നാമിന്നായിരിക്കുന്ന അവസ്ഥ നാമൊരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് തന്നെ.
ഒരു മുന്നറിയിപ്പും കൂടാതെ കടന്നുവന്ന ഒരു സൂക്ഷ്മാണു ഒരു വൈറസ് ഇത്രയധികം നാശം സൃഷ്ടിക്കുമെന്ന് നാമാരും കരുതിയില്ല. ഇതിനകം അനേകായിരങ്ങൾ അതിൻ്റെ പിടിയിലകപ്പെട്ടു മരണമടഞ്ഞു
അതിനെ ചെറുത്തു തോൽപ്പിക്കുന്നതിനായി പിന്നീടുണ്ടായ പരിഹാര മാർഗ്ഗങ്ങൾ അതിലും വലിയ ദുഖത്തിനിടയാക്കി.
മഹാമാരിക്കൊരു ശമനം വന്നു എന്ന് നിനച്ചിരിക്കുമ്പോഴാണ് അതിൻ്റെ രണ്ടാം തരംഗം അലയടിച്ചെത്തിയത്.
നേരത്തേതിലും ഭീകരത ജനിപ്പിക്കുന്ന ഒരു തീവ്ര വൈറസ്, ജനിതക മാറ്റം വന്ന വൈറസ് എന്നു ശാസ്ത്ര ലോകം ഇതിനെ വിശേഷിപ്പിച്ചു പറയുന്നു.
വീണ്ടും ഒരു ലോക്കഡോൺ അവസ്ഥയിലേക്ക് നാമെത്തിക്കഴിഞ്ഞു ഇനി എത്ര നാൾ ഈ അവസ്ഥ തുടരും എന്ന് അറിയാൻ കഴിയാത്ത ഒരു അവസ്ഥ.
ലോക്‌ഡോൺ കാലയളവ് തുടക്കത്തിൽ പലർക്കും അത് പലവിധത്തിലുള്ള
മാനസിക സംഘർഷം വരുത്തിയെങ്കിലും, ക്രമേണ നാമോരോരുത്തരും കൈ കഴുകിയും മാസ്ക് ധരിച്ചും അകലം പാലിച്ചും മറ്റും അതിനോട് പൊരുത്തപ്പെട്ടു തുടങ്ങി വീണ്ടും പഴയ പടിയിലേക്ക് വരികയായിരുന്നു. അപ്പോഴാണീ പുതിയ ആളിൻറെ വരവും, അതു ലോക്‌ഡോൺ സമാനമായ സ്ഥിതിയിലേക്ക് വരികയും ചെയ്തത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മെ സംബധിച്ചിടത്തോളം ഇത്തരം കാര്യങ്ങൾ കാണുമ്പോൾ നമുക്ക് വ്യക്തമായും മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം.
ഇത് നമ്മുടെ കർത്താവിൻറെ വരവ് ഏറ്റം അടുത്തിരിക്കുന്നു എന്നതിൻറെ സൂചന തന്നെയെന്നാണ് എന്നുള്ളതാണ്.
എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ ചിലർ ഭയചകിതരായി മാറുന്ന അവസ്ഥയും കാണാൻ കഴിയുന്നു.
മറ്റു ചിലർ സകല ആശയും നശിച്ചു ഇനിയെന്ത് എന്ന ചിന്തയോടെ സ്വയം ശപിച്ചും മറ്റുള്ളവരെയും ദൈവത്തെയും പഴിച്ചു ദുർബ്ബലരായിത്തീരുന്ന അവസ്ഥയും നമുക്കു ചുറ്റും കാണാം
അങ്ങനെയുള്ളവർ കൈപ്പിൻറെ അനുഭവത്തിൽ ജീവിതം തള്ളി നീക്കുന്നു
ലോക ജനങ്ങളോടുള്ള ബന്ധത്തിൽ ഇത് വളരെ വാസ്തവമായിരിക്കുന്നു
എന്നാൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇവിടെ ഭീതിക്കു വകയില്ല,
അതേ, ദൈവ ഭയത്തിൽ കഴിയുന്ന ഒരു വിശ്വാസിക്ക് മരണത്തെ ഭയപ്പെടേണ്ടതില്ല, കാരണം നമ്മുടെ കൂടെയുള്ളവൻ മരണത്തെ മറികടന്നവനാണ്, മരണത്തിന്മേൽ ജയം വരിച്ചവനത്രെ നമുക്കൊപ്പമുള്ളത്
അതിനാൽ ഒരു വിശ്വാസിക്ക്, ഒരു ദൈവ പൈതലിനു ഏതൊരു പ്രതിസന്ധി ഘട്ടത്തേയും തരണം ചെയ്യുവാൻ കഴിയും.
നമ്മുടെ കർത്താവിൻറെ വാക്കുകൾ തന്നെയാണ് നമുക്ക് ഇവിടെ ബലം നൽകുന്നത്.
നാം ഇപ്രകാരം വായിക്കുന്നു: ഈ ഭൂമിയിൽ നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ട് എങ്കിലും ധൈര്യപ്പെടുവീൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.
ഈ വാക്യത്തിൻറെ തുടക്കം ശ്രദ്ധിക്കുക “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിനു ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു,” എന്നാണ് കർത്താവ് പറഞ്ഞത്.
അസ്സമാധാനത്തിന്റ അവസ്ഥയിലേക്ക് കടന്നു പോകാൻ വളരെ സാദ്യതകൾ ഉള്ള ഒരു കാലയളവിലാണ് ഞാനും നിങ്ങളും ആയിരിക്കുന്നത്
തീർച്ചയായും ഇത് മുന്നിൽ കണ്ടുകൊണ്ടു തന്നെയായിരിക്കണം കർത്താവ് ഇത് പറഞ്ഞത്
ശ്രദ്ധിക്കുക ” നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിനു ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
നമ്മുടെ കർത്താവിന്റെ ഈ വാക്കുകൾ നമുക്ക് ധൈര്യം പകരും, സമാധാനം നൽകും എന്നതിൽ യാതൊരു സംശയവും ഇല്ല.
മരണം എന്ന വാക്കു ഭയം ഉളവാക്കുന്ന ഒരു പദം തന്നെ.
ഞാൻ നേരത്തേ സൂചിപ്പിച്ചതുപോലെ നാം ഈ നാളുകളിൽ അത് അധികം അധികമായി കേട്ടുകൊണ്ടിരിക്കുന്നു.
ചുരുക്കത്തിൽ ആ പദത്തിന്ന് ഇപ്പോൾ കുറേക്കൂടി ശക്തി, അല്ലെങ്കിൽ വ്യാപ്തി ലഭിച്ചിരിക്കുന്നത് പോലെ തോന്നിപ്പോകുന്നു.
കോവിഡ് മഹാവ്യാധിയാൽ മരണമടയുന്നവരുടെ സംഖ്യ ക്രമാനുഗതമായി ഉയർന്നുകൊണ്ടിരിക്കുന്നു എന്ന വാർത്തകൾ മാധ്യമങ്ങളിലൂടെയും മറ്റും നാം കണ്ടും കേട്ടുമിരിക്കുന്നു.
നമുക്കേറ്റം അടുത്ത പല പ്രീയപ്പെട്ടവരും ഇതിനകം അതിൻറെ പിടിയിലകപ്പെട്ടു ലോകം വിട്ടു കടന്നു പോയി.
ഒരു പക്ഷെ ഞാനും നിങ്ങളും വിചാരിക്കുന്നുണ്ടായിരിക്കാം, ഞാൻ വളരെ ആരോഗ്യവാനാണ് എനിക്ക് ഇത് പിടിപെടില്ല,
ഞാൻ ദിവസവും വ്യായാമം ചെയ്യുന്നുണ്ട്, എൻറെ കുടുംബ ഡോക്ടറുടെ നിർദ്ദേശങ്ങൾ എല്ലാം ഞാൻ കൃത്യമായി പാലിക്കുന്നു, എന്നെ ഇതൊന്നും ബാധിക്കില്ല, എനിക്ക് വാക്സിനേഷന്റെ ആവശ്യമില്ല, ഞാൻ മാസ്ക് ധരിക്കില്ല, ഗോവെര്ന്മേന്റിന്റെ ഇത്തരം നിയമങ്ങൾ ഒന്നും എനിക്ക് ബാധകമല്ല എന്നിങ്ങനെ ഞാനോ നിങ്ങളോ വിചാരിച്ചാൽ തീർച്ചയായും നാം മറ്റേതോ ലോകത്തു തന്ന എന്നതിൽ സംശയം വേണ്ട.
ഇങ്ങനെ ഒരു പക്ഷെ ചിലർ വിചാരിക്കുന്നുണ്ടായിരിക്കാം, ചിലർ, പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി അറിയുവാൻ കഴിഞ്ഞിട്ടുമുണ്ട്.
അങ്ങനെ വിചാരിക്കുന്നത്, അല്ലെങ്കിൽ അങ്ങനെ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ കാര്യം ആണെങ്കിൽ പോലും അവർ സഹജീവികൾക്കു കൂടി ദോഷം വരുത്തി വെക്കും എന്ന് പറയാൻ ഞാൻ താല്പര്യപ്പെടുകയാണ്.
മാറിയ ഈ പരിസ്ഥിതിയിൽ ഞാൻ ഇത്തരം നിയമങ്ങൾ ഒന്നും പാലിക്കില്ല എന്ന് ചിന്തിക്കുന്നത് തന്നെ അപകടം വിളിച്ചുവരുത്തുകയായിരിക്കും.
തനിക്കു തന്നേയും ഒപ്പം മറ്റുള്ളവരെയും അപകടത്തിലേക്ക് നയിക്കുകയായിരിക്കും അത്തരം പ്രവർത്തിയിലൂടെ ചെയ്യുന്നത്.
നാളെ അല്ലെങ്കിൽ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് ആർക്കും പറയുവാനാകില്ല.
Hi Philip,
It is a very amazing and thought-provoking post.
In this pandemic situation, we need to be more concerned about our fellow beings, especially when it comes to the subject of fellow believers a fellow believer should be more vigilant in helping them in all possible ways.
The post is really a timely one. Thanks for sharing.
വളരെ ഗൗരവതരമായ ചില ചിന്തകൾ ഇവിടെ പങ്കുവെച്ചിരുന്നു.
കോവിഡ് ഭീതിയിൽ ജനം മുന്നോട്ടു നീങ്ങുമ്പോൾ, ചില പിന്തിരിപ്പന്മാർ കാട്ടിക്കൂട്ടുന്നതും തട്ടിവിടുന്നതുമായ കാര്യങ്ങൾ വളരെ നന്നായി അവതരിപ്പിച്ചു.
വിശ്വാസ ഗോളത്തിലും ഇത്തരക്കാർ ഉണ്ടല്ലോ എന്നറിയുന്നത് തികച്ചും ലജ്‌ജാവഹം തന്നെ. ഈശ്വരോ രക്ഷതു.