Heard and said on Lord’s Day|കർത്തൃദിനത്തിൽ കേട്ടതും പറഞ്ഞതും!
ദൈവനാമത്തിനു സ്തോത്രം
കഴിഞ്ഞ ആഴ്ച ചില പ്രത്യേക കാരണങ്ങളാൽ ആരാധനക്ക് കടന്നു വരാൻ കഴിഞ്ഞില്ല ഇന്ന് പ്രീയപ്പെട്ടവരോടൊപ്പം വലിയവനായ ദൈവത്തെ ആരാധിപ്പാൻ കർത്താവനുവദിച്ചതിനാൽ ഞാൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു.
മനോഹരമായ ഒരു പ്രഭാതം കൂടി വലിയവനായ ദൈവം നമുക്ക് ദാനമായി നൽകിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പട്ടണത്തിന്റെ വിവിധയിടങ്ങളിൽ നമ്മെ കാത്തു പരിപാലിച്ച ദൈവത്തിനു സ്തോത്രം.
കഴിഞ്ഞ നാളുകളിൽ നാം അനുഭവിച്ച ദൈവ കൃപ എത്ര വലിയവയായിരുന്നു എന്നോർത്ത് നമുക്ക് വീണ്ടും ദൈവത്തെ സ്തുതിക്കാം.
വലിയവനായ ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്‌ത നന്മകൾ നിരവധിയാണല്ലോ അതിനു നന്ദി സ്തുതി കരേറ്റുന്നതിനാണല്ലോ വിവിധ ബദ്ധപ്പാടുകൾക്കിടയിലും സമയം കണ്ടെത്തി നാം ഇവിടെയെത്തിയിരിക്കുന്നത്.
ആപത്തനാർര്ഥങ്ങളിൽ നിന്നും, ശത്രുവിന്റെ പോരുകളിൽ നിന്നും നമ്മെ കാത്തു പരിപാലിച്ച ദൈവത്തിനു സ്തോത്രം.
ഒരു ദൈവ പൈതലിനു അവൻ്റെ രക്ഷിതാവിനെ സ്തുതിക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്.
എന്നാൽ പലപ്പോഴും ദൈവം അർഹിക്കുന്ന വിധം അവനു നന്ദി കരേറ്റുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് നമുക്ക് ചിന്തിക്കാം
ദൈവം നമുക്ക് നൽികിയ വൻകൃപയ്ക്കായി നമുക്ക് ലഭിച്ചിരിക്കുന്ന കൃപക്കനുസരണമായി നമുക്കവനെ സ്തുതിക്കാം
ഇതോടുള്ള ബന്ധത്തിൽ, ആരാധനക്ക് സഹായകരമായതും, എന്നെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ് ത ഒരു തിരുവചനഭാഗം വായിക്കാം.
സങ്കീർത്തനം 7 : 1 7 ആം വാക്യം. ഞാൻ യെഹോവയെ അവൻ്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും, അത്യുന്നതനായ യെഹോവയുടെ നാമത്തിനു സ്തോത്രം പാടും
ഈ സങ്കീർത്തനത്തിന്റെ തലവാചകമായി നൽകിയിരിക്കുന്ന വരികൾ പ്രത്യേകം ശ്രദ്ധയേമത്രേ!
ബെന്യാമീനായ കൂശിന്റെ വാക്കുകൾ നിമിത്തം ദാവീദ് യെഹോവക്ക് പാടിയ വിഭ്രമഗീതം എന്നാണ് കൊടുത്തിരിക്കുന്നത്.
ഒരു പക്ഷേ, അല്ല തീർച്ചയായും തുടർന്നുള്ള വാക്യങ്ങളിൽ നിന്നും നമുക്കു മനസ്സിലാക്കാം.
കൂശ് ദാവീദിനെ വളരെയധികം വിഷമിപ്പിച്ചുയെന്നു ന്യായമായും അനുമാനിക്കാം.
ബന്യമീനായ കൂശ് എന്നാണ് വായിക്കുന്നത്, ദാവീദും ബന്യമീൻ ഗോത്രത്തിൽ പെട്ടവൻ തന്നെയായിരുന്നു, കൂശ് ദാവീദിനെ ശപിച്ചുഎന്നാണ് തിരുവചനത്തിൽ നിന്നും നമുക്കു മനസ്സിലാക്കുവാൻ കഴിയുന്നത്.
സ്വന്ത ഗോത്രത്തിൽ പ്പെട്ടവനിൽ നിന്നും ദാവീദിനു ഉപദ്രവം സഹിക്കേണ്ടി വന്നു എന്നാണ് കാണുന്നത്.
തീർച്ചയായും കൂശിന്റെ ശാപവാക്കുകൾ നീതിമാനായ ദാവീദിനെ വേദനിപ്പിച്ചു എന്നതിൽ സംശയമില്ല. തുടർന്നുള്ള വാക്യങ്ങളിൽ നിന്നും അത് നമുക്കു മനസ്സിലാക്കാം.
ചുരുക്കത്തിൽ, “ദാവീദിനെ കെണിയിൽ വീഴ്ത്തുവാൻ വലവിരിച്ചവർ തന്നേ ആ വലിയിൽ വീണു” എന്നാണ് ഒരു വേദപണ്ഡിതൻ ഇതോടുള്ള ബന്ധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അതിന്റെ വിശദാമ്ശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.
