SUNDAY SERMON: Few Thoughts From The Book of Habakkuk
AN UNEDITED VERSION OF A SUNDAY SERMON DELIVERED AT CHRISTIAN BRETHREN ASSEMBLY PICKET, SECUNDERABAD, TELANGANA STATE, INDIA,
അതേ വെരിഗുഡ്
ഹബക്കൂക്ക് പ്രവചനത്തിൽ നാമതു കാണുന്നു .
TO LISTEN TO THE MESSAGE WITH ENGLISH TRANSLATION PLEASE CLICK ON THE VIDEO
അത്തിവൃക്ഷം തളിര്‍ക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്‍റെ പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കയില്ല; ആട്ടിന്‍കൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.
18: യെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എൻ്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. യഹോവയായ കർത്താവ് എന്റെ ബലം ആകുന്നു.
ഒരു വ്യക്തിക്ക് അവൻ്റെ നിലനിൽപ്പിനു ആവശ്യമായ കാര്യങ്ങളുടെ ഒരു ലിസ്റ്റാണിത്, എന്നാൽ ഇവയൊന്നും ഇല്ല്ലാതായാലും ഞാൻ യഹോവയിൽ ആനന്ദിക്കും, ആനന്ദിക്കുക മാത്രമല്ല എന്നാണ് പറയുന്നത്. എൻ്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും എന്നാണ് പറയുന്നത്. എത്ര വലിയ വിശ്വാസം.
ഇതോടുള്ള ബന്ധത്തിൽ തന്നെ അൽപ്പം ചില കാര്യങ്ങൾ കൂടി പറഞ്ഞുകൊണ്ട് ഞാൻ എൻ്റെ വാക്കുകൾ അവസാനിപ്പിക്കാം.
നമ്മുടെ ദേശത്തു ഇപ്പോൾ നടക്കുന്ന കലാപങ്ങൾക്ക് ഒരു അറുതി വരുവാനും സമാധാനം പുനഃസ്ഥാപിക്കുവാനും നിരവധി ദൈവമക്കൾ പ്രാർത്ഥനയിൽ പോരാടുകയാണ്.
18 If the world hate you, ye know that it hated me before it hated you.
19 നിങ്ങള്‍ ലോകക്കാര്‍ ആയിരുന്നു എങ്കില്‍ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ ലോകക്കാരായിരിക്കാതെ ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകയ്ക്കുന്നു.
19 If ye were of the world, the world would love his own: but because ye are not of the world, but I have chosen you out of the world, therefore the world hateth you.
20 ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്ക് ഓര്‍പ്പിന്‍. അവര്‍ എന്നെ ഉപദ്രവിച്ചു എങ്കില്‍ നിങ്ങളെയും ഉപദ്രവിക്കും; എന്‍റെ വചനം പ്രമാണിച്ചു എങ്കില്‍ നിങ്ങളുടേതും പ്രമാണിക്കും.
20 Remember the word that I said unto you, The servant is not greater than his lord. If they have persecuted me, they will also persecute you; if they have kept my saying, they will keep yours also.
21 എങ്കിലും എന്നെ അയച്ചവനെ അവര്‍ അറിയായ്കകൊണ്ട് എന്‍റെ നാമം നിമിത്തം ഇതൊക്കെയും നിങ്ങളോടു ചെയ്യും.
21 But all these things will they do unto you for my name’s sake, because they know not him that sent me.
ഈ ലോകം ക്രിസ്തു വിശ്വാസികൾക്ക് എതിരാണ്, വിശേഷിച്ചും വിശ്വാസികളായ നമുക്കെതിരാണ് ഈ ലോകം.
ഒരു സംശയവും വേണ്ട അവരുടെ മുഖ്യ ശത്രു വിശ്വാസികളായ നാം തന്നെ.
ഇതൊരു പുതിയ കാര്യമല്ല നാം ഇപ്പോൾ വായിച്ച വാക്യത്തിൽനിന്നും നമുക്കതു വ്യക്തമായും മനസ്സിലാക്കാം, നമ്മുടെ കർത്താവ് ഈ ഭൂമിയിൽ ആയിരുന്നപ്പോൾ താൻ തന്നെ അതിനെ അഭിമുഖീകരിച്ചതാണല്ലോ
അത് തന്നെയല്ലേ ഈ വാക്യത്തിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്.
