Last updated on June 20, 2014
ഉന്നതധ്വനി മാസികയില്‍ ചില വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രസിദ്ധീകരിച്ചത്
പുതിയ രീതിയില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിനു തമിഴ് നാട് ഗവണ്മെന്റ് ധാരാളം പണം ചെലവഴിക്കും എന്ന് റിപ്പോര്‍ട്ട് ചൈയ്യപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം കോടിക്കണക്കിനു രൂപയത്രേ ക്ഷേത്ര നിര്‍മിതിക്കായി ഈ ഗവണ്മെന്റ് ചിലവാക്കിയത്.
തമിഴ് നാട്ടിലെ ഏതു മുക്കിലും മൂലയിലും ക്ഷേത്രങ്ങളാണ് ; പ്രതിഷ്ടാ സമയത്ത് ഒരു ഉത്സവം, ദൈവത്തിനു ശക്തി കുറഞ്ഞു എന്നു തോന്നുമ്പോള്‍ ഒരു ഇളക്കി പ്രതിഷ്ഠ; അപ്പോഴൊരു ഉത്സവം. വിശേഷപ്പെട്ട ഇത്തരം അവസരങ്ങളില്‍ എല്ലാം ദൈവത്തിനു പാലാഭിഷേകവും നടത്തുന്നു.
സുഭിക്ഷതയോടെ പാലില്‍ നീരാടുന്ന ദൈവങ്ങള്‍. അര്‍ത്ഥപ്പട്ടിണിയോടെ പാലഭിഷേകം നടത്തുന്ന ഭക്തെന്മാര്‍.
ഭാരതത്തിനു സ്വാതന്ത്രിയം കിട്ടിയിട്ട് നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തമിഴ് നാട്ടിലെ എഴുപത്
ശതമാനത്തിലധികം ഗ്രാമങ്ങളില്‍ ഇന്നും ശുദ്ധ ജലം ലഭിപ്പാനില്ല എന്നത്രേ കണക്കുകള്‍ വ്യക്തമാക്കുന്നത്. ദൈവത്തിനു പാലഭിഷേകം, സാധാരണ ജനങ്ങള്‍ ദാഹ ജലത്തിനായി കേഴുന്നു. എന്തൊരു വിരോധാഭാസം.
ഭാരതത്തിലെ കുട്ടികളില്‍ ഏകദേശം 60 ശതമാനത്തിലധികം വേണ്ട പോഷകാഹാരം ലഭിക്കാതെ ബുദ്ധി മാങിയം ഉള്ളവരായി അനേക തരം രോഗങ്ങല്‍ക്കടിമയാകുന്നു. ഉത്പാദിപ്പിക്കപ്പെടുന്ന പാലില്‍ നല്ലൊരു പങ്കു ഇത്തരം ആവശ്യങ്ങള്‍ക്കായി അനാവശ്യമായി ഒഴുക്കിക്കളയുന്നു.
ഇത്തരം ഒരു ചുറ്റുപാടില്‍ കഴിയുന്ന ഒരു വിശ്വാസിക്ക് ഇതെല്ലം കര്‍ത്താവിന്റെ വരവിന്റെ നാള്‍ അടുത്തു എന്നു വിളിച്ചറിയിക്കുന്ന സംഭവങ്ങളായി കാണുവാന്‍ കഴിയും. മനുഷ്യര്‍ ദ്രവ്യാഗ്രഹി കളും, വിഗ്രഹാരാധികളുമായി ജീവനുള്ള ദൈവത്തെ മറന്നു അവനെ നിന്നിക്കുന്നവരായി മാറിക്കൊണ്ടിരിക്കുന്നു.
ജീവനുള്ള ദൈവത്തെ നിന്നിച്ച്ച അശൂര്‍ രാജാവായ സെന്ഹെരിബിനും അവന്റെ പടജ്ജനതിനും ഉണ്ടായ നാശം പോലെ യഹോവക്കും അവന്റെ അഭിഷക്തനും വിരോധമായി സംസാരിക്കുന്നവര്‍ക്കും, പ്രവര്‍ത്തിക്കുന്നവര്‍ക്കും, ജീവനുള്ള ദൈവത്തെ നിന്നിക്കുന്നവര്‍ക്കും, അന്യ ദൈവങ്ങളില്‍ ആശ്രയിക്കുന്നവര്‍ക്കും നാശം സംഭവിക്കാന്‍ പോകുന്നു. ആ നാശ ഗര്‍ത്തത്തില്‍ നിപതിക്കാതിരിക്കാനും ദൈവ രാജ്യത്തെ അവകാശമാക്കുന്നതിനുമായി ദുര്‍നടപ്പ് വിട്ടൊഴിഞ്ഞു ജീവനുള്ള ദൈവത്തെ മാത്രം ആരാധിക്കുന്നവരായിരിപ്പാന്‍ നമുക്ക് അങ്ങനെയുള്ള സഹോദരങ്ങളെ ആഹ്വാനം ചെയ്യാം.
അങ്ങനെയുള്ള നമ്മുടെ സഹപ്രവര്‍ത്തകരെയും, മിത്രങ്ങളെയും നമുക്ക് നമ്മുടെ പ്രാര്തനകളില്‍ ഓര്‍ക്കാം.
കര്‍ത്താവ് അതിനു ഏവര്‍ക്കും സഹായിക്കട്ടെ.
ശുഭം
കടപ്പാട് Highrange Echo Monthly Magazine
Kottayam, Kerala
Check your domain ranking