ഒരു സമ്പൂർണ്ണ വിജയ ജീവിതം തന്നെ നമ്മുടെ കർത്താവിന്റേത് എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും.
തിരുവചനത്തിൽ നമ്മുടെ കർത്താവിനേപ്പറ്റി നാം വായിക്കുന്നത് ഇപ്രകാരമാണ്.
അവൾ തന്റെ ആദ്യജാതനായ മകനെ പ്രസവിച്ചു വഴിയമ്പലത്തിൽ അവർക്കു സ്ഥലം ലഭിക്കാതിരുന്നതിനാൽ അവർ ശിശുവിനെ ശീലകളിൽ പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തിയെന്നാണ് കാണുന്നത്.
ചുരുക്കത്തിൽ, ഈ ഭൂമിയിൽ പിറന്നു വീഴുവാൻ പോലും അനുയോജ്യമായ ഒരു സ്ഥലം ലഭിക്കാത്ത വ്യക്തി, ജനനത്തിൽ കന്നുകാലികൾക്കൊപ്പം ആയിരുന്നവർ.
ലോക ദൃഷ്ടിയിൽ ഏതുമില്ലാത്ത ഒരു സാധാരണ മരപ്പണിക്കാരൻറെ മകനായി വളർന്നു വന്നവൻ,
ചുരുക്കത്തിൽ തല ചായ്പ്പാൻ പോലും ഒരിടം ഈ ഭൂമിയിൽ ലഭിക്കാഞ്ഞവൻ.
എങ്കിലും, ഭൂമിയിൽ ലഭിച്ച ചുരുക്കം കാലയളവിൽ അനേകർക്ക് അനുഗ്രഹമായിരുന്നവൻ.
ലോകത്തിൽ ആർക്കും ലഭിക്കാത്ത ഹീനവും നികൃഷ്ടവുമായ മരണം വരിച്ചവൻ.
അക്കാലത്തു ഏറ്റവും നിന്ദ്യമായതും ശാപവുമായി കണക്കാക്കിയക്രൂശു മരണം വരിച്ചവൻ,
ലോക് ദൃഷ്ടിയിൽ ഇത്തരത്തിൽ ഒരു ജീവിതം ഒരിക്കലും ഒരു വിജയ ജീവിതം എന്ന് കണക്കാക്കാൻ കഴിയില്ല.
എന്നാൽ കാൽവറിയിലേക്ക് ഉയർത്തപ്പെട്ട ജീവിതം ദൈവ ദൃഷ്ടിയിൽ ഒരു വലിയ SUCCESS തന്നെയെന്നതിൽ രണ്ടു പക്ഷമില്ല.
നൂറ്റാണ്ടുകൾക്കു മുമ്പ് യെശയ്യാ പ്രവാചകൻ തൻറെ ജീവിതത്തെ പുകഴ്ത്തിപ്പറഞ്ഞതു നാം യെശയ്യാ പ്രവചനം 52 :13- 15 ൽ നാം വായിക്കുന്നു.
എൻ്റെ ദാസൻ കൃതാർത്ഥനാകും അവൻ ഉയർന്നുപൊങ്ങി അത്യന്തം ഉന്നതൻ ആയിരിക്കും.
15 ആം വാക്യത്തിന്റെ മദ്ധ്യ ഭാഗം, രാജാക്കന്മാർ അവനെ കണ്ടു വായ് പൊത്തി നിൽക്കും.
col ലേഖനം രണ്ടിന്റെ പതിനഞ്ചിൽ നാം ഇങ്ങനെ വായിക്കുന്നു. “വാഴ്ച്ചകളേയും അധികാരങ്ങളെയും ആയുധ വർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി”.
അതുപോലെ എബ്രായ ലേഖനം 12:2 ലും ഇപ്രകാരം കാണുന്നു. രണ്ടിൻറെ അവസാന ഭാഗം “തൻ്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവ സിംഹാസനത്തിൻ്റെ വലത്തുഭാഗത്തുഇരിക്കുകയും ചെയ്തു”.
നമ്മുടെ കർത്താവ് ക്രൂര മരണം വഹിച്ചതിനാൽ മാനവ ജാതിക്കു രക്ഷ ലഭിച്ചു, അതിന്റെ പങ്കാളികളത്രെ ഞാനും നിങ്ങളും.
കർത്താവ് പിതാവാം ദൈവത്തിന്റെ വാക്കനുസരിച്ചു മാനവജാതിക്കായി ക്രൂശിലേറി. ഇത് സാധ്യമായത് തൻ്റെ അനുസരണം മൂലം തന്നെ.
അതെ പിതാവ് തന്നെ ഏൽപ്പിച്ച ദൗത്യം അപ്രകാരം താൻ പാലിച്ചു. നാമിതു യോഹന്നാന്റെ സുവിശേഷം 17 അദ്ധ്യായം 4 ആം വാക്യത്തിൽ വായിക്കുന്നു (John 17:4).
ഇത് തന്നെയായിരുന്നു നമ്മുടെ കർത്താവിന്റെ ജീവിത വിജയവും.
അതുപോലെ, കർത്താവിൻറെ അനുഗാമികളായ നാം കർത്താവിനെപ്പോലെ അവന്റെ ഹിതം മനസ്സിലാക്കി അവൻ്റെ കൽപ്പനകൾ അനുസരിച്ചു മുന്നോട്ടു പോയാൽ നമുക്കും അവനേപ്പോലെ ജീവിത വിജയം നേടാൻ കഴിയും.
ഒരു പക്ഷെ അത് ലോക് ദൃഷ്ടിയിൽ ഒരു വിജയമായിരിക്കില്ല, എന്നാൽ ദൈവീക ദൃഷ്ടിയിൽ അത് നൂറു ശതമാനവും വിജയം തന്നെയായിരിക്കും.
Moses
പഴയ നിയമത്തിലെ ഒരു വലിയ നേതാവായിരുന്നു മോശ.
മോശയെപ്പറ്റി സംഖ്യാപുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു Numbers 12:3 മോശ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു.
എന്നാൽ നമുക്കറിയാം, മോശ എല്ലായ്‌പ്പോഴും ഒരു സൗമ്യൻ ആയിരുന്നില്ല എന്ന് കാണുന്നു. താൻ നടത്തിയ കുലപാതകവും തുടർന്ന് നടന്ന കാര്യങ്ങളും നമുക്കറിയാമല്ലോ,
ഇവിടെയും നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത് മോശയെക്കുറിച്ചു ദൈവത്തിനു ഒരു വലിയ പ്ലാനും പദ്ധതിയും ഉണ്ടായിരുന്നു 40 വർഷത്തെ നീണ്ട പരിശീലനം അവനു കൂടുതൽ സൗമ്യതയും പക്വതയും നേടിക്കൊടുത്തു എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും.
യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നും രക്ഷിക്കുവാൻ ദൈവം മോശയെ വിവിധ ഘട്ടങ്ങളിലൂടെ കടത്തി വിട്ടു തന്മൂലം ലോകത്തിലേക്കും ഏറ്റവും വലിയ സൗമ്യനായി മോശ മാറി.
ആരംഭത്തിൽ പല ഒഴികൊഴിവുകൾ താൻ പറഞ്ഞെങ്കിലും, ദൈവ ഹിതത്തിനു വഴങ്ങി മുന്നോട്ടു പോയതിനാൽ തന്നെ ഏൽപ്പിച്ച ദൗത്യത്തിൽ സമ്പൂർണ്ണ വിജയം നേടുവാൻ തനിക്കു കഴിഞ്ഞു,
ഇതിന്റെ വിവരണം പുറപ്പാട് പുസ്തകം മൂന്നിലും നാലാം അധ്യായത്തിൻറെ 17 വരെയുള്ള വാക്യങ്ങളിലും നമുക്കതു കാണുവാൻ കഴിയും.
മാനുഷിക ദൃഷ്ടിയിൽ അസാദ്ധ്യമായ കാര്യം ദൈവ കൃപയിൽ ആശ്രയിച്ചു മുന്നോട്ടു നീങ്ങിയപ്പോൾ മോശക്ക് അതിൽ ഒരു സമ്പൂർണ്ണ വിജയം നേടുവാൻ കഴിഞ്ഞു.
അതെ രണ്ടര മില്യൺ ജനങ്ങളെ, 40 വർഷം മരുഭൂമിയിലൂടെ പരിപാലിച്ചു കൊണ്ടുപോകുവാൻ ദൈവ കൃപയിൽ ആശ്രയിച്ചതിനാൽ മോശക്ക് കഴിഞ്ഞു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം അവനെ അതിനായി തിരഞ്ഞെടുത്തു പരിശീലനം നൽകി അതിൽ മോശ വിജയിച്ചു.
മോശയുടെ ജീവിതം പരിശോധിച്ചാൽ താൻ ഒരു സൗമ്യൻ മാത്രമായിരുന്നില്ല, താൻ ഒരു നിസ്വാർത്ഥൻ കൂടി ആയിരുന്നു, He was selfless person താൻ ഒരു സ്വാർത്ഥൻ ആയിരുന്നില്ല He was not a selfish fellow.
തൻ്റെ സ്വന്തം സഹോദരി മിര്യാമിനോടുള്ള ബന്ധത്തിൽ നാം കാണുന്നത് ദൈവം മിര്യാമിനെ ശിക്ഷിക്കുവാൻ തീരുമാനിച്ചെങ്കിലും അവൾക്കു വേണ്ടി ദൈവത്തോട് അപേക്ഷിക്കുന്ന ഒരു മോശയെയാണ് നാം കാണുന്നത്.
അതുപോലെ ഇസ്രായേൽ മക്കൾ സ്വർണ്ണ കാളക്കുട്ടിയെയുണ്ടാക്കിയതിൽ കോപിച്ച ദൈവം അവരെ നശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ദൈവത്തോട് അവർക്കായി അപേക്ഷിക്കുന്ന ഒരു മോശയെ നാം കാണുന്നു.
അതുപോലെ ദൈവം മോശയിലൂടെ വന്കാര്യങ്ങൾ ചെയ്‌തപ്പോഴും മോശ ഒരിക്കലും തനിക്കതിൽ ഒരു ക്രെഡിറ്റ് എടുക്കുവാൻ മുതിർന്നില്ല,
മാനുഷികമായി ആരും വീണു പോകാവുന്ന ഒരു കാര്യമാത്രേയിതു. ദൈവമാണ് തന്നിലൂടെ ഇത് ചെയ്തതെന്ന് പലരും മറന്ന് സ്വയം അതിനു ക്രെഡിറ്റ് എടുക്കുന്നവരാണ് നമ്മിൽ പലരും.
എന്നാൽ മോശ തന്നിലൂടെ ദൈവം ചെയ്‌ത പ്രവർത്തികളിൽ ഒന്നിലും സ്വയം പുകഴ്ച്ച എടുത്തില്ല എന്ന് കാണുവാൻ കഴിയുന്നു.
ഇത് തന്നെയായിരുന്നു തന്റെ ജീവിത വിജയത്തിന്റെ രഹസ്യവും.