സാത്താൻ വളരെ തിരക്കിലാണ്! വിശ്വാസികൾ ജാഗ്രത!! Satan Is Very Busy! Believers Beware!

സാത്താൻ  വളരെ തിരക്കിലാണ്!  വിശ്വാസികൾ ജാഗ്രത!! Satan Is Very Busy! Believers Beware!

കഴിഞ്ഞ ദിവസം മെയിൽ ബോക്സിൽ കിട്ടിയ ഒരു കുറിപ്പിൻറെ സ്വതന്ത്ര വിവർത്തനം.

അൽപ്പം മസാല അവിടവിടെ ചേർത്തു എന്നു മാത്രം

കുറിപ്പിൻറെ ഇംഗ്ലീഷ് വേർഷൻ ഈ കുറിപ്പിന് താഴെ വായിക്കുക:

Author Anon

(The below post is a free translation of a mail I just received today in my mail box.

The original mail is posted at the bottom of this post. Author Anon)

Being-Busy-300x232 picture credit Sean
Picture Credit Sean
സാത്താൻ  വളരെ തിരക്കിലാണ് ! വിശ്വാസികൾ ജാഗ്രത!!

സാത്താൻ അടുത്തിടെ തന്റെ അനുയായികളുടെ ഒരു സമ്മേളനം വിളിച്ചു കൂട്ടി.

 

മുഖ്യ പ്രഭാഷണത്തിൽ സാത്താൻ ഇപ്രകാരം പറഞ്ഞു.

പ്രീയപ്പെട്ട അണികളേ, സഹജീവികളെ, നാം ഒരു വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു.

ക്രിസ്തു വിശ്വാസികളെ ആരാധനാലയത്തിൽ പോകുന്നതിൽ നിന്നും പിൻതിരിപ്പിക്കാൻ പ്രയാസം.

ബൈബിൾ വായനയിൽ നിന്നും അവരെ പിന്തിരിപ്പിക്കുക അതിലും പ്രയാസം

അവരുടെ രക്ഷകനായ യേശു ക്രിസ്തുവുമായുള്ള ആത്മബന്ധത്തിൽ ഏർപ്പെടുന്ന പ്രാർത്ഥനയിൽ നിന്നും അവരെ പിന്തിരിപ്പിക്കുക അതിലും പ്രയാസം.

യേശുക്രിസ്തുവുമായി അവർ ഇങ്ങനെ ആത്മബന്ധം തുടർന്നാൽ അവരെ നമുക്കു നഷ്ടമാകും, അവരിൽ നമുക്കുള്ള സ്വാധീനം അതോടെ നഷ്ടമാകും.

അതുകൊണ്ട് ഇനി ഒരു മാർഗ്ഗം മാത്രമേ നമുക്കു മുന്നിൽ അവശേഷിക്കുന്നുള്ളൂ.  സാത്താൻ പറഞ്ഞു!

അവരെ അവരുടെ രക്ഷകനായ ക്രിസ്തുവിൽ നിന്നും അകറ്റി നിർത്തുവാൻ നമുക്ക് കഴിഞ്ഞെങ്കിൽ മാത്രമേ ഇനി രക്ഷയുള്ളൂ.

അതെങ്ങനെ സാദ്ധ്യമാകും ചെകുത്താന്മാർ ഒന്നടങ്കം ഏക സ്വരത്തിൽ ചോദിച്ചു !

അതു വളരെ എളുപ്പം  മുഖ്യൻ പറഞ്ഞു.

അനാവശ്യ കാര്യങ്ങളിൽ 24 മണിക്കൂറും അവരെ കർമ്മനിരതരാക്കുക.  അതിനായി നമുക്കു പുതിയ തന്ത്രങ്ങൾ കണ്ടു പിടിക്കാം തുടർന്ന്  അവരെ അതിലേക്കു ആകർഷിക്കാം.

