Skip to content

മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources

Posted in Education, and Environment

Last updated on April 6, 2024

മാനവ രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം മുറിക്കുന്ന, അല്ലങ്കില്‍ മുറിപ്പിക്കുന്ന മാന്യന്‍മാര്‍ കുറിക്കൊണ്ടാല്‍ നന്ന്‍. പി. വി.
Natural Resources
Pic. Credit Mini’s Photo  Gallery
Natural Resources
Picture by Mini Teacher, Kannoor, Minichithrashaala

 

 

 

 

Natural Resources
Picture Credit. Ankit Punjabi

 

 

 

വന ദേവതകളെ പ്രീതിപ്പെടുത്തി യജ്ജ്നം നടത്തുന്നതിനു മുന്നോടിയായി മരം മുറിച്ചു മാറ്റുന്ന ഒരു ചടങ്ങിനെക്കുറിച്ച്  അടുത്തയിടെ   പത്രങ്ങളില്‍ വായിക്കുകയുണ്ടായി.

 

മാനവ രാശിയുടെ  നിലനില്‍പ്പ്‌ തന്നെ മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ആചാരാനുഷ്ടാനങ്ങളോടെ മരം മുറിച്ചു മാറ്റുന്ന പ്രവണത നമ്മെ എവിടെക്കൊണ്ടെത്തിക്കും എന്നത്  ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു. മരങ്ങളെ, പ്രകൃതിയെ സ്നേഹിക്കേണ്ട നാം അവയെ ചടങ്ങുകളോടെ, പ്രചരണങ്ങളോടെ

നശിപ്പിക്കുകയോ?

അന്ധ വിശ്വാസത്തിന്റെ ഊരാക്കുടുക്കില്‍ നാം അകപ്പെട്ടിരിക്കയോ?  സാക്ഷരതയില്‍  മുന്‍പന്തിയില്‍ നില്‍ക്കുന്ന നമുക്ക് ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്നും ഇനിയും മോചനമില്ലേ?

മൂന്ന് പതിറ്റാണ്ടുകള്‍ക്ക്  മുന്പ് മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച് വന്‍ നേട്ടങ്ങള്‍ കൈവരിച്ച വിദേശ രാഷ്ട്രങ്ങള്‍ തുടങ്ങിവെച്ച അത്തരം സംരംഭങ്ങളിലേക്ക് നാം അടുത്തിടെ  കാലെടുത്തു വെച്ചതല്ലേ ഉള്ളു.  ഒരു പക്ഷെ നമ്മുടെയും നമ്മുടെ നേതാക്കന്മാരുടെയും മറ്റും അന്ധവിശ്വാസത്തിന്റെ ഫലമല്ലേ ഇത്തരം മേഖലകളില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന പരാജയത്തിനു കാരണം.  അപ്രധാനങ്ങളായ കാര്യങ്ങള്‍ക്ക്  അമിത പ്രാധാന്യം നല്‍കി അവയ്ക്ക്  പിന്നാലെ ഓടി അവയെ വാരിപ്പുണരാനുള്ള വെമ്പലില്‍ നമ്മുടെ സമയവും ശക്തിയും നഷ്ടപ്പെടുന്നതു കൂടാതെ പല നേട്ടങ്ങളും നമുക്ക് അന്യം നിന്ന് പോകുന്നു. സഹസ്രാബ്ദത്ത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌  യുഗത്തില്‍ എത്തി നില്‍ക്കുന്ന ലോക രാഷ്ട്രങ്ങളില്‍ നിന്നും ഒറ്റപ്പെട്ട്  ആ പഴയ ശിലാ യുഗത്തിലേക്ക്, അല്ലെങ്കില്‍ ആ കാളവണ്ടി യുഗത്തിലേക്ക് ഒളിച്ചോടാനുള്ള ഒരു തരം വെഗ്രതയല്ലേ ഇത്തരം സംരംഭങ്ങള്‍? വിളിച്ചറിയിക്കുന്നത്?

