A memoir: An article published in the M E Cherian Smaranika (Souvenir)
എന്റെ ചെറുപ്പകാലത്ത്, ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം. നോട്ടുബുക്കില്‍ കഥകള്‍, കവിതകള്‍ ഗാനങ്ങള്‍ എന്നീ തലക്കെട്ടുകളില്‍ എന്തെല്ലാമോ കുത്തിക്കുറിച്ചിടുന്ന കാലം.
സുവിശേഷകന്‍ മാസികയെപ്പറ്റിയും ബാലസംഘത്തെപ്പറ്റിയും അറിഞ്ഞു തുടങ്ങിയ കാലം.
കുറിച്ചിട്ടവയില്‍ ഒന്ന് രണ്ടു ഗാനങ്ങളും ഒരു ചെറുകഥയും കടലാസ്സില്‍ പകര്‍ത്തി ചെറിയാന്‍ സാറിന്റെ പേരില്‍ അയച്ചു കൊടുത്തു. അധികം വൈകാതെ മറുപടിയും വന്നു.
കത്തു വായിച്ച ഞാന്‍ ആനന്ദാതിരേകത്താല്‍ തുള്ളിച്ചാടി. എന്റെ ആദ്യത്തെ രചന, ഇതാ വെളിച്ചം കാണുവാന്‍ പോകുന്നു. അതും ചെറിയാന്‍ സാറിന്റെ മാസികയില്‍.
എന്നെ അത്യധികം സന്തോഷിപ്പിച്ച ഒരസുലഭ നിമിഷം.
പ്രസിദ്ധനായ ഒരു പത്രാധിപരുടെ കത്തു ലഭിച്ചു എന്നതും അദ്ദേഹത്തിന്റെ മാസികയില്‍ എന്റെ ആദ്യ രചന പ്രസിദ്ധീകരിക്കാന്‍ പോകുന്നു എന്നറിഞ്ഞതും എന്തെന്നില്ലാത്ത ഒരാനന്ദം എനിക്കനുഭവപ്പെട്ടു.
ഒപ്പം അതെനിക്ക് കൂടുതല്‍ കൂടുതല്‍ എഴുതണമെന്നുള്ള പ്രേരണയും പ്രോത്സാഹനവും നല്‍കി അങ്ങനെ പലതും കുറിച്ചിടുവാന്‍ എനിക്കു കഴിഞ്ഞു.
തുടര്‍ന്ന് ഒരു കഥയും, കവിതയും, ലേഖനവും അദ്ദേഹത്തിന്റെ പേരില്‍ മാസികക്ക് അയച്ചു. വീണ്ടും മറുപടി ലഭിച്ചു.
“ലേഖനവും കഥയും അല്പം ചില തിരുത്തലുകള്‍
വരുത്തി മാസികയില്‍ പ്രസിദ്ധീകരിക്കാം. ലേഖനങ്ങള്‍ എഴുതുന്നതിലാണ് കൂടുതല്‍ വാസന എന്നു തോന്നുന്നു. ആ വഴിക്കു ശ്രമിക്കുക. കര്‍ത്താവ് സഹായിക്കട്ടെ.”
ആ വരികള്‍ ഞാന്‍ വീണ്ടും വീണ്ടും വായിച്ചു.
എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.
സാറിന്റെ അന്നത്തെ കത്തുകള്‍ എനിക്കു നല്‍കിയ പ്രോത്സാഹനം പ്രത്യേകം എടുത്തു പറയേണ്ടത് തന്നെ.
അങ്ങനെയിരിക്കെ കുമ്പനാട് കണ്‍വന്‍ഷന് ചെറിയാന്‍ സാര്‍ പ്രസംഗിക്കാന്‍
വരുന്നുണ്ടന്നു കേട്ടപ്പോള്‍ അതിയായ സന്തോഷം തോന്നി.
എങ്ങനെയെങ്കിലും സാറിനെ കാണണം എന്ന ചിന്ത എന്നെ ഭരിക്കുവാന്‍ തുടങ്ങി. എന്റെ മാതാപിതാക്കള്‍ എല്ലാ വര്‍ഷവും കുമ്പനാട് കണ്‍വന്‍ഷനു പോവുക
പതിവുണ്ടായിരുന്നു. അവരോടൊപ്പം പോകാനും സാറിനെ കാണാനുമുള്ള എന്റെ ആഗ്രഹം ഞാന്‍ പിതാവിനെ അറിയിച്ചു. പിതാവ് അതിനു സമ്മതിച്ചു.
അങ്ങനെ ആദ്യമായി കുമ്പനാട്ടുവെച്ചു സാറിനെ നേരില്‍ കാണാനും പരിചയപ്പെടാനും കര്‍ത്താവ് സഹായിച്ചു.
ആ വര്‍ഷം ജനുവരി ലക്കം സുവിശേഷകനില്‍ എന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഒരു കോപ്പി എനിക്ക് തന്ന് എന്റെ
പുറത്തു തട്ടി എന്നെ പ്രോത്സാഹിപ്പിച്ച ആ അസുലഭ നിമിഷങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കില്ല.
