Skip to content

നാം നമ്മുടെ സൃഷ്ടാവിനു വേണ്ടി മധുരഫലം പുറപ്പെടുവിക്കുന്നവരോ? Are We Producing Good Fruits For Our Creator?

Posted in Biblical/Religious, Religion, and Sermon

Last updated on February 20, 2022

Are We Producing Good Fruits For Our Creator? (നാം നമ്മുടെ സൃഷ്ടാവിനു വേണ്ടി മധുരഫലം പുറപ്പെടുവിക്കുന്നവരോ?

A sermon delivered on Sunday (March 28, 2021) at Christian Brethren Assembly, Picket, Secunderabad. (An unedited version)

  • ദൈവ നാമത്തിനു മഹത്വമുണ്ടാകട്ടെ.
  • ഇപ്രകാരം ഒരു കഥ അടുത്തിടെ വായിക്കുവാനിടയായി.
  • ഒരു അദ്ധ്യാപകൻ തൻ്റെ    ക്ലാസ്സിലെ കുട്ടികളിൽ ഒരാളെ വിളിച്ചു ഒരു വൈറ്റ് പേപ്പർ കൊടുത്തുകൊണ്ട് ഇപ്രകാരം പറഞ്ഞു.
  • ഇതിൽ ഒരു കുത്തു (ബിന്ദു) point ഇടുക. കുട്ടി അപ്രകാരം ചെയ്തു പേപ്പർ അധ്യാപകൻറെ കൈയ്യിൽ കൊടുത്തു
  • അത് അദ്ദേഹം വാങ്ങി ക്ലാസ്സിലെ എല്ലാ കുട്ടികളേയും കാണിച്ചു കൊണ്ട് ചോദിച്ചു, നിങ്ങൾ ഇതിൽ എന്ത് കാണുന്നു?
  • ഒരു കുട്ടി ഒഴികെ മറ്റെല്ലാവരും പറഞ്ഞു അതിൽ ഒരു കറുത്ത കുത്ത് കാണുന്നു എന്ന് പറഞ്ഞു.
  • എന്നാൽ ഒരു കുട്ടി മാത്രം പറഞ്ഞു ഞാൻ അതിൽ ഒരു വെളുത്ത പ്രതലം കാണുന്നു എന്ന്.
  • അദ്ധ്യാപകൻ ആ കുട്ടിയുടെ വിശാലമായ ചിന്തയെ അഭിനന്ദിച്ചുകൊണ്ടു ക്ലാസ്സ് തുടർന്ന.
  • ആ ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികളെപ്പോലെ തന്നെയല്ലേ നമ്മിൽ ഭൂരിഭാഗവും.
  • അതെ, അതിലെ വെളുത്ത പ്രതലം  അല്ലെങ്കിൽ വൈറ്റ് സർഫസ് അഥവാ നല്ല വശം ശ്രദ്ധിക്കാതെ, അല്ലെങ്കിൽ കാണാതെ ആ കറുത്ത പാട് മാത്രം കാണുന്നു.
  • മറ്റുള്ളവരിലെ കുറവുകളും കുറ്റങ്ങളും കാണുവാനാണ്  ഇന്നു ഭൂരിപക്ഷം ജനങ്ങളും ശ്രമിക്കുക.
  • ഒരു പക്ഷെ മറ്റുള്ളവരിൽ, അത് ശത്രുവോ, മിത്രമോ ആയിക്കൊള്ളട്ടെ, അവരിലെ നല്ല വശം കാണുവാൻ പലർക്കും കഴിയില്ല എന്നതാണ് സത്യം.
  • എടുത്തുപറയാൻ പറ്റുന്ന നിരവധി നല്ല കാര്യങ്ങൾ ഒരു വ്യക്തിയിൽ ഉണ്ടായിരിക്കാം പക്ഷെ,  അതൊന്നും കാണാതെ ഒരു ബലഹീന വശം ഉണ്ടെങ്കിൽ അതിനെ പ്രൊജക്റ്റ് ചെയ്തു കാണിക്കുക എന്നതാണ് പലരുടെയും ലക്‌ഷ്യം അല്ലെങ്കിൽ ശ്രമം.
  • ഇതൊരു നല്ല പ്രവണതയല്ല. This is not a good ട്രെൻഡ്
  • ഒരു കൈയ്യടി, ഒരു പ്രോത്സാഹനം, പ്രോത്സാഹനത്തിൻറെ ഒരു തലോടൽ കിട്ടിയാൽ അവരിൽ നിന്നും മറ്റു നിരവധി നന്മകൾ തുടർന്നും ഉണ്ടാകുവാൻ അത് കാരണമാകും എന്നതിൽ   സംശയം വേണ്ട.
  • മറിച്ചു നിരുത്സാഹപ്പെടുത്തുന്ന ഒരു വാക്കോ, പ്രവൃത്തിയോ

അവിടെയുണ്ടായാൽ ആ വ്യക്തിയിൽ നിന്നും ഒരിക്കലും ഒരു നല്ല പ്രവർത്തി ഉണ്ടാകാതെ അയാൾ നശിക്കപ്പെടുവാൻ മാത്രം അത് കാരണമായിത്തീരും

  • Good Fruits For The Creatorമറ്റുള്ളവരെ, അവരുടെ കഴിവുകളെ, പ്രവർത്തികളെ  പ്രോത്സാഹിപ്പിക്കുവാൻ പലപ്പോഴും നാം മനപ്പൂർവ്വം മറന്നു പോവുകയല്ല ചെയ്യുക. 
  • ഇത് ഒരു പക്ഷേ അസൂയയിൽ നിന്നും ഉടലെടുക്കുന്ന ഒന്നാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
  • എന്നെക്കൊണ്ട് അതിനു കഴിയുന്നില്ലല്ലോ എന്ന അപകർഷതാം ബോധം ആണോ ഇതിനു കാരണം എന്നും അറിയുന്നില്ല. 
  • എന്തായാലും അത് നല്ലൊരു പ്രവണത അല്ല തന്നെ.
  • കഴിയുന്നിടത്തോളം മറ്റുള്ളവരുടെ കഴിവുകളിൽ അവരെ പ്രോത്സാഹിപ്പിക്കുവാൻ നമുക്ക് ശ്രമിക്കാം.

