Skip to content

​നമ്മുടെ ദൈവം കാലതാമസം വരുത്തുന്ന ഒരു ദൈവമാണോ? (Is our God a delaying God?) I

Posted in Religion, Sermon, and Sunday Sermon

നമ്മുടെ ദൈവം കാലതാമസം വരുത്തുന്ന, അല്ലെങ്കിൽ delay ചെയ്യുന്ന ഒരു ദൈവമാണോ? (​​Is our God a God who makes delay)

  

(An unedited version of a Sunday Sermon delivered after the worship service (January 1, 2023) at Christian Bretheren Assembly, Picket, Secunderabad)

Sunday Sermon

അതായത് നാം ആരാധിക്കുന്ന ദൈവം തൻ്റെ മക്കളുടെ കാര്യത്തിൽ അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്നതിൽ delay കാലതാമസം വരുത്തുന്ന ഒരു ദൈവമാണോ?

To Listen The Full Message with English translation please Click On The Below Video Link. 

 

തീർച്ചയായും, അതേ എന്നു തന്നെയാണത്തിനുത്തരം ലഭിക്കുക അല്ലെ!

 

അതേ അവൻ, കാലതാമസം വരുത്തുന്നവൻ തന്നേ എന്നതിൽ സംശയം ഇല്ല!

 

അതിനവനു തക്കതായ കാരണങ്ങൾ ഉണ്ട്, പലപ്പോഴും നാം അത് ഗ്രഹിക്കാതെ പോകുന്നതിനാൽ ഈ ദൈവത്തെ തെറ്റിദ്ധരിക്കാൻ സാധ്യത വളരെയാണ്.

 

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇക്കാര്യത്തിൽ നാം ദൈവത്തെ തെറ്റിദ്ധരിക്കുന്നവർ തന്നെ എന്നു പറഞ്ഞാൽ അതു തന്നേ വാസ്തവം എന്നു കാണുവാൻ കഴിയും

 

തീർച്ചയായും അത് തന്നെയാണ് സത്യം എന്ന്, നമ്മുടെ ഓരോരുത്തരുടെയും ജീവിതം ഒന്നു പുറകോട്ടു തിരിഞ്ഞു നോക്കിയാൽ നമുക്ക് മനസ്സിലാകും.

 

അതെ, അവൻ കാലതാമസം വരുത്തുന്ന ഒരു ദൈവം തന്നേ എന്നു തോന്നുന്ന നിരവധി അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നു തന്നെ പറയുവാൻ കഴിയും.

 

പുതിയ ഒരു വർഷത്തിന്റെ ആരംഭദിനത്തിൽ നാം എത്തിയിരിക്കയാണല്ലോ!

 

വേഗത്തിൽ വേണം അല്ലെങ്കിൽ, വേഗത്തിൽ നടക്കണം എന്നാഗ്രഹിച്ച പലതും കഴിഞ്ഞ വര്ഷം നടന്നില്ല അല്ലെങ്കിൽ, നടക്കുവാൻ താമസം നേരിട്ടു എന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു, എന്നത് ഒരു സത്യം തന്നെ!

 

മക്കളുടെ പഠനം, ജോലി, വിവാഹം, വാഹനം, വീട് അങ്ങനെ നിരവധി ആവശ്യങ്ങൾ, നാം ആഗ്രഹിച്ചതുപോലെ  വേഗത്തിൽ നടന്നില്ല.

 

അതോർത്തു നാം പലപ്പോഴും നിരാശരായിത്തീരാറുണ്ട് എന്നെത്  മറ്റൊരു സത്യം തന്നെ!

 

ഇത്തരം അവസ്ഥയിൽ നാം ഒരിക്കലും നിരാശരാകരുത് എന്നാണ് നാം വിശ്വവസിക്കുന്ന തിരുവചനം അഥവാ ദൈവത്തിന്റെ തന്നെ വാക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് അല്ലെങ്കിൽ പഠിപ്പിക്കുന്നത്.

 

അതെ, നാം അങ്ങനെ നിരാശരാകേണ്ടതില്ല എന്നതാണ് ഒരു യഥാർത്ഥ വിശ്വാസിയോടുള്ള ബന്ധത്തിൽ ഓർക്കേണ്ട കാര്യം.

 

നമ്മുടെ ദൈവം നമുക്കു വേണ്ടതെന്ത് എന്തു എന്ന് നന്നായി അറിയുന്നവനാണന്ന സത്യം നാം പലപ്പോഴും മറന്നു പോകുന്നു, അതുമൂലം നമ്മുടെ ആകുലത വർധിക്കുകയും ചെയ്യൂന്നു.