Listen to this video: A Sermon in Malayalam by M E Cherian
Malayalam Christian Message by M.E Cherian(MEC)
Introduction by George Koshy, Mylapra (GK)
Video Editing: Anish Thankachan // Source : Happy Melody // anisat
Source:
M E Cheriyan Smaranika, published by GLS Mumbai
Chief Editor, Br. George Koshy, Mylapra
Video Credit: lisstom, Anisat, Happy Melody
Pic. Credit. Orkut.
Published on: Dec 9, 2011 @ 18:22
Updated on March 4, 2019
P V Ariel
റിജോ, ഈ നല്ല പ്രതികരണത്തിന് നന്ദി,
Rejoy Poomala
“അനുഗ്രഹിക്കുന്നവര്‍ ആയിരിപ്പിന്‍” (1 പത്രോസ് 3:9)
ചെറിയാന്‍ സാറിനെ പോലെ ഒരു മഹത് വ്യക്തിത്വത്തിന്റെ തലോടല്‍ എല്ക്കുവാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണ്.
മറ്റുള്ളവരുടെ കഴിവുകള്‍ അംഗീകരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കഴിയുന്നവര്‍ ഇന്ന് വളരെ ചുരുക്കം. എന്നാല്‍ കര്‍ത്താവില്‍ നിന്നും ധാരാളം നന്മ അനുഭവിച്ചവര്‍ ആ അനുഗ്രഹം മറ്റുള്ളവരിലേക്കും പകര്‍ന്നുകൊണ്ടിരിക്കും. വാക്കുകളിലൂടെ, പ്രവര്‍ത്തനത്തിലൂടെ, എഴുത്തുകളിലൂടെ… അങ്ങനെ അവര്‍ മറ്റുള്ളവരുടെ അനുഗ്രഹത്തിലും പങ്കാളികള്‍ ആയി മാറും.. ഈ ലേഖനങ്ങളിലൂടെ/ ഓര്മക്കുറിപ്പുകളിലൂടെ ആ അനുഗ്രഹം/ നന്മ അനേകരിലേക്കു പകര്‍ന്നെത്തുവാന്‍ കര്‍ത്താവ് ഇടയാക്കട്ടെ..
എം. ഇ. സി. സ്മരണകള്‍ക്ക് മുന്‍പില്‍ നിറഞ്ഞ ഹൃദയത്തോടെ..
Last edited Mar 6, 2010 3:23 AM
റിജോ,
ഈ നല്ല പ്രതികരണത്തിന് നന്ദി, താങ്കള്‍ പറഞ്ഞതുപോലെ, തങ്ങള്‍ക്കു ലഭിച്ചിരുന്ന നന്മകള്‍ പങ്കു വെച്ച് മാതൃക കാട്ടിയ പിന്‍ തല മുറയെ പിന്‍പറ്റുന്നവര്‍ ഇന്ന് വിരളമായിക്കൊണ്ടിരിക്കുന്നു. നമുക്ക് ലഭിച്ചിരിക്കുന്ന നന്മകള്‍,അനുഗ്രഹങ്ങള്‍ വിവിധ തലങ്ങളിലൂടെ നമുക്ക് മറ്റുള്ളവര്‍ക്കായി പകര്‍ന്നു നല്‍കാം അതത്രേ ദൈവം നമ്മില്‍ നിന്നാഗ്രഹിക്കുന്നതും. കര്‍ത്താവ് സഹായിക്കട്ടെ. ഈ ആശയത്തില്‍ കുറച്ചുനാള്‍ മുമ്പ് എഴുതിയ ഒരു ഇങ്ങ്ലീഷ് ലേഖനത്തിന്റെ ലിങ്ക് ചേര്‍ക്കുന്നു.
Blessings are for sharing
ദൈവം അനുഗ്രഹിക്കട്ടെ
ക്രിസ്തുവില്‍ സ്വന്തം സഹോദരന്‍
ഫിലിപ് വറുഗീസ് ‘ഏരിയല്‍’
Published on: Dec 9, 2011 @ 18:22
Posted by P V Ariel, published on Google’s Knol page. last edited Mar 6, 2010, 3:23 AM
Sign in to post a reply
Source: Google’s Knol Pages
YouTube Lisstom
Jottings Of A Freelance Writer From Secunderabad India
Dear Readers, Your Attention Please!
Thank you so much for your valuable time.
I appreciate and love your feedback/comments!
I accept feedback from my readers and often I do reciprocate.
Your feedback negative or positive, I would like to hear from you.
But there is a slight restriction/rule in this regard.
A Multilingual Freelance Writer, Editor, Blogger, Roundup Expert, Translator, Internet Marketer And A Social Campaigner. Manages different sites in English as well as in Malayalam. Born And Brought Up In Kerala. Now Based At Secunderabad Telangana, India. Facebook or
Can Reach At: philipscom55(@)Gmail [.] Com twitter: @PVAriel Skype Philva6