Skip to content

Malayalam Christian Songs by Blogger Philip Verghese Ariel

Posted in Biblical/Religious, Christian Song, Personal, and Poem

Last updated on December 30, 2024

Table of Contents

Malayalam Christian Songs by Blogger Philip Verghese Ariel

 

Some of the Malayalam Christian Songs written by the blog author P V Ariel published in the Athmeeya Geethangal Spiritual Hymns.  Published by the Premier Printers Publishing Limited, Angamaly  for the  General YMEF of the Brethren Assemblies.

 സുവിശേഷകനും, ഗാനരചയിതാവുമായ പരേതനായ, സഹോദരൻ, പി എം ജോസഫ്  കല്‍പ്പറ്റ എഴുതിയ   “ഓ പാടും  ഞാനെശുവിനു പാരിലെന്‍ ജീവിതത്തില്‍” എന്ന പ്രസിദ്ധ ഗാനത്തിന്റെ  ഈണത്തിൽ എഴുതിയ ഒരു ഗാനമാണിത്. 

Malayalam Christian Songs

ഒരു സ്തോത്ര ഗീതം 

ഓ…  രക്ഷകനേശുവിനെ പാടി സ്തുതിച്ചിടുക  

പാപിയെത്തേടി പാരിതില്‍ വന്നു
പാടു സഹിച്ചു പരന്‍
പാപികള്‍ക്കായ് മരിച്ചു
മൂന്നാം ദിനമുയിര്‍ത്തു                  —   ഓ

മന്നവനേശു വന്‍മഹിമ
വിട്ടു മന്നിതില്‍ വന്നെനിക്കായ്
വേദനയേറ്റധികം യാഗമായ്-
ത്തീർന്നെനിക്കായ്‌                         —  ഓ

പാപിയാമെന്നെ വീണ്ടെടുത്തോനും
തന്‍മകനാക്കിയോനും
പവനനേശുവല്ലോ
പാരിതിന്‍ നാഥനവന്‍                       —  ഓ

പാരിതില്‍ പലതാം കഷ്ടതയേറുകില്‍
തെല്ലുമേ ഭയം വേണ്ട
രക്ഷകനേശുവുണ്ട്
സന്തതം താങ്ങിടുവാന്‍                      —  ഓ

വേഗം വരാമെന്നുരച്ച നാഥന്‍
വേഗം വന്നീടുമല്ലോ
താമസമധികമില്ല
നാഥനവന്‍ വരുവാന്‍                         —  ഓ

                                             ~ P V
                           ******

പ്രശസ്ത സംഗീതജ്ഞൻ രജി പി മാത്യു പാടി അവതരിപ്പിച്ചിരിക്കുന്ന ഈ ഗാനം ശ്രവിക്കാൻ ഈ 

വീഡിയോ സന്ദർശിക്കുക 

Malayalam Christian Songs written by the blog author Philip Verghese Ariel via #pvariel Share on X

 പുതിയ ട്യൂണിൽ

ഈ ഗാനം, പ്രശസ്‌ത സംഗീതജ്ഞനും സുവിശേഷകനുമായ സഹോദരൻ അഗസ്റ്റിൻ കെ മാത്യു പുതിയൊരു ട്യൂണിൽ രൂപപ്പെടുത്തിയത് അനുഗ്രഹീത ഗായകർ, ഷാജു നാരായണനും, ഗോഡ്‌സി എബനേസറും ചേർന്നു പാടിയത് ഈ ലിങ്കിൽ കേൾക്കാം:
ഈ ആൽബത്തിനു പിന്നിൽ പ്രവർത്തിച്ച പ്രീയപ്പെട്ടവരുടെ പേരുവിവരം താഴെ ചേർക്കുന്നു:
​Lyrics: Philip Verghese ‘Ariel’ Secunderabad
Music: Augustine K Mathew Raajapuram
Vox: Shaju Narayanan And Godsy Ebenezer
Orchestration: Abhilash Keezhillam
Mixing And Ma
stering: Denson Davis
Studio: Tunes Chalakkudy
Camera And Editing: Antony Venus
Design: Joshi ജോസഫ്

ഈ ഗാനം മഹാകവി കെ വി സൈമൺ സാർ എഴുതിയ,

‘വാഞ്ചിതമരുളിടും വാനവർക്കധിപ നീ എന്ന ഗാനത്തിന്റെ ഈണത്തിൽ എഴുതിയതാണ്

ഒരു പ്രത്യാശാ ഗീതം

വാഞ്ചിതമരുളിടും … എന്ന രീതി

മര്‍ത്യരിന്നാവശ്യമെന്തന്നറിഞ്ഞവന്‍
മര്‍ത്യ ര്‍ക്കായ് ഭൂവിതില്‍ ജാതനായി
പാപമാം കുഷ്ടം ബാധിച്ചവരായതാം
പാപികള്‍ക്കാശ്വാസം നല്‍കിയവന്‍

ഉന്നതത്തില്‍ ദൂത സംഘ ത്തിന്‍ മദ്ധ്യത്തി-
ലത്യുന്നതനായി  വസിച്ചിരുന്നോന്‍
സര്‍വ്വവും ത്യജിച്ചിട്ടീ ഭൂതലേ വന്ന തന്‍
സ്നേഹമതെത്ര യഗാധമഹോ!

വ്യാകുല ഭാരത്താല്‍ പാരം വലഞ്ഞോരാം
ആകുലര്‍ക്കാശ്വാസ മേകിടുന്നോന്‍
ദുഷ്ടരെ ശിഷ്ടരായ് തീര്‍ത്തി ടുവാനായ്
ഇഷ്ടമോടെ തന്റെ ജീവനേകി

പാരിതില്‍ പലവിധ പാടുകള്‍ സഹിച്ചവന്‍
പാപിയാമെന്നെ തന്‍ പുത്രനാക്കി
നിസ്തുലം നിസ്തുലം കാല്‍വറി സ്നേഹമോര്‍-
ത്തെന്നാത്മ നാഥനെ വാഴ്ത്തിടും ഞാന്‍

എന്നെ ചേര്‍ത്തിടുവാന്‍ വീണ്ടും വരാമെന്നു
ചൊന്നൊരു നാഥനിങ്ങെത്തിടാറായ്
ആയതിന്‍ ലക്ഷ്യങ്ങളങ്ങിങ്ങായ്  കാണുമ്പോള്‍
ആമോദത്താലുള്ളം  തിങ്ങിടുന്നു.

~ P V

പ്രശസ്ത സംഗീതജ്ഞൻ രജി പി മാത്യു

ഈ ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത് കേൾക്കാൻ താഴെയുള്ള വീഡിയോ സന്ദർശിക്കുക  

Read More about this Song and its author at the given below link. 
A Page is taken from the book Gaanolppathi. ഗാനോല്പ്പത്തി written by  Jijo Angamally. 

പരേതനായ ടി കെ സാമുവേൽ സാറിൻറെ  ‘പരമപിതാവിനെ പാടി സ്തുതിക്കാം’  എന്ന പാട്ടിൻറെ ഈണത്തിൽ എഴുതിയ ഒരു ഗാനം

  ആശ്രയം 

 ‘പരമപിതാവിനെ പാടി സ്തുതിക്കാം’  എന്ന രീതി

ആരുണ്ടൊരാശ്രയം അരുളുവാന്‍ നമ്മള്‍-
ക്കാരുണ്ടോരാശ്വാസം  നല്കുവതിന്നായ്‌
ആശ്രിതര്‍ ക്കഭയം അരുളുന്ന നല്ലോ-
രാശ്വാസ ദായകനാമേശുവുണ്ട്             —ആരു

പാപ ഭാരം പേറും മര്‍ത്യനെത്തേടി
പാരിതില്‍ മര്‍ത്ത്യാവതാരമെടുത്തു
പാപികളാം മാനുഷര്‍ തന്‍ പാപം പേറി
പരനേശു ക്രൂശില്‍ മരിച്ചുയിര്‍ പൂണ്ടു   —ആരു

തന്‍ ബലി മരണത്താല്‍ രക്ഷ പ്രാപിച്ച
തന്‍ പ്രീയ മക്കളെ  ചേര്‍ക്കുവാനായി
വീണ്ടും വരാമെന്നുര ചെയ്തുപോയ
വല്ലഭനേശു വന്നെത്തിടും വേഗം           —ആരു

വാനവനേശു നമുക്കായോരുക്കും
ആ നല്ല വീട്ടില്‍ ചെന്നെത്തീടും നമ്മള്‍
ആ നല്ല സന്ദര്‍ഭമോര്‍ത്തിന്നു മോദാല്‍
ആനന്ദ ഗാനങ്ങള്‍ പാടി സ്തുതിക്കാം     —ആരു

~  P V

പ്രസിദ്ധ ഗായകൻ രജി പി മാത്യു ഈ ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത് കേൾക്കാൻ താഴെയുള്ള

വീഡിയോ സന്ദർശിക്കുക  

Note: From the pages of Athmeeya Geethangal (A Collection of Spiritual Hymns)

Published by Premier Publications (P P George & Sons) Angamaly for General Y M E F
Song No.135, 1020  (Revised 13th Edition)

Share

Revised on: May 02, 2020

Published on: Jun 20, 2011 

ENDNOTE

The latest addition to the newly developed YouTube page of Philipscom Vlogs
Please do visit and share your valuable feedback in the comment box.
Your valuable suggestions are much needed for this new venture.
Thanks for your support all these days.  I appreciate your valuable time. ??
Published on: Jun 15, 2020 at 00:03

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോമിന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

For Philipscom Associates

ഫിലിപ്പ് വർഗീസ് ഏരിയൽ

Check your domain ranking

One Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X