 

തിരുവചനം പരിശോധിച്ചാൽ, നമുക്ക് ലഭിക്കുന്ന നിരവധി ഉദാഹരണങ്ങൾ, അതു തന്നെയാണ് നമ്മെ വിളിച്ചറിയിക്കുന്നതും!

 

തക്ക സമയത്ത് അവനതു ഉചിതവും ചന്തവുമായി ചെയ്യുന്നു എന്ന ഒരു ഉറപ്പാണ് തിരുവചനത്തിലെ നിരവധി സംഭവങ്ങളോടുള്ള ബന്ധത്തിൽ നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്ന അല്ലെങ്കിൽ നമുക്ക് ലഭിക്കുന്ന ഉറപ്പ്.

 

വചനത്തിൻ്റെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ നാം ഒരിക്കലും നിരാശരാകേണ്ടിവരില്ല, നമുക്ക് നമ്മുടെ ജീവിതാനുഭവങ്ങളിൽ കുറേക്കൂടി ക്ഷമയോടെ കാത്തിരിക്കണം എന്നത്രെ തിരുവചനത്തിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്.

നമ്മുടെ ദൈവം നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു, തക്ക സമയത്തു, കൃത്യമായും വ്യക്തമായും നടത്തിത്തരും എന്ന വിശ്വാസം നമുക്കുണ്ടാകേണ്ടതുണ്ട്, ഞാനുൾപ്പടെ മിക്കവരും ഇവിടെ പതറിപ്പോകുന്നവരാണ് എന്നതിൽ സംശയമില്ല.

 

നമുക്ക് ഇതോടുള്ള ബന്ധത്തിൽ തിരുവചനത്തിലെ ചില ഭാഗങ്ങൾ നോക്കാം. ഒരുമിച്ചു ചിന്തിക്കാം.

 

2 Peter 3:9  നാം ഇപ്രകാരം വായിക്കുന്നു, “ചിലർ താമസം എന്ന് വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്‌ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല!

 

 ഇത് നമ്മുടെ കർത്താവിന്റെ വരവിനോടുള്ള ബന്ധത്തിൽ സൂചിപ്പിക്കുന്നതെങ്കിലും, കർത്താവിന്റെ ഏതു പ്രവർത്തിയിലും ഇക്കാര്യം ചേർത്ത് ചിന്തിക്കാൻ നമുക്കു കഴിയും.

 

അതെ, കർത്താവ് ഒരിക്കലും തൻ്റെ വാഗ്‌ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല!

 

നമ്മുടെ ദൈവം കാലതാമസം അല്ലെങ്കിൽ delay ചെയ്യുന്ന ദൈവമാണെന്ന് നാം ഉറപ്പിച്ചു കഴിഞ്ഞല്ലേ!

 

ആണോ?​ ​

 

തിരുവചനത്തിലൂടെ നമുക്കതൊന്നു പരിശോധിക്കാം

 

നമുക്കേവർക്കും വളരെ  സുപരിചിതരായ ചിലരുടെ

ജീവിതത്തിൽ സംഭവിച്ചത്, തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് നമുക്കൊന്ന് നോക്കാം.

 

ആദ്യമായി അബ്രഹാമിന്റെ ജീവിതം തന്നെയെടുക്കാം.

 

ഇസ്‌ഹാക്കിന്റെ ജനനത്തിൽ വന്ന കാലതാമസം തന്നെ നോക്കുക, തീർച്ചയായും ദൈവം അത് കരുതിക്കൂട്ടി ചെയ്തതു തന്നെയെന്ന് തൻ്റെ ജീവിതം പരിശോധിക്കുമ്പോൾ നമുക്കു മനസ്സിലാകുന്നു.

 

അബ്രഹാമിന്റെയും സാറായുടെയും വിശ്വാസത്തെ ഉറപ്പിക്കുന്നതിനു വേണ്ടി ദൈവം മുൻകണ്ട ഒരു പദ്ധതി തന്നെയാണത് എന്ന് അബ്രഹാമിന്റെയും സാറായുടെയും, ഇസ്‌ഹാക്കിന്റെയും റിബേക്കയുടെയും ജീവിതത്തിൽ നിന്നും നമുക്കു  മനസ്സിലാക്കുവാൻ കഴിയുന്നു.

 

പിന്നീട് നമുക്ക് കാണുവാൻ കഴിയുന്ന വ്യക്തി ജോസഫ് ആണ്.

 

ജോസെഫിന്റെ ജീവിതത്തിൽ നിന്നും നമുക്ക് മനസ്സിലാകുന്നത്, താൻ കണ്ട സ്വപ്നത്തിന്റെ പൂർത്തീകരണത്തിന് തനിക്കു നീണ്ട നാളുകൾ തന്നെ കാത്തിരിക്കേണ്ടി വന്നു!

 

നമുക്കറിയാം ആ കാത്തിരിപ്പിനു ലഭിച്ച വില അല്ലെങ്കിൽ അനുഗ്രഹം എത്ര വലിയതായിരുന്നു എന്നുള്ളത്.

 

താൻ പിന്നീട് മിശ്രയെമിന്റെ  സർവ്വാധിപനായി മാറി.

 

മിശ്രയെമിന്റെ അധിപനായി ഉയർത്തപ്പെടാൻ തനിക്കു ഏകദേശം 13 വർഷം കാത്തിരിക്കേണ്ടി വന്നു എന്ന് നാം കാണുന്നു.

 

ജോസഫിന്റെ പിന്നീടുള്ള ജീവിതം നമുക്കേവർക്കും സുപരിചിതമാണല്ലോ, തന്നെ വെറുത്ത സഹോദരങ്ങൾ ജോസെഫിന്റെ കാൽക്കൽ വീഴുന്ന കാഴ്ചയും മറ്റും തികച്ചും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ തന്നെ!

 

ജോസെഫിന്റെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഫലം ലഭിച്ചു. ഒരു പക്ഷെ അത്തരം ഒരു അവസ്ഥയെ നേരിടുവാൻ ദൈവം ജോസഫിനെ ഇത്രയും നാൾ പരിശീലിപ്പിച്ചതായിരിക്കാം അത്രെയും കാലതാമസം അതിനു നേരിട്ടതെന്നു നമുക്ക് ന്യായമായും ചിന്തിക്കാം.

 

ഹന്നായുടെ ജീവിതം മറ്റൊരു ഉദാഹരണം തന്നെ !

 

മക്കളില്ലാത്ത ഹന്നാ നേരിട്ട ദുരനുഭവങ്ങൾ എത്ര സങ്കടകരമായവയായിരുന്നു എന്നു നമുക്കറിയാം. വിശേഷിച്ചും പെനിന്നായുടെ ഹന്നയോടുള്ള പെരുമാറ്റം.

 

മറ്റുള്ളവരുടെ പരിഹാസം ദുഖത്തോടെ സഹിച്ച ഹന്നയ്ക്ക് ഒടുവിൽ ലഭിച്ച അനുഗ്രഹം എത്ര വലിയതായിരുന്നു.

 

ഒരു കുഞ്ഞിനുവേണ്ടി കാത്തിരുന്ന ഹന്നയ്ക്കു അവളുടെ കാത്തിരിപ്പിനൊടുവിൽ അവൾക്കു  ലഭിച്ചത് ആറു കുഞ്ഞുങ്ങളെയാണ്, അതെ, ഒരു കുഞ്ഞിനു പകരം ദൈവം ആറു മക്കളെ ഹന്നയ്ക്ക് നൽകിയതായി നമുക്കു മനസ്സിലാക്കുവാൻ കഴിയുന്നു.

 

എത്ര അത്ഭുതകരാമായിട്ടാണ് ദൈവം പ്രവർത്തിക്കുന്നതെന്ന് ഹന്നയുടെ  ജീവിതത്തിൽ നിന്നും നമുക്ക് ഓർക്കുവാൻ കഴിയും.

 

മാർത്ത മറിയ സഹോദരിമാരുടെ കാര്യം

 

ഒടുവിലായി, പുതിയ നിയമത്തിലേക്കു വരുമ്പോൾ, ഈ വിഷയത്തിൽ  നാം കാണുന്ന, നമുക്ക് ചിന്തിക്കുവാൻ കഴിയുന്ന ഒരു കാര്യം മാർത്തയുടെയും മറിയയുടെയും ജീവിതത്തിൽ നിന്നാണ്

 

യേശു സ്നേഹിച്ച ഒരു കുടുംബം എന്നാണ് ലാസറിന്റെയും മാർത്ത മറിയാമാരുടെ ഭവനത്തെപ്പറ്റി തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യോഹന്നാൻ 11 ൽ നാമതു വായിക്കുന്നു:

 

“മറിയയുടെയും അവളുടെ സഹോദരി മാര്‍ത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസര്‍ എന്ന ഒരുത്തന്‍ ദീനമായി കിടന്നു” എന്നാരംഭിക്കുന്ന ചരിത്രം നമുക്കേവർക്കും നന്നായി അറിയാം.

