ചിന്തിക്കാന്‍
ക്രിസ്തീയ ആരാധനയെപ്പറ്റിയുള്ള ചില ചിന്തകള്‍
1993 ല്‍ സുവിശേഷ ധ്വനി വാരികയില്‍ പ്രസിദ്ധീകരിച്ച ഒരു കോളം.
ആരാധനയെപ്പറ്റി പലര്‍ക്കും പലവിധ ചിന്തകള്‍ ആണുള്ളത്. ചിലര്‍ക്ക്, ഞായറാഴ്ച് ആരാധനക്ക് പോയില്ല എങ്കില്‍ മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്ത് ചിന്തിക്കും! ആ സഹോദരന്‍ അല്ലങ്കില്‍ ആ സഹോദരി എന്തു വിചാരിക്കും എന്ന ചിന്തയായിരിക്കും. ചിലര്‍ കൂട്ട് സഹോദരങ്ങളെ കണ്ടു സംസാരിക്കുന്നതിനും അതുവഴി സ്നേഹം പങ്കിടുന്നതിനും ഈ സമയം കണ്ടെത്തുന്നു. ദൈവ വചനത്തില്‍ ഇതൊരു നിര്‍ബന്ധമായോ, നിയമം ആയോ സൂചിപ്പിച്ചിട്ടു പോലുമില്ല. എന്നാല്‍ ചിലര്‍ അതൊരു കര്‍ശന നിയമമായി കണക്കാക്കി അതില്‍ പങ്കു കൊള്ളുന്നു. വലിയവനായ ദൈവം നമുക്ക് ചെയ്ത ഉപകാരങ്ങളെ ഓര്‍ക്കുന്നതിനും, നന്ദി കരേറ്റുന്നതിനും നാം അവനോട് കടപ്പെട്ടിരിക്കുന്നു. അതിനു നാം വീഴ്ച് വരുത്തുവാന്‍ പാടുള്ളതല്ല.
ദൈവം പാപിയായ മനുഷന്റെ അവസ്ഥ കണ്ട് അറിഞ്ഞ് തന്റെ ഏകജാതനായ പുത്രനെ നമുക്ക് മറുവിലയായി നല്‍കി. തന്റെ രക്തം ക്രൂശില്‍ മുഴുവനായും ചൊരിഞ്ഞു നമ്മെ മക്കളാക്കി തീര്‍ത്ത ആ രക്ഷകനെ നാം ആരാധിക്കണം, അതിനു നാം കടപ്പെട്ടിരിക്കുന്നു. അതിനായി നാം കൂടി വരണം, പക്ഷെ അതൊരു വെറും ചടങ്ങായി ത്തീരാന്‍ ഒരിക്കലും പാടുള്ളതല്ല. പലപ്പോഴും അതങ്ങിനെ ആയിത്തീരാരില്ലേ? അങ്ങനെ ആകാതിരിക്കാന്‍ നാം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
അടുത്തയിടെ ഒരു സഭയിലെ രണ്ടു മൂപ്പെന്മാരുടെ സംഭാഷണത്തില്‍ കേട്ട ചില വാചകങ്ങള്‍ താഴെ കുറിക്കട്ടെ, ഇതോടുള്ള ബന്ധത്തില്‍ അത് ചിന്തനീയം തന്നെ.
‘സഹോദരാ’ എന്നുള്ള സംബോധനയോടെ ഏതോ ചില സഭാ വിഷയങ്ങള്‍ പറയാന്‍ മുതിര്‍ന്ന ഒരു മൂപ്പനോട് മറ്റൊരു മൂപ്പന്‍ “എന്തോന്ന് സഹോദരന്‍, എനിക്കൊന്നു കേള്‍ക്കണ്ട.” ഇത് കേട്ട മറ്റേ മൂപ്പെന്‍: “അല്ല, അങ്ങനെയങ്കില്‍ കഴിഞ്ഞ ആഴ്ച ഒരേ അപ്പത്തില്‍ നിന്നും ഒരേ പാനപാത്രത്തില്‍ നിന്നും പങ്കു കൊണ്ട നാം തമ്മില്‍ ഇങ്ങനെ സംസാരിക്കുന്നത് ശരിയാണോ?
മറ്റേ മൂപ്പെന്‍: അപ്പം നുറുക്കല്‍ ഒരു ഫോര്‍മാലിട്ടി അല്ലാതെന്ത്!
പ്രീയപ്പെട്ടവരെ നമ്മുടെ ആരാധന ഇത്തരം വെറും ചടങ്ങായി മാറാതിരിക്കട്ടെ.
സത്യത്തിലും ആത്മാവിലും ഹൃദയത്തിന്റെ അന്തര്‍ഭാഗത്ത് നിന്ന് മാത്രം ഉയരുന്ന സ്തുതി സ്തോത്രങ്ങളാല്‍ നമുക്കവനെ ആരാധിക്കാം. അത് മാത്രം ആയിരിക്കട്ടെ നമ്മുടെ ആരാധനാ കൂടിവരവുകളുടെ ഉദ്ദേശവും ലക്ഷ്യവും. അങ്ങനെയെങ്കില്‍ നമ്മുടെ സ്തുതിയും സ്തോത്രവും അവന്‍ കൈക്കൊള്ളും. അല്ലാത്ത ആരാധനകള്‍ ജീവനറ്റതായ വെറും ചടങ്ങുകള്‍ മാത്രമായിരിക്കും. അതില്‍ ദൈവം പ്രസാദിക്കയുമില്ല.
ദൈവം പ്രസാദിക്കുന്ന ആരാധന കഴിപ്പാന്‍ കര്‍ത്താവ് ഏവര്‍ക്കും ഇടയാക്കട്ടെ.
കടപ്പാട് : സുവിശേഷ ധ്വനി വാരിക
Check your domain ranking