്‍ കാണുകയുണ്ടായി. മാത്രമല്ല വേറൊരു നോവലിലെ ഒരു പ്രധാന കഥാപാത്രം ആ സമയത്ത് മനസ്സിലെത്തുകയും ചെയ്തു. 


ഉറക്കക്കുറവും എഴുത്തും തമ്മില്‍ ബന്ധമുണ്ടെന്നാണ് എന്‍റെ അഭിപ്രായം

 ~ Kerala Dasanunni K.  ~ (കേരള ദാസനുണ്ണി)   പാലക്കാട്ടേട്ടൻ എന്നെ കാണുന്ന ഞാന്‍ 

ഒരു മനുഷ്യന്‍  നിത്യജീവിതത്തില്‍ എട്ട് മണിക്കൂര്‍ എങ്കിലും  ഉറങ്ങണം  എന്നാണു  വൈദ്യശാസ്ത്രം  പറയുന്നത്, കാരണം  ഉറക്കം  കുറഞ്ഞാല്‍ അതവന്‍റെ നിത്യജീവിതയാത്രയെ പലവിധത്തിലും  സ്വാധീനിക്കും   ശ്രദ്ധക്കുറവ് ഊര്ര്‍ജ്ജ്വസ്വലത എന്നിവയില്ലാതെയാക്കുന്നുഞാന്‍  എന്തെങ്കിലും  ഒന്ന്  എഴുതുന്നതിനായി  വാക്കുകളും  വരികളും കൂടുതല്‍  മനസ്സില്‍ ഇട്ട് ഇളക്കിമറിക്കുന്നത് യാത്രകളില്‍ അല്ലെങ്കില്‍  നടത്തത്തില്‍  ആണ് അതു പിന്നീട്‌ ഒഴിവുസമയങ്ങളില്‍ എഴുതുകയാണ്  ചെയ്യാറ്, ഉറങ്ങാനായി  എത്ര തിരക്കുപിടിച്ച ജോലികള്‍ക്കിടയിലും എട്ട്മണിക്കൂര്‍  എങ്കിലും  കണ്ടെത്താറുണ്ട്, രാത്രിയില്‍ ടി വി സോഷ്യല്‍ മീഡിയ എന്നിവ സമയക്രമത്തില്‍ അകറ്റി നിര്‍ത്തി ഉറക്കത്തിനായി വിനിയോഗിക്കുന്നു

 
എഴുത്ത്  ഉറക്കത്തെ  തടസ്സപ്പെടുത്തുന്നുണ്ടോ എന്ന്  ചോദിച്ചാല്‍ ഉറക്കം എനിക്കൊരിക്കലും ഒരു നിര്‍ബന്ധമായിരുന്നില്ല. ചെറുപ്പം മുതലേ എഴുത്തും വായനയും എൻ്റെ ഒപ്പമായിരുന്നു.. ജീവിതത്തിന്‍റെ ഏകാന്തമായ നീണ്ട യാത്രകളിലും അലച്ചിലുകളിലും വീണിടം വിഷ്ണുലോകം എന്ന പൊരുത്തപ്പെടലുകള്‍ക്കിടയില്‍ എല്ലാം ഒരു ചിഹ്നമായോ കുറിപ്പായോ മറ്റോ രേഖപ്പെടുത്തും 
അത് പിന്നീട് എന്‍റെ എഴുത്ത് എളുപ്പമാക്കി
എഴുത്ത് ഉറക്കത്തെ ബാധിച്ചിരുന്നില്ലമറിച്ച് ഉറങ്ങാനായി ഞാന്‍ എഴുത്തിനെ ആശ്രയിച്ചിരുന്നു.
 
എഴുതാന്‍ തെരഞ്ഞെടുക്കുന്ന സമയം എന്നതിനും പ്രത്യേകതകള്‍ എന്തെങ്കിലും പറയാന്‍ കഴിയില്ലഅനുഭവങ്ങളുടെ രക്തപ്പൊടിപ്പുകളില്‍ കടലാസും പേനയും മാത്രമായിരുന്നു അത്യാവശ്യക്കാര്‍.  അതിനു പ്രത്യേക സ്ഥലമോ സമയമോ 
വേണ്ടിയിരുന്നില്ലതീവണ്ടിയാത്രകള്‍ക്കിടയിലും  ആശുപത്രി കൂട്ടിരിപ്പിനിടയിലും കോടതിവരാന്തകളിലിരുന്നും ഞാന്‍ 
എഴുതിയിട്ടുണ്ട്അത്തരം എഴുത്തുകള്‍ അമ്മാതിരി സാഹചര്യങ്ങളിലെ വേദനകളെയും വിഷമങ്ങളെയും  വിഴുങ്ങാനും   തീവ്രമായയാതനകളെ  തല്ക്കാലത്തേക്കെങ്കിലും മറക്കാനും സഹായിച്ചിട്ടുണ്ട്
 
 ~ EchmuKutty   (എച്ച്മു കുട്ടി) എച്ചുമൂവോട്  ഉലകം 
ഉറക്കവും എഴുത്തും തമ്മിൽ കാര്യമായ ബന്ധം ഉണ്ടെന്നു തന്നെ വേണം പറയാൻ. നമുക്കുചുറ്റുമുള്ള പല സംഭവങ്ങളും (സന്തോഷമായാലും, സങ്കടമായാലും, അത്ഭുതമായാലും, അരോചകമായാലും) മനസ്സിനെ അഗാധമായി തട്ടുന്നവയായാൽ തീർച്ചയായും കവിതയായോ ലേഖനമായോ ഒക്കെ നാവിൻ തുമ്പിൽ തത്തിക്കളിക്കും. അവ ചിലപ്പോഴൊക്കെ  എന്റെ ഉറക്കം കെടുത്താറുണ്ട്. മറ്റു ചിലപ്പോൾ ഉറക്കം വരാതെ കിടക്കുന്ന സമയങ്ങളിൽ പല ആശയങ്ങളും മനസ്സിൽ ഉദിക്കാറുമുണ്ട്.  

കൂടുതലും വെളുപ്പാൻകാലത്താണ് ആശയങ്ങൾ മനസ്സിൽ ഉദിക്കുന്നത്. അപ്പോൾ തന്നെ അതു എഴുതുകയും വേണം..പിന്നീട് ചുമ്മാതിരിക്കുമ്പോൾ ആലോചിച്ചാൽ എഴുതാൻ സാധിക്കാറുമില്ല. ചുരുക്കത്തിൽ ഉറക്കമില്ലായ്മ എഴുതാൻ പ്രേരിപ്പിക്കുന്നതുപോലെ തന്നെ എഴുതാൻ ആശയങ്ങൾ മനസ്സിൽ വന്നാൽ  ഉറങ്ങാൻ സാധിക്കാതെ വരുകയും ചെയ്യുന്നതാണ് എന്റെ അനുഭവം…

~  Saroja Kanakappan ~   സരോവര സ്മരണകൾ 

 

 

ഉറക്കം കിട്ടാതെ കിടക്കുമ്പോള്‍ പല കാര്യങ്ങളും
മനസ്സിലേയ്ക്ക്‌ ഓടിവരുന്നതോടൊപ്പം ചിലപ്പോള്‍ ഒരു പുതുകവിതയോ അല്ലെങ്കില്‍ കവിതയിലെ ചില വരികളോ തെളിഞ്ഞു കിട്ടാറുണ്ട്. അതുപോലെതന്നെ ചില കഥാഭാഗങ്ങളും. അപ്പോള്‍ത്തന്നെ എഴുതാന്‍
പറ്റിയില്ലെങ്കില്‍ എല്ലാം മറന്നുപോകുന്നു 
എന്നതാണ് എൻ്റെ അനുഭവം.

 

 
സാധാരണ രാത്രി പതിനൊന്ന്, പതിനൊന്നരയോടെ ഉറങ്ങാന്‍ കിടക്കും. എന്നാല്‍ ഉടൻ തന്നെ ഉറക്കം വരാറില്ല.  നന്നായി ഉറങ്ങിയില്ലെങ്കിലും ആറോ, ഏഴോ മണിക്കൂര്‍ കണ്ണടച്ചു കിടക്കണം.  അതുപോലെ  വ ളരെ വൈകിയെണീറ്റാൽ  ജോലിയോ, എഴുത്തോ വിചാരിച്ചപോലെ നടക്കാറില്ല. പൊതുവേ ഒരു മാന്ദ്യം അനുഭവപ്പെടാറുണ്ട്. 
 
പകല്‍ പതിനൊന്നുമണിക്കു ശേഷമാണ് എഴുതാറുള്ളത്.  രാത്രിയിലും പതിനൊന്നുമണിവരെ എഴുതാറുണ്ട്.  അതുകഴിഞ്ഞാല്‍ സൌകര്യപ്പെടാറില്ല. 

 


~ Ananda Valli Chandran ~ (ആനന്ദവല്ലി ചന്ദ്രന്‍)  ~  Facebook Page 
 
ഉറക്കം  എനിക്കു  വളരെ  പ്രധാനപ്പെട്ടതാണ്.  ഉറക്കമിളച്ചു  ജോലി ചെയ്യാൻ  ആവശ്യപ്പെട്ടാൽ  എന്നെക്കൊണ്ടു അതിനു പറ്റില്ല. എന്നാൽ, ചില  സൃഷ്ട്ടി കർമ്മത്തിൽ  ഏർപ്പെടുമ്പോൾ  അതിൽ  മുഴുകി ചിലപ്പോൾ  അറിയാതെ  ഒരു രാത്രി മുഴുവൻ  ഉറങ്ങാതിരുന്നിട്ടുണ്ട്. പക്ഷെ, അതിന്  പരിഹാരമായി  അതിനും കൂടി  പിന്നീട്  ഉറങ്ങിയിട്ടുമുണ്ട് . വേണ്ടത്ര ഉറങ്ങിയില്ലെങ്കിൽ  എന്നെ ഒന്നിനും കൊള്ളില്ല. നിലാവത്ത്  അഴിച്ചുവിട്ട  ഒരു  കോഴിയുടെ അവസ്ഥയായിരിക്കും  എന്റേത് . നന്നായി ഉറങ്ങിയാൽ  ഞാൻ കൂടുതൽ  ഊർജ്ജസ്വലനായിരിക്കുമെന്നു  മാത്രമല്ല  കൂടുതൽ  ക്രിയാത്‌മകമായി  ചിന്തിക്കാനും  ശ്രദ്ധിക്കുവാനും  സാധിക്കുകയും  ചെയ്യുന്നു.

രാത്രിയുടെ  യാമങ്ങളിൽ  പേനയെടുത്തുവച്ചു  എഴുതുന്ന ശീലമെനിക്കില്ല. കലാപരമായ  പ്രവർത്തനങ്ങളും  രാത്രിയിൽ ഉറക്കമിളച്ചിരുന്ന് ചെയ്യാറില്ല. പുലർച്ചെ  എഴുന്നേറ്റ്  കട്ടൻ കാപ്പിയും മോന്തി  എഴുതുന്നതും  ശീലമല്ല. പ്രസവ വേദന  എപ്പോൾ വരുന്നോ, അപ്പോൾ  സൃഷ്ട്ടി കർമ്മത്തിന്  തയ്യാറാകുക  എന്നതാണ് ശീലം. അപ്പോൾ കിട്ടുന്ന പേപ്പറുകളിലൊക്കെ  കുറിച്ചു വെക്കും. പിന്നീട് ഏകാന്തതയിൽ  മനസ്സു  ചിറകു വിരിച്ചു  പറന്നുയരുമ്പോഴും   ഒരു കുളി കഴിഞ്ഞു  പൂർണ്ണ മായും  മനസ്സും ശരീരവും  തണുത്തു  ശാന്തമാക്കിയിരിക്കുമ്പോഴുമാണ്  സൃഷ്ട്ടി കർമ്മത്തിന്റെ  പൂർത്തീകരണം  നടക്കുന്നത്.

~  Jaison Mathew Journalist ~ (ജെയ്സൺ മാത്യു )  ~  Web Malayali

ഉറക്കത്തെ കുറിച്ചും പലരും പറയുന്നത് കേട്ടിട്ടുണ്ട് ജീവിതത്തിന്റെ പാതി സമയവും ഉറങ്ങി പാഴാക്കി കളയുന്നു എന്നൊക്കെ……എന്നാലും ഞാന്‍ ഉറക്കത്തെ ഒരുപാട് ഇഷ്ട്ടപെടുന്നു .. നല്ല ഉറക്കം തന്നെയാണ് ശാരിരികവും മാനസികവുമായ ഊര്‍ജ്ജത്തിന്റെയും പ്രസരിപ്പിന്റെയും ഉറവിടം …ശാന്തമായ അന്തരീക്ഷവും മനസ്സും  സുന്ദരമായ ഉറക്കത്തിലേക്ക് നമ്മെ നയിക്കുന്നു … .

ഉറക്കത്തിനു കൂട്ടായി കടന്നു വരുന്ന ചിന്തകള്‍ രാത്രിയുടെ അവസാന യാമങ്ങളില്‍ കാണുന്ന കാഴ്ചകള്‍ക്കും അപ്പുറം മനസ്സിന്‍റെ പല തരത്തിലുള്ള അവസ്ഥകളില്‍ നിന്നും ഉടലെടുക്കുന്ന അവര്‍ണ്ണനീയമായ അനുഭൂതികള്‍ നാം തന്നെ സൃഷ്ടിച്ച സദാചാരമൂല്യങ്ങളുടെ വേലിക്കപ്പുറത്തു കടന്നു എന്റെ മനോമുകുരത്തില്‍ വിരിഞ്ഞ ആശയങ്ങളുടെയും ആശകളുടെയും  വികാരവിചാരങ്ങളുടെ തീയില്‍നിന്നും മഴയില്‍നിന്നും മോചനമില്ലാതെ അപരിചിതങ്ങളായ വഴികളിലൂടെ സഞ്ചരിച്ചു ഉരുത്തിരിയിന്നതിനിടയില്‍ എപ്പോഴോ നിദ്രയിലേക്ക് വഴുതി വീഴുന്നു .