 

അവരുടെ ജീവിതത്തിൽ നടന്ന അനിഷ്ട സംഭവത്തെക്കുറിച്ചു അറിഞ്ഞിട്ടും,  അവിടെ കർത്താവ് വരുത്തിയ കാലതാമസം നമുക്കറിയാമല്ലോ!

 

മാനുഷികമായി ചിന്തിച്ചാൽ  ലാസറിന്റെ മരണ വാർത്ത അറിഞ്ഞ കർത്താവ് ഉടൻ അവിടെ ഓടിയെത്തും എന്ന് നമുക്ക് ന്യായമായും ചിന്തിക്കാം

കാരണം കർത്താവിന് ആ കുടുംബവുമായുള്ള ബന്ധം അത്ര വലുതായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല എന്നാണ് നാം കാണുന്നത്.

11:5-6 വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു.

 

5. യേശു മാര്‍ത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു.

 

6. എന്നിട്ടും അവന്‍ ദീനമായിക്കിടക്കുന്നു എന്നു കേട്ടാറെ താന്‍ അന്ന് ഇരുന്ന സ്ഥലത്ത് രണ്ടു ദിവസം പാര്‍ത്തു.

 

 അതേ, കർത്താവ് രണ്ടു നാൾ കഴിഞ്ഞിട്ടാണ് അവരുടെ ഭവനത്തിലേക്ക് പോയത്!

 

നമുക്കാ, സംഭവം നന്നായി അറിയാം പിന്നീട്,  ദൈവ നാമ മഹത്വത്തിനായി അവിടെ നടന്ന കാര്യങ്ങൾ എത്ര അത്ഭുതമായവ ആയിരുന്നു.

 

അതെ, നമ്മോടുള്ള ബന്ധത്തിലും ദൈവ നാമ മഹത്വത്തിനായി ചിലത് നമ്മുടെയും ജീവിതത്തിൽ വൈകി സംഭവിക്കുന്നു, എന്ന് നമുക്ക് വിശ്വസിക്കാം.

 

അതെ കർത്താവ് നമ്മോടുള്ള ബന്ധത്തിലും തീർച്ചയായും ഈ രീതിയിൽ തന്നെ ഇടപെടും എന്ന് എന്തുകൊണ്ട് നമുക്ക് ചിന്തിച്ചു  കൂടാ!

 

നമ്മെ സംബന്ധിച്ചു ഇത് തീർച്ചയായും അൽപ്പം പ്രയാസമുള്ള സംഗതി തന്നെ എന്നതിൽ സംശയമില്ല!

 

ഇവിടെ നാം മടുത്തുപോകരുത് എന്നാണ് തിരുവചനം നമ്മെ വ്യക്തമായി പഠിപ്പിക്കുന്നത്.

 

വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനായി ദൈവം നമ്മുടെ ജീവിതത്തിലും ഇത്തരം കാലതാമസങ്ങൾ വരുത്തുന്നു എന്ന് നമുക്കും പൂർണ്ണമായും വിശ്വസിക്കാം.

 

ഒരു സംശയവും വേണ്ട, നാം തുടക്കത്തിൽ ഓർത്തതുപോലെ നമ്മുടെ ദൈവം കാലതാമസം വരുത്തുന്ന ദൈവം തന്നെ.

 

നാം, ഓരോരുത്തരോടുമുള്ള ബന്ധത്തിൽ നമ്മുടെ ദൈവത്തിനു വ്യക്തമായ പ്ലാനും പദ്ധതിയും ഉണ്ട് എന്ന കാര്യം നാം ഓർക്കേണ്ടതുണ്ട്.

 

അവൻ നമ്മെ അതിശയകരവും അത്ഭുതകരവുമായി നിർമ്മിച്ചിരിക്കുന്നു, ഒപ്പം അതൊരു വലിയ ഉദ്ദേശത്തോടു കൂടിയാണെന്നുള്ളതും നാം ഓർത്തിരിക്കേണ്ടതുണ്ട്.

