Skip to content

A Song to Be Sung at All Times: സമയഭേദമെന്യെ എന്നും പാടേണ്ട ഒരു പാട്ട്

Posted in Blogging

A Song to Be Sung aഭേദമെന്യെ എന്നും പാടേണ്ട ഒരു പാട്ട്

A Song to Be Sung at All Times: സമയഭേദമെന്യെ എന്നും പാടേണ്ട ഒരു പാട്ട്
V Nagal with Family – George Mathew

സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു” എന്ന് തുടങ്ങുന്ന സുപ്രസിദ്ധമായ മലയാളം ഗാനം ചില ഓർമ്മകളും ചിന്തകളും 

സമയഭേദമെന്യെ എപ്പോഴും പാടി ആശ്വസിക്കുവാൻ കഴിയുന്ന ഒരു ഗാനം ആണിത്. എന്നാൽ, ഒപ്പം നിരവധി തെറ്റിദ്ധാരണകൾ വരുത്തിയ ഒരു ഗാനം കൂടിയത്രെയിതു. ശവസംസ്ക്കാര ശ്രൂഷസമയത്ത്മാത്രം പാടുവാൻ ഉള്ള ഒരു പാട്ടായി നിരവധി ക്രൈസ്തവർ ഇതിനെ തെറ്റിദ്ധരിച്ചിരിക്കുന്നു. അതോടുള്ള ബന്ധത്തിൽ കഴിഞ്ഞദിവസം സുപ്രസിദ്ധ എഴുത്തുകാരനും, ബൈബിൾ പ്രഭാഷകനുമായ ജോർജ് മാത്യു പുതുപ്പള്ളി എഴുതിയ ഒരു കുറിപ്പ് ഇവിടെ ചേർക്കുന്നു.
വായിക്കുക നിങ്ങളുടെ അഭിപ്രായം കമൻറ് ആയി ചേർക്കുക.

എന്നും പാടേണ്ട പാട്ട് : ‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു, എൻ സ്വദേശം കാണ്മതിനായ്
ബദ്ധപ്പെട്ടോടിടുന്നു…’

~ ജോർജ് മാത്യു പുതുപ്പള്ളി
(Michigan, USA)

വോൾബ്രെക്റ്റ് നാഗൽ (വി. നാഗൽ) എന്ന
ജർമൻ മിഷനറി എന്നെ ഏറെ
അത്ഭുതപ്പെടുത്തുകയും അൽപം ഭയപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ്.
മലയാളം അല്പവും നാവിനു
വഴങ്ങാത്ത ഒരു ജർമൻകാരൻ
കേരളത്തിൽ വന്ന് മലയാളം അഭ്യസിച്ച് നിരവധി ഗാനങ്ങൾ രചിച്ചു എന്നതാണ്‌ എന്റെ
അത്ഭുതത്തിനു കാരണം. അതും വെറും സാധാരണ ഗാനങ്ങളല്ല, ലോകം ഉള്ള കാലത്തോളം ഒരു ക്രൈസ്തവനും മറക്കാത്ത എന്നെന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആത്മീയ ഗാനങ്ങൾ.

ഞാൻ അൽപം ഭയപ്പെട്ടതിന്റെ കാരണം അദ്ദേഹത്തിന്റെ
‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്ന ഗാനമാണ്.

എന്റെ പിതാവിന്റെ ശവസംസ്കാരവേളയിൽ മൃതദേഹം ശവമഞ്ചലിൽ കിടത്തി
ഇടവകപ്പള്ളിയിലെ സെമിത്തേരിയിലേക്കു പോകുമ്പോൾ ഞാൻ എന്റെ അമ്മാച്ചന്റെ തോളിൽ തളർന്ന് അവശനായി കിടക്കുകയായിരുന്നു. വലിയ സൈക്കിൾ ടയറിൽ ഘടിപ്പിച്ച ശവമഞ്ചം ഇളകിയാടി നീങ്ങുമ്പോൾ അതിന്റെ
മുൻഭാഗത്ത് ‘ഇന്നു ഞാൻ നാളെ നീ എന്ന് കറുത്ത പെയിന്റിനു മുകളിൽ
വെളുത്ത പെയിന്റ് കൊണ്ട് എഴുതിയിരുന്നു.
ആ എഴുത്ത് എട്ടു വയസുകാരനായിരുന്ന എന്നെ ഭയപ്പെടുത്തി.

വിലാപയാത്രയിൽ സംബന്ധിച്ചിരുന്ന ആളുകൾ പാടിയിരുന്നത്
‘സമയമാം രഥത്തിൽ ഞാൻ
സ്വർഗയാത്ര ചെയ്യുന്നു’ എന്ന ഗാനമായിരുന്നു.
പിന്നീട് കുറെ നാളത്തേക്ക് മരണവീടുകളിൽ പോകാൻ എനിക്കു ഭയമായിരുന്നു.
ഈ പാട്ട് കേൾക്കുമ്പോൾ
ഇച്ചാച്ചന്റെ (പിതാവ്) വേർപാടിനെക്കുറിച്ചുള്ള
ഓർമ്മകൾ എന്റെ മനസിൽ വരികയും എന്റെ കൺപീലികൾ നനയുകയും ചെയ്യുമായിരുന്നു.
കുറേക്കൂടി വളർന്നശേഷമാണ് ആ പാട്ടു കേൾക്കുമ്പോൾ ഉണ്ടാകുന്ന ഭയത്തിൽനിന്നും ഞാൻ പൂർണ്ണമായും സ്വതന്ത്രനായത്.

ഇന്ന് ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും
മിക്കപ്പോഴും പാടുന്നതുമായ ക്രിസ്തീയ ഗാനങ്ങളിൽ ഒന്ന്  ‘സമയമാം രഥത്തിൽ’
എന്നുള്ള പാട്ടാണ്.
സുവിശേഷപ്രസംഗത്തിന് കാർ ഡ്രൈവ് ചെയ്തു പോകുമ്പോൾ ഈ പാട്ട് അർത്ഥമറിഞ്ഞ് ഞാനും സാലിയും ചേർന്നു മൂളാറുണ്ട്. അതിൽ അടങ്ങിയിരിക്കുന്ന
ആത്മീയാർത്ഥവും സ്വർഗീയ മാധുര്യവും എന്നെ ആത്മീയ ലഹരിയിൽ ആറാടിക്കാറുണ്ട്.

വി. നാഗൽ എന്ന ജർമൻ മിഷനറിയെ കേരളക്കരയിലേക്കയച്ച് ഈ സ്വർഗീയഗാനം
അദ്ദേഹത്തിന്റെ വിരലുകളിൽ കൊടുത്തതിനു ദൈവത്തെ സ്തുതിക്കാറുണ്ട്.

ചില പാട്ടെഴുത്തുകാർ അക്ഷരാർത്ഥത്തിൽ എന്നെ വിസ്മയിപ്പിക്കാറുണ്ട്.
അവരിൽ കൊച്ചുകുഞ്ഞ് ഉപദേശിയും സൈമൺ സാറും എം ഇ ചെറിയാൻ സാറും
അന്നമ്മ മാമ്മനും മോശെ വത്സലവും
പി വി തൊമ്മിയും യുസ്തസ് ജോസഫുമൊക്കെ ഉൾപ്പെടുന്നു.
അവരിൽ ചിലരുടെ പാട്ടുകളെക്കുറിച്ചൊക്കെ
ഫേസ് ബുക്കിലും യു ട്യുബിലും ഞാൻ എഴുതുകയും പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

പ്രപഞ്ചത്തിൽ ഒതുങ്ങാത്ത ആത്മീയ മർമങ്ങളാണ് അവരുടെ പാട്ടുകളുടെ ഓരോ വരിയിലും നിറഞ്ഞു നിൽക്കുന്നത്.

‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു  എൻ സ്വദേശം കാണ്മതിനായ് ബദ്ധപ്പെട്ടോടിടുന്നു’  എന്ന രണ്ടു വരികളിൽ അടങ്ങുന്ന ആത്മീയ –മാർമിക–താത്വികാർത്ഥത്തിന്റെ ആഴം എത്ര ഗഹനമേറിയതാണ്.

ദൈവത്തെ ധിക്കരിച്ച്, അഹങ്കാരത്തിന്റെ തേരിൽ ഗർവിന്റെയും സ്വാർത്ഥതയുടെയും നിഗളത്തിന്റെയും മുഖംമൂടിയണിഞ്ഞ് സഞ്ചരിക്കുന്ന ഏതൊരുവനാണ്
ഈ വരികളിലെ അർത്ഥമറിയുമ്പോൾ സ്വയം വിനയപ്പെടാത്തത് ?

ഈ ലോകജീവിതത്തിന്റെ നശ്വരതയും സ്വർഗീയജീവിതത്തിന്റെ മാധുര്യതയും എത്ര
ഭംഗിയായിട്ടാണ് ഈ ജർമൻ സായിപ്പ് ഈ രണ്ടു വരികളിൽ നിറച്ചു വച്ചിരിക്കുന്നത്.

‘ആകെയൽപ്പ നേരം മാത്രം എന്റെ യാത്ര തീരുവാൻ യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ’

‘മറ്റെല്ലാവരും ഉടനെ മരിക്കും,
ഞാൻ ഉടനെയെങ്ങും മരിക്കില്ല എന്ന ചിന്ത ഏതൊരു മനുഷ്യന്റെയും ഉള്ളിൽ ഒളിഞ്ഞു കിടക്കുന്നതായി’ ബർണാഡ് ഷാ പറഞ്ഞിട്ടുണ്ട്.
അങ്ങനെയുള്ളവർക്ക് കൊടുക്കാനുള്ള ഒരു ഷോക്ക് ട്രീറ്റ്മെന്റല്ലേ ഈ ഇരട്ട വരികളിലെ സന്ദേശം ?
‘ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത്രെ’ എന്ന ദൈവവചനമല്ലേ
പരോക്ഷമായി ഈ വരികളിലൂടെ നാഗൽ സായിപ്പ് നൽകുന്നത് ?

ഭൂമിയിൽ നാം വെറും പരദേശികളാണെന്നും
നമ്മുടെ നിത്യഗേഹം സ്വർഗമാണെന്നുമുള്ള പ്രഖ്യാപനമല്ലേ ഈ വരികളിലൂടെ നമ്മെ ഓർമിപ്പിക്കുന്നത് ?

നമ്മുടെ മരണഭയത്തെ നിർമ്മാർജ്ജനം ചെയ്ത് സ്വർഗീയ പ്രത്യാശ നമ്മിൽ നിറയ്ക്കുവാൻ ഈ വരികളുടെ അർത്ഥം നമ്മെ സഹായിക്കുന്നു.

‘രാവിലെ ഞാനുണരുമ്പോൾ ഭാഗ്യമുള്ളോർ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാൾ അടുപ്പം’
ഉറക്കത്തിൽ ഞാൻ മരിക്കാതിരുന്നതും പ്രഭാതം കാണാൻ എനിക്കിടയായതും ദൈവത്തിന്റെ കരുണ ഒന്നുകൊണ്ടു മാത്രമാണെന്ന് ഗാനരചയിതാവ് നമ്മെ ഓർമിപ്പിക്കുന്നു.
‘ഇന്നലെക്കാൾ ഇന്നു ഞാനെൻ പ്രിയൻനാടിനോ–
ടേറ്റമടുത്തായതെനിക്കെത്രയാനന്ദം’ എന്ന വരികളുടെ അർത്ഥം തന്നെയാണ് ഈ വരികൾക്കും.
പ്രത്യാശയുള്ള ഒരു ദൈവപൈതലിനു മാത്രമേ ഭയം കൂടാതെ ഈ വരികൾ പാടുവാൻ കഴിയുകയുള്ളൂ.

‘രാത്രിയിൽ ഞാൻ ദൈവത്തിന്റെ കൈകളിലുറങ്ങുന്നു
അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുമ്പോട്ടോടുന്നു’
ഹാ, എത്ര പ്രത്യാശാനിർഭരമായ വരികൾ !
ഒരു ഭക്തനു മാത്രം ഉച്ചരിക്കുവാൻ കഴിയുന്ന വാക്കുകൾ !
രാത്രിയിൽ താൻ യേശുകർത്താവിന്റെ കരങ്ങളിൽ സുരക്ഷിതനാണെന്ന് അവനറിയാം.
ദുഷ്ടപിശാചിനോ ദു:സ്വപ്നങ്ങൾക്കോ തന്നെ സ്പർശിക്കുവാൻ സാദ്ധ്യമല്ലെന്ന് അവനറിയാം.
ഉറങ്ങുമ്പോൾപോലും സമയമാകുന്ന രഥത്തിൽ താൻ തന്റെ നിത്യഭവനത്തിലേക്കുള്ള യാത്രയിലാണെന്ന് അവനു നിശ്ചയമുണ്ട്.
ജീവിച്ചാലും മരിച്ചാലും അവനു വിഷമമില്ല.

‘സ്ഥലം ഹാ, മഹാവിശേഷം ഫലമെത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാർപ്പിടം’
സ്വർഗനാടിന്റെ വിശേഷതകളെക്കുറിച്ച് ഒരു ഭക്തനു നല്ല പരിജ്ഞാനമുണ്ട്.

