Last updated on June 22, 2014

|
അവന് ഓര്‍മ്മ വച്ച നാള്‍ മുതല്‍ വലിയ ഒരു ആപ്പിള്‍മരം അവന്റെ വീട്ടു മുറ്റത്തുണ്ടായിരുന്നു. മറ്റ് കൂട്ടുകാരൊന്നും ഇല്ലാതിരുന്നതിനാല്‍ ബാല്യത്തില്‍ മരത്തിന്റെ ചുറ്റുമായിരുന്നു അവന്‍ കളിച്ചിരുന്നത്. അങ്ങനെ അവന്‍ ആപ്പിള്‍മരത്തെയും മരം അവനെയും ഏറെ സ്‌നേഹിച്ചിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അവന്‍ ആപ്പിള്‍മരത്തിന്റെ അടുത്തേക്ക് ചെല്ലാതെയായി. ഒരു ദിവസം അവന്‍ അപ്രതീക്ഷിതമായി മരത്തിന്റെ അടുത്തെത്തി. മരത്തിന് ഏറെ സന്തോഷമായി. മരം സ്‌നേഹത്തോടെ അവനെ കളിക്കാന്‍ വിളിച്ചു.
അവന്‍ പറഞ്ഞു: ”ഞാനിപ്പോള്‍ വലിയ കുട്ടിയായി. എനിക്ക് കളിക്കാന്‍ കളിപ്പാട്ടങ്ങളാണ് വേണ്ടത്. പക്ഷേ, അതു വാങ്ങാനുള്ള പണമില്ല.”
”എന്റെ തടി മുറിച്ചു വിറ്റ് ആ പണംകൊണ്ട് ബോട്ട് വാങ്ങിക്കൊള്ളുക” മരം പറഞ്ഞു. അവന്‍ സന്തോഷത്തോടെ അങ്ങനെ ചെയ്തു. പിന്നീടവന്‍ മരത്തെ തിരിഞ്ഞുനോക്കിയില്ല. മരത്തിന് വലിയ വിഷമമായി. ഏറെ വര്‍ഷങ്ങക്കുശേഷം ഒരിക്കല്‍ക്കൂടി അയാള്‍ മരത്തിനടുത്തെത്തി. അവനെ കണ്ടപ്പോള്‍ മരത്തിന് സന്തോഷമായെങ്കിലും, അവന്റെ നരച്ച മുടിയും ക്ഷീണിച്ച ശരീരവും ആത്മവിശ്വാസം നഷ്ടപ്പെട്ട മുഖഭാവവുമൊക്കെ മരത്തെ വിഷമിപ്പിച്ചു.
”എന്നോട് ക്ഷമിക്കണം. നിനക്ക് തരാന്‍ ആപ്പിളുകളോ തടിയോ ഒന്നും ഇനി അവശേഷിക്കുന്നില്ല” മരം പറഞ്ഞു.
”എനിക്ക് ഒന്നും വേണ്ട, നീണ്ടകാലത്തെ വിശ്രമരഹിതമായ ജോലിമൂലം ഞാനാകെ ക്ഷീണിച്ചു. വിശ്രമിക്കുന്നതിനാണ് നിന്റെ അടുത്തെത്തിയിരിക്കുന്നത്” അതുകേട്ടപ്പോള്‍ മരത്തിന് സന്തോഷമായി. മരം വീണ്ടും തളിര്‍ത്ത് അവനായി തണല്‍ വിരിച്ചു.
ഈ കഥ എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നതാണ്. ആപ്പിള്‍മരം നമ്മുടെ മാതാപിതാക്കളുടെ പ്രതീകമാണ്. ചെറുപ്പത്തില്‍ എല്ലാക്കാര്യങ്ങള്‍ക്കും അവരെ ആശ്രയിക്കും. എന്നാല്‍, വളര്‍ന്നുകഴിയുമ്പോള്‍ പലപ്പോഴും ആവശ്യങ്ങള്‍ക്കുമാത്രമായിരിക്കും അവരെ തേടുന്നത്. കാര്യം സാധിച്ചാല്‍ ബോധപൂര്‍വം അവരെ മറക്കും. എങ്കിലും മാതാപിതാക്കള്‍ തങ്ങള്‍ക്കുള്ളതെല്ലാം മക്കള്‍ക്ക് നല്കും. ഒരു മരം തന്റെ ഉടമസ്ഥനായി അതിന്റെ എല്ലാം നല്‍ക്കുന്നു, അതിന്റെ അവസാനം വര അത് മറ്റുള്ളവര്‍ക്ക് സഹായമായി നില്‍ക്കുന്നു. അതുപോലെ തന്നെയല്ലേ മാതാപിതാക്കളും.
