Last updated on December 6, 2019
ബൂലോകത്തെ ഏറെ കാലമായി ശ്രദ്ധേയ എഴുത്തിന്റെ ഉടമകളായ ഫിലിപ്പ് വി ഏരിയല്‍, നിഷാ ദിലീപ്, സോണി എന്നിവര്‍ക്കൊപ്പം ബ്ലോഗില്‍ മനോഹരമായ ഒരു നോവല്‍ എഴുതി വിപ്ലവം സൃഷ്ടിച്ച വി ആര് അജിത് കുമാര്‍ കൂടി ആകുമ്പോള്‍ ഇത്തവണത്തെ ബ്ലോഗ് വിലയിരുത്തല്‍ സാര്‍ത്ഥകം ആകും എന്ന് വിചാരിക്കുന്നു. ബ്ലോഗ് എഴുത്തിനെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്നത് ദൗത്യമാക്കിയ ശ്രീ. ഫിലിപ്പിന്റെ ഏരിയലിന്റെ കുറിപ്പുകള്‍, ഇ-മഷിയുടെ എഡിറ്റര്‍ കൂടിയായ ശ്രീമതി.നിഷ ദിലീപ് എഴുതുന്ന ഹൃദയ താളങ്ങള്‍ ശ്രീമതി. സോണിയുടെ പുകയുന്ന കഥകളും കവിതകളും ശ്രീ . വി ആര് അജിത് കുമാര്‍ (പി ആര് ഡി യില്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഇപ്പോള്‍ കേരള പ്രസ് അക്കാഡമി സെക്രട്ടറി ) എഴുതിയ നോവല്‍ ബ്ലോഗ് കേരള ചരിത്ര നോവൽ ഈ ബ്ലോഗുകളിലൂടെയാണ് ഇത്തവണത്തെ സഞ്ചാരം
അഞ്ചാം ഭാഗത്തിനു പ്രത്യേക ആമുഖം
ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ സംരംഭം. ഇതിന്റെ ഉദ്ദേശം ഫല പ്രാപ്തിയിലെത്തുക ഈ പോസ്ടിന്റെയും മുന്‍ പോസ്ടുകളുടെയും വിശദമായ വായന (ലിങ്കുകളില്‍ പോയി വായിച്ചു) നിര്‍വഹിക്കുകയും അഭിപ്രായങ്ങള്‍ വിശദമായി രേഖപ്പെടുത്തുകയും ചെയ്യുമ്പോഴാണ് . ആയതിനു ബ്ലോഗ്ഗെര്‍ മാര്‍ മുന്‍ കൈ എടുക്കുകയും ഈ സംരംഭത്തിന് വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം എന്ന് പ്രത്യേകം അഭ്യര്‍ഥിക്കുന്നു.
കഥയും കവിതയും ലേഖനവും നര്‍മ്മവും വിലയിരുത്തലും ഒക്കെ ചേര്‍ന്ന ബ്ലോഗാണ് ഇത്. പക്ഷെ കഥ, നര്‍മ്മം ഇവയിലൊക്കെ ക്ലിക്കിയാല്‍ ‘ഉടന്‍ വരും; നിര്‍മ്മാണത്തില്‍’ എന്നാ കാണുക. ണ്ടായിരത്തി പന്ത്രണ്ടു ജൂണ്‍ മുതല്‍ എഴുതുന്നു ബ്ലോഗ് എഴുത്തുകാരന് എന്നതിലുപരി ഒരു മികച്ച വായനക്കാരന് എന്ന നിലയിലാണ്ഫിലിപ്പ് എന്ന അവതാര ലക്ഷ്യം എന്ന് വിളിച്ചോതുന്നു ഈ ബ്ലോഗ്. അങ്ങനെ അറിയപ്പെടാനാകും അദ്ദേഹവും ആഗ്രഹിക്കുന്നത് . കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തി ഏവരെയും ബ്ലോഗിലേക്ക് ക്ഷണിക്കുന്ന ഫിലിപ്പേട്ടന് നല്ല ഒരു ഗൃഹസ്ഥനും ആണെന്ന് ഈ ബ്ലോഗില്‍ തെളിയുന്നു. നിര്‍മ്മലമായ കണ്ണാടി പോലെ സുതാര്യമായ ഒരു മനസിന്റെ ഉടമ എന്നാണ് ഈ ബ്ലോഗ് വായിക്കുന്ന ഏതൊരാള്‍ക്കും വെളിപ്പെടുക. അത്തരം മനസ്സുകള്‍ ക്കാണല്ലോ ഇക്കാലത്ത് ക്ഷാമം.
മരം വെട്ടുകള്ക്കെതിരെ സുഗത കുമാരിയെ പോലെ പടവെട്ടി എഴുതിയ മരങ്ങളില്‍ മനുഷ്യ ഭാവി: ഒരു ആഹ്വാനം കവിതയുടെ ലക്ഷണ ശാസ്ത്രം വച്ച് ഒരു വിജയമല്ല എങ്കിലും ആശയ സമ്പുഷ്ടം തന്നെ. വരികള്‍ ഒന്ന് കൂടി ‘തേച്ചു മിനുക്കി’ എടുത്തിരുന്നെങ്കില്‍ ‘കാന്തിയും മൂല്യവും’ വര്‍ദ്ധിച്ചേനെ. നല്ല കാര്യങ്ങള്‍ക്ക് ആശംസകള്‍ നല്കാന് ഫിലിപ്പേട്ടന് എന്നും മുന്നില്‍ തന്നെ. അതാണ് മലയാളം സ്വന്തം മലയാളം എന്ന പോസ്റ്റില്‍ കാണുന്നത്.
ബ്ലോഗുകളെ വിലയിരുത്തിയുള്ള കുറിപ്പുകളാണ് ഇദ്ദേഹത്തിന്റെ ബ്ലോഗിലെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ വര്‍ഷ ഒടുക്കത്തില്‍ എഴുതിയ വര്‍ഷാന്ത്യ കുറിപ്പ് ഫേസ്ബുക്കിലെ സജീവ ഇടപെടലുകളെ സൂചിപ്പിക്കുന്നു പുണ്യാളനും അജിത്തേട്ടനും ഇതിലുണ്ട്. എന്റെ സുഹൃത്ത് അസിന്റെ ബ്ലോഗില്‍ ആദ്യമായി കയറുന്നതും ഇത് വഴി എന്നറിയുമ്പോഴാ അതിശയം. നജിം തട്ടത്തുമലയും രമേശ് അരൂരും വര്‍ഷിണി വിനോദിനിയും ഒക്കെ പരാമര്ശിതര്. പ്രിയ സ്നേഹിതന് ബെഞ്ചിയും ചന്തു നായരും ഒക്കെ ഇതില്‍ സഞ്ചരിക്കുന്നത് കണ്ടപ്പോള്‍ വളരെ സന്തോഷം. പ്രദീപ് മാഷും നിഷയും ഒപ്പം ബ്ലോഗ് പുലി വള്ളിക്കുന്നും നിരക്കുന്നു. സ്നേഹിതര്‍ ഫൈസല്‍ ബാബുവിനെയും അസ്രൂസിനെയും കണ്ടു ഏതായാലും ഇതൊക്കെ മികച്ച പ്രോത്സാഹനം തന്നെ.
ഒടുവില്‍ ഇദ്ദേഹം ബ്ലോഗ്ഗെഴുത്തി ന്നു പത്തു കല്പനകള് തന്നെ പുറപ്പെടുവിച്ചു. ഞാനും ഒന്ന് ഭയന്ന്..ഈ എഴുത്ത് തന്നെ ആ കല്പനകള് അനുസരിച്ചാണോ എന്ന്… ആ കല്പനകള് ഒക്കെ ഏവര്‍ക്കും അനുസരിക്കാവുന്നതും ആണ്.
ബ്ലോഗ് എഴുത്തിന്റെയും വായനയുടെയും അനുഭവങ്ങളും എഴുതി. ‘ബ്ലോഗറേയും വായനക്കാരെയും ചൊടിപ്പിക്കുന്ന തരം കമന്റുകള്‍ പാസ്സാക്കാതിരിക്കുക. പലപ്പോഴും അതൊരു വലിയ വിവാദത്തില്‍ തന്നെ ചെന്ന് കലാശിക്കാന്‍ വഴിയുണ്ട്. ഒപ്പം കമന്റുകളില്‍ തമാശക്ക് തിരി കൊളുത്തുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതുണ്ട് അത് ചിലപ്പോള്‍ ആളിപ്പടരാനും അപകടങ്ങള്‍ വരുത്തി വെക്കാനും ഉള്ള സാധ്യതകള്‍ വിരളമല്ല. അപരിചിതരായവരുടെ ബ്ലോഗുകളില്‍ കമന്റുമ്പോള്‍ തമാശ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം അത് ചിലപ്പോള്‍ ചില തെറ്റിദ്ധാരണകളിലേക്ക് വലിച്ചിഴക്കും.’