ഇവിടെ ഒരു മനുഷ്യൻ ഒന്നുകിൽ ക്രിസ്തുവിനൊപ്പം അല്ലെങ്കിൽ ലോകത്തിനൊപ്പം , ഇതിനു രണ്ടിനും മദ്ധ്യത്തിൽ ഒരു ഇടം ഇല്ല തന്നെ. ഒന്നുകിൽ ഇവിടെ അല്ലെങ്കിൽ അവിടെ .
അക്കാലത്തു സഭ നിരന്തര പീഡനത്തിലൂടെ കടന്നുപോയി, ക്രിസ്തു വിശ്വാസികൾ ക്രിസ്തുവിന്റെ നാമത്തിൽ നിരന്തരം പീഡനമേറ്റു
ക്രിസ്തുമതം നിരോധിക്കപ്പെട്ടു, നീതിപീഠത്തിനുപോലും ഒറ്റ ചോദ്യമേ അന്നുണ്ടായിരുന്നുള്ളു!
ആരോപിക്കപ്പെട്ട ഈ വ്യക്തി ഒരു ക്രിസ്തു വിശ്വാസിയോ അല്ലയോ എന്നത് മാത്രം മറ്റൊന്നും അറിയേണ്ട!
ക്രിസ്തു വിശ്വാസിയെങ്കിൽ അവനു മരണ ശിക്ഷ മാത്രം. അവൻ കുറ്റം ചെയ്‌തോ ഇല്ലയോ എന്നറിയണ്ട, ഇതായിരുന്നു അന്നത്തെ നടപടി.
ഇത്തരത്തിലുള്ള ചില പീഡനങ്ങളെക്കുറിച്ചു സുവിശേഷങ്ങളിൽ നാം വായിക്കുന്നു
മത്തായി 10: 17- 22;
17 മനുഷ്യരെ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ നിങ്ങളെ ന്യായാധിപസഭകളില്‍ ഏല്പിക്കയും തങ്ങളുടെ പള്ളികളില്‍ വച്ച് ചമ്മട്ടികൊണ്ട് അടിക്കയും
17 But beware of men: for they will deliver you up to the councils, and they will scourge you in their synagogues;
18 എന്‍റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പില്‍ കൊണ്ടുപോകയും ചെയ്യും; അത് അവര്‍ക്കും ജാതികള്‍ക്കും ഒരു സാക്ഷ്യം ആയിരിക്കും.
18 And ye shall be brought before governors and kings for my sake, for a testimony against them and the Gentiles.
19 എന്നാല്‍ നിങ്ങളെ ഏല്പിക്കുമ്പോള്‍ എങ്ങനെയോ എന്തോ പറയേണ്ടൂ എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളത് ആ നാഴികയില്‍ തന്നെ നിങ്ങള്‍ക്കു ലഭിക്കും.
19 But when they deliver you up, take no thought how or what ye shall speak: for it shall be given you in that same hour what ye shall speak.
20 പറയുന്നത് നിങ്ങള്‍ അല്ല, നിങ്ങളില്‍ പറയുന്ന നിങ്ങളുടെ പിതാവിന്‍റെ ആത്മാവത്രേ.
20 For it is not ye that speak, but the Spirit of your Father which speaketh in you.
21 സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാര്‍ക്ക് എതിരായി മക്കള്‍ എഴുന്നേറ്റ് അവരെ കൊല്ലിക്കും.
21 And the brother shall deliver up the brother to death, and the father the child: and the children shall rise up against their parents, and cause them to be put to death.
22 എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
22 And ye shall be hated of all men for my name’s sake: but he that endureth to the end shall be saved
മാർക്കോസ് 13: 9-13 ;
9. എന്നാല്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങളില്‍ ഏല്പിക്കയും പള്ളികളില്‍ വച്ചു തല്ലുകയും എന്‍റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പാകെ അവര്‍ക്കു സാക്ഷ്യത്തിനായി നിറുത്തുകയും ചെയ്യും.
9 But take heed to yourselves: for they shall deliver you up to councils; and in the synagogues ye shall be beaten: and ye shall be brought before rulers and kings for my sake, for a testimony against them.
10 എന്നാല്‍ സുവിശേഷം മുമ്പേ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.
10 And the gospel must first be published among all nations.
11 അവര്‍ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോള്‍ എന്തു പറയേണ്ടൂ എന്നു മുന്‍കൂട്ടി വിചാരപ്പെടരുത്. ആ നാഴികയില്‍ നിങ്ങള്‍ക്കു ലഭിക്കുന്നതുതന്നെ പറവിന്‍; പറയുന്നതു നിങ്ങള്‍ അല്ല, പരിശുദ്ധാത്മാവത്രേ.
11 But when they shall lead you, and deliver you up, take no thought beforehand what ye shall speak, neither do ye premeditate: but whatsoever shall be given you in that hour, that speak ye: for it is not ye that speak, but the Holy Ghost.
12 സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന് ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരേ എഴുന്നേറ്റ് അവരെ കൊല്ലിക്കും.
12 Now the brother shall betray the brother to death, and the father the son; and children shall rise up against their parents, and shall cause them to be put to death.
13 എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; എന്നാല്‍ അവസാനത്തോളം സഹിച്ചുനില്ക്കുന്നവന്‍ രക്ഷിക്കപ്പെടും.
13 And ye shall be hated of all men for my name’s sake: but he that shall endure unto the end, the same shall be saved.
ലൂക്കോസ് 12:2-9; 51- 53
2 മൂടിവച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.
2 For there is nothing covered, that shall not be revealed; neither hid, that shall not be known.
3 ആകയാല്‍ നിങ്ങള്‍ ഇരുട്ടത്തു പറഞ്ഞത് എല്ലാം വെളിച്ചത്തു കേള്‍ക്കും; അറകളില്‍ വച്ചു ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ ഘോഷിക്കും.
3 Therefore whatsoever ye have spoken in darkness shall be heard in the light; and that which ye have spoken in the ear in closets shall be proclaimed upon the housetops.
4 എന്നാല്‍ എന്‍റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാന്‍ പറയുന്നത്: ദേഹത്തെ കൊന്നിട്ടുപിന്നെ അധികമായി ഒന്നും ചെയ്‍വാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ടാ.
4 And I say unto you my friends, Be not afraid of them that kill the body, and after that have no more that they can do.
5 ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തില്‍ തള്ളിക്കളവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍: അതേ, അവനെ ഭയപ്പെടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
5 But I will forewarn you whom ye shall fear: Fear him, which after he hath killed hath power to cast into hell; yea, I say unto you, Fear him.
6 രണ്ടുകാശിന് അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.
6 Are not five sparrows sold for two farthings, and not one of them is forgotten before God?
7 നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങള്‍ വിശേഷതയുള്ളവര്‍.
7 But even the very hairs of your head are all numbered. Fear not therefore: ye are of more value than many sparrows.
8 മനുഷ്യരുടെ മുമ്പില്‍ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാല്‍ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.
8 Also I say unto you, Whosoever shall confess me before men, him shall the Son of man also confess before the angels of God:
9 മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പില്‍ തള്ളിപ്പറയും.
9 But he that denieth me before men shall be denied before the angels of God.
10 മനുഷ്യപുത്രന്‍റെ നേരേ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്‍റെ നേരേ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
10 And whosoever shall speak a word against the Son of man, it shall be forgiven him: but unto him that blasphemeth against the Holy Ghost it shall not be forgiven.
11 എന്നാല്‍ നിങ്ങളെ പള്ളികള്‍ക്കും കോയ്മകള്‍ക്കും അധികാരങ്ങള്‍ക്കും മുമ്പില്‍ കൊണ്ടുപോകുമ്പോള്‍ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടൂ? എന്തു പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ;
11 And when they bring you unto the synagogues, and unto magistrates, and powers, take ye no thought how or what thing ye shall answer, or what ye shall say:
12 പറയേണ്ടത് പരിശുദ്ധാത്മാവ് ആ നാഴികയില്‍ത്തന്നെ നിങ്ങളെ പഠിപ്പിക്കും.
12 For the Holy Ghost shall teach you in the same hour what ye ought to say.
Xxxxccccc
51 ഭൂമിയില്‍ സമാധാനം നല്കുവാന്‍ ഞാന്‍ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാന്‍ അത്രേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
51 Suppose ye that I am come to give peace on earth? I tell you, Nay; but rather division:
52 ഇനിമേല്‍ ഒരു വീട്ടില്‍ ഇരുവരോടു മൂവരും മൂവരോട് ഇരുവരും ഇങ്ങനെ അഞ്ചു പേര്‍ തമ്മില്‍ ഛിദ്രിച്ചിരിക്കും.
52 For from henceforth there shall be five in one house divided, three against two, and two against three.
53 അപ്പന്‍ മകനോടും മകന്‍ അപ്പനോടും അമ്മ മകളോടും മകള്‍ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകള്‍ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും.
53 The father shall be divided against the son, and the son against the father; the mother against the daughter, and the daughter against the mother; the mother-in-law against her daughter-in-law, and the daughter-in-law against her mother-in-law.
ദൈവജനത്തോടുള്ള ലോകത്തിന്റെ വെറുപ്പ് ആദിമ കാലം മുതലേ നിലനിന്നിരുന്നു, അപ്പോൾ അവിടെ സഭയിൽ ഭിന്നിപ്പുണ്ടായില്ല പകരം അവർ ഒന്നിച്ചു നിന്നു.
സഭ ഉണർവോടെ ഒരുമിച്ചു നിന്നതിനാൽ സഭ പടർന്നു പന്തലിച്ചു എന്ന് കാണുവാൻ കഴിയുന്നു.
അതിനെ ഉന്മൂലനാശനം ചെയ്‌വാൻ ഒരു പൈശാചിക ശക്തിക്കും കഴിയില്ല എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ക്രൈസ്തവസഭയെ
റോമൻ ഭരണകൂടം ക്രിസ്ത്യാനികളെ വെറുത്തിരുന്നു , അവരെ രാജ്യസ്നേഹികളായി അവർ കണ്ടിരുന്നില്ല, പകരം രാജ്യത്തോട്
കൂറില്ലാത്ത ഒരു കൂട്ടരായി അവരെ ഭരണകൂടംകണ്ടു. അങ്ങനെ, അവരോടു പെരുമാറി, കാരണം, ക്രിസ്ത്യാനികൾ യേശുക്രിസ്തുവിനെയല്ലാതെ ആരേയും പ്രഭുവായി, ദൈവമായി അംഗീകരിക്കാൻ തയ്യാറായിരുന്നില്ല എന്നത് തന്നെ.
കൈസറെ പ്രഭുവായി അംഗീകരിക്കാൻ അവർ തയ്യാറായില്ല എന്നത് തന്നെ അവർ നേരിട്ട് പീഡനങ്ങൾക്കു പ്രധാന കാരണം.
എന്നാൽ അത്തരത്തിലുള്ള പീഡന പരമ്പര ഇന്നും തുടരുന്നു. ഇവിടെ നാം ഒരിക്കലും തളരരുത്, ധൈര്യം കൈ വെടിയരുത് കാരണം നമ്മുടെ ബലം നമ്മുടെ കർത്താവാണല്ലോ.
അടുത്ത നാളുകളിലായി, ഈ പ്രവണത വർധിച്ചുവരികയാണ്, നേരത്തെ സൂചിപ്പിച്ചതുപോലെ, നമ്മുടെ തന്നെ രാജ്യത്തിൻറെ വടക്കൻ പ്രദേശങ്ങളിൽ വിശേഷിച്ചു മണിപ്പൂർ തുടങ്ങിയ നോർത്ത് ഈസ്റ്റേൺ സ്റ്റേറ്റുകളിൽ കഴിഞ്ഞ ചില മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പീഡനകഥകൾ ഞട്ടിപ്പിക്കുന്നവ തന്നെ.
ലോക ജനങ്ങളിൽ നിന്നും വ്യത്യസ്തരായ ഒരു കൂട്ടരേ കാണുമ്പോൾ പലപ്പോഴും അവർ സംശയത്തിൻറെ നിഴലിൽ അകപ്പെടുന്നു.
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒരു ജീവിത രീതി, വേഷവിധാനം, വ്യത്യസ്ത ചിന്താഗതി ഇതെല്ലാം കാണുമ്പോൾ, അയാളെ ഒരു സംശയ ദൃഷ്ടിയോടെ ലോകം കാണുന്നു.
ക്രൈസ്തവർ ഒരു വേറിട്ട ജനം എന്ന് മനസ്സിലായപ്പോൾ ലോകജനങ്ങൾ അവരെ വെറുക്കുവാൻ തുടങ്ങി
യോഹന്നാൻറെ സുവിശേഷത്തിൽ നാം വായിച്ച കർത്താവിൻറെ വാക്കുകൾ ഓർക്കുക!
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒരു ജീവിതം കർത്താവിൽ അവർ കണ്ടപ്പോൾ അവർ കർത്താവിനെ വെറുക്കുവാൻ തുടങ്ങി.
അതെ അത്തരം ഒരു വേറിട്ട ജീവിതം നയിക്കുന്നവരെ, അപകടകാരിയെന്നോ, ഭോഷനെന്നോ , ഭ്രാന്തൻ എന്നോ മുദ്രകുത്താൻ ഇടയുണ്ട്
നമ്മുടെ കർത്താവ് നമുക്ക് മുന്നേ ഇതെല്ലാം അനുഭവിച്ചതാണല്ലോ
എത്ര സഹിഷ്ണതയോടെയാണ് കർത്താവ് അതെല്ലാം അനുഭവിച്ചത് ENDURENCE
പ്രിയപ്പെട്ടവരേ, ഇത്തരം പ്രതികരണങ്ങൾ നമുക്ക് നേരേ ഉണ്ടായാലും നാം തളരരുത് , നമ്മുടെ കർത്താവിൻറെ വാക്കുകൾ നമുക്ക് ബലം നൽകും എന്നതിൽ സംശയമില്ല.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ നല്ലവരായി ജീവിക്കുകയെന്നതു അപകടകരമായ ഒരു കാര്യമായിട്ടാണിരിക്കുന്നതു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയുണ്ട് എന്ന് തോന്നുന്നില്ല.
അത്തരം അപകട അവസ്ഥയിലും സാക്ഷ്യമുള്ളവരായി ജീവിക്കുക എന്നതാണ് ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതു,
പകുതി ഇവിടേയും പകുതി അവിടെയുമായിരുന്നാൽ പരമസുഖം നോ worries noproblem everything will ബി alright ഇതത്രെ ലോകപ്രകാരമുള്ള ചിന്താഗതി.
എന്നാൽ ഒരു യഥാർത്ഥ ക്രിസ്തു വിശ്വാസിക്ക് ഒരിക്കലും ആ അവസ്ഥയോടു യോജിച്ചുപോകുവാൻ കഴിയില്ല, അഥവാ ഒരാൾ അങ്ങനെ യോജിച്ചുപോകുവാൻ തീരുമാനിച്ചാൽ അവനിൽ ക്രിസ്തുവിന്റെ ആത്മാവ് ഇല്ല എന്ന് നിസംശയം പറയുവാൻ കഴിയും.
പക്ഷെ, ഇത്തരം ഒരു പ്രവണത ഇന്ന് വിശ്വാസഗോളത്തിലും അവിടവിടെ കാണുന്നു എന്നുള്ളത് ദുഖകരമായ ഒരു സത്യമാണ്.
ഈ ലോകത്തിലേക്കിറങ്ങി, അവരുടെ കൂട്ടുപിടിച്ചു അവർക്കൊപ്പം അവരെപ്പോലെയായി ദൈവനാമം ദുഷിക്കപ്പെടുന്നതിനു അത് കാരണമാകുന്നു.
നമ്മുടെ കർത്താവ് ഈ ഭൂമിയിൽ ആയിരുന്നപ്പോൾ, ഈ ലോകജനങ്ങളോടൊപ്പം ജീവിച്ചു അവരുമായി നല്ല സമ്പർക്കം പുലർത്തിയിരുന്നു എന്ന് കാണുവാൻ കഴിയും എന്നാൽ അവർക്കൊപ്പം അവരെപ്പോലെയായില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
കർത്താവ് ദൈവത്തോടൊപ്പം സമയം ചെലവഴിച്ചു ഒപ്പം തൻ്റെ ശിഷ്യന്മാരോടൊപ്പവും, രക്ഷിക്കപ്പെടാത്ത പാപികളോടൊപ്പവും അവൻ സമയം ചിലവഴിച്ചു. തന്റെ കുടുംബാംഗങ്ങളോടും ഒപ്പം അവൻ സമയം ചിലവഴിച്ചു, അവൻ്റെ സഹോദരന്മാർ അവനിൽ വിശ്വസിച്ചില്ല എങ്കിൽപ്പോലും കർത്താവ് അവരോടൊപ്പം സമയം പങ്കിട്ടു എന്ന് കാണുന്നു.(യോഹന്നാൻ 7 :8)
എന്നാൽ അവൻ കൂടുതൽ സമയം പ്രാർത്ഥനയിൽ ചിലവിട്ടു എന്നാണ് മത്തായി 14:23 ൽ നാം വായിക്കുന്നത്. രാത്രിമുഴുവൻ പ്രാർത്ഥനയിൽ സമയം കഴിച്ച ഒരു കർത്താവിനെയാണ് നാം തിരുവചനത്തിൽ കാണുന്നത്, ദൈവപുത്രനായ കർത്താവിനു പ്രാർത്ഥന ഇത്ര ആവശ്യമെങ്കിൽ നമുക്കെത്ര ആവശ്യം.
ഇതിനിടയിൽ യെഹൂദന്മാരായ സഹോദരങ്ങളോടൊപ്പം ദൈവാലയത്തിൽ സമയം ചിലവിടുന്ന ഒരു കർത്താവിനെ നാം യോഹന്നാൻ 7:14 ൽ കാണുന്നു
അതെ ഗ്രാമത്തിൽ സാധാരണ ഞങ്ങളോടൊപ്പവും അവൻ സമയം പങ്കിട്ടു, ഗ്രാമത്തിനു പുറത്തു പട്ടണത്തിലും അവൻ ജനങ്ങൾക്കൊപ്പം സമയം ചെലവഴിച്ചു. mathew 5:1; 14:23; 15:33; 21:12; mark.1:38
എന്നാൽ, അക്കാലത്തെ മത നേതാക്കൾ അവൻറെ വാക്കുകൾ കൂട്ടാക്കിയില്ല, പകരം അവനെ അവർ വെറുത്തു, എന്നാൽ സാധാരണ ജനങ്ങൾ അതി ശ്രദ്ധയോടെ അവനെ കേട്ടു, അവനെ അനുസരിച്ചു. (മർക്കോസ് 12: 37)
കർത്താവ് ഇവർക്കൊപ്പം ഇടപെട്ടപ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങൾ ചെയ്തു
ഒന്ന്: പാപം എന്ത് എന്ന് തുറന്നു കാട്ടി, പാപത്തിനുള്ള പരിഹാരവും അവൻ അവർക്കു നൽകി
രണ്ടു: ദൈവത്തെ ദുഃഖിപ്പിക്കുന്നതു എന്ത് എന്ന് അവർക്കു മനസ്സിലാക്കിക്കൊടുത്തു, എപ്രകാരം ജീവിക്കണം എന്ന് അവരെ പഠിപ്പിച്ചു.
മാർത്തയുടെയും മറിയയുടെയും ഭവനത്തിൽ അവൻ അതിഥിയായി,
അയ്യായിരം പേർക്ക് അവൻ ആതിഥേയനായി host (യോഹന്നാൻ 6:9)
ചുരുക്കത്തിൽ ഒരു വിശ്വാസി ഈ ഭൂമിയിൽ ആയിരിക്കുമ്പോൾ നമ്മുടെ സമയം തക്കത്തിൽ ഉപയോഗിക്കേണ്ടതുണ്ട്.
ഒന്നാമത്, ദൈവവുമായുള്ള വ്യക്തിപരമായ കൂട്ടായ്‌മ (പ്രാർത്ഥന)
രണ്ടാമത് സഹവിശ്വാസികളുമായുള്ള കൂട്ടായ്‌മ , സഭാജീവിതം.
മൂന്നാമത് സോഷ്യൽ ലൈഫ് , സാമൂഹ്യ ജീവിതം അതിൽ കുടുംബം, മിത്രങ്ങൾ,അയൽവാസികൾ, ജോലി, സഹപ്രവർത്തകർ ഇതെല്ലാം വരുന്നു.
നാം ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ലോക ജനങ്ങളോടൊപ്പം ജീവിക്കേണ്ടതുണ്ട് എന്നതിൽ സംശയമില്ല എന്നാൽ അത് അവർക്കൊപ്പം അവരെപ്പോലെ ആയിത്തീരുന്നതിനിടവന്നാൽ അത് അപകടം തന്നെ.
നമ്മുടെ കർത്താവിന്റെ മാതൃക നമുക്ക് പിൻപറ്റാം അവൻ ലോകമനുഷ്യർക്കൊപ്പം ജീവിച്ചു എന്നാൽ അവൻ ഒരിക്കലും അവരെപ്പോലെയായില്ല
ഈ ലോകത്തിൽ നമുക്ക് വെറുപ്പും വിദ്വേഷവും ലോകജനങ്ങളിൽ നിന്ന് തന്നെ നേരിടേണ്ടതുണ്ട്, എന്നാൽ അവിടെ നാം ക്ഷമയോടെ, സൂക്ഷമതയോടെ നീങ്ങേണ്ടതുണ്ട്.
കർത്താവിൻറെ പ്രാർത്ഥനയിലെ വാക്കുകൾ ഇവിടെ നാം ഓർക്കേണ്ടതുണ്ട്: യോഹന്നാന്റെ സുവിശേഷം 17:11) ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു.
ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു ഞാൻ ലൗകികൻ അല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകച്ചു .അവർ ഈ ലോകത്തിനുള്ളവരല്ല (17:14)
കർത്താവിൻറെ വാക്കുകൾ അനുസരിച്ചു അതിൻപ്രകാരം ജീവിച്ചാൽ, ഈ ലോകം നമ്മെ വെറുത്താലും നമുക്ക് ഭയത്തിനു അവകാശമില്ല
ഞാൻ ലൗകിനാനല്ലാത്തതുപോലെ അവരും ലൗകികരല്ല എന്ന് നമ്മെപ്പറ്റിയുള്ള കർത്താവിൻറെ വാക്കുകൾക്കു നമുക്കു മാറ്റം വരുത്താതിരിക്കാം
ലോകം കർത്താവിനെ വെറുത്തു
അത് തന്നെ തന്റെ മക്കൾക്കും ലോകം നൽകും എന്നതിൽ സംശയമില്ല.
അവിടെ നാം അവരോടു എതിർക്കാതെ ക്ഷമയോടെ സഹിക്കാൻ നമുക്ക് പഠിക്കാം അതത്രെ കർത്താവ് നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്
അൽപ്പം പ്രയാസകരമായ ഒരു കാര്യമാണിതെങ്കിലും കർത്താവിലാശ്രയിച്ചാൽ നമുക്കും ഇത് സാധിക്കും എന്നതിൽ സംശയം വേണ്ട.
ഈ ലോകത്തിൽ നമുക്ക് വെറുപ്പും വിദ്വേഷവും നേരിടേണ്ടി വരും എന്ന കർത്താവിൻറെ വാക്കുകളിൽ നമുക്ക് ധൈര്യം കണ്ടെത്താം
ഹബക്കൂക്ക് പ്രവാചകന്റെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകിയ ദൈവം നമ്മേയും ഈ വിഷയത്തിൽ ബലപ്പെടുത്തും എന്നതിൽ സംശയമില്ല, കാരണം സർവ്വവും നമ്മുടെ ദൈവത്തിൻറെ നിയന്ത്രണത്തിലും അധികാരത്തിലും ആണല്ലോ .
ദൈവം നമ്മെ തുടർന്നും സഹായിക്കട്ടെ.
നമ്മെ വെറുക്കുന്നവർക്കായി നമുക്ക് മുട്ടിപ്പായി പ്രാർത്ഥിക്കാം, ഒപ്പം അവരെ സ്നേഹിക്കുകയും ചെയ്യാം..
കർത്താവ് അതിനു ഏവരെയും സഹായിക്കട്ടെ.
ആമേൻ
നോട്ട്സ്
മണ്ണിൽ നിന്നുരുവായ ഞാൻ
മണ്ണിലോട്ടു തന്നെ
മടങ്ങേണ്ടതുണ്ടെന്ന സത്യം
ഒരു ഞട്ടലോടിന്നോർത്തു ഞാൻ
പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !
ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!
- ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
- അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
- കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
- ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
- നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
- വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
- ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
- വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
- തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
- ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.
നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.
സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.
നന്ദി, നമസ്‌കാരം.
For Philipscom Associates
Check your domain ranking