 

  • ഒരു പക്ഷെ ഈ  സംഭവത്തിലെ ആ കുട്ടിയെ ആ അദ്ധ്യാപകൻ അഭിനന്ദിച്ചതുമൂലം പിന്നീട് ആ കുട്ടി ലോക പ്രശസ്തമായ ലോക രാഷ്ട്രങ്ങളെ മുഴുവൻ നിയന്തിക്കുന്ന ഐക്യരാഷ്ട സഭയുടെ (United Nations) സെക്രട്ടറി ജനറൽ ആയി പിൽക്കാലത്തു മാറുകയുണ്ടായി അദ്ദേഹത്തിൻറെ പേരത്രേ കോഫി  അന്നൻ.

 

  • വളർന്നു വരുന്ന തലമുറയിലെ കുട്ടികളിൽ, അവരിലെ നല്ല വശങ്ങൾ, കഴിവുകൾ കണ്ടെത്തി അവർക്കു വേണ്ട പ്രോത്സാഹനം നൽകുന്നുയെങ്കിൽ ഒരു നല്ല തലമുറയെ വാർത്തെടുക്കുവാൻ നമുക്ക് കഴിയും.

Good Fruits For The Creator

  • പകരം എന്തിനും ഏതിനും അവരെ ശാസിക്കുന്നുയെങ്കിൽ അവർ തെറ്റിപ്പോകാനാണ് സാദ്ധ്യത കൂടുതൽ.

 

  • നാമെല്ലാവരും  യേശുക്രിസ്തുവിന്റെ വിലയേറിയ രക്തത്താൽ വിളിച്ചു വേർതിരിക്കപ്പെട്ടവർ എങ്കിലും,  നാം ആരും തന്നെ ഈ ഭൂമിയിൽ ആയിരിക്കുന്നിടത്തോളോം കാലം  പെർഫെക്റ്റ്  അല്ല,

 

  • അല്ലെങ്കിൽ എല്ലാം തികഞ്ഞവർ അല്ല എന്നർത്ഥം.

 

  • ഞാൻ എല്ലാം തികഞ്ഞവൻ, എനിക്കെല്ലാം അറിയാം എന്ന ഭാവം ഒരാൾക്കുണ്ടായാൽ അതു വീഴ്ചയിലേക്കുള്ള ആദ്യത്തെ കാൽവെപ്പായിരിക്കും എന്നതിൽ സംശയം ഇല്ല.

 

  • അഹങ്കാരം വലിയ വീഴ്ചക്കു കാരണമാകുന്നു.

 

  • പല കുറവുകളും നമ്മിൽ കടന്നു വരാൻ ഉള്ള സാധ്യതകൾ വളരെയുള്ള ഒരു ചുറ്റുപാടില്ത്രെ ഞാനും നിങ്ങളും ആയിരിക്കുന്നത്.  

 

  • എന്നാൽ,   ക്രിസ്തുവിലും അവൻ്റെ വചനത്തിലും നാം  കൂടുതൽ ആശ്രയിക്കുന്നുവെങ്കിൽ അതിൽ നിന്നും വിടുതൽ പ്രാപിക്കാം എന്നുള്ളതും തർക്കമറ്റ സംഗതിയാണ്.

 

  • ഇത്തരം ഒരവസ്ഥയിൽ ആയിരിക്കുന്ന നാം തന്നെ മറ്റുള്ളവരുടെ കുറവുകൾ പ്രൊജക്റ്റ് ചെയ്യാൻ ശ്രമിക്കാതെ ആ സഹോദരനെ അല്ലെങ്കിൽ ആ സഹോദരിയെ ഒപ്പം ` ചേർത്തു നിർത്തി ഒരു നല്ല വാക്കു പറയുവാൻ ശ്രമിച്ചാൽ അതെത്ര പ്രശംസനീയമായ ഒന്നാകും.

 

  • അത്, ആ വ്യക്തിയിൽ നിന്നും നല്ല ഫലം പുറപ്പെടുന്നതിനു കാരണമായിത്തീരും എന്നതിൽ ഒരു സംശയവും ഇല്ല.

Good Fruits For The Creator

  • പകരം ആ വ്യക്തിയെ സ്വഭാവ ഹത്യ നടത്തി, അല്ലെങ്കിൽ, condemn ചെയ്യാനാണ് ശ്രമിക്കുന്നതെങ്കിലത്തെ സ്ഥിതി എത്ര പരിതാപകരമായ ഒന്നായിത്തീരും.  

 

  • ചിലപ്പോൾ ആ വ്യക്തി എന്നേക്കുമായി നശിച്ചു പോകുന്നതിനല്ലേ അത് കാരണമാവുക.

 

  • ഈ ചെറിയ സംഭവത്തിലെ വസ്തുതകൾ എത്ര ചിന്തനീയമാണ്.  

 

  • തികച്ചും കാലോചിതമായതിനാൽ, സന്ദർവശാൽ ഇത് പറഞ്ഞു എന്ന് മാത്രം.

 

  • ക്രിസ്തു വിശ്വാസികൾ എന്നു സ്വയം അഭിമാനിക്കുന്ന നമ്മിൽ പലർക്കും ഇങ്ങനെ സംഭവിക്കാറില്ലേ?

 

  • മനുഷ്യ സൃഷ്ടി എന്നത് ദൈവത്തിൻറെ സൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠമായതു തന്നെയെന്നു,  തിരുവചനം വളരെ വ്യക്തമായിപ്പറയുന്നു.

