Skip to content

ക്രൈസ്തവ സഭക്ക്  ഒരു കേന്ദ്രഭരണ സംവിധാനം ആവശ്യമോ? Do Christian Churches Need A Central Administration?

Posted in Current Affairs, and Religion

Last updated on December 23, 2019

ക്രൈസ്തവ സഭക്ക് ഒരു കേന്ദ്രഭരണ സംവിധാനം ആവശ്യമോ? 

 
ഫിലിപ്പ് വറുഗീസ്, സെക്കന്തരാബാദ്‌
(1981 ആഗസ്റ്റിൽ സുവിശേഷകൾ മാസികയിൽ എഴുതിയ ഒരു ലേഖനം.)
യേശു ക്രിസ്‌തുവിന്റെ വിലയേറിയ രക്തത്താൽ വീണ്ടെടുക്കപ്പെട്ടു  വേർതിരിക്കപ്പെട്ട  വിശ്വാസികളുടെ കൂട്ടമായ  ക്രൈസ്തവസഭ ഏതെങ്കിലും ഒരു കേന്ദ്രഭരണത്തിൻറെ  നിയന്ത്രണത്തിൻ കീഴിൽ മുന്നോട്ടു പോകേണ്ടതാണോ?
ഇന്ന് ഏതാദൃശകേന്ദ്രഭരണസംവിധാനമുള്ള സഭകളാണധികവും.
ഇത് വചനാനുസരണമോ?  അതോ വചനവിരുദ്ധമോ?
ക്രൈസ്തവരുടെ (വിശ്വാസികളുടെ) ആധികാരികഗ്രന്ഥമായ തിരുവചനം ഇതേപ്പറ്റി എന്തു പറയുന്നു?
അതാണ് ഈ ലേഖനത്തിലെ ചിന്താവിഷയം.
തിരുവചനത്തിലുള്ളതുപോലെ അനുസരിക്കുകയാണല്ലോ വിശ്വാസികളുടെ ചുമതല. അതിലാണല്ലോ അനുഗ്രഹം കുടികൊള്ളുന്നതും.
അപ്പോസ്തലനായ പൗലോസ് കൊരിന്തിലുള്ള വിശ്വാസികൾക്കെഴുതിയ തൻറെ ഒന്നാം ലേഖനത്തിൻറെ മൂന്നാം അദ്ധ്യായത്തിൽ ഈ വിഷയത്തെപ്പറ്റി വളരെ വ്യക്തമായ ഭാഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കൊരിന്തു  സഭയിലെ വിശ്വാസികളുടെ മദ്ധ്യത്തിൽ ഭിന്നാഭിപ്രായങ്ങളും തൻമൂലം ഭിന്നതയും ഉണ്ടായി.  വിശ്വാസികൾ ഓരോരുത്തരും വിവിധ പക്ഷക്കാരായി മാറി.  ഈ വിവരം ക്ളോവയുടെ ആളുകൾ മുഖേന പൗലോസിന് അറിവ് കിട്ടിയപ്പോൾ അവർക്കെഴുതിയ ലേഖനമാണ് കൊരിന്ത്യ ലേഖനം.
Christian Churches And Central Rule Christian Churches And Central Rule Christian Churches And Central Rule
കൊരിന്ത്യരിൽ പലർ അപ്പോസ്തലന്മാരുടേയും ചിലർ ക്രിസ്തുവിന്റെയും പക്ഷക്കാരായിട്ടാണ് സംസാരിച്ചത്.  എന്നാൽ അക്കാര്യത്തിൽ അപ്പോസ്തലന്മാരുടെ പ്രതികരണം എന്തായിരുന്നു?  അപ്പോസ്തലന്മാർ സുവിശേഷം പല സ്ഥലങ്ങളിൽ അറിയിച്ചതിൻറെ ഫലമായി അവിടവിടെ പല സഭകൾ ഉണ്ടായി.
സഭകളുടെ നിയന്ത്രണത്തിനും ഏകപക്ഷീയമായ നടത്തിപ്പിനും വേണ്ടി ഒരു ആസ്ഥാന കേന്ദ്രത്തെയോ കേന്ദ്ര അധികാരിയെയോ അവർ തിരഞ്ഞെടുത്തോ?  ഇല്ല, ഒരിക്കലും ഇല്ല.
എഫേസ്യ ലേഖനം 2: 20 വായിക്കുക. “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” ഗലാത്യർ ഒന്നിൻറെ ആറു  മുതൽ ഒൻപതു വരെ .നോക്കുക;  …ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.”
ക്രിസ്തുയേശു മാത്രമാണ് മൂലക്കല്ല് എന്നും തിരുവചനാനുസരണം നടക്കുക മാത്രമാണ് അപ്പോസ്തലന്മാർ ഉൾപ്പടെ സകലരുടെയും ചുമതല എന്നും ഇവിടെ പൗലോസ് വ്യക്തമാക്കുന്നു.
അപ്പോസ്തലന്മാർ പലയിടങ്ങളിലും സഭകൾ സ്ഥാപിച്ചെങ്കിലും മേൽക്കോയ്‌മ നടത്താൻ ആഗ്രഹിച്ചില്ല. മറിച്ചു വിശ്വാസികൾക്കാവശ്യമായ ദൂതുകൾ നേരിലും കത്തുകൾ മൂലവും അവരെ അറിയിക്കുക മാത്രമേ ചെയ്‌തുള്ളൂ.

