Last updated on June 20, 2014
ചിന്താ കുറിപ്പുകള്‍ (നുറുങ്ങുകള്‍)
എന്‍റെ ചില ചിന്താ കുറിപ്പുകള്‍ (Some of my jottings published in Christian weeklies)
1980 സുവിസേഷധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ചത്
ശ്രേഷ് ടനും സ്നേഹസ്വരൂപനുമായ ഞങ്ങളുടെ കര്‍ത്താവേ,
അങ്ങയുടെ സൃഷ്ടികളില്‍ ഉള്‍പ്പെട്ടതായ വിസ്ത്രിതി യേറിയതും
അത്ഭുതകരവുമായ വ്യോമ മണ്ഡലം പോലും
അങ്ങയുടെ മഹത്വത്തെ വര്‍ണിക്കുമ്പോള്‍, സൃഷ്ടികളില്‍ ഏറ്റം
ഉത്തമമായ മനുഷ വര്‍ഗം അവിടുത്തെ മഹത്വത്തെക്കുറിച്ചും,
മനസ്സലിവിനെക്കുറിച്ചും എത്ര വര്‍ണിച്ചാലും മതിയാകാതെയാണിരിക്കുന്നത്.
എങ്കില്‍ നാഥാ, ഈ ജഗത്തില്‍ അങ്ങ് സൃഷ് ടിച്ച് ആക്കിയിരിക്കുന്ന
സൃഷ്ടി ജാലങ്ങലോടോപ്പം ഞങ്ങളും അങ്ങയുടെ മഹത്വത്തെ വര്‍ണ്ണിക്കുന്നു, വാഴ്ത്തുന്നു.
ആതമനായകാ, അന്ത്യത്തോളം ഈ ആരാധനക്കും സ്തുതിക്കും
വിഖ് നം വരാതെ തുടര്‍ന്ന് കൊണ്ടുപോകുവാന്‍ സഹായിച്ചാലും.
ശുഭം
കടപ്പാട് .
സുവിസേഷധ്വനി വാരിക,
കൊച്ചി.
Check your domain ranking