Skip to content

മരങ്ങളില്‍ മനുഷ്യ ഭാവി. Our Existence Depends on Trees And Plants

Posted in Environment, and Malayalam Writings

Our Existence Depends on Trees and plants. A poem narrating the consequences human beings face due to the felling of trees. An alert on Global warming

Pic. by P V A
ഇന്നലെ ഞാനാ ടാറിട്ട റോഡിന്നരികില്‍- കണ്ട ആ തണല്‍മരം
ഇന്നെവിടെപ്പോയി മറഞ്ഞെന്റെ സോദരാ?റോഡു വിസ്തൃതിക്കെന്നും വീട് നിര്‍മ്മാണം-

പിന്നെ പുരോഗമനം എന്നും പറഞ്ഞാ-

രാഷ്‌ട്ര നിര്‍മ്മാണപ്രവര്‍ത്തകരും, നാട്ടുകാരും ചേര്‍ന്നതു വെട്ടി മാറ്റിയെന്‍ സോദരാ!

“ഹാ !! കഷ്ടം എന്ത് പുരോഗമനം ഇതു?”

ഓര്‍ത്തു ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു പോയി!

മാനവ ജാതി തന്‍ നിലനില്‍പ്പു തന്നെയും

മരങ്ങളില്‍ ആശ്രയം തേടി നില്‍ക്കുന്നെന്ന്

കൊട്ടി ഘോഷിക്കുന്ന പരിസ്ഥിതി ഗെവേഷകരിതു-

കണ്ടില്ലന്നു നടിക്കുന്നതും കഷ്ടം!

“ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍

വളരുമ്പോഴതേകുന്നു വരുവോര്‍ക്കൊക്കെയും തണല്‍”

എന്ന കവി വാക്യം ഇവര്‍ പാടേ മറന്നുവോ?

ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തുന്നിതാ വാതില്‍ക്കല്‍
ജൂണ്‍ ആദ്യ വാരം വന്നെത്തുന്നാദിനംആര്‍ഭാടത്തോടെ അടിച്ചു പൊളിക്കുന്നൂ  ചിലര്‍.

അവിടെയും ഇവിടെയും ചിലര്‍ മരത്തൈകള്‍ നാട്ടിയും

വെള്ളം പകര്‍ന്നും അതൊരു പതിവ് ചടങ്ങാക്കി മാറ്റുന്നു.

വിശ്രമം കൊണ്ടീടും പിന്നവര്‍ അഭ്രപാളികള്‍ക്കുള്ളില്‍.

അടുത്ത ആഘോഷ ദിനവും കാതോര്‍ത്തിരിക്കുന്നു പിന്നെയവര്‍

കാലങ്ങള്‍ നീളണ്ട ഇതാ വരുന്നു  മഴുവുമായി മറ്റു ചിലര്‍

അപ്പാവം മരങ്ങള്‍ തന്‍ കടക്കല്‍  കോടാലി വെക്കുവാന്‍.

അവേശമോടവര്‍, ആര്‍ഭാടമോടവര്‍ വെട്ടി മാറ്റുന്നാപ്പാവം മരങ്ങളെ.

പുതിയൊരു മരം നട്ടു പിടിപ്പിക്കുവാന്‍ കാട്ടീടുമോ ഈയോരാവേശം? അതുണ്ടാവില്ലാ ദൃഡം തര്‍ക്കമൊട്ടുമേ  വേണ്ടിതില്‍.

അങ്ങനെ ചെയ്കില്‍ അതല്ലേ സുഹൃത്തേ

അവര്‍ തന്‍ തലമുറക്കേകിടും ആശിഷം

അതല്ലേ നമ്മള്‍ തന്‍ സംസ്കാരവും വേദവും ഓതീടുന്നതും

ഹൈന്ദവ വേദമാം ഭഗവല്‍ഗീത തന്‍ താളുകളില്‍ നാം കാണുന്നീവിധം:

“മരങ്ങള്‍, തന്‍ സര്‍വ്വവും മാനവ രാശിക്കായ്

മനസ്സോടെ ഏകുന്നു തങ്ങള്‍ തന്‍ അന്ത്യം വരെയും.”

ഇത്ര വന്‍ ത്യാഗം നമുക്കായി  ചെയ്യുന്ന പാവം മരങ്ങളില്‍

ഇനിയെങ്കിലും അല്‍പ്പം ദയ കാട്ടീടുമോ മരം വെട്ടിടും പ്രിയരേ!

ഇത്ര നല്‍കാര്യം നമുക്കായി മൂകരായ് ചെയ്യും മരങ്ങളെ

ഇത്ര ക്രൂരമായ് വെട്ടി മാറ്റീടെണമോ ?

ക്രൈസ്തവ വേദമാം വിശുദ്ധ ബൈബിള്‍ തന്‍ സൃഷ്ടി വര്‍ണ്ണനയിലും

കാതലാമീസത്യം വായിക്കുന്നീവ്വിധം:

“കിഴക്കുള്ളോരേദനില്‍ ദൈവം മനുഷ്യനെ-

കായ് കനികള്‍ നിറഞ്ഞൊരു തോട്ടത്തിലാക്കി  വാഴുന്നതിനായി.”

മാനവ ജാതി തന്‍ നിലനില്‍പ്പ്‌ തന്നെയും

മരങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു എന്നുള്ള ധ്വനിയല്ലേ

ഈ സൃഷ്ടീ വിവരണം വിളിച്ചോതീടുന്നതും

വലിയൊരപകടം നാം നേരിടും മുന്‍പേ

ചെറിയോരോ തൈകള്‍ നട്ടു നാടിനെയും

നാട്ടാരെയും നമുക്കു രക്ഷിക്കാം!!!

                           o0o 

കൂടുതല്‍ മരങ്ങളുടെ ചിത്രങ്ങള്‍, കഴിഞ്ഞ ദിവസത്തെ നാട് സന്ദര്‍ശനത്തിനിടയില്‍ കിട്ടിയവ അഥവാ അഭ്രപാളികളില്‍ പകര്‍ത്തിയവ അടുത്തൊരു ബ്ലോഗില്‍ കാണുക…
ഇതോടുള്ള ബന്ധത്തില്‍ മരങ്ങളെക്കുറിച്ചും  അതിന്റെ നിലനില്‍പ്പിന്റെ  ആവശ്യകതയെപ്പറ്റിയും എഴുതിയ ഒരു കുറിപ്പ് (കുറേക്കൂടി വിശദമായ ഒരു വിവരണം) ഇവിടെ  ഇംഗ്ലീഷിലും ഇവിടെ മലയാളത്തിലും വായിക്കുക
 
To read a  more elaborated write up on this subject please click here: here in English and here in Malayalam
Source:
Ariel’s Musings,
Holy Bible
Bhagavatgeeth
Author is a freelance writer from Secunderabad India.

Check your domain ranking

10 Comments

  1. P V Ariel
    P V Ariel

    I cordially invite my readers to post their views or if someone can add to the existing jottings you are most welcome as a co-author to these thoughts. Also if anyone can do some corrections,editing in this you are most welcome.

    Hope someone will help me out. I invite you to do some bhashashudhi in this gadhya padhya blog :-)

    With Best Wishes and regards, Philip

    PS:
    പിന്നെ കവിതപോലത്തെ ഗദ്യത്തില്‍ വന്ന പാകപ്പിഴ ഒന്ന് ചൂണ്ടിക്കാട്ടിയാല്‍ നന്നായിരുന്നു അല്പം ധൃതിയില്‍
    കുറിച്ചിട്ടു പെട്ടന്ന് ചേര്‍ത്ത ബ്ലോഗ്‌ ആയതിനാല്‍ പോരായ്മകള്‍ വളരെ. പിന്നീട് തിരുത്തലുകള്‍ വരുത്താമല്ലോ എന്ന് കരുതി :-)

    കുറവുകള്‍ ചൂണ്ടിക്കാട്ടുകയോ ഒപ്പം ചേര്‍ന്ന് (co-author ആയി) തിരുത്തുകയോ ചെയ്താല്‍ നന്നായിരുന്നു.

    എന്റെ മലയാളം ബ്ലോഗ്‌ സുഹൃത്തുക്കള്‍ ഈ കുറിപ്പ് കണ്ടു എന്നെ സഹായിക്കും എന്ന് കരുതുന്നു.

    എന്റെ മുന്‍‌കൂര്‍ നന്ദിയും നമസ്കാരവും ഇവിടെ അറിയിക്കുന്നു.

    ഏരിയല്‍ ഫിലിപ്പ്
    സിക്കന്ത്രാബാദ്

    April 28, 2012
    |Reply
  2. ഓരോ മരം മുറിഞ്ഞുവീഴുമ്പോഴും മനസ്സിന്റെ ഉള്ളിലൊരു തേങ്ങൽ,,, എല്ലാം ചേർത്ത് ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്,,, പക്ഷെ?
    കുട്ടിക്കാലത്ത് ചുറ്റുപാടു കണ്ടിരുന്ന മരങ്ങളെല്ലാം ആരോ മുറിച്ചുമാറ്റി. അതിന്റെ വിടവുകൾ ഇന്നും അതേപടി നിലനിൽക്കുകയാണ്.
    ഓർമ്മപ്പെടുത്തലുകൾക്ക് നന്ദി.

    April 28, 2012
    |Reply
    • P V Ariel
      P V Ariel

      മരങ്ങളെ ഇത്രയധികം ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഒരു
      മനസ്സിനേക്കൂടി കണ്ടെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം
      മിനി ടീച്ചറെ ഹൃദയ സ്പര്‍ശിയായ
      ആ വരികള്‍ക്ക് മുന്നില്‍ എന്റെ നമോവാകം.