ചില മഹത് വ്യക്തികള്‍ മരങ്ങളോടുള്ള ബന്ധത്തില്‍ പറഞ്ഞ ചില പ്രസ്താവനകള്‍ ഇത്തരുണത്തില്‍ പ്രസ്തവ്യമാത്രേ.  മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ റൂസ് വെല്‍റ്റ് ഇപ്രകാരം പറഞ്ഞു: “മക്കളില്ലാത്ത മനുഷ്യ  ജീവിതം എത്രമാത്രം നിരര്ഥകമാണോ  അത്ര തന്നെ നിരാശാജനകമാണ്  വൃക്ഷ സമൃദ്ധമല്ലാത്ത രാഷ്ട്രത്തിന്റെ ഭാവിയും”

 

“മരങ്ങള്‍ നട്ടു വളര്‍ത്തുന്നത്  ഏതൊരു രാഷ്ട്രത്തിന്റെയും സമൃദ്ധി യുടെ ലക്ഷണമാണെന്ന് ” ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറയുകയുണ്ടായി.
ഗൌതമ ബുദ്ധന്‍ ഇപ്രകാരം പറഞ്ഞു,  “അളവറ്റ പരോപകാരത്തിന്റെ പ്രതിശ്ചായയാണ്‌ 

മരങ്ങള്‍. തങ്ങളുടെ നിലനില്‍പ്പിനായി അവ ആരില്‍ നിന്നും ഒന്നും തന്നെ അവകാശപ്പെടുന്നില്ല, പകരം ജീവിത കാലമത്രയും അത് മനുഷ രാശിക്ക് ഉപയോഗപ്രദമായ പദാര്‍ഥങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും.  അത് മാത്രമോ, തന്നെ മുറിച്ചു മാറ്റാന്‍ വരുന്ന മരം വെട്ടു കാരനും താന്‍ നിലം പരിചാകുന്നതുവരെ തണല്‍ നല്‍കി സമാശ്വസിപ്പിക്കുന്നു.” കബീര്‍ രേഖപ്പെടുതിതിയത് ഇപ്രകാരമാണ്,  “സ്വന്ത ശരീരവും മനസ്സും തനിക്കുള്ളതൊക്കെയും മറ്റുള്ളവര്‍ക്കായി  സമര്‍പ്പിക്കുന്ന മരങ്ങളാണ്  യെധാര്ഥ ത്യാഗികള്‍, അവരത്രെ ഏറ്റവും വലിയ പരോപകാരികളും.  ഈ പരിത്യാഗികളെ ശുശ്രൂഷിക്കുന്നവര്‍ ദൈവാനുഗ്രഹത്ത്തിനു തികച്ചും അര്‍ഹരാണ് .”

Picture Credit: Memmay Moore, U S A

 

മാനവ ജാതിക്കായി അവരുടെ നിലനില്‍പ്പിനായി മാത്രം ജീവിക്കുന്ന ഈ മിണ്ടാപ്രാണികള്‍  അവസാനം തങ്ങളെ തന്നെ മാനവ നന്മക്കായി സമര്‍പ്പിക്കുന്നു.  എത്ര ധന്യമാണീ വൃക്ഷങ്ങളുടെ ജീവിതം.

 










മത ഗ്രന്ഥങ്ങളില്‍ മരങ്ങളോടുള്ള ബന്ധത്തില്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ഇത്തരുണത്തില്‍ പ്രത്യേകം പ്രസ്ഥാവ്യമത്രേ.

“വഴിവക്കില്‍ മരം നടുന്നവര്‍ അതില്‍ പൂക്കളും ഇലകളും കായ് കളും ഉള്ളിടത്തോളം കാലം സ്വര്‍ഗത്തില്‍ അനുഗ്രഹം ഉണ്ടാകും”  എന്നു പത്മപുരാണത്തില്‍ പറയുന്നു.

