ശാന്താ കാവുമ്പായി (Shanta Kaavumbayi) “മോഹപ്പക്ഷി” എന്ന ബഹുമുഖ പ്രതിഭ: ഒരു ഡോക്യുമെന്റ്റിയും ചില വിവരങ്ങളും.”Disability Is Not A Liability” This Teacher Proved This Adage True In Her Life. Watch This Video With Subtitles In English

Disability is not a liability എന്ന ആപ്ത വാക്യം അഥവാ ചൊല്ല്   സ്വജീവിതത്തില്‍  പകര്‍ത്തിയ നിരവധി ജീവിതങ്ങളെ ചരിത്രത്തിന്റെ ഏടുകളില്‍ നമുക്ക് കാണാം, അവര്‍ കടന്നു വന്ന വഴികള്‍ എത്രയോ ദുര്‍ഘടമായവ ആയിരുന്നു എങ്കിലും
അവര്‍ അവയെ എല്ലാം സധൈര്യം നേരിട്ട് ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ ചവുട്ടിക്കയറി.  

അങ്ങനെയുള്ളവരുടെ ഒരു നീണ്ട നിരയില്‍ അവര്‍ക്കൊപ്പം ചരിത്രത്തിന്റെ ഏടുകളില്‍ ഇടം പിടിക്കാന്‍ കേരളത്തിന്റെ  വടക്കേ മൂലയില്‍ നിന്നും, അതായത്  സാക്ഷാല്‍ കണ്ണൂരിന്റെ പ്രാന്തപ്രദേശത്ത് നിന്നും ഇതാ ഒരു  ബഹുമുഖ പ്രതിഭ “ശാന്താ കാവുമ്പായി”  (Shanta Kaavumbayi). എന്ന സ്കൂള്‍ അധ്യാപിക…
കവിയും  അദ്ധ്യാപികയും, പ്രശസ്ത മലയാളം ബ്ലോഗ്ഗറുമായ ഇവരെക്കുറിച്ച് അടുത്തിടെ ഇറക്കിയ ഒരു ഡോക്യുമെന്റ്റിയില്‍ അവര്‍ കടന്നു പോയ വഴികളെക്കുറിച്ചും, സ്കൂള്‍ കലാ ജീവിതത്തെക്കുറിച്ചും നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു,
                                                കൂടുതല്‍ അറിവാന്‍ ഈ വീഡിയോ കാണുക 

കൂടാതെ അവര്‍ തന്റെ ശാരീരിക ബലഹീനതകള്‍ കണക്കിലെടുക്കാതെ വളരെ സജീവമായി തന്റെ
ബ്ലോഗില്‍ ഇപ്പോഴും എഴുതിക്കൊണ്ടുമിരിക്കുന്നു.
അവരുടെ ബ്ലോഗു സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക “മോഹപ്പക്ഷി” 
അവരുടെ ആദ്യ കവിത സമാഹാരത്തിനും  “മോഹപ്പക്ഷി” എന്ന പേരില്‍ പുറത്തിറക്കി അതേപ്പറ്റിയുള്ള വിവരങ്ങളും വീഡിയോവില്‍ ദര്‍ശിക്കാം.
ഈ വര്‍ഷം  അദ്ധ്യാപിക വൃത്തിയില്‍ നിന്നും വിരമിക്കുന്ന, എഴുത്ത് ജീവിതസപര്യ ആക്കിയ  അവര്‍ തന്റെ എഴുത്ത് ജീവിതം തുടരാന്‍ തന്നെയാണ് തീരുമാനം.
പുസ്തകങ്ങളുടെയും കുട്ടികളുടെയുമിടയില്‍ ജീവിതത്തിന്റെ ഒരു നല്ല പങ്കും ചിലവഴിച്ചു ആ ജീവിതം ധന്യമാക്കി.
ഇനിയുള്ള  ജീവിതത്തിനു  “വിശ്രമജീവിതമെന്ന”  പേരുണ്ടെങ്കിലും, എന്റെ പൂര്‍ണ്ണ വിശ്വാസം ഇവിടെ ആ 
ജീവിതം  വീണ്ടും  ആരംഭിക്കുകയാണന്നാണ്. 

അതങ്ങനെ  തന്നെയാവട്ടെ  എന്നാശംസിക്കുകയും ചെയ്യുന്നു.

അങ്ങനെയെങ്കില്‍ അതു ഇനിയും പുതു തലമുറക്ക്‌ ഉത്തേജനം ഏകും എന്നതിനും സംശയമില്ല.

നീല  നീല  വിഹായസ്സിലൂടെ കൂടുതല്‍  ആളുകളിലേക്ക്‌ അവര്‍ കടന്നു  ചെല്ലട്ടെ,  ഈ മോഹപ്പക്ഷി ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് പന്നുയരെട്ടെ എന്ന ആശംസകളോടെ.

സിക്കന്ത്രാബാദ്

ഈ ഡോക്യുമെന്റ്റി നിര്‍മ്മാണത്തോടുള്ള ബന്ധത്തില്‍ മനോരമ കണ്ണൂര്‍ എഡീഷനില്‍  വന്ന            
പത്ര വാര്‍ത്ത

                                                    ഇമേജില്‍ ക്ലിക് ചെയ്തു വായിക്കുക.
Pic. Credit. Malayala Manorama Kannur Edition, Source:Mohappakshi Blog

Source:
Boolokam.com
Mohappakshi
Youtube 

A Freelance writer from Secunderabad India

Check your domain ranking

A Multilingual Freelance Writer, Editor, Blogger, Roundup Expert, Translator, Internet Marketer And A Social Campaigner. Manages different sites in English as well as in Malayalam. Born And Brought Up In Kerala. Now Based At Hyderabad, Telangana, India. Facebook or Can Reach At: philipscom55(@)Gmail [.] Com twitter: @PVAriel Skype Philva6

8 thoughts on “ശാന്താ കാവുമ്പായി (Shanta Kaavumbayi) “മോഹപ്പക്ഷി” എന്ന ബഹുമുഖ പ്രതിഭ: ഒരു ഡോക്യുമെന്റ്റിയും ചില വിവരങ്ങളും.”Disability Is Not A Liability” This Teacher Proved This Adage True In Her Life. Watch This Video With Subtitles In English

 1. ഞാന്‍ പുണ്യവാളന്‍ says:

  കണ്ടു ഇഷ്ടമായി അഭിപ്രായം പറഞ്ഞു , വീണ്ടും പോകാമെന്ന് ഉറപ്പിച്ചു കരാര്‍ ഒപ്പിട്ടു …… സന്തോഷം !!

 2. പ്രീയപ്പെട്ട പുണ്യാളെന്‍ സഹോദരാ,
  വന്നതിനും,
  ഇഷ്ടായതിനും,
  പറഞ്ഞതിനും,
  പോയതിനും,
  കരാറില്‍ ഒപ്പ് വെച്ചതിനും,
  മറ്റെല്ലാത്തിനും നന്ദി.
  വീണ്ടും വരുമല്ലോ.
  ആശംസകള്‍.
  ശുഭദിനവും നേരുന്നു.

 3. വായിച്ചു.വീഡിയോ കണ്ടു.
  ശാന്താ കാവുമ്പായി ടീച്ചറെ പരിചയപ്പെടുത്തിയ പി.വി.സാറിന്‍റെ നല്ല
  മനസ്സിനും,സദ്ഉദ്യമത്തിനും നന്ദി.
  ആശംസകളോടെ

 4. ഇങ്ങനെയൊരു പരിചയപ്പെടുത്തൽ വളരെ നന്നായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top