Skip to content

From The Archives Of Philipscom -A Mini Story- മുതലയും പിടക്കോഴിയും

Posted in Malayalam Writings, and Story

Last updated on June 28, 2020

From The Archives Of Philipscom – Yet Another Story 
This is from the pages of Malayala Manorama’s Children’s Magazine Balarama.

This is published in the year 1980
Archives Of Philipscom

മുതലയും പിടക്കോഴിയും 

ഏരിയൽ ഫിലിപ്പ്
പണ്ട് ഒരു നദീതീരത്തു ചെമ്പി എന്ന് പേരുള്ള ഒരു പിടക്കോഴി താമസിച്ചിരുന്നു.  തീറ്റ തേടി അവൾ നദീതീരത്ത് എത്തുക പതിവായിരുന്നു .
ഒരു ദിവസം കുട്ടൻ എന്ന മുതല ചെമ്പിപ്പിടക്കോഴിയുടെ അടുത്തെത്തി.  താൻ അവളെ തിന്നാൻ പോവുകയാണെന്ന് പറഞ്ഞു ഭയപ്പെടുത്തി.
പാവം ചെമ്പി താണുകേണു പറഞ്ഞു,  “എൻ്റെ പൊന്നു സഹോദരാ, എന്നെ തിന്നരുതേ!”
ചെമ്പിപ്പിടക്കോഴിയുടെ സഹോദര എന്നുള്ള വിളി കേട്ട കുട്ടൻ മുതല അത്ഭുതപ്പെട്ടു തിരികെപ്പോയി.
ആ വിളിയേക്കുറിച്ചായിരുന്നു മുതലയുടെ പിന്നീടുള്ള ചിന്ത.
Archives Of Philipscomഅടുത്ത ദിവസവും മുതല നദീതീരത്തെത്തി ചെമ്പിയെ പിടിച്ചു തിന്നുമെന്നു പറഞ്ഞു ഭയപ്പെടുത്തി.
ഇത്തവണയും ചെമ്പിപ്പിടക്കോഴി കരഞ്ഞുകൊണ്ടു  പറഞ്ഞു
‘ സഹോദരാ , അരുത്; എന്റെ പൊന്നുസഹോദരാ അരുത് “.
അവളുടെ “സഹോദരൻ ” പോലും! മുതല  പിറുപിറുത്തുകൊണ്ട് തിരികെപ്പോയി.
കുട്ടൻമുതല വീണ്ടും ചിന്തിക്കുവാൻ  തുടങ്ങി.
ഞാനെങ്ങനെ അവളുടെ സഹോദരാനാകും ! ഞാൻ വെള്ളത്തിലും അവൾ കരയിലും  ജീവിക്കുന്നു.
ഏതായാലും ഇന്ന് തിമിംഗലം അണ്ണനെക്കൊണ്ട് സംശയം തീർക്കുക തന്നെ”.
പോകുമ്പോൾ  വഴിക്കുവെച്ചു കൂട്ടുകാരി  ചിന്നുമുതലയെ കണ്ടു.  വിവരം അവളോട് പറഞ്ഞു.
 “ചിന്നു, ഞാനൊരു കുഴപ്പത്തിലകപ്പെട്ടിരിക്കുകയാണ്.  ചെമ്പി എന്നു പേരുള്ള ഒരു പിടക്കോഴി.
ഈ തീരത്തു വരും. ഞാനവളെ വിഴുങ്ങാനായി തുടങ്ങുമ്പോൾ കരഞ്ഞുകൊണ്ട് അവൾ എന്നെ “സഹോദരാ”എന്ന് വിളിക്കുന്നു. എനിക്കു  വയ്യ.  ഞാൻ  തിമിംഗലം അണ്ണനെ കണ്ട്  ഉപദേശം വാങ്ങാൻ  പോവുകയാണ് “.
കുട്ടൻമുതലയുടെ  സങ്കടംപറച്ചിൽ കേട്ട  ചിന്നു പൊട്ടിച്ചിരിച്ചുകൊണ്ടു  പറഞ്ഞു  “കഷ്ട്ടം ! നിങ്ങൾക്ക്  ഇത്ര  ബുദ്ധിയില്ലാതെ പോയല്ലോ .
നിങ്ങൾ  അവളെ തിന്നരുത് . നിങ്ങൾ അവളുടെ സഹോദരൻ തന്നെയാ.  മുന്നിത്താറാവും, ഞാനും, കുട്ടിയാമയും,  കോങ്കണ്ണി  മത്സ്യവും എല്ലാം
 വെള്ളത്തിൽ ജീവിച്ചു മുട്ടയിടുന്നവരാണല്ലോ .  അവൾ കരയിൽ ജീവിച്ചും മുട്ടയിടുന്നു. അങ്ങനെ നോക്കുമ്പോൾ നാമെല്ലാം സഹോദരങ്ങളല്ലേ”.
ചിന്നുമുതലയുടെ വാക്കുകൾ കേട്ട കുട്ടൻമുതല മിഴിച്ചിരുന്നുപോയി.
അതിനുശേഷം ഇന്നുവരെ ഒരു മുതലയും പിടക്കോഴികളെ  തിന്നിട്ടില്ല.
oOo
Published on: Jun 8, 2011, at 15:42

Source: Malayala Manorama Publications
Kottayam, Kerala, India.

web counter
A Freelance writer from Secunderabad India

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

For Philipscom Associates

ഫിലിപ്പ് വർഗീസ് ഏരിയൽ

Check your domain ranking

4 Comments

  1. Philip Verghese'Ariel'
    Philip Verghese'Ariel'

    :-) ee kathayile paadam athaanallo namme padippikkunnathu, mikkavarum rakshapedaam ennu thonnunnu, yethaayaalum ithu 80 kalil nadanna sambhavam. Kaalam maarippoyallo saare……. :-)

    October 29, 2011
    |Reply
  2. Philip Verghese'Ariel'
    Philip Verghese'Ariel'

    ഹലോ ജസ്റ്റിന്‍,
    വെറുമൊരു ചിരിയില്‍ ഒതുക്കി അവസാനിപ്പിക്കാന്‍ നോക്കണ്ട. കേട്ടോ.
    ജുസ്ടിനെപ്പോ ലുള്ള വര്‍ക്ക് എന്തെങ്കിലും പറയുവാന്‍ ഉണ്ടാകും
    എന്നതില്‍ എനിക്കു ഒട്ടും സന്ദേഹമില്ല, സൊ………………
    നന്ദി സന്ദര്‍ശനത്തിന്
    പി വി സിക്കന്ത്രാബാദ്

    October 29, 2011
    |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X