അന്തപ്പന്‍ മാര്‍ഗ്ഗം (A Short Story in Malayalam)

Picture Credit. Boolokam.com
(ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറിച്ചിട്ട ഒരു കഥ. കാലം അല്‍പ്പം മാറിയെങ്കിലും കഥക്ക് ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ലാത്തതിനാല്‍ അതിവിടെ വീണ്ടും കുറിക്കുന്നു. വായിക്കുക ഒരഭിപ്രായം കുറിക്കുക. വന്നവര്‍ക്കും, ഇനി വരുന്നവര്‍ക്കും ഈയുള്ളവന്റെ മുന്‍‌കൂര്‍ നന്ദി. നമസ്കാരം. പി വി.)
കിടപ്പാടം പണയപ്പെടുത്തിക്കിട്ടിയ തുകയുമായാണ് ഏഴാം  തരം പാസ്സായ അന്തപ്പന്‍  അന്യനാട്ടിലേക്ക് കുതിച്ചത്.
കള്ള എന്‍. ഒ. സി യുടെ മായാവലയത്തില്‍ അകപ്പെട്ട അനേകായിരങ്ങളില്‍ ഒരാളായി മാറുവാന്‍ നമ്മുടെ കഥാനായകന്‍  അന്തപ്പനു അധികനാള്‍ വേണ്ടിവന്നില്ല.
തട്ടിപ്പിന്‍ കഥയുടെ ചുരുളുകള്‍ അഴിഞ്ഞപ്പോഴേക്കും സ്വര്‍ഗ്ഗം വില്‍ക്കുന്നവരെന്നറിയപ്പെട്ടിരുന്ന ആ തട്ടിപ്പ് സംഘം അടുത്ത താവളം തേടി പോയിക്കഴിഞ്ഞിരുന്നു.
അങ്ങനെയാണ് സകലതും നഷ്ട്ടപ്പെട്ടു, നിരാലംബനായിത്തീര്‍ന്ന  അന്തപ്പന്‍  പല പട്ടണങ്ങളിലും അലഞ്ഞു തിരിഞ്ഞു പേര്‍ പെറ്റ ഇരട്ടനഗരത്തില്‍ (ഹൈദ്ര ബാദ്/സിക്കന്തരാബാദ്) എത്തിയത്..
ഗള്‍ഫ് എന്ന സ്വര്‍ണ്ണം വിളയുന്ന നാട്ടിലേക്ക് പറക്കണമെന്ന ആശയില്‍ സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം വര്‍ഷങ്ങള്‍ക്കു മുന്‍പ് കരസ്ഥമാക്കിയ ഡ്രൈവിംഗ് ലൈസന്‍സ് മാത്രം മുതല്‍ക്കൂട്ടായി അവശേഷിച്ചു. അത് തന്നെ തനിക്കിവിടയും തുണയായെത്തി.
ഡ്രൈവിംഗ് എന്ന കുല തൊഴിലിലേക്ക്  തന്നെ താന്‍ തിരിഞ്ഞു.
ഇതിനകം പരിചയപ്പെട്ട മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ അന്തപ്പന്‍  ഒരു ഓട്ടോ റിക്ഷ ഡ്രൈവറായി മാറി.  അങ്ങനെ  അന്നന്നത്തേക്കുള്ള   വക കിട്ടിത്തുടങ്ങി.
കാലങ്ങള്‍ പലതു കടന്നുപോയതോടെ അന്തപ്പന്‍  സ്വന്തമായൊരു ഓട്ടോ റിക്ഷയുടെ ഉടമയായി മാറിക്കഴിഞ്ഞു.
താന്‍ പടുത്തുയര്‍ത്തിയ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ കഴിയാഞ്ഞ  നിരാശയില്‍ (ഗള്‍ഫ്ന്ന ലക്‌ഷ്യം അതിവിദൂരം ആയതോടെ) അന്തപ്പന്‍  ഒരു മദ്യപാനിയുമായി മാറിക്കഴിഞ്ഞിരുന്നു.
ഓട്ടോ റിക്ഷാ ഓടിച്ചു കിട്ടുന്ന തുക മുഴുവനും മദ്യ ഷാപ്പിലെക്കും, അതേതുടര്‍ന്നുള്ള മറ്റു ദുര്‍വൃര്‍ത്തികള്‍ക്കുമായി മുടക്കുവാന്‍ അയാള്‍ മടി കാണിച്ചില്ല.
കാലം    വീണ്ടും മുന്നോട്ടു ഓടിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കവേ, തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഇരട്ട നഗരത്തില്‍ സെല്‍ഫ് എമ്പ്ലോയിമെന്റ്റ്  ഇന്‍  ട്വിന്‍  സിറ്റീസ് (SETWIN) എന്ന പേരില്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മിനി ബസ് സര്‍വീസിനുള്ള പെര്‍മിറ്റ്‌ കൊടുത്തത്.
ഈ മിനി ബസ്സുകള്‍ക്കുള്ള പ്രത്യേകത ഒന്ന് വേറെ തന്നെ.
സര്‍ക്കാര്‍ ബസ്സുകളേക്കാള്‍ വേഗത്തില്‍ ഓടുന്നവയും, നമ്മുടെ നാട്ടിലേ ചില സ്വാകാര്യ ബസ്സുകളെപ്പോലെ യാത്രക്കാരെ അവരുടെ ഇഷ്ടപ്രകാരം എവിടെ  നിന്നും  കയറ്റുകയും ഇറക്കുകയും ചെയ്യും.
ഒപ്പം  മറ്റു പല സൌകര്യങ്ങളും മിനി ബസ്സ് യാത്രക്കാര്‍ക്ക് ലഭിച്ചിരുന്നു.
സര്‍ക്കാര്‍ ബസ്സ്‌ ചാര്‍ജിനേക്കാള്‍ അല്പം കൂടുതലും, ഓട്ടോ റിക്ഷ ചര്ജിനെക്കാള്‍ അല്‍പ്പം കുറവുമായിരുന്നതിനാലും  പലരും സെട്വിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി. തന്മൂലം ഏറ്റവും ക്ഷീണം നേരിട്ടവര്‍ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ ആയിരുന്നു.
അവരുടെ  വരുമാനം നന്നേ കുറഞ്ഞു.
പലരും തങ്ങളുടെ ഒട്ടോക്കുള്ളില്‍ ഇരുന്നു ഉറക്കം തൂങ്ങി സമയം ചിലവഴിച്ചു.
അങ്ങനെ ദിവസങ്ങള്‍ പലതു നിരങ്ങി നീങ്ങി, അന്തപ്പനുള്‍പ്പടെ പലരും
വരുമാനമില്ലാത്തവരായി മാറി.
സമരത്തിനും ഹര്‍ത്താലിനും എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളക്കാരുടെ അഭിമാനം കാത്തു സൂക്ഷിക്കുവാന്‍ നമ്മുടെ അന്തപ്പന്‍ മറന്നില്ല.   അന്തപ്പന്‍  മുന്‍കൈ എടുത്തു ഓട്ടോ റിക്ഷാക്കാരുടെ ഒരു സന്നദ്ധ സംഘടന രൂപികരിക്കാന്‍ തീരുമാനിച്ചു.
ആദ്യ യോഗത്തില്‍ തന്നെ, സെട്വിന്‍ സര്‍വ്വീസ്സുകള്‍ക്കെതിരെ ഒരു സന്ധിയില്ലാ സമര മുറ തുടങ്ങിയാലോ എന്ന അന്തപ്പെന്റെ നിര്‍ദ്ദേശം പലരും എതിര്‍ത്തു അതുമൂലം അത് വേണ്ടാന്ന് വെച്ചു.
പതിവുള്ള മദ്യപാനവും തുടര്‍ നടപടികളും മുടങ്ങിയതോടെ അന്തപ്പന്‍ തികച്ചും നിരാശനായി മാറി.
വിരസതയേറിയ ദിനങ്ങള്‍ ഒന്നൊന്നായി അയാള്‍ തള്ളി നീക്കി.
അങ്ങനെയിരിക്കെ ഒരു ദിവസം കവലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സൊറ പറഞ്ഞിരുന്ന ശേഷം പതിവ് കോട്ടയ്ക്കു വിപരീതമായി അല്‍പ്പം മാത്രം അകത്താക്കി വിശ്രമത്തിനായി അന്തപ്പന്‍ തന്‍റെ കുടുസ്സു മുറിയെ ലാക്കാക്കി നീങ്ങി,  മുറിയിലെത്തി.മുളംകട്ടിലില്‍ മലര്‍ന്നു കിടന്നു കൊണ്ട് ചിന്തിക്കുവാന്‍ തുടങ്ങി:
ഇങ്ങനെ പോയാല്‍ കാര്യം അവതാളത്തിലാകുമല്ലോ  , ഇനിയെന്താ ചെയ്ക, എന്നിങ്ങനെ   ചിന്തിച്ചു നിദ്രയിലേക്ക്  വീണതറിഞ്ഞില്ല.