 

  • അതിൽ തന്നെ ഒരു ക്രിസ്തു വിശ്വാസി എന്നാൽ അതി ശ്രേഷ്ഠ സ്ഥാനം തന്നെ വഹിക്കുന്നു എന്നതിൽ സംശയത്തിനും സംഗതിയില്ല,

 

  • അപ്പോൾ അത്തരക്കാരിൽ നിന്നും ഇത്തരം നീക്കങ്ങൾ, അഥവാ പ്രവർത്തികൾ ഒരിക്കലും  അഭികാമ്യമല്ല. അത് ദൈവം അനുവദിക്കില്ല, 

 

  • അതവന് സഹിക്കുവാൻ കഴിയുന്നതിലും അപ്പുറമാണ് അതവനെ ദുഖിപ്പിക്കുന്നത് തന്നെയാകും എന്നതാണ് സത്യം. 

 

  • നോക്കുക ദൈവത്തിൻറെ പ്രതിഛായയിൽ തന്നെയത്രേ ദൈവം മനുഷ്യനെ സൃഷ്ടിച്ചു ഈ ഭൂമിയിൽ ആക്കിവെച്ചിരിക്കുന്നതു.

 

  • നമ്മെക്കൊണ്ട് ദൈവത്തിനു ഒരു വലിയ ഉദ്ദേശ്യം ഉണ്ട്. ദൈവത്തിൻറെ സ്വഭാവം, ഛായ നമ്മിലും പ്രകടമാകണം എന്ന് ദൈവം നമ്മെക്കുറിച്ചു ആഗ്രഹിക്കുന്നു.

  • അഥവാ അവനെപ്പോലെ ജീവിക്കുക എന്നതാണ് ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്.

 

  • മധുരഫലം പുറപ്പെടുവിക്കുന്ന മുന്തിരിത്തോട്ടങ്ങളായിരിപ്പാൻ അവൻ നമ്മെക്കുറിച്ചാഗ്രഹിക്കുന്നു

 

  • പക്ഷെ, ദുഃഖമെന്നു പറയട്ടെ പലപ്പോഴും നമുക്കതിനു കഴിയുന്നില്ല എന്നതാണ് സത്യം.

 

  • പകരം കൈപ്പിൻറെ ഫലങ്ങൾ പുറപ്പെടുവിക്കുന്നവരായല്ലേ നാം ആയിത്തീരുക.

 

  • തിരുവചനത്തിൽ മുന്തിരിയെപ്പറ്റിയും മുന്തിരിത്തോട്ടത്തെപ്പറ്റിയും നിരവധി കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

 

  • ഒരു പക്ഷെ, ഇത് ഇസ്രായേൽ ജനതയോടുള്ള ബന്ധത്തിൽ അവർക്കു മുന്തിരിയോടും മുന്തിരിത്തോട്ടത്തോടുമുള്ള അഭേദ്യമായ ബന്ധം തന്നെയായിരിക്കാം ഇതിനു കാരണം.

 

  • മുന്തിരി കൃഷി അവരുടെ കാർഷിക വിളകളിൽ പ്രധാനപ്പെട്ട ഒന്നാണ്.

 

  • അതുകൊണ്ടു തന്നെ അവർ അതിനു കൂടുതൽ പരിചരണ നൽകുന്നതിൽ പ്രത്യേകം ശ്രദ്ധ കൊടുത്തിരുന്നു എന്നു അവരുടെ ചരിത്രം പഠിച്ചാൽ മനസ്സിലാകും.

 

  • അത് തന്നെയായിരിക്കാം പഴയ നിയമത്തിലും, കർത്താവിൻറെ പ്രഭാഷണങ്ങളിലും,

മുന്തിരിയെപ്പറ്റി നിരവധി കാര്യങ്ങൾ നമുക്കു കാണുവാൻ കഴിയുന്നതും.

 

  • നമ്മുടെ കർത്താവ്‌ താൻ തന്നേ ഈ വിഷയം  പലയിടങ്ങളിൽ  സംസാരിച്ചതായി നമുക്ക് തിരുവചനത്തിൽ കാണുവാൻ കഴിയും.

 

  • ഉത്തമഗീതത്തിൽ songs of Solomon  ഇത്തരം ഒരു പരാമർശം ഇങ്ങനെ വായിക്കുന്നു.

 

  • Song of Solomon  1 :6 ൻറെ അവസാന ഭാഗം:

 

  • എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി എൻ്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും.

 

  • സുന്ദരിയെങ്കിലും കറുത്തിരുണ്ട ഒരു സ്ത്രീയെപ്പറ്റി നാം ഇവിടെ വായിക്കുന്നു.

 

  • കറുത്തവൾ എങ്കിലും കേദാര കൂടാരങ്ങളേപ്പോലെയും, ശലോമോന്റെ തിരശീലകളെപ്പോലെയും ഭംഗിയുള്ളവൾ ആയിരുന്നു അവൾ.

 

  • എന്നാൽ ലോകവെയിൽ (പാപം) ഏറ്റു  അവൾ കറുത്ത് വിരൂപയായിത്തീർന്ന അവളെ സ്വന്ത സഹോദരങ്ങൾ പോലും വെറുത്തു.

 

  • അവർ അവളെ  മുത്തിരിത്തോട്ടങ്ങൾക്കു കാവലാക്കി എന്ന് വായിക്കുന്നു.

 

  • സ്വന്ത തോട്ടം കാക്കാത്ത അവൾ ഇന്ന് അന്യരുടെ തോട്ടത്തിനു കാവൽക്കാരിയായി മാറി.