      April 28, 2012
      |Reply
  3. ajith
    ajith

    ഒരു പേരമരത്തിന്റെ തടിയില്‍ പെങ്ങളുടെ മകന്‍ കളിയായിട്ട് വാക്കത്തികൊണ്ട് വെട്ടി. കുറെക്കഴിഞ്ഞ് ഇതുകണ്ട എന്റെ ജ്യേഷ്ഠന്‍ കുറച്ച് മണ്ണെടുത്ത് മുറിവില്‍ വച്ച് തുണികൊണ്ട് കെട്ടിപ്പൊതിഞ്ഞുവച്ചു. ഗ്രാമീണരായ ഞങ്ങള്‍ക്ക് മരമെന്ന് വച്ചാല്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. മരസ്നേഹത്തില്‍ എഴുതിയ ഒരു കഥയുടെ ലിങ്ക് തരട്ടെ: http://yours-ajith.blogspot.com/2011/06/blog-post_24.html

    April 28, 2012
    |Reply
  4. P V Ariel
    P V Ariel

    മറ്റൊരു മര സ്നേഹിയെക്കൂടി അല്ല രണ്ടു സഹോദരങ്ങളെക്കൂടി
    കണ്ടെത്താന്‍ കഴിഞ്ഞതില്‍ വലിയ ചാരിതാര്‍ത്ഥ്യം തോന്നുന്നു,
    മര സ്നേഹിയായ സഹദേവന്റെ കഥയും വളരെ മനോഹരമായി പറഞ്ഞതും വായിച്ചും
    മരങ്ങളെ ഇത്രമാത്രം അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒത്തിരി സഹദേവന്മാര്‍ ഇവിടെ ജനിക്കട്ടെ
    എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു,
    നമ്മുടെ പുതിയ തലമുറ ഇതു കുറിക്കൊണ്ടു ഓരോ തൈകള്‍ നാട്ടു പിടിപ്പിചെങ്കില്‍ എന്നാശിച്ചു പോയി
    നന്ദി നമസ്കാരം

    April 29, 2012
    |Reply
  5. ഞാന്‍ പുണ്യവാളന്‍
    ഞാന്‍ പുണ്യവാളന്‍

    ഇതൊകെ എല്ലാരും ആലോചിച്ചിരുന്നു എങ്കില്‍ അല്ലെ സാര്‍ , ഇത്രയും പറഞ്ഞ സാറിന് ഒരു സമ്മാനം തരാം വരൂ താഴെ കാണുന്ന ലിങ്കില്‍ കയറി

    നരകത്തില്‍ പോകാതിരിക്കാന്‍ ഒരു സൂത്രം

    May 3, 2012
    |Reply
    • P V Ariel
      P V Ariel

      നന്ദി പുണ്യവാളന്‍ നന്ദി,
      സന്ദര്‍ശനത്തിനും
      കമന്റിനും, ഒപ്പം
      സമ്മാനത്തിനും
      മരം നടുന്നത് കൊണ്ട് നിരവധി പ്രയോജനങ്ങള്‍ മനുഷ്യര്‍ക്ക്‌ ലഭിക്കും എന്നതിനു സംശയം ഇല്ല, പക്ഷെ നീതിസാര à´•à´¥ അതിന്റെ അക്ഷരാര്‍ഥത്തില്‍ എടുക്കാന്‍ കഴിയില്ല, എങ്കിലും അത് മരം നട്ടു വളര്‍ത്തുന്നതിന്റെ പ്രാധാന്യത്തിനു ആക്കം വര്‍ധിപ്പിക്കുന്നു എന്നതിനു സംശയം ഇല്ല. ലിങ്കിനും നന്ദി’
      നന്ദി നമസ്കാരം
      വീണ്ടും വരിക
      സന്തോഷം

      May 5, 2012
      |Reply
  6. P V Ariel
    P V Ariel

    This comment has been removed by the author.

    May 5, 2012
    |Reply
    • P V Ariel
      P V Ariel

      അതെ നമ്മുടെ പൂര്‍വ്വന്മാരുടെ പാത മറന്നു പോയ
      പുതു തലമുറയ്ക്ക്, എന്തിനു നമുക്ക് പോലും ഇതു
      ഒരു വിധത്തില്‍ അന്യം നിന്ന് പോകയല്ലേ ശ്രീജിത.
      അതെ നമുക്ക് മരങ്ങളെ അലിവോടെ നോക്കാം സ്നേഹിക്കാം
      അത് നാം നമ്മോടും നമ്മുടെ വരും തലമുറയോട് ചെയ്യുന്ന
      ഒരു വലിയ നീതിയും ഉപകാരവും ആയിരിക്കും.
      നമുക്കത് ചെയ്യാം ഇങ്ങനെ ചിന്തിക്കുന്ന കുറേ പ്പെരേയെങ്കിലും
      നേടാന്‍ കഴിഞ്ഞാല്‍ ജീവിതം ധന്യമായി.
      വന്നതിനും കമന്റു തന്നതിനും നന്ദി
      വീണ്ടും കാണാം

      June 7, 2012
      |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X