പുതിയ പുതിയ സ്കീമുകൾ രൂപീകരിച്ചു അവർക്ക് മുന്നിൽ അവതരിപ്പിക്കാം.  അതിൽ ഇക്കൂട്ടർ കുടുങ്ങും , സംശയം വേണ്ട അവരുടെ മുഴുവൻ സമയവും അവർ അതിനായി മാറ്റിവെക്കും.  പിന്നെ അവർക്കെവിടെ സമയം യേശുവുമായി ബന്ധപ്പെടുവാൻ!

ഇത് നല്ല ഐഡിയ! ഇത് നല്ല ഐഡിയ! സാത്താൻ മക്കൾ ഒന്നടങ്കം ആർത്തുവിളിച്ചു.

പൂഹോയ് പൂഹോയി ഇനി ക്രിസ്ത്യാനികൾ എല്ലാം കുടുങ്ങിയതു തന്നെ!

നമ്മുടെ പുതിയ സ്കീമിൽ അവർക്കുള്ള പണവും അവർ ചിലവഴിക്കും, വേണമെങ്കിൽ അവർ കടം വാങ്ങിയും, ഇൻസ്റ്റാൾമെന്റായും അവർക്കുള്ളതെല്ലാം അവർ ചിലവിടട്ടെ!   അങ്ങനെ പണം തിരിച്ചടക്കാൻ അവർ കൂടുതൽ പണസമ്പാദനത്തിനായി തങ്ങളുടെയും തങ്ങളുടെ ഭാര്യമാരുടെയും മക്കളുടെയും സമയവും ആരോഗ്യവും ചെലവഴിക്കട്ടെ, അവരുടെ രാപ്പകലുകൾ അതിനായി വേർതിരിക്കട്ടെ  അങ്ങനെ അവർക്ക് സ്വന്ത കുടുംബത്തിൽ ഭാര്യയോടും മക്കളോടുമൊപ്പം ചെലവഴിക്കാനുള്ള സമയവും നഷ്ടമാകട്ടെ. അവരുടെ വർക്ക് പ്രഷറിൽ അവർ ഞെരിഞ്ഞമരട്ടെ.  പണ സമ്പാദനം എന്ന  ചിന്ത മാത്രം എപ്പോഴും അവരുടെ മനസ്സിൽ നിറയട്ടെ.   അങ്ങനെ വരുമ്പോൾ യേശുക്രിസ്തുവിന്റെ മൃദു സ്വരം കേൾപ്പാൻ അവർക്കെവിടെ സമയം!  അവരുടെ ഭവനങ്ങളിൽ റേഡിയോ, ടീവി, ഐ പോഡ്, പ്ലേ സ്റ്റേഷനുകൽ, കംപ്യുട്ടർ, ഇന്റർനെറ്റ്‌,  സ്മാർട്ട് ഫോണുകൾ തുടങ്ങിയവയിൽ എപ്പോഴും അവരുടെ ശ്രദ്ധ തിരിയട്ടെ.  ദിവസത്തിലെ 24 മണിക്കൂറുകളും അതുമായി അവർ മല്ലിടട്ടെ.  അതിനുള്ള ആകർഷകമായ തന്ത്രങ്ങൾ മെനയുവാൻ നിങ്ങൾക്ക് കഴിയണം അവർ അതിൽ  വീഴും തീർച്ച.  അവരുടെ ഭവനങ്ങളിലെ സ്വീകരണ മുറികളിലെ ടീപ്പോയികൾ ലോക സംബന്ധ വിഷയങ്ങൾ മാത്രം കുത്തിനിറച്ച പത്ര മാസികകൾ, വാരികകൾ തുടങ്ങിയവ കൊണ്ടു നിറയട്ടെ.  ടി വി യിലൂടെ ഒഴുകിയെത്തുന്ന നർമ്മ രസമാർന്ന, ഇക്കിളിപ്പെടുത്തുന്ന വിഭവങ്ങളാൽ അവരുടെ സ്വീകരണ മുറികൾ നിറയട്ടെ!!

