Skip to content

എന്റെ സമയം (My Time)

Posted in Biblical/Religious, Malayalam Writings, Poem, and Religion

Last updated on February 3, 2017

എന്റെ സമയം – My Time

ഫിലിപ്പ് വറുഗീസ്‌, സെക്കന്തരാബാദ്                                ഒരു ബാലകവിത 
Credit. sxu.hu

ഇന്നലെ ഞാനാ വെട്ടുകല്‍  വഴിയിലൂടെന്‍

ചെങ്ങാതി മാര്‍ക്കൊപ്പം മന്ദം നടന്നപ്പോള്‍,
പാതവക്കില്‍ മരംചാരി ഏകനായ് –
ഏതോ നിതാന്തമാം ദു:ഖങ്ങള്‍ പേറിയ,

രൂപത്തിലെന്‍  ദൃഷ്ടി  വേഗം  പതിഞ്ഞെന്നാല്‍
പിന്നൊന്നു നോക്കുവാന്‍ നില്‍ക്കാതെ വേഗത്തില്‍
തോഴരോടൊപ്പം ഞാനാര്‍ ത്തുല്ലസിച്ചെന്‍
ലക്ഷ്യമാം ഗേഹത്തെ ലാക്കാക്കി നീങ്ങി.
ഇന്നുമാ വെട്ടുകല്‍ പാതയിലൂടെ ഞാന്‍
പോയപ്പോള്‍ ദര്‍ശിച്ചാരൂപത്തെ വീണ്ടും
ദു:ഖഭാരത്താല്‍ തളര്‍ന്നതാമാമുഖം
എന്‍ഹൃദയത്തെയും ദുഖത്തിലാഴ്ത്തി
അവനുടെ സ്ഥാനത്തു ഞാനിരിക്കുന്നതായ്
സങ്കല്‍പ്പിച്ചൊന്നു  ഞാന്‍ നിന്നപ്പോള്‍-ഹൊ!

സങ്കടം തോന്നിയവന്‍ സ്ഥിതിയോര്‍ത്തു
എത്ര യാഗാധമവന്‍  ദു:ഖമെന്നു
നന്നായ് ഗ്രഹിപ്പാന്‍ കഴിഞ്ഞെനിക്കപ്പോള്‍
അങ്ങനെ ഞാനാ ദു:ഖിതന്‍ ചാരത്തു
പോയെന്റെ രക്ഷകന്‍ സന്ദേശമോതി
പാപം ഹരിക്കുന്ന രക്ഷകന്‍ സന്ദേശം
കേട്ടവന്‍ കമലം വിടര്‍ന്നു വികസിച്ചു.
രക്ഷകന്‍ യേശുവെ തന്‍ രക്ഷകനായി
അക്ഷണം സ്വീകരിച്ചാമോദമായവാന്‍
ഏകാന്തനായി കഴിഞ്ഞിരുന്നായവാന്‍
എന്നേക്കുമായെന്‍ സുഹൃത്തുമായ് മാറി
അക്കമലത്തിലിന്നില്ല ദു:ഖം
ഏകനുമല്ലവനിന്നു  പാരില്‍.
എന്തെന്നാല്‍ പങ്കിട്ടെന്‍ സമയത്തിലല്‍പ്പം.

                                  oOo

Pics; Credit. sxu.hu

         (1981 ല്‍ ബ്രദറണ്‍ വോയിസ് വാരികയില്‍ എഴുതി പ്രസിദ്ധീകരിച്ച ഒരു ബാല കവിത)

A Freelance writer from Secunderabad India

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X