നിദ്രാ ദേവി പതിവിനു വിപരീതമായി മനോഹരമായ ഒരു സ്വപ്നവുമായാണയാളേ സ്വീകരിച്ചത്.
പ്രഭാതത്തില്‍ പതിവിലും ഉന്മേഷവാനായി അന്തപ്പനെ കണ്ട അയല്‍ക്കാരും, സുഹൃത്തുക്കളും കാരണം അന്വേഷിച്ചു.
ആര്‍ക്കും ഉത്തരം ഒന്നും കൊടുക്കാതെ, അയാള്‍ ഉച്ചത്തില്‍ ചിരിക്കുക  മാത്രം ചെയ്തു.
അതുകണ്ട സുഹൃത്തുക്കളും അയല്‍ക്കാരും  അയാളെ  വട്ടനെന്നു മുദ്ര കുത്തി.
സുഹൃത്തുക്കളുടേയും, അയല്‍ക്കാരുടെയും പരിഹാസങ്ങള്‍ ഒന്നും കണക്കിലെടുക്കാതെ അന്തപ്പന്‍ തന്റെ കൈയ്യില്‍ ശേഷിച്ചിരുന്ന കാശുമായി ആദ്യം കണ്ട തുണിക്കടയിലേക്ക്   കയറി.ഒരു നല്ല വെള്ള തുണിയും, ഒരു കമ്പിളി വിരിപ്പും വാങ്ങി, മറ്റൊരു കടയില്‍ നിന്നും കുറച്ചു ചന്ദനത്തിരിയും, പനിനീരും, മറ്റു ചില സുഗന്ധ ദ്രവ്യങ്ങളും, വിവിധ വര്‍ണങ്ങളിലുള്ള കുറെ പെയിന്റും , ബ്രഷും വാങ്ങി. നേരെ തന്‍റെ മുറിയിലെത്തി വെള്ളത്തുണിയില്‍ ഇപ്രകാരം എഴുതി.
“ഇരട്ട നഗരത്തിലെ യാത്രക്കാര്‍ക്ക് സുവര്‍ണ്ണാവസരം” എന്ന തലക്കെട്ടില്‍ താഴെ വരും പ്രകാരം എഴുതി:
“ഇന്ത്യന്‍ റെയില്‍വേ പോലും വാഗ്ദാനം ചെയ്യാത്ത വിധത്തിലുള്ള സൌകര്യങ്ങള്‍ പ്രധാനം ചെയ്യുന്ന പുതിയ വാഹനം. ഒന്നും രണ്ടും മൂന്നും ക്ലാസ്സുകളിലെ യാത്രാ സൌകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പട്ടണത്തിലെ ഏക വാഹനം.
    .
ഫസ്റ്റ് ക്ലാസ്സ് കിലോ മീറ്റര്‍ രണ്ടര  രൂപ.
പ്രത്യേകത: യാത്രക്കാര്‍ കൈ കാണിച്ചു ഫസ്റ്റ് ക്ലാസ്സ് സൗകര്യം വേണമെന്നാവശ്യപ്പെട്ടാല്‍  ഉടന്‍ അന്തപ്പന്‍ ഓട്ടോയില്‍ നിന്നും ചാടിയിറങ്ങി യാത്രക്കാരെ (ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കോരിയെടുത്തു തുടച്ചു വൃത്തിയാക്കി പനി നീര്‍ തളിച്ച് ശുദ്ധമാക്കിയ, പൂക്കള്‍ വിതറിയ സീറ്റില്‍ ഇരുത്തി സാവധാനം  വണ്ടി ഓടിച്ചു കുണ്ടിലും കുഴിയിലും വീഴിക്കാതെ എത്തേണ്ടയിടത്ത്   എത്തിയാല്‍ അന്തപ്പന്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങി വന്നു അവരെ കോരിയെടുത്തു അവരുടെ വീടുകളില്‍ കൊണ്ടാക്കുകയും ചെയ്യുന്നു.
ഇനി, രണ്ടാം ക്ലാസ്സ് കിലോ മീറ്റര്‍ ഒന്നര  രൂപ
ആവശ്യപ്പെടുന്നവര്‍ സ്വയം ഓട്ടോയില്‍ കയറിക്കൊള്ളണം, ഒന്നാം ക്ലാസ്സില്‍ പറഞ്ഞ സൌകര്യങ്ങള്‍ എല്ലാം അവര്‍ക്ക് ലഭ്യമല്ല. പക്ഷെ പനിനീരും സുഗന്ധ ദ്രവ്യങ്ങളുടെയും ഗുണം അനുഭവിക്കാം, റോഡിലെ കുണ്ടും കുഴിയും അവരിരിക്കുമ്പോള്‍ അന്തപ്പന്‍ ശ്രദ്ധിക്കാറില്ല കാരണം അവര്‍ വെറും രണ്ടാം ക്ലാസ്സ് സൌകര്യത്തില്‍ കയറിയവര്‍ ആണല്ലോ.  എത്തേണ്ടയിടത്ത്  എത്തിയാല്‍ അവര്‍ സ്വയം ഒട്ടും സമയം പാഴാക്കാതെ തന്നെ ഓട്ടോയില്‍ നിന്നും ഇറങ്ങി ചാര്‍ജു കൊടുത്തു സ്ഥലം വിട്ടു കൊള്ളണം.