അത് കണ്ടു അവരുടെ കണ്ണും കാതും കുളിരട്ടെ!

അവരുടെ മെയിൽ ബോക്സുകൾ ഇത്തരം ജങ്ക് മെയിലുകളാൽ നിറയട്ടെ!

ആകർഷകം എങ്കിലും വെറും പൊള്ളയായ വാഗ്ദാനങ്ങൾ നിറഞ്ഞ വാർത്തകളാൽ അതു നിറയട്ടെ.  അപ്പോൾ അതേപ്പറ്റി മാത്രം അവർ ചിന്തിക്കാൻ തുടങ്ങും.  അങ്ങനെ അവരുടെ പണവും ഒപ്പം സമയവും നഷ്ടമാകട്ടെ.  അവർ വായിക്കാൻ ആഗ്രഹിക്കുന്ന വാരികകളിൽ, മാസികകളുടെ പുറം ചട്ടകൾ മാദക സൌന്ദര്യം എടുത്തു കാട്ടുന്ന തരുണീ മണികളുടെ ചിത്രങ്ങളാൽ നിറയട്ടെ. അതു കണ്ടാസ്വദിക്കുന്ന പുരുഷന്മാർ തങ്ങളെ അകമഴിഞ്ഞു സ്നേഹിക്കുന്ന  ഭാര്യമാരുടെ ആന്തരിക സൌന്ദര്യം വിസ്മരിക്കുവാനും അതു അവർക്കിടയിൽ  അസംതൃപ്തിയുളവാകുന്നതിനും, വഴക്കുണ്ടാകുന്നതിനും വഴി വെക്കും.

സ്ത്രീ കളെ കൂടുതൽ അദ്ധ്വാനിക്കുന്നവരാക്കുക അതുമൂലം അവർ കൂടുതൽ ക്ഷീണിതർ ആകുന്നതിനും തങ്ങളുടെ ഭർത്താക്കന്മാർക്ക് നൽകേണ്ട പരിപാലനം നൽകാൻ കഴിയാതെ വരികയും തന്മൂലം ഭർത്താക്കന്മാർ പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടിപ്പോകുന്നതിനും കാരണമാകുന്നു. അങ്ങനെ ഭാര്യമാരുടെ തലവേദന വർദ്ധിപ്പിക്കുക, അതു തീർച്ചയായും ഭർത്താക്കന്മാരെ മറ്റിടങ്ങളിൽ കൊണ്ടെത്തിക്കുക തന്നെ ചെയ്യും.  ഒരു കുടുംബം താറുമാറാക്കാൻ ഇതിൽ കൂടുതൽ എന്തു വേണം. ഇവിടെ അവർ വീഴും തീർച്ച!

ക്രിസ്തുമസ്സ് സീസണ്‍ അടുത്തുവരികയാണല്ലോ  അവരുടെ കുഞ്ഞുങ്ങൾക്ക്‌ സാന്താക്ലോസ്സിനെ നല്കി ക്രിസ്തുമസ്സിന്റെ അല്ലെങ്കിൽ ക്രിസ്തുവിൻറെ ജനനത്തിൻറെ യഥാർത്ഥ ലക്ഷ്യം അഥവാ അർത്ഥം അവരിൽ നിന്നും മറച്ചു വെക്കുക.

അവരുടെ വിശ്രമ വേളകളിലെ വിനോദങ്ങളുടെ ആക്കം വർദ്ധിപ്പിക്കുക.  അതിനായി അവരെ അമ്യുസ്മെൻറ് പാർക്കുകൾ, ഉല്ലാസ യാത്രകൾ, കായിക രംഗങ്ങൾ, നാടക സിനിമാ ശാലകൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിക്കുക,  എല്ലാം കഴിഞ്ഞു മടങ്ങിയെത്തുന്ന അവർ തളർന്നവശരായി കിടക്കയെ അഭയം പ്രാപിക്കും.  അങ്ങനെ ബൈബിൾ വായിപ്പാനും, കുടുംബ പ്രാർത്ഥന നടക്കാതിരിക്കാനും, അവരുടെ യേശുവിനോട്  പ്രാർഥിപ്പാനും മറ്റും പിന്നെ അവർക്ക് എവിടെ സമയം?