 

ബൈബിളിലെ ഉല്‍പ്പത്തി വിവരണത്തില്‍ ഇപ്രകാരം പറയുന്നു, “യെഹോവയായ ദൈവം ഭൂമിയും, ആകാശവും സൃഷ്ടിച്ച് നാളില്‍ വയലിലെ ചെടി ഒന്നും അതുവരെ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളചിരുന്നതുമില്ല.  യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയിച്ചിരുന്നുമില്ല.  നിലത്തു വേല ചെയ്യുവാന്‍ മനുഷ്യനും ഉണ്ടായിരുന്നില്ല.  ഭൂമിയില്‍ മഞ്ഞു പൊങ്ങി നിലം ഒക്കെയും നനച്ച്  വന്നു.  യെഹോവയായ ദൈവം നിലത്തെ പൊടി കൊണ്ട്  മനുഷ്യനെ നിര്‍മ്മിച്ചിട്ടു  അവന്റെ മൂക്കില്‍ ജീവ ശ്വാസം ഊതി മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.  അനന്തരം യെഹോവയായ ദൈവം മനുഷ്യനെ അവിടെ ആക്കി  കാണാന്‍ ഭംഗിയുള്ളതും, തിന്മാന്‍ നല്ല ഫലമുള്ളതുമായ  ഓരോ വൃക്ഷങ്ങളും, തോട്ടത്തിന്റെ നടുവില്‍ ജീവ വൃക്ഷവും നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യെഹോവയായ ദൈവം നിലത്തു നിന്നു മുളപ്പിച്ചു” 

മനുഷ്യന്റെ നിലനില്‍പ്പിനു  വൃക്ഷങ്ങളുടെ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ആവശ്യകത എത്ര വലുതെന്നല്ലേ സൃഷ്ടിയിലെ ഈ ക്രിയ നമ്മെ ബോധ്യപ്പെടുത്തുന്നത്‌ .

 

ഒരു സാധാരണ വൃക്ഷം ഏകദേശം 14,000 ലിറ്റര്‍ കാര്‍ബണ്‍ഡയോക്സ്ഡ വാതകം വലിച്ചെടുക്കുകയും പകരമായി രണ്ടിരട്ടി ഓക്സിജെന്‍ വാതം പുറത്തേക്ക് വിടുകയും ചെയ്യുന്നു.  പരിസര മലിനീകരണം തടയുന്നതില്‍ ഒരു വലിയ പങ്കു മരങ്ങള്‍ വഹിക്കുന്നു.  ഇത്തരം നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന മരങ്ങളെ നശിപ്പിക്കുന്നതില്‍ നാം രസം കണ്ടെത്തിയാല്‍ അത് നമ്മുടെ തന്നെ നിലനില്‍പ്പിനെ ബാധിക്കും എന്നതിനു രണ്ടു പക്ഷമില്ല.

 

 ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍വളരുംപോഴതെകുന്നു വരുവോര്‍ക്കൊക്കെയും തണല്‍”  
 
എന്ന കവി വചനം ഇത്തരുണത്തില്‍ വീണ്ടും  പ്രസ്താവ്യമത്രേ.
നിശബ്ധവും നിസ്വാര്‍ഥവുമായ സേവനം ചെയ്യുന്ന മരങ്ങള്‍ മനുഷ്യരെ സ്നേഹിക്കുന്നുയെന്നതിനു ധാരാളം തെളിവുകള്‍ ലഭ്യമാണ്.  ഒരു അനുഭവ കഥ പറയെട്ടെ:
“ചില വര്‍ഷങ്ങള്‍ക്കു മുന്പ്  എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവങ്ങളാണിത്.
ബീഹാറിലെ ഭാഗത്ത്പുര്‍ ജില്ലയിലെ ഒരു വില്ലേജില്‍ താമസിച്ചിരുന്ന (ഇപ്പോള്‍ രാജസ്ഥാനിലെ പിലാനിയില്‍ താമസിക്കുന്നു) സുഹൃത്തിന്റെ പുരയിടത്തില്‍ അയാളുടെ അച്ഛനും, വല്ല്യച്ചെനും,
അമ്മാവനും യഥാക്രമം മാവ് , പേര, ആത്ത എന്നീ മരങ്ങളുടെ ഓരോ തൈ നട്ടു.  മറ്റു പല മരങ്ങളും ചെടികളും ആ പുരയിടത്തില്‍ വളരുന്നുണ്ടായിരുന്നു.  ഇവക്കെല്ലാം വേണ്ട ശുശ്രൂഷകള്‍ യഥാസമയം ചെയ്തുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ സുഹൃത്തിന്റെ വല്ല്യച്ചെന്‍ ബിസ്സ്നെസ്സ്  സംബന്ധമായി വാരണാസിക്ക്  പോവുകയും  അവിടെ വെച്ച് മരണമടയുകയും.  അദ്ദേഹം മരിച്ച ആഴ്ചയില്‍ തന്നെ ബീഹാറില്‍ താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ട പേര മരം ഉണങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ ആ മരവും താഴെ വീണു,  ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.
ചില വര്‍ഷങ്ങള്‍ക്കു ശേഷം  സുഹൃത്തിന്റെ പിതാവ്  വാരണാസിക്ക്  പോയി,  താന്‍ ബീഹാര്‍ വിട്ട ആ ദിവസം മുതല്‍ അദ്ദേഹം നട്ട മാവ്  ഉണങ്ങുവാന്‍ തുടങ്ങി.  ദിവസങ്ങള്‍ക്കുള്ളില്‍ ആ മരവും നശിച്ചു.
സുഹൃത്തിന്റെ അമ്മാവനും ഈയടുത്ത സമയത്ത് വാരണാസിയില്‍ വെച്ച് മരിച്ചു ആ ദിവസം തന്നെ അയാള്‍ നട്ട അപ്പിള്‍ മരവും ഉണങ്ങുവാന്‍ തുടങ്ങി.
മേല്‍ വിവരിച്ച മരത്തിന്റെ മരണക്കുറിപ്പുകള്‍   ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാള മനോരമ ദിനപ്പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ ഞാന്‍ എഴുതി പ്രസിദ്ധീകരിച്ചെങ്കിലും, (അതിന്റെ ഒരു scan ചെയ്ത കോപ്പി താഴെ ചേര്‍ക്കുന്നു) വായനക്കാരില്‍ നിന്നും ചില പ്രതികരണങ്ങള്‍ ആ കുറിപ്പിന് കിട്ടിയെങ്കിലും തൃപ്തികരമായ ഒരു പ്രതികരണം ലഭിച്ചില്ല.  പിന്നീട് ഈ വിഷയം ചില ഇഗ്ലീഷ് പത്രങ്ങളിലും മാസികകളിലും ഞാന്‍ എഴുതി പ്രസിദ്ധീകരിച്ചു, കുറേപ്പേര്‍ അവിടെയും പ്രതികരിച്ചെങ്കിലും കാര്യ മാത്ര പ്രസക്തമായ ഒരു മറുപടി ഇതിനിതുവരെയും ലഭിച്ചിട്ടില്ല എന്നത് ദുഖകരമായ ഒരു സത്യമത്രേ. ഇത് വായിക്കുന്ന വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? ശാസ്ത്ര ലോകത്തിനും ഇതിനൊരുത്തരം കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലല്ലോ?
മരങ്ങളുടെ ഈ മരണങ്ങള്‍ അവയെ ശുശ്രൂഷിച്ചു വളര്‍ത്തിയവരോടുള്ള സ്നേഹ പ്രകടനമല്ലേ? ഇന്നും എനിക്കഞ്ഞ്ജാതമായിരിക്കുന്നു ഈ മരങ്ങളുടെ മരണങ്ങള്‍!!!
നിസ്വാര്‍ഥവുമായി, നിശബ്ദമായി മനുഷ്യരെ സ്നേഹിക്കുന്ന, സേവിക്കുന്ന മരങ്ങളെ ആര്‍ഭാടത്തോടും, ആരവങ്ങളോടും, കൂടി മുറിച്ചു മാറ്റുന്ന പ്രവണത നമുക്കവസാനിപ്പിക്കാം
ചുരുക്കത്തില്‍ മനുഷ്യ രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം മുറിക്കുന്ന, മുറിപ്പിക്കുന്ന മാന്യന്മാര്‍ കുറിക്കൊണ്ടാല്‍ നന്ന് .  മരം മുറിക്കല്‍ മൂലം നാം നമ്മുടെ തന്നെ  നിലനില്‍പ്പിനു ചുവട്ടില്‍ കോടാലി വെക്കുകയാണ് എന്ന സത്യം വിസ്മരിക്കാതെ മരം മുറിക്കുന്നവര്‍ മരം നട്ടു പിടിപ്പിക്കുന്നതിനും മുന്‍ കൈ എടുക്കേണ്ടതുണ്ട് .
 
യന്ത്ര യുഗത്തില്‍ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച്  അതിവേഗത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്ന ഒരു രംഗം ഈ വീഡിയോയില്‍ കാണുക.  ഇത്തരത്തില്‍ മരം മുറിച്ചു മാറ്റാന്‍ തുടങ്ങിയാല്‍  മരമില്ലാത്ത ഒരു ഭൂമി നമുക്കിവിടെ അധികം വൈകാതെ തന്നെ കാണാം. അതിന്റെ ശോചനീയ സ്ഥിതി ആലോചിക്കാന്‍ കൂടി കഴിയില്ല.
 
വനവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നമ്മുടെ വനം വകുപ്പ്  വിതരണം ചെയ്യുന്ന  വൃക്ഷതൈകള്‍ അവിടവിടെ നട്ടു പിടിപ്പിക്കുന്നതിനു ചിലര്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ വിസ്മരിച്ചു കൊണ്ടല്ല ഇത്രയുമെഴുതിയത് .  നമുക്ക്  കൂടുതല്‍ കൂടുതല്‍ മരങ്ങള്‍ നട്ടു  പിടിപ്പിക്കാം, നമ്മുടെ കുഞ്ഞുങ്ങളെ, ഭാവി തലമുറയെ ഇതേക്കുറിച്ച് ബോധവാന്മാര്‍ ആക്കാം, അതിനായി സ്കൂള്‍ കോളേജു തലങ്ങളില്‍ മരസംരക്ഷണത്തെക്കുറിച്ചുള്ള പഠന ക്ലാസ്സുകള്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം. അത് നമ്മുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കാന്‍ സഹായിക്കും എന്നതിനു രണ്ടു പക്ഷമില്ല.
വാല്‍ക്കഷണം:
മരം മുറിച്ചു മാറ്റുന്നവര്‍ രണ്ടു
മരത്തൈകള്‍ കൂടി നടുവാന്‍
മറക്കാതിരിക്കുക!!
അതവര്‍ ചെയ്തുകൂട്ടുന്ന 
അപരാധതിനൊരു പരിഹാരമാകും
അതില്‍ സംശയം വേണ്ട ലേശം. 

ശുഭം

ഈ കുറിപ്പിന്റെ  വിപുലീകരിച്ച ഒരു ഇംഗ്ലിഷ്  പതിപ്പ് 
മറ്റു ചില ലേഖകരുടെ സഹകരണത്തില്‍ എഴുതിയത് 
ഇവിടെ വായിക്കുക. Our Existence Depends On Trees…
 

Source:
http://pvariel.blogspot.com 
Picture Credit:
Ankit Punjabi & Memmay Moore, Tampa FL. U S A. 
This knol is from the collection of PV’s Malayalam Knols.

web counter
A Freelance writer from Secunderabad India

Check your domain ranking

7 Comments

  1. P V Ariel
    P V Ariel

    This comment has been removed by the author.

    March 2, 2012
    |Reply
  2. P V Ariel
    P V Ariel

    C V Sir,
    Thank you very much
    Best Regards
    PV

    March 3, 2012
    |Reply
  3. നല്ല ലേഖനം.
    ആശംസകള്‍

    March 3, 2012
    |Reply
  4. മരം ഒരു വരം.
    മണ്ണിനെ സ്നേഹിക്കാം, പ്രകൃതിയെ, പൂക്കളെ, പുല്ലിനെ, ചെടികളെ, മരത്തെ, അങ്ങനെ നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ നാളേയ്ക്കും എന്നെന്നും വിലമതിക്കാനാവാത്ത നല്ല ഒരുപാഹാരം നല്‍കുന്നു. നല്ല ചിന്തകള്‍, നല്ല ലേഖനം.
    ആശംസകള്‍ ഫിലിപ്പ്‌ചേട്ടാ…

    March 8, 2012
    |Reply
  5. P V Ariel
    P V Ariel

    ജോസ്സൂട്ടി നന്ദി
    മരങ്ങളെ സ്നേഹിക്കുന്ന ഒരു
    മനുഷ്യനെക്കൂടി കണ്ടെത്താന്‍
    കഴിഞ്ഞതില്‍ പെരുത്ത സന്തോഷം
    സത്യത്തില്‍ മനുഷ്യരാഷിക്കുവേണ്ടി
    മരം ചെയ്യുന്ന സേവനം എത്ര വലുത്
    അതൊന്നുമാത്രമോര്താല്‍ മതിയല്ലോ
    നമ്മുടെ ഈ മരനശീകരണം
    അവസാനിപ്പിക്കാന്‍
    പുതിയ ബ്ലോഗു notification കണ്ടു
    പുറകെ വന്നു അഭിപ്രായം പറയാം

    March 16, 2012
    |Reply
  6. P V Ariel
    P V Ariel

    പ്രീയപ്പെട്ട ബാബു രാജ് മാഷേ,
    താങ്കളുടെ വിലയേറിയ സന്ദര്‍ശനത്തിനു
    അതിലും വിലയേറിയ അഭിപ്രായത്തിനും
    എന്റെ അകൈതവമായ നന്ദി അറിയിക്കുന്നു
    ഇരിപ്പിടത്തില്‍ ഇതോടുള്ള ബന്ധത്തില്‍ ചേര്‍ത്ത
    കമന്റിനു പോലും ഒരു മറുപടി ലഭിക്കാഞ്ഞത്
    സത്യത്തില്‍ ഖേദത്തില്‍ ആഴത്തി, അതത്രേ
    ആ കമന്റു അവിടുന്ന് മായിച്ചു കളയാന്‍ അപേക്ഷിച്ചത്
    ഏതായാലും മാഷിന്റെ പ്രതികരണത്തിന്
    വീണ്ടും നമോവാകം
    തീര്‍ച്ചയായും നിര്‍ദ്ദേശങ്ങള്‍ പാലിക്കാം
    ആശംസകള്‍
    നാളെ നാട്ടിലേക്ക് യാത്ര
    പാലക്കാടന്‍ പാഠങ്ങള്‍ ഒന്ന് കാണാന്‍
    ഒരനുജന്‍ അവിദ്യെആനു
    ഒരാഴ്ച.
    വീണ്ടും കാണാം
    വളഞ്ഞവട്ടം പി വി

    April 16, 2012
    |Reply
  7. ………ഇവിടെ എത്തിപ്പെടാൻ വൈകിപ്പോയി, ക്ഷമിക്കുമല്ലോ? മരങ്ങളെ ആർക്കാണ് സ്നേഹിക്കാതിരിക്കാൻ സാധിക്കുക? à´ˆ വിഷയത്തെപ്പറ്റി കൂടുതൽ പറയാനും അനുഭവങ്ങൾ എഴുതാനുമുണ്ട്. വായിച്ചുപോകുന്നവർക്ക് സമയക്കുറവാകാം, കമന്റ് ബോക്സിൽ കയറാതെ പോകുന്നത്. ദയവായി മാഷിന്റെ പോസ്റ്റ് ചെയ്യുന്ന ലിങ്കുകളെല്ലാം എന്റെ മെയിലിൽ വിട്ടാൽ ഉപകാരമാവും. എന്റെ മെയിലിൽ വരുന്ന ബ്ലോഗ് വീടുകളിൽ കയറിനോക്കാനുള്ള സമയമേ എനിക്ക് കിട്ടുന്നുള്ളൂ. എല്ലാവരും അവശ്യം അറിഞ്ഞിരിക്കേണ്ടുന്ന à´ˆ ലേഖനത്തിന്, എന്റെ സർവ്വാത്മനായുള്ള പിന്തുണയും അനുമോദനങ്ങളും സർവ്വഥാ അർപ്പിക്കുന്നു……….

    April 16, 2012
    |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X