Skip to content

Mahakavi K V Simon Sir’s Vedaviharam മഹാകവി കെ.വി. സൈമണ്‍ സാറിന്റെ വേദവിഹാരം മഹാകാവ്യം

Posted in Biblical/Religious, and Video

Last updated on February 24, 2019

Last updated on Feb 22, 2019.

മഹാകവി  കെ.വി. സൈമണ്‍ സാറിന്റെ വേദവിഹാരം മഹാകാവ്യം MP3 ഫോര്‍മാറ്റില്‍ “സസ്നേഹം” വെ ബ്ബ് സൈറ്റില്‍:
സൈമണ്‍ സാറിനെപ്പറ്റിയുള്ള  ഒരു ചെറു വിവരണത്തോടൊപ്പം കവിതാ പാരായണത്തിനിടയില്‍ കവിതയെപ്പറ്റിയും സംഭവ പരമ്പരകളെ പ്പറ്റിയുള്ള വിവരണവും ഈ വീഡിയോവിലെ എടുത്തു പറയേണ്ട ഒരു പ്രത്യേകത തന്നെ.  ഇത്  വളരെ ഹൃദ്യമായി ‘ജ്യോതിബായ് പരിയാടത്ത്’ ആലപിച്ചിരിക്കുന്നു.
അതെക്കുറിച്ചറിവാനും അത് കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമര്‍ത്തുക:

Listen Mahakavi K V Simon's Vedaviharam mahakaavyam rendered by Sreemandiram Rajalakshmi video presentation by Anish Thankachen Share on X

 

A Screenshot. Sasneham
Source: Sasneham.com

ഇതോടൊപ്പം ‘പൊയ് വരും ഞാന്‍’ എന്ന തന്റെ മറ്റൊരു കവിതയുടെ ആവിഷ്ക്കരണവും ഇവിടെ വായിക്കാം. 

Credit: Sasneham +Saj

മഹാകവി വള്ളത്തോള്‍ സൈമണ്‍ സാറിന്റെ ‘സോദോം നഗര വര്‍ണ്ണന’യെ (വേദവിഹാരത്തെ) പുകഴ്ത്തി പറഞ്ഞ വാക്കുകളുടെ ഒരു വിവരണവും ഇവിടെ കേള്‍ക്കാം.
“വേദ വിഹാരത്തിലെ പത്തൊന്‍പതാം അദ്ധ്യായമായ സോദോം നഗരം   പരിഷത്ത് സമ്മേളനത്തില്‍ അവതരിപ്പിച്ചു. അങ്ങനെ പ്രഥമ സ്ഥാനം വേദവിഹാരത്തിന് ലഭിച്ചു.
ഇതിനേപ്പറ്റി     മഹാകവി വള്ളത്തോള്‍ പറയുന്നത്‌ ഇപ്രകാരമാണ്:

 “തിരുവനന്തപുരത്ത് ചതുര്‍ത്ഥ  സാഹിത്യ പരിഷത്ത്  സമ്മേളനത്തില്‍ സംബന്ധിച്ചിരുന്ന സഹൃദയരുടെ കരള്‍ച്ചെവിയില്‍  ഒരു കലാകാഞ്ചിക്കുണിതം  ഇന്നും മാറ്റൊലി ക്കൊള്ളു ന്നുണ്ടായിരിക്കും   അത് സോദോം നഗരത്തില്‍ നൃത്തം വെച്ച സൈമണ്‍സരസ്വതി യുടേതാണന്നു   പറഞ്ഞാല്‍ വേദവിഹാരം ശരിക്കും വിമര്‍ശിക്കപ്പെട്ടു കഴിഞ്ഞു.”       

END NOTE:

അടിക്കുറിപ്പ്  (NOTE)

പ്രിയ സുഹൃത്ത് ഷിജു അലക്സ്‌,

സൈമണ്‍ സാറിൻറെ വേദവിഹാരം

ഡിജിറ്റൽ മീഡിയയിൽ ആക്കി

അദ്ദേഹത്തിന്റെ ബ്ലോഗിൽ

(abundance of the heart)

പ്രസിദ്ധീകരിക്കുകയുണ്ടായി.

ആ  പതിപ്പിനെപ്പറ്റി വായിക്കാനും

പുസ്തകം ഡൌണ്‍ ലോഡ് ചെയ്യാനും

താഴെയുള്ള ലിങ്കിൽ അമർത്തുക:

കൂടാതെ ഈ കുറിപ്പിനെപ്പറ്റി ഒരു പരാമർശവും ആ പോസ്റ്റിൽ വായിക്കാം.

1931- വേദവിഹാരം മഹാകാവ്യം – കെ.വി. സൈമൺ

 THIS POST HAS BEEN MENTIONED IN SHIJU ALEX’S WEBSITE  (abundance of the heart)

To listen to the original version of the video presentation by Anish Thankachenplease click on the below video.  It is a playlist with two parts. Thanks, Anish For The Kind Share. 

 

Malayalam Christian Kavitha ~ Vedaviharam by Mahakavi K.V Simon (KVS) – Part 2/2

A Thekkel Publication Video Part I & II

സൈമൺ സാർ ഇഹലോകവാസം വെടിഞ്ഞിട്ടു  ഇക്കഴിഞ്ഞ ഫെബ്രുവരി 20 നു 75 വർഷങ്ങൾ പിന്നിട്ടു.  ഈ സന്ദർഭത്തിൽ പ്രസിദ്ധ സാഹിത്യകാരനും സുവിശേഷ പ്രഭാഷകനും  കവിയുമായ സഹോദരൻ ജോർജ് കോശി എഴുതിയ ഒരു കുറിപ്പ്  അനുബന്ധമായി  ഇവിടെ ചേർക്കുന്നു.

“മലങ്കരയുടെ മാർട്ടിൻ ലൂഥർ എന്നറിയപ്പെടുന്ന *മഹാകവി കെ.വി സൈമൺ , തന്റെ നിസ്തുല ദൗത്യം പൂർത്തിയാക്കി നിത്യതയിലേക്ക് യാത്രയായിട്ട് ഇന്ന് ( ഫെബ്രുവരി 20 വ്യാഴം) 75 വർഷങ്ങൾ പിന്നിടുന്നു.*
കേരളത്തിലെ വേർപെട്ട സമൂഹത്തിന് അദ്ദേഹം ചെയ്ത സംഭാവനകൾ ഇന്നും എത്രയോ പ്രസക്തം. ഇരുപതാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ, മലങ്കരയുടെ മടക്കുകളിൽ നവീകരണത്തിന്റെ ദീപ്തി പ്രോജ്വലിപ്പിച്ച മഹത് വ്യക്തിയായിരുന്നു സൈമൺ സാർ. തിരുവചന മന്ത്രങ്ങളുടെ ഉരുക്കഴിച്ച കൗമാരം, ഉയരെത്തെളിഞ്ഞ വചനദീപ്തിയിൽ കൂടുതൽ ഉൾക്കാഴ്ചകൾ കണ്ട യൗവനം,
മലങ്കര വിയോജിത സംഘം എന്ന നവീകരണ പ്രസ്ഥാനത്തിന് രൂപം കൊടുത്ത കാലം ….എണ്ണം പറഞ്ഞ ആ നാളുകളിൽ സ്വർഗദർശിയായ ആ സർഗധനന്റെ അമൃതവാണി, ശാദ്വലങ്ങളിൽ മന്നാ പൊഴിക്കുകയും ചെയ്തു.
എത്രയെത്ര വചന സത്യങ്ങളാണു് അദ്ദേഹത്തിന്റെ വാങ്ങ്മയങ്ങളിലൂടെ പുനർജനി നേടി മനുഷ്യഹൃദയങ്ങളെ നിർവൃതമാക്കിയത്..
ബ്രദറൺ സമൂഹവും വിയോജിത പ്രസ്ഥാനവും തിരിച്ചറിഞ്ഞ വചന സത്യത്തിലെ സമാനതകൾ മൂലം പിന്നീട് ഒരേ ചാലിലൊഴുകുവാൻ തുടങ്ങി.
അപ്പൊസ്തലികവും കാതോലികവുമായ ആദിമസഭയുടെ ജന്മശുദ്ധമായ ലാളിത്യത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും ഒരു പൂർവ്വീകരണം സാധ്യമായി.
വളരെ ഋജുവായി, സരള ലളിതമായി, കലാത്മകമായി തനിക്കു പറയാനുള്ളതെല്ലാം ഒരു തലമുറയോട് പറഞ്ഞു വച്ച ഈ ഋഷി കല്പൻ ദൈവത്തിന് അർപ്പിതങ്ങളായ സുരഭില ധൂപവും, യജ്ഞപീഠവുമായി തന്റെ സമസ്ത സർഗസൃഷ്ടികളേയും പരിഗണിച്ചു. മഹാകവിയും ഗാനരചയിതാവും വേദഭാഷ്യകാരനും വേദശാസ്ത്രജ്ഞനും നിസ്തുലനായ ഒരു വാഗ്മിയും ചരിത്രവിവക്ഷകനും ഗ്രന്ഥകാരനും താർക്കികനും നവീകരണ നേതാവുമൊക്കെ ആയിരുന്നപ്പോഴും ഒരു സാധു ക്രിസ്തു ഭക്തനായി അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ താൽപര്യം.
1944 ഫെബ്രുവരി 20 ന് , പൊടി പണ്ട് ആയിരുന്നതു പോലെ പൊടിയിലേക്ക് മടങ്ങിപ്പോയി. ആത്മാവ് അതിന്റെ ഉടയവങ്കലേക്കും പോയി.
പൊന്നുപാദസേവയെന്നിയേ
പരനേ യെനിക്കു
മന്നിലില്ല സൗഖ്യ മൽപ്പവും ‘   എന്ന് അസന്നിഗ്ദ്ധം പ്രഖ്യാപിക്കുവാൻ തയ്യാറായ ആ ധന്യപുരുഷന്റെ അനുഗ്രഹീത ജീവിതത്തിനായി ദൈവത്തെ സ്തുതിക്കുന്നു.
— ജോർജ് കോശി മൈലപ്ര

