Skip to content

എൻ്റെ മഴയോർമ്മകൾ – Some Rainy Days Memories

Posted in Malayalam Writings, Personal, Thoughts, and Writing

Last updated on April 27, 2020

എൻ്റെ മഴയോർമ്മകൾ – My Rainy Days Memories

മഴയോർമ്മകൾ 04
““““““““““““
എൻ്റെ മഴയോർമ്മകൾ
““““““““““““““`
മഴക്കാലം ഓടിയെത്തുമ്പോൾ നിരവധി മഴയോർമ്മകളും അതൊപ്പം കൊണ്ടുവരുന്നു.

മഴയോർമ്മകൾ പങ്കുവെക്കാൻ കനൽ ഒരുക്കുന്ന പുതിയ സംരഭത്തിലേക്ക് ഇതാ എന്റേയും ചില ഓർമ്മകൾ.

അല്ല, ഏതോർമ്മകൾ കുറിച്ചാലും അതിൻ്റെ ആരംഭം ബാല്യത്തിൽനിന്നുതന്നെ വേണമെന്നാണെനിക്ക് തോന്നുന്നത്

മഴമാസത്തിൻ്റെ അല്ലെങ്കിൽ വേണ്ടാ കർക്കടക മാസത്തിൻറെ സന്തതിയായി ഭൂമിയിൽ പിറന്നതിനാലോ എന്തോ മഴയോടും മഴക്കാലത്തോടും ചെറുപ്പംമുതലേ ഒരിഷ്ടം തോന്നിയിരുന്നു.

ചേമ്പില കുടയാക്കി സ്‌കൂളിലേക്കോടിയ കാലമാണ് പെട്ടന്നു ഓർമ്മയിൽ ഓടിയെത്തിയത്. പിതാവിൻ്റെ വരുമാനംകൊണ്ട് ഏഴ് അംഗങ്ങൾ അടങ്ങുന്ന കുടുംബം ഒരുവിധം പട്ടിണിയില്ലാതെ കഴിഞ്ഞുപോന്ന കാലം. അതിനിടയിൽ ഒരു കുട എന്നത് വെറും സ്വപ്‌നമായിമാത്രം നിലകൊണ്ടു. ഇത്തരം സന്ദർഭങ്ങളിൽ (മഴയിൽ), ചേമ്പിലയും വാഴയിലയും ഒരു തുണയായി എത്തി എന്നു തന്നെ പറയാം!

മഴയിലും, സ്‌കൂളിൽ പോക്കു മുടക്കിയിട്ടില്ല. വീടും സ്‌കൂളും വളരെ അടുത്തായിരുന്നതിനാൽ (സ്‌കൂൾ ബെല്ലടി വീട്ടിൽ നിന്നാൽ കേൾക്കാം) ഇക്കാര്യങ്ങളിൽ വലിയ തടസ്സമുണ്ടായില്ല.

സത്യത്തിൽ മഴക്കാലം ഒരാഘോഷകാലമായി തോന്നിയിട്ടുണ്ട് ചെറുപ്പത്തിൽ. മഴ പെയ്യുമ്പോൾ അതിനെ വകവെക്കാതെ മഴയിൽ ഇറങ്ങിക്കളിക്കുക എന്നത് ചെറുപ്പത്തിലേ ഒരു ഹരമായിരുന്നു.

മഴയത്തു കൂട്ടുകാർക്കൊപ്പം കാൽപ്പന്തു കളിക്കാൻ പോയതിനു പപ്പയുടെ തല്ലു കിട്ടിയത് ഇന്നും ഓർമ്മയിൽ തെളിഞ്ഞുനി ൽക്കുന്നു.

പിന്നീട് മഴയുമായുള്ള മനോഹരനിമിഷങ്ങൾ ഓർമ്മിക്കാൻ കഴിയുന്നത് രണ്ടു മാസത്തെ സ്കൂളവധിക്കാലങ്ങളിൽ അരങ്ങേറിയ കാര്യങ്ങളാണ്.

പോത്താനിക്കാടുള്ള ‘അമ്മവീട്ടിൽ അമ്മയുടെ അനിയത്തിയുടെയും (കൊച്ചമ്മച്ചി) സഹോദരന്റെയും മക്കളോടൊപ്പം ചെലവഴിച്ച ആ നാളുകൾ പലതും ഓർത്തുവെക്കാൻ പറ്റുന്ന ചില മഴക്കാലയോർമ്മകൾതന്നെയെന്നു വേണം പറയാൻ.