മൂന്നാം ക്ലാസ്സ് ഇനി, രണ്ടാം ക്ലാസ്സ് കിലോ മീറ്റര്‍ ഒരു രൂപ
 ഈ സൗകര്യം ആവശ്യപ്പെട്ടു വരുന്നവര്‍ക്കാണ് അല്‍പ്പം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്.
അങ്ങനെയുള്ളവര്‍ അന്തപ്പന്റെ സീറ്റില്‍ (ഡ്രൈവര്‍ സീറ്റില്‍) കയറി ഇരുന്നു സ്വയം ഓട്ടോ ഓടിച്ചു എത്തേണ്ടയിടത്ത് എത്തിക്കൊള്ളണം.  സ്ഥലം എത്തിയാല്‍ ഉടന്‍ ചാടി ഇറങ്ങി ചാര്‍ജു നല്‍കി സ്ഥലം വിട്ടു കൊള്ളണം.
മേല്‍പ്പറഞ്ഞ     വിവരങ്ങള്‍ വെള്ളത്തുണിയില്‍ തെലുങ്കിലും ഇംഗ്ലീഷിലും എഴുതി അന്തപ്പന്‍ അത് ഓട്ടോക്ക് ചുറ്റും വലിച്ചു കെട്ടി.
അസാധാരണമായ ഓട്ടോ, യാത്രക്കാരുടെ ശ്രദ്ധ വേഗത്തില്‍ പിടിച്ചു പറ്റി, അനേകര്‍ തന്റെ സവാരിക്കായി കാത്തു നിന്നു
ചിലര്‍ മുന്‍‌കൂര്‍ കൂട്ടി യാത്ര ബുക്ക് ചെയ്തു.
അന്തപ്പന് വിശ്രമമില്ലാത്ത വിധം ഓട്ടം കിട്ടി
യാത്രാ ആവശ്യവുമായി വന്നവര്‍ക്കെല്ലാം ഒന്നാം ക്ലാസ്സ് സൗകര്യം തന്നെ വേണം താനും.
ഇതു കണ്ട അന്തപ്പെന്റെ സഹജീവികളും അന്തപ്പന്‍ മാര്‍ഗ്ഗം തന്നെ സ്വീകരിച്ചു  അതെ സൌകര്യങ്ങള്‍ വാഗ്ദാനം ചെയ്തു തുടങ്ങി.
അങ്ങനെ ചുരുക്കം നാള്‍ കൊണ്ട് ഓട്ടോക്കാരുടെ വരുമാനം പഴയ പടിയില്‍ നിന്നും കുറേക്കൂടി കേമമായി.  മറുവശത്ത് സ്വെട്ട്വിന്‍ വരുമാനം  കുറയുവാനും തുടങ്ങി.
സ്വെട്ട്വിന്‍ ജീവനക്കാര്‍ അന്തപ്പനെ തുരത്താന്‍ പണികള്‍ പലതും പയറ്റി നോക്കി പക്ഷെ ഒന്നും വിജയിച്ചില്ല.
മറിച്ച് അന്തപ്പന്‍ മാര്‍ഗ്ഗം സ്വീകരിക്കുന്നവരുടെ എണ്ണം പതിന്മടങ്ങ്‌ വര്‍ദ്ധിക്കുകയും ചെയ്തു.
അങ്ങനെ കാലം കുറെ കടന്നു പോയി.
ക്രമേണ സ്വെട്വിന്‍ അടച്ചു പൂട്ടുന്ന ലക്ഷണം കണ്ടു തുടങ്ങി, കാരണം എയര്‍ക്കണ്‍ഡീഷന്‍ റയില്‍വേ കോച്ചുകളില്‍ പ്പോലും ലഭിക്കാത്ത തരം ഫസ്റ്റ് ക്ലാസ്സ് സൌകര്യങ്ങള്‍ ആയിരുന്നു പിന്നീട് അന്തപ്പന്‍ മാര്‍ഗ്ഗം സ്വീകരിച്ച മറ്റുള്ളവര്‍ നടപ്പിലാക്കിയത്.
ഡിസ്ക്കോ സംഗീതം ഒഴുകിയെത്തുന്ന, ശീതവല്‍ക്കരിച്ച ഒട്ടോകളില്‍, ഫസ്റ്റ് ക്ലാസ്സ് സേവനം നല്‍കുന്നതിനായി സുന്ദരികളായ ലലലാമണികളുടെ സേവനവും ചിലര്‍ ഏര്‍പ്പെടുത്തി.
