കര്‍ത്താവ്‌ വരാറായി

(A Poem composed on 30-09.1985 and published in Brethren Voice and Suvisheshadhwani)

(വഞ്ചിപ്പാട്ട്  രീതിയില്‍ പാടാവുന്ന ഒരു കവിത) 
അജപാലനേശുരാജന്‍  വരവതിന്‍ ലക്ഷണങ്ങള്‍ 


ഇജ്ജഗത്തില്‍ അങ്ങിങ്ങായി കണ്ടിടുന്നല്ലോ 

സൂര്യചന്ദ്ര നക്ഷത്രത്തില്‍ ലക്ഷണങ്ങള്‍  ഉണ്ടാകുമ്പോള്‍ 
സര്‍വേശ്വരന്‍ വരവേറ്റം അടുത്തെന്നോര്‍ക്ക

സാഗരത്തിന്‍ ഇളക്കവും ഓളങ്ങള്‍ തന്‍ മുഴക്കവും 
ജഗന്നിയന്താവാം താതന്‍ വരവോതുന്നു 
ജഗത്തിലെ ജനതതി പരിഭ്രാന്ത ചിത്തരായി
ജഗത്തില്‍ നിരാശയോടെ കഴിയുമപ്പോള്‍
ഗഗനത്തില്‍ ഇളക്കങ്ങള്‍ കണ്ടു പരിഭ്രമിച്ചവര്‍

ജഗമതില്‍ നിര്‍ജ്ജീവന്മാരായിടും കഷ്ടം
അത്തിവൃക്ഷം തളിര്‍ക്കുമ്പോള്‍ വേനലടുത്തിടും പോലെ 
അജപാലന്‍ വരവുമടുത്തീടുമപ്പോള്‍
മന്നവനാം യേശു നാഥന്‍ ശക്തിയോടും തേജസ്സോടും 
മേഘമതില്‍  വന്നിറങ്ങും ദൂതന്മാര്‍ക്കൊപ്പം 
ധരയിതില്‍ മന്നവനെ രക്ഷിതാവായ് സ്വീകരിച്ചോര്‍
ധരണീ നാഥനോടൊപ്പം ചേര്‍ന്നിടുമപ്പോള്‍  

ജീവിതായോധനമതിന്‍ ചിന്തകളാല്‍ വലയാതെ
ജീവധാതാവയവനെ രക്ഷിതാവാക്കു
ആകുല ചിത്തരായെന്നും കാലം കഴിച്ചിടുന്നോര്‍ക്കു
അവനുടെ വരവൊരു കണിയായ് വരും 

സംഭവിപ്പാന്‍ പോകുന്നതാം കണിയതില്‍ നിന്നും രക്ഷ 

സായത്തമാക്കത്തോര്‍ക്കിന്നും കരസ്ഥമാക്കാം 
സര്‍വ്വലോക രക്ഷിതാവാം സര്‍വ്വേശനെ സ്വീകരിച്ചാല്‍ 

സന്തോഷത്തോടവന്‍ ജനം ചേര്‍ന്നു വാണിടാം 
അവനുടെ വരവോളം നിലയായി നിന്നിടുവാന്‍ 
കൃപ ലഭിപ്പതിനായി  യാചിക്കവേണം 
ധരയുമാകാശമെല്ലാം  ഒഴിഞ്ഞു പോയിടുമെന്നാല്‍ 
ധരണീ നാഥന്‍ വചനം നില നിന്നീടും.

– ഫിലിപ്പ് വറുഗീസ് , സെക്കന്തരാബാദ് 

[അവലംബം. ലൂക്കോസ്. 21: 25-36. — Source: Luke 21:25-36] | Picture credit. Mathew-Vipin
ShareA Freelance writer from Secunderabad India

Check your domain ranking

1 Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge