Skip to content

Talkative Men And A Listening God (വാചാലരായ മനുഷ്യരും നിശബ്ദനായി ശ്രവിക്കുന്ന ദൈവവും.)

Posted in Religion, Sermon, and Sunday Sermon

Talkative Men And A Listening God (വാചാലരായ മനുഷ്യരും നിശബ്ദനായി ശ്രവിക്കുന്ന ദൈവവും.)

An unedited version of a Sunday Sermon delivered after the worship service at Christian Brethren Assembly, Picket Secunderabad. 24th July 2022)

ദൈവനാമത്തിനു മഹത്വം

ഒരിക്കൽക്കൂടി തിരുവചനവുമായി നിങ്ങളുടെ മുമ്പാകെ നിൽക്കുവാൻ ബലപ്പെടുത്തിയ ദൈവത്തിനു സ്തോത്രം.

പ്രശസ്തരായ നിരവധി പ്രസംഗകരെ നമുക്കറിയാം, രാഷ്ട്രീയ പ്രസംഗകരെ അല്ല ഞാൻ ഉദ്ദേശിച്ചത്, പകരം ക്രൈസ്തവ പ്രഭാഷകരെക്കുറിച്ചാണ്. അഥവാ സുവിശേഷം പ്രസംഗിക്കുന്നവർ.

പ്രസംഗികളുടെ പ്രഭു എന്നറിയപ്പെടുന്ന സ്പർജനേപ്പറ്റി കേൾക്കാത്ത ആരും ഉണ്ടാകില്ല.

അതുപോലെ പേരെടുത്ത നിരവധി പ്രസംഗകരെ നമുക്കു ക്രൈസ്തവ ഗോളത്തിൽ ഇന്നു കാണുവാൻ കഴിയും

എന്തിനു, നമ്മുടെ ബ്രദറൺ സമൂഹത്തിലും അത്തരം നിരവധിപ്പേരെ നമുക്കറിയാം.

 

ഇത്തരത്തിൽ പ്രഗൽഭരായ ദൈവം ദാസന്മാരെ, പ്രസംഗത്തിനായി ലഭിക്കാൻ ചിലപ്പോൾ മാസങ്ങൾ അല്ല വർഷങ്ങൾ പോലും കാത്തിരിക്കേണ്ടി വരുന്ന ഒരു അവസ്ഥയായിരുന്നു ഈ അടുത്ത കാലം വരെ, എന്നാൽ കൊറോണയുടെ വരവോട് അതിനു മാറ്റം സംഭവിച്ചുയെങ്കിലും അതു പിന്നെ zoom തുടങ്ങിയ എലെക്ട്രോണിക് മാധ്യമങ്ങളിൽക്കൂടിയായപ്പോൾ അവരുടെ avaialbility കുറേക്കൂടി ദുഷ്കരമായി എന്നു വേണം പറയുവാൻ.

 

വലിയവനായ ദൈവം അവരെ ആ വിധത്തിൽ ഉപയോഗിക്കുന്നതോർത്തു ഞാൻ ദൈവത്തെ സ്തുതിക്കുകയും അതു കർത്താവിൻറെ വരവു വരേയും അഭങ്കുരം തുടരുവാൻ കർത്താവ്‌ അവരെ സഹായിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

 

എന്നാൽ ഇവിടെ എനിക്കു ഊന്നൽ കൊടുത്തു, അല്ലെങ്കിൽ emphasise കൊടുത്തു
പറയുവാനുള്ളത്‌, ഇവരെയെല്ലാം വെല്ലുന്ന തരത്തിലുള്ള ഒരു പ്രഭാഷകനാണ് നമ്മുടെ കർത്താവ് എന്ന സത്യം പലരും മറന്നുപോകുന്നു എന്നുള്ളതാണ്.

 

പലപ്പോഴും, അവൻ പറയുന്നതിന് ചെവി കൊടുക്കാൻ നാം സമയം കണ്ടെത്തുന്നില്ല എന്നത് തന്നെ.

അതേ, പേരെടുത്ത ഒരു പ്രസംഗകനും നമ്മുടെ കർത്താവിനൊപ്പം നിൽക്കാൻ കഴിയില്ല തന്നെ!

ഞാൻ സൂചിപ്പിച്ചതുപോലെ, ഇതാ ഇവിടെ ഒരു പ്രസംഗകൻ, മേൽപ്പറഞ്ഞ എല്ലാ പ്രസംഗകരേയും വെല്ലുന്ന ഒരു പ്രഭാഷകൻ!

ഇദ്ദേഹത്തെ പോലെ മറ്റാരും ഈ ഭൂമിയിൽ ഉണ്ടായിട്ടില്ല തന്നെ!

അവനത്രെ പ്രസംഗികളുടെ പ്രഭു എന്ന നാമത്തിനർഹൻ, മറ്റാർക്കും അതെടുക്കുവാൻ കഴിയില്ല!

അവനത്രെ നമുക്കായി ജീവിച്ചു മരിച്ചു ഉയിർത്തെഴുന്നേറ്റ, നമുക്കായി വീണ്ടും വരുന്ന നമ്മുടെ വീണ്ടെടുപ്പുകാരനായ കർത്താവായ യേശുക്രിസ്‌തു!

ഈ ദൈവം അഥവാ നമ്മുടെ ദൈവം അവൻ്റെ വാക്കുകളിലൂടെ അവനെ വെളിപ്പെടുത്തുന്ന ദൈവമാണ്.

തിരുവചനത്തിൽ പല ഭാഗങ്ങളിൽ ഈ ദൈവം നേരിട്ട് മനുഷ്യരുമായി സംസാരിക്കുന്നതായി നമുക്ക് കാണുവാൻ കഴിയുന്നു.

മറ്റു നിരവധി ഭാഗങ്ങളിൽ അവൻ INDIRECT ആയി മനുഷ്യരോട് സംസാരിച്ചതായും കാണുവാൻ കഴിയുന്നുണ്ട്.

ആരംഭത്തിൽ ഞാൻ സൂചിപ്പിച്ചതുപോലെ, ഈ ലോകത്തിൽ ചില മനുഷ്യർക്ക് പ്രഗത്ഭമായി സംസാരിക്കാൻ ദൈവം കഴിവ് നൽകിയിട്ടുണ്ട്, അവരിൽ ചിലർ പേരെടുത്ത പ്രഭാഷകരുമാണ് എന്നതിൽ രണ്ടു പക്ഷമില്ല.

Talkative Men And A Listening God (വാചാലരായ മനുഷ്യരും നിശബ്ദനായി ശ്രവിക്കുന്ന ദൈവവും.) Click To Tweet

എന്നാൽ അവരാരും തന്നേ നമ്മുടെ ദൈവം സംസാരിച്ചതുപോലെ സംസാരിക്കുവാൻ കഴിവുള്ളവരായിരുന്നില്ല.

അതെ നമ്മുടെ ദൈവം ആശ്ചര്യം ജനിപ്പിക്കുന്ന ഒരു പ്രഭാഷകനത്രെയെന്നതിൽ സംശയമില്ല.

അവൻ ഒരു പ്രഭാഷകൻ മാത്രമായിരുന്നില്ല മറിച്ചു, അവൻ മറ്റുള്ളവർ പറയുന്നത് ശ്രദ്ധവെച്ചു കേൾക്കുന്നവൻ കൂടിയാണെന്നത് അതിലും ആശ്ചര്യം ജനിപ്പിക്കുന്ന ഒരു വസ്തുത തന്നെ!

 

അതെ അവൻ പറയുക മാത്രമല്ല മറ്റുള്ളവർ പറയുന്നത് ശ്രദ്ധവെച്ചു കേൾക്കുന്നവൻ കൂടിയാണ്.

പ്രത്യേകം ശ്രദ്ധിക്കുക, അവൻ ശ്രദ്ധവെച്ചു കേൾക്കുന്നവനാണ്, അഥവാ മനുഷ്യർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്നവൻ എന്നർത്ഥം!

എന്നാൽ നമ്മിൽ പലരും, ഇതിനു വിഭിന്നമായി പലപ്പോഴും, മറ്റുള്ളവർ പറയുന്നത് കേൾക്കുവാൻ ശ്രമിക്കാറില്ല എന്നുള്ളതും ഒരു സത്യമല്ലേ!

മറ്റുള്ളവർ പറയുമ്പോൾ വെറുതെ അലക്ഷ്യമായി ഇരിക്കുന്ന ഒരു സ്വഭാവം നമ്മിൽ പലർക്കുമുണ്ട്, എന്നാൽ ഇതാ, നാം സംസാരിക്കുമ്പോൾ അത്
ശ്രദ്ധവെച്ചു കേൾക്കുന്ന ഒരു ദൈവം!

ഒരു സംശയവും വേണ്ട മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കുന്ന ഒരു ദൈവമാണ് നമ്മുടെ ദൈവം.