 

  • കൈപ്പിൻറെ അനുഭവമത്രേ നാം ഇവിടെ കാണുന്നത്.  അവൾ ചെയ്യേണ്ട പ്രവർത്തി തക്ക  സമയത്തു ചെയ്യാഞ്ഞതിൻറെ ഫലം

 

  • അതുപോലെ തന്നെ, 

ഹോശായ പ്രവചനം 10 ആം  അദ്ധ്യായത്തിൽ പടർന്നു പന്തലിച്ചിരിക്കുന്ന മറ്റൊരു മുന്തിരിവള്ളിയെക്കുറിച്ചു വായിക്കുന്നു.

  • Hosea 10:1
  • [1]യിസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവൻ ബലിപീഠങ്ങളെ വർദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി. 
  • Israel is an empty vine, he bringeth forth fruit unto himself: according to the multitude of his fruit he hath increased the altars; according to the goodness of his land they have made goodly images.

 

  • ഇസ്രയേൽ  പടർന്നു പന്തലിച്ചിരിക്കുന്ന ഒരു മുന്തിരിവള്ളിയെണെങ്കിലും അവർ തങ്ങളുടെ രാജ്യത്തിൻറെ ബഹുത്വത്തിനനുസരിച്ചു ബലിപീഠങ്ങളെ വർദ്ധിപ്പിച്ചു, വിഗ്രഹ സ്തംഭങ്ങളെ ഉണ്ടാക്കി അവരുടെ ഹൃദയം ഭിന്നിച്ചു എന്ന്   വായിക്കുന്നു.

 

  • ദൈവത്തിൻറെ ജനം എന്നറിയപ്പെട്ടവർ തങ്ങളുടെ സൗഭാഗ്യത്തിൽ അഹങ്കരിച്ചു, ദൈവത്തെ മറന്നു ജീവിക്കാൻ തീരുമാനിച്ചു, 

 

  • അവരുടെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവൻ ബലിപീഠങ്ങളെ വർദ്ധിപ്പിച്ചു 

 

  • ഇവിടെയും അവരുടെ പ്രവർത്തി മൂലം അവർ കൈപ്പിൻ്റെ അനുഭവത്തിലേക്ക് പോയതായി തുടർന്ന് വായിച്ചാൽ നമുക്ക് മനസ്സിലാകും. 

 

  • യെശയ്യാ പ്രവചനം 5: 1 ൽ നാം ഇങ്ങനെ വായിക്കുന്നു.

  

  • Isaiah 5:1,2
  • [1]ഞാൻ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടുപാടും; എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. 
  • Now, will I sing to my well-beloved a song of my beloved touching his vineyard? My well-beloved hath a vineyard in a very fruitful hill:

 

  • Isaiah 5:2
  • [2]അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. 

 

  • And he fenced it, and gathered out the stones thereof, and planted it with the choicest vine, and built a tower in the midst of it, and also made a winepress therein: and he looked that it should bring forth grapes, and it brought forth wild grapes.

 

  • ദൈവം വളരെ പ്രതീക്ഷയോടെ അവരെ നല്ല നിലയിൽ ആക്കി പക്ഷെ അവർ മറുതലിച്ചു പിന്മാറ്റത്തിലായി എന്നു കാണുന്നു.

 

  • ഇസ്രായേൽ ജനതയെ ശ്രേഷ്ഠ ജനമായി തിരഞ്ഞെടുത്തു മനോഹരമായ സുരക്ഷിതമായ ഒരിടത്താക്കി.

 

  • ശത്രുക്കൾ കടന്നാക്രമിക്കാത്ത വിധത്തിൽ എല്ലാ സുരക്ഷിതത്വവും നൽകി.

 

  • വളർച്ചക്ക് ഇടർച്ച വരുത്തുന്ന കല്ലും പറക്കാരയും നീക്കി നിലം വെടിപ്പാക്കി ദൈവം അതിൽ  നടുതലയായി നല്ലയിനം മുന്തിരിവള്ളിയായി നട്ടു.

 

  • കവർച്ചക്കാരിൽ നിന്നും രക്ഷിക്കുന്നതിനായി കള്ളന്മാരുടെ വരവ് ശ്രദ്ധിക്കുന്നതിനായി 

 

  • നടുവിൽ ഒരു ഗോപുരവും പണിതു.
  • ഇതു മാത്രമല്ല മുന്തിരിവള്ളി നല്ല ഫലം പുറപ്പെടുവിക്കും എന്ന ശുഭപ്രതീക്ഷയിൽ തോട്ടത്തിൽ ദൈവം ഒരു മുന്തിരിച്ചക്കും സ്ഥാപിച്ചു.

 

  • പക്ഷെ ലഭിച്ചതോ കാട്ടു മുന്തിരിങ്ങ.

 

  • William MacDonald എന്ന ദൈവഭക്തൻ അതിനെ ഇപ്രകാരം വ്യാഖാനിച്ചിരിക്കുന്നു:

 

  • God choose the best location,
  • cultivated the land,
  • planted it with the choicest vine,
  • protected it, and prepared a winepress in hope of a good harvest. 
  • Instead of the harvest, He expected (obedience, thanksgiving, love, worship, service, etc.), But He found foul-smelling, wild grapes (disobedience, rebellion, proudness, idolatry, etc).

 

  • വില്യം മകഡോണൽഡിന്റെ ഭാഷയിൽ പറഞ്ഞാൽ പ്രതീക്ഷിച്ചതിനു വിപരീതമായി ദുർഗന്ധം വമിക്കുന്ന കാട്ടു മുന്തിരി ദുർഗന്ധം നിറഞ്ഞ ഫലം. 

 

  • മറ്റൊരു വിധത്തിൽ പറഞ്ഞാൽ പ്രയോജനരഹിതമായ ഫലം. ഒന്നിനും കൊള്ളാതെ ചവറ്റു കൊട്ടയിലേക്കു എറിഞ്ഞു കളവാൻ മാത്രം കൊള്ളുന്ന ഒരു വസ്തു.