യേശുകർത്താവ് അത് അവനെ പഠിപ്പിച്ചിട്ടുണ്ട്.
വിശുദ്ധ ബൈബിൾ അത് മനോഹരമായി വർണ്ണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നശ്വരമായ ഈ ഭൂമിയെയും മായയായ ലോകയിമ്പങ്ങളെയും വെടിഞ്ഞ് തന്റെ നിത്യഭവനത്തിലേക്ക് പോകുവാൻ ഒരു യഥാർത്ഥ ദൈവപൈതൽ വെമ്പൽ കൊള്ളുന്നത്.

‘എന്നെ എതിരേൽപ്പാനായി ദൈവദൂതർ വരുന്നു വേണ്ടുമ്പോലെ യാത്രയ്ക്കായി പുതുശക്തി തരുന്നു’

മരണം ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ അവസാനമല്ല, പ്രത്യുത ആരംഭമാണ്. അത് ജീവനിലേക്കുള്ള കവാടമാണ്. അതുകൊണ്ട് ഒരു ദൈവപൈതൽ മരണത്തെ ഭയപ്പെടുന്നില്ല.

നരകചിന്തകൾ അവനെ ഭയപ്പെടുത്തുന്നില്ല.
മരണസമയത്ത് സ്വർഗത്തിലേക്ക് തന്നെ എതിരേൽക്കാനായി ദൈവദൂതർ എത്തുമെന്ന് അവനുറപ്പുണ്ട്. സ്വർഗത്തിലേക്ക് പറക്കുവാനുള്ള പുതുശക്തി നൽകുമെന്ന് നിശ്ചയമുണ്ട്.

‘ശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിൽ പങ്കു തന്ന ദൈവത്തിനു സ്തോത്രം സ്തോത്രം പാടും ഞാൻ’
എന്നു കുറിച്ചു കൊണ്ടാണ് നാഗൽ സായിപ്പ് തന്റെ വരികൾ അവസാനിപ്പിക്കുന്നത്.

നിരവധി ജനപ്രിയ ആത്മീയഗാനങ്ങൾ നാഗൽ സായിപ്പിൽ നിന്നു നമുക്കു ലഭിച്ചിട്ടുണ്ട്.
അവയിൽ പ്രധാനമായ ചില പാട്ടുകൾ ഇവയാണ് :
യേശുവേ നിന്റെ രൂപമീയെന്റെ കണ്ണുകൾക്കെത്ര സൗന്ദര്യം,
ശിഷ്യനാകുന്ന എന്നെയും നിന്നെപ്പോലെയാക്കണം മുഴുവൻ…’

‘യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം
തന്റെ വിശുദ്ധ വാക്യങ്ങൾ നമ്മുടെ ജീവനാം
യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം കേൾക്കുക നാം
കാക്കുക നാം ജീവന്റെ വാക്കുകൾ…’

‘യേശുവേപ്പോലെയാകുവാൻ
യേശുവിൻ വാക്കു കാക്കുവാൻ
യേശുവേ നോക്കി ജീവിപ്പാൻ
ഇവയെ കാംക്ഷിക്കുന്നു ഞാൻ…’

വെളിച്ചരാജ്യമായ സ്വർഗത്തിൽ വിശുദ്ധന്മാർക്കൊപ്പം അവകാശം നൽകിയ യേശുകർത്താവിനു സകലത്തിലും സ്തോത്രമർപ്പിച്ചു ജീവിച്ച നാഗൽ സായ്‌പ് ഭൂമിയിലെ തന്റെ സ്വർഗീയദൗത്യം പൂർത്തിയാക്കി തൂലികയുപേക്ഷിച്ച് അൻപത്തിനാലാമത്തെ വയസിൽ യേശുകർത്താവിന്റെ അടുത്തേക്കു പോയി.
ദൗത്യം പൂർത്തിയായശേഷം പിന്നെയും ഈ പാഴ്ഭൂമിയിൽ തുടരുന്നതിൽ ഒരു കാര്യവുമില്ലെന്ന് ബുദ്ധിമാനായ നാഗൽ സായിപ്പിന് നല്ല നിശ്ചയമുണ്ടായിരുന്നല്ലോ

~ ജോർജ് മാത്യു, പുതുപ്പള്ളി: (248) 558 – 0557) .

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..

നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ  ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!

എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ  അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും  ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.

നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,

അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ  നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!

അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.

താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ. 
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ .
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ. 
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ  പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോമിന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ. 

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ  നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

ഫിലിപ്പ് വർഗീസ് ഏരിയൽ

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X