ബാക്കി മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ് പലപ്പോഴും അക്ഷരങ്ങളിലൂടെ പ്രത്യക്ഷപ്പെടാറുള്ളത്. എഴുതുന്നതിനായി ഒരു പ്രത്യേക സമയം എനിക്കില്ല, അപ്പപ്പോൾ മനസ്സിൽ ഉരുത്തിരിയുന്നത് എഴുതി സൂക്ഷിക്കും, പിന്നെ സമയം പോലെ അതിനെ പരുവപ്പെടുത്തി അല്ല രൂപപ്പെടുത്തിയെടുക്കുന്നു. :-)

~ Meenu   (മീനു ) ~  മൗനസരോവരം 
 

ഭാഗ്യവശാൽ ഞാൻ വീട്ടിൽ ഇരുന്നു ജോലി ചെയ്‌യുന്നു, എൻ്റെ സ്റുഡിയോക്കു അടുത്തു തന്നെ ഒരു കിടക്കയും ഒരുക്കിയിരിക്കുന്നു. പ്രഭാതത്തിൽ മൂന്നു മണിയോടെ എൻ്റെ ദിവസം ആരംഭിക്കുന്നു. അൽപ്പസമയം ധ്യാനത്തിനായി മാറ്റി വെച്ചശേഷം 4 മണിയോടെ എൻ്റെ എഴുത്തു ആരംഭിക്കുന്നു. അതി രാവിലെ സമയങ്ങളിൽ എന്റെ മനസ്സ് എപ്പോഴും പുതിയ പുതിയ ചിന്തകളാലും ആശയങ്ങളാലും നിറഞ്ഞിരിക്കുന്നു.  ഉച്ചയോടു കൂടി മിക്കവാറും ക്ഷീണിതനാകും അപ്പോൾ ഏതാണ്ട് 30-90 മിനിറ്റുകൾ ഞാൻ ഉറക്കത്തിനായി മാറ്റി വെക്കുന്നു.  ഉണർന്ന ശേഷം എനിക്കു പുതിയ ആശയങ്ങൾ ലഭിക്കുകയും അതു വൈകും നേരം വരെ തുടരുകയും ചെയ്യുന്നു.

~ Jaime Buckley ~   wantedhero
 

ഉറക്കക്കുറവ് എൻ്റെ ഉത്‌പാദന ക്ഷമതയെ കാര്യമായി ബാധിക്കും എന്നെനിക്കറിയാം അതിനാൽ ഞാൻ എല്ലായ്‌പ്പോഴും കുറഞ്ഞത് 8 മണിക്കൂർ വിശ്രമത്തിനായി വിനിയോഗിക്കുന്നു. ഒരു പക്ഷെ ക്ഷീണം അനുഭവപ്പെട്ടാൽ ഉച്ചയുറക്കം എന്ന പ്രത്യേക ആയുധം എൻ്റെ പക്കൽ ഉണ്ട്. 20-30 മിനിറ്റിനുള്ളിലുള്ള ഉറക്കം, അതെനിക്ക് ആ ദിവസത്തേക്ക് ആവശ്യമായ് പ്രവൃത്തികൾ ചെയ്യുന്നതിനുള്ള ഊർജ്ജവും ഉന്മേഷവും പകർന്നു നൽകുന്നു.

എൻ്റെ എഴുത്തിൻറെ ഫലകരമായ നിമിഷങ്ങൾ എന്നത് പ്രഭാത സമയം തന്നെ. ദിവസവും വ്യായാമം ചെയ്യുന്നതിന് ഞാൻ സമയം കണ്ടെത്തുന്നു. അതു മിക്കപ്പോഴും വ്യായാമ ശാലയിൽ പോയോ അല്ലെങ്കിൽ നടത്തിലൂടെയോ, ഓട്ടത്തിലൂടെയോ ചെയ്യുന്നു, ചിലപ്പോൾ വാരാന്ത്യങ്ങളിൽ സ്കൈ ഡൈവിംഗ് ചെയ്യുന്നത് മൂലവും ഞാൻ എൻ്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു.

~Erik Emmanuelli ~(എറിക് ഇമ്മാനുവെല്ലി ) ~  NoPassiveIncome

 

എഴുതുവാൻ ഞാൻ എപ്പോഴും ശാന്തമായ ഒരു സ്ഥലം തിരഞ്ഞെടുക്കുന്നു.

ഉറക്കത്തിനു ഏറ്റവും നല്ല സമയം രാത്രി തന്നെ, അതുപോലെ എഴുതുന്നതിനും അതുത്തമം, കാരണം നിങ്ങളുടെ എഴുത്തിനു തടസ്സമായി മറ്റൊന്നും അവിടെയുണ്ടാകില്ല എന്നത് തന്നെ.
ഫോൺ വിളികളോ അതുപോലെയുള്ള മറ്റു ശബ്‌ദശല്യങ്ങളോ കടന്നു വരാത്ത ശബ്ദ രഹിതമായ ഒരു അന്തരീക്ഷമായതിനാൽ ഇത്തരം സമയത്തെ ഞാൻ എഴുത്തിനായി തിരഞ്ഞെടുക്കുന്നു.

തീർച്ചയായും ഉറക്കമില്ലായ്മ്മ ചില സന്ദർഭങ്ങളിൽ എൻ്റെ ഉത്‌പാദനക്ഷമതയെ കാര്യമായിത്തന്നെ ബാധിക്കാറുമുണ്ട്.   ചുരുക്കത്തിൽ, ഉറക്കവും ഉത്‌പാദന ക്ഷമതയും ചർച്ചക്കു വിധേയമാക്കേണ്ട ഒരു വലിയ വിഷയം തന്നെ.  എൻ്റെ ആരോഗ്യവിഷയത്തിൽ ഞാൻ അതീവ ശ്രദ്ധാലുവാണ്. എപ്പോഴെങ്കിലും രാത്രിയിൽ ഉറങ്ങുവാൻ വൈകിയാൽ പിറ്റേ ദിവസം പ്രഭാതത്തിൽ വൈകി ഉണരുകയും അപ്പോൾ ചെയ്യേണ്ട വ്യായാമങ്ങൾ വൈകുന്നേരങ്ങളിൽ ചെയ്യുകയും ചെയ്യുന്നു.  ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും വ്യായാമം ചെയ്‌തിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.  പകലും രാത്രിയും ഒരുപോലെ ഇരുന്നു ജോലി ചെയ്ക എന്നത് ആരോഗ്യത്തിനു ഹാനികരം തന്നെ.

അതുകൊണ്ടു, ഓരോ കാര്യങ്ങൾ ചെയ്യുന്നതിനും ഞാൻ പ്രത്യേകം പ്രേത്യേകം സമയം വേർതിരിച്ചിരിക്കുന്നു. അതായത്, ബ്ലോഗ് കമന്റ് എഴുതുന്നതിനും, ബ്ലോഗ് പ്രൊമോട്ട് ചെയ്യുന്നതിനും ഞാൻ പകൽ സമയം ഉപയോഗിക്കുന്നു. എന്നാൽ ബ്ലോഗ് എഴുതുന്നതിനായി രാത്രിയുടെ നിശബ്‌ദ നിമിഷങ്ങൾ ഞാൻ ഉപയോഗപ്പെടുത്തുന്നു.

~ Robin Khokhar ~ (റോബിൻ ഖോഖർ) ~ TrickyEnough

എൻ്റെ അഭിപ്രായത്തിൽ ബ്ലോഗേർസിനു ഉറക്കത്തിൻറെ ആവശ്യം ഇല്ലായെന്നാണ്!

അവർക്കു 24 മണിക്കൂറും ബ്ലോഗ് എഴുതണം എന്നാണ് ആഗ്രഹം.  പക്ഷെ, അവരുടെ ശരീരത്തിന്  ഉറക്കം കൂടിയേ മതിയാകൂ! എൻ്റെ അഭിപ്രായത്തിൽ എന്നെ മുന്നോട്ടു നയിക്കുന്നത് തന്നെ ബ്ലോഗിങ് ആണ്!

ഒരു ബ്ലോഗ് പോസ്റ് പൂർത്തീകരിക്കുമ്പോൾ എനിക്കു പൂർണ്ണ തൃപ്‌തി ലഭിക്കുന്നു അതിനായി ഉറക്കത്തെ മാറ്റി നിർത്തുന്നതിനും എനിക്കു മടിയില്ല.

ചിലപ്പോൾ അത് എൻ്റെ ആരോഗ്യത്തെ ബാധിക്കുന്നു എന്നെനിക്കു തോന്നിയിട്ടുണ്ടെങ്കിലും, ഒരു വായനക്കാരനിൽ നിന്നും ഒരു നന്ദി പ്രകടന സന്ദേശം കിട്ടുമ്പോൾ ആ ക്ഷീണവും മറ്റും മാഞ്ഞു പോകുന്നു.ടോയിലറ്റ് സീറ്റിൽ ഇരിക്കുമ്പോഴും ബ്ലോഗേർസ് ബ്ലോഗ് എഴുതുന്നതിനെപ്പറ്റി തന്നേ ചിന്തിക്കുന്നു.

എൻ്റെ മറ്റു പോസ്റ്റുകൾ പ്രമോട്ട് ചെയ്യുമ്പോൾ മുഷിപ്പനുഭവപ്പെടുമ്പോൾ ഞാൻ എഴുതുന്നു.  തിരക്കുള്ള സമയങ്ങളിലും എഴുതുവാനായി അൽപ്പസമയം ലഭിക്കുന്നതിനായി ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.  എഴുതുന്നതു രാത്രിയോ പകലോ എനിക്കൊരു പ്രശ്നമേ അല്ല.

ഒടുവിലായി ഞാൻ പറയുവാനാഗ്രഹിക്കുന്നു, ഉറക്കം പ്രാധാന്യമുള്ളതാണ്, എന്നാൽ ബ്ലോഗിങ് അതിലും പ്രാധാന്യമുള്ളതാണ്

   ~ Abhishek Jain ~  RustyBlogger

 

 

ഈ വിഷയത്തിൽ ഞാൻ സമര്ഥനാണ്, വളരെ സമർത്ഥൻ എന്നു വേണമെങ്കിൽ പറയാം.  ഏറ്റവും ആവശ്യമായ സമയത്തിൽ എനിക്കു പലപ്പോഴും വേണ്ടവണ്ണം ഉറങ്ങുവാൻ കഴിയില്ല. കഴിഞ്ഞ ചില മാസങ്ങളായി ഞാൻ മറ്റൊരു  പട്ടണത്തിൽ എൻ്റെ ഒരു കക്ഷിയുടെ(client) ഓഫിസിൽ ജോലിയിലായതിനാൽ, എൻ്റെ  പതിവ് ഓഫിസ് ജോലികളും,  കുടുംബ കാര്യങ്ങളും അതോടൊപ്പം നോക്കേണ്ടതിനാൽ മിക്കപ്പോഴും വളരെ വൈകി മാത്രം ഉറങ്ങുന്നു.

 

കഴിഞ്ഞ ദിവസം ശരിക്കും തിരക്കേറിയ ഒരു ദിവസമായിരുന്നു, മകളുടെ സംഗീതാഭ്യസനവും ഒപ്പം ഭാര്യയുടെ തിരക്കേറിയ ഓഫിസ് ജോലിയും തുടർന്നു, ടാക്സ് സംബന്ധമായ ചില കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതിനാലും അടുത്ത ദിവസം ജോലിയോടുള്ള ബന്ധത്തിൽ ഭാര്യക്കു പട്ടണത്തിനു പുറത്തേക്കു പോകേണ്ടതിനാലും ആ ദിവസം
എന്നെ കൂടുതൽ കർമ്മ നിരതനാക്കി. അതു എന്നെ  കൂടുതൽ ക്ഷീണിതനാക്കി.
ഇതു എപ്രകാരം എൻ്റെ  ജോലിയെ ബാധിക്കും, ഒറ്റ വാക്കിൽ പറഞ്ഞാൽ: ഏകാഗ്രത. അതു എൻ്റെ ഒരു കക്ഷിയോടുള്ള ബന്ധത്തിൽ ഞാൻ ഒഴിവാക്കി കാരണം ആ ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ എനിക്കു കഴിയില്ലായിരുന്നു.  ആ കക്ഷിക്ക്‌ ഏറ്റവും ഉത്തമമായ ഫലം കൊടുക്കുവാൻ ഞാൻ കടപ്പെട്ടിരിക്കുന്നു,
നിർഭാഗ്യവശാൽ എഴുത്തുകാർ നേരിടുന്ന ആരോഗ്യ പ്രശ്‌നം എന്ന പോസ്റ്റിൽ ക്ഷീണം എന്ന ഈ വിഷയം ഉൾപ്പെടുത്താൻ കഴിയാതെ പോയി. കൂടുതൽ സമയം ഇരിക്കുക, കണ്ണിനു നേരിടുന്ന ആയാസം, തലവേദന, പുറം വേദന, നിരന്തരമായ പ്രവർത്തനം മൂലം കൈ വിരലുകളിൽ വരുന്ന ആന്തരിക മുറിവുകൾ, അമിതാഹാരം, നിരാശ തുടങ്ങിയ വിഷയങ്ങൾ ആ പോസ്റ്റിൽ പരാമർശിക്കപ്പെട്ടുവെങ്കിലും ഉറക്കകുറവ് അല്ലെങ്കിൽ ക്ഷീണം എന്ന വിഷയം വിട്ടു പോയി.
ഇനി ചില നിമിഷങ്ങൾക്കുള്ളിൽ, ഞാൻ എൻ്റെ കിടക്കയിലേക്ക് പോകുന്നു, എന്നത്തേതിലും അൽപ്പം നേരത്തെ തന്നെ! :-) 

~David Leonhardt  ~ (ഡേവിഡ് ലിയോൺഹാർടട്ട്) THGMwriters

cutmypic(31)
ഉറക്കക്കുറവ് ചിലപ്പോൾ എന്നെ കൃത്യതയില്ലാത്ത ഒരു വ്യക്തിയായി മാറ്റുന്നു എന്ന്  പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട് 
ആവശ്യമായ ഉറക്കം ലഭിക്കുമ്പോൾ അതന്നെ കൂടുതൽ സന്തോഷവാനും ഉന്മേഷവാനുമാക്കി മാറ്റുന്നു, തന്നെയുമല്ല അതു ഉന്നത നിലവാരമുള്ള ബ്ലോഗ് പോസ്റ്റുകൾ എഴുതാൻ എന്നെ സഹായിക്കുകയും ചെയ്യുന്നു. 
എഴുത്തിനായി ഞാൻ പ്രഭാത വേളകൾ തിരഞ്ഞെടുക്കുന്നു. എല്ലാം ശാന്തമായ ഒരു അന്തരീക്ഷം, പുതിയ ദിവസം ആരംഭിക്കുന്നതിനു ഞാൻ തയാറാകുന്നതോടൊപ്പം ശാന്തമായി ചിന്തിക്കുന്നതിനും നല്ലതീരുമാനം എടുക്കുന്നതിനും, നല്ല നിലയിൽ സൃഷ്ടികൾ നടത്തുന്നതിനും അതെന്നെ സഹായിക്കുന്നു.
~ John Paul ~ JohnPaulaguir

Ajay Misra ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിൽ പലപ്പോഴും അവഗണിക്കപ്പടുന്ന ഒരു അളവുകോലത്രേ ഉറക്കം.  കൂടുതൽ  ഉത്പാദനക്ഷമതക്കും, ലക്ഷ്യ പ്രാപ്തിക്കും വളരെ  ആവശ്യമായ ഒന്നാണ് ഉറക്കം എന്നു ഞാൻ കരുതുന്നു.  എന്നാൽ ഞാൻ ബ്ലോഗ് എഴുതുമ്പോൾ, അതോടൊപ്പം മറ്റൊരു വലിയ കമ്പനിയുടെ ദൗത്യത്തിൽ ഏർപ്പെടുമ്പോഴും ഉറക്കത്തോടുള്ള ബന്ധത്തിൽ എനിക്കൊരു വലിയ വിട്ടുവീഴ്ച തന്നെ നടത്തേണ്ടി വരുന്നു.