 

  • എത്ര ദുഃഖകരമായ ഒന്ന്.

മറ്റുള്ള ലോക മനുഷ്യർക്ക് ലഭിക്കാത്ത അത്യുന്നത പദവിയിലേക്ക് ദൈവം നമ്മെ ഉയർത്തി സംരക്ഷിച്ചു വളർത്തി, 

 

  • അനുഗ്രഹങ്ങൾ വർഷിച്ചു തന്നു, മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി നിൽപ്പാൻ ദൈവമാണ് മുഖാന്തരമായതെന്ന സത്യം മറന്നു, ദൈവത്തെ മറന്നു ജീവിക്കുന്ന അനേകരെ നമുക്ക് ചുറ്റും കാണുവാൻ കഴിയും. 

 

  • തങ്ങൾക്കു എല്ലാമായി, ഇനി തങ്ങളെ ആർക്കും ഒന്നും ചെയ്യുവാൻ കഴിയില്ല, എന്ന ധാരണയിൽ അവർ എത്തി നിൽക്കുന്നു. 

 

  • എന്നാൽ അത് നാശത്തിലേക്കു നീങ്ങുന്നതിൻ്റെ  മുന്നോടിയാണെന്നു അവർ അറിയുന്നില്ല.  
God The Creator Placed Us On This Earth To Produce Good Fruits For The Creator. But Are We Producing Good Fruits For The Creator? A BIG Question To Answer Share on X
  • അവർക്കു ഭവിച്ച നാശം എത്ര വലിയതായിരുന്നു എന്ന് യെശയ്യാ പ്രവചനത്തിൽ നമുക്കതു കാണുവാൻ കഴിയും.
  • അതെത്ര ദുഖകരം. മധുര ഫലം ലഭിക്കേണ്ടിടത്തു ലഭിച്ചതോ ഒരിക്കലും പ്രതീക്ഷിക്കുവാൻ കഴിയാത്ത ഒന്നു.

 

  • അതിന്റെ പരിണിത ഫലമോ ദൈവം അവരെ തകർത്തു കളഞ്ഞതായി നാം യെശയ്യ പ്രവചനം 5 ന്റെ 5, 6, 7 ഉം വാക്യങ്ങളിൽ വായിക്കുന്നു.
  • Isaiah 5:5
  • [5]ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും. 
  • And now go to; I will tell you what I will do to my vineyard: I will take away the hedge thereof, and it shall be eaten up; and break down the wall thereof, and it shall be trodden down:

 

  • Isaiah 5:6
  • [6]ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളെക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. 
  • And I will lay it waste: it shall not be pruned, nor digged; but there shall come up briers and thorns: I will also command the clouds that they rain no rain upon it.

 

  • വലിയൊരു ഉദ്ദേശത്തോടെ ഉന്നതിയിൽ തന്നേ ആക്കിവെച്ചു, പക്ഷേ,  ഉദ്ദേശിച്ച ഫലം ലഭിക്കാതെ വന്നപ്പോൾ അതിനെ നശിപ്പിക്കുവാൻ തന്നേ ദൈവം തീരുമാനിച്ചു.

 

  • എത്ര ദുഖകരമായ അവസ്ഥ.

 

  • കുപ്പയിൽ നാറ്റം വച്ചു കിടന്നിരുന്ന നമ്മെ വിളിച്ചു വേർതിരിച്ചു ശ്രേഷ്ഠ പദവിയിൽ ആക്കി, നല്ല ഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ എല്ലാ ചുറ്റുപാടുകളും നൽകി നമ്മേയും അവൻ അനുഗ്രഹിച്ചാക്കി,

 

  • പക്ഷേ ഇന്നു നമ്മിൽ നിന്നും പുറപ്പെടുന്ന ഫലങ്ങൾ ഏതു തരത്തിലുള്ളതെന്നു വിചിന്തനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

  • നമുക്കു നമ്മെ തന്നേ ഒന്നു ശോധന ചെയ്യാം!

 

  • മറ്റുള്ളവർക്ക്, വിശേഷിച്ചു സഹവിശ്വാസികൾക്ക് ദുഃഖം വരുത്തുന്ന, അവരെ പരിക്കേൽപ്പിക്കുന്ന  തരം ചെയ്തികളിലോ നാം ഏർപ്പെടുന്നത്?

 

  • നമുക്കൊന്നു സ്വയം ശോധന ചെയ്യാം!

 

  • നാം ആ പട്ടികയിലാണ് ഇടം പിടിച്ചിരിക്കുന്നതെങ്കിൽ, അതിനൊരു മാറ്റം വരുത്തേണ്ട ആവശ്യം വളരെയാണ്

 

  • അങ്ങനെയെങ്കിൽ എത്രയും വേഗത്തിൽ തന്നേ അതിനൊരു തിരുത്തൽ വരുത്തേണ്ടതുണ്ട്.
Are We Producing Good Fruits For The Creator? A Question Needs To Find An Answer By Every Christian via #philipscom Share on X
  • ദൈവത്തിങ്കലേക്കു ഒരു മടങ്ങി വരവ് വളരെ ആവശ്യമായിരിക്കുന്നു.

 

  • പ്രീയപ്പെട്ടവരേ ഇവിടെ നാം വളരെ ജാഗ്രതയോടെ ആയിരിക്കേണ്ടതുണ്ട്.  കാരണം നമ്മുടെ ശത്രു ചെറിയവനല്ല എന്ന സത്യം മറക്കരുത്. 

 

  • ഒന്ന് പത്രോസ് അഞ്ചാം അദ്ധ്യായം എട്ടാം വാക്യത്തിൽ നാം ആ മുന്നറിയിപ്പ് ഇപ്രകാരം വായിക്കുന്നു: 

 

  • 1 Peter 5:8
  • [8]നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു. 
  • Be sober, be vigilant; because your adversary the devil, as a roaring lion, walketh about, seeking whom he may devour:

 

  • നമുക്കറിയാം നമ്മുടെ ശത്രു ശക്തനാണ്, അവൻ ആരെ വിഴുങ്ങേണ്ടു എന്ന നിലയിൽ ഭൂഭിക്ഷയോടെ അലറുന്ന സിംഹം കണക്കെ ഊടാടി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

 

  • അവനൊരു സാധാരണക്കാരനെ, അല്ലെങ്കിൽ ഒരു അവിശ്വാസിയെ വലയിൽ വീഴ്ത്തിയിട്ടു  വലിയ കാര്യം ഒന്നും നേടാനില്ല,

 

  • പകരം ക്രിസ്തുവിനുവേണ്ടി ശോഭിക്കുന്ന ഒരു വിശ്വാസിയിൽ ആണ് എപ്പോഴും അവന്റെ നോട്ടം.

 

  • അതേ നിരവധി ഭക്തർ ഇതിനകം അവന്റെ വലയിൽ വീണു കഴിഞ്ഞു. അവരുടെ പരാജയം നമുക്കൊരു മുന്നറിയിപ്പാകട്ടെ.

 

  • അത്തരം നിരവധി ഉദാഹരണങ്ങൾ നമുക്ക് തിരുവെഴുത്തിൽ നിന്ന് തന്നെ ലഭിക്കുന്നു. ഒപ്പം ഈ കാലയളവിലും അത്തരക്കാരെ നമുക്ക് ചുറ്റും കാണുവാൻ കഴിയും.

 

  • ഇവിടെ നാം ജാഗ്രതയോടെ നിന്നാൽ, സാത്താന്റെ പദ്ധതിയിൽ നമുക്കു വീഴാതിരിക്കാൻ കഴിയും.

 

  • എഫെസർ 6:11 മുതലുള്ള വാക്യങ്ങളിൽ സാത്താനെ എതിർത്തു തോൽപ്പിക്കാൻ എങ്ങനെ കഴിയും എന്നത് വിവരിച്ചിരിക്കുന്നു.

 

  • ദൈവത്തിൻറെ സർവ്വായുധ വർഗ്ഗം ധരിച്ചുകൊൾവിൻ എന്ന് അപ്പോസ്തലൻ പറയുകയാണ് 

 

  • Ephesians 6:11-13
  • [11]പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ. 
  • Put on the whole armour of God, that ye may be able to stand against the wiles of the devil.

 

  • [12]നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. 
  • For we wrestle not against flesh and blood, but against principalities, against powers, against the rulers of the darkness of this world, against spiritual wickedness in high places.

 

  • [13]അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ. 
  • Wherefore take unto you the whole armour of God, that ye may be able to withstand in the evil day, and having done all, to stand.

 

  • നമുക്കവന്റെ വലയിൽ വീഴാതിരിക്കാം. ജാഗ്രതയോടെ നമ്മെ വിളിച്ചു വേർതിരിച്ചവന്റ ഒപ്പം നിൽക്കാം. ദൈവത്തിൻറെ സർവ്വായുധവർഗ്ഗം ധരിച്ചുകൊണ്ട് മുൻപോട്ടു പോകാം.

 

  • സർവ്വായുധവർഗ്ഗം എന്താണെന്ന് 14 മുതൽ 18 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നു.  

 

  • അവൻ നമ്മിൽ നിന്നാഗ്രഹിക്കുന്നത് അതൊന്നു  മാത്രമാണ്.

 

  • എന്തിനു സാത്താൻ നമ്മുടെ കർത്താവിനെപ്പോലും  പരീക്ഷിച്ചല്ലോ (Mathew 4:1-11 വരയുള്ള വാക്യങ്ങളിൽ അത് നാം വായിക്കുന്നു.
  • നാം ഓർത്തതുപോലെ ദൈവത്തിന്റെ സ്വന്ത ഛായയിൽ നിർമ്മിക്കപ്പെട്ട നാം ഈ ഭൂമിയിൽ അവനെ represent ചെയ്യുന്നവരെത്രേ,

മറ്റൊരു വിധത്തിൽ പറഞ്ഞാൽ നാം ദൈവരാജ്യത്തെ പ്രതിനിധീകരിക്കുന്ന അംബാസിഡർസ്  Ambassadors ആണ്.

 

ഒരു അംബാസിഡർ തന്റെ രാജ്യത്തിനു വിപരീതകമാകുന്ന ഒരു പ്രവർത്തിയിലും ഏർപ്പെടുവാൻ പാടില്ല, വളരെ കൃത്യമായി താൻ പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെ യെശസ്സ് ഉയർത്തുവാൻ അയാൾ കടപ്പെട്ടിരിക്കുന്നു.

 

അതിനു വിപരീതമായി പ്രവർത്തിച്ചാൽ ഉടൻ തന്നേ അയാളെ ആപദവിയിൽ നിന്നും പുറത്താക്കും. അതാണല്ലോ നാം കാണുന്നത്.

 

  • അതുപോലെ നാമിന്ന്

എന്തായിരിക്കുന്നു,

നാം ആരെ പ്രതിനിധീകരിക്കുന്നു എന്നോർത്താൽ അവന്റെ നിയമങ്ങൾക്കു വിരുദ്ധമായി ഒന്നും ചെയ്‌വാൻ നമുക്കു കഴിയില്ല.

 

  • പകരം നാം അവനു മഹത്വം ലഭിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടാൻ മാത്രം കടപ്പെട്ടിരിക്കുന്നു.

 

  • അതേ അവന്റെ രാജ്യത്തിന്റെ യെശസ്സ് ഉയർത്താൻ മാത്രമാണ് നാം ശ്രമിക്കേണ്ടത്.

 

  • നാം കർത്താവിന്റെ ചെത്തി വെടിപ്പാക്കപ്പെട്ട മുന്തിരിതോട്ടത്തിലെ നടുതലയാണ്.

Are We Producing Good Fruits For The Creator A Sermon Delivered at Picket Brethren Christian Assembly Secunderabad Share on XAre We Producing Good Fruits For The Creator A Sermon Delivered at Christian Brethren Assembly, Picket, Secunderabad

  • നമ്മിൽ നിന്നും മധുര ഫലം മാത്രമാണ് അവൻ പ്രതീക്ഷിക്കുന്നത്,

 

  • അവന്റെ അധ്വാനത്തിനു തക്ക പ്രതിഫലം കൊടുക്കുന്നവരായിരിക്കാം നമുക്ക്.

 

  • നാമിന്നു അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു മഹാമാരി പോലുള്ള സംഗതികൾ നമ്മുടെ കർത്താവിന്റെ വരവ് ഏറ്റം  ആസന്നമായിരിക്കുന്നു എന്നതിന്റെ തെളിവ് തന്നെ എന്നതിൽ തർക്കമില്ല.

 

  • ഇത്തരം ഒരു സാഹചര്യത്തിൽ, നമ്മുടെ ഹൃദയം കഠിനമാക്കാതെ നമുക്കു കുറേക്കൂടി സ്നേഹം, വാത്സല്യം  മറ്റുള്ളവരോട് കാട്ടാം. വിശേഷാൽ  സഹവിശ്വാസികളോട്.

 

  • ബഹുമാനിക്കേണ്ടവരെ നമുക്കു ബഹുമാനിക്കാം,

 

  • അങ്ങനെ ചെയ്യുന്നതിലൂടെ നാം നമ്മെ വിളിച്ചവനെ അനുസരിക്കുകയത്രേ ചെയ്യുന്നത്.

 

  • ഒപ്പം അതിലൂടെ അവന്റെ സ്നേഹം പ്രദർശിപ്പിക്കുകയുമത്രെ ചെയ്യുന്നത്.

 

  • അല്ലാതെ അതുമൂലം നമ്മുടെ, സ്റ്റാറ്റസ് അല്ലെങ്കിൽ ഡിഗ്നിറ്റി നഷ്ടപ്പെട്ടു പോകും എന്ന ഭീതി വേണ്ട.

 

  • നമുക്കിനി ഈ ഭൂമിയിൽ അധിക കാലം ഇല്ല, അവനെ പ്രസാധിപ്പിക്കുന്ന പ്രവർത്തികളിൽ മാത്രം നമുക്കു ഏർപ്പെടാം.

 

  • ഇവിടെ ഒരു സഹോദരൻ, അല്ലെങ്കിൽ ഒരു സഹോദരി ജീവിച്ചിരുന്നു,

മറ്റുള്ളവരെ ഒരു വിധത്തിലും, വാക്കിലും പ്രവർത്തിയിലും വേദനിപ്പിക്കാതെ, ദ്രോഹിപ്പിക്കാതെ, പകരം മറ്റുള്ളവരെ, ആത്മാർത്ഥമായി സ്നേഹിക്കുന്നതിനും  വിവിധ നിലകളിൽ പിന്താങ്ങുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും തന്നാൽ കഴിവതോളം ശ്രമിച്, ഒരു നല്ല ജീവിതം നയിച്  അയാൾ, അല്ലെങ്കിൽ അവൾ കടന്നു പോയി.

  • നമ്മുടെ കാലശേഷം മറ്റുള്ളവർ നമ്മെക്കുറിച്ചു ഇങ്ങനെ പറയുവാൻ ഇടവന്നാൽ എത്ര നന്നായിരുന്നു 

 

  • പ്രീയപ്പെട്ട ദൈവ ജനമേ,

മറ്റുള്ളവരുടെ കുറവുകൾ ബലഹീനതകൾ മാത്രം കാണാതെ, അവരിലെ നല്ല വശങ്ങളെ കണ്ടെത്താൻ നമുക്കു ശ്രമിക്കാം.

 

  • മറ്റുള്ളവർ നമ്മെ കാണുമ്പോൾ, ഇവർ ഒരു പ്രത്യേക ജനം എന്നു നമ്മെപ്പറ്റി പറയുന്നതിനിടയാകട്ടെ.

 

  • അക്ഷരജ്ഞാനം ഇല്ലാത്ത പഠിപ്പില്ലാത്ത പത്രോസിനെയും യോഹന്നാനേയും കണ്ടപ്പോൾ, അവരുടെ പ്രവർത്തികളും വാക് ചാതുര്യവും കണ്ടപ്പോൾ ചുറ്റും നിന്നവർ പറഞ്ഞ സാക്ഷ്യം അപ്പോസ്തല പ്രവർത്തികളിൽ നാം വായിക്കുന്നു. (Acts 4:13)

Blessings in change

  • അതേ “അവർ യേശുവിനോട് കൂടെ  ആയിരുന്നവർ”  എന്നു  അവരെപ്പറ്റി ചുറ്റും നിന്ന മറ്റുള്ളവർ പറഞ്ഞു.
  • നമ്മെപ്പറ്റി അത്തരം ഒരു സാക്ഷ്യം മറ്റുള്ളവർ പറയാൻ കഴിഞ്ഞാൽ അതെത്ര നന്നായിരുന്നു.
  • പുതിയ നിയമത്തിൽ നിന്നും ഒരു വാക്യം കൂടി വായിച്ചു എന്റെ വാക്കുകൾക്കു വിരാമം ഇട്ടുകൊള്ളാം.

 

  • യോഹന്നാന്റെ സുവിശേഷം 1 5 ഒന്ന് മുതലുള്ള വാക്യങ്ങൾ:
  • John 15:1-2,4-6
  • [1]ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു. 
  • I am the true vine, and my Father is the husbandman.
  • [2]എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായക്കുന്നതു ഒക്കെയും അധികം ഫലം കായ്ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു. 
  • Every branch in me that beareth not fruit he taketh away: and every branch that beareth fruit, he purgeth it, that it may bring forth more fruit.
  • [4]എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. 
  • Abide in me, and I in you. As the branch cannot bear fruit of itself, except it abide in the vine; no more can ye, except ye abide in me.
  • [5]ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല. 
  • I am the vine, ye are the branches: He that abideth in me, and I in him, the same bringeth forth much fruit: for without me ye can do nothing.
  • [6]എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ടു അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; 
  • If a man abide not in me, he is cast forth as a branch, and is withered; and men gather them, and cast them into the fire, and they are burned.

 

  • കർത്താവാകുന്ന മുന്തിരിവള്ളിയിലെ കൊമ്പുകളാണ് നാം.  

 

  • അവനിൽ വസിച്ചെങ്കിൽ മാത്രമേ നമുക്ക് നല്ല ഫലം കായ്പ്പാൻ കഴിയൂ. കായ്ക്കാത്ത കൊമ്പ് ഒക്കെയും അവൻ നീക്കിക്കളയുന്നു എന്ന് നാം ഇവിടെ വായിക്കുന്നു.

 

  • നമുക്ക് അവനിൽ വസിക്കാം നമ്മുടെ  സൃഷ്ടാവിനു പ്രസാദകരമായ ഫലം പുറപ്പെടുവിക്കുന്ന കൊമ്പുകളാകാം.

 

  • കായ്ക്കാത്ത കൊമ്പുകളുടെ അനുഭവം ഇവിടെ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു.

നാം ചിന്തിച്ചതുപോലെ:

  • ചെത്തി വെടിപ്പാക്കപെട്ട നല്ല നിലത്തിൽ നടുതലയായി അവൻ നമ്മെ നട്ടു.
  • നല്ല ഫലം ലഭിക്കുക എന്ന വലിയൊരുദ്ദേശം,  അതിനുണ്ടായിരുന്നു.
  • പലപ്പോഴും നമുക്കതിനു കഴിയാതെ പോയിരിക്കാം. എന്നാൽ ഇനിയുള്ള കാലം നമുക്കതിനായി ശ്രമിക്കാം. നമ്മുടെ തോട്ടക്കാരന് വേണ്ടി മധുര ഫലം പുറപ്പെടുവിക്കാം
  • ഇനി മുതൽ, നമുക്ക് ആ ഉദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കാം.
  • നമുക്കു ഈ ഭൂമിയിൽ കർത്താവ് ശേഷിപ്പിച്ചിരിക്കുന്ന നാളുകൾ അതിനായി ജാഗ്രതയോടെ കഴിക്കാം.
  • നാം ഓർത്തതുപോലെ സാത്താൻ നമ്മെ വീഴ്ത്തുവാൻ നമുക്കൊപ്പമുണ്ട്, അവനു നാം അല്പം പോലും ഇടം കൊടുക്കരുത്, അങ്ങനെ വന്നാൽ ക്രമേണ അവൻ നമ്മെ മൊത്തമായും കൈക്കലാക്കും.
  • യോഹന്നാൻ 15 ൽ നാം ഓർത്തതുപോലെ കർത്താവാകുന്ന മുന്തിരിവള്ളിയിലെ നല്ല കൊമ്പുകളായി, നമുക്ക് അവനിൽ വസിക്കാം.

 

അവനിൽ വസിച്ചിട്ടല്ലാതെ, നമുക്കു സ്വയമായി ഫലം കായിപ്പാൻ കഴിയില്ല.

നമുക്കവനിൽ വസിക്കാം നൂറും അറുപതും മേനി ഫലം കായ്ക്കാം.

 നമുക്ക് ഒരു സ്വയ ശോധന ചെയ്യാം. നമുക്ക് നമ്മോടു തന്നെ  ചോദിക്കാം,

നാം നമ്മുടെ സൃഷ്ടാവിനു വേണ്ടി മധുരഫലം പുറപ്പെടുവിക്കുന്നവരോ?

  • വലിയവനായ ദൈവം അതിനേവർക്കും സഹായിക്കട്ടെ  എന്ന പ്രാർത്ഥനയോടെ എന്റെ വാക്കുകൾ നിര്ത്തുന്നു.
  • ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.
  • ദൈവനാമം എന്നുമെന്നേക്കും മഹത്വപ്പെടുമാറാകട്ടെ.
  • ആമേൻ 
  • An unedited version of a sermon, delivered on Sunday (March 28, 2021) after the worship service at Christian Brethren Assembly, Picket, Secunderabad.
  • The audio version of the sermon uploaded on Philipscom Views YouTube Channel

 

Dear Readers, Your Attention Please!

Thank you so much for your valuable time.
I appreciate and love your feedback/comments!
 I accept feedback from my readers and often I do reciprocate.
Your feedback negative or positive, I would like to hear from you.
But there is a slight restriction/rule in this regard.
Please read our comment policy before you make a comment,
otherwise, you may miss the mark and your comments may not get approved!
So please do share your views in the comment box keeping the comment policy of Philipscom.

In short, Philipscom will not approve comments that

 1.  Are One word or one line.
2.  Are abusive, intimidating, threatening or inflammatory
3.  Make offensive generalizations
4.  Ramble without a point
5.  Use offensive or insensitive language
6.  typed all in CAPITAL Letters.
7.  typed in a language other than English
8.  Are irrelevant to the post in question
9.  Contain self-promotional materials or links
10.  Give unnecessary, advice to Philipscom
Philipscom also reserves the right to edit comments or to remove material that does not conform to our comment policy.
If time permits please do visit this post related to blogcomments.

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X