എന്തിനധികം ഓട്ടോ റിക്ഷാക്കാര്‍ താമസിക്കുന്ന കോളനികളുടെ  മുഖച്ഛായ അമ്പരപ്പിക്കും വിധം അതിമനോഹരമായി മാറിക്കഴിഞ്ഞിരുന്നു.  പട്ടണത്തിലെ പ്രമുഖ ബിസ്സനസ് പ്രമാണിമാര്‍ താമസിക്കുന്ന കോളനികളോട് കിടപിടിക്കും വിധമുള്ള സൌധങ്ങള്‍ ഇതിനകം അവിടെ ഉയര്‍ന്നു കഴിഞ്ഞിരുന്നു. കൂട്ടത്തില്‍ നമ്മുടെ അന്തപ്പന്‍ അവരില്‍ ഏറ്റവും ധനികനുമായിക്കഴിഞ്ഞിരുന്നു.
എന്നാല്‍ അവരുടെ ഈ സന്തോഷം അധിക നാള്‍ നീണ്ടു നിന്നില്ല.
ഒരു പ്രഭാതത്തില്‍ അബിട്സ് നഗരത്തില്‍ നിന്നും സിക്കന്തരാബാദിലേക്ക്  സാവാരിയുമായി ഓടിച്ചു വന്ന അന്തപ്പന്റെ ഓട്ടോ ഒരു സ്വെട്വിന്‍ ബസ്സുമായി കൂട്ടിയിടിച്ചു , ഓട്ടോയില്‍ അന്തപ്പന്റെ ഫസ്റ്റ് ക്ലാസ്സ് സൗകര്യം അനുഭവിച്ചു യാത്ര ചെയ്തിരുന്ന രണ്ടു യാത്രക്കര്‍ക്കൊപ്പം അന്തപ്പനും തല്‍ക്ഷണം മൃതിയടഞ്ഞു.
അന്തപ്പന്റെ മരണ വാര്‍ത്ത കാട്ടു തീ പോലെ ഇരട്ട നഗരത്തില്‍ പടര്‍ന്നു.
അന്തപ്പന്റെ സഹജീവികള്‍ കണ്ണില്‍ കണ്ട കടകളും സ്വെട്വിന്‍ ബസ്സുകളും, ആര്‍ റ്റി സി ബസ്സുകളും കല്ലെറിഞ്ഞും തീ വെച്ചും നശിപ്പിച്ചു.
ജനരോഷം ആളിക്കത്തിയ ഒരു സംഭവം ആയിരുന്നു അന്തപ്പെന്റെ മരണം.
മന്ത്രി മണ്ഡലങ്ങളില്‍പ്പോലും ഭീതി തളം കെട്ടി നിന്നു, കാരണം അന്തപ്പന്റെ സഹപ്രവര്‍ത്തകര്‍ അത്രമാത്രം രോഷാകുലരായി മാറിക്കഴിഞ്ഞിരുന്നു.
അന്ന് വൈകിട്ട് തന്നെ പോസ്റ്റു മാര്‍ട്ടം കഴിഞ്ഞു കിട്ടിയ അന്തപ്പന്റ്റ് ജഡവും വഹിച്ചു തന്റെ സഹ പ്രവര്‍ത്തകര്‍ പട്ടണത്തില്‍ വിലാപ യാത്ര നടത്തി.
നിസ്സാം മൈതാനിയില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രമുഖരായ പല രാഷ്ട്രീയ മത നേതാക്കളും പങ്കെടുത്തു.
നാടിന്റെ അല്ലെങ്കില്‍ പട്ടണത്തിന്റെ തന്നെ മുഖച്ഛായ മാറ്റുവാന്‍ അക്ഷീണം പരിശ്രമിച്ച അന്തപ്പന്‍ നാടിന്റെ അഭിമാനം ആയിരുന്നു എന്നും മറ്റും പ്രഭാഷണം നടത്തിയ നേതാക്കന്മാര്‍ തട്ടി വിട്ടു.
അന്തപ്പന്‍ മാര്‍ഗ്ഗം എന്ന പുതിയ സംരഭത്തിന്റെ ഉപജ്ഞാതാവ് എന്ന പേരും അന്തപ്പന് നല്‍കാന്‍ യോഗം തീരുമാനിച്ചു.
ഒപ്പം ഇരട്ട നഗരത്തിലെ രണ്ടു പ്രധാന സ്ഥലങ്ങളില്‍ അന്തപ്പന്റെ പൂര്‍ണ്ണകായ പ്രതിമകള്‍ സ്ഥാപിക്കാനും നേതാക്കന്മാര്‍ അനുമതി നല്‍കി.
തുടര്‍ന്ന് അന്തപ്പന്റെ ജഡം പൊതു ശ്മശാനത്തില്‍ പോലീസ്, പട്ടാള അകമ്പടികളോടെ സംസ്കരിച്ചു.
ഇന്നും ഇരട്ട നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന .അന്തപ്പന്റെ പ്രതിമകള്‍ ആ പഴയ വീര കഥകള്‍ വിളിച്ചോതുന്നു.
End Note:
Also Published in Boolokam Web Magzine
ശുഭം
A Freelance writer from Secunderabad India

