Last updated on April 16, 2015
വരുമെന് പ്രിയന് എന്നെ ചേര്‍ക്കുവാന്‍… A Christian Song

ഒരു ഗാനം
സ്വര്‍ഗ്ഗ നാട്ടിലെന്‍ പ്രിയന് തീര്‍ത്തിടും എന്ന രീതി.
മരു യാത്രയില്‍ തളരാതെന്നെ
കരുതുന്ന രക്ഷകനെ
ദിനം തോറും ഞാന്‍ വാഴ്ത്തിപ്പാടിടും
ജീവനുള്ള നാള് വരെയും – മരു
ബന്ധു മിത്രരും ലോക മര്‍ത്യരും
ഭൂവില്‍ കൈവെടിഞ്ഞാലും
ഭയമില്ലെനിക്കെന്റെ കൂടെയുള്ളവന്
സര്വ്വശക്തന് തന്നെ – മരു
ഈ ലോകമോ എന്റെ നാഥനെ
ദ്വേഷിച്ചതാണല്ലോ
അതു തന്നെ തന് മക്കള്‍ക്കേകിടും
ഈ ലോക മര്‍ത്യരെന്നും – മരു
ഭൂവില്‍ കഷ്ടത പരിശോധന
ഇവ ഏറി വന്നിടിലും
ഭീതിയില്ലെനിക്കെന്റെ നാഥനേശു
യെന്‍ കൂട്ടിനുള്ളതിനാല്‍ – മരു
വരുമെന് പ്രിയന് എന്നെ ചേര്‍ക്കുവാന്‍
വേഗം വാന മേഘത്തില്‍
ആ നല് സുദിനത്തെ ഓര്‍ത്തു
ഞാനിന്നു പാര്ത്തിടുന്നുലകില് – മരു
Check your domain ranking


Sree Thankappan Sir,
Thank you very much for the visit and the encouraging note.
Best Regards
Philip
നനàµà´¨à´¾à´¯à´¿à´°à´¿à´•àµà´•àµà´¨àµà´¨àµ à´ˆ ഗാനം.
ആശംസകളàµâ€
Since this post is migrated from the blogspot.com
some comments are missing and some of the comments
in Malayalam is not showing it in Malayalam.
~ Philip