സൈമൺ സാർ എഴുതിയ 50 ൽ പരം പാട്ടുകൾ  അടങ്ങിയ  വീഡിയോ താഴെ കൊടുക്കുന്നു:

Vedaviharam by Mahakavi K.V Simon (KVS)
Music: Perumbavoor. G. Ravindranath & Pala Usha Kumari
Singer: Sreemandiram Rajalakshmi
Published by Thekkel Publication( www.thekkel.com)
Thanks to Sunny Ezhumattoor
Video Presentation by Anish Thankachan
Credit:
Thekkel.com (KVS Image Source: Dr. Sunny Ezhumatoor)
Published on: Feb 17, 2012 @ 06:32
Updated on Feb 22, 2019

Dear Readers, Your Attention Please!

Thank you so much for your valuable time.
I appreciate and love your feedback/comments!
 I accept feedback from my readers and often I do reciprocate.
Your feedback negative or positive, I would like to hear from you.
But there is a slight restriction/rule in this regard.
Please read our comment policy before you make a comment,
otherwise, you may miss the mark and your comments may not get approved!
So please do share your views in the comment box keeping the comment policy of Philipscom.

In short, Philipscom will not approve comments that

 1.  Are One word or one line.
2.  Are abusive, intimidating, threatening or inflammatory
3.  Make offensive generalizations
4.  Ramble without a point
5.  Use offensive or insensitive language
6.  typed all in CAPITAL Letters.
7.  typed in a language other than English
8.  Are irrelevant to the post in question
9.  Contain self-promotional materials or links
10.  Give unnecessary, advice to Philipscom
Philipscom also reserves the right to edit comments or to remove material that does not conform to our comment policy.
If time permits please do visit this post related to blogcomments.

Check your domain ranking

7 Comments

  1. saj
    saj

    പ്രിയ സുഹൃത്തെ സസ്നേഹം സന്ദര്‍ശിച്ചതിനും താങ്കളുടെ പ്രോത്സാഹനത്തിനും നന്ദി, താങ്കളുടെ ബ്ലോഗ്ഗിലൂടെ മറ്റുള്ളവരില്‍ എത്തിക്കാന്‍ ശ്രമിച്ചതിനും നന്ദിയുണ്ട് കേട്ടോ..
    ഒരു കാര്യം കൂടി അങ്ങയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു… സസ്നേഹം (www.sasneham.net) എന്നാ സോഷ്യല്‍ സൈറ്റിലേക്കു അങ്ങയുടെ പരിചിതരെയും അംഗമാക്കുക.. കൂടാതെ അങ്ങയുടെ വിലപ്പെട്ട രചനകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാനും അറിയിക്കുന്നു.. സസ്നേഹത്തിന്റെ ഗാട്ജക്റ്റ് അങ്ങയുടെ ബ്ലൂഗ്ഗില്‍ കൂട്ടിച്ചേര്‍ക്കാനും അറിയിക്കുന്നു…
    http://i.sasneham.net/main/embeddable/list
    കൂടുതല്‍ അറിയാന്‍ ഞങ്ങളുമായി ബന്ധപ്പെടുക.. നന്ദി

    February 18, 2012
    |Reply
  2. P V Ariel
    P V Ariel

    Dear Saj,
    സന്ദര്‍ശനത്തിനും പ്രതികരണത്തിനും നന്ദി
    എന്റെ സോഷ്യല്‍ വെബ്‌ സൈറ്റുകളില്‍
    വിവരം promote ചെയ്തിട്ടുണ്ട്
    വീണ്ടും കാണാം
    സസ്നേഹം
    ഫിലിപ്പ് ഏരിയല്‍

    February 18, 2012
    |Reply
  3. ajith
    ajith

    ഞാന്‍ സസ്നേഹം സൈറ്റില്‍ പോയി ഈ കവിതാപാരായണം കേട്ടു. ഇത് ആലാപനം ജ്യോതിബായ് പരിയാടത്ത് അല്ലല്ലോ. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥും പാലാ ഉഷാകുമാരിയും സംഗീതം നിര്‍വഹിച്ച് ശ്രീമന്ദിരം രാജലക്ഷ്മി ആലപിച്ചതാണിത്. യൂ ട്യൂബില്‍ ഇതിന്റെ വീഡിയോ കാണാം http://www.youtube.com/watch?v=DP2yilORJ6E മാത്രമല്ല, ജ്യോതിബായ് പരിയാടത്തിന്റെ ബ്ലോഗ് സൈറ്റില്‍ പോയി അവരുടെ ആലാപനവും ഞാന്‍ കേട്ടു. അതിനെക്കാള്‍ ഏറെയിഷ്ടം തോന്നിയത് ശ്രീമന്ദിരം രാജലക്ഷ്മിയുടെ ആണെന്ന് ഒരു ആസ്വാദകനെന്ന നിലയില്‍ എനിക്ക് തോന്നുന്നു.

    March 15, 2012
    |Reply
  4. P V Ariel
    P V Ariel

    പ്രിയ അജിത്‌
    താങ്കളുടെ ഈ കമന്റു കാണാന്‍ വൈകി
    ക്ഷമിക്കുക, താങ്കളുടെ അഭിപ്രായത്തോട്
    പൂര്‍ണ്ണമായും യോജിക്കുന്നു ഇതേ അഭിപ്രായം
    മറ്റൊരാള്‍ ഫേസ് ബുക്കില്‍ ഈ പോസ്ടിനോടുള്ള
    ബന്ധത്തില്‍ രേഖപ്പെടുത്തിയിരുന്നു അത് വേണ്ടപ്പെട്ടവരെ
    അറിയിച്ചെങ്കിലും കാര്യമായ ഒരു മറുപടി ഇതുവരെ കിട്ടിയില്ല
    ആദ്യം ശബ്ദം ഒന്നായി തോന്നിയെങ്കിലും പിന്നീട് അല്ല എന്ന്
    മനസ്സിലായി,
    സസ്നേഹം സൈറ്റില്‍ പിന്നെ എന്താണോ അങ്ങനെ കൊടുതിരിക്കുന്നതെന്നറിയില്ല
    ഈ വിവരം പോസ്റ്റു ചെയ്ത ആളെ അറിയിച്ചെങ്കിലും മറുപടി കിട്ടിയില്ല, താങ്കള്‍
    പറഞ്ഞതുപോലെ അത് “ശ്രീമന്ദിരം രാജലക്ഷ്മിയുടെ ആണെന്ന് ഒരു ആസ്വാദകനെന്ന നിലയില്‍ എനിക്ക് തോന്നുന്നു”
    ശരി തന്നെ, തെക്കേല്‍ publications ന്റെ നിര്‍മ്മാതാക്കള്‍ ഈവിവരം facebookil സൂചിപ്പിച്ചിട്ടുണ്ട്
    ഏതായാലും വിവരങ്ങള്‍ കുറേക്കൂടി വ്യക്തമാക്കിയതില്‍ നന്ദി
    വീണ്ടും കാണാം

    March 28, 2012
    |Reply
  5. bethanyaroma
    bethanyaroma

    Enjoy reading Vedaviharam full poem online.

    April 18, 2013
    |Reply
  6. Onam Sharma
    Onam Sharma

    ഈ കവിത വളരെ ഇഷ്ടപ്പെട്ടു
    പങ്കുവെച്ചതിനു നന്ദി

    February 26, 2019
    |Reply
  7. prince
    prince

    ഈ കവിത വളരെ ഇഷ്ടപ്പെട്ടു
    പങ്കുവെച്ചതിനു നന്ദി

    March 10, 2019
    |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X