Skip to content

ബ്ലോഗ് എഴുത്തുകാർ എന്തുകൊണ്ട് ധാരാളം വായിക്കണം? Why Should Bloggers Read A Lot?

Posted in Malayalam Writings, and Writing

Last updated on March 4, 2020

​​

Table of Contents

Why Should Bloggers Read A Lot? A Guest Post By Atish Ranjan

ബ്ലോഗ് എഴുത്തുകാർ എന്തുകൊണ്ട് ധാരാളം വായിക്കണം 

ഫിലിപ്‌സ്‌കോമിൻറെ പ്രീയപ്പെട്ട വായനക്കാർക്ക് സുപ്രസിദ്ധ ബ്ലോഗർ അതിഷ് രഞ്‌ജനെ പരിചയപ്പെടുത്തുന്നതിൽ വളരെ സന്തോഷമുണ്ട്.

ഇന്നത്തെ അതിഥി രചയിതാവ് അതിഷ് ഫിലിപ്‌സ്‌കോമിൻറെ ഒരു സ്ഥിരം വായനക്കാരനുമായ ഇദ്ദേഹം നിരവധി ബ്ലോഗുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്.

ബ്ലോഗേർസും  വായനയും 

Reading

ബ്ലോഗിംഗ് രംഗത്ത് വിവിധവിഷയങ്ങളിൽ പ്രഗത്ഭമായി നിരവധി ലേഖനങ്ങൾ എഴുതിയ ഇദ്ദേഹം ബ്ലോഗിങ്ങും വായനയും എന്ന വിഷയത്തിൽ ഈ പോസ്റ്റിൽ ചില വിവരങ്ങൾ നൽകുന്നു ഇത് ബ്ലോഗ് എഴുത്തുകാർക്ക് ചില അറിവുകൾ നൽകും എന്നു വിശ്വസിക്കുന്നു.

എൻ്റെ ഇംഗ്ലീഷ് ബ്ലോഗിൽ അദ്ദേഹം കുറിച്ച വരികളുടെ ഒരു സ്വതന്ത്ര വിവർത്തനമാണിത്.

ഒരു ബ്ലോഗറുടെ ജീവിതത്തിൽ വായനയുടെ പ്രാധാന്യം വളരെ വലുതാണ്.തീർച്ചയായും ബ്ലോഗിംഗ് രംഗത്ത് പുതുതായി പ്രവേശിക്കുന്നവർക്കു ഇത് വളരെ പ്രയോജനം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു.

അതിഷ്  എഴുതുന്നു, തുടർന്നു വായിക്കുക…

ബ്ലോഗ് എഴുത്തുകാർ എന്തുകൊണ്ട് ധാരാളം വായിക്കണം?

Readingബ്ലോഗ് എഴുത്തുകാർ എന്തുകൊണ്ട് ദിവസേന എഴുതണം! അല്ലെങ്കിൽ എങ്ങനെ ഒരു ബ്ലോഗ് എഴുതാം, എന്നു തുടങ്ങിയ വിഷയങ്ങളേപ്പറ്റി തീർച്ചയായും നിങ്ങൾ വായിച്ചിരിക്കും  എന്നു ഞാൻ കരുതുന്നു.  എന്നാൽ ഈ കുറിപ്പിൽ ഒരു ബ്ലോഗർ എന്തുകൊണ്ട് ധാരാളം വായിക്കണം എന്ന വിഷയത്തേപ്പറ്റി ചില കാര്യങ്ങൾ കുറിക്കാം.

വായന എന്നത് ഏവർക്കും ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്ന് തന്നെയെന്നതിൽ സംശയമില്ല എന്നാൽ ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം വായനയെന്നത് ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒന്ന് തന്നെ.

ഒരു ബ്ലോഗർക്കു പലപ്പോഴും വിഷയ ദാരിദ്ര്യം വരാറുണ്ട്.

ഒരു പോസ്റ്റ് എഴുതിയ ശേഷം അടുത്ത പോസ്റ്റ് എഴുതാൻ വിഷയം കിട്ടാതെ വരുന്ന ഒരവസ്ഥ പലപ്പോഴും നമുക്കെല്ലാം ഉണ്ടാകാറുണ്ട് എന്നതൊരു വസ്തുതയാണ്.

ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ നീണ്ട വായന നമുക്ക്  ചില ചിന്തകൾ ആശയങ്ങൾ തരും എന്നതിൽ സംശയമില്ല.

തീർച്ചയായും നമ്മുടെ നീണ്ട വായന മൂലം നമുക്കു നിരവധി പ്രയോജനങ്ങൾ ലഭിക്കുന്നു.  അവയിൽ ചിലതു നമുക്ക് ഒന്ന് പരിശോധിക്കാം.

വായനയിലൂടെ പുതിയ ബ്ലോഗ് വിഷയങ്ങൾ ആശയങ്ങൾ 

മുകളിൽ സൂചിപ്പിച്ചതുപോലെ ഒരു ബ്ലോഗർക്ക് പലപ്പോഴും ആശയ ദാരിദ്ര്യമുണ്ടാവുക സ്വാഭാവികം. ഈ അവസ്ഥ ക്രമേണ ഒരു നീട്ടിക്കൊണ്ടു പോകൽ പ്രക്രിയയിലേക്കു (procrastination) നീങ്ങുവാനും സാധ്യതയുണ്ട്.

ഈ അവസ്ഥ വളരെ ഗൗരവതരമായ ഒന്ന് തന്നെ, തുടക്കത്തിലേ ഇതിനു പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ അതങ്ങനെ നീണ്ടു നീണ്ടു ഒടുവിൽ എഴുത്തിൽ നിന്നുപോലും പിന്മാറാൻ സാധ്യതയുള്ള ഒരു അവസ്ഥയിലേക്ക് അത് കൊണ്ടുചെന്നെത്തിക്കുന്നു.

ഇതൊഴിവാക്കാൻ ഒരു പരിധി വരെ നമ്മുടെ വായന നമ്മെ സഹായിക്കുന്നു.

അതെ നമ്മുടെ വായനയിലൂടെ ചില പുതു ആശയങ്ങൾ നമുക്ക് ലഭിക്കുന്നതിനും അത് രൂപപ്പെടുത്തി സൃഷ്ടികൾ രചിക്കുവാനും നമുക്ക് കഴിയും.

വായന: ഇന്ന് തന്നെ ഒരു തീരുമാനം എടുക്കുക 

ദിവസവും ഉറങ്ങുന്നതിനു മുമ്പ് തീർച്ചയായും ചിലതു വായിച്ചിരിക്കും എന്നൊരു തീരുമാനമെടുത്താൽ അത് നിങ്ങളുടെ ബ്ലോഗെഴുത്തിനു ഗുണം ചെയ്യും. ഇന്നു തന്നെ ഒരു തീരുമാനം എടുക്കുക, വായന, അതെന്തുമാകട്ടെ, നിങ്ങൾക്കിഷ്ടമുള്ള വിഷയങ്ങളോ നിങ്ങളുടെ ബ്ലോഗ് സംബന്ധിയായവയോ എന്തുമാകട്ടെ സമയമെടുത്ത് വായിക്കുക, അഥവാ വായനക്കായി ഒരു നല്ല പങ്കു സമയം വേർതിരിക്കുക,

ഞാനൊരു ബ്ലോഗർ തന്നെ പക്ഷെ ഒരു നല്ല എഴുത്തുകാരനോ ചിന്തകനോ അല്ല, അതിനാൽ തന്നെ പലപ്പോഴും എഴുതുവാൻ ആശയങ്ങൾ കണ്ടെത്തുക വളരെ ശ്രമകരമായ ഒന്നായി പലപ്പോഴും തോന്നിയിട്ടുണ്ട്.

അഥവാ എന്തെങ്കിലും ആശയം കിട്ടിയാൽ തന്നെ പലപ്പോഴും അതിൽ പ്രാവീണ്യത്തോടെ എഴുതാൻ കഴിയാതെ പോകുന്ന ഒരവസ്ഥ. ചിലപ്പോൾ കിട്ടുന്ന ആശയങ്ങൾ, മുമ്പ് സൃഷ്ടികൾ നടത്തിയിട്ടുള്ളവയുമാവാം, അല്ലെങ്കിൽ ഒരു പക്ഷേ അതെനിക്ക് വഴങ്ങാത്ത ഒരു വിഷയവുമായിരിക്കാം.