 

അതാതിന്റെ സമയത്തു അവൻ എല്ലാം ഉചിതവും ചന്തവും അത്ഭുതകരമായും ചെയ്യുന്നുയെന്നു തിരുവചനം പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും.

 

പലപ്പോഴും നമുക്ക് സംഭവിക്കുന്ന പരിഭ്രമത്തിനു കാരണം തീർച്ചയായും അവൻ്റെ വചനത്തിലുള്ള നമ്മുടെ ആശ്രയമില്ലായ്‌മയും, അറിവില്ലായിമയുമല്ലേ എന്ന് തോന്നുന്നു.

 

നമ്മുടെ കൈകളിൽ നമ്മുടേതായ ഭാഷയിൽ, അല്ലെങ്കിൽ, നമുക്കു മനസ്സിലാകുന്ന ഭാഷയിൽ നമുക്ക് ലഭച്ചിരിക്കുന്ന അത്ഭുതങ്ങളിൽ അത്ഭുതമായ ഒരു നിധിയത്രെ തിരുവചനം.

 

പക്ഷെ, നിർഭാഗ്യമെന്നു പറയട്ടെ, പലപ്പോഴും നാം തിരുവചനത്തിനു കൊടുക്കേണ്ട പ്രാധാന്യം കൊടുക്കാതെ ഒരു വിധത്തിൽ പറഞ്ഞാൽ neglect ചെയ്യുന്നവരല്ലേ നാം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

 

ഒരു സംശയവും വേണ്ട നാം എല്ലാവരും തിരുവചനം ദിനംപ്രതി വായിക്കുന്നവർ തന്നെ! അക്കാര്യത്തിൽ സംശയം ഒന്നുമില്ല.

 

പക്ഷേ, പലപ്പോഴു അതൊരു ചടങ്ങായോ അല്ലെങ്കിൽ ധൃതി പിടിച്ചു ചെയ്യുന്ന ഒരു പ്രവർത്തിയായോ മാറിപ്പോകാറില്ലേ!

 

ഇവിടെയാണ് നമുക്ക് നേരിടുന്ന പരാജയം!

 

തിരുവചനത്തിൽ പ്രതിപാദിച്ചിരിക്കുന്ന, പലതിലും നമുക്ക് വേണ്ടതായ അറിവില്ല എന്നത് തന്നെ ഇത്തരം സന്ദർഭങ്ങളിൽ നാം പരിഭ്രാന്തരായി മാറുന്നതിനു പ്രധാന കാരണം.

 

ഈ പുതു വർഷത്തിൽ പലപ്പോഴും പുതു തീരുമാനങ്ങൾ എടുക്കുന്നവരാണല്ലോ നമ്മിൽ പലരും!

 

പലപ്പോഴും അത് പെട്ടന്ന് തന്നെ മറന്നു പോകുന്നവരും, അത് ചെയ്യാത്തവരുമായി നാം മാറുന്നു എന്നത്  മറ്റൊരു  സത്യം എന്നു പറഞ്ഞാൽ അതിൽ തെറ്റുണ്ടോ!

 

കഴിഞ്ഞ ദിവസം നമ്മുടെ ഒരു കൺവെൻഷനിൽ ഒരു പ്രസംഗകൻ ഇപ്രകാരം പറയുന്നത് കേൾക്കുവാനിടയായി,

“ക്രൈസ്തവ ജനത, വിശേഷിച്ചും വിശ്വാസികൾ ഏറ്റവുമധികം നുണ പറയുന്ന ദിവസം എന്നതു വർഷാവസാനം നടക്കുന്ന watchnight സർവീസ് എന്ന ഓമനപ്പേരിൽ നടക്കുന്ന കൂടി വരവുകളിലാണ് “

For the full message watch the below video. 

അതേ മറ്റുള്ളവരെ കേൾപ്പിക്കുവാൻ പൊടിപ്പും തൊങ്ങലും വെച്ച് ഉള്ളതും ഇല്ലാത്തതും ഒക്കെ പറയുന്ന ഒരു ദിവസം!

 

 പ്രിയപ്പെട്ടവരേ നമുക്ക്‌ നുണ പറയുന്നവർ ആകാതിരിക്കാൻ ശ്രമിക്കാം.

ഈ വര്ഷത്തെ നമ്മുടെ പ്രധാന തീരുമാനം: വചനം വായിക്കാനും, ധ്യാനിപ്പാനും, ​​പഠിക്കാനും കൂടുതൽ സമയം കണ്ടെത്തും എന്നതാകട്ടെ !!

നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ദൈവ വചനത്തിനു നാം നല്കുന്നവരാണോ?

പലപ്പോഴും അല്ല തന്നെ എന്ന് വേണം പറയാൻ, ഈ പറയുന്ന ഞാൻ ഉൾപ്പടെ അതിൽ പരാജയപ്പെട്ടവരല്ലേ!

തീർച്ചയായും നമുക്കതിനൊരു മാറ്റം വരുത്തേണ്ടതുണ്ട്! അതിനുള്ള കാലം അതിക്രമിച്ചിരിക്കുന്നു

ഈ പുതു വർഷത്തിൽ അതായിരിക്കട്ടെ നമ്മുടെ പ്രധാന തീരുമാനം.

അങ്ങനെയെങ്കിൽ തീർച്ചയായും, മുമ്പ് പറഞ്ഞ തരത്തിലുള്ള കാര്യങ്ങളിലും തക്കതായ ഒരു ഉത്തരം ലഭിക്കും അത് നമ്മുടെ വിശ്വാസ ജീവിതത്തിൽ നമ്മെ കൂടുതൽ ഉറപ്പിക്കുന്നതിനു കാരണമാകും എന്നതിൽ സംശയമില്ല.

നമുക്ക് വചന വായനയിലും, വചനധ്യാനത്തിനുമായി കൂടുതൽ സമയം ചിലവഴിക്കാൻ തീരുമാനിക്കുന്നതോടൊപ്പം, അത് സ്വന്ത ജീവിതത്തിൽ  പ്രാവർത്തികമാക്കാനും നമുക്ക് ശ്രമിക്കാം.

ഞാനിതു, പറയുമ്പോൾ എന്നേക്കൂടി ഉൾപ്പെടുത്തി തന്നെയാണ് ഇതു പറയുന്നത്.

ഇക്കാര്യത്തിൽ നമുക്ക് കുറേക്കൂടി ജാഗരൂകരായിരിക്കാം, അത് തീർച്ചയായും, നമ്മുടെ ആത്മീക വളർച്ചക്കും തുടർന്നുള്ള നമ്മുടെ ജീവിതത്തിലും അനുഗ്രഹത്തിന് കാരണമായിത്തീരും എന്നതിൽ സംശയമില്ല.

തന്നെയുമല്ല, അത് നാം ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധിഘട്ടങ്ങളെ അനായാസം നേരിടുവാൻ സഹായിക്കും എന്നതിലും രണ്ടു പക്ഷമില്ല.

തിരുവചനം ഒരു ദിനപ്പത്രമോ മറ്റേതെങ്കിലും പുസ്തകമോ വായിക്കുന്ന രീതിയിൽ വായിക്കുന്ന ശീലം നമുക്ക് ഉപേക്ഷിക്കാം!

അത്, വായിച്ചു ധ്യാനിക്കുവാൻ നമുക്ക് ശ്രമിക്കാം അത് തീർച്ചയായും നമുക്ക് ഉണർവും ജ്ഞാനവും നൽകും എന്നതിൽ സംശയം ഇല്ല.

നാം ചിന്തിച്ച വിഷയത്തിലേക്കു തന്നെ മടങ്ങി വരാം.

കാലതാമസം വരുത്തുന്നതിൽ ദൈവത്തിനു പ്രത്യേക പ്ലാനും പദ്ധതിയും ഉണ്ടെന്നു നാം ഓർക്കുകയുണ്ടായല്ലോ.

അതെ ദൈവ വചനം പരിശോധിക്കുമ്പോൾ നമുക്ക് മനസിലാക്കുവാൻ കഴിയുന്നത്, ദൈവം ഒരിക്കലും തിടുക്കത്തോടെ ഒരു കാര്യവും ചെയ്തിട്ടില്ല എന്ന് തന്നെയാണ്.

അത് തന്നെയാണ് അവൻ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തോടുള്ള ബന്ധത്തിൽ ചെയ്യുന്നതും.

അവനതു വളരെ സൂക്ഷമതയോട്, ഉചിതമായി, ചന്തമായി നമുക്കായി ചെയ്യുന്നു.

അഥവാ താമസം നേരിടുന്നു എന്നു തോന്നുന്നെങ്കിൽ, അത് തീർച്ചയായും നമ്മെ വിശ്വാസത്തിൽ കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടി തന്നെയാണ് എന്നതിൽ സംശയം വേണ്ട.