ഞാൻ ഒരു ദിവസത്തിൽ 3 ന്നോ 4 ലോ മണിക്കൂർ ഉറങ്ങുന്നു, എൻ്റെ എല്ലാ ബ്ലോഗ് പോസ്റ്റുകളും ഞാൻ രാത്രിയിൽ എഴുതുന്നു.  മിക്കവാറും എല്ലാ തുടക്കക്കാരും ഈ രീതി തന്നെ അവലംബിക്കുന്നു എന്നു ഞാൻ വിശ്വസിക്കുന്നു, കാരണം തുടക്കക്കാരിൽ പലരും രണ്ടു പ്രവർത്തികളിൽ (പൂർണ്ണ സമയ ജോലിയോ, പഠനമോ) ഏർപ്പെടുന്നതിനാൽ തന്നെ. എന്നാൽ നിങ്ങൾ ഒരു പ്രൊഫഷണൽ ബ്ലോഗർ ആകുമ്പോൾ കൂടുതൽ ഉത്പാദനക്ഷമതക്കായി ഈ രീതിക്കു തീർച്ചയായും മാറ്റം വരുത്തേണ്ടതുണ്ട്.

എൻറെ കോർപറേറ്റ് ജോലി വിട്ട ശേഷം ഞാൻ ഒരു പ്രോ ബ്ലോഗർ ആയപ്പോൾ എന്റെ സമയ രീതിക്കു മാറ്റം വന്നു, ഞാൻ എഴുത്തു പ്രഭാത സമയങ്ങളിൽ ഇപ്പോൾ നടത്തുന്നു.  ഇപ്പോൾ 7 മുതൽ 8 മണിക്കൂർ വരെ രാത്രിയിൽ ഉറങ്ങുന്നു, അതു എന്റെ ഉത്പാദനക്ഷമതയെ ക്രമാതീതമായി വർദ്ധിപ്പിക്കുന്നതിനും, വിജയ നിരക്ക് കൂട്ടുന്നതിനും വഴി വെക്കുന്നു.

ബ്ലോഗ്ഗിങ്‌ നിങ്ങളുടെ ഒഴിച്ചുകൂടാൻ പാടില്ലാത്ത വികാരവും നിങ്ങളുടെ പ്രൊഫഷനുമാകുമ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം തികച്ചും ഒഴിച്ചുകൂടാൻ പാടില്ലാത്തവ ആകുന്നു.  ഇവിടെ ഉറക്കം എന്നത്  നിങ്ങളുടെ ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒരു ഉപകരണം (Tool) ആകുന്നു.

ഇതൊന്നു ശ്രമിച്ചു നോക്കുക അതിനു ലഭിക്കുന്ന ഫലം നിങ്ങളെ അത്ഭുത പരതന്ത്രരാക്കും.

~ Ajay Mishra  ~ (അജേ മിശ്രാ) ~ AwesomeAJ

cutmypic(20)നല്ല എഴുത്തുകാർ എപ്പോഴും, എവിടെയും, എങ്ങനെയും എഴുതുന്നു. അവർക്കു എഴുതാതിരിക്കുവാൻ കഴിയില്ല.
എഴുത്തു എന്നത് അവർക്കു ശ്വസന പ്രക്രിയപോലെ ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്നു തന്നെ. ചിലപ്പോൾ അവർ എഴുത്തിനായി, അവരുടെ ലക്ഷ്യ പ്രാപ്തിക്കായി ഉറക്കത്തെ മാറ്റി വെക്കുന്നു.
ധ്യാന പ്രക്രീയയും, ഇടവേളകളിലുള്ള ചെറിയ ഉറക്കവും, 6 ഓ 8 ഓ മണിക്കൂർ ലഭിക്കുന്ന ഉറക്കത്തെക്കാൾ കൂടുതൽ പ്രയോജനകരമായി തോന്നും.
ഉത്‌പാദനക്ഷമതയോടുള്ള ബന്ധത്തിൽ എൻ്റെ വ്യകതിപരമായ ഇടപെടൽ പലപ്പോഴും ചില പ്രത്യേക കാര്യങ്ങളേ ആശ്രയിച്ചിരിക്കുന്നു: പ്രധാനമായും അവ, താൽപര്യത്തിൻറെ നില, സമയത്തിന്റെ നിയന്ത്രണം, ലക്ഷ്യത്തിൽ എത്തണം എന്നുള്ള എൻ്റെ ആഗ്രഹം തുടങ്ങിയവ.  ഞാൻ വളരെ പ്രചോദനം ഉൾക്കൊള്ളുന്ന ഒരു വ്യക്തിയത്രെ, എനിക്കു ക്ഷീണം തോന്നുമ്പോൾ ഞാൻ വിശ്രമിക്കുന്നു, അല്ലാത്തപ്പോൾ ഞാൻ ജോലി ചെയ്യുന്നു. ചിലപ്പോൾ ഉറക്കം ഇല്ലെങ്കിലും എൻ്റെ വ്യക്തിപരമായ പ്രോജക്റ്റുകൾ ചെയ്‌യുമ്പോൾ എനിക്കു അനായാസേന ജോലി ചെയ്‌വാൻ കഴിയുന്നു
എന്നിരുന്നാലും മറ്റുള്ളവരുടെ ജോലി ചെയ്യുമ്പോൾ ഞാൻ എൻ്റെ ജീവിതത്തിൽ അതിനു മുൻഗണന നൽകുന്നു.  കാരണം നല്ല നിരക്കിൽ ഏറ്റവും ഉത്തമമായ സേവനം നൽകുന്നതിൽ ഞാൻ അല്പം അഹങ്കരിക്കുക തന്നെ ചെയ്യാറുണ്ട്.   Wording Well എന്ന എൻ്റെ സ്ഥാപനത്തിൻ്റെ ലക്ഷ്യവും അതു തന്നയാണ്. പ്രയാസമേറിയ ഒരു ജോലി ഞാൻ ഏറ്റെടുക്കുമ്പോൾ എനിക്കു ആവശ്യമായ ആരോഗ്യവും വിശ്രമവും ലഭിച്ചിട്ടുണ്ട് എന്നു ഉറപ്പു വരുത്തി ആ ജോലിയിൽ ഏർപ്പെടുന്നു.
പ്രഭാത സമയങ്ങളിൽ ഞാൻ ജോലിയിൽ കൂടുതൽ ഉത്‌പാദനക്ഷമത കണ്ടെത്തുന്നു അതുപോലെ തന്നെ വൈകിയ രാത്രികളിൽ ശാന്തമായ അന്തരീക്ഷത്തിൽ നല്ല പ്രവർത്തി ചെയ്യുവാൻ സാധിക്കുന്നു.
  ~ Lorraine Reguly ~  Wording Well
Reji Stephenson r
ഉറക്കതടസ്സമുണ്ടായാൽ അതു നമ്മുടെ ശരീരത്തു ത്തിന്റെ സാധാരണ പ്രവത്തനത്തെ സാരമായി ബാധിക്കുന്നു.  ഒരു ദിവസത്തേയ്ക്കാവശ്യമായ ഉറക്കം ലഭ്യമായില്ലെങ്കിൽ, അടുത്ത ദിവസത്തെ പ്രവർത്തനത്തിന് അതു തടസ്സം സൃഷ്ടിക്കുന്നു.  നമ്മുടെ ഉത്പാദനക്ഷമതക്കു തടസ്സം വരാതെയുള്ള ഒരു ഉറക്ക രീതി ക്രമീകരിക്കുകയും അതു മുടങ്ങാതെ പാലിക്കുകയും ചെയ്യുകയെന്നത് വളരെ നല്ല ഒരു കാര്യമായാണ് ഞാൻ കരുതുന്നത്, ഒപ്പം അതു നമ്മുടെ പ്രവർത്തന ക്ഷമതക്കു ക്ഷതം വരുത്തുകയില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 
 
നീണ്ട നാളുകൾ ഉറക്കമില്ലാതെ പ്രവർത്തനത്തിൽ ഏർപ്പെടുന്നുയെങ്കിൽ അതു നമ്മുടെ ശരീരത്തിന് കൂടുതൽ ക്ഷതം വരുത്തുകയും ക്രമേണ അതു പല രോഗങ്ങളിലേക്കും വഴി തെളിക്കും എന്ന സത്യവും ഇവിടെ ഓർക്കുക.

എഴുതുന്നതിനായി ഒരു പ്രത്യേക സമയം ഞാൻ ഒരിക്കലും നീക്കിവെക്കാറില്ല.  എന്നെ സംബന്ധിച്ചിടത്തോളം ഏതുസമയത്തും എഴുതുവാൻ 
എനിക്കു കഴിയുന്നു,  ശബ്ദ രഹിതമായ ഒരു അന്തരീക്ഷത്തിൽ മനസ്സ്  അലഞ്ഞു പോകാതെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയണം എന്നു മാത്രം. 
ഒരു ദിവസത്തിൽ പൂർത്തീകരിക്കേണ്ട ജോലിയുടെ അളവനുസരിച്ചു ഏതു സമയവും അതു ചെയ്യുന്നതിനായി ഞാൻ തിരഞ്ഞെടുക്കുന്നു, അതിൽ രാവിലെ എന്നോ, വൈകുന്നേരം എന്നോ രാത്രിയെന്നോ അർത്ഥരാത്രിയെന്നോയില്ല.  
  ~Reji Stephenson ~  (റെജി സ്റ്റീഫൻസൺ) ~ DigitalDimensions4You

Harsh agarwal

ആരംഭ കാലങ്ങളിൽ ഞാൻ വളരെ വൈകി മാത്രമാണ് ഉറങ്ങിയിരുന്നത്.  സത്യത്തിൽ നിരവധി കാര്യങ്ങൾ പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായതിനാൽ, ചിലപ്പോൾ എൻ്റെ ഉറക്കം ബലികഴിച്ചു തന്നെ ഞാൻ അതിനു ശ്രമിക്കുമായിരുന്നു.  ഉറക്കക്കുറവു മൂലം ചില ഉച്ച സമയങ്ങളിൽ എൻ്റെ ഉച്ചാരണത്തിനുപോലും വ്യതിയാനം വന്നതായി, അല്ലെങ്കിൽ വാക്കുകൾ അറിയാതെ വിട്ടു പോയതായി ഞാനോർക്കുന്നു.

 

രാത്രിവേളകളിൽ ബ്ലോഗ് പ്രവത്തനങ്ങളിൽ ഏർപ്പാടുകയെന്നത് രസകരമായ ഒരു അനുഭവമാണ്, പുറമേ നിന്നുള്ള ഒരു ശല്യവുമില്ലാതെ ഏകാഗ്രതയോടെ എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാൻ കഴിയും. ഇത്തരത്തിൽ നീണ്ട വർഷങ്ങൾ ജോലിയിൽ ഏർപ്പെട്ടതിനാൽ വിലപ്പെട്ട മറ്റു പലതും, സാമൂഹ്യ ഇടപെടലുകളിൽ പങ്കെടുക്കാൻ കഴിയാതെ വരിക, പലപ്പോഴും ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ വരിക, ആരോഗ്യ നില വഷളാവുക  തുടങ്ങി പല നഷ്ട്ടങ്ങളും  എനിക്കു നേരിടേണ്ടി വന്നു.
രാത്രികാലങ്ങളിലെ ജോലി ഒറ്റനോട്ടത്തിൽ നല്ലതായി തോന്നാമെങ്കിലും ക്രമേണ,അതു എൻ്റെ ഉത്പാദനക്ഷമതയിൽ ഗണ്യമായ വീഴ്ച വരുത്തു ന്നതായി എനിക്കു മനസ്സിലാവുകയും, അതെന്നെ ഏതാണ്ട്  ഒന്നര വർഷത്തോളമായി ഒരു പ്രഭാത ജോലിക്കാരനാക്കി മാറ്റുകയും ചെയ്തു.

മിക്കവാറും പ്രഭാതത്തിൽ രാവിലെ 11 മണി വരെയും കൂടാതെ വൈകുന്നേരം 4 മുതൽ 7 വരെയും ഞാൻ എഴുതുന്നു.  ചിലപ്പോൾ ഒരു വർഷത്തിനു ശേഷം ഇതേ ചോദ്യം ആവർത്തിച്ചാൽ, തീർച്ചയായും എൻ്റെ ഇപ്പോഴത്തേ എഴുത്തു സമയത്തിൽ നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും അപ്പോൾ ലഭിക്കുന്ന ഉത്തരം. :-)

~ഹർഷ് അഗർവാൾ  ~ (Harsh Agrawal) ~  ShoutMeLoud

 
Mi Muba rഉറക്കക്കുറവ് എന്നതിൽ നിന്ന്, എത്ര  ഹ്രസ്വമായ 
ഉറക്കം നിങ്ങൾക്കു ലഭിക്കുന്നു എന്നർത്ഥമല്ല. മറിച്ച് 
എത്ര അസുഖകരമായ ഉറക്കം അഥവാ സമ്മർദ്ദ പൂരിതമായ ഉറക്കം നിങ്ങൾക്ക് ലഭിക്കുന്നു എന്നത്രേ അതിനർത്ഥം. സൗകര്യകരമായ ഗാഢനിദ്ര അതു നാലോ അഞ്ചോ മണിക്കൂർ നിങ്ങൾക്കു ലഭിക്കുകയെന്നത്, ഏഴോ എട്ടോ മണിക്കൂറുകൾ സുഖകരമല്ലാത്ത നിദ്ര ലഭിക്കുന്നതിൽ നിന്നും എത്രയോ ഭേദമാണ്.
അതുകൊണ്ടു നീണ്ട നിദ്ര ലഭിക്കുന്നതിനേക്കാൾ, ശരിയായ ഭക്ഷണ ക്രമത്തിലൂടെയും വ്യായാമത്തിലൂടെയും, നടത്തിലൂടെയും, നല്ല ചിന്തയിലൂടെയും ലഭിക്കുന്ന സുഖകരമായ ഉറക്കം എന്നതാണിവിടെ കാര്യം.
തീർച്ചയായും ഉറക്കക്കുറവ് നമ്മുടെ ഉത്പാദനത്തെ കാര്യമായി ബാധിക്കും എന്നത് ശരി തന്നെ, പക്ഷെ അതോർത്തു വേവലാതിപ്പെടാതെ, ശരിയായ ഉറക്കം ലഭിക്കാത്തതിൻ്റെ അല്ലെങ്കിൽ സുഖകരമല്ലാത്ത ഉറക്കത്തിൻ്റെ  മൂലകാരണം കണ്ടെത്തി അതിനു പരിഹാരം കാണുക എന്നതാണ് ഇവിടെ പ്രധാനം.
എൻ്റെ  പ്രധാന ജോലികൾ എല്ലാം തന്നെ പ്രഭാതത്തിൽ ചെയ്യുവാൻ ഞാൻ സമയം കണ്ടെത്തുന്നു, എന്നാൽ അത് പലപ്പോഴും എൻ്റെ  പ്രായത്തിൻ്റെ   ഘടകത്തേയും ആശ്രയിച്ചിരിക്കുന്നു.  വളരെ സുഖകരമായ ഒരു ഉറക്കത്തിനു ശേഷം മാത്രം ഞാൻ എന്റെ പ്രവർത്തികളിൽ ഏർപ്പടുന്നു. അതു ദിവസത്തിൻറെ ഏതു സമയവും രാവിലെയോ, വൈകുംനേരമോ രാത്രിയിലെ ഒടുവിലത്തെ മണിക്കൂറുകളോ ആകാം.  അതേ, ഏതൊരു പ്രധാന ജോലിയും ആരംഭിക്കുന്നതിനു മുമ്പേ ലഭിക്കേണ്ട കാര്യങ്ങൾ പ്രധാനമായും ഉറക്കം നന്നായി ലഭിച്ചുയെന്നു ഉറപ്പു വരുത്തുക എന്നതാണ്, എങ്കിൽ അതിൽ നിന്നും ലഭിക്കുന്ന അത്ഭുതകരമായ പ്രതിഫലനം നിങ്ങൾക്കു അനുഭവിക്കുവാൻ കഴിയും.

  ~ Mi Muba  ~ (മി മുബാ) ~  BeAMoneyblogger

cutmypic(90)
 ഉറക്കം എന്നത് സ്വാഭാവിക പ്രക്രിയയാണ്, അതു മുൻനിർവചിച്ച പ്രകാരം നടക്കേണ്ട ഒന്നത്രേ.  ആ പ്രക്രിയക്ക് ഭംഗം വരുന്നുയെങ്കിൽ മുൻകൂട്ടി പറയാൻ കഴിയാത്ത ചില കാര്യങ്ങൾ അതോടൊപ്പം കടന്നു വരും.
ഭക്തന്മാർ ഈ കലയെ പരിശീലനത്തിലൂടെ തങ്ങളുടെ ശരീരത്തിന് അനുയോജ്യമാം വിധം രൂപപ്പെടുത്തിയെടുത്തതിനാൽ അവർക്കു ഉറക്കമില്ലാതെ അനേക ദിവസങ്ങൾ പ്രവർത്തികളിൽ ഏർപ്പെടാൻ കഴിയുന്നു, എന്നാൽ ആ നിലയിലേക്കു നമുക്കുയരണമെങ്കിൽ കൂടുതൽ ശ്രമവും സമർപ്പണവും ആവശ്യമത്രെ. 
നാം അറിയുന്നതുപോലെ നാമിന്നു വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ടെക്‌നോളജി യുഗത്തിലാണ് ജീവിക്കുന്നത്, മിന്നൽ വേഗത്തിൽ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു.  അതുപോലെ ഓരോന്നിനും അപ്പോൾ തന്നെ എത്രയും വേഗത്തിൽ തന്നെ ഫലം ലഭിക്കുന്നതിനായി നാം ആഗ്രഹിക്കുകയും ചെയ്യുന്നു.  
ഈ പ്രതിഭാസത്തിനു വ്യതിയാനം വരുമ്പോൾ നമ്മുടെ ശരീരത്തിനും ക്ഷീണം വർദ്ധിക്കുന്നതിനോടൊപ്പം ശരീരത്തിന് പ്രത്യക്ഷത്തിൽ ദൃശ്യമാകാത്ത ചില മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു, അതു ഭാവിയിൽ മാരകമായ പ്രതിസന്ധിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
എൻ്റെ എഴുത്തു സമയം എന്നത്  വൈകുന്നേരം 8  മണിമുതൽ രാത്രി 12 മണി വരെയാണ്.  ഈ സമയം മിക്കപ്പോഴും മറ്റു യാതൊരു വിധ ശല്യവുമില്ലാതെ സ്വസ്ഥമായി മനസ്സിനെ നിയന്ത്രിച്ചു ശ്രദ്ധ കേന്ദ്രീകരിച്ചു നല്ല രീതിയിൽ എഴുതുവാൻ സാധിക്കുന്നു.
 ~ Kulwant Nagi ~ BloggingCage.Com
 
cutmypic (21)

ബ്ലോഗിംഗിൽ ഏറ്റവും പ്രധാനമായ ഒരു കാര്യം എന്നത്, നമ്മുടെ ഇഷ്ടപ്രകാരം ഏതു സമയത്തും, എപ്പോൾ വേണമെങ്കിലും നമുക്കതിൽ ഏർപ്പെടാം എന്നതാണ്. ദുഃഖമെന്നു പറയട്ടെ അതു തന്നെയത്രേ അതിലെ വെല്ലുവിളിയും.  നീണ്ട മണിക്കൂറുകൾ പ്രവർത്തിയിൽ ഏർപ്പെടുക എന്നത് എനിക്കു ഏറെ സംതൃപ്തി നൽകുന്നുയെങ്കിലും അത് എന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.  എപ്പോഴെങ്കിലും പുതിയ സംരഭം ആരംഭിക്കുമ്പോഴോ, പുതിയ ഉത്പാദനം പുറത്തിറക്കുമ്പോഴോ ഞാൻ രാവും പകലും വ്യത്യാസമില്ലാതെ ബ്ലോഗ്  എഴുത്തിൽ വ്യാപൃതനാകുന്നു, എന്നാൽ, തലേ ദിവസങ്ങളിലെ ഉറക്കമില്ലായ്മ,  അതിനടുത്ത ചില ദിവസങ്ങൾ  ഉന്മേഷ രഹിതവും, തികച്ചും ഫലരഹിതവുമായി മാറ്റപ്പെടുന്നു.  എന്നാൽ നല്ല ഒരു ഉറക്കത്തിനു ശേഷമുള്ള അടുത്ത ദിവസം തികച്ചും പ്രയോജനപ്രദമായും അനുഭവപ്പെടുന്നു.

~Tony John  ~(ടോണി ജോൺ ) ~  IndiaTravelBlog

cutmypic(12)തലേ ദിവസം വേണ്ട ഉറക്കം ലഭിച്ചില്ലായെങ്കിൽ തീർച്ചയായും അടുത്ത ദിവസത്തെ പ്രവർത്തനങ്ങളെ അതു കാര്യമായി ബാധിക്കും, പ്രവൃത്തിയിൽ വേണ്ട ശ്രദ്ധ ചെലുത്താൻ കഴിയാതെ വരും.പല സന്ദർഭങ്ങളിലായി ഇത്തരം അനുഭവങ്ങളെ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. അടിയന്തിരമായി തീർക്കേണ്ട ചില ജോലികൾ സമയത്തു  തീർക്കുന്നതിനായി ശ്രമിക്കുമ്പോൾ ഉറക്ക ക്ഷീണത്താൽ കൺപോളകൾ തുറക്കുവാൻ കഴിയാതെ വരും, അപ്പോൾ ഒരു ചായ കുടിച്ചു ഉറക്കച്ചടവിൽ നിന്നും എണീറ്റു ആ ജോലി തീർക്കുവാൻ ശ്രമിക്കും, എന്നാൽ സത്യം പറയട്ടെ പലപ്പോഴും അതു തീർക്കാൻ കഴിയാതെ പകുതി വഴിയിൽ നിന്നു  പോകും.

എന്നാൽ ഈ നാളുകളിൽ എൻ്റെ ഈ രീതിക്കു ഒരു മാറ്റം വരുത്തി. ഉറക്കം വരുമ്പോൾ ഒരു ജോലിയും ചെയ്യില്ല, പകരം ഉറങ്ങുകയും ചെയ്യുന്നു, ഉറക്ക ശേഷം ജോലിയിൽ എനിക്കു കൂടുതൽ ശ്രദ്ധ ചെലുത്താനും ഭംഗിയായി അതു പൂർത്തീകരിക്കാനും സാധിക്കുന്നു.

ഉറക്കച്ചടവോടെ ഒരു ജോലി പൂർത്തീകരിക്കാൻ നോക്കിയാൽ അതു പലപ്പോഴും ഉദ്ദേശിച്ച അത്ര ഫലപ്രാപ്തിയിൽ എത്തുകയും ഇല്ല. അങ്ങനെ ജോലി പൂർത്തീകരിക്കുന്നതിൽ ഞാൻ സംതൃപ്തനല്ല, പകരം ശരിയായി ഉറക്കം ലഭിച്ചു എങ്കിൽ മാത്രമേ ഞാൻ പ്രവർത്തികളിൽ ഏർപ്പെടുകയുള്ളു.

വീട്ടിൽ ഇരുന്ന് ഞാൻ ജോലി ചെയ്യുന്നതിനാൽ എന്റെ ജോലി സമയം നിശ്ചയിക്കാൻ എനിക്കു പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. മിക്കവാറും അതു രാത്രി 10 മണി മുതൽ രാവിലെ 3 മണി വരെയുള്ള സമയങ്ങളിൽ ആയിരിക്കും. ആ സമയങ്ങളിൽ ഓൺലൈനിൽ ചെയ്യാവുന്ന എല്ലാ ജോലികളും ചെയ്തു തീർക്കുന്നു.  പകൽ സമയം മിക്കപ്പോഴും ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 6 വരെയുള്ള സമയം ഞാൻ ജോലി ചെയ്യുന്നു. ഈ സമയം ഈമെയിൽ പരിശോധന, ബിസിനസ്സ് പങ്കാളികളുമായി സംസാരിക്കുക, വായന, റിസേർച് തുടങ്ങിയവക്കായി  നീക്കി വെക്കുന്നു, ഇത്തരം ജോലികൾക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നില്ല.
വായനക്കാരോട് എനിക്കുള്ള നിർദ്ദേശം എന്നത്, ഉറക്കത്തിനോടുള്ള ബന്ധത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ല എന്നതാണ്, കാരണം ശരിയായ ഉറക്കം ലഭിക്കാതെ ഏതു പ്രവർത്തിയിൽ ഏർപ്പെട്ടാലും അതു ശരിയായി ചെയ്യുവാൻ കഴിയാതെ വരും, അവിടെ വേണ്ടത്ര ഉത്‌പാദനം നടക്കുകയും ഇല്ല. ഇതു കൂടാതെ, എല്ലാറ്റിനും ഉപരി ഉറക്കമില്ലായ്മ എന്നത് കൂടുതൽ അരോഗ്യഹാനി വരുത്തിവെക്കും എന്നതിൽ സംശയം വേണ്ട. അതുകൊണ്ടു കുറഞ്ഞത് 7 – 8 മണിക്കൂർ ഉറക്കത്തിനായി മാറ്റിവെക്കുക, തന്മൂലം നിങ്ങൾക്കു ആരോഗ്യവാനായി ഇരിക്കുവാനും സാധിക്കുന്നു.
~ Atish Ranjan ~ (അതിഷ് രഞ്ജൻ) ~  TechTricksWorld
cutmypic (11)ഉറക്കം ആരോഗ്യകരമായ ഒരു ജീവിതത്തിനു ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒന്നാണെന്നതിൽ ഒരു സംശയവും വേണ്ട.  എനിക്കു വേണ്ടത്ര ഉറക്കം ലഭിച്ചില്ലായെങ്കിൽ എൻ്റെ അടുത്ത ദിവസം തികച്ചും ക്ലേശകരമായ ഒന്നായിതീരുകയും ആ ദിവസം കാര്യമായി ഒന്നും ചെയ്യുവാൻ കഴിയാതെ വരുകയും ചെയ്യുന്നു.   ആ ദിവസം ചെയ്യുന്ന ഒരു പ്രവൃത്തിയിലും പൂർണ്ണമായ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുകയില്ല, അതു ജോലിയിൽ പല  വീഴ്ചക്കും കാരണമാകുന്നു.  അങ്ങനെ വരുന്നതിനാൽ അതു മനസ്സിലാക്കി ഞാൻ എൻ്റെ രാത്രി ഉറക്കത്തിനും മുടക്കം വരാതിരിക്കാൻ കഴിവതും ശ്രദ്ധിക്കുന്നു. അഥവാ ഏതെങ്കിലും കാരണവശാൽ അതിനു മുടക്കം വന്നാൽ ഇടവേളകളിൽ ലഭിക്കുന്ന സമയം ഒരു പൂച്ചയുറക്കത്തിലൂടെ അതു പരിഹരിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ചെറിയ ഉറക്കം തികച്ചും ഉന്മേഷം വർദ്ധിക്കുന്നതിന് നല്ല ഒരു ഔഷധമാണ് എന്നു വേണമെങ്കിൽ പറയാം.
ചുരുക്കത്തിൽ ഉറക്കക്കുറവ് തീർച്ചയായും എൻ്റെ ഉൽപ്പാദന ക്ഷമതയിലും കുറവ് വരുത്തുന്നു. ഇതു രണ്ടും ഒന്നിനോട് ഒന്നു അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
എഴുതുവാൻ എനിക്കു വേർതിരിച്ച ഒരു സമയം ഇല്ല.  ചിന്തകൾ ആലോചനകൾ മൊട്ടിടുമ്പോൾ അപ്പോൾ തന്നെ ഒരു പേപ്പറിലോ നോട്ടു ബുക്കിലോ കുറിച്ചിടുന്നു, പിന്നീട് അതു സമയ ലഭ്യതയനുസരിച്ചു കമ്പ്യുട്ടറിലേക്കു മാറ്റുന്നു.  കാര്യമിങ്ങനെയെങ്കിലും പലപ്പോഴും അതു രൂപപ്പെടുത്തിയെടുക്കുന്നതു പ്രഭാതത്തിലെ ആദ്യ മണിക്കൂറുകളിൽ തന്നെയായിരിക്കും, അതായത് വെളുപ്പിനെ 4 നും 5 നും ഇടയിൽ, കൂടിയാൽ 6 മണിക്കും ഉള്ളിൽ.
  ~ Ann Phil Verghese  ~ (അൻ ഫിൽ വർഗീസ്)  AnnIsBlogging
 

രാത്രിയിൽ കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഞാൻ ഉറങ്ങും. അതോടൊപ്പം പ്രവർത്തി സമയങ്ങളിൽ ആവശ്യമായി തോന്നുമ്പോൾ ഞാൻ ഇടക്കിടെ ഉറങ്ങുന്നു.  ആവശ്യമായ ഉറക്കം ലഭിക്കുന്നതുമൂലം കൂടുതൽ ഉന്മേഷം പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതിനും അതുമൂലം എൻ്റെ ഉത്പാദനക്ഷമത കണ്ടെത്തുന്നതിനും ഇടയാകുന്നു.

രാവിലെ 9 മുതൽ 11 വരെയുള്ള സമയം എഴുതുന്നതിനായി ഞാൻ മാറ്റി വെക്കുന്നു.  (രാവിലെ 7 മണിക്കാണ് എൻ്റെ ദിവസം ആരംഭിക്കുന്നത്)

~ Jerry Low ~(ജെറി  ലോ)  ~  Web Hosting Secret Revealed (WHSR)
cutmypic(19)

ഉറക്കമില്ലായ്മ! എനിക്കു വർഷങ്ങളോളം ഇതൊരു പ്രശ്‌നമായിരുന്നു. അതിനു കാരണം ഒരു പക്ഷെ എൻ്റെ ഉദാസീനമായ ജീവിതശൈലിയും അതിലൂടെയുണ്ടായ സമ്മർദ്ദവുമായിരിക്കും എന്നു ഞാൻ കരുതുന്നു. 


എന്നാൽ കഴിഞ്ഞ ചില മാസങ്ങളായി  എൻ്റെ  ഉറക്കത്തിനു കാര്യമായ മാറ്റമുണ്ടായി. അതു ഒരു പക്ഷെ എന്നിൽ ഉടലെടുത്ത ആത്മവിശ്വാസം മൂലമായിരിക്കാം എന്നു കരുതുന്നു. പ്രശ്നങ്ങൾ വരുമ്പോൾ പരാതി പറയാതെ അതിനെ സധൈര്യം നേരിടുന്നതിനും. പരിഹരിക്കുന്നതിനും എനിക്കു കഴിഞ്ഞതു തന്നേ അതിനുള്ള പ്രധാന കാരണം.  

ഇപ്പോൾ ഞാൻ എല്ലാ രാത്രിയും ഏകദേശം 2 മണിക്കൂറോളം  എൻ്റെ കിടക്കയിൽ കിടന്നു ഉറങ്ങാൻ ശ്രമിക്കുന്നു.  ഞാൻ ഇപ്പോൾ 8 മണിക്കൂറോളം രാത്രിയിൽ ഉറങ്ങുന്നു.  12 മണി മുതൽ 8 മണിക്കൂർ ഞാൻ ഉറങ്ങുന്നു. 

 
ഞാൻ രാത്രിയിൽ ജോലി ചെയ്യില്ല കാരണം എനിക്കപ്പോൾ ജോലിയിൽ കൂടുതൽ ശ്രദ്ധചെലുത്താനും അതിനനുസരിച്ചുള്ള ഉത്‌പാദനം നേടുവാനും കഴിയാത്തതു തന്നെ.
~ Minuca Elena ~  (മിനുസാ എലീന ) ~  MinucaElena

 

cutmypic (8)
ആവശ്യമായ ഉറക്കം ലഭിച്ചില്ലായെങ്കിൽ അതു എൻ്റെ ദിനചര്യയിൽ സാരമായ മാറ്റം വരുത്തുന്നു. അതു ആ ദിവസത്തിൻറെ അധിക പങ്കും പ്രയോജനരഹിതമാക്കി മാറ്റുന്നു. രാത്രിയിൽ ഒരു ജോലി പൂർത്തീകരിക്കുന്നതിനായി എടുക്കുന്ന ഒരു മണിക്കൂർ അധികസമയം അടുത്ത ദിവസത്തെ 24 മണിക്കൂറിനെ  കൂടുതൽ ശ്രമകരമാക്കി മാറ്റുന്നു.
എഴുതുന്നതിനായി ഒരു പ്രത്യേക സമയം അഥവാ നല്ല സമയം എന്നത് എനിക്കില്ല. ശാന്തമായ അന്തരീക്ഷം ലഭിച്ചാൽ എന്താണ് എഴുതേണ്ടതെന്നു അറിഞ്ഞു എനിക്കു എഴുതാൻ കഴിയുന്നു.


~ Zak Mustapha ~  (സാക് മുസ്തഫ ) ~ FoolishnessFile.Com

cutmypic(22)

ഉത്‌പാദന ക്ഷമതയോടുള്ള ബന്ധത്തിൽ ഉറക്കം ഒഴിച്ചു കൂടാൻ പാടില്ലാത്ത ഒന്നാണ്.

 

ഒരു ഭൂരി പക്ഷം ആളുകളും കിടക്കയിൽ നിന്നും എഴുന്നേറ്റ ആദ്യത്തെ രണ്ടു മണിക്കൂറുകൾ കൂടുതൽ ഉത്‌പാദന ക്ഷമതയുള്ളവരായി കാണുന്നു എന്നു പഠനങ്ങൾ വെളിവാക്കുന്നു. ഈ സമയത്തെ സുവർണ്ണ മണിക്കൂറുകൾ അഥവാ (Golden Hours) എന്നു വിളിക്കുന്നു. എന്നാൽ ചിലർ വൈകുന്നേരങ്ങളിൽ കൂടുതൽ ഉത്പാദനക്ഷമതയുള്ളവരായി  കാണുന്നു, മറ്റു ചിലർ രാത്രി കാലങ്ങളിലും.
ഇവിടെ പ്രധാനമായും ചിന്തിക്കേണ്ടത് നിങ്ങളെ സംബന്ധിച്ചു ഏതു സമയം കൂടുതൽ ഉത്‌പാദന ക്ഷമതയുള്ളവരായി കാണുന്നു എന്നത് കണ്ടെത്തുകയും ആ സമയം അതിന്റെ പരമാവധി വരുമാന വർദ്ധനവിനായി (എഴുത്തു, വായന) പ്രയോജനപ്പെടുത്തുക എന്നതുമാണ്. ഞാൻ ഇതിനായി കണ്ടെത്തിയിരിക്കുന്ന സമയം രാവിലെ 8 മുതൽ 11. 30 വരെയുള്ള സമയമാണ്.
എൻ്റെ ഉൽപ്പാദന ക്ഷമതയെ ഇങ്ങനെ ക്രമപ്പെടുത്താൻ കഴിഞ്ഞതിനാൽ ഏതാണ്ട് 14 മാസങ്ങൾക്കുള്ളിൽ 158 ബ്ലോഗുകളിൽ എനിക്കു ഇടം കണ്ടെത്തുവാൻ കഴിഞ്ഞു.

~ Tor Refsland  ~ (ടോർ റെഫസ്ലൻഡ് ) TheTimeManagementChef

 

cutmypic(61)ഞാൻ ഉറങ്ങുവാൻ ഇഷ്ടപ്പെടുന്നു, അതുപോലെ ഉണരുവാനും.  24 മണിക്കൂറിനുള്ളിലെ വ്യത്യസ്തമായ രണ്ടു അനുഭവങ്ങൾ.  ഒന്നില്ലെങ്കിൽ മറ്റേതും ഇല്ല എന്ന അവസ്ഥയിൽ  ഒന്ന് ഒന്നിനോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.ഒരു ദിവസത്തിൽ കേവലം 24 മണിക്കൂർ മാത്രമാണ് നമുക്കേവർക്കും ഉള്ളത് അതു നാം എപ്രകാരം വിനിയോഗിക്കുന്ന എന്നുള്ളത് എപ്പോഴും ഒരു ചർച്ചാ വിഷയം തന്നെ.കുറഞ്ഞത് 6 മണിക്കൂറെങ്കിലും രാത്രിയിൽ ഉറങ്ങുവാൻ ഞാൻ ശ്രദ്ധിക്കുന്നു. 8 മണിക്കൂർ ഉറക്കത്തിനായി ഞാൻ ശ്രമിക്കാറുണ്ട് പക്ഷെ അത് 7 മണിക്കൂറെങ്കിലും ലഭിച്ചാൽ ഞാൻ സന്തുഷ്ടയായി. ആറു മണിക്കൂറോ അതിൽ കുറവോ ഉറക്കം ലഭിച്ചാൽ ഞാൻ അസ്വസ്ഥയാകാറുണ്ട്, എന്തായാലും എനിക്കു എല്ലാ പ്രഭാതത്തിലും ജിംമ്മിൽ പോകുവാനും രാവിലെയുള്ള നീന്തലിലും വെയ്റ്റ് ലിഫ്‌റ്റിംഗിലും ഏർപ്പെടുവാനും കഴിയുന്നു. അങ്ങനെ എൻ്റെ ഓരോ ദിവസവും 7 മണിയോടെ ആരംഭിക്കുകയും ചെയ്യുന്നു.

ഉറക്കക്കുറവ് എന്റെ ഉൽപ്പാദനക്ഷമതയെ കാര്യമായി ബാധിക്കും, അതു എൻ്റെ ചിന്താ ശക്തിയേയും പ്രചോദനത്തെയും ഇല്ലാതാക്കുന്നു. അതിനാൽ 7 മണിക്കൂർ ഉറക്കം ലഭിച്ചാൽ ഏറ്റവും ഉത്തമമാകും.

~ Lesly Federici ~ ( ലെസ്‌ലി ഫെഡെറിസി ) ~ LeslyFederici

 
cutmypic(34)
ഉറക്കം ഉത്പാദനത്തിന് ആവശ്യമായ ഒരു ഘടകം തന്നെ.  ഉറക്കക്കുറവ് നമ്മുടെ ക്രീയാത്മകതയെ ബാധിക്കുകയും, ശ്രദ്ധ കേന്ദ്രീകരണം നടക്കാതെ വരികയും അതു മൊത്തമായി നമ്മുടെ ഉത്പാദനത്തിനു തടസ്സം സൃഷ്ടിക്കുകയും  ചെയ്യുന്നു.
മറ്റു ശല്യങ്ങൾ ഒന്നുമില്ലാത്ത പ്രഭാത സമയങ്ങൾ ഞാൻ എഴുത്തിനായി  നല്ല സമയമായി തിരഞ്ഞെടുക്കുന്നു.  ഒരു കപ്പു കാപ്പിയുമായി എഴുതാനിരിക്കുന്ന ആ സമയമത്രെ ചുരുങ്ങിയ സമയം കൊണ്ടു ഏറ്റവും നല്ല രചന നടത്താൻ എനിക്കു കഴിയുന്ന  സമയവും.

~ Syed Balkhi ~   സൈദ്  ബൽഖി  ~   Optinmonster

Fabrizio
ഒരു ശരാശരി ഉറക്കം കിട്ടിയാൽ എനിക്കു എൻ്റെ പ്രവർത്തികൾ പൂർത്തീകരിക്കാൻ അനായാസം കഴിയുന്നു, എന്നാൽ എൻ്റെ ദിനചര്യ നോക്കിയാൽ 7 മണിക്കൂർ ഉറക്കം എനിക്കു രാത്രിയിൽ ലഭിക്കുന്നുണ്ട്. ഒരു ദിവസത്തിൻറെ അവസാനം എത്തുമ്പോഴേക്കും എൻ്റെ ഊർജ്ജം മിക്കവാറും തീർന്നിരിക്കും.  ഒരു ഓൺലൈൻ ബിസ്സ്നസ്സ് നടത്തുന്നതിനോടൊപ്പം കുടുംബ പരിപാലനം കൂടിയാകുമ്പോൾ അതു തികച്ചും എന്നെ ക്ഷീണിതനാക്കുന്നു.

 

പ്രഭാതത്തിൽ ഞാൻ എൻറെ വീട്ടിലെ ഓഫിസിൽ പ്രവേശിക്കുന്നതും ഒരു കാപ്പി കുടിയോടെ ആരംഭിക്കുന്ന നിമിഷങ്ങൾ ഏറ്റവും ഫലകരമായ ഒന്നായി മാറുന്നു. ഓഫിസ്സിലെ മറ്റേതൊരു ജോലിയിലും ഏർപ്പെടുന്നതിനു മുമ്പേ ഞാൻ ബ്ലോഗ് എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  രാവിലെ 9 മണി മുതൽ 1 മണി വരെ മറ്റൊന്നിലും ഏർപ്പെടാതെ എൻ്റെ എഴുത്തു തുടരുന്നു.
ഞാൻ ഇതേ രീതി തുടരുന്നതിനാൽ അതെൻറെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നേ സൃഷ്ടിക്കുന്നു. ആ സമയം എൻ്റെ മനസ്സ് ഉണർവ്വോടും ഉന്മേഷത്തോടും ഇരിക്കുന്നതിനാൽ ഒന്നും നീട്ടിക്കൊണ്ടു പോകാതെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു. ഗുണമേന്മയുള്ള ഒരു സൃഷ്ടികർമ്മത്തിലാണ് ഞാൻ ഏർപ്പെട്ടിരിക്കുന്നത് അല്ലാതെ ഗുണ നിലവാരം കുറഞ്ഞ ഒന്നിൽ അല്ല എന്ന് എനിക്കു അതു നല്ല ബോദ്ധ്യം നൽകുന്നു.
~ഫാബ്രിസീയോ വാൻ മാർസിയാനോ (Fabrizio Van Marciano) 
Magnet4Blogging

ഉറക്കം എൻ്റെ ഉത്‌പാദന ക്ഷമതയെ വലിയ തോതിൽ തന്നേ സ്വാധീനിക്കുന്നു.  ഒരു ദിവസം ഉറക്കം ആവിശ്യത്തിന് ലഭിച്ചില്ലായെങ്കിൽ അടുത്ത ദിവസം കാര്യമായി ഒന്നും തന്നേ ചെയ്യുവാൻ കഴിയില്ല.
cutmypic(28)
ഏറ്റവും പ്രയാസകരമായ കാര്യം എന്നത് ഉറക്കക്കുറവ് അനുഭവപ്പെടുന്നുയെങ്കിൽ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ അതു കാര്യങ്ങൾ നീട്ടി വെക്കുന്നതിലേക്കു നയിക്കുന്നു.  ഒരു ബിസ്സ്നസ്സ് ഉടമയെന്ന നിലയിൽ ഓരോ ദിവസവും വിവിധ തീരുമാനങ്ങൾ വേഗത്തിൽ എടുക്കേണ്ടതായി വരുന്നു, അതെൻ്റെ  ഉറക്കത്തെ കെടുത്തുന്നു, അതു എന്നെ  കൂടുതൽ ക്ഷീണിതനാക്കുന്നു
എഴുതുന്നതിനോടുള്ള ബന്ധത്തിൽ  പ്രഭാത സമയങ്ങൾ എനിക്കു ഏറ്റം ഉത്തമായിരിക്കുന്നു. രാവിലെ ഉണർന്ന ശേഷമുള്ള ആദ്യത്തെ ചില മണിക്കൂറുകൾ എനിക്കു നല്ല രീതിയിൽ എഴുതുവാൻ കഴിയുന്നു.
എന്നാൽ അതുപോലെ തന്നെ വൈകുന്നേരങ്ങളിൽ എഴുതുമ്പോഴും എനിക്കു നല്ല പ്രചോദനം ലഭിക്കാറുമുണ്ട്.
   ~ Adam Connell  ~ BloggingWizard  

കഷ്ടിച്ചു  4-5 മണിക്കൂറുകൾ ഞാൻ ഉറക്കത്തിനായി നീക്കി വെക്കുന്നു അതും അസാധാരണ സമയങ്ങൾ. മിക്കപ്പോഴും രാത്രി കാലങ്ങളിൽ ഞാൻ ഉണർന്നിരുന്നു ബ്ലോഗ് സംബന്ധമായ കാര്യങ്ങളിൽ വ്യാപൃതനാകുന്നു.

ഈ രീതി മൂലം പലപ്പോഴും അതു ആരോഗ്യത്തെ വിപരീത രീതിയിൽ തന്നെ ബാധിക്കുന്നു, അതു പലവിധ അസുഖങ്ങൾക്കും കാരണമാകുന്നു. ഇതു പലപ്പോഴും എന്നെ ഉറക്ക സംഹാര ഗുളികകളെ ആശ്രയിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
എഴുത്തിനായി ഞാൻ രാത്രികാലങ്ങൾ ഉപയോഗിക്കുന്നു.
~ Vashishtha K Kapoor  ~ ZedZoom

ഉറക്ക സ്വഭാവം എന്നത് ഓരോ വ്യക്തികളോടുള്ള ബന്ധത്തിൽ വിവധ തരത്തിലായിരിക്കും.  വ്യക്തിപരമായി പറഞ്ഞാൽ എനിക്കു 7 -8 മണിക്കൂർ ഉറക്കം കിട്ടിയില്ലെങ്കിൽ ക്രമാതീതമായി എന്റെ ഉത്പ്പാദനക്ഷമത താഴ്ന്നതായി എനിക്കു മനസ്സിലാകുന്നു.  അങ്ങനെ വരുമ്പോൾ, പൂർത്തീകരിക്കേണ്ട ജോലിയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ എനിക്കു കഴിയാതെ വരുന്നു.

എഴുത്തിനായി എൻ്റെ ഏറ്റവും നല്ല സമയമെന്നത് പ്രഭാതസമയം തന്നെ. ഈ സമയത്തത്രേ ഞാൻ ഏറ്റവും ഉന്മേഷമുള്ളവനായിരിക്കുന്നത്. ഏറ്റവും കഠിനതരമായ വിഷയങ്ങൾ (ഇതു മിക്കപ്പോഴും എഴുത്തിനോട് ബന്ധപ്പെട്ടവ തന്നെ) ഞാൻ ആദ്യം തന്നെ പൂർത്തീകരിക്കാൻ ശ്രമിക്കുന്നു.   ദിനം തോറും ഇതെന്റെ മൊത്തത്തിലുള്ള വിശ്വാസത്തിനു ആക്കം കൂട്ടുന്നു.  എഴുതുന്നതിനു ഞാൻ കർശനമായ ഒരു നിയമം അല്ലെങ്കിൽ ഒരു സമയ പട്ടിക നോക്കാറില്ല, തന്നെയുമല്ല എഴുത്തു എന്നത് ക്രീയാത്മകമായി ഉണ്ടാകേണ്ട ഒന്നാണല്ലോ.

~Anh Nguyen ~  BloggingThing

 

 

 

ഒരു ദിവസത്തിൽ കുറഞ്ഞത് 8 മണിക്കൂർ ഞാൻ ഉറങ്ങുവാൻ ശ്രമിക്കുന്നു.  രാത്രി 12 മണിക്ക് ഞാൻ ഉറങ്ങുകയും രാവിലെ  8 മണിക്ക് ഉണരുകയും ചെയ്യുന്നു.  ഒരു ചിന്തകനും പ്രഭാഷകനും എന്ന നിലക്ക് എന്റെ മാനസിക നിലവാരം നല്ല നിലയിലും ഉയർന്നതുമായിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നത്രേ.  ഉറക്കമില്ലാത്ത ദിവസമാണ് ആയാൽ അതെൻറെ തലച്ചോറിനെ ബാധിക്കുകയും അതെന്റെ തുടർന്നുള്ള എല്ലാ പ്രവത്തനത്തേയും ബാധിക്കും എന്ന നല്ല ബോധം എന്നെ എനിക്കുണ്ട്.  അതു തികച്ചും നല്ലതല്ല എന്നെനിക്കറിയാം.  അതിനാൽ ഉറക്കം എനിക്കു വളരെ പ്രധാനപ്പെട്ട ഒന്നു തന്നെ.
പ്രഭാതത്തിൽ ഞാനൊരു പ്രഭാഷകനും രാത്രിയിൽ ഞാനൊരു കംപ്യൂട്ടർ അനലിസ്റ്റുമാകുന്നു.
 ~ Sean Patrick Si ~ PandoraLabs
 

 

എൻ്റെ ബ്ലോഗിംഗ് ആരംഭ കാലം തികച്ചും ദുർബലമായ ഒന്നായിരുന്നു.

അസ്വാഭാവികമായ സമയങ്ങളിൽ ഞാൻ ബ്ലോഗ് എഴുത്ത് നടത്തിക്കൊണ്ടിരുന്നു.  വളരെ വൈകി ഉറങ്ങുകയും ഒപ്പം അതിരാവിലെ ഉണരുന്നതിനു ശ്രമിക്കുകയും ചെയ്തിരുന്നു. അതു എന്നെ കൂടുതൽ ക്ഷീണിതയും, പരാജിതയുമാക്കി. എനിക്കു എവിടെയും എത്താൻ കഴിഞ്ഞില്ല.  
അങ്ങനെയിരിക്കെ ഞാൻ എന്നോട് തന്നെ ചോദിച്ചു:
നിനക്കു എത്രമാത്രം സമയവും ഉന്മേഷവും ഉണ്ട്? എപ്പോഴാണ് നിനക്കു കൂടുതൽ ഉത്‌പാദന ക്ഷമത ഉള്ളത്, അപ്പോൾ നീ ഏതു തരത്തിലുള്ള ജോലിയാണ് ചെയ്യുവാൻ ഉദ്ദേശിക്കുന്നത്?
അതായിരുന്നു ഞാൻ ചെയ്യണ്ട വേല. എത്രയും വേഗത്തിൽ അതു മനസ്സിലാക്കുന്നതിനും അതിനോട് താതാത്മ്യം പ്രാപിക്കുവാൻ കഴിഞ്ഞുവോ അത്രയും നന്ന്. 

നിങ്ങളുടെ ഉന്മേഷത്തിൻറെ അളവ് നിങ്ങൾ മനസ്സിലാക്കുകയും അതിനനുസരിച്ചു നിങ്ങളുടെ പ്രവർത്തികൾ ക്രമീകരിക്കുകയും ചെയ്താൽ എന്തു ചെയ്യണം എന്തു ചെയ്യേണ്ടാ എന്ന നിഗമനത്തിലെത്താൻ നിങ്ങൾക്കു കഴിയുന്നു.  എന്റെ ഒരു ദിവസത്തെ പ്രധാനമായും   മൂന്നായി തിരിച്ചിരിക്കുന്നു. ആദ്യത്തെ ൨ മണിക്കൂറുകൾ (എൻ്റെ മകൾ സ്കൂളിൽ ആയിരിക്കുന്ന സമയം) രണ്ടാമത് 2 മണിക്കൂറുകൾ ഉച്ച കഴിഞ്ഞു അവൾ ഉറങ്ങുമ്പോൾ. മൂന്നാമതു രാത്രിയിൽ അവൾ ഉറങ്ങിയ ശേഷം ഒരു മണിക്കൂർ.
പ്രഭാതങ്ങളിൽ ജോലിയിൽ ഏർപ്പെടുന്നത് വളരെ ഉത്തമമായി എനിക്കു അനുഭവിച്ചറിയാൻ കഴിഞ്ഞു. ഇപ്പോൾ ഞാൻ അതിൻപ്രകാരം കാര്യങ്ങൾ ക്രമീകരിക്കുന്നു.
   ~Meera Kothandaraman ~MeeraKothand

വ്യത്യസ്‌ത സമയ മേഖലകളിൽ ആയിരിക്കുന്നവരുമായി ബന്ധം പുർലർത്തേണ്ട ആവശ്യം വരുന്നതിനാൽ പലപ്പോഴും രാത്രിയും പകലും ജോലി ചെയ്യേണ്ടി വരുന്നു. എന്റെ രാത്രികാലങ്ങളിൽ ആസ്ട്രേലിയൻ വെബ് സൈറ്റുകളുടെ ബന്ധപ്പെടേണ്ടി വരുന്നു.

എൻ്റെ കുട്ടികൾ വളർന്നതിനാലും വീടിനു പുറത്തു പോയി ജോലി ചെയ്യേണ്ട ആവശ്യം ഇല്ലാത്തതിനാലും ഞാൻ സന്തുഷ്ടയായിരുന്നു. എനിക്കു ഉറങ്ങണം എന്നു തോന്നുമ്പോൾ ഉറങ്ങാം, ഉണരണം എന്നു തോന്നുമ്പോൾ ഉണരാം ആ ദിവസത്തെ ജോലികളിൽ ഏർപ്പെടാൻ തയ്യാർ. എന്നാൽ അലാറം വിളി കേട്ടുണരുന്നത് തികച്ചും വ്യത്യസ്തമായിരുന്നു. അതു മിക്കപ്പോഴും വീണ്ടും കിടക്കയിൽ ചുരുണ്ടു കൂടുന്നതിനു മാത്രമേ സഹായകമായുള്ളു.

ഇടക്കിടക്കുള്ള ചെറിയ ഉറക്കം (ചിലപ്പോൾ അതു നീണ്ടതുമാകാം) വളരെ ഗുണം ചെയ്യുന്നതു തന്നെ. ഉറക്കക്കുറവ്റ് എൻ്റെ ക്ഷമതയും വളരെ ബാധിച്ചിരുന്നു. നിശ്ചയിക്കപ്പെട്ട ഒരു  ദിനചര്യ എനിക്കു പ്രയോജനം ചെയ്യില്ല.  ~ Sue  Bride ~  SueBlimely

 

ചില സമയങ്ങളിൽ ഉറക്കക്കുറവ് മൂലം  ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ പോവുകയും അതു എന്റെ ഉത്‌പാദന ക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു. അങ്ങനെ നഷ്ടമാകുന്ന ദിവസങ്ങളെ തിരികെ പിടിക്കുവാൻ ശ്രമിച്ചാലും അതു മതിയാകാതെ വരുന്നു.  ചിലപ്പോൾ അതിനെ അങ്ങനെ തന്നെ വിടേണ്ടി വരുന്നു. അങ്ങനെ അതിനെ ഒരു ഒഴിവു ദിവസമായി കരുതി ഉപയോഗിക്കുന്നു. അപ്പോൾ ഒരു നീണ്ട നടത്തിനോ, ബിസിനെസ്സ് സംബന്ധമല്ലാതെ മറ്റേതെങ്കിലും വിഷയത്തിലോ ശ്രദ്ധ ചെലുത്തുന്നു.

ഇങ്ങനെ സംഭവിക്കാൻ ഞാൻ വഴിയൊരുക്കാറില്ല, എന്നാൽ അങ്ങനെ വന്നാൽ അതിൽ വരുന്ന വ്യത്യാസം എനിക്കു ശരിക്കു മനസ്സിലാക്കുവാൻ കഴിയുകയും അതിനോട് രമ്യപ്പെട്ടു പോകുന്നതിനും എനിക്കു കഴിയുന്നു.  ആ ദിവസം എനിക്കൊരു ബിസിനെസ്സ് ക്ലൈന്റ് ഉണ്ടെങ്കിൽ അതു ഞാൻ മറ്റൊരു ദിവസത്തേക്കു മാറ്റി വെക്കുന്നു. ഉറക്കക്കുറവ് എനിക്കു 100% അതിനോട് നീതി പുലർത്താൻ കഴിയാതെ വരുന്നു. അതിനാൽ ആ ദിവസം ഞാൻ അതിൽ നിന്നും അകന്നു നിൽക്കുന്നു.

~Donna Merrill   ~ DonnaMerrillTribe

ഉറക്കത്തിനായി ഞാൻ കൂടുതൽ സമയം പാഴാക്കാറില്ല!
എന്നാൽ, ശരിയായ പ്രവത്തനത്തിനു, എന്നെ സംബന്ധിച്ചിടത്തോളം കുറഞ്ഞത് 6 – 7 മണിക്കൂർ ഉറക്കം ലഭിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യം തന്നെ.

എഴുതുന്നതിനായി, രാത്രിയുടെ വൈകിയ വേളകൾ എനിക്കു ഏറ്റവും നല്ല സമയമായി ഞാൻ ഉപയോഗിക്കുന്നു. എന്നോടുള്ള ബന്ധത്തിൽ എന്തുകൊണ്ട് ഇതെനിക്ക് ഗുണം ചെയ്യുന്നു എന്നത് എനിക്കറിയില്ല!
~ Chery Schmidt ~  SuccessCoach.Chery-Schmidt

 

 

പല ബ്ലോഗേർസും നേരിടുന്നതുപോലെ ഉറക്കത്തോടുള്ള ബന്ധത്തിൽ എനിക്കു ഒരു പ്രശ്നവുമില്ല എന്നു കുറിക്കുന്നതിൽ ഞാൻ വളരെ സന്തോഷമുള്ളവളാണ്.  ഞാൻ എപ്പോഴും ഒരു മൂങ്ങ പോലെ ആയിരുന്നു. രാത്രിയുടെ യാമങ്ങളിൽ എൻ്റെ എഴുത്തു ഞാൻ നടത്തുന്നു, ഇതെൻറെ ഏറ്റവും നല്ല സമയമായി ഞാൻ കരുതുന്നു.

ഉണർവ്വോടും ഉന്മേഷത്തോടും ഇരിക്കുവാൻ ഞാൻ ഒരു പൊടിക്കൈ പറയാം! അതു പലർക്കും ഗുണം ചെയ്യും എന്നു ഞാൻ വിശ്വസിക്കുന്നു. ഈ പൊടിക്കൈ പല പ്രശസ്‌ത വ്യക്തികൾക്കും ഗുണം ചെയ്തിട്ടുണ്ട്. പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുന്നതിനും, ആശയങ്ങൾ കൈവരിക്കുന്നതിനും,  കൂടുതൽ ക്രീയാത്മകർ ആകുന്നതിനും അതു സഹായകമായിട്ടുണ്ട്. Cat Nap അഥവാ പൂച്ചയുറക്കം എന്ന നാമത്തിൽ അറിയുന്ന ഒരു പ്രക്രിയയത്രേ ഇതു. ഇടക്കിടെ ചുരുങ്ങിയ സമയങ്ങളിൽ നടത്തുന്ന ഉറക്കം, അതു നമ്മെ നമ്മുടെ പ്രവൃത്തിയിൽ കൂടുതൽ     ഉത്സുകരാക്കുന്നു, ഒപ്പം നമ്മുടെ ക്രീയാത്മകത വർദ്ധിക്കുന്നതിനും അതു കാരണമാകുന്നു. ഇതു ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്.
ഒരു പ്രത്യേക രീതിയിലുള്ള ഒരു ചെറിയ ഉറക്കം. ഇതു ഒരു കസേരയിൽ ഇരുന്നോ, ഒരു കിടക്കയിൽ കിടന്നോ ചെയ്യാവുന്നതാണ്. ഇങ്ങനെ ഉറങ്ങുമ്പോൾ കയ്യിൽ ഒരു താക്കോൽ കൂട്ടാമോ ഒരു ചെറിയ കല്ലോ കരുതുക, നിങ്ങൾ ഗാഢ നിദ്രയിലേക്ക് വീഴുമ്പോൾ കയ്യിൽ ഇരിക്കുന്ന താക്കോൽക്കൂട്ടം താഴെ വീഴുന്നു, ഒപ്പം നിങ്ങൾ അതിൽ നിന്നും ഉണരുന്നു കൂടുതൽ ഊർജ്ജം സംഭരിക്കുന്നതിനും ഉന്മേഷത്തോടെ ജോലിയിൽ ഏർപ്പെടുന്നതിനും സഹായിക്കുന്നു.
ഇതൊന്നു ശ്രമിച്ചു നോക്കുക, തീർച്ചയായും ഇതു നിങ്ങൾക്കു ഉപകരിക്കും എന്നതിൽ സംശയം വേണ്ട, എനിക്കു താക്കോൽ കൂട്ടാമോ, കല്ലോ ആവശ്യമില്ല, തുടർച്ചയായ പരിശീലനം അതില്ലാതെ നിങ്ങൾക്കു ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. താൽപര്യമുള്ളവർക്ക് ഇതേപ്പറ്റി കൂടുതൽ എൻ്റെ ബ്ലോഗിൽ വായിക്കാം.
~ Erika Mohssen Beyk  ~  Erikamohssen

 

 

cutmypic(25)
ഒരു ലൈഫ് കോച്ചും സംരംഭകയുമായ എൻ്റെ പകൽ സമയം ഞാൻ പ്രവർത്തിക്കുന്ന സംഘടനയോടുള്ള ബന്ധത്തിലുള്ള ജോലിത്തിരക്കിലായിരിക്കും.  ജോലിക്കു ശേഷം ലഭിക്കുന്ന ഒരു നല്ല സമയം കുടുംബാഗംങ്ങളോടൊപ്പം ചിലവഴിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു. അതിനുശേഷം രാത്രിയുടെ അവസാന മണിക്കൂറുകളിൽ എൻ്റെ  ഫിലിം അവലോകന ബ്ലോഗിൽ സമയം ചിലവഴിക്കുന്നു. രാത്രിയുടെ നിശബ്ദ നിമിഷങ്ങൾ വ്യെക്തിപരമായി പറഞ്ഞാൽ എനിക്കു ഏറ്റവും പ്രീയപ്പെട്ട നിമിഷങ്ങൾ തന്നെ, അതു, ബ്ലോഗെഴുത്തിനു എനിക്കു നല്ല പ്രചോദനം നൽകുമെങ്കിലും പലപ്പോഴും അതെൻറെ ക്രീയാത്മകതക്ക് ക്ഷതം വരുത്തുന്നതും, മാനസിക ഉണർവ്വിനു സാരമായ കോട്ടം വരുത്തുന്നതുമായി എനിക്കു അനുഭവപ്പെടാറുണ്ട്.  തീർച്ചയായും രാത്രിയിലെ ഉറക്കിളപ്പ് ശാരീരികമായി ക്ഷീണം വർധിപ്പിക്കും എന്നതിൽ സംശയമില്ല. എന്നാൽ ബ്ലോഗെഴുത്തിലെ വൈകാരിക അവസ്ഥയും എഴുത്തും നമുക്ക് ഉന്മേഷം തരുകയും ചെയ്യുന്നു.

 

   ~ Bindu Cherungath ~  MovieReviewsByBinduC
cutmypic(13)എന്റെ ലോകത്തെ, വരികളിലൂടെ മറുലോകത്തെ അറിയിക്കുക എന്നത് സ്വാഭാവികമായി എന്നിൽ ഉരുത്തുരിയുന്ന ഒരു പ്രക്രിയയാണ്, ഇതിനായി എൻ്റെ വായനക്കാരിലേക്ക് എത്തുവാൻ എൻ്റെ ബ്ലോഗ് എഴുത്തിനെ ഞാൻ ഉപയോഗിക്കുന്നു. എൻ്റെ ബിസിനസ് മേഖലയിൽ പകൽ മുഴുവനും സമയം ചിലവഴിക്കുന്നു. അതോടൊപ്പം ഞാനൊരു സിനിമാ നിരീക്ഷകനും, സിനിമാ അവലോകനം നടത്തുക എന്നതും എൻ്റെ  ഒരു താൽപര്യ വിഷയമാണ്.  അതോടൊപ്പം  ഞാനൊരു കുടുംബസ്ഥനും ആയതിനാൽ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനും ഇഷ്ടപ്പെടുന്നു. ഇത്തരം വിവിധ കാര്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ഒരുമിച്ചു കൊണ്ടുപോവുക എന്നത്  ശ്രമകരമായ ഒരു കാര്യം തന്നെ.

എൻ്റെ മറ്റു പല ബ്ലോഗ് മിത്രങ്ങളേപ്പോലെ ഞാൻ ഒരു രാത്രി എഴുത്തുകാരനല്ല. പ്രഭാതത്തിൽ എഴുന്നേറ്റു ദിനകൃത്യങ്ങൾ നിർവ്വഹിച്ചു എത്തേണ്ട സമയത്തിനും വളരെ മുന്നേ ഓഫിസിലേക്കു പോകുന്നു. അവിടുത്തെ സന്തോഷകരമായ ചുറ്റുപാടിൽ എഴുത്തു തുടങ്ങുന്നു. അതുപോലെ ഓഫിസ് സമയത്തിനു ശേഷവും, വീട്ടിലേക്കു മടങ്ങുന്നതിനു മുമ്പേ അവിടെയിരുന്നു പൂർത്തീകരിക്കാനുള്ള എഴുത്തു തുടരുന്നു. ഞാൻ എൻ്റെ തന്നേ ബോസ്സ് ആകയാൽ എൻ്റെ  ഇഷ്ടാനുസരണം ജോലിയിൽ ഏർപ്പെടുവാൻ എനിക്കു സാധിക്കുന്നു, അതിനാൽ, ക്രൂരനായ ഒരു ബോസ്സിൻറെ ചോദ്യശരങ്ങൾക്കു ഉത്തരം നൽകേണ്ട കാര്യമില്ല. ~ Thomas Mathew  ~ LifeConnoisseur

cutmypic(38)
ഉറക്കം എനിക്കു ഏറ്റവും പ്രധാനപ്പെട്ട ഒന്നത്രേ. എൻ്റെ ആർമി സർവീസ് പൂർത്തീകരിച്ച കാലം മുതൽ ഞാൻ കൃത്യ സമയത്തു തന്നെ ഉണരുന്നു “ ശരീരത്തിന് പൂർണ്ണ വിശ്രമം ലഭിച്ചു എന്നറിയുമ്പോൾ താനേ ഉണരുന്നു. നമുക്കാവശ്യമായ ഉറക്കവും വിശ്രമവും ലഭിച്ചു കഴിയുമ്പോൾ അന്നത്തേയ്ക്കാവശ്യമായ ഉത്‌പാദനക്ഷമതയും ഒപ്പം ലഭിക്കുന്നു. ആ രീതി ഞാൻ മുടക്കം കൂടാതെ തുടരുന്നു.
എഴുതുന്നതിനായി എനിക്കൊരു പ്രത്യേക സമയം ഇല്ല, മിക്കപ്പോഴും അതു താനേ വന്നു ചേരുന്നു
~Nadav Dakner ~ InboundJunction

cutmypic(9)
ഒരു ബ്ലോഗ്ഗർ എന്ന നിലക്ക് ഉറക്കം ലഭിക്കുക എന്നത് വളരെ കഠിനതരമായ ഒന്നാണ്. വീട്ടിലിരുന്നു വളരെ വേഗത്തിൽ നിക്ഷ്പ്രയാസം ചെയ്യാവുന്ന ഒന്നാണ് ബ്ലോഗിങ് എന്നു തോന്നും.  എന്നാൽ ബ്ലോഗ്ഗിങ്ങിനോടൊപ്പം കുടുംബ പരിപാലനവും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയെന്നത്  വളരെ ശ്രമകരമായ ഒന്നാണ്. ഇവിടെ ഉറക്കക്കുറവ് എന്റെ ഉത്പാദനക്ഷമതയെ തീർച്ചയായും ബാധിക്കുന്നു. എന്നാൽ ആരംഭം മുതലേ കർക്കശമായ ഒരു സമയ ബന്ധിത നിയമം ഞാൻ എൻ്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ക്രമീകരിച്ചു കൊണ്ടു പോകുന്നു.  സാധാരണ ഞാൻ രാത്രികാലങ്ങളിൽ കൂടുതൽ സമയം ജോലി ചെയ്യുന്നു, ആ സമയങ്ങളിൽ ശ്രദ്ധ വികേന്ദ്രീകരിക്കുന്ന ഒരു പ്രവൃത്തിയും ഇല്ലാത്തതിനാൽ തന്നെ. ഒരു ചെറിയ കുട്ടിയുടെ മാതാവായ എനിക്കു ഇതു ഒരു വലിയ കാര്യം തന്നെ. എന്നിരുന്നാലും ഒരു ദിവസം കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഞാൻ ഉറക്കത്തിനായി കണ്ടെത്തുന്നു.   ക്ഷീണിച്ച ഒരു മനസ്സോടെ എഴുതാൻ ഇരുന്നാൽ വായനക്കാർക്കു ഗുണം നൽകുന്ന ഒരു സൃഷ്ടി നടത്തുവാൻ കഴിയില്ല.  ഫലകരമായ സൃഷ്ടി നടത്താൻ കഴിയാത്ത സമയങ്ങൾ വായനക്കും, റിസേർച് ജോലികൾക്കുമായി മാറ്റി വെക്കുന്നു. ഒപ്പം രാത്രി കാലങ്ങൾ ബ്ലോഗ് എഴുത്തിനായി പൂർണ്ണമായി സമർപ്പിക്കുവാൻ എനിക്കു കഴിയുന്നു.

    ~Nisha Pandey ~  SeoTechyWorld

 

cutmypic(5)

എൻറെ ആരോഗ്യത്തെ ഹനിക്കുന്ന ഒരു പ്രവർത്തിയിലും ഞാൻ ഇപ്പോൾ ഏർപ്പെടാറില്ല, ആരംഭ കാലങ്ങളിൽ വിശ്രമമില്ലാതെ വിവിധ പ്രവർത്തികളിൽ ഏർപ്പെട്ടതിനാൽ അതു എൻ്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുകയുണ്ടായി.  ഉത്പാദന ക്ഷമത കൂട്ടുന്നതിനായി ആ ദിനചര്യ ഞാൻ മാറ്റി. ഞാൻ സാധാരണ ഇപ്പോൾ 4 – 7 മണിക്കൂർ വരെ ഉറങ്ങുന്നു.

എൻ്റെ എഴുത്തു സമയം എന്നത് പ്രഭാതത്തിലാണ് രാവിലെ 3 മണിയോടെ ഉണരുന്നതിനും എഴുത്തു തുടങ്ങുന്നതിനും എനിക്കു കഴിയുന്നു.  ചിലപ്പോൾ അതു ആ ദിവസത്തിൻ്റെ അവസാന നിമിഷങ്ങൾ വരെ തുടരുന്നു, അതത്രെ ഞാൻ ചിലപ്പോൾ അതിനു മദ്ധ്യത്തിൽ ചെറിയ ഉറക്കം നടത്തുന്നു, അല്ലെങ്കിൽ ഞാൻ വളരെ ക്ഷീണിതനായി മാറും.

എന്നാൽ ചില സമയങ്ങളിൽ പൂർണ്ണമായ വിശ്രമം വേണം എന്ന് എൻ്റെ ശരീരം എനിക്കു സിഗ്നൽ തരുമ്പോൾ ഞാൻ ഉറങ്ങുന്നു, അതു പൂർത്തീകരിക്കുമ്പോൾ ഞാൻ സ്വയമായി ഉണരുകയും ചെയ്യുന്നു.

~ Ikechi Awazie ~  ഇകേച്ചി അവാസി ~  AwazieIkechi

cutmypic (4)
ചർച്ച ചെയ്യുവാൻ പറ്റിയ നല്ല ഒരു വിഷയം.  ചില ബ്ലോഗ് എഴുത്തുകാർ വിശ്രമമില്ലാതെ റീ ഫിൽ ചെയ്യേണ്ട നിമിഷങ്ങൾ എന്നു വിളിക്കാവുന്ന ഉറക്കത്തെ ഒഴിവാക്കി നീണ്ട മണിക്കൂറുകൾ ജോലി ചെയ്യുന്നു.ഉറക്കം നമ്മുടെ ശരീരത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. നമ്മുടെ ഹൃദയത്തെയും രക്ത ധമനികളെയും കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉറക്കം അത്യാവശ്യം എന്നു പറയപ്പെടുന്നു.   ആവശ്യമായ ഉറക്കം ലഭിക്കാതെയുള്ള ബ്ലോഗിങ് എന്നത് നമ്മുടെ ആരോഗ്യത്തിനു വളരെ ഹാനികരം തന്നെ.  നല്ല ഉറക്കം, നമ്മുടെ ദിനംതോറുമുള്ള പ്രശ്നപരിഹാരത്തിന് ആവശ്യമായ നൈപുണ്യവും ഓർമ്മ ശക്തിയും നേടിത്തരുന്ന.   അതിനാൽ തന്നെ പ്രഭാതത്തിലെ ആദ്യ മണിക്കൂറുകൾ തന്നെ ഞാൻ എഴുത്തിനായി നീക്കി വെക്കുന്നു, അതു എൻ്റെ ഏറ്റവും നല്ല സമയമായി ഞാൻ കരുതുന്നു.  നമ്മിൽ പലരും പ്രഭാത സമയം എഴുത്തിനായി നീക്കി വെക്കുന്നു എന്നു എനിക്കറിയാം. അതിനു കാരണം ഒരുനല്ല ഉറക്കത്തിനു ശേഷം ലഭിക്കുന്ന മണിക്കൂറുകളിൽ നമ്മുടെ തലച്ചോർ കൂടുതൽ ഉന്മേഷമുള്ളതായിരിക്കുന്നു.  ആവശ്യമായ ഉറക്കം ലഭിക്കാതെ നിങ്ങൾ എഴുത്തിൽ  ഏർപ്പെട്ടാൽ നിങ്ങളുടെ പ്രവർത്തിയുടെ കാര്യക്ഷമത വളരെ കുറഞ്ഞതായി ആ സൃഷ്ടിയിലൂടെ നിങ്ങൾക്കു ബോധ്യമാകും.  ശ്രദ്ധിക്കുക ഉറക്കവും ഉത്പാദനവും ഒരുമിച്ചു പോകുന്നു, നിങ്ങളുടെ നാശത്തിനായി അതിനെ തമ്മിൽ വേർതിരിക്കരുത്. :-)

~ Enstine Muki ~ EnstineMuki

 
cutmypic (9)
ഉറക്കമില്ലായ്‌മ എന്ന വില്ലനാണ് പലപ്പോഴും നമ്മുടെ ഉത്പ്പാദന ക്ഷമതക്കു വിഘ്‌നം വരുത്തുന്ന കുറ്റവാളി. അതിനാൽ ഞാൻ ഉറക്കത്തിനു വളരെ പ്രാധാന്യം നൽകുകയും വളരെ ഗൗരവമായി അതിനെ കാണുകയും ചെയ്യുന്ന. ഉത്പാദനം എന്നത് സമയത്തെയും, ശ്രദ്ധയേയും ഉന്മേഷത്തിന്റെയും പ്രവർത്തിയെ ആശ്രയിച്ചിരിക്കുന്നു.  ഉറക്കമില്ലായിമ ഉന്മേഷക്കുറവിനെയും അതോടൊപ്പം ഉൽപ്പാദനക്കുറവിനും.

ഉറക്കമില്ലായ്‌മ തങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന ബോധം പലർക്കും ഇല്ലാതെ പോകുന്നു ഇവിടെയാണ് പ്രശ്‍നം.  ക്രമേണ ആളുകൾ ഉറങ്ങുന്നതിനായി സമയം വളരെ കുറച്ചു നീക്കിവെക്കുന്ന, അതായത് നേരത്തെ ഒരു ദിവസം ഉറങ്ങിയിരുന്ന  7-9 മണിക്കൂറിൽ നിന്നും താഴേക്കു പോകുന്നു.  അങ്ങനെ ചെയ്യുന്നതിൽ തുടക്കത്തിൽ അവർക്കും ഒട്ടും തന്നെ ക്ഷീണം അനുഭവപ്പെടുന്നതായി തോന്നുന്നില്ല. എന്നാൽ ആ പ്രക്രിയക്ക് ഒരു വിപരീത ഫലം നമ്മുടെ ഐ.ക്യുവിലും (IQ),  നമ്മുടെ മനോഭാവത്തിനും മാറ്റം വരുത്തുകയും അതു നമ്മുടെ ഉത്‌പാദന ക്ഷമത കുറക്കുന്നതിലേക്കു നയിക്കുകയും ചെയ്യുന്നു എന്നത്  നിങ്ങൾക്കു അറിയുകയോ അറിയാതിരിക്കുകയോ ചെയ്യാം.ഇവിടെ അടിവരയായി പറയുവാനുള്ളത്, ഉറക്കം നഷ്ടപ്പെടുത്തിയുള്ള കൂടുതൽ പ്രവർത്തനം എന്നതിനർത്ഥം കൂടുതൽ ഉത്‌പാദനം എന്നല്ല!

വ്യെക്തിപരമായി ഞാൻ മനസ്സിലാക്കുന്നത് പ്രഭാതമാണ് എഴുതുവാൻ നല്ല സമയം. അപ്പോഴാണ് എനിക്കു ബുദ്ധി കൂർമ്മത കൂടുതൽ ലഭിക്കുന്നതും, പുറമെ നിന്നുള്ള ശ്രദ്ധാശൈഥില്യങ്ങൾ ഒട്ടും ഇല്ലാത്തതുമായ സമയം. തന്നെയുമല്ല പ്രഭാതങ്ങളിലുള്ള  എഴുത്തു എനിക്കു കൂടുതൽ അംഗീകാരവും ആത്മവിശ്വാസവും നൽകുന്നു അതു തന്നെ എൻ്റെ ഉത്‌പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനു സംഗതിയാകുന്നു. australia slots

~ Peter Banerjea ~  SuccessIsWhat

 

നീണ്ട 20 വർഷങ്ങൾ ഓൺലൈൻ മാർക്കറ്റിങ്ങ് മേഖലയിൽ പ്രവൃത്തിക്കുന്നതിലാൽ പലപ്പോഴായി എൻ്റെ പ്രവർത്തന ചര്യക്ക് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.  ഈ പ്രവർത്തനം ആരംഭിച്ചപ്പോൾ ഞാൻ കേവലം ഒരു സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു, അതിനാൽ ക്ലാസ്സുകൾക്കു ശേഷം രാത്രിയിൽ ജോലി ചെയ്തു.  പിന്നീട് അതു പകലിലും തുടർന്നു രാത്രി മുഴുവനും ചെയ്തു. എന്നാൽ ഈ നാളുകളിൽ പകൽ മുഴുവനും ജോലി ചെയ്യുന്നു വളരെ വിരളമായി മാത്രം രാത്രിയിലും.

ഇവിടെ ഓരോരുത്തർക്കും ഏതു സമയം നല്ലതെന്നു തിരഞ്ഞെടുത്തുകൊണ്ടുള്ള അവരുടേതായ സമയ പട്ടികയുണ്ട്
 എഴുത്തിനോടുള്ള ബന്ധത്തിൽ, എനിക്കു പറയുവാനുള്ളത് അതോ അവരുടെ അപ്പോഴുള്ള മേഖലകളെ ആശ്രയിച്ചിരിക്കുന്നു. ചില സമയങ്ങളിൽ ലേഖനം എഴുതുവാനും ചിലപ്പോൾ എഴുതാതിരിക്കുവാനും ആ സമയത്തു ആ മേഖലയിൽ ആയിരിക്കുമ്പോൾ നിങ്ങൾക്കു ചുരുങ്ങിയ സമയം കൊണ്ടു മേൽത്തരമായ രചന നടത്തുവാൻ കഴിയും.
ലേഖന രചനയോ മറ്റേതെങ്കിലും ജോലിയിൽ  ഏർപ്പെടുമ്പോഴോ ഉറക്കക്കുറവോടെ ആ പ്രവർത്തി ചെയ്താൽ അതിനു ഉദ്ദേശിച്ച അത്രയും ഫലപ്രാപ്‌തി ലഭിക്കുകയില്ല.
ഒരു പ്രത്യേക സമയം എനിക്കു ഫലപ്രാപ്തി നൽകുന്നു എന്നു പറയുവാൻ എനിക്കില്ല. എന്റെ പ്രഭാതം ചില പ്രത്യേക പ്രവൃത്തികളോടെ ആരംഭിക്കുന്നു അതു ചിലപ്പോൾ എൻ്റെ നായയോടൊപ്പമുള്ള എൻ്റെ നടത്തം ആയിരിക്കും ചിലപ്പോൾ അതു ബാസ്‌കറ്റ് കളിയോടെയായിരിക്കും ആരംഭിക്കുക. എന്തായാലും അതോടൊപ്പം എനിക്കു പ്രചോദനവും  ക്രിയാത്മകതയും കൈവരുന്നു.  നീണ്ട മണിക്കൂറുകൾ കംപ്യൂട്ടറിനു മുന്നിൽ ഇരിക്കുകയെന്നത് ചിലപ്പോൾ എൻ്റെ  ഉത്പ്പാദനക്ഷമതക്കു ക്ഷതം വരുത്തുന്നു.
~ Zac Johnson ~ Zac Johnson

എല്ലാ രാത്രിയും ഞാൻ 8 മണിക്കൂർ ഉറങ്ങുന്നു. തന്മൂലം ഉറക്കക്കുറവെന്ന കാരണത്താൽ എനിക്കെ ഉത്പ്പാദനക്ഷമതയിൽ ഒരു കുറവും നേരിട്ടിട്ടില്ല

 

ജീവിതത്തിലെ വിവിധ സമ്മർദ്ദങ്ങളുടെ (ആർക്കാണിതില്ലാത്തതു) മദ്ധ്യത്തിലും, തലയിണയിൽ മുഖംഅമർത്തുന്ന ക്ഷണം ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ ഉറങ്ങുന്നു.  ഇക്കാര്യത്തിൽ ഞാൻ ഒരു അനുഗ്രഹീതനാണ്. ഈ പ്രവണത/രീതി ഞാൻ കഴിഞ്ഞ 65 വർഷമായി തുടർന്നു പോരുന്നു.
ആഴ്ചയുടെ എല്ലാ 6 ദിവസവും ഞാൻ പ്രഭാതത്തിൽ 6.30 മുതൽ 11 മണി വരെ ഞാൻ ബ്ലോഗ് എഴുത്തിലും മറ്റു എഴുത്തിലും ഏർപ്പെടുന്നു
~ Ivan Bayross  ~  IvanBayross.Com
cutmypic(11)
ചില പ്രത്യേക കാരണങ്ങളാൽ ഞാൻ ഒരിക്കലും കൂടുതൽ ഉറങ്ങാൻ ഇഷ്ടപ്പെട്ടിരുന്നില്ല.   താരതമ്യേനെ 6-8 മണിക്കൂറുകൾ ഞാൻ ഉറങ്ങുന്നു. അതിൽ കൂടുതൽ എപ്പോഴെങ്കിലും ഉറങ്ങിയാൽ അടുത്ത ദിവസം തികച്ചും ഇഴഞ്ഞു നീങ്ങുന്നതായി എനിക്കനുഭവപ്പെടുന്നു.  ഇക്കാരണത്താൽ തന്നെ ഞാൻ എൻ്റെ 8 മണിക്കൂറിനുള്ളിൽ ഒതുക്കുന്നു.
ആ നിലവാരം തുടരുന്നതിനാൽ മിക്കപ്പോഴും എനിക്കു നല്ല ഉത്പ്പാദനക്ഷമത ആ ദിവസങ്ങളിൽ ലഭിക്കുന്നു.

ഒരു പക്ഷെ 6 മണിക്കൂറിൽ കുറവ് നിദ്ര ലഭിച്ചാലും പ്രഭാതത്തിലെ എൻ്റെ ജോലിയെ അതു ഒരു വിധത്തിലും ബാധിക്കുന്നില്ല, എന്നാൽ ദിവസത്തിന്റെ അവസാനത്തിൽ അതിനു സാരമായ മാറ്റം വരുന്നുണ്ട്.എഴുതുന്നതിനു ഏറ്റവും നല്ല സമയം എന്നൊന്നു എനിക്കില്ല. അതു ഒരു പക്ഷെ പ്രഭാതത്തിലെ ആദ്യ മണിക്കൂറുകളോ, രാത്രിയിലെ അവസാന മണിക്കൂറുകളോ ആകാം.  ഇവിടെ പ്രധാനമായുള്ളതു യാതൊരുവിധ തടസ്സങ്ങളുമില്ലാത്ത കുറഞ്ഞത് 2 മണിക്കൂർ സമയം ബ്ലോഗ്ടു പോസ്റ്റു രചനയിൽ  എനിക്കു ലഭിക്കുക എന്നത് മാത്രമാണ്.

 ~  Chris Makara ~  ക്രിസ്  മകരാ  ~ Bulk.Ly

Source:Philipscom

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X