പലപ്പോഴും മനുഷ്യർ തിരക്കോട് സംസാരിക്കുമ്പോൾ, ഏറ്റവും തിരക്കുള്ളവനായ ദൈവം തൻ്റെ തിരക്ക് മാറ്റിവെച്ചു ശ്രദ്ധയോടെ മനുഷ്യർ പറയുന്നത് ശ്രദ്ധിക്കുന്നു, ശ്രവിക്കുന്നു!

തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇത്തരം ഒരു സന്ദർഭത്തെക്കുറിച്ചു ചില കാര്യങ്ങൾ നമുക്ക് ഒരുമിച്ചു ചിന്തിക്കാം.

ഇത്രയും പറഞ്ഞതിൽ നിന്നും നിങ്ങൾക്ക് തീർച്ചയായും പിടികിട്ടിക്കാണും ഞാൻ ഏതു പുസ്തകത്തിൽ നിന്നാണ് പറയുവാൻ പോകുന്നതെന്ന്.
ഏതാണാ പുസ്തകം?

അതെ ഇയ്യോബിൻറെ പുസ്തകത്തിലെ ചില ഭാഗങ്ങൾ തന്നെ!

ഈ പുസ്തകത്തിൽ നമുക്ക് കാണുവാൻ കഴിയുന്ന രസകരമായ കാര്യം എന്നത്,

42 അധ്യായങ്ങൾ ഉള്ള ഈ പുസ്തകത്തിലെ 30 ൽ അധികം അദ്ധ്യായങ്ങളിൽ, ചില പുരുഷന്മാരുടെ സംഭാഷണമാണ് രേഖപ്പെടുത്തിക്കാണുന്നതു.

ഏതാണ്ട് 29 അധ്യായങ്ങളിൽ ഇയ്യോബും തൻ്റെ മൂന്നു സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണമാണ് കാണുവാൻ കഴിയുന്നത്.

ഇവിടെ ദൈവം ഒരു SILENT LISTENER ആയി നിൽക്കുന്നത് കാണാം!

അതെ സകലതും ശ്രദ്ധയോടെ ശ്രവിച്ചുകൊണ്ടു നിശ്ശബനായി നിൽക്കുന്ന ഒരു ദൈവം.

Talkative Men And A Listening God, a Sunday Sermon delivered at Christian Brethren Assembly Picket, Secunderabad. Click To Tweet

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇയ്യാബിന്റെ മൂന്നു സുഹൃത്തുക്കളുടെ സംഭാഷണം കേട്ടുകൊണ്ട് നിൽക്കുന്ന എലീഹൂ എന്നൊരാളെകൂടി കാണാം.

ഇദ്ദേഹം ദൈവഭയമുള്ള ഒരാളായിരുന്നു എന്ന് ഈ പുസ്തകത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.

ഇയ്യോബിനെ തോൽപ്പിക്കാൻ ശ്രമിച്ച മറ്റു സുഹൃത്തുക്കളുടെ സംഭാഷണവും അതിനെ പ്രതികരിക്കാൻ ശ്രമിക്കുന്ന ഇയ്യോബിൻറെ വാക്കുകളും എലീഹൂ ശ്രവിച്ചുകൊണ്ടിരുന്നു.

ആ സംഭാഷണം കുറേനേരം എലീഹൂ ക്ഷമയോടെ കേട്ടുകൊണ്ടിരുന്നെങ്കിലും, ഒടുവിൽ ക്ഷമ നഷ്ടപ്പെട്ട എലീഹൂ ഇടപെടുന്നതും, സംസാരിക്കുന്നതായി കാണുന്നു.

ആ സംഭാഷണം ഇയ്യോബിന്റെ പുസ്തകത്തിൽ ഏതാണ്ട് 6 അദ്ധ്യായങ്ങളിലായി നമുക്ക് വായിക്കാൻ കഴിയും.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എലീഹൂ നല്ലൊരു കേൾവിക്കാരൻ ആയിരുന്നെങ്കിലും തൻ്റെ ക്ഷമ നശിക്കുന്നതായി നാം കാണുന്നു,

എന്നാൽ ക്ഷമയോടെ സകലവും ശ്രവിക്കുന്ന ഒരുവൻ മാത്രം അവനത്രെ നമ്മുടെ ദൈവം.

മനുഷ്യർ, അല്ലെങ്കിൽ നാം ഓരോരുത്തരും, ഈ കാര്യത്തിൽ ബലഹീനർ തന്നെയെന്നു മനസ്സിലാക്കുവാൻ കഴിയും.

ഈ ക്ഷമ, ദൈവത്തിനു മാത്രമുള്ള ഒരു സ്വഭാവ വിശേഷം തന്നെ!

സംശയം വേണ്ട ശ്രദ്ധയോടെ ശ്രമിച്ചാൽ ഇത് എനിക്കും നിങ്ങൾക്കും നേടാൻ കഴിയും എന്നാണെൻറെ വിശ്വാസം.

ഇയ്യോബിൻറെ മൂന്നു സുഹൃത്തുക്കൾക്ക് പറയാനുള്ളതും, ഇയ്യോബിന്‌ പറയാനുള്ളതും, എലീഹൂവിന് പറയാനുള്ളതും എല്ലാം ദൈവം മാറി മാറി, ക്ഷമയോട് കേട്ടുകൊണ്ടിരുന്നു.

അതെ, ഇവരെല്ലാം സംസാരിക്കുന്നത് ദൈവം ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു.

ഒടുവിലത്തെ അധ്യായങ്ങളിലേക്കുവരുമ്പോൾ ഇവരെയെല്ലാം നിശബ്ദരാക്കി ദൈവം ഇയ്യോബിനോട് സംസാരിക്കുന്നതായി നാം കാണുന്നു. ഒപ്പം ഇയ്യോബിന്റ സുഹൃത്തുക്കളെ ശാസിക്കുന്നതായും, അവരുടെ പ്രവർത്തിക്കും, വാക്കുകൾക്കും പരിഹാരമായി അവരോടു ഹോമയാഗം കഴിക്കുവാൻ പറയുന്നത് ഒടുവിലത്തെ അദ്ധ്യായമായ 42 ൽ നാം കാണുന്നു,

ഇതിൽ നിന്നും മനുഷ്യരുടെ സംസാരം എല്ലാം വ്യർത്ഥം എന്നു മനസ്സിലാകുവാൻ കഴിയുന്നു.

ഇയ്യോബിൻറെ പുസ്തകത്തിനു സമാനമായ ഒരു പുസ്തകം പുതിയനിയമത്തിൽ ഇല്ലെങ്കിലും, എടുത്തു ചാടി സംസാരിക്കാനും പ്രവർത്തിക്കുവാനും, മുതിരുന്ന ഒരാളെ നമുക്ക് പുതിയനിയമത്തിൽ കാണാൻ കഴിയും, അത് മറ്റാരുമല്ല നമുക്കെല്ലാം പരിചിതനായ പത്രോസ് അപ്പോസ്തലൻ തന്നെ!

വാചാലനും എടുത്തു ചാട്ടക്കാരനുമായ പത്രോസിനെ, കർത്താവ് മൂന്നു സന്ദർഭങ്ങളിൽ നിശബ്ദനാക്കുന്നതു കാണാം.

പത്രോസിനോടുള്ള ബന്ധത്തിൽ നമ്മുടെ കർത്താവ് എങ്ങനെ ഇടപെട്ടു എന്നുള്ളത് വളരെ ചിന്തനീയവും നാം ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യം തന്നെ!

മറ്റൊരുവിധത്തിൽ പറഞ്ഞാൽ നമ്മുടെയെല്ലാം സഹോദരനായ പത്രോസിനെ നമുക്ക് നല്ലവണ്ണം അറിയാം എന്നതിൽ സംശയമില്ല!

കാരണം പത്രോസിന്റെ സ്വഭാവം പലപ്പോഴും നമ്മുടെ ജീവിതത്തിലും കടന്നുവരാറുണ്ട് എന്നത് തന്നെ.

പത്രോസിന്റെ, മറ്റൊരു സ്വഭാവം, സംസാരിക്കാൻ ഒരു അവസരം കിട്ടിയാൽ ഒട്ടും വൈകാതെ താൻ അവിടെയുണ്ടാകും!

ചിലപ്പോൾ അവസരത്തിനു കാത്തുനിൽക്കാതെ എടുത്തുചാടി ചിലതെല്ലാം പറയുകയും ഒടുവിൽ അബദ്ധത്തിൽ അകപ്പെടുന്നതുമായി നമുക്ക് കാണുവാൻ കഴിയും.

നമ്മുടെ ദൈവം മഹാദയാലുവാണെന്നതിൽ ആർക്കും എതിരഭിപ്രായം ഇല്ല തന്നെ അല്ലെ!

അതെ, അവൻ മഹാദയാലു തന്നെ എന്നാൽ ഇവിടെയിതാ, പത്രോസിനോടുള്ള ബന്ധത്തിൽ മൂന്നു തരത്തിലുള്ള ഇടപെടലുകൾ നമുക്ക് കാണാൻ കഴിയും. അവിടെ ഒട്ടും ദയകാട്ടാത്ത ഒരു കർത്താവിനെ നാം കാണുന്നു.

ഒന്നാമത്, മറുരൂപാമലയിലെ സംഭാഷണത്തിൽ,

കർത്താവിനും മോശക്കും ഏലിയാവിനും വേണ്ടി കൂടാരം നിർമ്മിക്കട്ടെ എന്നു ചോദിക്കുന്ന പത്രോസിനെ നിശ്ശബ്ദനാക്കുന്ന ഒരു ദൈവത്തെയാണ് നാം കാണുന്നത്.

Mathew 17 ആം അധ്യായത്തിൽ നാമതു വായിക്കുന്നു.

പത്രോസിനെയും, യാക്കോബിനെയും യോഹന്നാനെയും കൂട്ടി മറുരൂപാമലയിലേക്ക് കർത്താവ് പോകുന്നതും അവിടെവെച്ചു തേജോമായനായ കർത്താവിനെ മോശയോടും ഏലിയാവോടുമൊപ്പം കണ്ട പത്രോസ് എടുത്തു ചാടിപ്പറയുന്നതും മറ്റും നാം വായിക്കുന്നു

പത്രോസിൻറെ വാക്കുകൾക്കു ചെവികൊടുക്കാതെ ദൈവം ഇടപെടുന്നതു കാണാം.

പത്രോസ് വളരെ നല്ല ഉദ്ദേശത്തോടെയാണത് പറഞ്ഞതെങ്കിലും കർത്താവിൻറെ അത്തരത്തിലുള്ള ഒരു പ്രതികരണം പത്രോസ് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല.

മോശയും ഏലിയാവും പഴയ നിയമവിശ്വാസികളെ പ്രതിനിധീകരിക്കുന്നു എന്ന് ചിന്തിക്കാം എന്നാൽ ഇവർ ഒരിക്കലും യേശുക്രിസ്തുവിനു തുല്യരാകില്ല.

ഇവിടെ പത്രോസ് യേശുക്രിസ്തുവിനു പ്രഥമ സ്ഥാനം കൊടുത്തെങ്കിലും പരമോന്നതനാണ് കർത്താവ് എന്ന കാര്യം താൻ മറന്നുകളഞ്ഞു,

ഇവിടെ വലിയവനായ ദൈവം ഇടപെടുന്നതും പ്രകാശമാനമായ ഒരു മേഘം അവരെ മൂടുന്നതും മേഘത്തിൽ നിന്നും ഇവൻ എൻ്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിക്കുന്നു ഇവന് ചെവി കൊടുപ്പിൻ എന്നൊരു സ്വരവും കേട്ടു.

യേശുക്രിസ്തു മാത്രം പരമോന്നതൻ എന്ന പാഠം പഠിപ്പിക്കുന്നതിനായി ദൈവം ഇടപെട്ടു എന്നു വേണം വിശ്വസിക്കുവാൻ, പരിശോധിച്ച കമന്ററികളിൽ എല്ലാം അങ്ങനെയാണ് വേദ പഠിതാക്കളുടെ അഭിപ്രായം വായിക്കാൻ കഴിഞ്ഞത്.
പത്രോസ് ആ സത്യം തിരിച്ചറിഞ്ഞു

​രണ്ടാമത്​: കഫർന്നഹൂമിൽ നടന്നത് 

പത്രോസിനെ ദൈവം നിശ്ശബനാക്കുന്ന മറ്റൊരു സംഭവം അതേ അധ്യായത്തിന്റെ 24, 25 വാക്യങ്ങളിൽ കാണുന്നു.

ആദ്യ സംഭവത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നത്രേ ഈ സംഭവം.

നിങ്ങളുടെ ഗുരു ദ്വിദ്രമ്മപ്പണം (ദൈവാലയ നികുതി, അല്ലെങ്കിൽ ദൈവാലയ നടത്തിപ്പിനായി പിരിക്കുന്ന പണം) കൊടുക്കുന്നില്ലയോഎന്ന് ചോദിച്ചതിന് പത്രോസ് ഉടൻ മറുപടി നൽകി!
“ഉണ്ട്” എന്ന മറുപടി.

ഒരു പക്ഷെ ചുങ്കം പിരിവുകാർ യേശുവിനെ അതിനായി ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനായിരിക്കാം താൻ അങ്ങനെ ഒരു ഉത്തരം പറഞ്ഞത്.

സർവ്വ ജ്ഞാനിയായ കർത്താവു അതറിഞ്ഞു പത്രോസ് വീട്ടിൽ എത്തിയപ്പോൾ അതേപ്പറ്റി പറയുന്നതു നമുക്ക് ഈ വാക്യത്തിൽ വായിക്കാം.

അവിടെ സംഭവിച്ചത് എന്ത് എന്ന് പത്രോസ് പറയുന്നതിന് മുന്നേ കർത്താവ് ചോദിക്കുന്നത് ശ്രദ്ധിക്കുക.

“ശിമോനെ നിനക്ക് എന്ത് തോന്നുന്നു. ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോട് വാങ്ങുന്നു? അവരുടെ പുത്രന്മാരോടോ അതോ അന്യരോടോ?

പത്രോസ് അതിനു ശരിയായ ഉത്തരം നൽകി. ആ സംഭാഷണം ശ്രദ്ധേയമാണ്, പുത്രന്മാർ സ്വതന്ത്രരാണല്ലോ.

ചുരുക്കത്തിൽ ദൈവാലയ നടത്തിപ്പിനായി കൊടുക്കുന്ന പണം ദൈവീക ശുശ്രൂഷക്കു നൽകുന്നതാണ്, മറ്റൊരു വിധത്തിൽ പറഞ്ഞാൽ അത് യേശുക്രിസ്തുവിനു നൽകുന്നതിനു തുല്യം എന്നർത്ഥം, അപ്പോൾ യേശുക്രിസ്തു ആ കരം നൽകേണ്ട ആവശ്യം ഇല്ല.

 

എങ്കിലും അവർക്കു ഇടർച്ച വരാതിരിക്കാനായി അതടക്കുന്നതിനായി കർത്താവ് നിർദ്ദേശിക്കുന്ന മാർഗ്ഗവും നാമിവിടെ വായിക്കുന്നു.

ചുരുക്കത്തിൽ കർത്താവ് ആർക്കും ഇടർച്ച വരുത്തുവൻ അല്ല.

ഈ സംഭവത്തിലൂടെ വാചാലനായ പത്രോസിനെ കർത്താവ് നിശ്ശബ്ദനാക്കുന്നു ഒപ്പം നമുക്കൊരു വലിയ ആത്മീയ പാഠം ഇതിൽ നിന്നു നൽകുകയും ചെയ്യുന്നു.

നമുക്ക് ലഭിച്ചിരിക്കുന്ന പദവിക്കനുസരിച്ചു ചില കാര്യങ്ങളിൽ നാം ഇടപെടേണ്ടതില്ലെങ്കിലും, ചില സന്ദർഭങ്ങളിൽ മറ്റുള്ളവരുടെ പ്രയോജനത്തിനായി, അല്ലെങ്കിൽ നന്മക്കായി നമുക്ക് ലഭിച്ചിരിക്കുന്ന പദവിയെ നാം ഗണ്യമാക്കാതിരിക്കേണ്ടതുണ്ട്

കർത്താവ് അതാണിവിടെ ചെയ്തത്, ആ ദേവാലയ നികുതി താൻ കൊടുക്കേണ്ട ആവശ്യം ഇല്ല എങ്കിലും മറ്റുള്ളവർക്ക് ഇടർച്ച വരാതിരിക്കാൻ താൻ അതു കൊടുക്കുവാൻ പറയുന്നു.

മൂന്നാമത്തെ സംഭവം കൊർന്നല്ല്യോസിൻറെ ഭവനത്തിൽ നടന്നത്.

നമുക്കറിയാം പത്രോസ് ഒരു നല്ല ക്രിസ്ത്യാനിയും ഒപ്പം ഒരു യെഹൂദനുമായിരുന്നു, അക്കാലത്തു യെഹൂദന്മാർക്കു ജാതികളോട് ഒരു സമ്പർക്കവും ഇല്ലായിരുന്നു.

പത്രോസ് ഇക്കാര്യത്തിൽ കണിശക്കാരനായിരുന്നു.

ഇവിടെ കർത്താവ് ഒരു ദർശനത്തിലൂടെ പത്രോസിന്റെ മനോഭാവം മാറ്റിയെടുത്തു, ആ ഭാഗം നമുക്ക് സുപരിചിതമാണല്ലോ, അപ്പോസ്തല പ്രവർത്തികൾ 10 ൽ നാമത് വായിക്കുന്നു.

സുവിശേഷത്തിനു മുന്നിൽ എല്ലാവരും സമന്മാർ ആണെന്ന സത്യം പത്രോസ് തിരിച്ചറിയുകയും ആ സത്യം ഉറക്കെ പ്രഖ്യാപിക്കുന്നതായും നാം ഈ ഭാഗങ്ങളിൽ വായിക്കുന്നു.

കർത്താവ് പത്രോസിനെ കാണിച്ച ദർശനവും, തുടർന്നു കോർന്നല്യോസിന്റെ ഭവനത്തിലേക്കു പോകുന്ന പത്രോസിനെയും, തനിക്കു സംഭവിച്ച മാറ്റവും തുടർന്നുള്ള തന്റെ ശുശ്രൂഷകളിൽ നാമതു കാണുന്നു.

സുവിശേഷം ഒരു പ്രത്യേക വിഭാഗത്തിനു മാത്രമുള്ളതല്ല സർവ്വ ജനത്തിനുമുള്ളതെന്ന സത്യം തിരിച്ചറിഞ്ഞ പത്രോസിലൂടെ അനേകർ ജാതികളിൽ നിന്നും കർത്തൃ ഭാഗത്തേക്ക്‌ വരുവാൻ ഈ മാറ്റം കാരണമായി.

ചരിത്രം പഠിച്ചാൽ പത്രോസിനു സംഭവിച്ച രൂപാന്തരം എത്ര വലുതെന്നു കാണുവാൻ കഴിയും.

മറുരൂപമലയിലെ സംഭവത്തിലൂടെ എന്താണ് ക്രൈസ്തവമതം എന്നത് കർത്താവ് വെളിപ്പെടുത്തി.

കഫർന്നഹൂമിലെ സംഭവത്തിലൂടെ അതിന്റെ അടിസ്ഥാനം എന്ത് എന്നത് കർത്താവ് വെളിപ്പെടുത്തി

കോർന്നല്യോസിന്റെ ഭവനത്തിലെ സംഭവത്തിലൂടെ ക്രൈസ്തവമതത്തിൻറെ വ്യാപ്തി എത്രയെന്നതും കർത്താവ് വെളിപ്പെടുത്തി.

ക്രൈസ്തവ സഭ അല്ലെങ്കിൽ ക്രിസ്തുവിൻറെ സുവിശേഷം ചില പ്രത്യേക ഗണത്തിൽ പെട്ടവർക്കായി മാത്രമുള്ളതല്ല മറിച്ചു അത് ഭൂലോകമെങ്ങുമുള്ള ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്, യെഹൂദനെന്നോ യവനെൻ എന്നോ ഒരു വ്യത്യാസവുമില്ലാതെ ഇത് സകലർക്കും ഉള്ളതാണ്.

ഈ സൗഭാഗ്യം ലഭിച്ച നാമും അത് നമുക്ക് വേണ്ടി മാത്രം മാറ്റി വെക്കാതെ, മറ്റുള്ളവർക്കും നമ്മാൽ ആകുന്ന വിധം പകർന്നു നൽകാം, അത് നമുക്കു നമ്മുടെ പരിമിതികളിൽ നിന്നുകൊണ്ട് വിവിധരീതിയിൽ ചെയ്യുവാൻ കഴിയും.

നമുക്ക്‌ ലഭിക്കുന്ന ഓരോ ചെറിയ അവസരങ്ങളിലും നമുക്കു ലഭിച്ച രക്ഷയുടെ വലുപ്പം എന്തെന്നു മറ്റുള്ളവരോട് നമുക്കറിയിക്കാം, അതു നമോരോരുത്തരും ആയിരിക്കുന്നയിടങ്ങളിൽ അവസരത്തിനനുസരിച്ച് നമുക്ക്‌ ചെയ്യാം.

നമ്മുടെ കർത്താവിൻറെ വരവ് അടുത്തിരിക്കുന്നു, നമുക്ക് അവൻ്റെ സേവനത്തിൽ, നമ്മാൽ ആവോളം ആ പ്രവർത്തിയിൽ ഏർപ്പെടാം.

അല്ലെങ്കിൽ ആ പ്രവർത്തിയിൽ ഏർപ്പെടുന്നവർക്ക് നമുക്കൊരു കൈത്താങ്ങൽ ആകാം.

​Talkative Men And A Listening God – ഒടുവിലായി ഒരു വാക്ക് കൂടി

ഇതോടുള്ള ബന്ധത്തിൽ ഒരു കാര്യം കൂടി ഓർമ്മപ്പെടുത്തി ഞാൻ എൻ്റെ വാക്കുകൾ അവസാനിപ്പിക്കാം.

തുടക്കത്തിൽ നാം ഇയ്യോബിന്റെ ജീവിതത്തിൽ നിന്നും ഓർത്തത് പോലെ, നമ്മുടെ ദൈവം സംസാരിക്കുന്ന ഒരു ദൈവം മാത്രമല്ല അവൻ ശ്രദ്ധ വെച്ച് കേൾക്കുന്ന ഒരു ദൈവം കൂടിയാണ് എന്ന സത്യം നമുക്കു മറക്കാതിരിക്കാം!

നാമീ ഭൂമിയിൽ ആയിരിക്കുമ്പോൾ പല വിധത്തിലുള്ള ആളുകളുമായി നമുക്ക് സമ്പർക്കം പുലർത്തേണ്ടതുണ്ട്, അവിടെയെല്ലാം നമുക്ക് നമ്മുടെ സാക്ഷ്യം നിലനിർത്തി മുന്നോട്ടു പോകാം.

ഈ ലോക ജനങ്ങൾ ഉപയോഗിക്കുന്ന തരം ഭാഷ നമുക്ക് ഉപയോഗിക്കാമോ?

അല്ലെങ്കിൽ നമ്മുടെ സംഭാഷണം, വിശേഷിച്ചു ലോകജനങ്ങളുമായി ഇടപെടുമ്പോൾ എപ്രകാരമായിരിക്കണം.

തിരുവചനം പറയുന്നതുപോലെ നമ്മുടെ വാക്കുകൾ ഉപ്പിനാൽ രുചി വരുത്തിയതായിരിക്കട്ടെ. (Let your speech always be gracious, seasoned with salt, so that you may know how you ought to answer each person.(Col. 4:6)

മറ്റുള്ളവരുടെ കാതുകൾക്ക് ഇമ്പം പകരുന്നതാകട്ടെ.

അതേ, നമുക്ക് നമ്മുടെ സംഭാഷണം ദൈവം പ്രസാദിക്കുന്ന വിധത്തിൽ ചെയ്യാം. ഞാനിതു പറയുമ്പോൾ, ഞാൻ എന്നിലേക്ക്‌ തന്നേ ഒന്നു നോക്കുകയാണ്,

പലപ്പോഴും എനിക്ക് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ള കുറവ് ഓർത്തു ഞാൻ ദുഖിക്കുന്നു.

നാമിന്നു ചിന്തിച്ച ഇയ്യോബിൻറെ സുഹൃത്തുക്കളെപ്പോലെ നമുക്ക് ആകാതിരിക്കാം.

“എരിതീയിൽ എണ്ണഒഴിക്കുക” എന്നൊരു പ്രയോഗം ഉണ്ടല്ലോ, നമുക്ക്, അത്തരക്കാരാകാതിരിക്കാം.

യാതനയിൽ കൂടി കടന്നു പോയ അല്ലെങ്കിൽ തളർന്ന അവസ്ഥയിൽ ആയിരിക്കുന്ന ഇയ്യോബിന്‌ ബലവും ആശ്വാസവും പകരേണ്ട സുഹൃത്തുക്കൾ, ഇയ്യോബിനെ കൂടുതൽ ദുഖിതനാക്കുന്നതായി നാം കാണുന്നു.

ഇത്തരം സ്വഭാവ വിശേഷം ഉള്ള ചിലരെ വിശ്വാസ ഗോളത്തിലും അവിടവിടെ കാണുവാൻ കഴിയുന്നു എന്നത് എത്രയോ ദുഖകരമായ ഒരു സത്യമാണ്.

നമ്മുടെ വാക്കിലും പ്രവർത്തിയിലും ചിന്തയിൽ പോലും നമുക്ക് അത്തരക്കാരാകാതിരിക്കാം.

നോക്കുക നമ്മുടെ ഓരോ പ്രവർത്തിയേയും ശ്രദ്ധിക്കുന്നവനും ശ്രദ്ധ വെച്ചു കേൾക്കുന്നവനുമായ ജീവനുള്ള ഒരു ദൈവമത്രേ നമ്മുടെ ദൈവം.

ഈ സത്യം നമുക്ക് മറക്കാതിരിക്കാം. ഈ ചിന്ത നമുക്ക് കൈവിടാതിരിക്കാം.

അങ്ങനെയെങ്കിൽ നമുക്കൊരിക്കലും അത്തരം പ്രവൃത്തികളിൽ ഏർപ്പെടാൻ കഴിയില്ല.

 Talkative men

ദൈവം പ്രസാദിക്കുന്ന പ്രവർത്തികളിൽ നമുക്കേർപ്പെടാം
കർത്താവതിനേവർക്കും സഹായിക്കട്ടെ.
ആമീൻ.

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,17
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

Earn Money Online

For Philipscom Associates

 

Check your domain ranking

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X