അത്തരം ഒരു വിഷമഘട്ടത്തിൽ എത്തിയ താൻ 17 വാക്യത്തിൽ പറയുന്ന കാര്യമാണ് എന്നെ ഏറെ ചിന്തിപ്പിച്ചത്’
ഞാൻ യഹോവയെ അവന്റെ നീതിക്ക് തക്കുവണ്ണം സ്തുതിക്കും എന്നാണ് ഇവിടെ സംകീർത്തനക്കാരൻ പറയുന്നത്, അവന്റെ ശത്രുക്കളിൽ നിന്നും താൻ നേരിട്ട അനീതി നിരവധിയാണ്, താൻ നീതിമാനായിരുന്നെങ്കിലും തനിക്കു ശത്രുക്കളിൽ നിന്നും ഒപ്പം മിത്രങ്ങളിൽ നിന്നും, ബന്ധുവർഗ്ഗത്തിൽ നിന്നുപോലും അനീതി നേരിടേണ്ടി വന്നു.
എന്നാൽ, അതിൽനിന്നെല്ലാം വിടുതൽ നേടിയ ദാവീദ് പറയുകയാണ് അവൻറെ നീതിക്കു തക്കവണ്ണം ഞാൻ അവനെ സ്തുതിക്കും, അത്യുന്നതനായ ദൈവത്തിനു സ്തോത്രം ചെയ്യും എന്ന്.പറയുകയാണ്.
എത്ര പ്രശംസാര്ഹവും അനുകരണീയവുമായ ഒരു കാര്യം.
സങ്കീർത്തനക്കാരനോട് ചേർന്ന് നമുക്കും ഈ പ്രഭാതത്തിൽ പറയുവാനുള്ളതും അത് മാത്രം.
പലവിധ പ്രതിസന്ധിഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നവരാണല്ലോ നാം ഓരോരുത്തരും എങ്കിലും ദൈവത്തിലുള്ള ആശ്രയം മൂലം അവൻ നമ്മെ താങ്ങി നടത്തുന്നു.
ഒരു പക്ഷെ, ദാവീദ് കടന്നു പോയ ആ സാഹചര്യങ്ങളിലൂടെ നാം കടന്നു പോയിട്ടില്ലെങ്കിലും അതിനു തുല്യമായ പരീക്ഷകളിലൂടെ നാമും പോയിട്ടുണ്ട് എന്നതിന് തർക്കമില്ല!
നമുക്കും ഈ പ്രഭാതത്തിൽ ദാവീദിനോട് ചേർന്ന് പറയുവാൻ കഴിയുന്നതും അത് മാത്രം.
യെഹോവ നമ്മോടു നീതി കാട്ടി, അതുകൊണ്ട് ഞാൻ അവനു സ്തോത്രം ചെയ്യും, സ്തുതിയർപ്പിക്കും.
ദാവീദിനെ വിടുവിച്ച ദൈവത്തിനു നന്ദി കരേറ്റുവാൻ താൻ മടി കാണിച്ചില്ല,
ഞാൻ എന്നേക്കും അവന്റെ നാമത്തെ കീർത്തിക്കും , അവനു സ്തോത്രം പാടും എന്ന് പറയുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു.
തൻറെ വ്യക്തിജീവിതത്തിൽ നിരവധി തവണ പരീക്ഷകളിലൂടെ താൻ കടന്നുപോയ സന്ദർഭങ്ങളിൽ എല്ലാം താൻ യെഹോവയിൽ മാത്രം ആശ്രയിക്കുമെന്നും, അവൻ മാത്രമത്രേ തന്റെ സങ്കേതവും, ബലവും ആശ്രയവുമെന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തുന്ന നിരവധി സന്ദർഭങ്ങൾ തന്റെ ജീവിതത്തിൽ ഉടനീളം നമുക്ക് കാണുവാൻ കഴിയും.,
അത്തരം പല ഭാഗങ്ങൾ നമുക്ക് തിരുവചനത്തിൽ വായിക്കുവാൻ കഴിയുന്നു.
നമ്മെ വീണ്ടെടുത്ത, നാശത്തിൽ നിന്നും വിടുവിച്ച, നിത്യ ജീവന് അവകാശികളാക്കിത്തീർത്ത, ആ ദൈവത്തെ സ്തുതിപ്പാൻ അവനു സ്തോത്രം ചെയ്യുവാൻ എത്രയധികം നാമും കടപ്പെട്ടിരിക്കുന്നു എന്നോർത്തു നമുക്കും ആ ദൈവത്തിനു മഹത്വം കരേറ്റാം.
നമ്മുടെ ജീവിതത്തിൽ നീതി വെളിപ്പെടുത്തിയതിനാൽ നമ്മൾ ദൈവത്തെ സ്തുതിക്കുവാൻ അധികം കടപ്പെട്ടിരിക്കുന്നു ഞാനെന്നേക്കും അവിടുത്തെ നാമത്തിനു സ്തോത്രം ചെയ്യും എന്ന് ദാവീദിനോട് ചേർന്നു നമുക്കും പറയാം.
അതെ, അവൻ നമ്മോടു കാട്ടിയ നീതിപ്രവർത്തിയെ ഓർക്കുമ്പോൾ നമുക്കും അവന്റെ സന്നിധിയിൽ മൗനമായിരിപ്പാൻ ഒരിക്കലും കഴിയില്ല
നമ്മുടെ അധരങ്ങളെ തുറന്നു നമുക്ക് നമ്മുടെ ദൈവത്തിനു സ്തുതി സ്തോത്രങ്ങൾ അർപ്പിക്കാം.
വലിയവനായ ദൈവം അതിനു നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ
അവന്റെ പൊന്നു നാമം എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ
ആമേൻ.
പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !
ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!
- ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
- അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
- കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
- ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
- നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
- വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
- ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
- വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
- തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
- ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.
നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.
സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.
നന്ദി, നമസ്‌കാരം.
For Philipscom Associates
PHILIP VERGHESE ‘ARIEL’
Dear Readers, Your Attention Please!
In short, Philipscom will not approve comments that,
Check your domain ranking