Skip to content

A Post For Malayalam Blog Challenge – മലയാളം ബ്ലോഗ് ചലഞ്ചിലേക്കൊരു പോസ്റ്റ്

Posted in Malayalam Writings

Last updated on November 28, 2018

മലയാളം ബ്ലോഗ് ചലഞ്ചിലേക്കൊരു പോസ്റ്റ് – A Post For Malayalam Blog Challenge

ചിത്രത്തിന് കടപ്പാട് ശ്രീ രമേശ് അരൂർ 

മലയാളം ബ്ലോഗ് ഉലകത്തിൽ ചില വർഷങ്ങളായി സംഭവിച്ചുകൊണ്ടിരുന്ന ബ്ലോഗ് മാന്ദ്യത്തെപ്പറ്റി രണ്ടു വർഷം മുമ്പ് ഒരു ചെറുകുറിപ്പ്  നമുക്ക് ബ്ലോഗ്‌ എഴുത്തിലേക്കു മടങ്ങാം അല്ലെ! എന്ന തലക്കെട്ടിൽ ഞാൻ ഈ ബ്ലോഗിൽ  എഴുതിയിരുന്നു.  

ഒപ്പം  അതേപ്പറ്റിയുള്ള കുറിപ്പുകൾ/അറിയിപ്പുകൾ  എൻ്റെ സോഷ്യൽ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കളെ അറിയിക്കുവാനും കഴിഞ്ഞു,  പക്ഷെ നമ്മുടെ സുഹൃത്തുക്കളിൽ ഒരു നല്ല പങ്കും സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ ബ്ലോഗിലേക്കു മടങ്ങിവരാൻ പലരും താൽപ്പര്യം കാണിച്ചില്ല.

അങ്ങനെ ഞാൻ ആ സംരംഭത്തിൽ നിന്നും പിന്മാറി പൂർണ്ണ സമയം ഇംഗ്ലീഷ് ബ്ലോഗെഴുത്തിലേക്ക് തിരിയുകയും ചെയ്തു. അതിപ്പോൾ സജീവമായി തുടരുകയും ചെയ്യുന്നു.

എന്നാൽ കഴിഞ്ഞ ദിവസം തികച്ചും അവിചാരിതമായിട്ടാണ് ബ്ലോഗറും കഥാകാരിയും ഓൺലൈൻ മിത്രവുമായ ശ്രീമതി റോസിലിൻ,  ശ്രീ രമേശ് അരൂരിൻ്റെ ഒരു 
ഫേസ്ബുക്ക് നോട്ടിഫിക്കേഷനിൽഎന്നെ ടാഗ് ചെയ്തത് ശ്രദ്ധയിൽപ്പെട്ടത്. 

ബ്ലോഗെഴുത്തിൽ വന്ന  മാന്ദ്യം മാറ്റുന്നതിനായി ചില മിത്രങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുന്നു!

വളരെ സന്തോഷം തോന്നി! കാരണം, ബ്ലോഗ് മാന്ദ്യം മാറണം, ഒപ്പം ഒരു ഉദ്ധാരണം ഉണ്ടാകണം എന്ന്  വളരെ ആത്മാർത്ഥമായി ആഗ്രഹിച്ച ഒരു ബ്ലോഗറാണ് ഞാൻ.  

കാരണം ബ്ലോഗെഴുത്തിൻറെ ആ പഴയ കാലം തികച്ചും ആഹ്ലാദകരമായ ഒരു അനുഭവം ആയിരുന്നു.  

ഇംഗ്ലീഷ് ബ്ലോഗെഴുത്തിലൂടെ അതിപ്പോൾ അനുഭവിക്കുന്നുണ്ടെങ്കിലും    മാതൃഭാഷയിൽ ലഭ്യമാകുന്ന ആ അനുഭൂതി ഒന്നു വേറെ തന്നെ!

രമേഷിൻറെ ഫേസ്ബുക്ക് നോട്ടിഫിക്കേഷനു ഉടൻ തന്നെ ഞാൻ ഒരു മറുപടി നൽകി.  “ശ്രീ രമേശ് നല്ല ആഹ്വാനം, ആശംസകൾ. 

കുറേക്കാലം മുൻപ് ഞാൻ ബ്ലോഗ് ഉലകം ഒന്ന് ഉഷാറാക്കാൻ ഒരു എളിയ യഗ്‌നം നടത്തി നോക്കി പക്ഷെ ഒരു തണുത്ത പ്രതികരണമാണ് എനിക്കു കിട്ടിയത്, ഞാൻ തോറ്റു പിന്മാറി വീണ്ടും ഇംഗ്ലീഷ് ബ്ലോഗിൽ സജീവവായി.  അവിടെ രണ്ടു തുട്ടു തടയുകയും ചെയ്യുമല്ലോ! 
ഇപ്പോൾ രമേഷിന്റെയും റോസിലിൻറെയും പ്രയഗ്നം സഫലമാകുമെന്നു പ്രതീക്ഷിക്കുന്നു.  എല്ലാ പിന്തുണയും ഒപ്പമുണ്ടാകും. ആശംസകൾ. ~ഫിലിപ്പ് ഏരിയൽ 
മയങ്ങി കിടക്കുന്ന ബ്ലോഗിനു ജീവൻ നൽകാനുള്ള ഒരു ആഹ്വാനമായിരുന്നു രമേശ് കുറിച്ച വരികൾ.  എൻ്റെയും ആഗ്രഹം സഫലമാകുവാൻ പോകുന്നു എന്നോർത്തപ്പോൾ വളരെ സന്തോഷം തോന്നുകയും  ‘ഈ ബ്ലോഗ് ചലഞ്ചിൽ ഞാനും ഒപ്പമുണ്ടാകും’ എന്ന് കുറിപ്പിലൂടെ അറിയിച്ചു. താഴെ കൊടുത്തിരിക്കുന്ന സ്ക്രീൻഷോട്ട് കാണുക. എൻ്റെ  മ റുപടി 


രമേഷിന്റെ ആ കുറിപ്പത്രേ ഈ പോസ്റ്റിനു ആധാരം. 

ബ്ലോഗ് മിത്രം  ശ്രീ ജിമ്മിയുടെ ( ജിമ്മി ജോൺ) “സ്വന്തം സുഹൃത്ത്” എന്ന ബ്ലോഗ് പേജിൽ 2015 ൽ  ഞാൻ ഇട്ട ഒരു കമന്റു കഴിഞ്ഞ ദിവസം വീണ്ടും കാണുവാനിടയായി. അന്ന് കുറിച്ച വരികൾ വീണ്ടും കുറിക്കട്ടെ!
മാറാല കെട്ടിക്കിടന്ന ബ്ലോഗുകളിൽ  ഒരു അനക്കം, വരുത്താൻ, അല്ല,​ അവയിലെ പൊടിതട്ടിക്കുടഞ്ഞു വീണ്ടും സജീവമാക്കാൻ താങ്കൾ നടത്തിയ ​ ഈ അടുക്കി വെക്കലുകൾക്കു കഴിയട്ടെ  എന്ന് ആശംസിക്കുന്നു!” 
​അതെ ബ്ലോഗുകൾ സജീവമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കമ്മന്റിൻറെ പൂർണ്ണ രൂപവും ഒപ്പം ജിമ്മിയുടെ മറുപടിയും  താഴെക്കൊടുക്കുന്നു ​സ്‌ക്രീൻ ഷോട്ടിൽ കാണുക. ജിമ്മിയുടെ ബ്ലോഗിലേക്കുള്ള വഴിയും ഇവിടെ കൊടുക്കുന്നു.  സ്വന്തം സുഹൃത്ത് 
Malayalam blog challengeഅങ്ങനെ അന്നെഴുതിയെങ്കിലും സമയക്കുറവുമൂലം പലർക്കും സജീവമാകാൻ കഴിഞ്ഞില്ല എന്ന് വേണം കരുതാൻ, പക്ഷെ ഇത്തവണ, എല്ലാവരും ഈ ചലഞ്ചിൽ സജീവമാകും എന്നു തന്നെ ഞാൻ കരുതുന്നു, കാരണം, ഇതുവരെ കിട്ടിയ പ്രതികരണങ്ങൾ  അതാണ് വിളിച്ചറിയിക്കുന്നത്.
നിരവധിപേർ ഇതിനകം സജീവമാകാം എന്നറിയിച്ചിട്ടുണ്ട്.
മേൽ സൂചിപ്പിച്ച  കമൻറ്, ബ്ലോഗിലായതിനാൽ വീണ്ടും കാണാൻ കഴിഞ്ഞു മറിച്ചു ഫേസ്ബുക്കിൽ ആയിരുന്നെങ്കിൽ വീണ്ടും വായിക്കുന്ന, കാണുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
എത്രയോ നല്ല നല്ല രചനകൾ നമ്മുടെ മിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ കുറിച്ചവ ഒരിക്കലും മടങ്ങിവരാതെവണ്ണം ആഴങ്ങളിലേക്ക് താണുപോയ അവസ്ഥ എത്ര പരിതാപകരം.
പ്രിയ മിത്രങ്ങളേ നിങ്ങളുടെ രചനകൾ നിങ്ങളുടെ കാലശേഷവും വരും തലമുറകളിലേക്ക് എത്തണമെങ്കിൽ സോഷ്യൽ മീഡിയാ രചനകളിൽ നിന്നും എത്രയും വേഗം ബ്ലോഗിലേക്ക് മടങ്ങുക.
ഇതുപറയുമ്പോൾ സോഷ്യൽ മീഡിയ നമുക്കു വേണ്ടേ വേണ്ട എന്ന ധ്വനിയില്ലായിതിനു, മറിച്ചു, നമ്മുടെ രചനകളുടെ പ്രൊമോഷൻ കേന്ദ്രം സോഷ്യൽ മീഡിയകൾ തന്നെ. ആ കാര്യത്തിൽ രണ്ടു പക്ഷം ഇല്ല.
നമ്മുടെ  രചനകൾ, ചിന്തകൾ ആലോചനകൾ, വീണ്ടും ലഭ്യമാകുന്ന തരത്തിൽ അത്തരം പ്ലാറ്റുഫോമുകളിൽ കുറിക്കുക, അതാണ് കൂടുതൽ സുരക്ഷിതം എന്ന് മാത്രം.
നമുക്ക് സജീവമാകാം പരസ്‌പരം പിന്തുണക്കാം, ദിവസവും ചുരുങ്ങിയത് അഞ്ചോ ആറോ ബ്ലോഗുകൾ സന്ദർശിക്കുക, അഭിപ്രായങ്ങൾ കമൻറ് രൂപത്തിൽ എഴുതുക.
പിന്നൊരു കാര്യം ഓർത്തിരിക്കാൻ:
നാം കുറിക്കുന്ന കമന്റുകൾ വെറും കമന്റിനായി ഒറ്റവാക്കിൽ ഒതുക്കാതിരിക്കുക.
സൂപ്പർ, നന്നായി, ഗ്രേറ്റ്, ഓസം, അടിപൊളി, ഗുഡ്, തുടങ്ങിയ ഒറ്റ വാക്ക് കമന്റുകൾ കഴിവതും ഒഴിവാക്കുക, സത്യത്തിൽ അങ്ങനെ പറയുന്നതിൽ  വലിയ കഴമ്പില്ല എന്ന ചിന്താഗതിക്കാരനാണ് ഞാൻ.
പോസ്റ്റിനു ചേർന്ന കുറിക്കു കൊള്ളുന്ന വാക്കുകൾ ഒന്നു രണ്ടു വാചകത്തിൽ എഴുതുക. നിങ്ങളുടെ ആ കമൻറ് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റും അവർ നിങ്ങളുടെ ബ്ലോഗിൽ വായനക്കായി  ഓടിയെത്തും
വായിക്കുന്ന ബ്ലോഗ് പോസ്റ്റിനെപ്പറ്റി പറയാനുള്ളതെല്ലാം വ്യക്തമായി കമന്റിൽ കുറിക്കുക അത് ഒരു ചർച്ചക്കു വീണ്ടും വഴി വെച്ചാൽ ഏറ്റവും നന്ന്.  നമ്മുടെ കമന്റുകൾ കഴമ്പുള്ളയായി മാറട്ടെ, വെറുതെ ഒരു ബാക്ക് ലിങ്കിനു വേണ്ടിയുള്ളതാകാതിരിക്കട്ടെ നമ്മുടെ കമെന്റുകൾ.
വർഷങ്ങളായി ഞാൻ സ്വീകരിച്ചു പോരുന്ന ഒരു സ്ട്രാറ്റജി എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം.  ഇങ്ങനെയുള്ള കമന്റെഴുത്തു കൂടുതൽ ആളുകളെ നമ്മുടെ പേജുകളിലേക്കു ആകർഷിക്കുന്നതിനും  ട്രാഫിക് കൂട്ടുന്നതിനും  നാം എഴുതുന്ന പ്രോത്സാഹജനകമായ കമന്റുകൾ സഹായകമാകുന്നു.
വായിച്ച പോസ്റ്റ് ഇഷ്ടമായെങ്കിൽ നിങ്ങളുടെ ബ്ലോഗിലോ, സോഷ്യൽ മീഡിയകളിലേക്കോ ഷെയർ ചെയ്യുക.

ബ്ലോഗ് ചലഞ്ചിലെ  ഈ ആദ്യ പോസ്റ്റിൽ ഒരു ഓൺലൈൻ  സുഹൃത്തിൻറെ കവിത കൂടി ഗസ്റ്റ് പോസ്റ്റ് ആയി അനുബന്ധമായി ചേർക്കുന്നു.

ഈ പ്രീയ മിത്രം നമ്മുടെ പ്രോത്സാഹനം അർഹിക്കുന്നു, അദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ താഴെ വായിക്കുക:

കവിയെപ്പറ്റി രണ്ടു വാക്ക്:  
ശ്രീ എം എം ഡാനിയേൽ:  ഈ ബ്ലോഗിൻറെ ഒരു വായനക്കാരനും ഒരു നല്ല എഴുത്തുകാരനുമാണ്.
അദ്ദേഹം ഇന്ത്യൻ കരസേനയിൽ 20 വർഷം 
സേവനമനുഷ്ടിച്ചശേഷം  Junior Commissioned Officer  ആയി റിട്ടയർ ചെയ്തു. 
തുടർന്ന്  Royal Air Force of Oman,  മസ്ക്കറ്റില്‍ Telecommunication Engineer  ആയി 1996 മുതല്‍   ജോലി ചെയ്‌തു വരികയായിരുന്നു.  2015 ഫെബ്രുവരിയിൽ അവധിക്കു നാട്ടിൽ വരികയും  മാർച്ച് ആറിന് തിരികെ മസ്‌ക്കറ്റിൽ എത്തണം എന്നാഗ്രഹിച്ചെങ്കിലും നിർഭാഗ്യവശാൽ മാർച്ച് മൂന്നിന് അദ്ദേഹത്തിനൊരു ഹൃദയാഘാതം സംഭവിച്ചതുമൂലം അതിനു കഴിഞ്ഞില്ല. 
തലച്ചോറിലേക്കുള്ള പ്രധാന ആർട്ടറിയിൽ ആയിരുന്നു ബ്ലോക്ക് ഉണ്ടായത്. സർജറി നടത്തി ബ്ലോക്ക് മാറ്റിയെങ്കിലും അതോടെ സംസാര ശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടു ഇപ്പോൾ ശയ്യാവലംബിയായി  കഴിയുകയും ഒപ്പം ചികിത്സ തുടരുകയും ചെയ്യുന്നു. 
 
അൽപമായി സംസാരശേഷി ഇപ്പോൾ തിരിച്ചു കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു സംസാരിക്കുകയുണ്ടായി, അപ്പോൾ താനയച്ച കവിതയെപ്പറ്റി ചോദിക്കുകയും ബ്ലോഗ് ആരംഭിക്കുന്ന കാര്യവും മറ്റും  പറയുകയുമുണ്ടായി. 
നിരവധി കവിതകൾ എഴുതിയ ഈ മിത്രത്തിൻറെ  “യാചകൻ”  എന്ന കവിത ഇവിടെ ചേർക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്:
വായിക്കുക അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ എഴുതുക. 
യാചകന്‍
വല്ലതും തരികമ്മാ കേണു ഞാന്‍ പടി തോറും
ഇല്ലെന്നു ചൊല്ലിയാലോ നടക്കും നിരാശനായ്
ഇല്ലെന്നു ചൊല്ലാത്തവര്‍ നല്ലവര്‍ ചിലരെല്ലാം
ചില്ലറത്തുട്ടുകളെന്‍ പാത്രത്തിലിട്ടു തന്നു
        നാഴി നെല്ലരി പോലും കിട്ടിയില്ലെന്നു വന്നാല്‍
        ഏഴയാമെനിക്കന്ന് കഴിയില്ലുറങ്ങുവാന്‍
        ഒഴിഞ്ഞ വയറ്റിലെ കത്തുന്ന തീയണയ്ക്കാന്‍
        കഴിയാറില്ല നാഴി വെള്ളത്തിനൊരിക്കലും
കുഞ്ഞു കുട്ടികള്‍ രണ്ടു പേരുമമ്മയോടൊപ്പം
കഞ്ഞി കിട്ടുമെന്നോര്‍ത്തു കാത്തിരിക്കുന്നുണ്ടാകും
പഞ്ഞമാസവും തിരുവോണവുമെല്ലാം സമം
കഞ്ഞി കിട്ടിയാല്‍ തന്നേ എന്നുമേ തിരുവോണം
        ഈ വിധമെല്ലാമങ്ങു ചിന്തിച്ചു നടക്കുമ്പോള്‍
        ആ വഴി കണ്ടൂ ദൂരേ മിന്നുന്ന രഥമൊന്ന്
        ആവലെല്ലാമിന്നെന്റെ തീരുമെന്നുറപ്പിച്ചു
        ആ വരുന്നതു മഹാരാജന്റെ രഥമല്ലോ
പാതയോരത്തു നിന്നും നീങ്ങി ഞാനല്പം നിന്നു
ആ തിരുവെഴുന്നള്ളത്തേവമെന്‍ ചാരേ വരാന്‍
പാതയോരത്തു വന്നെന്‍ ചാരെയാ രഥം നിന്നു
സാദരം കൈകള്‍ കൂപ്പി നിന്നു ഞാന്‍ തിരുമുമ്പില്‍
        കൈകളെന്‍ നേരേ നീട്ടി നില്‍ക്കുന്നു മഹാരാജന്‍
        ആകെ ഞാന്‍ പകച്ചിതു സത്യമെന്നറിയാതെ
        ആകെയെന്‍ മാറാപ്പിന്റെ ഉള്ളിലുള്ളതില്‍ നിന്നും
        ഏകി നെന്മണിയൊന്നാ പൊന്നു തമ്പുരാനേവം
മന്ദഹാസം തൂകിക്കൊണ്ടെന്റെ നെന്മണി വാങ്ങി
മന്ദമാ മഹാരാജന്‍ യാത്രയായ് രഥമേറി
നിന്നു ഞാനവിടെന്റെ വിധിയേ പഴിച്ചേവം
ഒന്നനങ്ങുവാന്‍ പോലും കഴിയാതൊരു മാത്ര
        എത്തി ഞാന്‍ വിഷണ്ണനായ് എന്റെ കൂരയിലേവം
        ഇത്തിരിപ്പോന്ന ധാന്യം കുട്ടയില്‍ കുടഞ്ഞിട്ടു
        ഇത്തിരി വെളിച്ചത്തില്‍ കണ്ടു കണ്മിഴിച്ചു ഞാന്‍
        പത്തര മാറ്റുള്ളൊരു സ്വര്‍ണ്ണനെന്മണിയതില്‍
വിലപിച്ചു പോയി ഞാന്‍ ബുദ്ധി ശൂന്യതയോര്‍ത്തെന്‍
തലയിലെഴുത്തെങ്ങാന്‍ മായുമോ മായിച്ചെന്നാല്‍
നെല്ലിന്റെ മണിയെന്റെ മാറാപ്പിലുള്ളതെല്ലാം
വല്ലഭനേകാനപ്പോള്‍   തോന്നിയില്ലല്ലോ കഷ്ടം.
               ~  ഡാനിയേല്‍ എം എം

( മഹാകവി  രവീന്ദ്രനാഥ്  ടാഗോറിന്റെ “ഗീതാജ്ഞലി “യോട് കടപ്പാട് )
 Originally published on the pages of Philipscom’s Blogger pages.n

പ്രീയ വായനക്കാരുടെ ശ്രദ്ധക്ക് !

താങ്കളുടെ വിലയേറിയ സമയത്തിനു നന്ദി.
നിങ്ങളുടെ സ്നേഹവും, പ്രതികരണങ്ങളും എനിക്ക് പ്രോത്സാഹനമേകുന്നു
 വായനക്കാരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾക്ക് അപ്പോൾ തന്നെ മറുപടി നൽകുന്നതിലും ഞാൻ ശ്രദ്ധിക്കുന്നു.
നിങ്ങളുടെ പ്രതികരണങ്ങൾ അതെന്തായാലും അറിയുവാൻ ആഗ്രഹിക്കുന്നു. താഴെയുള്ള കമെന്റ് ബോക്സിൽ അതെഴുതുക.
കമന്റെഴുതുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്. 
ഒറ്റവാക്കിൽ കമൻറ് ഒതുക്കുന്നവർ ദയവായി അതൊഴിവാക്കുക.

അതുപോലെ, പ്രോകോപനപരമായതും, പരിഹാസരൂപത്തിലുള്ളതുമായ  പ്രതികരണങ്ങൾക്കും

ഇവിടെ ഇടം ഇല്ല.

ഇംഗ്ലീഷിലും മലയാളത്തിലും എഴുതാം.
പോസ്റ്റുമായി പുലബന്ധം പോലുമില്ലാത്ത പ്രതികരണങ്ങൾ പ്രസിദ്ധീകരിക്കില്ല.
കമന്റിൽ അനുയോജ്യമല്ലാത്ത ലിങ്ക് ചേർത്താൽ അതു നീക്കം ചെയ്യുന്നതായിരിക്കും.
അതുപോലെ അനാവശ്യമായ ഉപദേശങ്ങൾ, നിർദ്ദേശങ്ങൾ ഒഴിവാക്കുക, ഒപ്പം പോസ്റ്റുമായി ബന്ധപ്പെട്ട വിമർശനാത്മകമായ പ്രതികരണങ്ങൾ കുറിക്കുക,  അതൊരു ചർച്ചക്കു കാരണമാകുമെങ്കിൽ നല്ലത്.
നിങ്ങളുടെ വിലയേറിയ സമയത്തിനു വീണ്ടും നന്ദി.
ഇവിടെ കുറിക്കുന്ന കമൻറ് എഴുത്തുകാരുടെ
ബ്ലോഗിൽ എത്തുന്നതും ഒപ്പം എൻറെ
പ്രതികരണങ്ങൾ അവിടെ എഴുതുന്നതുമാണ്.
എഴുതുക അറിയിക്കുക.
സസ്നേഹം
നിങ്ങളുടെ സ്വന്തം
ഫിലിപ്പ് വർഗീസ് ഏരിയൽ 

Check your domain ranking

19 Comments

  1. അരീക്കോടൻ
    അരീക്കോടൻ

    ബൂലോകം വീണ്ടും ഉണരും എന്ന് പ്രത്യാശിക്കുന്നു. ഈ ചലഞ്ച് ഇന്നത്തോടെ നിർത്തുകയും അരുത് ‘

    November 10, 2018
    |Reply
  2. ഡാനിയൽ സാറിനെ വായനക്കാർക്ക് പരിചയപ്പെടുത്തിയതിന് നന്ദി… പെട്ടെന്ന് തന്നെ അദ്ദേഹം ജീവിതത്തിലേക്ക് തിരികെയെത്തട്ടെ എന്ന് പ്രത്യാശിക്കുന്നു.

    November 10, 2018
    |Reply
  3. Geetha Omanakuttan
    Geetha Omanakuttan

    സർ,
    നിങ്ങളൊക്കെ കാണിക്കുന്ന ഈ ഉത്സാഹം ഏറെ സന്തോഷപ്രദം. ബ്ലോഗെഴുത്തു തുടങ്ങിയ നാൾ മുതൽ ഇന്നും ഒരുപോലെതന്നെ. പല ബ്ലോഗുകളും വായിക്കാറുമുണ്ട്. പലരുടെ അനുഭവങ്ങൾ.. അവരുടെ ഭാവനകൾ.. അറിവുകൾ ഒക്കെ പരസ്പരം കൈമാറുന്നതിലൂടെ വലിയൊരു കൂട്ടായ്മയാണ് ബ്ലോഗുകൾ. ഇത് വീണ്ടും സജീവമാകട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.
    അതുപോലെ കവിത ഏറെ ഹൃദ്യമായിട്ടുണ്ട്..

    November 10, 2018
    |Reply
    • നന്ദി ടീച്ചറെ ഈ വരവിനും വായനക്കും കുറിപ്പിനും.
      ടീച്ചർ ബ്ലോഗിൽ അന്നും ഇന്നും സജീവമാണെന്നറിഞ്ഞതിൽ അതിയായ സന്തോഷം, യാത്ര തുടരുക, എഴുതുക അറിയിക്കുക. വീണ്ടും കാണാം
      നന്ദി
      Philip Verghese ‘Ariel’ recently posted…Kerala (God’s own Country) Then And Now – A Photo FeatureMy Profile

      November 10, 2018
      |Reply
  4. ബ്ലോഗിനെ ഇപ്പോഴും നെഞ്ചോട് ചേർത്ത് പിടിക്കുന്ന അച്ചായന് ആദ്യമേ ഒരു സ്നേഹചുംബനം .. പിന്നെ എന്നെയും എന്റെ ബ്ലോഗിനെയും ഓർത്തതിനും <3…

    എന്നെ വീണ്ടും പ്രലോഭിപ്പിക്കുന്നു ബ്ലോഗിേലേക്ക് .. വരാം ..വരും.. സ്നേഹപൂർച്ചം .. <3

    November 11, 2018
    |Reply
    • REPLY
      ജിമ്മി, മറു ചുംബനത്തോടെ തുടങ്ങട്ടെ! വളരെ സന്തോഷം. തോന്നി ജിമ്മിയുടെ വരവിനും വാക്കുകൾക്കും. സത്യത്തിൽ ബ്ലോഗ് എഴുത്തു, അല്ല, എഴുത്തു എനിക്ക് എന്നും ഒരു ഹരമായിരുന്നു. പിന്നീടതു ബ്ലോഗിലേക്കു നീങ്ങിയപ്പോൾ എഴുത്തിന് കൂടുതൽ സൗന്ദര്യവും ഒപ്പം സുഖവും തോന്നി. പക്ഷെ മലയാളം ബ്ലോഗുലകത്തിലെ ഈ മന്ദത കണ്ടു മടുത്ത ഞാൻ ഇംഗ്ലീഷ് ഭാഷയിലേക്കു ചേക്കേറി എന്ന് വേണം പറയാൻ. അവിടെയാകുമ്പോൾ അൽപ്പം തുട്ടും തടയുമല്ലോ!!!
      ഇപ്പോൾ ചില മിത്രങ്ങളുടെ തിരിച്ചുവരവ് എന്നെ അത്ഭുതപ്പെടുത്തി അങ്ങനെ ഒരു വർഷമായി അനക്കമില്ലാതെ കിടന്ന എൻ്റെ ബ്ലോഗും പൊടിതട്ടിയെടുക്കാനുള്ള ഒരു വിഫലശ്രമമാണീ പോസ്റ്റ്, മിത്രങ്ങളുടെ പ്രതികരണങ്ങൾ വീണ്ടും സജീവമാകാനുള്ള ഉത്തേജനം നൽകുന്നു.
      ഇനി ഇവിടൊക്കെ കാണും, വരാം എന്ന വാക്കുകൾ എനിക്കും പ്രചോദനം നൽകുന്നു.
      ആശംസകൾ
      Philip Verghese ‘Ariel’ recently posted…A Post For Malayalam Blog Challenge – മലയാളം ബ്ലോഗ് ചലഞ്ചിലേക്കൊരു പോസ്റ്റ്My Profile

      November 13, 2018
      |Reply
  5. Geeta Monson (Geetanjali)
    Geeta Monson (Geetanjali)

    ബ്ലോഗിനെ പുനരുദ്ധരിക്കാൻ നടത്തുന്ന ഈ സംരംഭങ്ങൾക്ക് ആശംസകൾ, അഭിനന്ദനങ്ങൾ! എന്റെ ബ്ലോഗും വായിക്കുമെന്നു പ്രതീക്ഷിക്കുന്നു

    November 12, 2018
    |Reply
    • ഗീത, സന്തോഷം ഈ വരവിനും പ്രതികരണത്തിനും,

      പുതിയ പോസ്റ്റുകൾ ഇടുക, അറിയിക്കുക, തീർച്ചയായും വായിക്കുന്നതും പ്രതികരിക്കുന്നതുമാണ്

      നന്ദി
      Philip Verghese ‘Ariel’ recently posted…Philipscom Blog Page Crossed 1000 Blog Posts- A Thank You Note To AllMy Profile

      November 13, 2018
      |Reply
  6. Geeta Monson (Geetanjali)
    Geeta Monson (Geetanjali)

    ബ്ലോഗിനെ പുനരുദ്ധരിക്കാൻ നടത്തുന്ന ഈ സംരംഭങ്ങൾക്ക് ആശംസകൾ, അഭിനന്ദനങ്ങൾ! എന്റെ ബ്ലോഗും വായിക്കുമെന്നു പ്രതീക്ഷിക്കുന്നു.

    November 12, 2018
    |Reply
  7. k s mini
    k s mini

    വളരെ സന്തോഷം തോന്നുന്നു. ജോലിയിൽ നിന്നും വിരമിച്ച എനിക്ക് ജീവിതത്തിൽ ഇനിയും ധാരാളം ചെയ്യാനുണ്ട്, എന്ന ചിന്തയോടെ ഉണർന്നു പ്രവർത്തിക്കാൻ സഹായിച്ചത് ബ്ലോഗ് എഴുത്താണ്. ഏരിയൽ സാറിനു നന്ദി. പിന്നെ കവിത നന്നായിട്ടുണ്ട്. 7 പുസ്തകത്തിന്റെ ഉടമ ആക്കിയതും ബ്ലോഗെഴുത്താണ്.

    November 12, 2018
    |Reply
    • നന്ദി ടീച്ചറേ ഈ വരവിനും പ്രതികരണത്തിനും, അതെ, ഇനിയും ധാരാളം ചെയ്‌തു തീർക്കാനുണ്ട്! ആ ചിന്തയിൽ നമുക്ക് മറ്റുള്ളവർക്കു പ്രയോജനപ്പെടുന്ന കാര്യങ്ങളിൽ നമുക്കേർപ്പെടാം. അതെ, ഒരുവിധത്തിൽ നമ്മുടെ സർഗ്ഗ സൃഷ്ടികൾ ഇത്രയും വേഗത്തിൽ പുറം ലോകത്തെത്തിക്കാൻ നമ്മെ സഹായിച്ച ബ്ലോഗെഴുത്തിനെ വിസ്‌മരിക്കുകയെന്നത് ഓർക്കുവാൻ കൂടി കഴിയുന്നില്ല അല്ലെ! ഞാനും അതിനോട് പൂർണ്ണമായും യോജിക്കുന്നു, നമുക്കെഴുതാം, നമ്മുടെ അറിവുകൾ പങ്കു വെക്കാം.
      വീണ്ടും കാണാം
      നന്ദി നമസ്‌കാരം
      Philip Verghese ‘Ariel’ recently posted…Philipscom Blog Page Crossed 1000 Blog Posts- A Thank You Note To AllMy Profile

      November 18, 2018
      |Reply
  8. പലരെയും ഓർത്തുകൊണ്ടുള്ള കുറിപ്പുകൾ …
    ഇപ്പോഴുള്ള ബ്ലോഗുണർത്തുപ്പാട്ടിലെ ലീഡ് ചെയുന്ന
    ഗായകരിൽ ഒരാളായി മാറിയിരിക്കുകയാണ് ഫിലിപ് ഭായ് ഇപ്പോൾ
    അഭിനനന്ദനങ്ങൾ ,,,

    November 15, 2018
    |Reply
  9. മുരളീ ഭായ്,
    അയ്യോ അത്രയും വേണോ ഭായ്, ഞാൻ വെറുമൊരുഗായകൻ മാത്രം ലീഡ് ചെയ്യാൻ താങ്കളേപ്പോലുള്ള താപ്പാനകൾ ഇവിടെയുള്ളപ്പോൾ ഞാൻ അതിനു ശ്രമിച്ചാൽ അതൊരു അപശബ്ദമായി മാറില്ലേ! അത് വേണ്ട ഇവിടെ ഞാൻ വെറുമൊരു ഗായകൻ മാത്രം! :-)
    എന്തായാലും, അപ്പോൾ ഈ പാട്ടു തുടരാം അല്ലെ ഭായ്!
    സന്തോഷം ഈ വരവിനും കുറിപ്പിനും.
    സുഖമല്ലേ!
    ആശംസകൾ
    Philip Verghese ‘Ariel’ recently posted…Philipscom Blog Page Crossed 1000 Blog Posts- A Thank You Note To AllMy Profile

    November 18, 2018
    |Reply
  10. chiku
    chiku

    ഉറങ്ങിക്കിടക്കുന്ന ബ്ലോഗുടമകളെ തട്ടിയുണർത്താൻ താങ്കൾ കാട്ടിയ ഈ സംരംഭത്തെ അഭിനന്ദിക്കുന്നു . തീർച്ചയായും ഈ പുതിയ സം രംഭത്തിൽ നിരവധി പേർ ഒപ്പമുണ്ടാകും തീർച്ച.

    November 20, 2018
    |Reply
  11. Daniel MM
    Daniel MM

    ഹായ് , ഞാൻ ഡാനിയേൽ . എന്നെ മി. ഫിലിപ് നിങ്ങൾക്ക് പരിചയപ്പെടുത്തിേ .. ഞാൻ അങ്ങനെ കഴിഞ്ഞുകൂടുന്നു. എന്തിനും പരസഹായം വേണം. ഭാര്യാ ഭർത്താക്കൻമാർ പരസ്പരം നല്ല പാതി എന്ന് പറയുന്നതിന്റെ കാരണം ഇപ്പോൾ ശരിക്കും മനസ്സിലായി. എന്റെ ഭാര്യ എന്നിക്ക് നല്ല ” പാതി: യല്ല . നല്ല മുഴുവനും ആണ്
    ഇപ്പോൾ കവിതകൾ എഴുതാൻ പറ്റുന്നില്ല. :
    .കാരണം മറവി; .എഴുത്തിനിടെ വരികൾ വാക്കുകൾ മറന്നു പോകുന്നു . ‘ നേരത്തേ എഴുതിയവ post ചെയ്യാം . അങ്ങനെ ഞാൻ എന്റെ മനസ്സിനെ പിടിച്ച് എന്റെ വരുതിയിൽ നിർത്താൻ ശ്രമിക്കട്ടെ.

    November 24, 2018
    |Reply
  12. Daniel MM
    Daniel MM

    ഈ കൂട്ടായ്മയിലുള്ള ഏവർക്കും എന്റെ സ്നേഹ വന്ദനം , എല്ലാവർക്കും പ്രത്യേകം പ്രത്യേകം മറുപടി എഴുതാനുള്ള ശാരീരിക പരിമിതികൾ നിമിത്തം ” നന്ദി ” എന്ന ഒറ്റ വാക്കിൽ നിർത്തുന്നു :
    സ്നേഹത്തോടെ ഡാനിയേൽ

    November 24, 2018
    |Reply
  13. സ്കുമാർ
    സ്കുമാർ

    ഹായ്, ഇത് വളരെ നല്ല ലേഖനം പങ്കുവെച്ചതിനു നന്ദി.

    November 29, 2018
    |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X