Skip to content

ചത്ത ഈച്ചകളെ സൂക്ഷിച്ചു കൊള്‍ക (Beware Of Dead Flies)

Posted in Biblical/Religious, and Malayalam Writings

Last updated on July 6, 2024

പ്രക്ത്യക്ഷത്തില്‍ നിസ്സാരമെന്നു തോന്നുന്ന പലതും ഫലത്തില്‍ നിസ്സാരമായിരിക്കില്ല. ചെറിയ പാപം വലിയ പാപത്തിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണ്. നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ പാപത്തിനു ഇട നല്‍കരുതെന്ന് ആഹ്വാനം ചെയ്യുകയാണ് ഈ ചെറു ലേഖനത്തിലൂടെ ലേഖകന്‍. 1979 September 5 Brethren Voice ല്‍ പ്രസിദ്ധീകരിച്ചത് .

Dead fliesത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു, അല്‍പ്പ ഭോഷത്വംജ്ഞാനമാനങ്ങളെ ക്കാള്‍ ഘനമേറുന്നു . (സഭാപ്രസംഗി. 10: 1).  (As dead flies cause even a bottle of perfume to stink, so a little foolishness spoils great wisdom and honor. Ecclesiastes 10:1 ) ജ്ഞാനികളിൽ  ജ്ഞാനിയായ ശലോമോന്റെ വാക്കുകളത്രേ ഇവിടെ ഉദ്ധരിച്ചത് .

To Listen to The Audio Message Click On The Video Image

സഭാപ്രസംഗിയുടെ എഴുത്തുകാരനായ ശലോമോന്റെ ഓരോ വാക്കുകളും ശ്രദ്ധേയവും ചിന്തനീയവുമായതത്രേ.

Beware Of Dead Flies! It causes even a bottle of perfume to stink.. Share on X

ദൈവത്തില്‍ നിന്നും അസാമാന്യ ജ്ഞാനം പ്രാപിച്ച ഒരു വ്യക്തിയായിരുന്നു ശലോമോന്‍, ആ സ്ഥിതിക്ക് അദ്ദേ ഹത്തിന്റെ ഈ വാക്കുകളും ഘനമേറിയതും, ചിന്തനീയവുമത്രേ. കേവലം ഒരു വാമൊഴിയായി ഇതിനെ ഗണിക്കുക സാധ്യമല്ല മറിച്ച ദൈവീക ശക്തി പ്രാപിച്ചു മൊഴിഞ്ഞിരിക്കുന്ന ഒരു ആത്മീയ സത്യമായത്രേ ഇത് ഇരിക്കുന്നത് .

Dead flies

വളരെ വില പിടിച്ച സുഗന്ധ വസ്തുക്കള്‍ നിശ്ചിത അളവിലും തൂക്കത്തിലും വേണ്ട വിധം ചേര്‍ത്ത് രൂപപ്പെടുത്തിയെടുത്ത സുഗന്ധമേറിയതും വിലപിടിപ്പുള്ളതുമായ തൈലം തൈലക്കാരന്റെ അല്‍പ്പനേരത്തെ അശ്രദ്ധയുടെ ഫലമായി ദുര്‍ഗന്ധപൂരിതമായിത്തീരുന്നു. കേവലം ചെറുതും, നിസ്സാര ജീവിയുമായ ദുര്‍ഗന്ധ വാഹിയായ ഈച്ച സുഗന്ധമേറിയ ആ തൈലത്ത്തില്‍ അകപ്പെട്ടതിന്റെ ഫലമായി വിലയേറിയ തൈലം നിമിഷങ്ങള്‍ക്കുള്ളില്‍ വിലയറ്റതും, വെറുക്കപ്പെട്ടതുമായ ഒരു വസ്തുവായി മാറി.
എത്രമാത്രം ബുദ്ധിയും സ്ഥാന മാനങ്ങളും എല്ലാം എല്ലാം ഉണ്ടെന്നു പറഞ്ഞാലും കേവലം ഒരു നിസ്സാര ബുദ്ധിമോശം  മതി താങ്കള്‍ക്കുള്ള സകല ബുദ്ധികൂര്‍മതയും നിഷ്ഫലമാകാന്‍. വളരെ വലിയ ഉണര്‍വോടും തീക്ഷണതയോടും കര്‍ത്താവിനായി എരിഞ്ഞു ശോഭിക്കുന്നതും കര്‍ത്താവിന്റെ സുവാര്‍ത്തയാകുന്ന സുവിശേഷത്തിന്റെ സുഗന്ധം പുറത്തേക്കു പുറപ്പെടുവിച്ചുകൊണ്ട് കഴിയുന്നതുമായ വിശ്വാസികളുടെ മദ്ധ്യേ അശ്രദ്ധ കാരണം ചത്ത ഈച്ചകള്‍ ഉള്ളില്‍ കടന്നു സുഗന്ധവാഹിയായ സഭ മറ്റുള്ളവര്‍ക്ക് ദുര്‍ഗന്ധ വാഹിയായിത്തീരുന്നതിനിടയാകും.

Beware of dead flies, a timely alert to all, visit pvariel dot com Share on X

ഒരു ചെറിയ അശ്രദ്ധ എത്രയോ കഠിന മേറിയതും, ദുഃഖകരവുമായ ഒരു അവസ്ഥയില്‍ എത്തിക്കും.

നിന്റെ തൈലം സൌരഭ്യമായത് ; നിന്റെ നാമം പകര്‍ന്ന തൈലം പോലെ ഇരിക്കുന്നു. ഉത്ത : 1:3 .

ദൈവവചനത്തെ സൌരഭ്യമേറിയ പകര്‍ന്ന തൈലത്തോടാണ് ഉപമിച്ചിരിക്കുന്നത് . പിതാവായ ദൈവം ഒരുക്കിയ സൌരഭ്യമേറിയ തൈലം പുത്രനായ യേശുക്രിസ്തുവിന്റെ തന്നെ മാധുര്യമേറിയതും അനുകരണാ ര്‍ഹാവുമായ സ്വഭാവത്തെയത്രെ ചിത്രീകരിച്ചിരിക്കുന്നത് .

അപ്പോസ്തലനായ പൌലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, “ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോല്‍സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെ ക്കൊണ്ട് തന്റെ പരിജ്ജാന്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം (2 കൊരിന്തി. 2:14).

ഇത് വിശ്വാസികള്‍ക്ക് ഉത്തേജനമേകുന്ന വാക്കുകളത്രേ.

വലിയ സുഗന്ധദാതാവായ ദൈവത്തിന്റെ കരങ്ങളിലെ ചെറിയ സുഗന്ധവാഹികളത്രേ നാം എന്ന് ചിന്തിക്കുന്നത് തന്നെ എത്രയോ അഭിമാനകരം.

അല്ലാതെ നാം സ്വയം സുഗന്ധവാഹികളായിത്തീരുന്നതിനു കാട്ടിക്കൂട്ടുന്ന പരിശ്രമങ്ങള്‍ എല്ലാം തന്നെ വൃഥാവാണ് .
.
ചത്ത ഈച്ചകള്‍ (ഇഗ്ലീഷിലുള്ള ഭാഷാന്തരം ശ്രദ്ധിക്കുക Dead Flies) തൈലം മുഴുവന്‍ നാറുമാറാക്കിയതുപോലെ കേവലം ചുരുക്കം ചിലരോ കേവലം ഒരാള്‍ മാത്രമോ മതി സന്തോഷ കരമായ ആത്മീയ ചുറ്റുപാടിന് കളങ്കം സൃഷ്ടിക്കുവാന്‍.

കര്‍ത്താവിന്റെ പരിജ്ഞാനത്തിന്റെ വാസന പുറപ്പെടുവിക്കണ്ടവര്‍ അത് ത്യജിച്ച് ചത്ത ഈച്ചകളുടെ ദുര്‍ഗന്ധം പരത്തുന്നവരായി മാറിയാലുള്ള സ്ഥിതി എത്ര പരിതാപകരം.

കര്‍ത്താവിന്റെ പരിജ്ഞാനത്തിന്റെ വാസന ലഭിക്കുന്നതിനു യാതൊരു പ്രയഗ്നങ്ങളും കാരണമാകുന്നില്ല, അത് മാനുഷ പ്രയഗ്ന ഫലവുമല്ല. കര്‍ത്താവ്‌ താന്‍ തന്നെ സൗജന്യ മായി പകര്‍ന്നു തരുന്ന ഒന്നത്രേ.

ക്രിസ്തു നമ്മില്‍ വരുമ്പോള്‍ നാം അവന്റെ സൌരഭ്യം പുറപ്പെടുവിക്കുന്നവരായി മാറുന്നു. എന്നാല്‍ സുക്ഷിക്കുക ചത്ത ഈച്ചകള്‍ (നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ പാപ പ്രവര്‍ത്തികള്‍) നമ്മുടെ വലിയ ഉദ്ദേശ ത്തിനു വിനാശം വരുത്തും.

എത്ര ചെറുതും നിസ്സാരവുമായ പൈശാചിക ചിന്തകളും പ്രവര്‍ത്തനങ്ങളും ദൈവവുമായുള്ള യഥാര്‍ത്ഥ കൂട്ടായ്മക്ക് വിഗ്നം  വരുത്തും.

ഈ ലോകത്തിലെ  പാപ പ്രവര്‍ത്തികളാകുന്ന ചത്ത ഈച്ചകള്‍ നമുക്ക് ചുറ്റും എപ്പോഴും ഉടാടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത് . അത്തരം ഈച്ചകള്‍ക്ക് ഇടം കൊടുക്കാതുള്ള ഒരു ജീവിതം നാം നയിക്കേണ്ടതുണ്ട്

.

യഥാര്‍ത്ഥ വിശ്വാസത്തിനു തടസ്സമായി വരുന്നതിനിടയാകുന്ന സ്വയം, അസൂയ, പക, പിണക്കം, അവിശ്വാസം, ദ്രവ്യാഗ്രഹം, ദുര്‍ചിന്ത, തുടങ്ങിയ ചത്ത ഈച്ചകള്‍ നമ്മുടെ വിശ്വാസ ജീവിതത്തില്‍ കടന്നു കൂടുന്നതിനു അനുവദിക്കാതെ ശ്രദ്ധയോട് കൂടി കര്‍ത്താവിന്റെ വരവ് വരെയും നമുക്ക് ജീവിക്കാം. കര്‍ത്താവാതിനു  ഏവര്‍ക്കും സഹായിക്കട്ടെ.

കടപ്പാട് :
ബ്രദറൺ വോയിസ് , കോട്ടയം, കേരളം.  (Brethren Voice, Kottayam, Kerala, India). And Suviseshadwani

First published in Brethren Voice, Kottayam, Kerala.

Image courtesy: Siviseshadhwani weekly

Published here on: Jan 26, 2010 at 03:

Updated on Jun 22, 2022, at 3.30 PM

Last updated on May 04, 2024

ചത്ത ഈച്ചകളെ സൂക്ഷിച്ചു കൊള്‍ക (Beware Of Dead Flies)

 

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക.

നന്ദി, നമസ്‌കാരം.

For Philipscom Associates

ഫിലിപ്പ് വർഗീസ് ഏരിയൽ

Check your domain ranking

One Comment

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X