താഴെക്കൊടുക്കുന്നു വേദഭാഗങ്ങളും അക്കാര്യം വ്യക്തമാക്കും.  നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർതൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിനു ഞങ്ങൾ സഹായികൾ അത്രേ; 2 കൊരി 1 :24

 

യോഹന്നാൻ അപ്പൊസ്തലൻറെ വാക്കുകൾ ശ്രദ്ധിക്കുക!   “അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.” 1 യോഹന്നാൻ 2:27
സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും.
മേൽവിവരിച്ച വാക്യങ്ങളിൽ നിന്നും അപ്പോസ്തലന്മാർ അവർ സ്ഥാപിച്ച സഭകളുടെമേൽ കർത്തൃത്വം നടത്തുന്നതിന്  ആഗ്രഹിക്കുകയോ അതിനു മുതിരുകയോ ചെയ്തില്ലെന്നും തിരുവചനാനുസരണം ജീവിക്കാൻ അവരെ പ്രേരിപ്പിച്ചതേയുള്ളെന്നും തെളിയുന്നില്ലേ?
അപ്പല്ലോസിനെ നിയത്രിക്കാനല്ല അപ്പോസ്തലൻ ശ്രമിച്ചത്, മറിച്ചു അപേക്ഷിക്ക മാത്രമാണ് ചെയ്തത്.
അപ്പോസ്തലിക പിന്തുടർച്ചക്കാരാണ് തങ്ങളുടെ നേതാക്കൾ എന്ന് ഇന്ന് ചില വിഭാഗക്കാർ അവകാശവാദം മുഴക്കാറുണ്ട്, എന്നാൽ അത് തികച്ചും അടിസ്ഥാനരഹിതമാണ്‌.  കാരണം അപ്പോസ്തലന്മാർ നേതൃത്വ മനഃസ്ഥിതിക്കാർ ആയിരുന്നില്ല.
ഇന്നത്തെ പിന്തുടർച്ചക്കാരോ? സ്വന്ത നേതൃത്വം നഷ്ടപ്പെടാതിരിക്കാൻ ചെയ്യാവുന്നതെല്ലാം അവർ ചെയ്യുന്നില്ലേ? കൽപനകൾ പുറപ്പെടുവിക്കുന്നില്ലേ?
ദൈവിക സത്യം പ്രഘോഷിച്ചപ്പോൾ മാത്രമേ ആജ്ഞാരൂപേണ അപ്പോസ്തലൻ സംസാരിച്ചുള്ളു. സഭയുടെ സ്വഭാവത്തെപ്പറ്റിയും അച്ചടക്കത്തെപ്പറ്റിയും സംസാരിക്കുമ്പോൾ അവൻ സഭയിലെ പക്വതയുള്ള മൂത്തസഹോദരനെപ്പോലെ നിർദ്ദേശരൂപത്തിൽ മാത്രമാണ് സംസാരിച്ചത്.
സഭാസ്ഥാപനത്തിനുശേഷം സഭകൾ സന്ദർശിച്ചും ആശ്വാസവാക്കുകൾ ഉൾക്കൊണ്ട കത്തുകൾ അയച്ചും അവരെ വിശ്വാസത്തിൽ പൗലോസ് ഉറപ്പിച്ചുപോന്നു.
സഭ നയിക്കപ്പെടുന്നത് പരിശുദ്ധാൽമാവിൻറെ പരിപൂർണ്ണ നിയന്ത്രണത്തിൽ മാത്രമാണെന്നും താൻ വിശ്വസിച്ചിരുന്നു. അല്ലാതെ സഭകളിൽ ഇന്നു കാണുന്നതരത്തിലുള്ള കൽപ്പനകളോ ഉത്തരവുകളോ പുറപ്പെടുവിക്കുന്ന മാനുഷിക നേതൃത്വം അപ്പോസ്തലന്മാർ ആരും ആഗ്രഹിച്ചില്ല, പ്രോയോഗിച്ചുമില്ല.
പരിശുദ്ധാൽമാവിനാൽ തിരഞ്ഞെടുക്കപ്പെട്ട സഭ മാനുഷിക നിയന്ത്രണത്തിൽ നിന്നും പരിപൂർണ്ണമായും സ്വതന്ത്രം തന്നെ.
അവർ ഒരു കേന്ദ്രനേതൃത്വത്തിൻറെയും മുന്നിൽ തല  കുനിക്കേണ്ട ആവശ്യം ഇല്ല.  കർത്താവിലും അവൻ്റെ മഹത്വമാർന്ന കൽപ്പനകളിലും കീഴ്‌പ്പെട്ടു പരിശുദ്ധാൽമ നിയന്ത്രണത്തിൽ മാത്രം നടന്നാൽ മതി.
എപ്പിസ്‌ക്കോപ്പൽ സഭകളിൽ ഇന്ന് കാണുന്ന വാഴിക്കലും, തുടർന്ന് തിരുമേനി മോസ്റ്റ് റവരന്റെ മുതലായ സംബോധനകളും പോലെ തന്നെ സുവിശേഷ വിഹിത സഭകളിലെ സെൻറെർ പാസ്റ്റർ കമ്മറ്റി ഭരണം മുതലായവയും പുതിയ നിയമത്തിലുള്ളതല്ല.
ക്രിസ്‌തുവാകുന്ന പാറമേൽ ഉയർത്തപ്പെട്ട സഭെയെ അതിൻ്റെ നാഥൻ നിയന്ത്രിക്കുന്നെങ്കിൽ പിന്നെ അതിന്മേൽ വീണ്ടും കർതൃത്വം അവകാശപ്പെടുവാൻ ആർക്കു കഴിയും?
തിരുവചനത്തിലില്ലാത്ത പാരമ്പര്യ രീതികൾ മഷ്യനേതാക്കൾ ദൈവീക വെളിപ്പാടില്ലാതെ സ്വാർത്ഥതാൽപ്പര്യങ്ങൾക്കായി
എഴുതിക്കൂട്ടിയവയാണ്.
ആ പാരമ്പര്യങ്ങളെ പിൻപറ്റി വാഴിച്ചും, വീഴിച്ചും മുടക്കിയും, മുടങ്ങിയും എന്തെല്ലാം ദുരധികാരപ്രയോഗങ്ങളാണ് ഇന്ന് ക്രൈസ്തവ ലോകത്തിൽ കാണുന്നത്.  ദുഖകരം തന്നെ.
പാരമ്പര്യത്തെ പുറംതള്ളി പുതിയനിയമം മാത്രം അനുസരിക്കുന്ന വിശ്വാസികളുടെ മധ്യത്തിലും കേന്ദ്രഭരണ സംവിധാനം സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിൽ അത് കൂടുതൽ ദുഃഖകരമല്ലേ?
കുപ്പായതിൻറെ നീളം അൽപ്പം കുറച്ച പട്ടക്കാരല്ലാത്ത പട്ടക്കാർ പ്രസ്‌തുത സഭകളിൽ കാണപ്പെടുന്നില്ലേ!
പ്രസ്‌തുത സഭാനേതാക്കൾ ചിലർ അപ്പോസ്തലിക പിന്തുടർച്ച അവകാശപ്പെടുന്നില്ലെങ്കിലും സ്ഥലംസഭകളുടെമേൽ നേതൃത്വം നടത്തുന്ന സെന്റർ നേതാക്കന്മാരെപ്പോലെ ഭാവിക്കുന്നു പ്രവർത്തിക്കുന്നു.
കമ്മറ്റികൾ രൂപീകരിച്ചു അവയുടെ തലവന്മാരാകുന്നു തങ്ങളുടെ നേതൃത്വത്തെ സ്വീകരിക്കാത്തവരെ നിർദ്ദയം പുറംതള്ളുകയും, തള്ളിക്കുകയും ഒക്കെ ചെയ്യുന്ന വചനവിരുദ്ധമായ നടപടികൾ പലയിടങ്ങളൽ ഇന്ന് സാധാരണയാണ്.
ഇതിന്റയെല്ലാം പിന്നിൽ പ്രതിഫലിക്കുന്നതു വലിയവരാകാനുള്ള മോഹം തന്നെ.  നമ്മുടെ കർത്താവ് ഒരു നേതൃത്വമോഹി ആയിരുന്നില്ല എന്ന്  ഈ പ്രീയപ്പെട്ടവർ ഒന്നോർത്തെങ്കിൽ.
ഇന്ന് പല സ്ഥലംസഭകളിലും കാണുന്ന പിളർപ്പുകൾക്കുള്ള ഒരു മുഖ്യകാരണം ഈ നേതൃത്വ മോഹം തന്നെ.
മാനുഷിക നേതൃത്വത്തിന് ആഗ്രഹിക്കാതിരിക്കയും അവക്ക് കീഴ്‌പ്പെടാതിരിക്കയും ചെയ്‌താൽ നാം പുതിയനിയമ രീതിയോട് കൂടുതൽ അടുക്കും.  നമ്മുടെ കർത്താവിൻറെ ഉത്തമ അനുയായികളായിരിക്കും, അപ്പോൾ സഭകളിൽ ഭിന്നത കുറയും.
ഏകതയും സ്നേഹവും പെരുകും അങ്ങനെയൊരുകാലം വന്നെങ്കിൽ എന്നാഗ്രഹിക്കുന്ന പലർ നമ്മുടെ നടുവിൽ ഉണ്ട് ഇല്ലെങ്കിൽ ഉണ്ടാകണം.
(1981 ആഗസ്റ്റിൽ സുവിശേഷകൾ മാസികയിൽ എഴുതിയ ഒരു ലേഖനം.)

Dear Readers, Your Attention Please!

Thank you so much for your valuable time.
I appreciate and love your feedback/comments!
 I accept feedback from my readers and often I do reciprocate.
Your feedback negative or positive, I would like to hear from you.
But there is a slight restriction/rule in this regard.
Please read our comment policy before you make a comment,
otherwise, you may miss the mark and your comments may not get approved!
So please do share your views in the comment box keeping the comment policy of Philipscom.

In short, Philipscom will not approve comments that

 1.  Are One word or one line.
2.  Are abusive, intimidating, threatening or inflammatory
3.  Make offensive generalizations
4.  Ramble without a point
5.  Use offensive or insensitive language
6.  typed all in CAPITAL Letters.
7.  typed in a language other than English
8.  Are irrelevant to the post in question
9.  Contain self-promotional materials or links
10.  Give unnecessary, advice to Philipscom
Philipscom also reserves the right to edit comments or to remove material that does not conform to our comment policy.
If time permits please do visit this post related to blogcomments.

 

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X