ഇപ്പോൾ നാം വർഷത്തിൻറെ അഞ്ചാം മാസത്തിന്റെ അവസാന നാളുകളിലേക്ക് എത്തിയിരിക്കുകയാണല്ലോ!
അതായത് 2023 ന്റെ പകുതി വർഷം ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു
എന്നു ചുരുക്കം
പുതു വർഷത്തിൽ, നാം എടുത്ത തീരുമാനങ്ങളിൽ എത്രയെണ്ണം തുടങ്ങുവാനോ,പൂർത്തീകരിക്കുവാനോ നമുക്ക് കഴിഞ്ഞു എന്ന് ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
ഏതെങ്കിലും ഒരു തീരുമാനം കൃത്യമായി നമുക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ?
തീർച്ചയായും ഇല്ല എന്ന് തന്നെയായിരിക്കും ആത്മാർത്ഥമായി പറഞ്ഞാൽ ലഭിക്കുന്ന ഉത്തരം എന്നാണെനിക്കു തോന്നുന്നത്.
അല്ല, സഹോദരാ, അത് ശരിയല്ല ഞാൻ എടുത്ത തീരുമാനങ്ങൾ എല്ലാം ഇതുവരെ കൃത്യമായി ചെയ്യുവാൻ എനിക്ക് ദൈവം കൃപ തന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ അവരെ ഓർത്തു ദൈവത്തെ സ്തുതിക്കുന്നു. ദൈവം അങ്ങനെയുള്ളവരെ തുടർന്നും സഹായിക്കട്ടെ, അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഞാൻ സൂചിപ്പിച്ചതുപോലെ നമ്മിൽ ഒരു ഭൂരിഭാഗവും അത് പൂർത്തീകരിക്കുന്നതിൽ അല്ലെങ്കിൽ അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് വേണം കരുതാൻ.
പ്രീയപ്പെട്ടവരെ ഈ പരാജയത്തിൽ, നാം പിന്നോട്ടു പോകരുത്, അതോർത്തു നാം ദുഃഖിക്കരുത്, കാരണം,
ആത്മാർഥതയോടെ, പ്രാർത്ഥനയോടെ അതിൽ ഉറച്ചു നിന്നാൽ നമുക്ക് വിജയം കൈവരിക്കാൻ കഴിയുക തന്നെ ചെയ്യും എന്നാണെൻറെ വിശ്വാസം. ദൈവം അതിനു നമ്മെ ഒരുക്കട്ടെ, സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആമുഖമായി ഞാൻ ഇത്രയും പറഞ്ഞു എന്ന് മാത്രം.
ചുരുക്കത്തിൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാം എല്ലാവരും ജീവിതത്തിൽ പരാജയം നേരിട്ടിട്ടുള്ളവർ തന്നെ എന്നതിൽ സംശയമില്ല.
പുതുവത്സര ദിനത്തിൽ നടത്തിയ വചന ശുശ്രൂഷയിൽ ഞാൻ ഒരു കാര്യം ഊന്നിപ്പറഞ്ഞതു ചിലരെങ്കിലും ഓർക്കുന്നുണ്ടാകും എന്ന് ഞാൻ കരുതുകയാണ് .
ഈ വർഷം പുതുതായി എടുക്കുന്ന തീരുമാനങ്ങളോടൊപ്പം ഒരു കാര്യം കൂടി ചേർത്തു തീരുമാനം എടുക്കുന്നത് ഉത്തമമായിരിക്കും എന്ന് ഞാൻ സൂചിപ്പിക്കുകയുണ്ടായി.
അതായത്, ഈ വർഷം തിരുവചന വായനയിലും പഠനത്തിലും ധ്യാനത്തിലും ഞാൻ കൂടുതൽ സമയം കണ്ടെത്തുന്നതായിരിക്കും എന്നൊരു തീരുമാനം കൂടി എടുക്കുന്നത് വളരെ നന്നായിരിക്കും എന്ന് ഓർപ്പിക്കുകയുണ്ടായി.
നമ്മിൽ എത്ര പേർ ഈ കാര്യത്തിൽ സമയം കണ്ടെത്തി എന്ന് ഒന്ന് ശോധന ചെയ്യുന്നത് ഇത്തരുണത്തിൽ നന്നായിരിക്കും.