ചുരുക്കത്തിൽ ക്രൈസ്തവരെ ക്രിസ്തുവിൽ നിന്നും അകറ്റുവാൻ പറ്റിയ മാർഗ്ഗം അവരെ തിരക്കുള്ളവർ ആക്കുക എന്നതു തന്നെ!

ഇതുകൊണ്ടൊന്നും പറ്റുന്നിലെങ്കിൽ ഇവരുടെ സഭാ കൂട്ടായ്മകളിൽ  എത്തുന്നവരെ തമ്മിലടിപ്പിക്കുക, അതിനായുള്ള പുതിയ സൂത്രങ്ങൾ മെനയുക.  പരദൂഷണം എന്ന ഏക ആയുധം മതിയല്ലോ ഒത്തൊരുമയിൽ കഴിയുന്ന ഇവരെ ഭിന്നിപ്പിക്കുവാൻ.

ഇത്തരം കാര്യങ്ങൾ അവർക്ക്  മുൻപിൽ അവതരിപ്പിച്ചാൽ യേശുക്രിസ്തുവിൽ നിന്നും ശക്തി സംഭരിക്കുവാൻ അവർ മറക്കും, പകരം സ്വയ ശക്തിയിൽ ആശ്രയിച്ചു പലതും ചെയ്യുവാൻ വിശേഷിച്ചു പണസമ്പാദനത്തിനായി എന്തും ചെയ്യുവാൻ അവർ തയ്യാറാകും, അങ്ങനെ അവരുടെ ആയുസ്സും ആരോഗ്യവും വ്യർത്ഥ സംഗതികളിൽ ഏർപ്പെട്ട് സ്വയം നശിക്കുന്നതിനു കാരണമാകുന്നു.

നല്ല ഐഡിയ , നല്ല ഐഡിയ !!

ഇനി ഒട്ടും സമയം കളയേണ്ട!!

അങ്ങനെ മുഖ്യ സാത്താൻ എല്ലാ കുട്ടി സാത്താന്മാർക്കും ഈ പ്രവർത്തികളിൽ ജാഗരൂകരാകാൻ നിർദ്ദേശം നൽകി. അന്നത്തെ സമ്മേളനം അവിടെ അവസാനിപ്പിച്ചു.

വിട്ടോളൂ മാഷേ വിട്ടോളൂ വിശ്വാസി സംഘത്തിൻറെ മൂപ്പൻമാരിൽ നിന്നു തന്നെ തുടങ്ങാം അല്ലെ!

അവരെ വീഴ്ത്തിയാൽ അണികളെ വീഴ്ത്താൻ വളരെ എളുപ്പമാകും!

വിട്ടോള്ളൂ, വിട്ടോളൂ, സമയം വളരെ വൈകിക്കഴിഞ്ഞു എന്നിങ്ങനെ പരസ്പരം പറഞ്ഞു

അവർ ഓരോ വഴികളിലേക്ക് തിരിഞ്ഞു.

പ്രീയപ്പെട്ട വിശ്വാസികളെ ജാഗ്രത!

സാത്താൻ വൃന്ദം ഇതാ വാതിൽക്കൽ എത്തിക്കഴിഞ്ഞു.

അവർ തിരക്കിലാണ്, നമ്മെ വീഴ്ത്തുവാൻ!

നമുക്കു ജാഗ്രതയായിരിക്കാം!!

ദൈവം സഹായിക്കട്ടെ!

നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ;

നിങ്ങളുടെ പ്രതിയോഗിയായ പിശാചു

അലറുന്ന സിംഹം എന്നപോലെ

ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.  (1 പത്രൊസ് 5:8)

                                             0O0

THE NOTE RECEIVED IN MAIL

 ​

SATAN’S MEETING: (Read even if you’re busy)

Satan called a worldwide convention of demons.

In his opening address he said,

“We can’t keep Christians from going to church.”

“We can’t keep them from reading their Bibles and knowing the truth.”

“We can’t even keep them from forming an intimate relationship with their saviour.”

“Once they gain that connection with Jesus, our power over them is broken.”

“So let them go to their churches; let them have their covered dish dinners, BUT steal their time, so they don’t have time to develop a relationship with Jesus Christ..”

“This is what I want you to do,” said the devil:

“Distract them from gaining hold of their Saviour and maintaining that vital connection throughout their day!”

“How shall we do this?” his demons shouted.

“Keep them busy in the non-essentials of life and invent innumerable schemes to occupy their minds,” he answered.

“Tempt them to spend, spend, spend, and borrow, borrow, borrow.”

“Persuade the wives to go to work for long hours and the husbands to work 6-7 days each week, 10-12 hours a day, so they can afford their empty lifestyles.”

“Keep them from spending time with their children.”

“As their families fragment, soon, their homes will offer no escape from the pressures of work!”

“Over-stimulate their minds so that they cannot hear that still, small voice.”

“Entice them to play the radio or cassette player whenever they drive.” To keep the TV, VCR, CDs and their PCs going constantly in their home and see to it that every store and restaurant in the world plays non-biblical music constantly.”

“This will jam their minds and break that union with Christ.”

“Fill the coffee tables with magazines and newspapers.”

“Pound their minds with the news 24 hours a day.”

“Invade their driving moments with billboards.”

“Flood their mailboxes with junk mail, mail order catalogs, sweepstakes, and every kind of newsletter and promotional offering free products, services and false hopes..”

“Keep skinny, beautiful models on the magazines and TV so their husbands will believe that outward beauty is what’s important, and they’ll become dissatisfied with their wives. “

“Keep the wives too tired to love their husbands at night.”

“Give them headaches too! “

“If they don’t give their husbands the love they need, they will begin to look elsewhere.”

“That will fragment their families quickly!”

“Give them Santa Claus to distract them from teaching their children the real meaning of Christmas.”

“Give them an Easter bunny so they won’t talk about his resurrection and power over sin and death.”

“Even in their recreation, let them be excessive.”

“Have them return from their recreation exhausted.”

“Keep them too busy to go out in nature and reflect on God’s creation. Send them to amusement parks, sporting events, plays, concerts, and movies instead.”

“Keep them busy, busy, busy!”

“And when they meet for spiritual fellowship, involve them in gossip and small talk so that they leave with troubled consciences.”

“Crowd their lives with so many good causes they have no time to seek power from Jesus.”

“Soon they will be working in their own strength, sacrificing their health and family for the good of the cause.”

“It will work!”

“It will work!”

It was quite a plan!

The demons went eagerly to their assignments causing Christians everywhere to get busier and more rushed, going here and there.

Having little time for their God or their families and friends.

Having no time to tell others about the power of Jesus to change lives.

I guess the question is, has the devil been successful in his schemes?

You be the judge!!!!!

Does “BUSY” mean: B-eing U-nder S-atan’s Y-oke?

Please pass this on, if you aren’t too BUSY!

I don’t think I know 10 people who would admit they love Jesus.

Do You Love Him?

NOTE: 

Resist the devil: you are in God’s hands

Be self-controlled and vigilant always, for your enemy the devil is always about, prowling like a lion roaring for its prey. Resist him, standing firm in your faith and remember that the strain is the same for all your fellow-Christians in other parts of the world. And after you have borne these sufferings a very little while, God himself (from whom we receive all grace and who has called you to share his eternal splendor through Christ) will make you whole and secure and strong. All power is his for ever and ever, amen!    (1 Peter 5:8-11)  (PHILLIPS version)

Source:
Ronnie Secunderabad

Check your domain ranking

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge