Last updated on November 25, 2014
This is a guest post written by Roy E Joy, an editor of a Christian
organization’s Malayalam publication division. He is also an
artist/cartoonist who contributes cartoons to different Christian
publications.
In this post the writer emphasize the seriousness of the correct usage of
words especially while writing. As part of the new series of Guest Blogging
I thought I will start with this important aspect in writing.
This is originally posted in our Malayalam blog page: Ariel’s Jottings
സമർഥനായ ലേഖകൻറെ എഴുത്തുകോൽ
റോയി ഇ ജോയി സെക്കന്തരാബാദ്
എൻറെ ഹൃദയം ശുഭ വചനത്താൽ കവിയുന്നു എൻറെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാൻ പറയുന്നു
എന്റെ നാവു സമർഥനായ ലേഖകൻറെ എഴുത്തുകോൽ ആകുന്നു.
(സങ്കീർത്തനം 45: 1)
ഫിലിപ്സ്കോമും ഏരിയൽജോട്ടിങ്ങ്സും ചേർന്ന് ആരംഭിച്ചിരിക്കുന്ന ഈ പുതിയ സംരഭത്തിന്റ(ഗസ്റ്റ് എഴുത്തുകൾ) തുടക്കം മലയാള ഭാഷയോടുള്ള ബന്ധത്തിലുള്ള ഒരു ലേഖനത്തോടു കൂടി ആരംഭിക്കുന്നു.
സുപ്രസിദ്ധ അന്തർദേശീയ ക്രൈസ്തവ സംഘടനയായ ഓ എം ബുക്സ് പബ്ളിക്കേഷന്റ (OM Books /Authentic Publications) മലയാളം ഡിവിഷനിലെ പ്രവർത്തകനായ റോയി ഇ ജോയി എഴുതിയ ഈ ലേഖനം മലയാളികൾ അഥവാ മലയാള ഭാഷ നിരന്തരം കൈകാര്യം ചെയ്യുന്നവർ വിശേഷിച്ചും എഴുത്തുകാർ അവശ്യം വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും, ഒപ്പം പ്രാവർത്തികമാക്കേണ്ടതുമായ ചില വസ്തുതകൾ എഴുത്തുകാരൻ ഈ ചെറു ലേഖനത്തിലൂടെ വിശദമാക്കുന്നു.
മലയാള ഭാഷയിൽ നിപുണത നേടിയവർ പോലും പലപ്പോഴും വരുത്തുന്ന ചില പാകപ്പിഴകളെപ്പറ്റിയും, തെറ്റു കൂടാതെ എഴുതുന്നതിനു സഹായകരമാകുന്ന ചില വിവരങ്ങളും ഈ ലേഖനത്തിന് അനുബന്ധമായി ചേർത്തിരിക്കുന്നതു മലയാളം എഴുത്തുകാർക്ക് പ്രയോജനമാകും എന്ന വിശ്വാസത്തോടെ അതിവിടെ ചേർക്കുന്നു.
ഇതോടുള്ള ബന്ധത്തിൽ നിങ്ങൾക്കു പറയുവാനുള്ളത് കമന്റു കോളത്തിൽ കുറിക്കുക.
ക്രൈസതവ എഴുത്തുകാരെ മുൻകണ്ടു കൊണ്ട് തയ്യാറാക്കിയ ഒരു ലേഖനമാണെങ്കിലും, എല്ലാ മലയാള എഴുത്തുകാർക്കും ഇത് ചിന്തയ്ക്കും, തുടർന്ന് അവ തങ്ങളുടെ എഴുത്തുകളിൽ പ്രായോഗികമാക്കുന്നതിനും സഹായിക്കും എന്നതിൽ സംശയമില്ല.
ശ്രീ റോയി ഒരു നല്ല ചിത്രകാരൻ കൂടിയാണ്. നിരവധി ക്രൈസതവ് പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.
ഈ ലേഖനം തയ്യാറാക്കി തന്ന ശ്രീ റോയിക്ക് ഫിലിപ്സ്കോമിന്റെ പ്രത്യേക നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.

വായനയ്ക്കായി ഇവിടെയെത്തിയ നിങ്ങളോടുള്ള നന്ദിയും ഇത്തരുണത്തിൽ ഇവിടെ കുറിക്കുന്നു.
ഈ പുതിയ സംരംഭത്തിനു നല്ല പ്രതികരണം കിട്ടിക്കൊണ്ടിരിക്കുന്നു; നിരവധി കഥകളും ലേഖനങ്ങളും കവിതകളും ഇതിനകം ലഭിച്ചു കഴിഞ്ഞിരിക്കുന്നു അവ ഓരോന്നായി തുടർന്നുള്ള ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നന്ദി, നമസ്കാരം

To continue reading please click on the below link:
Check your domain ranking