കാരണം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് തങ്ങളുടെ ജീവിതത്തിൽ പരമപ്രധാനമായ ഒരു കാര്യം തന്നെ എന്നതിൽ സംശയമില്ല.
അതവന്റെ ജീവവായുവാണ് എന്നതിനെ വിശേഷിപ്പിച്ചാൽ അതിൽ ഒട്ടും അശ്ചര്യപ്പെടേണ്ടതില്ല.
അത് നമ്മുടെ അനുദിന ക്രിസ്തീയ ജീവിതത്തിൽ വേണ്ട ഊർജ്ജം പകർന്നു നൽകും എന്നതിൽ സംശയമില്ല.
അതെ, തിരുവചനം എന്നത് നമ്മുടെ ദൈവത്തിൻറെ വാക്കുകൾ ആണല്ലോ അതിനു ചെവി കൊടുക്കാതിരിക്കുക എന്നത് ദൈവത്തെ അവഗണിക്കുന്നതിനു തുല്യമത്രേ!
നാം ഒരു സമ്മാനം ഒരാൾക്ക് വളരെ ഭംഗിയായി wrap ചെയ്തു അതിൽ Best wishes എഴുതി കൊടുക്കുന്നു എന്ന് കരുതുക. അയാൾ അത് വാങ്ങി ഭദ്രമായി ഒരു മൂലയിൽ സൂക്ഷിക്കുന്നു. അതൊന്നു തുറന്നു നോക്കുന്നതിനുപോലും അയാൾ ശ്രമിക്കുന്നില്ല എന്ന് കരുതുക. മാസങ്ങളോളം അയാൾ അതു തുറന്നു നോക്കാതെ ഷെൽഫിൽ തന്നെ വെക്കുന്നു. ഈ വിവരം അത് കൊടുത്ത ആൾ എങ്ങനെയോ അറിയുന്നു എന്ന് കരുതുക, അതയാൾക്കു എത്ര ദുഃഖം ഉളവാക്കുന്ന ഒരു കാര്യമാണ്.
അതയാൾക്കു നൽകേണ്ടിയിരുന്നില്ല എന്ന് പോലും അയാൾ ചിന്തിച്ചു പോകും.
അതുപോലെ തന്നെയല്ലേ ലോകത്തിലെ ഏറ്റവും വിലപ്പെട്ട സമ്മാനം നമുക്കായി ദൈവം നൽകി അത് തുറന്നു നോക്കുന്നതിനുപോലും മുതിരാതെ ഭദ്രമായി ഷെൽഫിൽ സൂക്ഷിക്കുന്നുയെന്നുവന്നാൽ അത് നൽകിയ ദൈവത്തിനു എത്രമാത്രം ദുഃഖം ഉണ്ടാകും എന്ന് നാം ചിന്തിച്ചിട്ടുണ്ടോ?
നമുക്കങ്ങനെ ദൈവത്തെ ദുഃഖിപ്പിക്കുന്നവരാകാതിരിക്കാം. അവന്റെ വാക്കുകൾക്കു നമുക്ക് ചെവി കൊടുക്കാം, അവനു നമ്മോടു പറയുവാനുള്ളത് എന്തെന്നും നമുക്ക് ദിനം തോറും പരിശോധിക്കാം.
എൻ്റെ ക്രിസ്തീയ ജീവിതത്തിൽ എനിക്ക് പരാജയം നേരിട്ട് എന്ന് പറഞ്ഞു പിന്മാറിപ്പോകേണ്ടവർ അല്ല നാം.
ഞാൻ പരാജയപ്പെട്ടു എനിക്കിനി രക്ഷയില്ല എന്ന് ചിന്തിച്ചു നാം നിരാശരാകേണ്ടതില്ല
കാരണം നമ്മുടെ പരാജയം അത് അതിൻ്റെ തന്നെ അവസാനമല്ല, അവിടെ നിന്നും നാം വിജയത്തിലേക്ക് നീങ്ങേണ്ടവരത്രേ!
പരാജയം ഉണ്ടായെങ്കിൽ അതിനെ ന്യായികരിക്കാൻ ഒരിക്കലും കഴിയില്ല അത് പരാജയം തന്നെ നമ്മുടെ കുറവ് കൊണ്ട് അല്ലെങ്കിൽ ബലഹീനത കൊണ്ട് തന്നെ സംഭവിച്ചതാണത് അതിനെ ന്യായീകരിക്കാൻ അല്ലെങ്കിൽ justify ചെയ്യാൻ ഒരിക്കലും കഴിയില്ല,
എന്നാൽ അത് ദൈവത്തിൻറെ കരുണയും കൃപയും ലഭിക്കുന്നതിനു ഒരു അവസരം കൂടി ദൈവം നൽകുകയാണ് എന്ന് നാം ഓർക്കണം.
നേരത്തെ സൂചിപ്പിച്ചതുപോലെ പരാജയമടഞ്ഞു പിമ്പോട്ടു പോകേണ്ടവരല്ല നാം, മറിച്ചു ദൈവത്തിൽ നിന്നും കൂടുതൽ ശക്തി സംഭരിച്ചു മുന്നോട്ടു പോകേണ്ടവരത്രെ.
നാം നമ്മിൽ തന്നെ ബലഹീനരാണെന്ന കാര്യം ദൈവത്തിനു നന്നായറിയാം
അതെ പരാജയം സംഭവിക്കാൻ എല്ലാ സാധ്യതകളും ഉള്ളവരത്രെ നാം എന്ന കാര്യം ദൈവത്തിനു നന്നായറിയാം , എന്നാൽ പശ്ചാത്താപമനസ്സോടെ ദൈവത്തിങ്കലേക്കു അടുത്ത് ചെല്ലുന്നുയെങ്കിൽ തീർച്ചയായും മനസ്സലിവുള്ള ദൈവം നമുക്കവിടെ വിജയം നൽകും എന്നതിൽ രണ്ടു പക്ഷമില്ല.
സങ്കീർത്തനം 103: 8-14 വരെയുള്ള വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു.
8 യഹോവ കരുണയും കൃപയും നിറഞ്ഞവന്‍ ആകുന്നു; ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ തന്നെ.
8 The LORD is merciful and gracious, slow to anger, and plenteous in mercy.
9 അവന്‍ എല്ലായ്പോഴും ഭര്‍ത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.
9 He will not always chide: neither will he keep his anger for ever.
10 അവന്‍ നമ്മുടെ പാപങ്ങള്‍ക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്ക് ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
10 He hath not dealt with us after our sins; nor rewarded us according to our iniquities.
11 ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ അവന്‍റെ ദയ അവന്‍റെ ഭക്തന്മാരോട് വലുതായിരിക്കുന്നു.
11 For as the heaven is high above the earth, so great is his mercy toward them that fear him.
12 ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു.
12 As far as the east is from the west, so far hath he removed our transgressions from us.
13 അപ്പന് മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്‍റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
13 Like as a father pitieth his children, so the LORD pitieth them that fear him.
14 അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവന്‍ ഓര്‍ക്കുന്നു.
14 For he knoweth our frame; he remembereth that we are dust.
അതെ നമ്മുടെ ദൈവം കരുണാ സമ്പന്നനാണ് നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
തകർന്നു തരിപ്പണമായ ഒരു ജീവിതമാണെങ്കിലും പശ്ചാത്താപമനസ്സോടെ ദൈവത്തിൻറെ സന്നിധിയോടു അടുത്ത് ചെന്നാൽ അവൻ തകർന്നു താറുമാറായ ആ ജീവിതത്തെ പെറുക്കിയെടുത്തു കൂട്ടി യോജിപ്പിച്ചു പ്രയോജനമുള്ള ഒരു പാത്രമാക്കി മാറ്റും.
ഇത്തരത്തിൽ പരാജയത്തിന്ന്റെ നെല്ലിപ്പലക കണ്ട നിരവധി ജീവിതങ്ങളെ നമുക്ക് തിരുവചനത്തിൽ ഉടനീളം കാണുവാൻ കഴിയും.
മാനുഷിക ദൃഷ്ടിയിൽ ഒരിക്കലും ക്ഷമ അർഹിക്കാത്ത പ്രവർത്തിയിൽ ഏർപ്പെട്ട വ്യക്തികളുടെ ജീവിതത്തിൽ വലിയ പരിവർത്തനം വരുത്തിയ ചില ഉദാഹരണങ്ങൾ നമുക്ക് തിരുവചനത്തിൽ കാണാം. പിന്നീടവർ ദൈവത്തിനും ദൈവരാജ്യത്തിനും കൊള്ളാവുന്നവരായി മാറിയ ചരിത്രം നമുക്ക് വചനത്തിൽ വായിക്കാം.
പഴയനിയമത്തിൽ അബ്രഹാം , മോശ, ദാവീദ്, ഏലിയാവ്, യോനാ തുടങ്ങി നിരവധി ജീവിതങ്ങൾ കാണാം, ഇവരിൽ പലരെക്കുറിച്ചും വായിക്കുകയും പഠിക്കുകയും നിരവധി പ്രസംഗങ്ങൾ കേൾക്കുകയും ചെയ്തിട്ടുള്ളവരാണല്ലോ നാം.
ഇന്ന് പുതിയ നിയമത്തിലെ അത്തരം ഒരു വ്യക്തിയെപ്പറ്റി ചില കാര്യങ്ങൾ നിങ്ങളുമായി പങ്കു വെക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്റെ കഴിഞ്ഞ ഒരു വചന ശു ശ്രൂഷയിൽ പത്രോസിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ നാം ഒരുമിച്ചു ചിന്തിച്ചതാണല്ലോ. എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു ബൈബിൾ CHARACTER അത്രേ പത്രോസ്.
എടുത്തുചാട്ടക്കാരനായ ഒരു വ്യക്തി ആ സ്വഭാവംമൂലം പല അബദ്ധങ്ങളിലും താൻ എടുത്തുചാടി പരാജയപ്പെടുന്നത് നാം തന്റെ ചരിത്രത്തിൽ നിന്നും മനസ്സിലാക്കുന്നു.
നമ്മിൽ പലരും ഇത്തരം സ്വഭാവമുള്ളവരല്ലേ, അതേ, അത്തരം ചിലരെ നമുക്ക് ചുറ്റും കാണുവാൻ കഴിയും എന്നതിൽ തർക്കമില്ല.
ഒരിക്കലും ചെയ്യുവാൻ പാടില്ലാത്ത, അല്ലെങ്കിൽ പറയുവാൻ പാടില്ലാത്ത ഒരു പ്രവർത്തിയത്രെ പത്രോസ് ചെയ്തത്. അതിന്റെ പരിണിത ഫലം എത്ര ദുഃഖം ഉളവാക്കുന്നതായിരുന്നു.
ഒരു വിധത്തിലും ക്ഷമ അർഹിക്കാത്ത ഒരു പ്രവർത്തി ചെയ്‌ത പത്രോസ്.
പത്രോസിന്റെ ജീവിതത്തെക്കുറിച്ചു പഠിക്കുകയെന്നത് വളരെ രസകരമായ ഒന്നത്രേ! ഒപ്പം വളരെ ഗൗരവമേറിയ ഒരു വിഷയം കൂടിയത്രേ തന്റെ ജീവിതം.
രസകരമെന്നു ഞാൻ പറഞ്ഞത്, പലപ്പോഴും അറിയാതെ ചിരിച്ചു പോകാൻ സാധ്യതയുള്ള തരത്തിലുള്ള പ്രവർത്തികളിലും താൻ ഏർപ്പെട്ടിട്ടുണ്ടല്ലോ.
എന്നാൽ വളരെ ഗൗരവത്തോടു തന്നെ നോക്കിക്കാണേണ്ടതും, അതിൽ നിന്നും പലതും പഠിക്കേണ്ടതുമായ ഒരു ജീവിതമത്രെ പത്രോസിൻറെ ജീവിതം.
ഇതിനു മുമ്പ് എനിക്ക് ലഭിച്ച ഒരവസരത്തിൽ പത്രോസിനോടുള്ള ബന്ധത്തിൽ പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും ഓർമ്മയിൽ വരികയാണ്.
പല തരത്തിലുള്ള സ്വഭാവത്തിന് ഉടമയായ ഒരു വ്യക്തിയായിരുന്നു പത്രോസ്.
തന്നേപ്പറ്റി പറയുമ്പോൾ ആദ്യം മനസ്സിൽ കടന്നുവരുന്ന ഒന്നുണ്ട്.
പ്രധാനമായും നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്, ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, താൻ ഒരു എടുത്തു ചാട്ടക്കാരൻ ആയിരുന്നു എന്നുള്ളതു തന്നെ.
അതായത്, മുൻപും പിൻമ്പും ആലോചിക്കാതെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ പറയുന്ന ഒരാൾ.
I MEAN FOR EVERYTHING HE WANTED TO SAY SOMETHING OR WANTED TO EXPRESS HIS PRESENCE OR OPINION.
അതെ ഏതൊരു കാര്യത്തിലും തന്റെ അഭിപ്രായം എടുത്തു ചാടി പറയുന്ന ഒരു സ്വഭാവക്കാരൻ. തന്റെ ഈ സ്വഭാവം മൂലം തനിക്കു പല കാര്യങ്ങളിലും പരാജയം സംഭവിക്കുന്നതായി കാണുന്നു.
കർത്താവിൽ നിന്ന് തന്നെ തനിക്കു അതോടുള്ള ബന്ധത്തിൽ ശാസന ലഭിച്ചതായി കാണുന്നു,
പത്രോസിന്റെ ജീവിതം പഠിക്കുമ്പോൾ നാം പ്രധാനമായി കാണുന്നത്, അല്ലെങ്കിൽ തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ പരാജയം എന്നത് താൻ കർത്താവിനെ തള്ളിപ്പറഞ്ഞു എന്നതാണ്. ലൂക്കോസ് 22: 54-62 വരെയുള്ള വാക്യങ്ങളിൽ നാമത് വായിക്കുന്നു.
തീർച്ചയായും കർത്താവിന്റെ വാക്കുകൾ ഗൗരവമായി എടുക്കാൻ പത്രോസിന് കഴിഞ്ഞില്ല അതു തന്നെയാണ് പത്രോസിനു പരാജയം സംഭവിക്കാൻ കാരണമായത് എന്നു നമുക്കു മനസ്സിലാക്കാൻ കഴിയും.
കർത്താവിനോട് ഏറ്റം അടുത്തു സഹകരിച്ചു മുന്നോട്ടു പോയ പത്രോസിനു ഇതെങ്ങനെ ചെയ്യുവാൻ കഴിഞ്ഞു എന്ന് നാം ചിന്തിച്ചുപോയേക്കാം!
എന്നാൽ, ചിന്തിക്കുക , പത്രോസ് ആയിരുന്ന സ്ഥാനത്തു നാമായിരുന്നുയെങ്കിൽ എന്തായിരിക്കാം നമ്മുടെ പ്രതികരണം?
അന്ത്യഅത്താഴ സമയത്തു പത്രോസ് എത്ര ധൈര്യത്തോടെയാണ് കാര്യങ്ങൾ പറഞ്ഞത്. കർത്താവേ ഞാൻ നിന്നോട് കൂടെ തടവിലാകുവാനും, മരിക്കുവാനും ഒരുങ്ങിയിരിക്കുന്നു എന്ന് പറഞ്ഞ പത്രോസ്.
മാർക്കോസ് 14:31, 32
31 അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്ന് അധികമായി പറഞ്ഞു; അങ്ങനെ തന്നെ എല്ലാവരും പറഞ്ഞു.
31 But he spake the more vehemently, If I should die with thee, I will not deny thee in any wise. Likewise also said they all.
എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്ന് എത്ര ധൈര്യത്തോടെയാണ് പത്രോസ് പറഞ്ഞത് എന്നാൽ പിന്നീട് സംഭവിച്ചത് എത്ര പരിതാപകരമായ ഒന്നായിരുന്നു.
അധികമായി എന്നതിന് Vehmently എന്ന പദമാണ് ഇംഗ്ലീഷിൽ കൊടുത്തിരിക്കുന്നത് അതിനർത്ഥം തീവ്രമായി എന്നത്രെ
അല്ലെങ്കിൽ ശക്തിയായി ഉറപ്പിച്ച് പറയുന്നു എന്നാണ് മനസ്സിലാക്കുന്നത്.
ഇതിനു, NIV ട്രാൻസ്ലേഷനിൽ കുറെക്കൂടി ശക്തിയായ പദമാണ് നൽകിയിരിക്കുന്നത് rashly എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത് അതിന് ഡിഷ്ണറിയിൽ കൊടുത്തിരിക്കുന്ന അർത്ഥം
Without careful consideration of the possible consiquences എന്നാണ്
അതായത് അതുകൊണ്ട് നേരിടുവാൻ പോകുന്ന അനന്തരഫലങ്ങൾ എന്തെന്ന് മനസ്സിലാക്കാതെയുള്ള പ്രവർത്തി എന്നാണ്
ഇത്ര ഉറപ്പോടെയും ധൈര്യത്തോടെയുമാണ് താൻ അത് പറഞ്ഞെതെങ്കിലും പത്രോസ് അവസരം വന്നപ്പോൾ അവിടെ ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്.
ഇന്ന് ഈ രാത്രിയിൽ തന്നെ എന്നെ തള്ളിപ്പറയും എന്ന് പത്രോസിനോട് കർത്താവ് പറഞ്ഞു അതുപോലെ തന്നെ ചില മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആ പ്രവർത്തി നിറവേറി എന്ന് നാം കാണുന്നു
മർക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായം 71 വാക്യത്തിൽ നാം ഇത് ഇപ്രകാരം വായിക്കുന്നു “നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന് പ്രാകുവാനും ആണ ഇടുവാനും തുടങ്ങി”
മൂന്ന് വട്ടം അതും എത്ര ധൈര്യത്തോടും ഉറപ്പോടെയുമാണ് താൻ അത് ചെയ്തത്. അതു പറഞ്ഞു തീർന്നതും കർത്താവ് പറഞ്ഞതുപോലെ കോഴി കൂകി, അത് കേട്ട പത്രോസിന്റെ മനസ്സിലൂടെ കടന്നുപോയ വികാരം നമുക്കൊന്നു ഊഹിക്കാമോ
അധികം വൈകാതെ ശത്രുക്കളാൽ കർത്താവ് പിടിക്കപ്പെട്ടു, അപ്പോൾ കർത്താവ് പത്രോസിന്റെ മുഖത്തേക്ക് ദുഃഖത്തോടെ നോക്കുന്ന കാഴ്ചയും പത്രോസ് പുറത്തു പോയി കരഞ്ഞു എന്ന് വായിക്കുന്നു ഒരുപക്ഷേ പത്രോസ് വിചാരിച്ചു കാണും ഇതോടെ സകലവും അവസാനിച്ചു എന്ന് കർത്താവിനെ തള്ളിപ്പറയുക മാത്രമല്ല ചെയ്തത് അവനെ ഞാൻ അറിയുക പോലും ഇല്ല എന്ന് ആണയിട്ട് പറഞ്ഞു എന്നാണ് വായിക്കുന്നത്
കർത്താവിനെ പടയാളികൾ കൂട്ടിക്കൊണ്ടുപോകുന്നത് കണ്ട പത്രോസ് ഇങ്ങനെ വിചാരിച്ച് കാണും ഇനി എനിക്ക് കർത്താവിനോട് ഒന്ന് ക്ഷമ ചോദിക്കുന്നതിനു പോലും ഉള്ള അവസരം ഇല്ലല്ലോ
സകലതും കൈവിട്ടു പോയി എന്ന് പത്രോസ് തന്റെ മനസ്സിൽ ഓർത്തു കാണും എന്നു നമുക്കത് ന്യായമായും ചിന്തിക്കാം.
എന്നാൽ പത്രോസിന്റെ പരാജയം അത് അവിടെ അവസാനമായിരുന്നില്ല, അവിടെ നിന്നും തന്റെ പശ്ചാത്താപ മനസ്സോടെയുള്ള സമീപനം മൂലം വിജയത്തിലേക്കു താൻ നയിക്കപ്പെട്ടു എന്നു കാണുന്നു.
പത്രോസിനോടുള്ള ബന്ധത്തിൽ കർത്താവിന് വലിയ പ്ലാനും പദ്ധതികളും ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
ഗലീല തടാകത്തിൽ പ്രഭാത ഭക്ഷണ സമയത്ത് നടന്ന സംഭാഷണം അത് വളരെ വ്യക്തമാക്കുന്നു അവിടെ നമുക്ക് കാണുവാൻ കഴിയുന്നത് കർത്താവിന് പത്രോസ് ഒരു പ്രധാന വിഷയമായിരുന്നു എന്ന് നമുക്ക് പ്രത്യേകം മനസ്സിലാക്കാം
യേശുക്രിസ്തുവിന്റെ പത്രോസിനോടുള്ള സ്നേഹം നമുക്ക് അവിടെ കാണുവാൻ കഴിയുന്നു പത്രോസിന്റെ മനസ്സ് നന്നായറിഞ്ഞ കർത്താവ് അവനോട് ഇടപെടുന്നതായി നാം തുടർന്ന് കാണുന്നു.
കർത്താവ് പത്രോസിൻറെ പശ്ചാത്താപ മനസ്സിനെ നന്നായി തിരിച്ചറിഞ്ഞു എങ്ങനെ പത്രോസിനെ സ്നേഹത്തോടെ തിരികെ കൊണ്ടുവരണമെന്ന് കർത്താവ് ചിന്തിച്ചു യോഹന്നാന്റെ സുവിശേഷം 21: 15 മുതൽ 17 വരെയുള്ള വാക്യങ്ങളിൽ നാമത് വായിക്കുന്നു അവിടെ നടന്ന ചോദ്യോത്തരവേള പ്രത്യേകം ശ്രദ്ധേയമാണ് പത്രോസിന്റെ ഈ മടങ്ങി വരവ് അഥവാ റസ്റ്ററേഷൻ പ്രവചനവാക്യത്തിന്റെ പൂർത്തീകരണമാണ്.
“ചതഞ്ഞ ഓട ഒടിച്ചു കളയുകയില്ല, പുകയുന്ന തിരി കെടുത്തി കളയുകയുമില്ല” യെശയ്യ പ്രവചനം 42: 3
തികച്ചും പരാജയപ്പെട്ട പത്രോസിനെ സ്നേഹത്തോടെ ചേർത്ത നിർത്തുന്ന ദൈവമത്രെ സ്നേഹവാനായ ദൈവം
നമുക്കറിയാം കർത്താവ് പത്രോസിനെ വീണ്ടും തന്നോട് ചേർത്തുനിർത്തു നിർത്തി. നിരവധി അത്ഭുതകരമായ പ്രവർത്തി പത്രോസിലൂടെ നടക്കുകയും ദൈവരാജ്യ വിസ്തൃതിക്കായി തന്നെ ഉപയോഗപ്പെടുത്തുന്നതുമായി തുടർന്നുള്ള രേഖകളിൽ നിന്നും നമുക്കു കാണുവാൻ കഴിയുന്നു.
കർത്താവിനോടുള്ള അമിതമായ സ്നേഹം തന്റെ അന്ത്യത്തോളവും അത് തുടർന്നു എന്ന് നമുക്ക് തന്റെ ചരിത്രത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു
കർത്താവിന്റെ രാജ്യത്തിന്റെ കെട്ടുപണിക്കയായി ധൈര്യത്തോടെ അന്ത്യംവരെ പൊരുതി ഒരു രക്തസാക്ഷിയായി പത്രോസ് മാറി.
പരാജയങ്ങൾ ഉണ്ടാകുമ്പോൾ പശ്ചാത്താപ മനസ്സോടെ ദൈവത്തോട് അടുത്ത് ചെന്നാൽ പത്രോസിനെ ചേർത്ത് നിർത്തിയത് പോലെ ദൈവം നമ്മെയും ചേർത്തു നിർത്തും എന്നതിൽ രണ്ടു പക്ഷമില്ല.
As I mentioned, most of us have failed to fulfill or adhere to it.
In this failure of the beloved, let us not shrink back, let us not grieve