അവൻ കാലതാമസം വരുത്തുന്നുവെന്നു നമുക്ക് തോന്നുന്നുവെങ്കിൽ അവന്റെ സമയത്തിനായി നാം കാത്തിരിക്കേണ്ടതുണ്ട്.

കാലതാമസം എന്ന വാക്ക്,  ദൈവത്തിൻറെ പട്ടികയിൽ / ലിസ്റ്റിൽ ഇല്ല തന്നെ! അത് തികച്ചും മനുഷ്യരായ നമ്മുടെ മാത്രം ലിസ്റ്റിൽ ഉള്ള കാര്യമാണ്.

അവൻ, ഉചിതവും ചന്തവുമായി നമുക്കായി രൂപപ്പെടുത്തുന്നു, അതിന്റെ സമയത്തു, അതിന്റെ പൂർണ്ണ രൂപം പ്രാപിക്കുമ്പോൾ  അവൻ അത് നമുക്ക് കൈമാറും, അല്ലെങ്കിൽ, നിർവഹിച്ചു തരും.

ഇവിടെ നാം ധൃതി വെക്കാതെ, കർത്താവിൻറെ സമയത്തിനായി വിശ്വാസത്തോടെ, ഉറപ്പോടെ കാത്തിരിക്കേണ്ടതുണ്ട്.

ദൈവം ഒരിക്കലും തന്റെ വാക്കുകൾ, വാഗ്നത്തങ്ങൾ മാറ്റുന്നവനല്ല.

നാം ഓർത്തതുപോലെ, അവൻ അബ്രഹാമിനെയു, റാഹേലിനെയും , ഹന്നയേയും, മാർത്തയേയും, മാറിയയേയും ഓർത്തു അവരുടെ ആവശ്യങ്ങൾ അവന്റെ സമയത്തു നിവർത്തിച്ചു കൊടുത്തതായി നാം കണ്ടു.

ക്ഷമയോടെ കാത്തിരിക്കാൻ  ദൈവം അവർക്കു കൃപ നൽകി , അവർ കാത്തിരുന്നു അനുഗ്രഹം പ്രാപിച്ചു.

തീർച്ചയായും ഈ സംഭവങ്ങൾ നമ്മുടെ ജീവിതത്തോട് ചേർത്ത് വെച്ച് നമുക്ക് ചിന്തിക്കാം!

ക്ഷമയോടെ ദൈവത്തിന്റെ പാഠശാലയിൽ നിന്നും നമുക്ക് പാഠങ്ങൾ പഠിക്കാം.

അതെ നാം ആഗ്രഹിച്ച കാര്യങ്ങളിൽ നേരിടുന്ന താമസത്തിനായി നമുക്ക് ദൈവത്തിനു സ്തുതി കരേറ്റാം, നമ്മെ തന്നെ അവൻ്റെ സന്നിധിയിൽ താഴ്ത്തി ഏൽപ്പിച്ചു ക്ഷമയോടെ കാത്തിരിക്കാം,

തീർച്ചയായും നമ്മുടെ ആഗ്രഹങ്ങൾ അവൻ തന്റെ സമയത്തു നമുക്കായി ചെയ്യും എന്നതിൽ രണ്ടു പക്ഷമില്ല.

അങ്ങനെയെങ്കിൽ, നമ്മുടെ ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളെ, ദുഃഖങ്ങളെ, കഷ്ടതകളെ നമുക്ക് സധൈര്യം നേരിടാൻ കഴിയും എന്നതിൽ സംശയം വേണ്ട.

നമുക്ക് ദൈവ സന്നിധിയിൽ നമ്മെ തന്നെ താഴ്ത്താം അവന്റെ ബലമുള്ള കരത്തിൻ കീഴിൽ ക്ഷമയോടെ കാത്തിരിക്കാം.

നമുക്കിങ്ങനെ അവനോടു അപേക്ഷിക്കാം!

ദൈവമേ എന്റെ വിശ്വാസത്തെ ഉറപ്പിക്കേണമേ, അങ്ങയുടെ വചനത്തിൽ ദിനവും സത്യം കണ്ടെത്തുവാൻ അടിയനെ സഹായിക്കണമേ, അത് വായിക്കാൻ ധ്യാനിക്കുവാൻ അടിയനേ ബലപ്പെടുത്തേണമേ  എന്ന് നമുക്ക് ദൈവത്തോട് അപേക്ഷിക്കാം.