Check your domain ranking

by Philip Verghese 'Ariel'

A Multilingual Freelance Writer, Editor, Blogger, Roundup Expert, Translator, Internet Marketer And A Social Campaigner. Manages different sites in English as well as in Malayalam. Born And Brought Up In Kerala. Now Based At Secunderabad, Telangana, India. Can Reach At: philipscom55(@)Gmail [.] Com twitter: @PVAriel Skype Philva6

36 comments

 1. കൊള്ളാല്ലോ ഈ അന്തപ്പവഴി. ഒന്ന് പരീക്ഷിച്ച് നോക്കിയാലോ

  1. അയ്യോ വേണ്ട സാറേ,
   കാലം മാറിപ്പോയി !
   അത് പണി ചെയ്യുമോന്നു തോന്നുന്നില്ല
   വീണ്ടും വന്നതിനും, പറഞ്ഞതിനും നന്ദി.
   വീണ്ടും കാണാം.

 2. സത്യത്തില്‍ ഇത് നടന്നതാണോ?? വായിച്ചിട്ട് അങ്ങനെ തന്നെ തോന്നുന്നു……!

  1. ചിരിയോ ചിരി!
   no chance.
   ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി തേടി ഈ പട്ടണത്തിലെത്തി
   ജോലിയില്ലാതിരുന്ന ഒരാളുടെ തലയില്‍ കൂടി കടന്നു പോയ ചില
   ചിന്തകള്‍ മാത്രം, വെറും ഭാവന. അല്പ്പകാലത്തെ ഇടവേളയ്ക്കു
   ശേഷം കടന്നു വന്നൊരു കമന്റു പോസ്ടിയത്തില്‍ പെരുത്ത
   സന്തോഷം. രാവിലെ സൂചിപ്പിച്ചത് പോലെ ബാനറില്‍ ഉണ്ടായ
   മാറ്റം ശ്രദ്ധിച്ചു കാണുമല്ലോ സൗകര്യം പോലെ വേണ്ടത് ചെയ്ക
   നന്ദി.
   നമസ്കാരം
   വീണ്ടും വരുമല്ലോ

 3. അന്തപ്പനും അന്തപ്പന്റെ സൃഷ്ടികര്‍ത്താവിനും അഭിനന്ദനങ്ങള്‍.കഥ വായിച്ചപ്പോള്‍ തുടക്കത്തില്‍ വിചാരിച്ചു ഇതൊരു ആത്മകഥയാനെന്നു.. പിന്നീട് മനസ്സില്ലായി അത് തെറ്റിധാരണ ആണെന്ന്.. ഏതായാലും അന്തപ്പന്റെ ഈന്തപ്പഴത്തിന്റെ നാട്ടില്‍ പോകാനുള്ള മോഹം വൃതാവിലായി.. എന്ത് ചെയ്യാന്‍..കണ്ട അണ്ടനും അടകോടനും എല്ലാം അവിടെ പോകുന്ന ഈ കാലത്ത് , പാവം അന്തപ്പന് ഇന്ത സ്ഥലം മാത്രം വിധി.
  അന്തപ്പനും സൃഷ്ടികര്‍ത്താവിനും ഭാവുകങ്ങള്‍ നേരുന്നു..

  1. അനീഷ്‌, സന്ദര്‍ശനത്തിനും, കമന്റിനും നന്ദി.
   ഏതായാലും ആ ധാരണ തെറ്റിപ്പോയത് നന്നായി
   ഞാന്‍ രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ.
   റിജോയിക്ക് കൊടുത്ത കമന്റു കണ്ടുകാണുമല്ലോ
   അതിനാല്‍ അതാവര്‍ത്തിക്കുന്നില്ല.
   നന്ദി നമസ്കാരം.
   വീണ്ടും കാണാം.

 4. à´“,,à´ˆ അന്തപ്പന്‍റെയും അന്തപ്പന്‍കഥാരചയിതാവിന്‍റെയും ഒരു ബുന്ധി..!!!സമ്മതിച്ചു തന്നിരിക്കുന്നു…എന്നാലും à´ˆ പാവം വീരശൂര പരാക്രമിയായ അന്ധ അന്തപ്പനെ ഇത്രവേഗം വണ്ടിയിടിപിച്ചു കഥാ അവസാനിപ്പിക്കണ്ടായിരുന്നു ….

  1. ജിന്‍സി നര്‍മ്മ കഥ വായിച്ചു കന്നിക്കമന്റെ അടിച്ചതിനും നന്ദി.
   എന്ത് ചെയ്യാനാ കഥക്കൊരു അവസാനം വേണമല്ലോ
   എങ്കില്‍ പിന്നെ അത് ഇടിച്ചു തന്നെ നിര്‍ത്താമെന്ന് കരുതി. 🙂
   വന്നതിനും രസകരമായൊരു അഭിപ്രായം പറഞ്ഞതിനും നന്ദി
   വീണ്ടും കാണാം

 5. ഞാന്‍ പുണ്യവാളന്‍ says:

  ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍ ……

  കഥ രസകരം , ജീവിതത്തില്‍ പലരും സമ്പനരാകുന്നതു ഇത് പോലുള്ള ചില സൂത്രം പ്രായോഗിക തലത്തില്‍ നടപ്പക്കുംപോഴാനു നിക്ക് ഒരു പാട് ഇഷ്ടമായി ആശംസകള്‍

  1. പ്രീയപ്പെട്ട പുണ്യാളാ,
   സത്യം തന്നെ, ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു,
   നര്‍മ്മം രസിപ്പിച്ചു എന്നറിഞ്ഞതിലും
   ഇഷ്ടായി എന്നറിഞ്ഞതിലും
   പെരുത്ത സന്തോഷം.
   ഇനിയും വരുമല്ലോ,
   നന്ദി നമസ്കാ

 6. കല്ല്‌ വച്ച നുണ,പല സത്യങ്ങളുമായി ഇണക്കി ചേര്‍ത്തിരിക്കുന്നു 🙂

  1. ജസ്റ്റിന്‍,
   അല്പ്പകാലത്തെ ഇടവേളയ്ക്കു ശേഷം
   വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം വളരെ.
   അങ്ങനെ, നുണ സത്യവുമായി കൂട്ടിക്കുഴക്കുമ്പോള്‍
   ഒരു പക്ഷെ അത് സത്യമാകാനും വഴിയുണ്ടല്ലേ?