വായന പുതിയ ആശയങ്ങൾക്ക് വഴി വെക്കുന്നു 

Readingഎന്നാൽ നിങ്ങളോടു ഞാനൊരു സത്യം പറയട്ടെ,  എന്റെ പരന്ന വായന മൂലം എനിക്കു പലപ്പോഴും വിവിധ ആശയങ്ങൾ ലഭിക്കുന്നതിനും അത് പുതിയൊരു ബ്ലോഗ് പോസ്റ്റിനു രൂപം നൽകുന്നതിനും എനിക്കു പലപ്പോഴും സാധിച്ചിട്ടുണ്ട്.  അങ്ങനെ വായന എന്റെ ജീവിതത്തിലെ ഒരു നിത്യസംഭവമായി മാറി ഒപ്പം അതെനിക്ക് വിശേഷിച്ചും ബ്ലോഗെഴുത്തിൽ ഒരു വലിയ സഹായവുമായി.

വായനയെന്നത് മറ്റുള്ളവരുടെ ബ്ലോഗുകൾ മാത്രം വായിക്കുക എന്നല്ല ഇതിനർത്ഥം, മറിച്ചു നമ്മുടെ തന്നെ പഴയ ബ്ലോഗുകളും കമൻറുകളും വീണ്ടും വായിക്കുക ഇത് പലപ്പോഴും അവിടവിടെ ചില തിരുത്തലുകൾ നടത്തി ആ പോസ്റ്റിനു തന്നെ പുതുമ കൂട്ടുന്നതിനും സഹായിക്കുന്നു.

എന്തായാലും ഇന്ന് മുതൽ കുറഞ്ഞത് രണ്ടോ മൂന്നോ ബ്ലോഗുകൾ ദിവസവും വായിക്കുക എന്നൊരു തീരുമാനമെടുക്കുക.  സമയ ലഭ്യതയനുസരിച്ചു അതിൻ്റെ എണ്ണം കൂട്ടുകയും ചെയ്യാം, പക്ഷെ കുറയാതെ ശ്രദ്ധിക്കുക.

.

വായന പുതിയ അറിവുകൾ നൽകുന്നു 

നാം നമ്മുടെ വായന തുടരുന്നതിനൊപ്പം നമുക്കറിയാവുന്ന വിഷയത്തിൽ കൂടുതൽ പുതിയ അറിവുകൾ ലഭിക്കുന്നതിനും അതു സഹായിക്കുന്നു
ഈ അറിവ് നമ്മുടെ തന്നെ പഴയ ബ്ലോഗ് പോസ്റ്റുകളും വായിക്കുമ്പോൾ  അത് പുതുക്കുന്നതിനും (update) സഹായകമാകും.  അതോടൊപ്പം നമ്മുടെ ജ്ഞാനം ക്രമേണ വർദ്ധിക്കുന്നതിനും കാരണമാകുന്നു.
നമ്മുടെ അറിവുകൾ പുതുക്കുവാനും, പുതിയ അറിവുകൾ നേടുവാനും ബ്ലോഗുലകത്തിൽ  ഉയർന്ന നിലവാരം പുലർത്തുന്ന നിങ്ങൾ എഴുതുന്ന അല്ലെങ്കിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഉൾക്കൊണ്ട ബ്ലോഗുകൾ വായിക്കുവാൻ ശ്രദ്ധിക്കുക.  ഇതിനായി ഗൂഗിൾ, യാഹൂ, തുടങ്ങി മറ്റു വാർത്താ പോർട്ടലുകൾ ദിവസേന സന്ദർശിക്കുന്നതു ശീലമാക്കുക.  സാധ്യമെങ്കിൽ ഒപ്പം ദിനപ്പത്രങ്ങളും വായിക്കുക.
ചുരുക്കത്തിൽ കൈകളിലെത്തുന്ന എന്തും വായിക്കാതെ വിടരുത്!

വായന നിങ്ങളുടെ എഴുത്തിനെ പരിപോഷിപ്പിക്കുന്നു

വായന എഴുത്തിനെ പരിപോഷിപ്പിക്കുകയോ? ഒറ്റ നോട്ടത്തിൽ ഇതൊരു വിചിത്ര സംഗതിയായി തോന്നിയേക്കാം, പക്ഷെ അതൊരു സത്യം മാത്രമാണ്!

വിവിധ എഴുത്തുകാരാൽ എഴുതപ്പെട്ട ബ്ലോഗുകൾ വായിക്കുമ്പോൾ അവർ ഉപയോഗിക്കുന്ന ശൈലികൾ മനസിലാക്കുന്നതിനും അതോടൊപ്പം നിങ്ങൾക്ക് തനതായ ഒരു ശൈലി രൂപപ്പെടുത്താൻ സാധിക്കുകയും ചെയ്യും.  ഈ ശീലം പരിചയിച്ചാൽ ഓരോ ബ്ലോഗ് എഴുതുമ്പോഴും  വ്യത്യസ്‌ത നിലകളിലുള്ള ബ്ലോഗ് രചനകൾ നടത്താൻ സാധിക്കും.

ഒരിക്കലും മറ്റുള്ളവരുടെ ശൈലി പകർത്താൻ ശ്രമിക്കരുത്!

വായന നിങ്ങളുടെ ഏകാഗ്രതയുടെ അളവ് വർധിപ്പിക്കും 

ഇത് നിങ്ങളോടുള്ള ബന്ധത്തിൽ എത്രമാത്രം പ്രവർത്തികമാകും എന്നെനിക്കറിയില്ല പക്ഷെ എന്നോടുള്ള ബന്ധത്തിൽ എനിക്കിതു അനുഭവിച്ചറിയാൻ കഴിഞ്ഞു, നേരത്തെയും ഇപ്പോഴും.

അശ്രദ്ധ നേരിടുമ്പോൾ ഇഷ്ടപ്പെട്ട ഒരുവിഷയം തിരഞ്ഞെടുത്തു ഞാൻ വായന തുടങ്ങും, ചില പാരഗ്രാഫകൾ   വായിക്കുമ്പോൾ തന്നെ ഞാൻ അതിൽ ശ്രദ്ധാലുവായി മാറുന്നു, അത് എന്റെ ശ്രദ്ധയിൽ വേണ്ട വ്യതിയാനം വന്നതായി എനിക്കനുഭവപ്പെടും.

ഉറങ്ങുന്നതിനു മുമ്പേ ദിവസവും വായന ശീലമാക്കുക, അതു തീർച്ചയായും നിങ്ങളുടെ ഏകാഗ്രതയുടെ അളവു വർദ്ധിപ്പിക്കും.

വായന സമ്മർദ്ദത്തിൻറെ അളവു കുറക്കുന്നു.

ഏതു രംഗത്തും മത്സരം കൊടുമ്പിരിക്കൊള്ളുന്ന ഈ കാലയളവിൽ അത് ഒരു വിധത്തിൽ വിവിധ തരം  പിരിമുറുക്കത്തിനും,  സങ്കടത്ത,നും  നിരാശക്കും കാരണമാകുന്നു.  അതെന്തായാലും അത്തരം സന്ദർഭത്തിൽ ഒരു നല്ല ലേഖനമോ പുസ്തകമോ വായിക്കുന്നതിനായി സമയം കണ്ടെത്തുന്നുയെങ്കിൽ അതൊരിക്കലും ഒരു വിഫല ശ്രമമാകില്ല, തീർച്ചയായും അത് നിങ്ങളുടെ സമ്മർദ്ദത്തിനു ഇളവ് നൽകും എന്ന് അനുഭവത്തിൻറെ വെളിച്ചത്തിൽ എനിക്കു പറയുവാൻ കഴിയും.

Reading

അടിക്കുറിപ്പ്: 

ഈ പോസ്റ്റ് വായിച്ചതിലൂടെ വായനയിലൂടെ ഒരാൾക്ക് ലഭിക്കുന്ന ചില വസ്‌തുതകൾ നിങ്ങൾ മനസ്സിലാക്കി എന്നു ഞാൻ കരുതുന്നു.

അതെ, വായന നമുക്കൊരു ശീലമാക്കാം അതിലൂടെ ഈ പ്രോജനങ്ങൾ കൈവരിക്കുക.

ഇനി മടിച്ചു നിൽക്കേണ്ട, നിങ്ങളുടെ തന്നെ സുഹൃത്തുക്കളുടെ ബ്ലോഗിലേക്കു മടങ്ങൂ!

ഒപ്പം നിങ്ങളുടേയും!

അറിവ് വർദ്ധിപ്പിക്കാം, തുടർന്ന് അത് നിങ്ങളുടെ രചനകളിലൂടെ മറ്റുള്ളവരിലേക്കും പകരാം.

നമുക്കു നമ്മുടെ അറിവ് വർദ്ധിപ്പിക്കാം ഒപ്പം അത് മറ്റുള്ളവരിലേക്കും പകരം.

എല്ലാ ഫിലിപ്‌സ്‌കോം  വായനക്കാർക്കും ലാഭകരമായ ഒരു നീണ്ട വായന ആശംസിക്കുന്നു.

നന്ദി നമസ്‌കാരം

അതിഷ്  രഞ്‌ജൻ

The way to Atish Blog –> TechTricksWorld 

To Read the English version please click on the below link:

വീണ്ടുമൊരു അടിക്കുറിപ്പ് 

എന്‍റെ വായനയുടെ വിസ്‌മയലോകത്തേക്ക് ഒരു എത്തിനോട്ടം. കനൽ വായനോത്സവം – വായനാനുഭവം

വായന മരിച്ചു ഇവിടെ’ എന്നു 

പുലമ്പുന്നവർക്കു ഇതാ ഒരു മുന്നറിയിപ്പ്!! ശ്രീ അൻവർ ഹുസൈന്റെ വായനക്ക് ഒരു അടിക്കുറിപ്പ്

കുഞ്ഞുണ്ണി മാഷിന്റെ ഈ വരികൾ വീണ്ടും ഒരിക്കൽ കൂടി വായിക്കുന്നതും ഓർക്കുന്നതും നന്ന്!

“വായിച്ചാലും വളരും,

വായിച്ചില്ലെങ്കിലും വളരും..

വായിച്ചാല്‍ വിളയും, 

വായിച്ചില്ലെങ്കില്‍ വളയും “

കുഞ്ഞുണ്ണി മാഷ്‌.-

നന്ദി

നമസ്കാരം .

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ  ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ  അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും  ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ  നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ. 
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ. 
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ  പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോമിന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ. 

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ  നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

For Philipscom Associates

ഫിലിപ്പ് വർഗീസ് ഏരിയൽ

 

Check your domain ranking

9 Comments

  1. സത്യമാണ് . വായിക്കാൻ മടിയുള്ള കൂട്ടത്തിലാണ് ഞാൻ. കാരണം വായിക്കാൻതുടങ്ങിയാൽ ഉറക്കം വരുന്നതാണ് അതിനു കാരണവും .

    എന്നാൽ ഈ കുറിപ്പു വായിച്ചപ്പോൾ ഞാൻ എന്റെ തീരുമാനം മാറ്റണം എന്നെന്റെ മനസ്സു പറയുന്നു.

    ദിവസവും രണ്ടു മണിക്കൂർ ബ്ലോഗ് വായിക്കുന്ന ശീലം ഉണ്ടാക്കുവാൻ നാളെമുതൽ തുടങ്ങുകയാണ്.
    ഉപയോഗപ്രദമായ കുറിപ്പ്.
    ആശംസകൾ! …
    സന്തോഷം…
    നന്ദി

    February 16, 2020
    |Reply
    • അത് സത്യമാണ് പുസ്തകം കൈയ്യിലെടുക്കുമ്പോഴാണ് ചിലർക്ക് ഉറക്കം വരിക. :-)പക്ഷെ പരിശ്രമിച്ചാൽ അത് മാറ്റിയെടുക്കാനും കഴിയും.

      എന്തായാലും ഈ കുറിപ്പ് വായിച്ചത് ചില പുതിയ തീരുമാനങ്ങൾ എടുക്കാൻ തീരുമാനിച്ചു എന്നറിഞ്ഞതിലും സന്തോഷം. 

      വീണ്ടും വരിക, അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ നൽകുക.

      നല്ലൊരു വായനാ സമയം കണ്ടത്തെട്ടെ

      എന്നാശംസിക്കുന്നു.

      നന്ദി

      നമസ്കാരം  
      Philip Verghese ‘Ariel’ recently posted…How To Choose The Right Writing Service, Check These TipsMy Profile

      February 17, 2020
      |Reply
  2. വായന സുഖമുള്ള ഏർപ്പാടാണ്. സമയം പോലെ ബ്ലോഗുകൾ , പുസ്തകങ്ങൾ എന്നിവ വായിക്കാറുണ്ട്.

    February 17, 2020
    |Reply
  3. Good and motivational post…
    Thanks, Philipsji and Athishji
    A must-read post for all bloggers, even the pro. bloggers can pick one or two lessons from this wonderful share.
    Keep sharing.
    Have a great day.
    Regards
    Aadi
    ആദി recently posted…പറയാൻ മറന്ന പ്രണയംMy Profile

    February 17, 2020
    |Reply
  4. വായനയുടെ പ്രാധാന്യം വിശദമായി പറഞ്ഞിരിക്കുന്നു ?
    തീർച്ചയായും ഈ കുറിപ്പ് ബ്ലോഗ് എഴുത്തുകാർക്കു, വിശേഷിച്ചും തുടക്കക്കാർക്ക് വളരെ ഗുണം ചെയ്യും എന്നതിൽ രണ്ടു പക്ഷമില്ല.
    നന്ദി
    നമസ്‌കാരം 

    February 17, 2020
    |Reply
  5. ധാരാളം വായിക്കുന്നതാണ് എഴുത്തുകാർക്ക് ഏറ്റവും ഗുണം ചെയ്യുക. ഇന്ന് എല്ലാവർക്കും സമയമില്ലായ്മയാണ് പ്രശ്നം. അതുകൊണ്ടു തന്നെ വായന വളരെ കുറവ്.. വായനയുടെ കുറവ് മിക്കവാറും ബ്ലോഗുകളിൽ തെളിഞ്ഞു കാണാം.
    ആശംസകൾ ….

    February 17, 2020
    |Reply
  6. ഒരു എഴുത്തുകാരന് വായന ഒഴിവാക്കാനാകില്ലല്ലോ .. എന്തിനാവാണം എന്താവണം എങ്ങനെയാവണം എന്ന് വ്യക്തമായി പറഞ്ഞ പോസ്റ്റ്.

    ബ്ലോഗുകൾ മാത്രമല്ല., എല്ലാ വായനയും തുടങ്ങണം, തുടരണം എഴുത്ത് വളരണം.

    February 18, 2020
    |Reply
  7. വായനയും അതോടൊപ്പം മറ്റുള്ളവരെ വായനാശീലത്തിലേക്ക് പ്രേരിപ്പിക്കുകയും ചെയ്യലായിരുന്നു ചെറുപ്പം മുതലുള്ള എൻ്റെ ഗ്രന്ഥശാലാ പ്രവർത്തനം വഴി ചെയ്തത്. അതുമൂലം  വളരെയേറെ പേരെ എഴുത്തിലേക്കും, വായനയിലേക്കും കൊണ്ടുവരാൻ സാധിച്ചു എന്നത് ഞാനഭിമാനപൂർവ്വം ഓർക്കുന്നു!
    ആശംസകൾ പി.വി.സാർ

    February 18, 2020
    |Reply
  8. Abid
    Abid

    വായിച്ചാൽ വളരും എന്ന് കുഞ്ഞു നാള് മുതലേ കേൾക്കുന്ന കുഞ്ഞുണ്ണീ മാഷ് കവിതയാണ്. ഈ പോസ്റ്റ് ഒരേ കാര്യം തിരിച്ചും മറിച്ചും പറഞ്ഞ് വായനാ കൂട്ടിയോ എന്ന് സംശയം.

    February 25, 2020
    |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X