യുവാക്കളെ യുവതികളെ ചിന്തിക്കുക!!
അയാള്‍ മരത്തോട് മനുഷ്യത്വമില്ലാതെ പെരുമാറിയ രീതിയിലാണോ നാം മാതാപിതാക്കളോട് വര്‍ത്തിക്കുന്നതെന്ന് ആത്മപരിശോധന ചെയ്യുക, എങ്കില്‍ അത് തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ഇന്ന് തന്നെ ഒരു പുതിയ തീരുമാനം എടുക്കുക
ഈശ്വരന്‍ അതിനേവര്‍ക്കും സഹായിക്കട്ടെ എന്ന പ്രാര്‍ഥനയോടെ.
പി വി ഏരിയലും സഹ പ്രവര്‍ത്തകരും
Source: Rajanmathew Keralafun.com |
A Freelance writer from Secunderabad India
Check your domain ranking

à´šà´¿à´¨àµà´¤àµ‹à´¦àµà´¦àµ€à´ªà´•മായ ഒരൠനലàµà´² à´•à´¥. ആശംസകളàµâ€
നനàµà´¦à´¿ മാഷേ നനàµà´¦à´¿
നലàµà´²àµŠà´°àµ സനàµà´¦àµ‡à´¶à´‚ വൃകàµà´·à´¤àµà´¤à´¿à´¨àµâ€à´±àµ† കഥയിലàµâ€ à´…à´Ÿà´™àµà´™à´¿à´¯à´¿à´°à´¿à´•àµà´•àµà´¨àµà´¨àµ.
ആശംസകളàµâ€
നനàµà´¦à´¿ മാഷേ നനàµà´¦à´¿
തങàµà´•à´ªàµà´ªàµ†à´¨àµâ€ സാറേ
നനàµà´¦à´¿. സനàµà´¦à´°àµâ€à´¶à´¨à´¤àµà´¤à´¿à´¨àµà´‚
കമനàµà´±à´¿à´¨àµà´‚
à´ˆ മെയിലàµâ€ വിലാസം
à´’à´¨àµà´¨àµ വേണം
à´Žà´¨àµà´±àµ† ഇമെയിലàµâ€
pvariel @ gmail dot com
dear sir ,
à´’à´°à´¿à´•àµà´•à´²àµâ€ കേടàµà´Ÿàµ മനസിനെ വലàµà´²à´¾à´¤àµ† ആവേശം കൊളàµà´³à´¿à´šàµà´š ഒരൠകഥയായിരàµà´¨àµà´¨àµ . ഇടയàµà´•àµà´•ൠകàµà´±àµ† à´à´¾à´—à´‚ ഞാനàµâ€ മറനàµà´¨àµ à´…à´¨àµà´¨àµ à´®àµà´¤à´²àµâ€ à´“à´°àµâ€à´®àµà´®à´•à´³àµà´Ÿàµ† താളàµà´•à´³àµâ€ മറിചàµà´šàµ à´ªàµà´£àµà´¯à´¾à´³à´¨àµâ€ നടകàµà´•àµà´•യായിരàµà´¨àµà´¨àµ à´…à´¤àµà´°à´¯àµà´•àµà´•ൠഎനàµà´¨àµ† à´¸àµà´ªà´°àµâ€à´¶à´¿à´šàµà´š ഒരൠകഥയാണàµâ€Œ …….
വീണàµà´Ÿàµà´‚ ഇതൠകണàµà´Ÿà´ªàµà´ªàµ‹ വലàµà´²à´¾à´¤àµà´¤ ഒരൠസനàµà´¤àµ‹à´·à´‚ നനàµà´¦à´¿ …… നനàµà´¦à´¿ …… നനàµà´¦à´¿
ഓരോ à´…à´šàµà´›à´¨à´®àµà´®à´®à´¾à´°àµà´‚ മകàµà´•à´³àµâ€à´•àµà´•àµâ€Œ വേണàµà´Ÿà´¿ à´Žà´¨àµà´¤àµà´‚ ചെയàµà´¯àµà´¨àµà´¨àµ അവരàµà´Ÿàµ† ഓരോ തെറàµà´±àµà´‚ à´•àµà´·à´®à´¿à´•àµà´•àµà´¨àµà´¨àµ പകàµà´·àµ† ….. !!
à´¸àµà´¨àµ‡à´¹à´¾à´¶à´‚സകളോടെ à´ªàµà´£àµà´¯à´¾à´³à´¨àµâ€