ഇതൊക്കെ എത്രയോ ശരി എന്ന് ആരും തല കുലുക്കി സമ്മതിക്കും.
ബ്ലോഗ്ഗർ കൂട്ടായ്മ എങ്ങനെ ആയിരിക്കണം എന്നതിനും ഇദ്ദേഹത്തിനു പക്വമായ നിർദേശങ്ങൾ ഉണ്ട്. നോക്കുക ‘ഒരുപക്ഷെ നിങ്ങള്‍ ബ്ലോഗിലെ ഒരു പുലി തന്നെ ആയിരിക്കാം എന്നിരുന്നാലും ചിലപ്പോള്‍ ഒരു ൃലറ രമൃുല േവെല്ക്കം നിങ്ങള്‍ക്ക് കിട്ടിയില്ലെന്നിരിക്കാം, ചിലപ്പോള്‍ ഒരു പൂമാലയിട്ടുള്ള സ്വീകരണം പോലും കിട്ടിയെന്നും വരില്ല, ആ പ്രതീ ക്ഷ തല്‍ക്കാലത്തേക്ക് മാറ്റി വെക്കുന്നതാണ് ഉത്തമം. മറിച്ച് നിങ്ങള്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ സ്വയം മുന്‍കൈ എടുക്കേണ്ടതുണ്ട്. ഒരു നീണ്ട മുഖം കാണിക്കാതെ പുഞ്ചിരിക്കുന്ന ഒരു മുഖം കാട്ടാന്‍ ശ്രമിക്കുക, കാരണം നിങ്ങളുടെ നീണ്ടമുഖം അല്ലെങ്കില്‍ വീര്‍പ്പിച്ചു കെട്ടിയ മുഖം ളമരലയീീസ, ബ്ലോഗുകള്‍ തുടങ്ങിയവയില്‍ പ്രത്യക്ഷപ്പെട്ടാലത്തെ അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കുക, അതുകൊണ്ട് തന്നെ ഒരു പുഞ്ചിരിക്കുന്ന മുഖം തന്നേ എവിടെയും കാണട്ടെ. അകം ഒരു പക്ഷെ നീറി ക്കൊണ്ടിരിക്കുന്ന ഒരു നേരിപ്പോടായാല്‍ പോലും മുഖത്തൊരു പുഞ്ചിരി പടര്‍ത്താന്‍ ശ്രമിക്കുക.’
ശരിക്കും നല്ല ഉപദേശം തന്നെ അല്ലെ?

സാഹിത്യ സംബന്ധി ആയി പ്രധാനപ്പെട്ട പലതിനെ പറ്റിയും കുറിപ്പുകള കാണാം. ഉദാഹരണം വേങ്ങയിൽ കുഞ്ഞിരാമന് നായനാരെ പറ്റി . ആരോഗ്യ രംഗവും ഇദ്ദേഹത്തിനു പഥ്യം. കീഴ്വായുവിനെ പറ്റി ഇദ്ദേഹം കാര്യമായെഴുതി. ഈ വിഷയത്തിൽ പുരുഷനാണത്രേ കേമന്‍ ! ഇവിടെയും സ്ത്രീ ഒപ്പം എത്തേണ്ടതല്ലേ?
ശ്രീ ഏരിയൽ ഫിലിപ്പിന്റെ ബ്ലോഗില്ഇനിയും ഉണ്ട് വിഭവങ്ങള്‍ ഒന്ന് കയറി നോക്കൂ.. നിങ്ങള്‍ക്കത് ബോദ്ധ്യപ്പെടും… ബാക്കി അവിടെ !
My Malayalam Blog Page Reviewed By Shri. Anwar Husain.
My Malayalam Blog Review by Anwar Hussain
Dear Readers, Your Attention Please!
In short, Philipscom will not approve comments that
Check your domain ranking