 7. നന്നായിരിക്കുന്നു.രസകരമായിരിക്കുന്നു.
  ഇന്നത്തെ കച്ചവടമനസ്ഥിതിയെ തുറന്നു കാട്ടുന്ന നല്ലൊരു കഥ.
  ഇനിയും എഴുത്ത് തുടരുക.
  ആശംസകളോടെ

  1. സി വി സാറേ,
   വീണ്ടും വന്നതിലും,
   നര്‍മ്മം, രസം പകര്‍ന്നു എന്നറിഞ്ഞതിലും,
   നല്ലൊരു അഭിപ്രായം പറഞ്ഞതിലും
   പെരുത്ത സന്തോഷം.
   നന്ദി, നമസ്കാരം.

 8. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു ..ആശംസകള്‍

  1. സതീശാ,
   നര്‍മ്മം, ചിരിക്കും ചിന്തക്കും വക നല്‍കി
   എന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം
   വന്നതിലും അഭിപ്രായം അറിയിച്ചതിലും നന്ദി, നമസ്കാരം

 9. ഫിലിപ്പ്‌ ചേട്ടന്‍ ദൈവ വചനം മാത്രമല്ല ഇല്ലാ വചനവും പറഞ്ഞു നടക്കും അല്ലെ 🙂
  കൊള്ളാം അന്തപ്പന്റെ അന്ത്യകൂദാശ!!

  1. എന്റെ ജോസൂട്ടി,
   ഞാന്‍ എന്ത് ഇല്ലാവചനം പറഞ്ഞെന്നാ പറേന്നെ!!
   ഇത്തരം കടുത്ത ചോദ്യങ്ങള്‍ ചോദിച്ചെന്നെ വിഷമിപ്പിക്കെല്ലേ മോനേ 🙂

 10. ശരിയാ
  ഇവരില്‍ ഒരു
  നല്ല പങ്കും
  പല സൂത്രപ്പണികളും
  നടത്തി ഇപ്പോഴും
  യാത്രക്കാരെ
  കബളിപ്പിക്കുന്നു.
  ടീച്ചര്‍,
  വന്നതിനും
  അഭിപ്രായം
  പറഞ്ഞതിനും
  നന്ദി

 11. വളരെ നന്നായി എഴുതി. ഓട്ടോക്കാർക്ക് എന്ത്ല്ലാം സൂത്രങ്ങൾ

 12. ഇല്ല…നുണ ഒരിക്കലും സത്യമാകുകയുമില്ല…സത്യവുമായി കൂടികലരുകയുമില്ല…ഇവ രണ്ടും പരസ്പരം വിപരീതമായിരിക്കുന്നു…ജഡവും ആത്മാവും പോലെ തന്നെ…!! 🙂

  1. ജസ്റ്റിന്‍ നന്ദി
   വീണ്ടും കാണാം
   ആശംസകള്‍

 13. പുതിയ ശൈലി നല്ലതാ .ഓട്ടോ റിക്ഷ ആയാലും …..നല്ല പോസ്റ്റ്‌

  1. പുതിയ ശൈലി നല്ലത് തന്നെ
   പക്ഷെ കാലം മാറിപ്പോയല്ലോ
   പ്രദീപേ!
   ഇപ്പോള്‍ അത് നടക്കില്ല തന്നെ
   വീണ്ടും കാണാം,
   വരുമല്ലോ 🙂

  1. anto maman.
   nanni namaskaaram for the visit and the encouraging comment.
   Keep visiting
   Keep inform
   Philip Ariel

  1. ചന്തു സാര്‍,
   തിരക്കിനിടയിലും വന്നു സന്തോഷം
   തരും രണ്ടു നല്ല വാക്ക് എഴുതിയതില്‍
   അതിയായ സന്തോഷം.
   അതെയതെ ഭാവനകൾക്ക് കടിഞ്ഞാണീല്ല
   എന്ന് തന്നെ പറയാം, ചിറകു വിടര്‍ത്തി
   പറക്കാന്‍ തുടങ്ങിയാന്‍ പിന്നത്
   ഉയരങ്ങളിലേക്ക് തന്നെ പറക്കും
   അല്ലേ സാറേ!!!
   ഇരിപ്പിടം ഉയരങ്ങളിലേക്ക് കുതിക്കുന്നത്
   കാണാന്‍ നല്ല ചേലുണ്ട്. അണിയറ ശില്പ്പികള്‍ക്കെല്ലാം
   അഭിനന്ദനങ്ങള്‍ വീണ്ടും
   വീണ്ടും കാണാം

 14. വേല വേലായുധന്റ്റെ അടുത്തോ ..?
  അന്തപ്പന്‍ ആള് മിടുക്കനാ ..
  ഈ കാലത്ത് അന്തപ്പന്മാര്‍ മാത്രമെ വാഴു ..
  സ്വപ്നം യാഥാര്ഥ്യം ആയപ്പോള്‍ കിട്ടിയ പബ്ലിസിറ്റി
  കുറച്ചു വല്ലതുമാണോ ..
  ജീവിച്ചു.. മരിച്ചു ..നാലാള്‍ അറിഞ്ഞു….
  ചുളുവില്‍ രണ്ടു പ്രതിമയും ഒപ്പിച്ചു .
  കൊള്ളാം ….

  1. നന്ദിനിക്കുട്ടി
   നന്ദി.
   വന്നതിനും,
   കമന്റു
   തന്നതിനും.
   അതെയതെ
   അന്തപ്പനെപ്പോലെയുള്ളവര്‍ക്കെ
   രക്ഷയുള്ളല്ലേ?
   “കൊള്ളാം”
   എന്ന് പറഞ്ഞല്ലോ
   അന്തപ്പനോ
   അതോ
   കഥയോ? 🙂
   എന്തായാലും
   കൊള്ളാം 🙂
   വരുമല്ലോ
   വീണ്ടും

 15. ഹലോ അപ്പച്ചന്‍ മാഷേ
  അല്പകാലത്തെ ഇടവേളയ്ക്കു ശേഷം
  വീണ്ടും കണ്ടതില്‍ സന്തോഷം
  സുഖമല്ലോ?
  എന്തുട്ടാ വിശേഷങ്ങള്‍. പുതിയ കൃഷി (ബ്ലോഗു )?
  ഞാന്‍ ഈ പുതിയ നര്‍മ്മം പാകിയതോടെ
  സുഹൃത്തുക്കള്‍ പലരും കൂട്ട് കൃഷിയില്‍ ചേര്‍ന്ന്
  അല്‍പ്പാല്‍പ്പം വളം ചേര്‍ത്തുകൊണ്ടിരിക്കുന്നു
  ഈ കൂട്ടുകൃഷിയില്‍ ചേര്‍ന്നതില്‍ നന്ദി
  കൃഷിക്കാരന്‍ മാഷോട് കൃഷി ഭാഷ തന്നാകട്ടെ എന്ന് കരുതി
  അതെ നമ്മുടെ കഥാനായകന്‍ ഒരു പുലി തന്നെ ആയിരുന്നു
  എന്ത് ചെയ്യാന്‍ വിധി യൌവനത്തില്‍ തന്നെ ജീവിതം നുള്ളിയെടുത്ത്.
  വന്നതില്‍ നന്ദി
  എഴുതുക അറിയിക്കുക
  വീണ്ടും കാണാം

 16. നല്ല ഒഴുക്ക്… à´•à´¥ രസകരമായി പുരോഗമിച്ചു… പോരായ്മയായി പറയണമെങ്കിൽ ഒരു ‘ക്രേഷ് ലാൻഡിംഗ്’ ഫീൽ ചെയ്തു, എന്നു പറയാം.

  നല്ല ശൈലി! ഇനിയും വരാം.. 🙂

  1. ബൈജു കന്നി സന്ദര്‍ശനത്തിനു നന്ദി
   അഭിപ്രായം കുറിച്ചതിലും നന്ദി.
   എനിക്കും അത് തോന്നിയിരുന്നു
   ബ്ലോഗില്‍ ചേര്‍ന്നതിലും നന്ദി

 17. എവിടെയും കച്ചവടം കൊഴുക്കണമെങ്കില്‍ മലയാളിയുടെ അടവു വേണമല്ലേ? à´ˆ ബുദ്ധി സമ്മതിക്കണം. അതുകൊണ്ടല്ലേ എവിടെയും മലയാളി പിടിച്ചു നില്‍ക്കുന്നത്. à´•à´¥ കൊള്ളാം. ആശയവും അവതരണവും ഒരുപോലെ… ആശംസകള്‍!!!

 18. ബെഞ്ചി സന്ദര്‍ശനത്തിനും കമന്റിനും നന്ദി.
  അതെ നമ്മള്‍ മലയാളികളെ പ്പറ്റി ഇനി എന്ത്
  പറയാന്‍, ഇവര്‍ക്കുള്ള ബുദ്ധിസാമര്‍ത്ഥ്യം
  മറ്റേതു ഭാഷക്കാരിലും കാണാന്‍ കഴിയില്ല
  എന്നതിനു രണ്ടു പക്ഷം വേണ്ട.
  പക്ഷെ അത് ചിലപ്പോള്‍ കുബുദ്ധിയായും
  മാറിപ്പോകാറുണ്ട്. അതിനൊരു നല്ല ഉദാഹരണം
  ആണല്ലോ നമ്മുടെ രാഷ്ട്രീയക്കാര്‍. ഇപ്പോള്‍
  നമ്മുടെ നാട്ടില്‍ നടക്കുന്ന രാഷ്ട്രീയക്കളി
  അതിലെക്കല്ലേ വിരല്‍ ചൂണ്ടുന്നതും.
  വീണ്ടും വരുമല്ലോ.
  വീണ്ടും കാണാം

Leave a Reply

Your email address will not be published. Required fields are marked *

CommentLuv badge

Follow Us

PLEASE LIKE, COMMENT AND SHARE!

The Indian Blogger Awards 2017

ADVERT
People Who Honored Philipscom

Featured In The Huffington Post

The Huffington Post - Philipscom

FEATURED IN ALLTOP

Featured in Alltop

Philipscom Is Hosted On A2Hosting

%d bloggers like this: