Last updated on June 22, 2014
അടുത്ത ക്ലാസ് ഹിന്ദിയുടെതാണ്
പണിക്കരു മാഷ് ക്ലാസ്സിലെത്തിയതോടെ എന്തന്നില്ലാത്ത ഒരുന്മേഷം തോന്നി കുട്ടിക്ക്
ഇന്നു ഹിന്ദിയുടെ ക്ലാസ്സ് പരീക്ഷ നടത്തുമെന്നാണ് മാഷു നേരത്തെ പറഞ്ഞിരുന്നത്.
ഒരാഴ്ച മുന്‍പ് പരീക്ഷയുടെ കാര്യം പറഞ്ഞ അന്ന് മുതല്‍ കുട്ടി ശ്രദ്ധ വെച്ച് പഠിക്കുകയായിരുന്നു
ഇത്തവണയും ക്ലാസ്സില്‍ ഒന്നാമനാകണമെന്നും, ആ സ്ഥാനം നിലനിര്‍ത്തണം എന്നും ഉള്ള ആശ
നിമിത്തം കുട്ടി കഴിഞ്ഞ രാത്രി പതിനൊന്നര വരെ ഉറക്കമൊഴിച്ചിരുന്നു പഠിച്ചു.
പതിവ് പോലെ ഇന്നും സ്കൂളിലേക്ക് പുറപ്പട്ടപ്പോള്‍ അച്ഛന്റെ പതിവ് സ്വരം കേട്ടു,
ഇത്തവണയും ഒന്നാമാനാകണം കേട്ടോ!
ഇന്നു നമുക്ക് പുതിയൊരു പാഠം പഠിക്കാം
പണിക്കരു മാഷുടെ ശബ്ദം കുട്ടിയുടെ കാതില്‍ വന്നലച്ചു.
കുട്ടി മാഷിന്റെ മുഖത്തേക്ക് തന്നെ നോക്കി
മാഷ് പുതിയ പാഠം പഠിപ്പിക്കാന്‍ പോകുന്നെന്നോ
അപ്പോള്‍ ഇന്നു പരീക്ഷ ഇല്ലന്നോ?
തനിക്കു തീയതി തെറ്റിയോ?
ഇല്ല! മാഷ് പറഞ്ഞ തീയതി ഇന്നു തന്നെ.
ഒരു പക്ഷെ മാഷ് മറന്നതായിരിക്കും
എന്നാലും മറ്റു കുട്ടികള്‍ ആരും പരീക്ഷയുടെ കാര്യം പറയുന്നുമില്ലല്ലോ
കുട്ടി ഓര്‍ത്തു, പരീക്ഷയുടെ കാര്യം മാഷിനെ താന്‍ തന്നെ ഓര്‍പ്പിക്കാം
എന്നിങ്ങനെ ചിന്തിച്ചു കുട്ടി എഴുന്നെല്‍ക്കുവാനായി തുടങ്ങിയപ്പോള്‍
ക്ലാസ്സിലെ നേതാവും സമര സംഘാടകനുമായ കൊമ്പന്‍ തമ്പി ചോദിച്ചു,
എന്തിനാടാ എഴുനേല്‍ക്കുന്നത്?
ഇന്നു ക്ലാസ്സ് പരീക്ഷ നടത്തും എന്നല്ലേ മാഷ് നേരത്തെ പറഞ്ഞത്,
അദ്ദേഹം അത് മറന്നെന്നു തോന്നുന്നു അത് പറയാനാണ്.
കുട്ടി ഉത്സാഹത്തോടെ കൊമ്പന്‍ തമ്പിയോട് പറഞ്ഞു
പരീക്ഷയുടെ കാര്യം പറയാനോ? എടാ ചെക്കാ നീ പറയുമോടാ?
തമ്പി ഗൌരവത്തോടു ചോദിച്ചു.
പറയണം മാഷ് മറന്നതല്ലേ!
മറന്നെങ്കില്‍ മറന്നോട്ടെ അതിനു നിനക്കെന്തു നഷ്ടം.
ഇവിടാര്‍ക്കും പരീക്ഷ വേണ്ട!
വേണ്ടെങ്കില്‍ വേണ്ട, എന്നാലും ഞാന്‍ പറയും.
നീ പറയുമോടാ തെണ്ടീ!
പറഞ്ഞാല്‍ ഇന്നു ക്ലാസ്സ് വിടുമ്പോള്‍ കാട്ടിത്തരാം
നിന്റെ തലമണ്ട ഞാന്‍ പൊളിക്കും!
മിണ്ടാതെ അവിടെ ഇരുന്നോ, അതാ നിനക്ക് നല്ലത്!
കുട്ടിയേക്കാള്‍ ഇരട്ടി തടിയും ആരോഗ്യവും ഉള്ള,
പൊണ്ണത്തടിയനുമായ കൊമ്പന്‍ തമ്പി എന്ന
സമര നേതാവിന്റെ മുഖത്തേക്ക് നോക്കി കുട്ടി അറിയാതെ തന്റെ സീറ്റില്‍ ഇരുന്നു പോയി.
ശുഭം
A Freelance writer from Secunderabad India
Check your domain ranking
നേതാകàµà´•à´¨àµà´®à´¾à´°àµâ€ ഉണàµà´Ÿà´¾à´•àµà´¨àµà´¨à´¤àµ ഇങàµà´™à´¿à´¨àµ†à´¯àµà´‚..
മാഷേ സതàµà´¯à´‚.
സാധàµà´¯à´¤à´•à´³àµâ€ വളരെ
ഒരൠപകàµà´·àµ† കൊമàµà´ªà´¨àµâ€ തമàµà´ªà´¿
ഇനàµà´¨àµ à´à´¤àµ†à´™àµà´•à´¿à´²àµà´‚ ഒരൠരാഷàµà´Ÿàµà´°àµ€à´¯ പാരàµâ€à´Ÿàµà´Ÿà´¿à´¯àµà´Ÿàµ†
നേതാവായി മനàµà´¤àµà´°à´¿à´¯à´¾à´¯à´¿ വാഴàµà´¨àµà´¨àµà´£àµà´Ÿà´¾à´µàµà´‚
വീണàµà´Ÿàµà´‚ നനàµà´¦à´¿
à´•àµà´²à´¾à´¸àµà´¸à´¿à´²àµâ€ പയറàµà´±à´¿à´¤àµà´¤àµ†à´³à´¿à´žàµà´žà´µà´°àµâ€ à´ªàµà´±à´¤àµà´¤àµà´‚ കസരàµâ€à´¤àµà´¤àµ നടതàµà´¤àµà´•യാണലàµà´²àµ‹!
à´…à´°àµâ€à´¤àµà´¥à´‚ നിറഞàµà´ž കാലികപàµà´°à´¸à´•àµà´¤à´¿à´¯àµà´³àµà´³ à´°à´šà´¨.
ആശംസകളോടെ
അതെ സാരàµâ€
അവിടെ പയറàµà´±à´¿ തെളിഞàµà´žà´µà´°àµâ€
നിയമ à´¸à´à´¯à´¿à´²àµà´‚ à´ªàµà´±à´¤àµà´¤àµà´‚ പയറàµà´±à´¾à´¨àµâ€
മിടàµà´•àµà´•à´°àµâ€ തനàµà´¨àµ†, à´šàµà´Ÿàµà´Ÿà´¯à´¿à´²àµ† ശീലം…..
à´…à´à´¿à´ªàµà´°à´¾à´¯à´‚ പറഞàµà´žà´¤à´¿à´²àµâ€ നനàµà´¦à´¿
വീണàµà´Ÿàµà´‚ കാണാം
à´Žà´¨àµà´±àµ† ഈമെയിലിലàµâ€ à´’à´¨àµà´¨àµ ബനàµà´§à´ªàµà´ªàµ†à´Ÿàµà´•
pvariel at gmail dot com
Philip, I cannot read this. Could you possibly get a translator on your blog? :-)
Hi Robyn,
Thanks for your visit,
I am really sorry, there
is no translator button available
for the language “Malayalam”.
probably i may post an English version of
this shortly.
Keep inform
Keep in touch.
Best Regards
Phil