ഒപ്പം അവിടുത്തെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കാൻ എന്നെ പഠിപ്പിക്കേണമേ, എന്നെ സഹായിക്കേണമേ എന്ന് ആത്മാർത്ഥമായി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം,

തീർച്ചയായും അവനതു സാധിപ്പിച്ചു തരും എന്നതിൽ സംശയം വേണ്ട. ആത്മാർത്ഥ ഹൃദയത്തോടെ നമുക്കവനെ സമീപിക്കാം, അവൻ നമ്മുടെ യാചനകൾക്കു ചെവി തരുന്നവൻ തന്നേ.

കർത്താവത്തിനു ഏവരേയും സഹായിക്കട്ടെ എന്ന പ്രാർഥനയോടെ എൻ്റെ വാക്കുകൾ നിര്ത്തുന്നു  വലിയവനായ ദൈവം നമ്മെ അതിനായി സഹായിക്കട്ടെ

ദൈവ നാമം എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ!

ആമേൻ.

To Listen The Message Please Click On The Below Link. 

Sunday Sermon

ENDNOTE:

പ്രീയപ്പെട്ടവരേ,

നാം മറ്റുള്ളവർക്ക് മാർക്കിടുന്നവർ ആകാതിരിക്കാം.

ആ സഹോദരന്റെ അല്ലെങ്കിൽ ആ സഹോദരിയുടെ ശുശ്രൂഷ പോരാ അല്ലെങ്കിൽ ശരിയായില്ല, എന്നിങ്ങനെ പറഞ്ഞു മാർക്കിടാൻ ശ്രമിക്കാതിരിക്കാം.

തങ്ങളാൽ കഴിയാത്ത പ്രവർത്തി മറ്റൊരാൾ ചെയ്യുന്നതിൽ അസൂയപ്പെടാതിരിക്കാം, പകരം ഒരു നല്ലവാക്കു പറഞ്ഞു ഒരു പ്രോത്സാഹനം നൽകുന്നതിനല്ലേ നാം ശ്രമിക്കേണ്ടത്!

ഈ പുതു വർഷത്തിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്താൻ നമ്മുടെ സമയം നീക്കിവെക്കാതെ നമുക്കു നമ്മിലേക്ക്‌ തന്നേ തിരിഞ്ഞു നമ്മുടെ കുറവുകൾ, ബലഹീനതകൾ എന്തെന്നു കണ്ടെത്തി അതു തിരുത്തി, പരസ്പരം സ്നേഹിച്ചും മാനിച്ചും ഐക്യമത്യത്തോടെ നമുക്കു മുന്നോട്ടു പോകാം.

കർത്താവാതിനു നമ്മേ സഹായിക്കട്ടെ.

ഗാലത്യർ 5: 19-26 വരയുള്ള വാക്യങ്ങൾ നമുക്കു മറക്കാതിരിക്കാം.

ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,

20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,

21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

23 ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

24 ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.

26 നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.

Published on: Jan 1, 2023 

Updated on Feb.13, 2023

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ, 
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ, 
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ, 
  6. വലിയ അക്ഷരങ്ങളിൽ (CAPITAL LETTERS) മാത്രം ടൈപ്പുചെയ്തുള്ളവ, 
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാൻ ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോമിനു അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.
  11. ENDNOTE: ക്രീയാത്മകമായ കമന്റുകൾ, അതു വിമർശനമായാലും, സ്വാഗതാർഗ്ഗം.

നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്.

സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക. ഒപ്പം ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ അതു മറ്റുള്ളവർക്ക് പങ്കിടുവാനും മറക്കില്ലല്ലോ.

താങ്കളുടെ സന്ദർശനത്തിനും വിലയേറിയ സമയത്തിനും നന്ദി.🌹🙏

Bible The Best Book

For Philipscom Associates             Philip Verghese ‘Ariel’

Check your domain ranking

2 Comments

  1. Auguste J
    Auguste J

    Thanks for providing many good helpful articles. Thank you for sharing such a b
    thought provoking post with us. Yes our God is a delay making God, there are a good number of reasons there for Him.
    Well shared thoughts. God Bless

    January 3, 2023
    |Reply
  2. Valérie
    Valérie

    Very nice information shared thru this post. Your blog contents are very useful, informative and thought provoking. Thanks for sharing this amazing contents.

    January 6, 2023
    |Reply

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

This site uses Akismet to reduce spam. Learn how your comment data is processed.

Let's Connect On YouTube

X