കാരണം ആ അവധിക്കാലദിനങ്ങൾ പലതും മഴയിൽ മുങ്ങിയവയായിരുന്നു എന്നാണെൻറെ ഓർമ്മ.

ഏകദേശം ഉച്ചതിരിയുന്നതോടെ ഞങ്ങൾ കാളിയാർപ്പുഴയിൽ കുളിക്കാൻ പോവുക പതിവായിരുന്നു. അത് രസകരമായ പല അനുഭവങ്ങളും ഓർമ്മയിൽ കുറിച്ചിടാൻ പകർന്നുതന്നു എന്നു വേണം പറവാൻ.

മഴയിൽ കുതിർന്ന ആ കുളി ശരിക്കും ഞാൻ ആസ്വദിച്ചിട്ടുണ്ട്. പലപ്പോഴും കൊച്ചമ്മച്ചിയുടെ മക്കൾ, ഇരച്ചുവരുന്ന മലവെള്ളപ്പാച്ചിലിൽ നീന്തിത്തുടിക്കുന്നത് അത്ഭുതത്തോടെ കണ്ടുനില്ക്കാൻമാത്രമേ ഞങ്ങൾ സഹോദരങ്ങൾ മൂന്നുപേർക്കും കഴിഞ്ഞിരുന്നുള്ളൂ.

കാരണം നീന്തലിലുള്ള പരിചയക്കുറവുതന്നെ.   ഞങ്ങൾ മൂവരും പുഴയുടെ ഓരം ചേർന്ന് നിന്ന് കുളി കഴിഞ്ഞു മടങ്ങും, പലപ്പോഴും മഴയിൽ കുതിർന്നായിരിക്കും വീട്ടിലെത്തുക.

ഒരിക്കൽ പറമ്പഞ്ചേരിയിലുള്ള കൊച്ചമ്മച്ചിയുടെ വീട്ടിൽവെച്ച് മഴയിൽ തൊടിയിലിറങ്ങി ഞാവൽപ്പഴം പറിക്കാൻ പോയതും മരം കയറാൻ ശ്രമിച്ച ഞാൻ ഉരുണ്ടു വീണു കാൽമുട്ടു പൊട്ടിയതും സഹോദരങ്ങളുടെ അടക്കിപ്പിടിച്ചുള്ള ചിരിയും ഇന്നെന്നപോലെ ഓർമ്മയിൽ നിൽക്കുന്ന ഒന്നത്രേ.
ആ സുന്ദരമായ ബാല്യകാലം വേഗത്തിൽ കടന്നുപോയി.
യൗവനത്തിൽ എത്തിയ നാളികളിൽ സംഭവിച്ച ഒരു കാര്യം ഇവിടെ പറയാതെ വയ്യ.
പ്രീ ഡിഗ്രിക്കു പഠിക്കുന്ന കാലം. വീട്ടിൽ നിന്നും കുറേ അകലെയുള്ള എടത്വാ സെൻറ്‌ അലോഷ്യസ് കോളേജിൽ എനിക്കും അനുജനും പ്രവേശനം ലഭിച്ചു. രണ്ടു ബസ്സ് കയറിവേണം കോളേജിൽ എത്താൻ. അന്ന് ഇന്നത്തെപ്പോലെ ബസ്സ് സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു . ഒന്നോ രണ്ടോ മണിക്കൂറുകൾ ഇടവിട്ടുള്ള ബസ്സുകൾ. ആദ്യബസ് വിട്ടുപോയാൽ പിന്നെ മണിക്കൂറുകളുടെ കാത്തിരിപ്പ്,

ഞാനും അനുജനും മിക്കപ്പോഴും കോളേജ് കഴിഞ്ഞാൽ ഉടൻ ബസ് സ്റ്റാൻഡിൽ എത്തുമായിരുന്നു, എന്നാൽ ഒരു മഴദിവസം സ്റ്റാൻഡിലെത്താൻ അൽപം വൈകി ഞങ്ങൾക്ക് കയറേണ്ട ബസ്, സ്റ്റാൻഡിൽ പുറപ്പെടാൻ തയ്യാറായിക്കിടപ്പുണ്ടായിരുന്നു, ചാറ്റൽമഴ വകവെക്കാതെ ഞാൻ ചലിച്ചുതുടങ്ങിയ ബസ്സിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതും ബസ്സിലെ പിടിവിട്ട് തെറിച്ചുപോയതുംമാത്രം എനിക്കോർമ്മ.. ബോധം വന്നപ്പോൾ ഞാൻ ആശുപത്രിക്കിടക്കയിലായിരുന്നു.

വലിയ അപകടം ഒന്നും പറ്റിയില്ല എങ്കിലും എൻ്റെ വലതു കൈ പ്ലാസ്റ്ററിനുള്ളിലായിരുന്നു. പിന്നീടാണു മനസ്സിലായത് മഴ വരുത്തി വെച്ച ഒരു വിനയായിരുന്നു അതെന്ന്. നനഞ്ഞ കൈയോടെ ബസ്സിൽ പിടിക്കാൻ എനിക്കു കഴിഞ്ഞില്ല അങ്ങനെ തെന്നി താഴെ വീഴുകയായിരുന്നു. എന്തായാലും ബസ്സിനു വലിയ സ്പീഡ് ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടത്തിൽനിന്നു രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. വീഴ്ചയിൽ വലതു കൈമുട്ടിലെ കുഴ തെന്നിമാറിയതൊഴിച്ചാൽ മറ്റു വലിയ അപകടം ഒന്നും ഉണ്ടായില്ല. ഏകദേശം ഒരുമാസം കോളേജ് മുടങ്ങിയതു മിച്ചം.

മഴയോർമ്മകൾ അധികവും രസകരങ്ങളായിരുന്നെങ്കിലും ഈ അനുവഭവം തികച്ചും വ്യത്യസ്തമായ ഒന്നുതന്നെയായിരുന്നു.

പിന്നീട് പഠനത്തോടും ജോലിയോടുമുള്ള ബന്ധത്തിൽ സെക്കന്തരാബാദിലേക്കു വണ്ടി കയറിയ നാളുകൾ. ഇവിടെ ഈ തെലുങ്കുനാട്ടിൽ പറിച്ചുനട്ട നാളുകളിൽ ആ പഴയ മഴക്കാലത്തിൻ്റെ മനോഹരനിമിഷങ്ങൾ പലതും കൈമോശംവന്നതുപോലെ തോന്നിത്തുടങ്ങി.

അതു വെറും തോന്നലായിരുന്നില്ല, അതേ മഴയ്ക്കായി കാത്തിരിക്കുന്ന ഒരു വേഴാമ്പലിനെപ്പോലെ മഴയ്ക്കായി കാതോർത്തിരുന്ന കാലങ്ങൾ.

വല്ലപ്പോഴും വീണുകിട്ടുന്ന മഴ ആസ്വദിക്കാനേ കഴിഞ്ഞിട്ടില്ല എന്നതാണു സത്യം. എന്നിരുന്നാലും വല്ലപ്പോഴുമെത്തുന്ന മഴ കാണുമ്പോൾ ആ പഴയ മഴ സ്മരണകൾ ഒരു സ്‌ക്രീനിൽ തെളിയുന്നതുപോലെ മനസ്സിൽ ഓടിയെത്തുന്നു.

ആ സുന്ദരനിമിഷങ്ങൾ അയവിറക്കി കുടുംബത്തോടും രണ്ടു മക്കളോടുമൊപ്പം ഇവിടെ കഴിഞ്ഞുകൂടുന്നു.

മഴസമരണകൾ കുറിക്കാൻ കനൽ ഒരുക്കിയ ഈ വേദിക്കായി നന്ദി പറഞ്ഞുകൊണ്ടു നിർത്തുന്നു.

ഏവർക്കും നന്ദി നമസ്‌കാരം.

~ ഫിലിപ്പ് വറുഗീസ് ‘ഏരിയൽ’
സിക്കന്തരാബാദ്

Images courtesy C V Krishna Kumar, Kanal

Originally published on Ariel’s Jottings

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

 1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
 2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
 3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
 4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
 5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
 6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
 7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
 8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
 9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
 10. ഫിലിപ്സ്കോമിന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

For Philipscom Associates

ഫിലിപ്പ് വർഗീസ് ഏരിയൽ

Source: Kanal(കനൽ)

Check your domain ranking

One Comment

 1. Faial babu
  Faial babu

  മാഷേ നന്നായി എഴുതി കൊതിപ്പിച്ചു ,, ഏറെ കാലത്തിന് ശേഷം i വായിച്ച ഒരു നല്ല പോസ്റ്റ്

  April 27, 2020
  |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X